രുദ്രവീണ: ഭാഗം 106

rudraveena

എഴുത്തുകാരി: മിഴിമോഹന

മ്മ്മ്..... ഞാൻ നോകാം താൻ ആ ജാതകം ഇങ്ങു താ...... പുതുമന ഉണ്ണിയുടെയും ആവണിയുടേയും ജാതകങ്ങൾ കൂട്ടി വെച്ചു............ അയാളുടെ മുഖം വിവർണ്ണം ആയി..... തൊണ്ടക്കുഴിയിൽ വാക്കുകൾ തങ്ങി.... ആവണിയുടെ ജാതകം ഒന്ന് കൂടി അയാൾ നോക്കി......... ദേവി കാത്തോളണേ എന്റെ കുട്ടിക് ആപത്തു ഒന്നും വരുത്തരുതേ... ..... കണ്ണുകൾ മുറുകെ അടച്ചു കൊണ്ടു ആ ജാതകം മടക്കി വെച്ചു പുതുമന........... എന്താടോ എന്റെ കുഞ്ഞിന് എന്തെങ്കിലും അപകടം തന്റെ മുഖം എന്താ വല്ലാതെ ആയത്..... ദുർഗ വെപ്രാളം കൊണ്ടു..... അതേ..... ആവണിയുടെ ജാതകത്തിൽ ഒരു കരിനിഴൽ എന്താണന്നു വ്യക്തം ആകുന്നില്ല...മരണത്തിന്റെ നിഴൽ ആ കുട്ടിയിൽ തെളിഞ്ഞു നില്കുന്നു...

ആരൂഢം ഏല്ലാം മറച്ചിരിക്കുന്നു... പക്ഷെ ഉണ്ണിയിൽ അത്‌ ഇല്ല... മൂന്നു കുഞ്ഞുങ്ങളുടെ പിതാവാകാൻ ഉള്ള യോഗം ഈ ജാതകന് ഉണ്ട് താനും ........ അതെങ്ങനെ പുതുമന ആവണി ഇല്ലാതെ ഉണ്ണിക് ഒരു ജീവിതം ഇല്ല....... ദുർഗ്ഗയുടെ നെഞ്ചിടുപ് വർധിച്ചു.... അതാണ് എനിക്കും മനസ്സിൽ ആകാത്തത് അവനു ഏക പത്നിയോഗം ആണ് താനും .... ദുർഗ വല്യൊതെ ബാക്കി ഉള്ള സ്ത്രീജനങ്ങളുട ജനന സമയം കൂടി തരു........ """ദുർഗ നൽകിയ ജനനസമയങ്ങൾ ഒന്ന് കൂടി കവടി നിരത്തി വിശകലനം ചെയ്തു പുതുമന..... ആവണിയുടെ ജാതകത്തിൽ കണ്ട കരിനിഴൽ എല്ലാവരുടെയും ജാതകത്തിൽ നിറഞ്ഞു നില്കുന്നു....... പുതുമന ദുർഗ്ഗയുടെ മുഖത്തേക്കു നോക്കി..... എന്താണ് അതിനു അർത്ഥം.....? പുതുമന....?

ദുർഗയിൽ നിന്നും ശബ്ദം ഉയർന്നു പൊങ്ങി.... ദുർഗ രുക്കുവിന്റെ വിവാഹ സമയം മാത്രമേ ഞാൻ നോക്കിയുള്ളൂ അവൾക്കു അതിനു സമയവും ആയി.... പക്ഷെ അവൾ ഉൾപ്പടെ വല്യൊതെ സ്ത്രീജനങ്ങൾ മുഴുവൻ പ്രതിസന്ധിയിൽ ആണ് മുതിർന്ന തങ്കു മുതൽ ഇളയ കുട്ടി ആയ താര വരെ എല്ലാവരും..... എന്താണ് കണ്മുൻപിൽ തെളിയുന്നത് എന്ന് എനിക്ക് വ്യക്തം ആയി പറയാൻ സാധിക്കുന്നില്ല..... ഒരു കരിനിഴൽ അവർക്കു മുകളിൽ അത്‌ എന്റെ ആരൂഢത്തെ പൂര്ണ്ണമായും മറച്ചിരിക്കുന്നു..... സൂക്ഷിക്കണം ഓരോരുത്തരും..... ഇതിനു പ്രതിവിധി ഇല്ലെടോ.... എന്റെ കുഞ്ഞുങ്ങൾ.... ദുർഗ നെഞ്ചില്ലെക് കൈ വെച്ചു.... ആരൂഢം മറഞ്ഞിരിക്കുന്ന എടത്തോളം ഇതിനു ഒരു പരിഹാരം നിർദ്ദേശിക്കാൻ ഞാൻ ആളല്ല.... ആഹ് """" രുദ്രൻ തന്നെ അതിനു ഒരു വഴി കാണട്ടെ..... മഹാദേവൻ കൂടെ ഉള്ളപ്പോൾ ഭയക്കേണ്ടത് ഇല്ല.... പുതുമന ഒന്ന് നിശ്വസിച്ചു.....

