രുദ്രവീണ: ഭാഗം 105

rudraveena

എഴുത്തുകാരി: മിഴിമോഹന

അതേ ചിത്രനും കുഞ്ഞാപ്പുവും ആണ് അവന്റെ ആദ്യ ലക്ഷ്യം.... അവർ ഇല്ലാതായാൽ ആ മുത്ത്‌ കൈക്കൽ ആക്കി കുഞ്ഞനെ അവനു നിഷ്പ്രയാസം ഇല്ലാതെ ആക്കാൻ കഴിയും.... കൂടെ നമ്മൾ ഓരോരുത്തരും.........ഇന്നവൻ പരാജയപെട്ടു നാളെ അങ്ങനെ ആകണം എന്നില്ല..........ഉണ്ണി ഈ വിവരം ചന്തു അറിയരുത് കുഞ്ഞാപ്പുവിലും ചിത്രനിലും എപ്പോഴും നമ്മുടെ കണ്ണ് വേണം......... രുദ്രൻ അവന്റെ കൈയിൽ മുറുകെ പിടിച്ചു........... തിരിച്ചു വല്യൊത്തേക്കു നടക്കുമ്പോൾ രുദ്രൻ ഉണ്ണിയെ നോക്കി അവന്റെ കൺതടങ്ങളിൽ കറുപ്പു പടർന്നിരുന്നു പഴയ പ്രസരിപ് നഷ്ടം ആയി കൊണ്ടിരിക്കുന്നു....... അവനിലെ നിരാശയും ഉത്കണ്ഠയും ആ മുഖത്ത് നിഴലിക്കുന്നത് കാണാം....... ഉണ്ണി..... ""രുദ്രൻ ചിന്തകൾക്ക് വിരാമം ഇട്ടു കൊണ്ട് ഉണ്ണിയെ പതിയെ വിളിച്ചു.... എന്താ രുദ്രേട്ട.... ""സംശയത്തോടെ രുദ്രനെ നോക്കുംബോഴും ആ മുഖത്തു സങ്കടത്തിന്റെ ചായ്‌വ് നിറഞ്ഞു....

ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ അനുസരിക്കണം നിങ്ങൾ രണ്ടു പേരും ഒരു ഡോക്ടറെ കാണുന്നത് നല്ലത് ആയിരിക്കും.... നിങ്ങൾ ജീവിതം തുടങ്ങിയിട്ടു ഒരു വർഷം ആകുന്നു ഇനിയും വെച്ചു താമസിപ്പിക്കുന്നത് ശരി അല്ല എന്ന് തോന്നി.... എനിക്കും ഇടക്ക് അത്‌ തോന്നുന്നുണ്ട് രുദ്രേട്ട.... പക്ഷെ ഉള്ളിൽ.... ഉള്ളിൽ ഒരു.... ഒരു... ഭയം...ഉണ്ണിയുടെ വാക്കുകൾ മുറിഞ്ഞിരുന്നു.... എന്തിനു....? ചിലർക്കു അല്പം താമസിച്ചു ആയിരിക്കും കുഞ്ഞുങ്ങൾ ഉണ്ടാകുന്നതു.. പിന്നെ അധികം ഒന്നും ആയില്ലല്ലോ നിങ്ങൾ..... രുദ്രൻ ഒന്ന് നിർത്തി... അത്‌ അല്ല രുദ്രേട്ട എനിക്ക് ഈ അപകടം ഒക്കെ സംഭവിച്ചത് കൊണ്ടാണോ എനിക്ക് അവൾക് ഒരു കുഞ്ഞിനെ കൊടുക്കാൻ കഴിയാത്തത് എന്നൊരു ഭയം..........

