രുദ്രവീണ: ഭാഗം 108

rudraveena

എഴുത്തുകാരി: മിഴിമോഹന

ഭൈരവൻ """"""........രുദ്രൻ ആ പേരു പതിയെ മന്ത്രിച്ചു....... നിമിത്തം പോലെ വന്ന കാറ്റ് അമ്പലമണികൾ മുഴക്കി......... ഭൈരവൻ....... """...വീണ്ടും വീണ്ടും ആ പേര് രുദ്രന്റെ നാവിലേക്ക് വന്നു കൊണ്ടിരുന്നു....... അതേ രുദ്ര ഭൈരവൻ എന്റെ അമ്മാവൻ ആ മനയിൽ അവന്റെ ഒപ്പം ഉണ്ട്... സഞ്ജയൻ ഒന്ന് നിർത്തി ... മന എന്ന് പറയാൻ പോലും മനസ് അനുവദിക്കുന്നില്ല അത് ദുര്മന്ത്രവാദത്തിന്റെ ഈറ്റില്ലം ആണ്....... സഞ്ജയന്റെ വാക്കുകളിൽ രോഷം കുടി കൊണ്ടു..... അയാളെ കുറിച്ചു മറ്റെന്തെങ്കിലും അറിവ് സഞ്ജയന് ഉണ്ടോ...... രുദ്രൻ ആകാംഷയോടെ സഞ്ജയൻ നോക്കി....... കുഞ്ഞായിരുന്ന എനിക്ക് ദുര്മന്ത്രവാദത്തിലെ ചില ശ്ലോകങ്ങൾ അയാൾ ഓതി തന്നിരുന്നു...

വളരെ കുഞ്ഞ് ആയത് കൊണ്ടും എന്റെ അറിവില്ലയ്മ കൊണ്ടും പെട്ടന്ന് തന്നെ ഞാൻ അത്‌ ഹൃദിസ്‌തം ആക്കി ജാതവേദനും അന്ന് ഇരികത്തൂർ ഉണ്ട്... എന്നിട്ട്.....? ഒരു രാത്രി ഉറക്കത്തിൽ ആ മന്ത്രങ്ങൾ ഞാൻ ഉരുവിടുന്നത് അച്ഛൻ തിരിച്ചു അറിഞ്ഞു.... പിറ്റേന്നു അച്ഛൻ മനസിലാക്കി ഭൈരവൻ ആണ് എനിക്ക് മന്ത്രങ്ങൾ ഓതി തന്നത് എന്ന്.... പിന്നെ അയാളെയും മകനെയും ഇരികത്തൂർ നിന്നും അച്ഛൻ തിരുമേനി തന്നെ പുറത്ത് ആക്കി.... പിന്നീട് ഭൈരവൻ അവിടേക്കു വന്നിട്ടില്ല... ജാതവേദൻ മാത്രം വരും..... എത്ര ആട്ടി പായിച്ചാലും..... സഞ്ജയൻ കൈയിൽ ഇരുന്ന കുഞ്ഞനെ നെഞ്ചിലേക്ക് ചേർത്തു എഴുനേറ്റു.... നഷ്ട്ടം ആയ ഗ്രന്ധത്തെ പറ്റി എന്തെങ്കിലും സൂചന അച്ഛൻ തിരുമേനിയിൽ നിന്നും ലഭിച്ചിട്ടുണ്ടോ സഞ്ചയന് ഓർത്തെടുക്കാൻ പറ്റുന്ന എന്തെങ്കിലും......