രുക്കുവിന്റെ വിവാഹം ഇനിയും നീട്ടി വയ്ക്കേണ്ടത് ഉണ്ടോ....... എന്റെ കുഞ്ഞുങ്ങൾ ഒരുമിച്ച് ഉള്ള ജീവിതം ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ഇനിയും അതിനു ഒരു തടസം...... ദുർഗ ഒന്ന് നിർത്തി.... വേണ്ടടോ അത്‌ ഒന്നും നീട്ടി വയ്‌ക്കേണ്ട എത്രയും പെട്ടന്നു നടക്കണം.... വരുന്നത് മിഥുനമാസം വീണയുടെ പിറന്നാൾ ആയില്യം നാൾ മഞ്ഞൾ നീരാട്ട് കഴിഞ്ഞു അടുത്ത മുഹൂർത്തം നമുക്ക് വിവാഹം നടത്താം കഴിഞ്ഞ കൊല്ലം വീണ നിറവയറായി ഇരുന്നത് കൊണ്ടു അറയിലെ പൂജകൾ യഥാവിധി നടത്തിയില്ല അതിന്റെ ദോഷങ്ങൾ ഈ കൊല്ലം തീരണം...... ദുർഗ സംശയത്തോടെ നോക്കി...... അതേ ഈ കൊല്ലം കന്യക അറയിൽ ഇറങ്ങി പൂജ ചെയ്യണം അതും രുദ്രന്റെയും വീണയുടെയും സാന്നിധ്യത്തിൽ പാര്വ്വതിപരമേശ്വരന്മാർ കൂടെ ഉള്ളത് എന്ത് കൊണ്ടും നല്ലത് ആണ്... ആ നിയോഗം കൂടി കഴിഞ്ഞ ശേഷം മാത്രം രുക്കു സുമംഗലി ആകണം.......

ചന്തുവും ഉണ്ണിയും കൂടെ അനുഗമിക്കട്ടെ നാളെ മുതൽ ഇരുപത്തി ഒന്ന് ദിവസം വ്രതം നോൽക്കാൻ പറയണം കുട്ടികളോട് പുരുഷന്മാർ മൂന്ന് പേരും മറ്റൊരു മുറിയിൽ കിടന്നോട്ടെ ......ഈ ഇരുപത്തി ഒന്ന് ദിവസം കുളിച്ചു രാവിലെയും വൈകിട്ടും കാവിലമ്മയുടെ മുൻപിൽ സ്വയവരാ മന്ത്രം ഉരുവിടാൻ പറയണം രുക്കുവിനോട് .......പിന്നെ എല്ലാവർക്കും രക്ഷ എഴുതി തരാം ഞാൻ എന്നെ കൊണ്ടു അതേ കഴിയൂ........ ബാക്കി ഏല്ലാം ആ മഹാദേവനിൽ അർപിക്കുന്നു ഞാൻ............ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഉപാസന മൂർത്തിയുടെ മുൻപിൽ കണ്ണുകൾ അടച്ചു അവരെ പ്രീതി പെടുത്തുമ്പോൾ ജലന്ദരന്റെ ചുണ്ടിൽ പരിഹാസം നിറഞ്ഞു നിന്നു.....

