രുദ്രവീണ: ഭാഗം 7

rudhraveena minna

രചന: MINNA MEHAK

"അതെന്താ ചെറിയമ്മയുടെ കൈ പൊങ്ങില്ലേ "സ്റ്റൈർ ഇറങ്ങി ഷർട്ട്‌ന്റെ സ്ലീവ് മടക്കി വെച്ചോണ്ട് ദേവേട്ടൻ രംഗത്ത് എത്തി... "ദേവ.. " തമ്പുരാട്ടി അമ്മയുടെ സ്വരം കടുത്തത് ആയിരുന്നു... "ഇതുവരെ അമ്മയുടെ വാ തുറന്നില്ലല്ലോ ഇനി ഞാൻ പറയട്ടെ.. ഇതുവരെ വ അടച്ചു പിടിച്ചവർ അടച്ചു പിടിച്ചു തന്നെ നിന്നോണം.... "ദേവേട്ടന്റ സ്വരം അത്രേം ഉറച്ചത് ആയിരുന്നു "ഇവിടെ ഗസ്റ്റ്‌ വരുന്നുണ്ട് എങ്കിൽ വീട്ടില് ഉള്ള ആളുകൾ എടുത്തു കൊടുക്കണം.. അതിനു കൃഷ്ണ തന്നെ എടുത്തു കൊടുക്കണം എന്ന ഒരു നിർബന്ധവും ഇല്ല.....അത് ആർക്കും ആവാം... പിന്നെ ചെറിയമ്മേ ഇവിടെ പണിക്ക് വരുന്നവരെ മെക്കട്ട് കയറുന്ന സ്വഭാവം ഉണ്ടല്ലോ അത് നിർത്തിക്കോണം... അന്തസായി പണി എടുത്തു പോവുന്നവർ ആണ് അവർ.... അവർക്ക് നേരെ ഉള്ള ആക്ഞാപിക്കൽ ഒക്കെ അങ്ങ് നിർത്തിക്കോണം... അവർക്ക് പറഞ്ഞാലും മനസിലാകും.. ഇവിടെ ആരെയും സ്വന്തം കാല് കഴുകാൻ ഒന്നും ആളെ നിർതിയിട്ട് ഒന്നും ഇല്ല.. അവർക്ക് പറയപ്പെട്ട പണികൾ ഉണ്ട്.. അത് മാത്രം.. അതുമാത്രം അവർ ചെയ്താൽ മതി... കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ പടിക്ക് പുറത്ത് ആരാ എന്ന് നേരിട്ട് കാണേണ്ടി വരും.... പറഞ്ഞില്ലാന്നു വേണ്ട " "ഒരുത്തിയുടെ ഒറ്റ ദിവസത്തെ തലയണ മന്ത്രം കൊണ്ട് നീ വല്യ ആളായി പോയല്ലോ.....

നിനക്ക് തീരെ തലക്ക് അകത്തു ആള് താമസം ഇല്ലേ... എന്റെയും നിന്റെയും എച്ചില് കഴുകി നടന്ന ഇവളെ നീ ഭാര്യ അങ്ങ് സ്വീകരിച്ചോ.... അതിന് മാത്രം എന്ത് കൂടോത്രം ആണാവോ അവൾ ചെയ്തു വെച്ചേക്കുന്നത് " അന്നേരം എന്റെ ദൃശ്ട്ടി പതിഞ്ഞത് കണ്ണിൽ വെള്ളം നിറച്ചു സാരിയുടെ തുമ്പ് പിടിച്ചു തിരിക്കുന്ന അവളെ മുഖത്തു ആണ്... "ആദ്യം എന്റെ കാര്യം ഞാൻ അങ്ങ് ക്ലിയർ ചെയ്യാം എന്നിട്ട് നിങ്ങൾ ചോദിച്ച എല്ലാത്തിനും മറുപടി തരാം എന്റെ തലക്ക് അകത്തു ആൾ താമസം ഇല്ലേ എന്ന്.. അത് എന്ത് ചോദ്യവ.. അങ്ങനെ തലക്ക് അകത്തു ആൾ താമസം ഇല്ലാത്തവന്റ കയ്യിൽ കേന്ദ്ര ഗവണ്മെന്റ് ഒരു ജില്ലയുടെ എല്ലാ ഉത്തരവാദിത്തം നൽകില്ലല്ലോ... പിന്നെ എന്റെയും നിങ്ങളുടെയും എച്ചിൽ കഴുകി എന്ന് പറഞ്ഞല്ലോ അന്ന് അവൾ ഇവിടെ ജോലിക്ക് വേണ്ടി മാത്രം ആയിരുന്നു വന്നിരുന്നത്.. ഇന്ന് അങ്ങനെ അല്ല.. ഇന്ന് ഒരു ആവിശ്യവും ഇല്ലാതെ നിങ്ങൾക്ക് ഒക്കെ വെച്ചുണ്ടാക്കി തന്നില്ലേ..അതിന്റെ ബധൽ ആയി നിങ്ങൾ അവളോട്‌ ഭക്ഷണം കഴിച്ചോ എന്നെങ്കിലും ചോദിച്ചോ..