നീ എന്തൊക്കെയാ ഉണ്ണി ഈ പറയുന്നത് അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നു എങ്കിൽ അത്‌ സഞ്ചയൻ നമ്മളോട് തുറന്നു പറഞ്ഞേനെ...... ഇത്‌ അത്‌ ഒന്നും അല്ല നാളെ തന്നെ നിങ്ങൾ ഡോക്ടറെ കാണണം വൈകിട്ട് വിളിച്ചു ബുക്ക്‌ ചെയ്യാൻ നോക്ക്.....അത്‌ പറഞ്ഞു അകത്തേക്കു പോകുന്ന രുദ്രനെ നോക്കി നിന്നു ഉണ്ണി............ചെമ്പകചോട്ടിൽ പതിയെ ഇരുന്നു മുകളിലേക്കു നോക്കി ആലോചനയിൽ ആണ് എന്താ ഉണ്ണിയേട്ടാ ഇങ്ങനെ മുകളിലോട്ടു നോക്കി നില്കുന്നെ.... കയ്യിൽ ഇരുന്ന കുറുക്കു ചെറുതായി കുഞ്ഞന്റെ വായിൽ വെച്ചു കൊണ്ടു ആവണി പുറത്തേക്കു വന്നു.... മെല്ലെ മുകളിലേക്കു നോക്കി........ നീ എന്താ മുകളിലോട്ടു നോക്കുന്നത്.... ഉണ്ണി കണ്ണുകൾ പിൻവലിച്ചു അവളെ നോക്കി...

അല്ല ഉണ്ണിയേട്ടാൻ മുകളിലേക്കു നോക്കി ഇരിക്കുന്നു ഇനി പഴയ വല്ല സെറ്റപ്പിനെ ഓർത്തു ഇരിക്കുവാനോ ഇന്ന് നോക്കിതാ.... ചെറുതായ ചിരിച്ചവൾ കുറുക്ക് കുഞ്ഞന്റെ വായിലേക്കു വെച്ചു.... പോടീ അവിടുന്ന്.... ""എനിക്കെന്റെ ഈ പെണ്ണ് മതി... എനിക്ക് സ്നേഹിക്കാനും വഴക്കിടാനും ഏല്ലാം....... കണ്ണൊന്നു നിറഞ്ഞു അവളെ നോക്കി... എന്താ ഉണ്ണിയേട്ടാ കണ്ണ് നിറയുന്നത്........ ആവണി ചോദിച്ചതും ഉണ്ണി കുഞ്ഞനെ എടുത്തു മടിയിലേക്ക് വെച്ചു........... നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ......നീ ഒരുപാട് ആഗ്രഹിക്കുന്നില്ലേ ആവണി ഒരു കുഞ്ഞിനെ അതിനെ തരാൻ എനിക്ക്........... അവൻ ഒന്ന് നിർത്തി അവളെ നോക്കി..... ഉണ്ണിയേട്ടൻ പറഞ്ഞത് സത്യം ആണ് ഒരു കുഞ്ഞിനെ ഞാൻ ആഗ്രഹിക്കുന്നുണ്ട് പക്ഷെ എന്റെ ഉണ്ണിയേട്ടനെ വെറുക്കാൻ അത്‌ ഒരു കാരണം അല്ല...

ദേ ഈ കാലുകൾ നിലത്തു കുത്തും എന്ന് പോലും പ്രതീക്ഷ ഇല്ലാതെ ആണ് ഈ ജീവിതത്തിലേക്ക് ഞാൻ കടന്നു വന്നത്..... ഉള്ളൂ നിറഞ്ഞ സ്നേഹം ആണ് ഈ തെമ്മാടിയോടു എനിക്ക്....... ഒരു കയ്യാൽ അവന്റെ കവിളിൽ മെല്ലെ തഴുകി അവൾ......... നമുക്ക് ഒരു ഡോക്ടറെ കാണാം മോളേ... വെച്ചു താമസിപ്പിക്കേണ്ട....ആവേശത്തോടെ ആണത് പറഞ്ഞത് പക്ഷെ പെട്ടന്നു തന്നെ അവന്റെ മുഖം മാറി..... എന്നാലും ചിലപ്പോൾ നിരാശ ആണ് ഫലം എങ്കിലൊ....... അവളുടെ മുഖത്തേക് നിരാശയുടെ നോക്കി..... അതിനു അല്ലേ ഉണ്ണിയേട്ടാ നമുക്ക് സ്നേഹിക്കാൻ രണ്ടു തങ്ക കുടങ്ങൾ... കുഞ്ഞനും കുഞ്ഞാപ്പുവും... അവന്മാർക് സ്വന്തം അമ്മമാരെ വേണ്ട ഈ ആവണി അമ്മേ മതി...... അല്ലേടാ കുഞ്ഞാ.....

