രുദ്രവീണ: ഭാഗം 100

rudraveena

എഴുത്തുകാരി: മിഴിമോഹന

വല്യൊതെ തറവാടിന് മുൻപിൽ കാർ നിന്നതും ചന്തു തുറന്നു കൊടുത്ത ഡോറിലൂടെ തങ്കു കുഞ്ഞനെ കൊണ്ടു ഇറങ്ങി..... തങ്കുവിന്റെ കാലുകൾ ആ മണ്ണിൽ കുത്തിയത് പ്രകൃതി പോലും ആനന്ദനൃത്തം ആടി........ കാവിലമ്പലത്തിലെ ചെറു കാടുകളിൽ വീശിയടിച്ച കാറ്റിനാൽ കാവിലമ്മയുടെ മണികൾ മുഴങ്ങി അത്‌ വല്യോത് കേൾക്കാൻ പാകത്തിന് ശബ്ദത്തിൽ അലയടിച്ചു........... എന്തോ കാറ്റാണ് ഇത്‌....... """നിച്ചു കാറ്റ് ഇട്ടപെട്ടോ കുഞ്ഞാ.......തങ്കു അവനെ ഒന്ന് കൊഞ്ചിച്ചു.... """അത്രയും നേരം കണ്ണടച്ചു ഉറങ്ങിയ കുഞ്ഞൻ കുഞ്ഞി കണ്ണ് തുറന്നു തന്റെ വരവ് അറിയിച്ച ആ പ്രപഞ്ച ശക്തിയെ നോക്കി കിടന്നു പരസ്പരം ആർക്കും മനസിൽ ആകാത്ത ഭാഷയിൽ അവർ സംസാരിച്ചു.......... മുറ്റത്തെ നിന്നിരുന്ന ചെമ്പകത്തിൽ നിന്നും ഒരു പൂവ് ആ അനിലൻ നുള്ളി എടുത്തു കുഞ്ഞന്റെ മുഖത്തേക് മെല്ലെ വെച്ചു........... കാവിലമ്മയുടെ ഇഷ്ടപെട്ട പൂജ പുഷ്പം......

നന്ദി സൂചകമായി ആ കാറ്റിനെ ചുണ്ടുകളാൽ ഞൊട്ടി നുണഞ്ഞു കാണിച്ചു കുഞ്ഞൻ............ രുദ്രന്റെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു....... കാറ്റിൽ അബദ്ധത്തിൽ പറന്നു വന്ന ഒരു പുഷ്പം മാത്രം ആയിരുന്നു തങ്കുവിന് അത്‌....... അവന്റെ ദേഹത്തു നിന്നും അത്‌ എടുത്തു കളയാൻ ഒരുങ്ങിയ തങ്കുവിനെ രുദ്രൻ വിലക്കി..... ആ ചെമ്പകം എടുത്തു ഒന്നു മണപ്പിച്ചു.... കർപ്പൂരം കലർന്ന പ്രത്യേക ഗന്ധം തോന്നി അവനു.....അമ്മ മകന് നൽകുന്ന സമ്മാനം(കാവിലമ്മയുടെ അംശം ആണ് വീണ അപ്പോൾ ആ അമ്മയുടെ മകൻ ആണ് ഈ കുഞ്ഞ് )..... തന്റെ പോക്കറ്റിലേക്ക് അത്‌ എടുത്തു ഇട്ടു രുദ്രൻ ........ ശോഭയും ആവണിയും അരിത്തം (തെക്കോട്ടു ദൃഷ്‌ടി ദോഷം മാറാൻ അരിതം കലക്കി സ്വീകരിക്കാറുണ്ട് ) കലക്കി കുഞ്ഞനെയും അമ്മയെയും അകത്തേക് കയറ്റി............... തങ്കുവിന്റെ മുറി അവർ ഒരുക്കിയിരുന്നു വീണക്കും കുഞ്ഞിനും ആയി........

