രുദ്രവീണ: ഭാഗം 9

rudhraveena minna

രചന: MINNA MEHAK

രാവിലെ തന്നെ എന്നത്തേയും പോലെ കുളിയും കഴിഞ്ഞു പൂജ മുറിയിൽ പോയി പ്രാർത്ഥനയും കഴിഞ്ഞു അടുക്കളയിലേക്ക് വിട്ടു.... പ്രാതലിനുള്ളത് ഒരുങ്ങി കഴിഞ്ഞപ്പോഴേക്കും ജാനു ചേച്ചിയും എത്തിയിരുന്നു... "നീ ഇത് സ്ഥിരം ആക്കിയോ ഞാൻ വരുമ്പോഴേക്കും ഒരുവിധം നീ ഒരുക്കി വെച്ചിട്ടുണ്ടല്ലോ.. നീ ഇനി ഇങ്ങോട്ട് മാറി നിൽക്ക്.. ഇനി ഞാൻ ചെയ്തോളാം.. " "ഒരുവിധം ഒന്നും ആയിട്ടില്ല.. ഉപ്പേരിക്ക് ഉള്ളത് മാത്രം അരിഞ്ഞു വെച്ചിട്ടുള്ളു...അതൊക്കെ അവിടെ നിക്കട്ടെ... ചേട്ടന് എങ്ങനെ ഉണ്ട് ." "കുറവുണ്ട് മോളെ.... " "അമ്മൂസ് എന്ത് പറയുന്നു " "അവളെ അംഗനവാടിയിൽ കൊണ്ട് വിടാൻ ഉള്ളോണ്ട് സുമേച്ചിയുടെ അടുത്ത് നിർത്തി പോന്നു " "എന്നാ ഇങ്ങോട്ട് കൊണ്ട് വന്നാൽ പോരേ.. ഇവിടുന്ന് കുറച്ചു നടക്കണം എന്നല്ലേ ഒള്ളു " "അതൊന്നും ശരിയാവൂല.. മുത്തശ്ശിയേ പോലെ അല്ലല്ലോ ബാക്കി ഉള്ളവർ " അതിന് ഒരു ചിരി നൽകി.. "ആ.. ഇനിയും നീ ഇവിടെ നിക്കാതെ ആ ചായ കൊണ്ട് കൊടുക്കാൻ നോക്ക്..അല്ലെങ്കിൽ അത്‌ കേൾക്കേണ്ടി വരും... " "ആ .. ഞാൻ ഇത് കൊടുത്തു വരാം " "എന്റെ കൊച്ചേ നീ ഇപ്പൊ തന്നെ ഇങ്ങോട്ട് കെട്ടിയെടുക്കാൻ നിക്കണ്ട.. കുറച്ചു നേരം എങ്കിലും പോയി ഒന്ന് റസ്റ്റ്‌ എടുത്തോ "