ഉണ്ണിയുടെ മടിയിൽ ഇരുന്നു പ്രു.. പ്രു... എന്ന് ശബ്ദം ഉണ്ടാക്കി തുപ്പല് തെറിപ്പിച്ചു വണ്ടി ഓടിക്കുവാന് കുഞ്ഞൻ... മെല്ലെ അവന്റെ തലയിൽ തലോടി അവൾ............. കൈ അടക്കി വെച്ചു വണ്ടി ഓടിക്കുന്നത് നിർത്തി ആവണിയെ നോക്കി പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചവൻ............ എന്തെ നിന്റെ വണ്ടി കേടായോ.... പെട്ടന്നു ബ്രേക്ക്‌ വീണല്ലോ....... വണ്ടി കേടു ആയത് അല്ല എന്നെ കുളിപ്പിച്ചതാ മുണ്ടിന്റെ ഇടയിൽ കൂടെ ചൂട് താഴേക്കു ഇറങ്ങുന്നു......... ഉണ്ണി ചിരിച്ചു കൊണ്ടു ആവണിയെ നോക്കി...... അച്ചോടാ ഉണ്ണിഅമ്മാവനെ ഉണ്ണി മൂത്രം കൊണ്ട് കുളിപ്പിച്ചോ കള്ള....... വെറുതെ അല്ല അനങ്ങാതെ ഇരുന്നത്..... ആവണി കുഞ്ഞനെ കൈയിലേക്ക് എടുത്തു........ ഉണ്ണിയുടെ കാവി മുണ്ട് മുഴവൻ നനഞ്ഞു കുതിർന്നിരുന്നു....... കുഞ്ഞാ ഇതിപ്പോ എത്രാമത്തെ ആണെന്ന് അറിയുവോ.... ഇവിടെ ഉള്ള എല്ലാവരേം പുണ്യാഹം തളിച്ച് ഇട്ടേക്കുവാ കുറുമ്പൻ........

കുഞ്ഞന്റെ വയറ്റിൽ ഇക്കിളി കൂട്ടിയത് കുടു കുടു ചിരിച്ചവൻ ഇക്കിളി കൊണ്ടു രണ്ടു കയ്യും കൂട്ടി പിടിച്ചു........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വഴക്കാളി ചെക്കൻ.... അതെങ്ങനെ അച്ഛന്റെ മോൻ അല്ലേ ചെയ്യരുത് എന്ന് പറഞ്ഞാൽ അതേ ചെയ്യൂ..... അച്ഛനെ കൊണ്ടു ആവശ്യത്തിൽ ഏറെ തീ തിന്നുന്നുണ്ട് ഇനി ഇത്‌ എന്താകുമോ എന്തോ....... പതം പറഞ്ഞു കൊണ്ട് കട്ടിലിൽ ഇരുന്നു കുഞ്ഞൻ വലിച്ചു കീറിയ ബുക്കുകൾ പശ വെച്ചു ഒട്ടിച്ചു വയ്ക്കുകയാണ് വീണ............. അകത്തേക്കു വന്നതും അവളുടെ സംസാരം കേട്ടു കൊണ്ട് രണ്ടു കയ്യും കൂട്ടി കെട്ടി ചുണ്ടിൽ വിരിഞ്ഞ ചിരിയുമായി അവളെ തന്നെ നോക്കി നിന്നു രുദ്രൻ........ എന്തോ പറഞ്ഞു തല പൊക്കിയത് ചിരിച്ചു നിൽക്കുന്ന രുദ്രനെ കണ്ടു.....

