രുദ്രവീണ: ഭാഗം 6

rudhraveena minna

രചന: MINNA MEHAK

"ദേവേട്ടാ ഫോൺ അടിക്കുന്നു " എന്ന് പറഞ്ഞു സോഫയിൽ കിടന്ന ഫോൺ എടുത്തു എന്തോ പുസ്തകം വായിക്കുന്ന ദേവേട്ടന്റ കയ്യിൽ കൊടുത്തു ഞാൻ കുളിക്കാൻ കയറി... ഷവറിൽ നിന്ന് വെള്ളം തലയിലേക്ക് വെള്ളം വീഴുമ്പോൾ മനസ്സും ശരീരവും ഒരുപോലെ ഉണർവ് വീണ്ടടുത്തു.... ഇനിയും ഒരുപാട് നേരം നിന്നാൽ ഭക്ഷണം എടുത്തു വെക്കാൻ വൈകിയാൽ ഉള്ളത് കൂടെ കേൾക്കേണ്ടി വരും എന്നറിയുന്നൊണ്ട് വേഗം ഷവർ ഓഫ് ചെയ്തു സാരിയും ചുറ്റി മുടി കുളിപിന്നിൽ ഇട്ട് വേഗം ബാത്‌റൂമിൽ നിന്ന് ഇറങ്ങി... ദേവേട്ടൻ എന്തോ ഒഫിഷ്യൽ കാര്യങ്ങൾ പറഞ്ഞു ഫോണിൽ ഉണ്ട്... ഞാൻ അടുക്കളയിൽ ചെന്ന് കറികൾ എല്ലാം എടുത്തു വെച്ച് ഭക്ഷണം കഴിക്കാൻ ആയി എല്ലാവരെയും വിളിച്ചു.. കൂട്ടത്തിൽ മുത്തശ്ശിയെ കാണാത്തതോണ്ട് എല്ലാവർക്കും ഭക്ഷണം വിളമ്പി കൊടുത്തു മുത്തശ്ശിയെ കൂട്ടി കൊണ്ടുവരാൻ ഞാൻ മുത്തശ്ശിയുടെ റൂമിലേക്ക് പോയി ... അവിടെ മുത്തശ്ശി കണ്ണടച്ച് കിടക്കുവായിരുന്നു..

"എന്ത് പറ്റി മുത്തശ്ശി... ഊണ് ഒന്നും വേണ്ടേ... ഈ കിടത്തം മതിയോ " "നീ എന്നോട് മിണ്ടാൻ വരണ്ട..ഇന്ന് എന്നേ വന്നു നോക്കിയത് പോലും ഇല്ലല്ലോ... " "മുത്തശ്ശി സമയം കിട്ടേണ്ടേ... അടുക്കളയിൽ നൂറ് കൂട്ടം പണി ഇരിപ്പുണ്ടായിരുന്നു.. അതിനിടയിൽ വന്ന് നോക്കാൻ സമയം കിട്ടിയില്ല... അല്ലാതെ ഞാൻ മുത്തശ്ശിയെ കാണാൻ വരാതിരിക്കോ " "ഇന്നും നീ അടുക്കളയിൽ കയറിയോ.. നീ എന്തിനാ അടുക്കളയിൽ കയറാൻ പോയത്.. അതിന് വേറെയും ആൾക്കാർ ഉണ്ടല്ലോ " "മുത്തശ്ശി ഇങ്ങനെ ദേഷ്യപെടല്ലേ.. ഇത് ഒക്കെ എന്റെ ദിനചര്യ ആയിപ്പോയില്ലേ.. അതൊക്കെ വിട്.. വാ ഭക്ഷണം കഴിക്കാം " "എന്തോ വിശപ്പ് ഒന്നും തോന്നുന്നില്ല... നീ കഴിച്ചോ.. ". "ഞാൻ കുറച്ചു മുമ്പ് അപ്പം കഴിച്ചിരുന്നു... ഇപ്പൊ വിശപ്പ് ഒന്നും ഇല്ല.. കുറച്ചു കയ്യട്ടെ "മുത്തശ്ശിയെ വിഷമിപ്പിക്കാതെ ഇരിക്കാൻ ഞാൻ അങ്ങനെ പറഞ്ഞു "അത് കുറച്ചു മുമ്പ് അല്ലെ ഇപ്പോ പോയി ഭക്ഷണം കഴിക്ക്.. " "അതിന് മുത്തശ്ശിയും കൂടെ വാ "