ജോഗിങ്ന് പോവാൻ ഉള്ളവർക്ക് ഉള്ള കോഫീ ടേബിളിൽ വെച്ച് ബാക്കി ഉള്ളവരുത് മുറിയിൽ വെച്ച് ഞാൻ അടുക്കളയിലേക്ക് പോന്നു.. "നീ അപ്പോഴേക്കും ഇവിടെ എത്തിയോ... ദേവൻ കുഞ്ഞ് ജോഗിംഗ്ന് പോയോ ".. "ഇല്ലേച്ചി.. പോവാൻ ഇറങ്ങിയിട്ടുണ്ട് " "ആ.. " "ഞാൻ ചെടി നനച്ചേച്ചു വരാം " "ആ.. വല്ലാതെ മഞ്ഞു കൊള്ളാൻ നിക്കല്ലേ " "ശരീയേച്ചി " _____® "ദേവ നീ ഇന്ന് എപ്പോഴാ ഇങ്ങോട്ട് തിരിക്കുന്നത് " "ഞാൻ വൈകീട്ട് ഒരു അഞ്ചുമണി ആവുമ്പോഴേക്കും തിരിക്കും " "ഇത്ര പെട്ടന്ന് തന്നെ ഇങ്ങോട്ട് തിരിക്കണോടാ... രണ്ടു ദിവസം അല്ലെ വിവാഹം കഴിഞ്ഞിട്ട് ആയുള്ളൂ " "അപ്പൊ എന്നിൽ വിശ്വാസം ഉറപ്പിച്ചു നിൽക്കുന്ന ഒരുപറ്റം കുടുംബം അവിടെ ഇല്ലേടാ.... തന്റെ കൂര പോലും നഷ്ടമാവാൻ ആയ അവർ അവിടെ ഉള്ളപ്പോൾ ഞാൻ എങ്ങനെ ഇവിടെ മെത്തയിൽ സുഖത്തോടെ ഉറങ്ങും " "എന്താ എന്നാൽ ചെയ്യ്... നീ പിന്നെ തീരുമാനം എടുത്താൽ അതിൽ ഒരു മാറ്റം ഉണ്ടാവില്ലല്ലോ... എന്ന ഒരു കാര്യം ചെയ്യ്.. നീ കൃഷ്ണയേ കൂട്ടി പോ " "എല്ലാം അറിയുന്ന നീ തന്നെ ഇത് പറയണം... എന്നേ തോൽപ്പിക്കാൻ തക്കം പാർത്തുയിരിക്കുന്ന കൊറേ എണ്ണം ഉണ്ട് അവിടെ.. അതിന്റെ ഇടയിൽ അവളെയും.. അത് ശരിയാവില്ല " "മ്മ് എന്ന ശരി.. നിക്ക് ഒരു കേസ് ഉണ്ട്.."

"Ok ടാ... " ജോഗിംഗ് കഴിഞ്ഞു തിരിച്ചു വരുന്ന വഴി തന്റെ ഉറ്റ മിത്രം ആയ സിദ്ധാർതുമായി സംസാരിച്ചു വീട്ടിലേക്ക് കയറി... കണി തന്നെ തന്റെ ഭാര്യ ഗാർഡനിൽ ഒരു സ്ത്രീയോട് എന്തൊക്കെ ചോദിക്കുന്നത് ആണ്.. എന്നേ കണ്ടപ്പോൾ എന്റെ അടുത്തേക്ക് വന്നു "ദേവേട്ടാ ഇത് ആരുവാ... ഇവിടെ പുതിയ ജോലിക്ക് വന്നതാണെന്ന് എന്ന് പറഞ്ഞു.. " "മോനെ ഞാൻ മേനോൻ (കാര്യസ്ഥൻ )പറഞ്ഞിട്ട് വന്ന ആളാണ്.. വീട്ടുജോലിക്ക് ഒരാളെ ആവിശ്യം ഉണ്ടന്ന് പറഞ്ഞു " "ഓ. മേനോൻ ചേട്ടൻ പറഞ്ഞു വിട്ടത് ആണല്ലേ.... വാ.... കൃഷ്ണേ അവർക്ക് അടുക്കള കാണിച്ചു കൊടുക്ക്.. ഇനി മുതൽ വീട്ടുപണിക്ക് ഇവരും ഉണ്ടാകും " "ദേവേട്ടാ " "ചേച്ചി വാ.. ഇവൾ ഈ വിളിയും വിളിച്ചു അര മണിക്കൂർ ഇവിടെ നിൽക്കും.. " അതിന് ഒരു ചിരി നൽകി എന്റെ കൂടെ ചേച്ചി പോന്നു.. പുറകെ എന്തൊക്കെ ആലോചിച്ചു അവളും പുറകെ ഉണ്ടായിരുന്നു.. ഹാളിൽ എത്തിയതും എല്ലാരും ഉണ്ടായിരുന്നു... "ചേച്ചി ദേ അതാണ്‌ അടുക്കള... ജാനുവേച്ചി " "ദേ വരുന്നു കുഞ്ഞാ " കൈ സാരി തലപ്പിൽ തുടച്ചു ആയിരുന്നു ജാനു ചേച്ചിയുടെ എൻട്രി... "എന്താ കുഞ്ഞാ വിളിച്ചേ " "ദേ ഈ സീതേച്ചിനെയും കൂട്ടിക്കോ.. ഇനി മുതൽ ഇവരും ഉണ്ടാകും കൂട്ടിന്.. ചേച്ചി ഇവരെ കൂടെ പൊക്കോ "