കണ്ടോ രുദ്രേട്ട ഇത്‌ കുഞ്ഞൻ കാണിച്ചു വെച്ചത് കഷ്ടപ്പെട്ട് prepare ചെയ്ത നോട്സ് ആണ്.... എക്സാം ആണേൽ ഇങ്ങു അടുത്തു.... ചുണ്ട് കൂർപ്പിച്ചവൾ രുദ്രനെ നോക്കി.........അവളുടെ നോട്ടവും ഭാവവും കാൺകെ പഴയ കുഞ്ഞിപ്പെണ്ണിനെ ആണ് അവനു ഓർമ്മ വന്നത്.................. നിന്നോട് ആരാ പറഞ്ഞത് അവന്റെ മുൻപിൽ ഇതെല്ലാം നിരത്തി ഇടാൻ....... പിള്ളാരായാൽ അങ്ങനെ ഒക്കെ ആണ്....... അത്‌ ശരി അച്ഛനും മോനും അപ്പോൾ ഒന്നാണ് അല്ലേ.......കണ്ണ് കൂർപ്പിച്ചൊന്നു ഒന്ന് നോക്കി ഏല്ലാം അടുക്കി വെച്ചു അവന്റെ അടുത്തേക് വന്നവൾ... രുദ്രേട്ട..... ""എന്തിനായിരുന്നു രണ്ട് ദിവസം ഈ ഉപവാസം..... ആകെ ക്ഷീണിച്ചു ഏട്ടൻ... അവന്റെ നെറ്റിയിൽ ചുണ്ട് അമർത്തി അലസം ആയി കിടന്ന മുടിയിഴകളിൽ മെല്ലെ തലോടി......... വേണം മോളേ ഇത്‌ പോലെ ഇടക്ക് ഇടക്ക് ഈശ്വരാ പ്രീതിക്കായി മനസ് അറിഞ്ഞു അർപ്പിക്കണം......

എതിരാളി ശക്തൻ ആണ് നിന്റെ ജലന്ധരൻ അമ്മാവൻ..... അവളുടെ മൂക്കിൻ തുമ്പിൽ ഒന്ന് പിടിച്ചു...... പിന്നെ എന്റെ ആരും അല്ല അയാൾ... കൈ തട്ടി തെറിപ്പിച്ചവൾ പരിഭവത്തോടെ നോക്കി....... അതേ.... "എനിക്ക് നല്ല വിശപ്പുണ്ട് രണ്ട് ദിവസം ആയി നേരാം വണ്ണം എന്തെങ്കിലും കഴിച്ചിട്ട്... നീ വാ...... അവളെ വിളിച്ചു കൊണ്ടു മുറിക്കു പുറത്തു ഇറങ്ങുമ്പോൾ മീനു കുഞ്ഞാപ്പുവിനെ എടുത്തു കൊണ്ട് വെളിയിൽ ബഹളം..... അതേ തന്നെ അവിടെ കിടന്നാൽ മതി ഞാൻ താഴെ കിടന്നോളാം..... കുഞ്ഞാപ്പുവിനെ എടുത്തു താഴേക്കു പോകാൻ ഒരുങ്ങിയ അവളെ രുദ്രൻ തടഞ്ഞു.... എന്താ ഇവിടെ പ്രശ്നം രണ്ടു കൂടി.... നിന്നെ ഇന്നലെ അല്ലേ ഇങ്ങോട്ടു ഷിഫ്റ്റ്‌ ചയ്തത് അതിനു മുൻപ് തല്ലി പിരിഞ്ഞു പോവണോ..... കുഞ്ഞാപ്പുവിനെ എടുത്തു വീണയുടെ കയിലേക് കൊടുത്തു രുദ്രൻ....

രുദ്രേട്ട കുഞ്ഞനും കുഞ്ഞാപ്പുവും കട്ടിലിൽ നിന്നും വീഴാൻ പോയന്നു പറഞ്ഞു ഒരു ബഹളം താഴെ കഴിഞ്ഞു ഇപ്പോൾ എനിക്ക് സമാധാനം തരുന്നില്ല അവിടെ കിടന്നു ഉറഞ്ഞു തുള്ളുന്നുണ്ട്... ഞാൻ താഴെ അമ്മായിടെ കൂടെ കിടന്നോളാം ചന്തുവേട്ടൻ അവിടെ എങ്ങാനും ഒറ്റക്ക് കിടന്നോട്ടെ........... മീനുവിന്റെ മുഖഭാവം കണ്ടു രുദ്രന് ചിരി അടക്കാൻ ആയില്ല.... നീ വാ കൊച്ചേ അവന്റെ ദേഷ്യം അല്ലേ അതിപ്പോൾ നമുക്കു തീർത്തു തരാം...... മീനുവിനെ കൊണ്ടു മുറിയിലേക്കു ചെല്ലുമ്പോൾ കട്ടിലിൽ മുഖം വീർപ്പിച്ചു കിടപ്പുണ്ട് ചന്തു.......... എന്താടാ നീ കൊച്ചിനെ വഴക്കിടുന്നെ അവൾ അറിഞ്ഞോണ്ട് അല്ലല്ലോ..... അവള് മാത്രം അല്ല ദേ ഇവളും എല്ലാവരും കണക്കാ..... വീണയെ ചൂണ്ടി കാണിച്ചു കൊണ്ടു കട്ടിലിൽ നിന്നും എഴുനേറ്റു ചന്തു........ ഒരു താലപ്പൊലിക് ഉള്ള പെണ്ണുങ്ങൾ ഉണ്ട് ഈ വീട്ടിൽ രണ്ടു കുഞ്ഞുങ്ങളെ നോക്കാൻ മര്യാദക് ആരും ഇല്ല.......... ഹാ.... പോട്ട് ചന്തു വിട്ടു കള....