സഞ്ജയന് ഒപ്പം രുദ്രനും എഴുനേറ്റു മുൻപോട്ടു നടന്നവർ.... ഇല്ല... ഈ ഗ്രന്ദങ്ങൾ കൈയിൽ ഏൽപ്പിക്കുമ്പോൾ പറഞ്ഞത് ഒന്ന് മാത്രം അവകാശികൾ വരും നീ നൽകണം എന്ന് മാത്രം......... സഞ്ജയന്റെ അമ്മയെ കണ്ട ഓർമ്മ ഇല്ല അല്ലേ... രുദ്രൻ ഉള്ളം വിങ്ങി ആണ് അവനോട് അത്‌ ചോദിച്ചത്... ഇല്ല.... """ഞാൻ ജനിച്ചു കഴിഞ്ഞു തീരെ വയ്യാതെ ആയി അങ്ങനെ ആണ് എന്റെ... എന്റെ അമ്മ.... സഞ്ജയന്റെ മിഴികോണിൽ നനവ് പടർന്നു..... മരിച്ചു പോയ സഞ്ജയന്റെ അച്ഛൻ ആ ഗ്രന്ധം നഷ്ടം ആയത് അറിഞ്ഞില്ലേ...? അതോ മനഃപൂർവം അയാൾ അത്‌ സഞ്ജയനിൽ നിന്നും മറച്ചു പിടിച്ചതോ...? എവിടെയോ എന്തോ ഒരു പൊരുത്തക്കേട്... അദ്ദേഹം എവിടെ എങ്കിലും അത്‌ സൂചിപ്പിച്ചിട്ടുണ്ട് എങ്കിൽ.........

രുദ്രന്റെ ചിന്തകൾ കാട് കയറി..... അപ്പോഴേക്കും അവർ വല്യൊത്തു എത്തിയിരുന്നു.. എന്താ രുദ്ര ആലോചിക്കുന്നത്....? സഞ്ജയൻ നിശ്ശബ്ദതക് ഭേദം വരുത്തി... ഏയ് ഒന്നും ഇല്ല....."" ആ ഗ്രന്ധം അത്‌ എവിടെ എന്ന് കണ്ടെത്തണം അതിനായി ഒരു വഴി തുറന്നു തരാതെ ഇരിക്കില്ല കാവിലമ്മ...... രുദ്ര കുഞ്ഞനെ ഒന്ന് പിടിച്ചേ... ഫോൺ അടിക്കുന്നു.... സഞ്ജയൻ കുഞ്ഞനെ രുദ്രന്റെ കയ്യിലേക്കു നൽകി..... കുർത്തയുടെ പോക്കറ്റ് നിന്നും ഫോൺ എടുത്തു... മൂർത്തി ആണ്.... എന്തെങ്കിലും വിശേഷം കാണും.... സഞ്ജയൻ അത്‌ പറഞ്ഞു കുറച്ചു മുൻപോട്ടു നീങ്ങി ഏതോ രോഗിയുടെ കാര്യങ്ങൾ അവർ സംസാരിച്ചു.... മൂർത്തി..... """രുദ്രൻ ഒരു നിമിഷം നിന്നു.....

വലിയ തിരുമേനിയുടെ കാലം തൊട്ടു ഇരികത്തൂർ മനയിൽ അയാൾ ഉണ്ട് ഒരു പക്ഷെ അയാൾക് എന്തെങ്കിലും അറിവ് ഉണ്ടെങ്കിലോ........ ആലോചിച്ചു നിക്കുമ്പോൾ രുദ്രന്റെ മീശ മോണ കൊണ്ടു കടിക്കുന്നുണ്ട് കുഞ്ഞൻ...... രുദ്ര ഞാൻ ഇറങ്ങുന്നു മനയിൽ ഒരു രോഗി വന്നിട്ടുണ്ട്... ജീവൻ രക്ഷിക്കാൻ കഴിയുമെങ്കിൽ ചെയ്യണം..... എല്ലാവരോടും യാത്ര പറഞ്ഞു സഞ്ജയൻ പോയി... കുറച്ചു കാലം കൂടി കാത്തിരിക്കാൻ വാക്ക് ഗൗരിക് കൊടുക്കാൻ മറന്നില്ല...... രുക്കുവിന്റെ വിവാഹ നിശ്ചയചടങ്ങുകൾ കഴിഞ്ഞു എല്ലാവരും പോയി... വൈകുന്നേരം കുഞ്ഞനെയും കുഞ്ഞാപ്പുവിനെയും കൊണ്ടു എല്ലാവരും കവിലമ്പലത്തിൽ വിളക്കു തെളിയിക്കാൻ പോയി...... പുതുമന പറഞ്ഞത് പ്രകാരം ഇരുപത്തിയൊന്ന് ദിവസം രാവിലെയും വൈകിട്ടും രുക്കു സ്വയംവര മന്ത്രം അമ്മയുടെ മുൻപിൽ ഉരുവിട്ടു..... """ ഓം ഹ്രീം യോഗിനി യോഗിനി യോഗേശ്വരി യോഗ ഭയങ്കരി സകല സ്ഥാവര ജന്ഗമസ്യ മുഖ ഹൃദയം മമ വശം ആകർഷയഃ ആകർഷയഃ സ്വാഹാ !!"""""