"എന്നാ നീ ഭക്ഷണം എടുത്തു ഇങ്ങോട്ട് വാ.. നീ തന്നെ കഴിപ്പിച്ചോ " "ഇത് തരക്കേടില്ലല്ലോ... ശരി ഞാൻ ഭക്ഷണം എടുത്തോണ്ട് വരാം.. അപ്പോഴേക്കും വീണ്ടും ഉറങ്ങാൻ നിന്നാൽ.. നല്ല പിച്ച് വെച്ച് തരും " അതും പറഞ്ഞു അടുക്കളയിലേക്ക് പോയി ചോറും കൂട്ടാനും എല്ലാം പ്ലേറ്റിൽ ആക്കി മുത്തശ്ശിയുടെ റൂമിലേക്ക് പോയി.. തീൻമേശയിലോട്ട് നോക്കിയപ്പോ ദേവേട്ടൻ ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുന്നുണ്ട്.. ഞാൻ നിങ്ങൾ കഴിച്ചോ എന്ന് ആക്ഷൻ ഇട്ട് മുത്തശ്ശിയുടെ അടുത്തേക്ക് ചെന്നു....മുത്തശ്ശി അന്നേരം ബാത്‌റൂമിൽ ആയോണ്ട് തന്നെ ഫുഡ്‌ അവിടെ ഉള്ള കുഞ്ഞു ടേബിളിൽ വെച്ച് ബെഡ്ഷീറ്റ് ഒന്ന് കൊട്ടി വിരിച്ചു.... അപ്പോഴേക്കും മുത്തശ്ശി വന്നിരുന്നു.. "ആ നീ ഇത്ര പെട്ടന്ന് വന്നോ " "ഇവിടെ വന്നിരിക്ക് മുത്തശ്ശി.. ദ ഈ ഫുഡ്‌ തന്നിട്ട് വേണം അത്തായത്തിന് വല്ലതും ഉണ്ടാക്കാൻ...

ഇന്നാണെങ്കി വൈകീട്ട് അമ്പലത്തിലും വേറെ എവിടെക്കോ കൂടെ പോവാൻ ഉണ്ടന്ന് ദേവേട്ടൻ പറഞ്ഞിരുന്നു... " "അതിന് അത്തായത്തിന് ഉള്ളത് ജാനു നോക്കിക്കോളും " "ചേട്ടന് വയ്യാത്തോണ്ട് ഞാൻ ചേച്ചിയേ വിട്ടേലേക്ക് പറഞ്ഞു വിട്ടു..എല്ലാം അരിഞ്ഞു വെച്ച് തന്നെ ആണ് പോയത്.. " സംസാരത്തിനിടയിൽ ഓരോ പിടിയും മുത്തശ്ശിയുടെ വായിൽ വെച്ച് കൊടുത്തോണ്ടിരുന്നു.... "അതേ എനിക്ക് അകത്തേക്ക് വരവോ "എന്നും ചോദിച്ചോണ്ട് ദേവേട്ടൻ ഉള്ളിലേക്ക് വന്നു... കയ്യിൽ ആണെങ്കിൽ ഒരു പ്ലേറ്റ് ഭക്ഷണവും ഇരിപ്പുണ്ട്... ഞാൻ നെറ്റി ചുളിച്ചു നോക്കിയപ്പോൾ ദേവേട്ടൻ സൈറ്റ് അടിച്ചു കാണിക്കുവാ... "ഇനി എനിക്ക് മതി.. ഇനി മോള് കഴിച്ചോ " "അതൊന്നും പറഞ്ഞാൽ പറ്റൂല.. ആകെ കുറച്ചു ഭക്ഷണം മാത്രമേ ഞാൻ എടുത്തോളു.. അത് പോലും കഴിക്കാതെ എണീക്കാൻ പറ്റില്ല.. ദേ ഇതും കൂടെ കഴിക്ക് " അതും പറഞ്ഞു ഞാൻ അടുത്ത ഉരുളയും വായിൽ വെച്ച് കൊടുത്തു... അതിനിടയിൽ ദേവേട്ടനും ഒപ്പം കൂടി... "മുത്തശ്ശി ഞാൻ വെള്ളം എടുത്തു വരാം.. ദ അപ്പോഴേക്കും മുഖം കഴുകി വരൂ " അതും പറഞ്ഞു പ്ലേറ്റ് ഒക്കെ എടുത്തു ഞാൻ അടുക്കളയിലേക്ക് വിട്ടു...