അത്‌ അല്ല ദേഷ്യം ആണേൽ അവള് താഴെ അപ്പച്ചിയുടെ കൂടെ കിടന്നോട്ടെ.... അല്ലേ മീനു....... രുദ്രൻ മീനൂനെ കണ്ണ് അടച്ചു കാണിച്ചു.... അവളോട് ഈ മുറി വിട്ടു പോകാൻ ഞാൻ പറഞ്ഞില്ല..... എനിക്ക് എന്റെ കുഞ്ഞ് അടുത്തു വേണം.......... ചന്തു മുഖം തിരിച്ചു....... കുഞ്ഞിന് വിശക്കുമ്പോൾ നീ എടുത്തു വെച്ചു കൊടുക്കുവോ..... രുദ്രന്റെ ശബ്ദം അല്പം ഉയർന്നു.. അതിനു അല്ലേ അവളോട് ഇവിടെ നില്കാൻ പറഞ്ഞത്.. ചുണ്ടിൽ കള്ള ചിരിയുമായി മീനൂനെ ഒന്ന് നോകിയാവൻ ........ ""മ്മ്ഹ """ചുണ്ട് കോട്ടിയവൾ മുഖം തിരിച്ചു.... അപ്പോഴേക്കും കുഞ്ഞാപ്പൂ കരഞ്ഞു കൊണ്ട് വീണയുടെ മാറിടത്തിൽ പരതി തുടങ്ങി.... വാവേ കുഞ്ഞാപ്പുവിനെ അവളുടെ കൈയിൽ കൊടുക്കു രണ്ടു കൂടി ഇവിടെ കിടന്നു തല്ലിക്കോണം ശബ്ദം വെളിയിൽ കേട്ടു പോയേക്കരുത്...... വീണയുടെ തോളിൽ കയ്യിട്ടു പുറത്തേക്കു ഇറങ്ങുമ്പോൾ കേൾകാം അകത്തു ചന്തുവിന്റെ ക്ഷമാപണം.........

രുദ്രൻ വീണയെ നോക്കി കണ്ണ് ചിമ്മി...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 സിറ്റി ഹോസ്പിറ്റലിൽ പുതുതായി ജോയിൻ ചെയ്ത ഗൈനക്കോളജിസ്റ് ഡോക്ടർ കൃഷ്ണഇന്ദ്രജിത്തിന് മുൻപിൽ ഇരിക്കുമ്പോൾ ആവണി ഉണ്ണിയുടെ കയ്യിൽ മുറുകെ പിടിച്ചിരുന്നു..... അവളുടെ തണ്ടയിലെ തണുപ് അവന്റെ കയിലേക് അരിച്ചു ഇറങ്ങി............. മുന്പിലെ റിപ്പോർട്ട്‌ മുഴുവൻ വിശദമായി നോക്കി ഡോക്ടർ.... അവരുടെ മുഖത്തു ചെറു പുഞ്ചിരി തെളിഞ്ഞു.... See Mr. ഉണ്ണികൃഷ്ണൻ നിങ്ങൾക്കോ ആവണിക്കോ പറയത്തക്ക പ്രശ്നം ഒന്നും ഞാൻ കാണുന്നില്ല..... പിന്നെ നിങ്ങളുടെ പഴയ ട്രീട്മെന്റിന്റെ റിപ്പോർട്ട്‌ രുദ്രൻ എനിക്ക് ഇന്നലെ watsap ചെയ്തിരുന്നു....... രുദ്രേട്ടൻ....... ഉണ്ണി സംശയത്തോടെ അവരെ നോക്കി... മ്മ്..... രുദ്രനും ചന്ദ്രകന്തും എന്റെ ക്ലാസ്‌മേറ്റ്സ് ആണ് പ്ലസ്‌ടു ഞങ്ങൾ ഒരുമിച്ച് ആയിരുന്നു....