കണ്ണ് അടച്ചു മന്ത്രം ഉരുവിടുന്ന രുക്കുവിനെ കൈ കെട്ടി നോക്കി നിന്നു രുദ്രൻ.... വെള്ളപ്പൂക്കൾ കൊണ്ട് സ്വയം മാല കോർത്തു അമ്മക്ക് നല്കിയവൾ.... താലത്തിൽ കൊണ്ട് ചെന്ന വെള്ള പൂക്കൾ അമ്മക്ക് പൂജക്കായി നല്കബോൾ മനം ഉരുകി പ്രാർത്ഥിച്ചു.... ഈ ജന്മം എന്ന് അല്ല അടുത്ത ജന്മത്തിലും എന്റെ മനസിന്റെയും ശരീരത്തിന്റെയും അവകാശി എന്റെ കണ്ണേട്ടൻ ആയിരക്കണെ ദേവി....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ....... രുദ്രനും ചന്തുവും ഉണ്ണിയും കൂടി ഉണ്ണിയുടെ മുറിയിലും... രുക്കുവും വീണയും ആവണിയും മീനുവും കൂടി രുദ്രന്റെ മുറിയിലും ആണ് കിടക്കുന്നതു...... കേട്ടോ രുദ്ര ആഞ്ഞിലി ചക്ക പഴുക്കുമ്പോൾ കാക്കയ്ക്ക് വായ് പുണ്ണ് എന്ന് പറഞ്ഞപോലെ ആണ് ഉണ്ണീടെ കാര്യം.....

ചന്തു ഒരു കാലും കയ്യും എടുത്തു ഉണ്ണിയുടെ മേലെ വെച്ചു മറു കൈ കുത്തി അപ്പുറത്തു കിടന്ന രുദ്രനെ നോക്കി..... ഹഹഹ.... സത്യം ആ കൃഷ്ണ ട്രീറ്റ്മെന്റ് തുടങ്ങിയപ്പോൾ കൊടുത്ത ആദ്യ നിർദ്ദേശം എന്തായിരുന്നു ഏല്ലാം തീർന്നില്ലേ പിറ്റേന്നു മുതൽ ഇരുപത്തിഒന്ന് ദിവസതെക്കു ഗെറ്റ്ഔട്ട്‌ അടിച്ചു പാവത്തിനെ ........ എന്നെ മാത്രം അല്ലാലോ രണ്ടിനെയും മുറിയിൽ നിന്നു തന്നെ ഗെറ്റ്ഔട്ട്‌ അടിച്ചില്ലേ... ദേ കിടക്കുന്നു ഒരെണ്ണം രാത്രി മീനു ആണെന്ന് കരുതി എന്നെ ...... ഉണ്ണി പറഞ്ഞു നിർത്തി... നിന്നെ...... രുദ്രൻ കണ്ണ് തള്ളി...... നിന്നെ ഇവൻ പീഡിപ്പിച്ചോടാ കുഞ്ഞേ..... അവന്റെ കിടപ്പു കണ്ടാൽ അറിയാം ഒരു പീഡന വീരൻ ആണെന്ന്.. പോടാ പട്ടി കട്ടിലിൽ നിന്നും ചവുട്ടി താഴെ ഇടും ഞാൻ.....