തങ്കു കുഞ്ഞിനെ കൊണ്ട് അവിടേക്കു പോകുമ്പോൾ ശോഭ വീണയുടെ കൈ പിടിച്ചു അവളെ ആ മുറിയിലേക്കു കൊണ്ടു പോയി...... ഇതെന്താ അങ്ങോട്ടു കൊണ്ടു പോകുന്നത് മുകളിൽ അല്ലെ ഞങ്ങളുടെ മുറി..... രുദ്രൻ എല്ലാവരെയും പരസപരം നോക്കി..... പെറ്റു എണിറ്റു വന്ന പെണ്ണ് പിന്നെ നിന്റെ കൂടെ ആണോ കിടക്കുന്നത്....പത്തു അറുപതു കഴിഞ്ഞു അങ്ങോട്ടു വിടാം...... ശോഭ പറഞ്ഞത് ചന്തു വായ പൊത്തി ആർക്കും കേൾക്കാൻ പാകത്തിൽ അല്ലാതെ ചിരിച്ചു......... നീ കിണികണ്ട രണ്ടു മാസം കഴിഞ്ഞു നിനക്കും ഇത്‌ ബാധകം ആണ്.... രുദ്രൻ ചന്തുവിന് അടുത്തു നിന്നാ മീനുവിനെ നോക്കി........ അയ്യോ എനിക്ക് പറ്റില്ല എനിക്ക് മീനു കൂടെ വേണം... ""അല്ലേടി..... മീനുവിന്റെ തോളിൽ കൈ ഇട്ടു ചന്തു.... ആാാ.... ഇത്‌ തന്നെ ഞനും പറഞ്ഞത്... രണ്ടുമാസം എന്റെ പെണ്ണില്ലതെ ആ മുറിയിൽ ഞാൻ തനിച്ചു... എന്നാൽ ഞൻ ഇവിടെ കിടന്നോളാം.......

പറഞ്ഞു നോക്കിയത് ശോഭ കണ്ണുരുട്ടുന്നു..... പൊക്കോണം രണ്ടും ഇവിടുന്നു.... രണ്ടും മാസം കഴിഞ്ഞു അവളെ ഇറക്കുമ്പോൾ ഇവളെ ആ മുറിയിലേക്കു മാറ്റും.... രണ്ട് ഭർത്താക്കന്മാർ ഇറങ്ങിയിരിക്കുന്നു...... ഒന്ന് കനപ്പിച്ചു നോക്കി ശോഭ അകത്തെ മുറിയിലേക്കു നടന്നു........... രുക്കു കസേരയിലേക്കു ഇരുന്നു വയർ പൊത്തി ചിരിക്കാൻ തുടങ്ങിയിരുന്നു........... ഒരുപാട് ഇളിക്കല്ലേ......"""" അവളുടെ കവിളിൽ ഒരു കുത്തു വെച്ചു കൊടുത്തു രുദ്രൻ......... വാവേ...... """തിരിഞ്ഞിരുന്നു കുഞ്ഞിന് പാല് കൊടുക്കുന്ന വീണയെ വിളിച്ചു കൊണ്ടു അരികിലേക്ക് ഇരുന്നു.... ഞൊട്ടി നുണഞ്ഞു പാല് കുടിക്കുന്ന കുഞ്ഞന്റെ തലയിൽ പതിയെ തലോടി... നീയും കുഞ്ഞനും ഇല്ലാതെ ഞാൻ എങ്ങനെയാ വാവേ മുകളിൽ തനിയെ.... ഞാൻ ഒന്നും ചെയ്യില്ല സത്യം ആയും ചെയ്യില്ല........എനിക്ക് അതൊക്കെ അറിഞ്ഞു കൂടെ... രുദ്രന്റെ വാക്കുകളിൽ പരിഭവം നിറഞ്ഞു.........