കട്ട ചങ്ക്‌സ് എന്നൊക്കെ പറയില്ലേ അത്‌ പോലെ പിന്നീട് ഞാൻ മെഡിസിന് ഡൽഹിയിൽ പോയി MD എടുത്തു അവിടെ തന്നെ പ്രാക്ടീസ് ചെയ്തു എങ്കിലും രണ്ടുപേരുമായി കോൺടാക്ട് ഉണ്ട്.........ചിരിച്ചു കൊണ്ടു പ്രെസ്ക്രിപ്ഷൻ എഴുതി തുടങ്ങി......... ദാ ഈ മെഡിസിൻ ഫോള്ളോ ചെയ്തോളു ഫോളിക് ആസിഡ് ഉൾപ്പടെ കുറച്ചു വൈറ്റമിൻ ടാബ്ലെറ്സ് ആണ്......... ആദ്യം രണ്ടുപേരുടെയും ടെൻഷൻ അത്‌ കുറക്കണം..........ഞാൻ വരുന്നുണ്ട് ഒരു ദിവസം വല്യൊത്തേക്കു ആദ്യം കാണേണ്ടത് രുദ്രന്റെ വാവേ ആണ്....... ഹഹ.... "ഡോക്ടർ ഒന്ന് ചിരിച്ചു........ ഒരിക്കൽ പോലും അങ്ങനെ ഒരു വിവാഹം ഞങ്ങൾ ചിന്തിച്ചിട്ട് കൂടി ഇല്ല...... അത്‌ ദൈവനിശ്ചയം ആണ് ഡോക്ടർ പലജന്മങ്ങൾ ആയി ഉള്ള ബന്ധം ആണ് അവർ തമ്മിൽ..... ശിവനും പാർവതിയും പോലെ രുദ്രനിൽ അലിഞ്ഞു ചേർന്നത് ആണവൾ..... അത്‌ പറയുമ്പോൾ ഉണ്ണിയുടെ കണ്ണ് നിറഞ്ഞു തൂവി.... മ്മ് അത്‌ ശരി ആയിരിക്കാം ചന്ദ്രകാന്തിനെക്കൾ അടുപ്പം അവൾക് അന്നും രുദ്രനോട് ആണ്... പണ്ട് വല്യൊത്തു വരുമ്പോൾ കുഞ്ഞായിരുന്നു അവൾ എന്ത് ക്യൂട്ട് ആയിരുന്നു കാണാൻ..... ഹോ...

ആ കുഞ്ഞ് വാവ ഇപ്പോൾ രുദ്രന്റെ സഹധർമ്മിണി വല്ലാത്ത അതിശയം തന്നെ........ ഡോക്ടരുടെ മുഖത്തു സന്തോഷം നിറഞ്ഞു നിന്നു......... അവിടെ നിന്നും ഇറങ്ങുമ്പോൾ രണ്ടുപേരുടെയും ഉള്ളിലെ ആഗ്രഹത്തിന് ശക്തി കൂടിയിരുന്നു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അച്ഛൻ ആയ ഭൈരവന്റെ നിർദ്ദേശപ്രകാരം നൂറ്റിഅഞ്ചു ദിവസത്തെ നീണ്ട ഉപവാസത്തിലേക്കു പോയിരുന്നു ജലന്ധരൻ എന്ന ജാതവേദൻ.... തന്റെ കഴുത്തിൽ നിന്നും പൊട്ടി അകന്ന രക്ഷകൾക്ക് വീണ്ടും ഇരട്ടി ശക്തി ഏകുന്നതിനു വേണ്ടി അയാൾ തന്റെ മുന്പിലെ പീഠത്തിൽ ഒരുക്കി വെച്ചത്......... ഇരുട്ടു മുറിയിൽ അന്ധകാരത്തിനെ മാത്രം കൂട്ടായി നിർത്തി നീണ്ട തപസിലേക്കു കടന്നു...... നൂറ്റിഅഞ്ചാം ദിവസം തന്റെ കണ്മുൻപിൽ തെളിഞ്ഞു വരുന്ന വല്യൊതെ പെൺകിടാവിനെ സ്വന്തം ആക്കിയിരിക്കും .... അവളുടെ ശരീരം ഏഴുയാമങ്ങൾ ഭോഗിക്കും......