ചന്തു രുദ്രനെ ചവിട്ടാൻ കാല് പൊക്കിയത് കുഞ്ഞാപ്പുവിന്റെ കരച്ചിൽ കേട്ടു...... വാതിൽ തുറന്നു കുഞ്ഞാപ്പുവിനെ കൊണ്ടു വീണ അകത്തേക്കു വന്നു......... വല്യച്ഛന്റെ മുത്ത് എന്തിനാടാ കരയുന്നെ രുദ്രൻ ചാടി എഴുനേറ്റ് അവനെ കൈയിലേക്ക് വാങ്ങി നടുക്ക് കിടന്ന ഉണ്ണിയുടെ നെഞ്ചിലേക്ക് ഇരുത്തി.... കൊച്ചച്ചന്റെ കുഞ്ഞാപ്പുനെ അമ്മ വക്കു പഞ്ഞോ... ഈ അച്ഛനെ കൊണ്ട് അമ്മക്ക് നല്ല തല്ലു കൊടുകാം നമ്മക്.... ഉണ്ണി അവനെ എടുത്തു മടക്കി വെച്ച കാൽ മുട്ടിൽ ഇരുത്തി...... എന്തിനാടി കുഞ്ഞു കരഞ്ഞത്..... രുദ്രൻ കണ്ണ് മിഴിച്ചു വീണേ നോക്കി... എന്നെ എന്തിനാ നോക്കി പേടിപ്പിക്കുന്നത് നിങ്ങടെ പുന്നാര മോനോട് ചോദിക്ക് രണ്ടു പല്ല് കിളുത്തു വര്ന്നെന്റെ അഹങ്കാരം ഇവന്റെ മൂക്കിന് കടിച്ചു.....

സ്വഭാവികം.. """"""അമ്മയുടെ മോൻ അല്ലേ ചന്തു സൈഡിൽ കിടന്നു കുഞ്ഞാപ്പുവിന്റെ മൂക്കിൽ തൊട്ടു നോക്കി...... വേദനിച്ചോടാ കുട്ടാ സാരില്ല നിന്റെ അപ്പച്ചിയും ഇങ്ങനെ ആരുന്നു...... ദേ ചന്തുവേട്ടാ എനിക്ക് ദേഷ്യം വരുന്നുണ്ട്...... അവനെ ഇടിക്കാൻ ആയി വീണ അടുത്ത് ഇരുന്ന രുദ്രനെ പിടിച്ചു കൊണ്ട് കാട്ടിലേക്കിലേക് ചാടി കയറി..... നീ എങ്ങോട്ടാ ഈ തള്ളി കേറി വരുന്നത് ഞങ്ങളെ കൂടി വഴി തെറ്റിക്കും ഇറക്കി വിടടെ ഇവളെ... ചന്തു രുദ്രനെ ഒന്ന് തള്ളി......... വാവേ നീ കുഞ്ഞാപ്പുനെ കൊണ്ടു പൊയ്ക്കോ സ്ത്രീ സംസര്ഗം പാടെ നിഷിബ്‌ദം ആണ് ഈ ഏരിയയിൽ കണ്ടു് പോയേക്കരുത് കുഞ്ഞാപ്പുവിനെ എടുത്തു അവളുടെ കൈയിലേക്ക് നൽകി രുദ്രൻ....