മുലഞെട്ടിൽ നിന്നും കുഞ്ഞനെ അടർത്തി മാറ്റി നൈറ്റി നേരെ പിടിച്ചു ഇട്ടു.. കുഞ്ഞനെ തോളിൽ കിടത്തി പുറത്തു പതിയെ തട്ടി വായു കളഞ്ഞു കൊണ്ടു അവൾ രുദ്രന്റെ കുറുമ്പ് പിടിച്ച മുഖത്തേക്ക് നോക്കി......... വീണക് ചിരി വന്നു തുടങ്ങിയിരുന്നു......... അതേ... രുദ്രേട്ട ഇവർ നേരത്തേ പ്ലാൻഡ് ആണ് ഞങ്ങളെ ഇവിടെ കിടത്താൻ...... ഈ വീട്ടിൽ തന്നെ അല്ലേ ഞങ്ങൾ രണ്ടും ഉള്ളത്...... എപ്പോൾ വേണേലും അടുത്തുണ്ട് പിന്നെന്താ... കുഞ്ഞനെ കൂട്ടി പിടിച്ചു രുദ്രന്റ കൈയിലേക്ക് കൊടുത്തവൾ....... അച്ഛന്റെ വാവേ.... ""അല്ലേലും അമ്മ അവരുടെ സെറ്റ് ആണ്..... അച്ഛനും കുഞ്ഞനും കൂടി നമ്മുടെ മുറി പോകാം ഞീ ഞീ കുച്ചാൻ നേരം അമ്മേടെ അടുത്തു വരാം...... പാല് കിനിഞ്ഞു ഒഴുകിയ മുഖത്തേക്കു മുഖം അടുപ്പിച്ചു രുദ്രൻ.......... അച്ഛന്റെയും മോന്റെയും കളികൾ നോക്കിയിരുന്നവൾ....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഉണ്ണിയേട്ട.... """എന്താ വിഷമിച്ചു ഇരിക്കുന്നത്....പുറത്തേ ചെമ്പക ചോട്ടിൽ കൈ കെട്ടി കണ്ണ് അടച്ചു അതിലേക്കു ചാരി ഇരിക്കുവാന് ഉണ്ണി ആവണി ഉണ്ണിയുടെ തലയിൽ മെല്ലെ തലോടി......... നീ എന്റെ അടുത്ത് ഒന്ന് ഇരിക്കുവോ ആവണി... അവളുടെ കയ്യിൽ മെല്ലെ പിടിച്ചവൻ ദയനീയം ആയി നോക്കി........ ആ കണ്ണ് നിറഞ്ഞൊഴുകി.... എന്ത് പറ്റി എന്റെ ഉണ്ണിയേട്ടന്.... ആ കണ്ണൊന്നു തുടച്ചു കൊണ്ടു അരികിലേക്ക് ഇരുന്നവൾ...... എനിക്ക്.... എനിക്ക്.. എനിക്കൊന്നും ഓർത്തെടുക്കുക്കാൻ കഴിയുന്നില്ല മോളേ.. കുഞ്ഞൻ വന്നിട്ട് ഇപ്പോൾ എത്ര ദിവസം ആയി നാളെ അവന്റെ പേര് ഇടീൽ ചടങ്ങ് ആണ്... വല്യൊതെ ആദ്യത്തെ കൺമണി അവന്റെ നൂലുകെട് ആഘോഷം ആക്കാൻ പോകുന്നു.... വീടിന്റെ ഒരു വശത്തു പന്തൽ പൊങ്ങി തുടങ്ങിയിരുന്നു ഉണ്ണി അവിടേക്കു നോക്കി..... ഉണ്ണിയേട്ടാ..... """ആവണി കണ്ണൊന്നു നിറച്ചു മെല്ലെ തലയാട്ടി അവനെ നോക്കി...