ജന്മങ്ങൾ ആയി ചതിയിലൂടെ ഏല്ലാം നേടി.... ഈ ജന്മവും എതിരാളികൾക്കായി ഒരുക്കിയ ചതിയിൽ അവർ വീഴുന്നത് ആയാൾ ഉൾകണ്ണിൽ കണ്ടു തുടങ്ങി.......... ചതി അതാണ് ജലന്ദരന്റെ വിജയ മന്ത്രം..... മഹ്ഹ് """ഉള്ളം കൊണ്ട് പുച്ഛിച്ചു അയാൾ..... (ചതി വഴിയെ മനസ്സിൽ ആകും ) പുറത്തു മറ്റൊരു മുറിയിൽ കാളിയുടെ ഉപാസകൻ ആയ ഭൈരവൻ ചതുരക്കളത്തിൽ കളം വരച്ചു പകിട എറിഞ്ഞു......... ഹഹഹ...... """ഹഹഹ.... അയാൾ പൊട്ടിച്ചിരിച്ചു............ ചതിയിലൂടെ ഏല്ലാം നേടിയ കൗരവർ അനുഭവിച്ചത് പാടെ വിസ്മരിച്ചു കൊണ്ടയാൾ അട്ടഹസിച്ചു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പുതുമനയുടെ നിർദ്ദേശപ്രകാരം ഇരുപത്തിഒന്ന് ദിവസത്തെ വൃത്തത്തിലേക്കു കടന്നു എല്ലാവരും.... എങ്കിലും അതിൽ ഒരു ദിവസം കണ്ണന്റെയും രുക്കുവിന്റെയും വിവാഹനിശ്ചയം ഉറപ്പിച്ചു......

കണ്ണന്റെ കുടുംബവും വല്യൊതെ അംഗങ്ങളും സഞ്ജയനും ചേർന്നു ചെറിയ ഒരു ചടങ്ങ് ആണ് അന്നെ ദിവസം നിശ്ച്ചിച്ചത്......... കണ്ണനും രുക്കുവും എതിർവശത്തായി ഇരുന്നു അവർക്ക് ചുറ്റും സ്വന്തം കുടുംബങ്ങളും... ""മിഥുനത്തിലെ ആയില്യം കഴിഞ്ഞു വരുന്ന പതിനൊന്നാം നാൾ ഉത്രാടം അന്നെ ദിവസം 11.10 am നും 11.30am ഇടയിൽ ഉള്ള ശുഭ മുഹൂർത്തത്തിൽ മഹേഷ്‌ നാരായണനും രുഗ്മ പ്രസാദും തമ്മിൽ ഉള്ള വിവാഹം """" തീയതി പുതുമന കുറിച്ചു ദുർഗ്ഗയുടെ കയ്യിലേക്ക് നൽകി................. രുക്കുവിന്റെ മുഖത്തു നാണത്തിന്റെ ചുവപ്പ് രാശി പടർന്നു മെല്ലെ മിഴികൾ ഉയർത്തി കണ്ണനെ നോക്കിയതും പരസ്പരം കണ്ണുകൾ ഉടക്കി ചെറു നാണത്തോടെ അവൾ മുഖം താഴ്തി.......... മട്ടുപ്പാവിൽ ചാരുപടിയിൽ എതിർവശത്തായി ഇരിക്കുമ്പോൾ രുക്കുവിന്റെ ഇട നെഞ്ചു പിടച്ചു ഇനി ഇരുപത്തി അഞ്ചു ദിവസം കൂടി മാത്രം കണ്ണന്റെ മാത്രം രുക്കമ്മ ആകാൻ...... ഉടുത്തിരുന്ന സാരി സാരി തുമ്പിൽ വിരൽ ചേർത്ത് കോർത്തു വലിച്ചു ആ പെണ്ണ്........