ചെറു പുഞ്ചിരിയോടെ പോകുന്ന അവളെ നോക്കി ഇരുന്നു ........ രുദ്രേട്ടൻ വൃതം മുറിച്ചു ഇപ്പോൾ തന്നെ അവളുടെ കൂടെ പോകുന്ന ലക്ഷണം ഉണ്ട്.....രുദ്രേട്ട.... ""ഉണ്ണി അവന്റെ മുഖത്തിനു നേരെ വിരൽ ഞൊടിച്ചു.... പോടാ അവിടുന്ന്.... അവന്റ കൈയിൽ ഒന്ന് തട്ടി പുതപ്പ് എടുത്തു മൂടി രുദ്രൻ..... ചന്തു അവൻ കിടക്കുന്നത് നോക്കി കുറെ നേരം കിടന്നു...... ശ്രീപാർവ്വതി സമേതൻ ആയി ഇരിക്കാൻ ആണ് ആ പരമേശ്വരൻ എപ്പോഴും ആഗ്രഹിക്കുന്നത്... ശരീരം ഇവിടെ ആണെങ്കിലും രുദ്രന്റെ മനസ് അവന്റെ ശക്തിയുടെ കൂടെ ആണെന് ചന്തു തിരിച്ചു അറിഞ്ഞു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഉറക്കത്തിൽ പൂർണ്ണ ഗർഭിണി ആയ ഒരു സ്ത്രീ രുദ്രന്റെ സമീപം വന്നു... ആ മുടിയിൽ മെല്ലെ തഴുകി....

പതിയെ കണ്ണുകൾ മിഴച്ചവൻ അവരെ നോക്കി.... ആ കണ്ണുകളിലെ തിളക്കം അത്‌ എവിടെയോ കണ്ട് മറന്നത് പോലെ....... """അറിയുന്നത് ഒന്നും സത്യം ആകണമെന്നില്ല...യാഥാർഥ്യം കണ്ടെത്തണം വിജയം നിന്റെ കൂടെ തന്നെ കാണും...എന്റെ... എന്റെ മകന്റെ ജീവൻ നിന്നിൽ അർപിക്കുന്നു.... മറ്റൊരു വിധിക്കു അവനെ വിട്ടു കൊടുക്കരുതേ... """ രുദ്രന്റെ കൈകൾ എടുത്തു നിരവയറിലേക്കു ചേർത്തവർ ആ ഉദരത്തിനു പുറത്തു കൂടി ആ കുഞ്ഞിന്റെ തുടിപ്പ് അവന്റെ കൈകളിൽ പതിച്ചു..... പെട്ടന്നു തന്നെ പുറകിൽ നിന്നും ആരോ അവരുടെ തലയിൽ അടിച്ചു താഴെക്ക് ഇട്ടു........ അമ്മേ...... """നിലവിളിയോടെ രുദ്രൻ ചാടി എഴുനേറ്റു........ വെട്ടി വിയർത്തിരുന്നു അവൻ..... അണച്ചു കൊണ്ട് കട്ടിലിൽ ഇരുന്നു......

അമ്മ.... എന്റെ അമ്മ..... നേരെ ഇറങ്ങി ശോഭയുടെ മുറിയിലേക്കു ആണ് ഓടിയത്...... ശാന്തം ആയി ഉറങ്ങുന്ന അവരെ നോക്കി അല്പം നേരം നിന്നു....ഓരം ചേർന്നു ഉറങ്ങുന്ന ദുർഗയെ ഒരു പുതപ് എടുത്തു നെഞ്ചോരം ചേർത്തവൻ പുറത്തേക്കിറങ്ങി...... മുൻവാതിൽ തുറന്നു മുറ്റത്തു കൂടി നടന്നു.......... ആരായിരിക്കും ആ സ്ത്രീ......? അവർ എന്താണ് അങ്ങനെ പറഞ്ഞതിന് അർത്ഥം.......? ആ വയറിലേക്കു കൈകൾ ചേർത്തപ്പോൾ എന്റെ നെഞ്ചം തുടിച്ചത് എന്തിനാണ്.......? ചോദ്യങ്ങൾ ശരവര്ഷങ്ങള് പോലെ അവനിലേക്കു വന്നു... രുദ്ര..... """പുറകിൽ ചന്തുവിന്റെ ശബ്ദം......കൂടെ ഉണ്ണിയും..... നീ ഉറങ്ങിയില്ലേ.... ഞാൻ ഉണർന്നു നോക്കിയപ്പോൾ നിന്നെ കണ്ടില്ല അപ്പോഴേക്കും ഇവനും ഉണർന്നു...