എത്ര പ്രാവശ്യം അവന്റെ അരികിൽ പോയി ആ നെറുകയിൽ മുത്തി ഞാൻ എന്റെ ഓർമ്മകൾ തിരിച്ചു കിട്ടാൻ അവനെ ചേർത്തു കിടന്നു ... ""എന്റെ... എന്റെ സിദ്ധാർത്ഥന്റെ മകൻ.... മകൻ അല്ലേ അവൻ.... എന്റെ മണിക്കുട്ടീടെ ഉദരത്തിൽ അല്ലെ അവൻ ജനിച്ചത് """""ഉണ്ണിയുടെ ശ്വാസം ഉയർന്നു പൊങ്ങി......... അവനിലെ മാറ്റം ആവണി നോക്കി ഇരുന്നു.......സഞ്ചയൻ പറഞ്ഞത് പോലെ അവനെ അവൾ നിരീക്ഷിച്ചു.. ഉണ്ണിയേട്ടാ.... """"മെല്ലെ അവന്റെ തോളിൽ തട്ടി അവനെ ബോധമണ്ഡലത്തിലേക്ക് എത്തിച്ചു അവൾ....... ങ്‌ഹേ..... """എന്താ ആവണി..... ഒരു പിടച്ചിലോടെ അവളെ നോക്കി.... ആര് പറഞ്ഞു ഉണ്ണിയേട്ടന് ഓർമ്മകൾ തിരിച്ചു കിട്ടുന്നില്ല എന്ന്.... ഏട്ടൻ പോലും അറിയാതെ ഏട്ടന്റെ മനസ് ജയദേവനിലേക്കു പോകുന്നത് ഞാൻ അറിയുന്നുണ്ട്...... ഇപ്പോൾ രുദ്രേട്ടന്റെ മകൻ ആയി അല്ല സിദ്ധാർത്ഥന്റെ മകൻ ആയി ആണ് ഉണ്ണിയേട്ടൻ കുഞ്ഞനെ കണ്ടത്.....

അതിനു അർത്ഥം ചില സമയങ്ങളിൽ ഉണ്ണിയേട്ടൻ ഏട്ടൻ പോലും അറിയാതെ ജയദേവൻ ആയി മാറുന്നു... അത്‌ നല്ല ലക്ഷണം അല്ലേ........ പറഞ്ഞത് ഓർത്തെടുക്കാൻ ആവാതെ ഉണ്ണി ആവണിയെ നോക്കി ഇരുന്നു.... അവന്റെ ഉള്ളം കടൽ പോലെ ഇരമ്പി തുടങ്ങി........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുദ്രേട്ട.. ""കുഞ് ന് എന്താ പേരിടുന്നെ... രാവിലേ മുതൽ രുക്കുവും ആവണിയും പുറകെ നടക്കുവാണ്........... ഞാൻ ചോദിച്ചിട്ടും ഈ ദുഷ്ടൻ പറഞ്ഞു തന്നില്ല രാക്കിളി.... ചുവന്ന കരയുള്ള സെറ്റും അതിനു ചേരുന്ന ബ്ലൗസും ഇട്ടു കുഞ്ഞനെ കൂട്ടി പിടിച്ചു നടു മുറിയിലേക്കു വന്നു വീണ.... രുദ്രനെ ഒന്നു മുഖം കൊട്ടി കാണിച്ചു..... """ദിഗംബരൻ """ ... അതാ നിന്റെ കൊച്ചിന് ഇവനെ കണ്ടു വച്ചിരിക്കുന്ന പേര്.. നല്ല വെറൈറ്റി അല്ലേ.. ചന്തു ഷർട്ടിന്റെ സ്ലീവ് മടക്കി താഴേക്കു വന്നു.... അയ്യേ... """എന്റെ കൊച്ചിന് ആ പേരൊന്നും വേണ്ട...... അവനു പറയാൻ എങ്കിലും പറ്റണ്ടേ... വീണ മുഖം കൂർപ്പിച്ചു.....