അതേ വ്രതം ആണെന്ന് ഓർമ്മ വേണം കേട്ടോ.... അങ്ങോട്ടേക്ക് കയറി വന്ന ചന്തു ചിരിച്ചു കൊണ്ട് രണ്ടുപേരെയും ഓർമിപ്പിച്ചു....... പുറകെ ഉണ്ണിയും കയറി വന്നു........ രുക്കു നാണത്തോടെ മുഖം പൊത്തി ഓടി.... ഇവൾക്കും നാണമോ... ""ഉണ്ണി അവൾ പോയ വഴിയേ നോക്കി........ രുദ്രേട്ടൻ എവിടെ ചന്തുവേട്ടാ.... കണ്ണൻ ഇരുന്ന ഇടതു നിന്നും എഴുനേറ്റു...... അവൻ ഒരു കാര്യം കൂടി ചെയ്തു തീർക്കാൻ ഇല്ലേ അതിനു പോയി..... ചന്തു ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു..... കണ്ണൻ സംശയത്തോടെ നോക്കി.... സഞ്ജയന്റെ കാര്യം പുതുമന തിരുമേനിയോട് സൂചിപ്പിക്കാൻ അമ്മാവനും രുദ്രനും കൂടി കുളക്കടവിലേക്ക് പോയിട്ടുണ്ട് ഒത്താൽ സഞ്ചയനും mingle ആകും.... ഹഹ...ചന്തു ചിരിച്ചു കൊണ്ടു അവനെ നോക്കി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദുർഗ എന്താ ഈ പറയുന്നത് ഇരികത്തൂർ മനയിലേക്ക് വേളി കഴിച്ചു പോകാൻ ഉള്ള അർഹത എന്റെ കുട്ടിക്ക് ഉണ്ടോ.... അതിനു മാത്രം പുണ്യം ഒന്നും ഞങ്ങള് ചെയ്തിട്ടില്ല ദുർഗ...... പുതുമനയുടെ കണ്ണ് നിറഞ്ഞൊഴുകി.......

എന്റെ മോളുടെ അവസ്ഥ കൂടെ ഞാൻ ഓർക്കണം വേണ്ട സഹതാപം കൊണ്ട് തോന്നിയ ഇഷ്ടം ആണ് അത്‌ .... ആ കുഞ്ഞിന് ഇതിലും നല്ല വേളി വന്നു കൂടും..... വേണ്ട ദുർഗ അര്ഹിക്കാത്തതു മോഹിക്കാൻ പാടില്ല..... അർഹത ഉള്ളത് തന്നെ ആണ് ഞാൻ മോഹിച്ചത് തിരുമേനി അത്‌ സഹതാപത്തിന്റെ പുറത്തു ഉള്ള സ്നേഹം അല്ല........ പടവുകൾ ഇറങ്ങി തങ്ങൾക്കു അരികിലേക്ക് വരുന്ന സഞ്ജയനെ നോക്കി നിന്നു അയാൾ.... സൂര്യൻ ഉദിച്ചു വരും പോലെ അത്രക് ശോഭ ആ മുഖത്തു തിളങ്ങി നില്കുന്നു.... കുഞ്ഞേ എന്റെ.... എന്റെ... മകൾ........ പുതുമന ഇടറി കൊണ്ടു നിർത്തി.... അവളുടെ കുറവുകൾ എനിക്ക് ഒരു പോരായ്മ ആയിട്ടു ഒരിക്കലും തോന്നിയിട്ടില്ല..... പുതുമനയുടെ രണ്ടു കൈകളിലേക്ക് കൂട്ടി പിടിച്ചു സഞ്ജയൻ..... ആദ്യ കാഴ്ച്ചയിൽ തന്നെ മനസിൽ കയറി... പക്ഷെ എന്റെ ഇല്ലത്തിന്റെ വിധി ഓർത്ത് പിന്തിരിഞ്ഞു ഒരു പാവം പെൺകുട്ടിയുടെ ആയുസ് വെച്ചു പന്താടാൻ തോന്നിയില്ല.... പക്ഷെ പിന്നീട് ഞാൻ അറിഞ്ഞു എന്റെ പാതി അവൾ ആണ് ഈ ജന്മം നിയോഗം പോലെ ഞങ്ങളിൽ വന്നു ചേർന്നത് ആണ്........