ഉണ്ണിയുമായി മുൻപോട്ടു വന്നു ചന്തു.... ഉറക്കം വന്നില്ലടാ..... രുദ്രൻ ചെമ്പകചോട്ടിൽ ഇരുന്നു..... കൂടെ അവരും... എന്താ രുദ്രേട്ട മറ്റെന്തെങ്കിലും വിഷയം രുദ്രേട്ടനെ അലട്ടുന്നുണ്ടോ.... ഉണ്ണി സംശയത്തോടെ നോക്കി... മ്മ്... ഉണ്ട്..... ആ ഗ്രന്ധത്തെ കുറിച്ചുള്ള സംശയം അവൻ അവരോട് പറഞ്ഞു.... താൻ കണ്ട സ്വപ്നം മനഃപൂർവം മറച്ചു വെച്ചു.... രുദ്ര നീ പറഞ്ഞത് ശരിയാണ് വായിച്ചു കഴിഞ്ഞു ഉടനെ നീ പറഞ്ഞതാണല്ലോ ആ ഗ്രന്ധം അപൂര്ണ്ണം ആണെന്ന്... എങ്കിൽ അത്‌ അവന്റ കൈയിൽ കാണും ആ ജാതവേദന്റെ കൈയിൽ.... അല്ല അത്‌ ഭൈരവന്റെ കയ്യിൽ ഉണ്ട്ന്നു ആണ് എന്റെ വിശ്വാസം .... ........ആ ഗ്രന്ധം അവിടെ തന്നെ ഉണ്ടെന്നു ആദ്യം ഉറപ്പിക്കണം... രുദ്രന്റെ കണ്ണുകൾ കുറുകി അവന്റെ ശബ്ദം ഉയർന്നു...

ഭൈരവനോ അതേതാ പുതിയ അവതാരം.... ചന്തു സംശയത്തോടെ നോക്കി.... ജാതവേദന്റെ അച്ഛൻ..... പക്ഷെ അത്‌ അയാളുടെ കയ്യിൽ ഉണ്ടെങ്കിൽ അത്‌ എങ്ങനെ വന്നു..... അത്‌ നഷ്ടം ആയത് സഞ്ചയന്റെ അച്ഛൻ അറിയാതെ ഇരിക്കില്ല എന്ത് കൊണ്ടു അയാൾ അത്‌ സഞ്ജയനിൽ നിന്നും മറച്ചു പിടിച്ചു......... മറ്റെന്തെങ്കിലും അയാൾ ഭയന്നിരുന്നോ.... ഉത്തരം ഇല്ലാത്ത ഒരുപാട് ചോദ്യങ്ങൾ എന്നെ അലട്ടുന്നു..... രുദ്ര നമുക്ക് ആ ജാതവേദന്റെ വീട്ടിൽ ഒരു റെയ്ഡ് നടത്തിയാലോ വല്ല കള്ളക്കടത്തും ഉണ്ടന്ന് പറഞ്ഞു.... ചന്തു നീ എന്ത് പൊട്ടത്തരം ആണ് പറയുന്നത് അയാളുടെതു വീട് അല്ല മന്ത്രവാദത്തിന്റ ഈറ്റില്ലം ആണ് അതും ദുര്മന്ത്രവാദത്തിന്റെ ആവശ്യം ഇല്ലാതെ അവിടേക്കു കടന്നാൽ നമ്മൾ അനുഭവിക്കും.....