നിനക്ക് കുഞ്ഞിന് പറയാൻ ഉള്ള പാട് ആണോ പ്രശ്നം......... ""ഞാൻ എന്തായാലും കുഞ്ഞാ എന്നെ വിളിക്കൂ.... അപ്പച്ചിടെ കുഞ്ഞാ.... രുക്കു അവനെ കൈയിലേക്ക് കോരി എടുത്തു മുറിയിലേക്കു പോയി..... ഈ സാരി ഉടുത്തപ്പോൾ ഒരുപാട് സുന്ദരി ആയല്ലൊ എന്റെ പെണ്ണ്.... ""രുദ്രൻ അവളെ ചേർത്തു നിർത്തി...... ആ ഇതു കൊണ്ടാണ് നിന്നെ ആദ്യമേ ഗെറ്റ്ഔട്ട്‌ അടിച്ചത് അമ്മയും അമ്മായിയും... ചന്തു രുദ്രന്റെ പുറകിൽ ഒന്ന് അടിച്ചു.......... പോടാ അവിടുന്ന്.... """പറഞ്ഞ പോലെ ഉണ്ണി എവിടെ... രുദ്രൻ ആവണിയെ നോക്കി.... അത്‌ ഓർമ്മകൾ വരുന്നില്ല എന്ന് പറഞ്ഞൂ കരഞ്ഞു കൂവി നടപ്പുണ്ട്... ആശ്വസിപ്പിച്ചു ഞാൻ മടുത്തു...... പ്രക്ഷുബ്ദം ആയ മനസിൽ ഓർമ്മകൾ വരില്ല ആവണി... മനസ് ശാന്തം ആയിരിക്കണം..... """"" ശബ്ദം കേട്ട ദിക്കിലേക്കു എല്ലാവരും തിരിഞ്ഞു...നിറഞ്ഞ പുഞ്ചിരിയോടെ അകത്തേക്ക് വരുന്ന സഞ്ജയൻ........... ഏട്ടനോട് പിണക്കം ആണ് ഞാൻ ഇപ്പോഴാണോ വരുന്നത്......

വീണ ചുണ്ട് പുളുത്തി അവനെ നോക്കി... രുദ്രനും സഞ്ജയനും പരസ്പരം നോക്കി ചിരിച്ചു... വാവേ.. ""ഞാൻ പറഞ്ഞത് അല്ലേ സഞ്ജയന് അവിടെ ഉപവാസം ഉണ്ടായിരുന്നു നമ്മുടെ കുഞ്ഞനു വേണ്ടി ഇരുപത്തി ഒന്ന് ദിവസം നീണ്ടു നിൽക്കുന്ന ഉപവാസം......... ജലന്ദരന്റെ കരിനിഴൽ അവനിൽ വീഴാതെ ഇരിക്കാൻ..... രുദ്രന്റെ കണ്ണുകൾ അലസം ആയി പാഞ്ഞു.... വീണ സഞ്ജയനെ ഒന്ന് നോക്കി... ശരിയാണ് നന്നായി ക്ഷീണിച്ചിട്ടുണ്ട് സഞ്ചയൻ....... എവിടെ നമ്മുടെ റിയൽ ഹീറോ.... """സഞ്ജയൻ ചുറ്റും നോക്കി.... ദാ ഇവിടെ ഉണ്ട്....... ""ആവണി കുഞ്ഞനെ എടുത്തു കൊണ്ടു വന്നു......... സഞ്ജയൻ അവനെ കൈയിലേക്ക് ഏറ്റു വാങ്ങി...... ""അച്ഛനെക്കാൾ കേമൻ ആകണം... നിന്നിൽ നിഷിബ്‌ദം ആയിരിക്കുന്നത് വലിയ ഒരു കർത്തവ്യം ആണ്..... നീ അതിൽ വിജയിക്കണം... ""കുഞ്ഞന്റെ മുഖത്തു നോക്കി അത്‌ പറയുമ്പോൾ സഞ്ജയന്റെ ഹൃദയം ആനന്ദത്താൽ ആറാടി... ഇരികത്തൂർ മനയുടെ രക്ഷകൻ...... അല്ല ഈ ലോകത്തിന്റെ തന്നെ രക്ഷകൻ...... ജലന്ദരന്റെ അന്തകൻ..... ആ മൂർദാവിൽ ചുണ്ട് അമർത്തി സഞ്ജയൻ.....