ആദിശങ്കരനാൽ ഇരികത്തൂർ മനയുടെ ശാപം തീർന്നു കഴിഞ്ഞാൽ മാത്രം തന്നുകൂടെ ഈ കൈകളിലേക്കു കണ്ണിലെ കൃഷ്ണമണി പോലെ നോക്കികൊള്ളാം......... സഞ്ജയന്റെ മിഴികളിൽ കണ്ണുനീർ മുത്തകൾ ഉരുണ്ടു വന്നു....... ന്റെ... ന്റെ.. കുട്ടിക്ക് കാഴ്ച്ച ഇല്ല എന്ന് അറിഞ്ഞ നിമിഷം ഞാൻ ഉപാസിക്കുന്ന ദൈവങ്ങളെ ശപിച്ചിട്ടിണ്ട്.... പലപ്പോഴും ഭാഗ്യം ഇല്ലാത്ത ന്റെ മോളേ ഓർത്ത് കരഞ്ഞിട്ടുണ്ട്.... പക്ഷെ.... പക്ഷെ.... ഇപ്പോൾ എനിക്ക് അറിയാം ന്റെ കുട്ടി ഭാഗ്യം ചെയ്തവൾ ആണ്.......... ഇരികത്തൂർ മനയുടെ ശാപം തീരും.... അതിനു അല്ലേ സാക്ഷാൽ...................... പുതുമന വാക്കുകൾ പൂർത്തി ആക്കും മുൻപേ കടവിന് മുകളിൽ കുഞ്ഞന്റെ കലപില ശബ്ദം കേട്ടു............. സഞ്ജയന്റെയും പുതുമനയുടെയും ചുണ്ടിൽ ചിരി പടർന്നു..... മുകളിലെക്ക് നോക്കിയതും കണ്ടു് ഒരു കൈയിൽ കുഞ്ഞനും മറു കയ്യാൽ ഗൗരിയേയും ചേർത്ത് വരുന്ന രുദ്രനെ.....

രുദ്രേട്ട... ""എവിടെയാ എന്നെ കൊണ്ടു പോകുന്നത്.... പറ രുദ്രേട്ട..... താഴെ വീഴാതെ രുദ്രനെ കൂട്ടി പിടിച്ചു വരുമ്പോൾ അവളുടെ ദൃഷ്ടികൾ നാലു പാടും ചിന്നി ചിതറി..... പൂപ്പ.."""".. പൂപ്പ..... """ദുർഗയെ കണ്ടത് രുദ്രന്റെ കൈയിൽ ഇരുന്ന കുഞ്ഞൻ ചാടി തുടങ്ങി..... അപ്പൂപ്പന്റെ മുത്ത്‌ വാടാ..... ദുർഗ കൈ നീട്ടിയത് അയാളുടെ മേലെ ചാടി വീണു കുഞ്ഞൻ..... ള്ളം... ള്ളം......... മുൻപിലെ കുളത്തിലേക്കു കൈ ചൂണ്ടി.... വെള്ളം കാണണോ അപ്പൂപ്പന്റെ കുഞ്ഞന്.... പിന്നെ കാണിക്കാട്ടോ നമ്മക് ഈ അപ്പൂപ്പന്റെ കൂടെ കാവിലമ്മേ കാണാൻ പോകാട്ടൊ........ താൻ വാടോ പുതുമനെ പിള്ളാര്‌ സംസാരിക്കട്ടെ....... പുതുമനയുടെ കയ്യിൽ പിടിച്ചു കുഞ്ഞനെ കൊണ്ടു പോകുന്ന ദുർഗയെ നോക്കി നിന്നു രുദ്രനും സഞ്ജയനും....... അപ്പോഴും ഒന്നും മനസിൽ ആകാതെ രുദ്രനോട് ചേർന്നു നിന്നു ഗൗരി..... എന്നെ അറിയുമോ ഗൗരിക്...... സഞ്ജയൻ അവൾക്കു അരികിലേക്കു നീങ്ങി... ഈ... ഈ ശബ്ദം.... രുദ്രേട്ട...

രുദ്രേട്ടന്റെ വേളിക്ക് എന്നെ.......... ഗൗരി സംശയത്തോടെ നിർത്തി.... അതേ അത് തന്നെ അന്ന് നിന്നെ വഴക്കു പറഞ്ഞ ഇരികത്തൂർ മനയിലെ സഞ്ചയൻ ഭട്ടത്തിരിപ്പാട്.... സഞ്ജയന് നിന്നോട് മാപ്പു പറയണം എന്ന്.... രുദ്രൻ കള്ള ചിരിയോടെ സഞ്ചയനെ നോക്കി.... അത്‌ അന്ന് ഇല്ലത്തു വന്നപ്പോൾ പറഞ്ഞതാണല്ലോ...... ഗൗരിയുടെ മിഴികൾ നാലു പാടും പാഞ്ഞു...... അവന്റെ അന്തർജ്ജനത്തിനോട് ഒന്ന് കൂടി മാപ് പറയണം എന്ന് തോന്നി.....രുദ്രൻ ചാടി കേറി അങ്ങനെ പറഞ്ഞതും സഞ്ജയൻ പിടപ്പോടെ അവനേ നോക്കി... ഒന്നും ഇല്ല എന്ന് കണ്ണ് ചിമ്മി കാണിച്ചു രുദ്രൻ.... എന്താ രുദ്രേട്ട ഈ പറയുന്നത്... നിക്ക് ഒന്നും മനസിൽ ആവണില്ല......

