രുദ്രവീണ: ഭാഗം 8

rudhraveena minna

രചന: MINNA MEHAK

"ആരെയും കാണുന്നില്ലല്ലോ... നേരത്തെ പറഞ്ഞതിന്റെ ക്ഷീണം എങ്ങാനും ആവോ " "ദേ ദേവേട്ടാ.. മിണ്ടാതെ ഇരി ഇനി ഇതൂടെ കേട്ടാൽ തീർന്നു " "ഓ ആയിക്കോട്ടെ ഇനി ഞാൻ ആയിട്ട് ഒന്നും പറയുന്നില്ലേ.. വല്ലാതെ അവിടെയും ഇവിടെയും കറങ്ങി നടക്കാതെ 7:30 ആവുമ്പോഴേക്കും ഇവിടുന്ന് ഇറങ്ങണം കേട്ടല്ലോ " അതിന് തലയാട്ടി ഞാൻ മുത്തശ്ശിയുടെ അടുത്തേക്ക് വിട്ടു... "മുത്തശ്ശി ദേ പ്രസാദം.. ഞാൻ ഉണങ്ങാൻ വിരിച്ച ഡ്രസ്സ്‌ എടുത്തിട്ട് വരാം... " "നീ എത്ര കേട്ടാലും പഠിക്കില്ലല്ലേ... ദേവ് മോനും നിന്നോട് പറഞ്ഞത് മനസിലായില്ലല്ലേ " "എന്റെ മുത്തശ്ശി....മനസിലാവാഞ്ഞിട്ട് ഒന്നും അല്ല.. അല്ലെങ്കിലേ അമ്മക്ക് എന്നേ പിടിക്കൂല അതുപോലെ ചെറിയമ്മക്കും... ഇനി ഇതൂടെ ആയാൽ ചന്തയിൽ കണ്ട പരിചയം പോലും അവർ കാണിക്കൂല... " "നീ ചോദിച്ചു വാങ്ങനിരിക്കാണോ അവരുടെ കയ്യിൽ നിന്ന്... നീ ഇങ്ങനെ താന്നു കൊടുത്താൽ എന്റെ മൂത്ത മരുമകളും കുട്യോളും ഇങ്ങോട്ട് വന്നാൽ നിന്നെ അവർ നിറുത്തി പൊരിക്കും.." അത്‌ ഒരു വിറയലോടെ ആണ് അവൾ കേട്ടത്.. "മുത്തശ്ശി അവർ എന്നാ വരുന്നത് എന്ന് പറഞ്ഞോ " "അടുത്ത ആഴ്ച അങ്ങനെ പറഞ്ഞു... അറിയാലോ അടുത്ത ആഴ്ച ആണ് ഞാൻ ക്ഷേത്രത്തിൽ പോവുന്നെ... നാല് ദിവസം അവിടെ തങ്ങേണ്ടി വരും "

"മുത്തശ്ശി.... " "ഒരു കാര്യം ചെയ്യാം... നീ എന്റെ കൂടെ പോരേ.. അവളെ ഇതുവരെ ഇല്ലാത്ത വരവിന്റെ പിന്നിൽ യശോദ(ചെറിയമ്മ)തന്നെ ആകും..." അത് ഒരു തരത്തിൽ ആശ്വാസം ആയിരുന്നു.. മുത്തശ്ശികൂടെ ഇല്ലാതെ ഇവിടെ നിക്കുവാ എന്ന് വെച്ചാൽ... ഞാൻ മുറി വിട്ടിറങ്ങി ടെറസിൽ പോയി അയലിലെ തുണികൾ എല്ലാം എടുത്തു ഐയെൺ ചെയ്തു ഓരോ മുറിയിൽ കൊണ്ട് വെച്ചപ്പോഴേക്കും നേരം ഏഴ് കഴിഞ്ഞിരുന്നു... "എന്റശ്വര നേരം ഏഴ് കഴിഞ്ഞല്ലോ... ഇനി ദേവേട്ടന്റ വായിൽ നിന്ന് കേൾക്കേണ്ടി വരുവാ.. കുഞ്ഞികൃഷ്ണ കാത്തോളണേ " മുറിയിൽ കയറിയപ്പോൾ ദേവേട്ടൻ ഉണ്ട് ഡ്രസ്സ്‌ എല്ലാം മാറി മുടി സെറ്റ് ചെയ്യുവാ... എന്നേ കണ്ടതും കൈ മാറിൽ കെട്ടി ക്ലോക്കിലേക്കും എന്നിലേക്കും നോക്കി പുരികം പോക്കി കാണിക്കുവാ.. "സോറി ഞാൻ പെട്ടന്ന് റെഡി ആകാം.. ഒരു അഞ്ചു മിനിറ്റ്...." അലമാരയിൽ നിന്ന് ഒരു സാരി എടുത്തു ഡ്രസിങ് റൂമിലേക്ക് കയറാൻ നിന്നപ്പോഴേക്കും "അവിടെ നിന്നെ.... ദേ ആ സാരി അവിടെ വെച്ച് ഇത് ഉടുത്തോ "എന്നും പറഞ്ഞു കയ്യിലേക്ക് ഒരു ഇരുണ്ട പച്ച കളർ പട്ട് സാരി വെച്ച് തന്നു... ചുവന്ന ബ്ലൗസ്... ബോട്ട് നെക്ക്........ ഒരു പുഞ്ചിരി നൽകി അതും എടുത്തു വേഗം ഒന്ന് ഫ്രഷ് ആയി സാരി ഉടുത്തു... മുടി ഒന്ന് ചീകി...