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 എന്താ ഉണ്ണി നിന്റെ പ്രശ്നം..... """കുളപ്പടവിൽ സഞ്ജയനും ചന്തുവും ഉണ്ണിയും ഇരുന്നു... ഏട്ടാ.... ""എനിക്കൊന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല..... ഒരുപക്ഷെ താമസിക്കും തോറും കൂടുതൽ അപകടം ഉണ്ടായാൽ... ഞാൻ കാരണം ആർകെങ്കിലും ആപത്തു സംഭവിച്ചാൽ... പിന്നെ ഞാൻ ജീവിച്ചു ഇരിക്കില്ല.... അതിനാൽ തന്നെ ഓരോ നിമിഷവും എന്നിലെ ജയദേവനെ കണ്ടെത്താൻ ഉള്ള ശ്രമം ആണ് ഞാൻ.... ഹഹഹ...... സഞ്ജയൻ ചിരിച്ചു കൊണ്ടു അവനെ നോക്കി... മാനത്തു മഴക്കോള് വന്നാൽ അത്‌ പെയ്ത് ഇറങ്ങും എന്ന് ഉറപ്പുണ്ടോ... ഉണ്ണിക്കു... സഞ്ജയൻ അവനെ നോക്കി... ഉണ്ട്.... """ ഉണ്ണിക്കു തെറ്റി...... നമ്മൾ പ്രതീക്ഷിക്കും ഇപ്പോൾ അത്‌ പെയ്തിറങ്ങും എന്ന്... പക്ഷെ ചില സമയങ്ങളിൽ വീശി അടിക്കുന്ന കാറ്റിൽ ആ കാർമേഘം ഒഴുകി അകലും......ഇവിടെയും അതാണ് സംഭവിക്കുന്നത്..... നിന്നിലേക്കു ജയദേവന്റെ സത്വം കുടിയേറാൻ ശ്രമിക്കുമ്പോൾ ഒക്കെ നിന്റെ മനസ്‌ പ്രക്ഷുബ്ദം ആകും..... അതോടെ നീ പഴയ നിലയിൽ ആകും...... ഉണ്ണി ഒന്നും മനസ്സിൽ ആകാതെ നോക്കി.... അതേ ഉണ്ണി....

എനിക്ക് ജയദേവൻ ആകാൻ കഴിയുമോ..? മുത്ത്‌ കണ്ടെത്താൻ ആകുമോ.? കുഞ്ഞിനെ സഹായിക്കാൻ കഴിയുമോ..? ഈ ചിന്തകൾ നിന്നെ അലട്ടുന്നു അതാണ് നിന്റെ പ്രശ്നം..... നീ ആദ്യം റിലാക്സ് ആകൂ....... സമയം ആകുമ്പോൾ അത്‌ നടക്കും...... അത്‌ ചിലപ്പോൾ മാസങ്ങൾ എടുക്കും ചിലപ്പോൾ ഒന്നോ രണ്ടോ വർഷങ്ങൾ തന്നെ എടുക്കും...... കാത്തിരിക്കണം നമ്മൾ......... അത്‌ വരെ ജലന്ധരൻ അടങ്ങി ഇരിക്കുവോ.... ചന്തു ആശങ്കയോടെ സഞ്ജയനെ നോക്കി... അവന്റെ ആവശ്യം ആണ് ഉണ്ണിക്കു ഓർമ്മ കിട്ടുക എന്നത്....അത്‌ കൊണ്ടു തന്നെ അവൻ അടങ്ങും എന്ന് പ്രതീക്ഷിക്കാം...... എങ്കിലും സൂക്ഷിക്കണം... ജയദേവൻ ആകാൻ... ഓർമ്മകൾ ലഭിക്കാൻ ഞാൻ ഇനിയും കാത്തിരിക്കണം അല്ലേ.... ഉണ്ണി..... ഞാൻ പറയുന്ന കാര്യങ്ങൾ വ്യക്തതയോടെ കേൾക്കണം... ഉണ്ണി കുണ്ഡലിനി """എന്ന് കേട്ടിട്ടുണ്ടോ...... ഇല്ല..... അവൻ തലയാട്ടി...