അവർ ജാനുവേച്ചിന്റെ കൂടെ പോയതും നമ്മളെ പൊണ്ടാട്ടിയും അവരെ പിറകെ പോവാൻ നിന്നു... കാരണം ഊഹിക്കാല്ലോ ദേ എല്ലാരുടെയും കണ്ണ് നമ്മളെ നേരെ ആണല്ലോ... ഞാൻ അവളെ കൈ പിടിച്ചു അവിടെ തന്നെ നിർത്തി.. എന്നേ നിഷ്കു ആയി നോക്കുവാ... ___® ഈ ദേവേട്ടൻ എന്തിനുള്ള പുറപ്പാട് ആണ്.. ദേ ചെറിയമ്മയുടെ നോട്ടം കാണുമ്പോൾ തന്നെ പേടി ആവുന്നുണ്ട്.... "ദേവ് ആരാ അത് "?( അമ്മ ) "ആഹ് അമ്മേ അത് ഇനി മുതൽ വീട്ടുജോലിക്ക് വരുന്ന ആള് ആണ് " "ഇപ്പൊ ഒരാളെ ആവിശ്യം ഉണ്ടോ " "ജാനുവേച്ചിയുടെ ഹസ്ബൻഡ് വയ്യാതെ കിടക്കല്ലേ.. അതോണ്ട് പഴയ പോലെ സന്ധ്യ ആകുവോളം നിക്കാനും പറ്റില്ല... മോള് ഉള്ളത് അല്ലെ.. അതോണ്ട് ഞാൻ ഒരാളെ കൂടെ വെച്ചു " "അതിന് എന്താ ബാക്കി ഇവൾ ചെയ്യാല്ലോ പിന്നെ എന്താ "(ചെറിയമ്മ ) "ഹേയ് ഈ പണി എടുക്കാൻ ഒന്നും അല്ലല്ലോ ഞാൻ അവളെ കെട്ടിയത്...

അതോണ്ട് ഇവിടെ എങ്ങനെ ആണോ എല്ലാരും ജീവിക്കുന്നെ അതുപോലെ ആകും അവളും " അതും പറഞ്ഞു ദേ എന്നേം പിടിച്ചു റൂമിലേക്ക് പോക്ക്.. ഇനി ഇപ്പൊ എന്തൊക്കെ കാണേണ്ടി വരുമോ ആവോ...... "ആഹ് ഞാൻ പറഞ്ഞത് കേട്ടല്ലോ.. അത് അനുസരിച്ചോണം " "ദേവേട്ടാ.. അത് " "ദേ എനിക്ക് അത്യാവശ്യം ആയി പുറത്ത് പോകണം... കുറച്ചു ലേറ്റ് ആകും... പിന്നെ പോവാൻ ആവുമ്പോഴേക്കും എനിക്ക് വേണ്ട ഡ്രസ്സ്‌ ഒക്കെ ഒന്ന് എടുത്തു വെക്കോണ്ടി " എന്നെ പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുമ്പേ ദേവേട്ടൻ കവിളിൽ ഒന്ന് തട്ടി പോയി... ഇനി ഇപ്പൊ താഴോട്ട് പോയാൽ എന്തൊക്കെ ആണാവോ..... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story