അതോടെ ആരാലും തോൽപിക്കാൻ കഴിയാത്ത ശക്തൻ ആയി തീരുന്നിരിക്കും താൻ........... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 എന്താ രുദ്രേട്ട ഒരു ആലോചന....... വീണ മുറിയിലേക്കു ചെല്ലുമ്പോൾ കുഞ്ഞാപ്പുവിന്റെ കഴുത്തിലെ പാടിൽ മെല്ലെ തലോടി മറ്റൊരു ലോകത്തു ആണ് രുദ്രൻ...... കുഞ്ഞൻ വശത്തെ ജനൽ കമ്പിയിൽ മുട്ടു കുത്തി നിന്നു കൈയിലെ കിലുക്കം കൊണ്ടു അടിച്ചു ശബ്ദം ഉണ്ടാക്കുന്നുണ്ട്.......... ങ്‌ഹേ """എന്താ വാവേ....... ആാാ...... ഈ ലോകത്തു ഒന്നും അല്ലേ നല്ല ആളെ ആണ് കുഞ്ഞുങ്ങളെ ഏല്പിച്ചു പോയത്......തക്കരെ ഇന്നാടാ മുത്തേ """""" കുഞ്ഞന് ഒരു കൈയിൽ ഇരുന്ന ഫീഡിങ് ബോട്ടിലിലെ ചെറു ചൂടുവെള്ളം കൊടുത്തു കൊണ്ട് കുഞ്ഞാപ്പുവിനെ മടിയിൽ കിടത്തി മറു കൈയിലെ വെള്ളം അവന്റെ വായിലേക്ക് നൽകി അവൾ.... അപ്പച്ചിടെ വാവ കുച്ചോ.......... കുഞ്ഞനെ എടുത്തു മടിയിലേക്ക് വെച്ചവൻ...

അപ്പോഴും തെളിഞ്ഞു നിന്ന കുഞ്ഞാപ്പുവിന്റെ കഴുത്തിലെ മുദ്രയിൽ ആയിരുന്നു രുദ്രന്റെ ദൃഷ്ട്ടി... കാവിലമ്മേ ജാതവേദന്റെ പൂജ അന്ന് മുടങ്ങിയത് കൊണ്ടു കുറച്ചു നാൾ അവന്റെ ശല്യം ഉണ്ടാകില്ല... ഒരു മൂന്നു മാസം.... അതിനുള്ളിൽ രുക്കുവിന്റെയും കണ്ണന്റെയും വിവാഹം നടത്തണം.... എന്താ രുദ്രേട്ട ഇത്രയും ആലോചന കാട് കേറി പോകുവാണല്ലോ..... അവന്റെ കൈയിൽ ഒന്ന് തല്ലി അവൾ..... ഞാൻ രുക്കുവിന്റെയും കണ്ണന്റെയും കാര്യം ആലോചിച്ചതാണ് പെണ്ണേ..... നമ്മളെക്കാൾ മുൻപേ പ്രേമം തുടങ്ങിയ ടീംസ് ആണ്...... അവർക്കും കാണില്ലേ വികാരങ്ങൾ... ഓ.... നിങ്ങടെ അത്രേം എന്തായാലും കാണില്ല... കള്ളച്ചിരിയോടെ അവനെ നോക്കി.... പോടീ അവിടുന്നു...