എങ്കിൽ ഇരികത്തൂർ മനയിൽ എന്തെങ്കിലും തെളിവ് സഞ്ചയനേട്ടന്റെ അച്ഛൻ ഉപേക്ഷിച്ചിട്ടുണ്ടെങ്കിലോ..... ഉണ്ണി അവരെ രണ്ട് പേരെയും മാറി മാറി നോക്കി...... Exactly.... അതാണ് മൂർത്തി....... രുദ്രൻ ഉണ്ണിയെ നോക്കി.... മൂർത്തിയോ..... "ചന്തു സംശയത്തോടെ നോക്കി.... അതേ ചന്തു തന്റെ പതിനെട്ടാം വയസിൽ ഇരികത്തൂർ ഈശ്വരൻ ഭട്ടതിരിപ്പാടിന്റെ കൂടെ കൂടിയത് ആണ് അയാൾ അന്ന് മുതൽ ഇരികത്തൂർ മനക്കു കാവൽ ആയി അയാൾ ഉണ്ട്... ഒരുപക്ഷെ അയാൾക് എന്തെങ്കിലും ഒരു തെളിവ് നമുക്ക് തരാൻ കഴിയും..... നമുക്ക് നാളെ തന്നെ അവിടേക്കു പോയാലോ.... ഉണ്ണി ആവേശം കൊണ്ടു.... അരുത് രുക്കുവിന്റെ വിവാഹം വരെ നമുക്ക് ക്ഷമിക്കണം....

ക്ഷമിച്ചേ കഴിയൂ കാരണം ഈ അവസ്ഥയിൽ നമ്മൾ ഇവിടെ വേണം..... പിന്നെ അധികം ദിവസം ഇല്ലല്ലോ പന്ത്രണ്ടു ദിവസം കൂടി വിവാഹം കഴിഞ്ഞു നമുക്ക് എല്ലാവർക്കും കൂടി ഇരികത്തൂർ പോകാം..... നിങ്ങള് വാ നാമുക്ക് കിടക്കാം...... അവരെ കൊണ്ടു അകത്തേക്കു പോയി രുദ്രൻ.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഇന്നാണ് മിഥുനത്തിലെ ആയില്യം വീണയുടെ പിറന്നാൾ.... കുളിച്ചു സെറ്റ് സാരി ഉടുത്തു അധികം അലങ്കരങ്ങൾ ഇല്ലാതെ നെറുകയിൽ സിന്ദൂരം ചാർത്തി അവൾ താഴേക്കു വന്നു കാവിലമ്മയെ തൊഴാൻ പോകാൻ........ ഹാപ്പി ബർത്ത്ഡേ ❤️....ഉണ്ണിയുടെ മുറിയുടെ മുൻപിലൂടെ ശോഭയെ വിളിക്കാൻ അടുക്കള ഭാഗത്തേക്ക് തിരിഞ്ഞ അവളുടെ മുൻപിൽ രുദ്രൻ ചാടി വീണു.... പേടിപ്പിച്ചല്ലോ രുദ്രേട്ട....

അവന്റെ നെഞ്ചിൽ ഒന്ന് പിച്ചി അവൾ....പിറന്നാൾ സമ്മാനം താ അവനു നേരെ കൈ നീട്ടിയവൾ.... ഇന്ന് രാത്രി പൂജ കഴിഞ്ഞു സമ്മാനം പലിശ സഹിതം തരാം..... കണ്ണ് ചിമ്മി കാണിച്ചവളെ.... അയ്യടാ ആ സമ്മാനം അല്ല....... രുദ്രൻ പോക്കറ്റിൽ നിന്നും ജെവെൽ ബോക്സ്‌ എടുത്തു അതിൽ നിന്നും ചെറിയ ഒരു മോതിരം എടുത്തു അവളുടെ വിരലിൽ അണിയിച്ചു..... അപ്പോഴും അവളുടെ വിടർന്ന കണ്ണുകളിൽ വാത്സല്യത്തോടെ നോകിയവൻ......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പുതുമനയുടെ നേതൃത്വത്തിൽ മഞ്ഞൾ നീരാട്ട് കഴിഞ്ഞിരുന്നു..... പ്രസാദം നിറച്ച കുംഭം രുദ്രന്റെ കൈയിലേക്ക് നൽകി അയാൾ.... അറയിലേക്കു കടന്ന രുദ്രന് പുറകെ ചന്തുവും ഉണ്ണിയും വീണയും രുക്കുവും അനുഗമിച്ചു.....