ഗൗരിയുടെ അച്ഛന്റെ സമ്മതം സഞ്ജയൻ വാങ്ങിയിട്ടുണ്ട് അവനു നിന്നെ അത്രക് ഇഷ്ടം ആണ്.... ഇനി നിങ്ങൾ തമ്മിൽ സംസാരിക്കു ഞാൻ കാവിൽ കാണും.... ഗൗരിയെ സഞ്ജയനെ ഏല്പിച്ചു പോകുമ്പോൾ ആ ഏട്ടന്റെ മനസ് നിറഞ്ഞിരുന്നു. ഗൗരി..... """ആർദ്രമായ സഞ്ജയന്റെ ശബ്ദം കേട്ടതും ഗൗരിയുടെ നെഞ്ച് ഒന്ന് പിടച്ചു... കണ്ണുകളിലെ ആശങ്ക അവൻ തിരിച്ചു അറിഞ്ഞു... വേണോ ഇത്...... സഹതാപത്തിന്റെ പുറത്തു ഈ പെണ്ണിനോട് തോന്നുന്ന ഇഷ്ടം ഒരിക്കൽ വെറുപ്പായി മാറും.... അന്ന് കരയാൻ പോലും ത്രാണി നിക്ക് കാണില്ല...... ഗൗരിയുടെ കണ്ണ് നിറഞ്ഞു ഒഴുകി....... ഗൗരി... """"സഞ്ജയൻ അവളുടെ കൈയിൽ പിടിച്ചതും പൊള്ളി പിടഞ്ഞവൾ കൈ പുറകോട്ടു വലിച്ചു...... സഞ്ജയ്‌ന്റെ മുഖത്തു കുറുമ്പ് നിറഞ്ഞു... സഹതതാപത്തിന്റെ പുറത്ത് അല്ല കുട്ടി... ശരിക്കും ഇഷ്ടം തോന്നിട്ടാണ്... നിന്നെ ആദ്യം കണ്ടപ്പോൾ തന്നെ ഈ നെഞ്ചിൽ നീ കയറി കൂടി...

പല കാരണങ്ങൾ കൊണ്ടു ഈ ജീവിതത്തിലേക്ക് ക്ഷണിക്കാൻ മടിച്ചു അത്‌ നിന്നോടുള്ള ഇഷ്ടകൂടുതൽ കൊണ്ടായിരുന്നു....... ഇപ്പോൾ എനിക്ക് അറിയാം എനിക്കായി ജനിച്ചവൾ നീ ആണെന്ന്......... വന്നൂടെ എന്റെ ജീവിതത്തിലേക്ക്... ഈ ജന്മം നമ്മൾക്കു ചയ്തു തീർക്കാൻ ചിലതെല്ലാം ബാക്കി ഉണ്ട്........ അവളുടെ മുഖം കൈകളിൽ കോരി എടുത്തവൻ...... ആ കണ്ണുനീർ ഇരു കയ്യാൽ തുടച്ചു നീക്കി.... ഞാ....ഞാ....ഞാൻ.......... ഗൗരിയുടെ വാക്കുകൾ മുറിഞ്ഞു കണ്ണ് നിറഞ്ഞു ഒഴുകി.... ഒന്നും പറയേണ്ട... ഈ സഞ്ജയന്റെ നല്ല പാതി ഗൗരി ആണ്..... നമ്മുടെ ആദിശങ്കരനു വേണ്ടി കാലം ചെല്ലുമ്പോൾ ഒരു വലിയ സമ്മാനം ഒരുക്കി നമ്മൾ കാത്തിരിക്കും......................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story