ഇടയിൽ എനിക്കിട്ടു പണിയാതെ.... മീശ കടിച്ചു അവളെ ഒന്ന് നോക്കി.... മ്മ്... രുക്‌ന്റെ കാര്യം വെച്ചു താമസിപ്പിക്കേണ്ട അച്ഛനോട് പറയാം പുതുമന തിരുമേനിയെ ഒന്ന് കാണാൻ....... രുദ്രന്റെ മടിയിൽ ഇരുന്നു തുള്ളി കൊണ്ട് വീണയുടെ മടിയിൽ കിടക്കുന്ന കുഞ്ഞാപ്പുവിനെ കൈ എത്തി പിടിക്കാൻ നോക്കുന്നുണ്ട് കുഞ്ഞൻ കൈയിൽ കിട്ടാതെ വരുമ്പോൾ ദേഷ്യം കൊണ്ട് രണ്ടു കുഞ്ഞി കയ്യും ഒരുമിച്ചു വായിലേക്കു വെച്ചു മോണ കൊണ്ടു കടിക്കുന്നുണ്ട് ..... കുഞ്ഞാപ്പു അവന്റെ ചാട്ടം കാണുമ്പോൾ കുടുകുടെ ചിരിച്ചു കൊണ്ട് വയറിനിട്ടു രണ്ടു കയ്യും ചേർത്ത് അടിക്കുന്നുണ്ട്.... രുദ്രേട്ട അവനെ ഇത്തിരി മാറ്റി പിടിച്ചോ അവൻ danger ആണ് നിങ്ങടെ മോൻ അല്ലേആ ദേഷ്യം മുഴുവൻ ഉണ്ട് കയ്യിൽ ..... ഇത്‌ എന്റെ ചന്തുവേട്ടൻ തന്നെ..... പാവം വല്ലപ്പോഴും ആണ് ഒന്ന് ദേഷ്യപ്പെട്ടു കാണുന്നത് തന്നെ....... കുഞ്ഞാപ്പുവിനെ പൊക്കി എടുത്തു അവന്റെ വയറിൽ മുഖം അമർത്തി അവൾ...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പുതുമനയുടെ മുൻപിൽ ദുർഗാപ്രസാദ്‌ അക്ഷമയോടെ ഇരുന്നു..... കവടികൾ ഓരോന്നും നിരത്തി തുടങ്ങി അയാൾ.......... രുഗ്മയുടെ സമയം തെളിഞ്ഞു വന്നിട്ടുണ്ട് വിവാഹതിനു ഇപ്പോൾ സമയം ആണ്.......

താൻ പേടിക്കണ്ടടൊ തടസങ്ങൾ ഒന്നും ഇല്ലാതെ തന്നെ വിവാഹം നടക്കും.........തീയതിയും സമയവും ഞാൻ നാളെ അറിയിക്കാം....... എടൊ എന്റെ ഉണ്ണിയുടെ ആവണിയുടയും ജാതകം ഒന്ന് നോക്കണം... സത്യത്തിൽ പൊരുത്തം നോക്കാതെ വിവാഹം ചെയ്തത് ആണ് അവർ... ഇതിനോടകം അനുഭവിക്കാൻ ഉള്ളത് മുഴുവൻ ആ കുഞ്ഞുങ്ങൾ അനുഭവിച്ചു..... ഇപ്പോഴും ഒരു കുഞ്ഞി കാല് കാണാൻ കൊതിക്കുണ്ട് എന്റെ മക്കൾ.......... മ്മ്മ്..... ഞാൻ നോകാം താൻ ആ ജാതകം ഇങ്ങു താ...... പുതുമന ഉണ്ണിയുടെയും ആവണിയുടേയും ജാതകങ്ങൾ കൂട്ടി വെച്ചു............ അയാളുടെ മുഖം വിവർണ്ണം ആയി..... തൊണ്ടക്കുഴിയിൽ വാക്കുകൾ തങ്ങി.... ആവണിയുടെ ജാതകം ഒന്ന് കൂടി അയാൾ നോക്കി......... ദേവി കാത്തോളണേ എന്റെ കുട്ടിക് ആപത്തു ഒന്നും വരുത്തരുതേ... ..... കണ്ണുകൾ മുറുകെ അടച്ചു കൊണ്ടു ആ ജാതകം മടക്കി വെച്ചു പുതുമന...................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story