നെറുകയിൽ സിന്ദൂരവും കഴുത്തിൽ താലിയും....കുഞ്ഞു ഒരുക്കം... "പോകാം "അവൾ കണ്ണാടിയിൽ നിന്ന് നോട്ടം മാറ്റിക്കൊണ്ട് അവൾ പറഞ്ഞു.. "ഒരു നിമിഷം... എല്ലാം കൊള്ളാം.. പക്ഷേ ഇതിന്റെ ഒരു കുറവുണ്ട് "എന്നും പറഞ്ഞു കയ്യിലേക്ക് പൗരാണിക്ക് ഡിസൈനിൽ ഉള്ള രണ്ടു വളകൾ ഇട്ടു തന്നു... "വാ ഇനി പോകാം " "അമ്മയോട് പറയണ്ടേ... " "അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്.... നീ വാ " അങ്ങനെ ഒരു അര മണിക്കൂർ യാത്രക്ക് ശേഷം ഹോട്ടലിൽ എത്തി.... ഞങ്ങളെ കാത്തന്ന പോലെ കൊറേ പേരുണ്ടായിരുന്നു പുറത്ത്... കാറിൽ നിന്ന് ഇറങ്ങാൻ നിന്നപ്പോഴും എനിക്ക് ഇറങ്ങാൻ തന്നെ തോന്നുന്നില്ലായിരുന്നു... "കൃഷ്ണേ നീ ഇറങ്ങു.. ദേ അവരൊക്കെ നമ്മളെ നോക്കി നിൽക്കുവാ " "നിക്ക് ഉള്ളിൽ ഭയം ഉണ്ട് ദേവേട്ടാ... ഞാൻ തിരിച്ചു പോയാലോ " "ഒറ്റ വീക്ക് വെച്ച് തന്നാലുണ്ടല്ലോ.. അവര് നിന്നെ തിന്നാൻ നിൽക്കുവല്ല.. നീ വാ " അതും പറഞ്ഞു ദേവേട്ടൻ കാറിൽ നിന്നിറങ്ങി ഇനി ഞാൻ ആരെ കാണാൻ ഇരിക്കുവാ... ഞാനും കാറിൽ നിന്നിറങ്ങി ദേവേട്ടന്റ പുറകിൽ പോയി നിന്നു.. എന്റെ വലത്തെ കൈ പിടിച്ചു ഏട്ടനോട് ഒപ്പം നിർത്തി എന്നെ നോക്കി പേടിപ്പിക്ക.. "എന്താ നവമിഥുനങ്ങൾ അവിടെ തന്നെ നിന്ന് കളഞ്ഞേ.. " "ഒന്നുല്ലേ .. നമ്മൾ അങ്ങോട്ട് വരുവല്ലേ.. "

അതും പറഞ്ഞു ദേവേട്ടൻ തോളിലൂടെ കയ്യിട്ട് അവരുടെ അടുത്തേക്ക് പോയി.... "കൃഷ്ണ ഇത് അലോഷി... നമ്മുടെ നാട്ടിൽ തന്നെ ആണ്.. ആള് ഐപിയസ്..." പുഞ്ചിരിചോണ്ട് നമസ്കാരം എന്ന് പറഞ്ഞു.. "ഇത് വിക്കി... ഇത് അവന്റെ വൈഫ് അൻഷിക... " "Hi " "Helo" "ബാക്കി ഉള്ളവരെ ഒക്കെ പിന്നെ പരിചയപെടാം " "അല്ല എല്ലാരേയും എങ്ങനെ ഒരുമിച്ചു കിട്ടി " "ഞാൻ വിചാരിച്ചാൽ നടക്കാത്തതായ് ഒന്നുമില്ല മോനെ "അലോഷിചേട്ടൻ അങ്ങനെ പറഞ്ഞതും "ഇവൻ നന്നാവും എന്ന് ഇതുവരെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.... അത് ഒക്കെ വെറും വ്യാമോഹം " "അല്ലെങ്കിലും എനിക്ക് ഇതൊക്കെ നേരത്തെ അറിയായിരുന്നു.. അതോണ്ട് ആണല്ലോ ഞാൻ അവന്റെ മേലിൽ ഒരു പ്രതീക്ഷ വെക്കാത്തത്.. " "നിന്റെ ഒക്കെ കെട്യോളൊക്കെ ഇവിടെ ഉള്ളോണ്ട് നിങ്ങളെ ഭാഗ്യം അല്ലെങ്കിൽ ഇതിന്റെ മറുപടി ഞാൻ പച്ചക്ക് പറഞ്ഞു തന്നേനെ "

അവരുടെ സംസാരം എല്ലാം ഒരു പുഞ്ചിരിയോടെ നോക്കി കാണുവായിരുന്നു അവൾ.... കുറച്ചു കഴിഞ്ഞതും അവർ ഒക്കെ ഒഫിഷ്യൽ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങിയതും അനു (അൻഷിക )വുമായി സംസാരിച്ചു ഇരുന്നു... അങ്ങനെ ഫുഡ്‌ എല്ലാ കഴിച്ചു അവർ അവിടുന്ന് യാത്ര പറഞ്ഞു ഇറങ്ങി... രാത്രി ഏറെ ആയതോണ്ട് തന്നെ വീട്ടിൽ എല്ലാവരും കിടന്നിട്ട് ഉണ്ടായിരുന്നു......ഭക്ഷണം ഒക്കെ കഴിച്ചു വന്നൊണ്ട് ആയോണ്ട് തന്നെ ഡ്രസ്സ്‌ എല്ലാം മാറി.. കിടന്നു... നാളെ അവൾ ക്കായ് കാത്തുവെച്ച ചതികുഴി അവൾ നിദ്രയേ പുൽകി ....... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story