കുണ്ഡലിനി എന്നാൽ മൂലാധാരത്തിൽ സ്ഥിതി ചെയ്യുന്ന ശക്തി ആണ്... പാർവതി ദേവി ആയി നമ്മൾ അതിനെ സങ്കല്പിച്ചു പോകുന്നു...... ""നട്ടെല്ലിന് ഉള്ളിലെ സുഷുമ്ന നാഡിയിലൂടെ മസ്തിഷ്കത്തിലേക്കു കയറി പോകുന്ന മിന്നൽ പിണരു പോലുള്ള ഊർജത്തെ സങ്കല്പിച്ചു ഉണ്ടാക്കിയ ആദ്ധ്യാത്മിക ദർശനം ആണ് കുണ്ഡലിനി..... കുണ്ഡലിനി ശക്തി ഉണർന്ന് സുഷുമ്നയുടെ ഉള്ളിലുള്ള ദ്വാരത്തിലൂടെ കടന്നു പോകാൻ ശ്രമിക്കുമ്പോൾ ആധാര ചക്രങ്ങളിൽ അതിന്റെ ആഘാതം ഉണ്ടാവുകയും, മനസിന്റെ ദളങ്ങൾ ഓരോന്നായി തുറക്കപ്പെടുകയും ചെയ്യുന്നു. അപ്പോൾ പല തരത്തിലുള്ള സിദ്ധികളും അത്ഭുത ദർശനങൾ ഉണ്ടാവുകയും ചെയ്യുന്നു. അത്‌ മസ്തിഷ്കത്തിൽ എത്തുബോൾ സാധകന് ശരീരത്തിനോടും മനസ്സിനോടും ഉള്ള ബന്ധം വേർപെട്ടു പോയെന്നും താൻ മുക്കതാൻ ആയിരിക്കുന്നു എന്നുള്ള പ്രത്യക്ഷ ജ്ഞാനം ഉണ്ടാവുകയും ചെയ്യുന്നു..... """

.....സഞ്ജയൻ ഉണ്ണിയെ ഒന്ന് നോക്കി വീണ്ടും തുടർന്നു.... നമ്മുടെ ഓരോ ഭാഗത്തെ മർമ്മങ്ങൾ ആണ് ഇതെല്ലാം.... മൂലാധാരം സ്ഥിതി ചെയ്യുന്നത് ഗുദലിംഗങ്ങളുടെ മദ്യത്തിലും, സ്വാദിഷ്‌ഠനം അടി വയറിന്റെ പുറകു വശത്തും, മണിപൂരകം സ്ഥിതി ചെയ്യുന്നത് പുക്കിൾ കുഴിക്കു തൊട്ടു താഴെയും, അനാഹതം ഹൃദയത്തിനു പുറകിലും, തൊണ്ട കുഴിയിൽ വിജ്ഞാനം, ഇരു പുരികത്തിനു മദ്യ ആജ്ഞ ചക്രം, മേലെ സഹസ്രാര പദ്മം.... ആയിരം ദളങ്ങൾ ഉള്ള താമരയിൽ ശിവൻ വസിക്കുന്നു എന്ന് അർത്ഥം..... കുണ്ഡലിനി മൂലാധാരത്തിൽ നിന്നും ഉണർന്നു എഴുനേറ്റു അതായത് ആദി പരാശക്തി.. പൃഥ്‌വി ചക്രത്തിൽ നിന്നും ബാക്കി ചക്രങ്ങളെ ഏല്ലാം ഭേദിച്ച് ദേവിയുടെ മറു ഭാഗത്തു ലയിക്കുന്നു... അതായത് ആ മഹാദേവനിൽ ലയിക്കുന്നു...... ആറാം ഇന്ദ്ര്യം sixth sense എന്നൊക്കെ പറയുന്നത് അപ്പോഴാണ്..... ആ പരാശക്തി മറുഭാഗത് ലയിക്കുമ്പോൾ നിനക്ക് ഓർമ്മകൾ വരും....