എങ്ങനെ ചോദിക്കാൻ ഞാൻ രാജാവും റാണിയും ആണെന്ന് ഒക്കെ അല്ലേ വിചാരം...... നാല് നേരം വെട്ടി മുണുങ്ങി ഉണ്ടാക്കിയ ഈ ശരീരം ഒക്കെ ഉണ്ടല്ലോ അത് ഉണ്ടാക്കി എടുത്തത് സ്വന്തം രക്തബന്ധങ്ങൾ ഉണ്ടാക്കി തന്ന ഭക്ഷണം കൊണ്ട് ആണോ.. അല്ല നിങ്ങൾ ഒക്കെ പറയുന്ന എച്ചിൽ കഴുകുന്നവർ തന്നെ ആണ്.... പിന്നെ ദേവൻ ആരെങ്കിലും കഴുത്തിൽ താലി ചാർത്തിയിട്ട് ഉണ്ടെങ്കിൽ അവൾ തന്നെ ആയിരിക്കും എന്റെ ഭാര്യ.. അല്ലാതെ അമ്മക്ക് വേണ്ടിയോ കുടുംബത്തിനു വേണ്ടിയോ അഭിമാനത്തിനു വേണ്ടിയോ...കെട്ടിയ പെണ്ണിനെ മറക്കാൻ മാത്രം ഞാൻ അതംപതിച്ചിട്ടില്ല... അതോണ്ട് ഇനി ഒരിക്കലും ആ ചോദ്യം ഇവിടെ ആരും ചോദിച്ചു പോകരുത് ... കൃഷ്ണ വരുന്നുണ്ടെങ്കിൽ വാ " അതും പറഞ്ഞു എന്റെ മുഖത്തേക്ക് നോക്കി അദ്ദേഹം നടന്നു .. മുത്തശ്ശിയോട് യാത്ര പറഞ്ഞു ഞാൻ അദ്ദേഹത്തിന്റെ പിറകെ പോയി... ഇന്നേരം ഇങ്ങേരെ ചെറിയ പേടി ഇല്ലാതില്ലന്നില്ല... എന്ന ഡയലോഗ്... ഉഫ്ഫ്.. co ഡ്രൈവർ സീറ്റിൽ ഇരുന്നു പുറത്തേക്ക് നോക്കി ഇരുന്നു..

ഒരർത്ഥത്തിൽ പറഞ്ഞാൽ അങ്ങോട്ട് നോക്കാൻ തന്നെ പേടി വരുന്നുണ്ട്... അമ്പലത്തിന്റെ മുന്നിൽ വണ്ടി നിർത്തിയപ്പോൾ ഞാൻ വേഗം അതിൽ നിന്ന് ഇറങ്ങി.. കൂടെ ദേവേട്ടനും... ദേവേട്ടനെ കണ്ടപ്പോ തന്നെ അതികപേരും ചുട്ടുകൂടി കുശലം പറയുന്നുണ്ട്.. ഞാൻ അതിൽ നിന്ന് മെല്ലെ വലിഞ്ഞു അമ്പലത്തിലേക്ക് കയറി..... "അല്ല ആരിത് കൃഷ്ണ മോളോ.. കഴിഞ്ഞ ആഴ്ച ഇതിലെ കണ്ടില്ലല്ലോ... " "ചെറിയ തിരക്കിൽ പെട്ടു.. പിന്നെ ഇന്നലത്തെ കാര്യം ഇനി ഞാനായി പറയണ്ടല്ലോ " "ഒക്കെ ദൈവനിമിത്തം ആണ് മോളെ.. കൊറേ ആയില്ലേ കണ്ണനോട് നീ നിന്റെ പരിഭവം പറയുന്നു.. അതിന്റെ ഉത്തരം ആകും ഇതൊക്കെ... മനമുരുകി പ്രാർത്ഥിച്ചോ ദൈവം കേൾക്കാതിരിക്കില്ല " അദ്ദേഹത്തിനുള്ള മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി ഞാൻ കൈകൾ കൂപ്പി.. *എന്റെ കൃഷ്ണ.. എല്ലാ പരാതിയും നിന്റെ അടുത്ത് അല്ലാതെ ഞാൻ ഒരാളോടും പറയാറില്ല.. എല്ലാം നീ പരിഹരിക്കും എന്ന വിശ്വാസത്തിൽ ആണ് ഞാൻ ജീവിച്ചു കൊണ്ടിരിക്കുന്നത്... അറിയാല്ലോ കണ്ണാ നിനക്ക്... ഞാനായിട്ട് ഒരു പ്രശ്നം ഒരാൾക്കും ഉണ്ടാവരുത് എന്നേ എനിക്ക് നിന്റെ മുമ്പിൽ കൈ കൂപ്പി പറയാൻ ഉള്ളത്...