ഒരു ഗ്ലാസ്‌ വെള്ളം എടുത്തു ദേവേട്ടന്റെ കയ്യിലും വേറെ ഒരു ഗ്ലാസ്‌ മുത്തശ്ശിയുടെ കയ്യിലും കൊടുത്തു മുത്തശ്ശിക്ക് ഇന്നേരം ഉള്ള മെഡിസിൻസ് ഒക്കെ എടുത്തു കൊടുത്തു ഞാൻ വീണ്ടും എന്റെ പണിയിലേക്ക് തിരിഞ്ഞു... ഭക്ഷണം തയ്യാർ ആക്കുന്നതിനിടയിൽ ഒരു പ്ലേറ്റിൽ ഭക്ഷണം എടുത്തു കഴിച്ചു... ...ചോറും കറിയും ഒക്കെ ആയപ്പോഴേക്കും വൈകീട്ട് ഉള്ള കായ വറുത്തത് ഉണ്ടാക്കാൻ ആയി... അതും ആയപ്പോഴേക്കും നേരം 4:00 ആയിരുന്നു... എല്ലാം ടേബിളിൽ എടുത്തു വെച്ചപ്പോഴാണ് ശ്വാസം നേരാവണ്ണം ഒന്ന് വീണത്... പിന്നെ ഒന്നും നോക്കാതെ റൂമിൽ പോയി ഒന്ന് മേല് കഴുകി ഒരു ബ്ലാക്ക് ബ്ലൗസ് വരുന്ന സെറ്റ് സാരിയും ഉടുത്തു വന്നപ്പോഴേക്കും ദേവേട്ടൻ പുറത്ത് പോയി വന്നിരുന്നു... ഞാൻ ചായക്കുടിക്കാൻ വരാൻ പറഞ്ഞു മുത്തശ്ശിയുടെ അടുത്തേക്ക് പോയി കാര്യം പറഞ്ഞു മുത്തശ്ശിയെയും കൂട്ടി ഹാളിലേക്ക് കൊണ്ട് പോയി.. എല്ലാവരും സോഫയിൽ ഉണ്ട്.... ചായ എല്ലാം ട്രെയിൽ ആക്കി എല്ലാവർക്കും കൊടുത്തു...

"അല്ല കെട്ടിലമ്മ എങ്ങോട്ട് ആണാവോ ഇന്നേരം " "അത് അമ്പലത്തിൽ പോവാം എന്ന് ദേവേട്ടൻ പറഞ്ഞു " "ദേവൻ പറഞ്ഞത് ആണോ അതോ നീ പോവണം എന്ന് പറഞ്ഞതോ.. അല്ല അതാണല്ലോ അവസ്ഥ " ഒന്നും മിണ്ടാതെ ഞാൻ തലതാഴ്ത്തി നിന്നു.. ഇപ്പോഴും അറിയില്ല ഞാൻ അവരോട് എന്താ ചെയ്തത് എന്ന്.. "ഞാൻ പറഞ്ഞിട്ട് ആണ് ദേവൻ കൃഷ്ണയെയും കൂട്ടി അമ്പലത്തിൽ പോകുന്നത്.. അതും മാത്രം അല്ല ഇന്ന് അവർക്ക് ഒരു പാർട്ടി അവന്റെ ഫ്രണ്ട്‌സ് അറേഞ്ച് ചെയ്തിട്ടുണ്ട്.. അമ്പലത്തിൽ പോയി വന്നാൽ അവർ അങ്ങോട്ടും പോവും..." "അപ്പൊ അടുക്കളയിൽ ആരാ.. ഭക്ഷണം ഒന്നും കഴിക്കണ്ടേ അതുവല്ല ഇവിടെ ഒരു ഗസ്റ്റ് വന്നാൽ ആരാ അവരെ ഫുഡ്‌ കൊടുക്കാൻ " "അതെന്താ ചെറിയമ്മയുടെ കൈ പൊങ്ങില്ലേ "സ്റ്റൈർ ഇറങ്ങി ഷർട്ട്‌ന്റെ സ്ലീവ് മടക്കി വെച്ചോണ്ട് ദേവേട്ടൻ രംഗത്ത് എത്തി...... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story