കുറുമാനിൽ നിന്നും ഇതെല്ലാം വിശദമായി പഠിച്ച സാധികൻ ആണ് രുദ്രൻ.....അയാളിലെ ദൈവിക ശക്തി ഉണർന്നു കഴിഞ്ഞത് ആണ്.. ഇത്‌ ഒക്കെ എങ്ങനെ പ്രയോഗിക്കണം എന്ന് വരെ അവനു അറിയാം.... ഉണ്ണി ക്ഷമയോടെ കാത്തിരിക്കൂ....... ഉണ്ണിയുടെ തോളിൽ തട്ടി സഞ്ജയൻ...... ഉണ്ണിയേട്ടാ.... അവിടെ എല്ലാവരും വിളിക്കുന്നു ചടങ്ങ് തുടങ്ങാനായി എന്ന് വായോ...... അപ്പു (ആവണിയുടെ സഹോദരൻ ) അവർക്ക് അരികിലേക്കു ഓടി വന്നു......... വരുന്നു..... """അവന്റെ തോളിലൂടെ കൈ ഇട്ടു വല്യൊതെകു നടക്കുമ്പോൾ തിര ഒഴിഞ്ഞ കടല് പോലെ ശാന്തം ആയി ഉണ്ണിയുടെ മനസ്......ജയദേവനെ ഏതു നിമിഷവും സ്വീകരികാൻ അത്‌ തയാറായി.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പന്തലിന്റെ ഒരു ഭാഗത്തു കത്തിച്ചു വെച്ച നിലവിളികിന് മുൻപിൽ ഒരു തഴ പായിൽ ദുർഗാപ്രസാദു കുഞ്ഞനും ആയി ഇരുന്നു ഇരു വശത്തും വീണയും രുദ്രനും........

മുന്പിലേ തട്ടത്തിലെ അരിയിലേക്കു രുദ്രൻ അവനെ എടുത്തു കൂട്ടി പിടിച്ചു നിർത്തി ദുർഗ അവന്റെ അരയിലേക്ക് പഞ്ചലോഹം കോർത്ത ചരട് ചാർത്തി....... ചുറ്റും കൂടിയ പെണ്ണുങ്ങൾ കുരവ ഇട്ടു........ ആ ശബ്ദം മാത്രം ശ്രവിച്ചു ചുണ്ടിൽ ചിരിയോടെ നിൽക്കുന്ന നിർജീവം ആയ രണ്ടു കണ്ണ്കളിലേക്കു സഞ്ജയന്റെ ദൃഷ്‌ടി പാഞ്ഞു....... എടാ ഉണ്ണി അതൊരു നടക്കു പോകില്ല... രണ്ടിനെയും കൂട്ടി കെട്ടണ്ട സമയം അടുത്തു.... ആരും കാണാതെ ചന്തു ഉണ്ണിയുടെ ചെവിയിൽ പറഞ്ഞു........ രണ്ടുപേരും സഞ്ജയനെ നോക്കിയത് അവൻ പെട്ടന്നു കണ്ണ് വലിച്ചു.. ചമ്മിയ ചിരി ചിരിച്ചു കാണിച്ചു.... കുഞ്ഞനെ പൊന്നരഞ്ഞാണം ചാർത്തി...... ഇനി മൂന്ന് വട്ടം മഹാദേവന്റെ പേര് അവന്റെ കാതിൽ ചൊല്ലിക്കൊളു.... പുതുമന പറഞ്ഞത് ഇടം ചെവിയിൽ വെറ്റില വെച്ചു മറച്ചു വലം ചെവിയിൽ ശ്രീപരമേശ്വരൻ എന്ന് മൂന്നു തവണ ചൊല്ലി ദുർഗ....... ഇനി..... ഉറക്കെ മകന്റെ യഥാർത്ഥ പേര് വിളിച്ചോളൂ........... പുതുമന രുദ്രനെ നോക്കി..... എല്ലാവരും അതേ അവസ്ഥ തന്നെ ആയിരിന്നു.. ആകാംഷയോടെ കാതോർത്തു യഥാർത്ഥ നായകന്റെ പേരിനായ്....... രുദ്രനെ കുഞ്ഞനെ കൈയിൽ വാങ്ങി ഉറക്കെ അവന്റെ പേര് വിളിച്ചു....... """"ആദിശങ്കരൻ """""................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story