അറിയാലോ എന്നും ഞാൻ ഇവിടെ പ്രാർത്ഥിക്കാം വരുമ്പോൾ കൃഷ്ണവേണി മാത്രം ആയിരുന്നു.. ഇന്ന് ദേ ഒരു ഭാര്യക്കൂടി ആണ്.. എത്രത്തോളം നീതി പുലർത്താൻ ആവും എനിക്കറിയില്ല കണ്ണാ.. എന്താ ചെയ്യേണ്ടത് എന്നും പോലും അറിയില്ല..അതൊക്കെ പറഞ്ഞു തരാൻ ഉള്ളവരെ നീ നേരത്തെ നിന്റെ അടുത്തേക്ക് വിളിച്ചില്ലേ.. ഇന്ന് ദേവേട്ടന്റെ വാക്കുകൾ എനിക്ക് ഉള്ളിൽ സന്തോഷം നൽകി എങ്കിലും ഞാൻ കാരണം ആ കുടുംബം ചിന്നബിന്നമാവരുതേ എന്നേ നിന്നോട് എനിക്ക് കേഴാൻ ഒള്ളു ... അങ്ങനെ ഒരു അവസ്ഥ വന്നാൽ എന്നേ എന്റെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് വിളിക്കണേ.... " കണ്ണുകൾ തുറന്നു നോക്കിയപ്പോൾ എന്നേ തന്നെ നോക്കി ഇരിക്കുന്ന ദേവേട്ടനെ ആണ് കണ്ടത്... എന്തേ എന്ന് പുരികക്കൊടി ഉയർത്തി ചോദിച്ചതും എന്റെ ഇടിപ്പിലൂടെ കൈ അദ്ദേഹതോട് ചേർത്ത് നിർത്തി സീമന്ത രേഖയിൽ ഒരു നനുത്ത ചുംബനം നൽകി എന്നിൽ നിന്ന് വിട്ട് നിന്നു... ഒരു നിമിഷത്തേക്ക് ഞാൻ ഫ്രീസ് ആയി നിന്നു.. എന്തുവാ ഇപ്പൊ നടന്നത്...

കുറച്ചു നിമിഷം അങ്ങനെ തന്നെ നിന്നു പിന്നെ ആണ് അമ്പലം ആണെന്ന് ബോധം വന്നത്... ഞാൻ ചുറ്റും ഒന്ന് കണ്ണ് പായിപ്പിച്ചു.. ആരും ശ്രദ്ധിച്ചില്ലന്ന് തോന്നുന്നു... ഞാൻ ദേവേട്ടനെ നോക്കിയപ്പോൾ സൈറ്റ് അടിച്ചു കാണിക്കുവാ... "എന്താ ഭാര്യ ഒരു കണ്ണുരുട്ടൽ ഒക്കെ "ദേ അതും പറഞ്ഞു തോളിലൂടെ കയ്യിട്ടു ദേവേട്ടനോട് ചേർത്ത് നിർത്തി...ഇതിന്റെ കൂടെ കുറവേ ഉണ്ടായിരുന്നുള്ളു.. ദേ അതും ആയി..... ഞാൻ കൈ എടുത്തു മാറ്റാൻ നോക്കിയെങ്കിലും എബടെ പറ്റുന്നു... "ദേവേട്ടാ ദേ ആള്ക്കാര് ശ്രദ്ധിക്കുന്നു.. ആ കൈ എടുക്ക്.. നാണം കെടുത്തല്ലേ " "നീ എന്തിനാ നാണം കെടുന്നെ നിന്റെ കെട്ടിയോൻ അല്ലേ ചേർത്ത് പിടിച്ചിരിക്കുന്നെ.. ദേ തിരുമേനി പ്രസാദം കൊണ്ട് വന്നല്ലോ " ഞാൻ തിരുമേനിക്ക് ഒരു ചിരി നൽകി പ്രസാദം വാങ്ങി അദ്ദേഹതോട് യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു... നടക്കുന്നതിനിടയിൽ ചന്ദനം എടുത്തു കുറി വരച്ചു അദ്ദേഹത്തിനു നേരെ നീട്ടി.. എവിടെ എന്നെയും ചന്ദനത്തെയും മാറി മാറി നോക്കുവാ... "ദേ ചന്ദനം എടുത്തു കുറി വരക്കി.. " "നീ തന്നെ വരച്ചോ "അതും പറഞ്ഞു തല എനിക്ക് കുറി വരക്കാൻ പറ്റുന്ന രീതിയിൽ കുനിഞ്ഞു തന്നു... ഞാൻ ഒരു കുഞ്ഞു കുറി വരച്ചു കൊടുത്തു.... അമ്പലപടി ഇറങ്ങി കാറിലേക്ക് കയറി..

ഇനിയും വീട്ടിലേക്ക്.. ആലോചിക്കുമ്പോൾ തന്നെ ഒരു ടെൻഷൻ ഇല്ലാതില്ല.... ഏതാനും നിമിഷങ്ങൾക്കകം വീട്ടൽ എത്തി ചേർന്നു.. എന്റെ മുഖതുള്ള ഭാവം കണ്ടോണ്ട് ആണന്നു തോന്നുന്നു എന്നേ ഇറങ്ങാൻ സമ്മതിക്കാതെ അവിടെ തന്നെ പിടിച്ചു ഇരുന്നു.. "എന്താ നിന്റെ മുഖത്തു ഒരു ടെൻഷൻ " "അത് നേരത്തെ അങ്ങനെ ഒന്നും പറയേണ്ടിരുന്നില്ല ദേവേട്ടാ... ഒന്നില്ലേലും അമ്മയും ചെറിയമ്മയും അല്ലേ " "അപ്പൊ നീയോ "കൈ മാറിൽ പിണച്ചു കെട്ടിയുള്ള ചോദ്യം എനിക്ക് നേരെ തൊടുത്തു വിട്ടു.. "ദേവേട്ടാ ഇതൊക്കെ എനിക്ക് കേട്ട് ശീലം ആയതാണ്... സ്വന്തം വീട്ടിൽ നിന്ന് പോലും ഇതൊക്കെ കേൾക്കേണ്ടി വന്നിട്ടുണ്ട്...ഇന്ന് ഏട്ടനെയും ചേർത്ത് പറഞ്ഞു എന്നേ ഒള്ളു.. പക്ഷേ ഒരു അമ്മയും മക്കളെ വായിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കില്ല ദേവേട്ടാ...

എന്നേ അവർക്ക് സ്വീകരിക്കാൻ ചിലപ്പോൾ സമയം വേണ്ടി വരും അല്ലെങ്കിൽ സ്വീകരിക്കാൻ തന്നെ പറ്റിയില്ലെന്ന് വരാം... പക്ഷേ ദേവേട്ടാ അത് അമ്മയ എന്റെ പേരും ചൊല്ലി ഇനി അമ്മയുമായോ ചെറിയമ്മയുമായോ വഴക്കിടല്ലേ... നിങ്ങളോട് ഉള്ള സ്നേഹം കൊണ്ട് അല്ലേ അവർ അതൊക്കെ പറയുന്നത്.. അതോണ്ട് അമ്മയെ വിഷമിപ്പിക്കല്ലേ " "നീ ഇങ്ങനെ ആയോണ്ട് ആണ് അവർ നിന്റെ തലയിൽ ചവിട്ടി കളിക്കുന്നെ... നാളെ വൈകിട്ട് എനിക്ക് ട്രിവാൻഡ്രത്തേക്ക് തിരിക്കാൻ ഉള്ളത് ആണ്.. അറിയാലോ താൻ ഒറ്റക്ക് ആയിരിക്കും. അവിടെയും ഇങ്ങനെ പറഞ്ഞു ഇരുന്നാൽ അടുത്ത ശനിയാഴ്ച ഞാൻ വരുമ്പോഴേക്കും നിന്നെ അവർ ബാക്കി വെക്കുമോ എന്നുപോലും സംശയം ആണ് " "എത്ര ദേഷ്യം ഉണ്ടെങ്കിലും അമ്മയും ചെറിയമ്മയും ഒന്നും അങ്ങനെ ചെയ്യില്ല ദേവേട്ടാ... ഒന്നില്ലേലും അവർക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്ന കൈ അല്ലേ ഇത് " അതും പറഞ്ഞു ഒരു ചെറുച്ചിരി നൽകി ഞാൻ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ..... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

.

Share this story