അറയുടെ വാതിൽ തുറന്നു അകത്തു കടന്നതും ദേവിയുടെ വാൾന്റെയും ചിലമ്പിലേയും രത്നങ്ങൾ അവിടെ ആകെ പ്രകാശം പരത്തി.....പത്തി വിടർത്തി നിന്ന മണിനാഗം രുദ്രന് മുൻപിൽ പത്തി താഴ്ത്തി തൊഴുതു......രുദ്രൻ കൈയിലെ കുംഭം അവിടേക്കു വെച്ചു അതിൽ നിന്നും അല്പം പ്രസാദം എടുത്തു ദേവിയുടെ സ്വത്തിലേക്ക് പകർന്നു... ചുണ്ടിൽ വിവിധ മന്ത്രങ്ങൾ ഉരുവിട്ടു...... ഉണ്ണി മുട്ടു കുത്തി താഴേക്കു ഇരുന്നു ഒരിക്കൽ ഈ അറയിൽ വെച്ചു നഷ്ടം ആയ തന്റെ ജീവിതം അവന്റെ കണ്മുന്പിലേക് കടന്നു വന്നു....ഒഴുകുന്ന കണ്ണുനീരിനാൽ മാപ്പ് പറഞ്ഞു അവൻ...... രുദ്രന്റെ നിർദേശ പ്രകാരം രുക്കുവിന്റെ കൈ കൂട്ടി പിടിച്ചു വീണ വാളെടുത്തു മൂന്ന് തവണ രുക്കുവിന്റെ തലക് ഉഴിഞ്ഞു താഴേക്കു വെച്ചു....... രുദ്രനും വീണക് മുൻപിൽ അനുസരണ ഉള്ള കുട്ടിയെ പോലെ നിൽക്കുന്ന മണിനാഗം രുക്കുവിന് കൗതുകം ഉണർത്തി......

കേട്ടറിവ് മാത്രം ഉള്ള അറയിൽ അവൾ ആദ്യം ആയാണ് ഇറങ്ങുന്നത്... പൂജകൾ എല്ലം തടസം കൂടാതെ വീണയുടെ സാന്നിധ്യത്തിൽ ഭംഗിയോടെ ചെയ്തവൾ...... ഏല്ലാം കഴിഞ്ഞു രുദ്രനെ നോക്കിയവൾ..... എന്റെ കുട്ടി ദീർഘസുമംഗലി ആയിരിക്കട്ടെ..... അവളുടെ മൂർദ്ധാവിൽ ചുംബിച്ചു ആ ഏട്ടൻ.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 മഞ്ഞൾ നീരാട്ട് കഴിഞ്ഞു പാതിരാവ് ആയപ്പോൾ എല്ലാവരും വല്യൊത്തേക്കു തിരികെ വന്നു...... മീനുട്ടി """"""ചന്തു ആവേശത്തോടെ കട്ടിലിലേക്ക് ചാടി കയറി..... അപ്പോഴും പനച്ചു പനച്ചു മുലപ്പാൽ നുണഞ്ഞു കണ്ണ് മിഴിച്ചു കിടപ്പുണ്ട് കുഞ്ഞാപ്പു.... സമയം ഒന്നര ആയി ഇവന് ഉറക്കോം ഇല്ലേ.... കിടന്നു ഉറങ്ങേടാ..... മെല്ലെ അവന്റ തുടയിൽ ഒന്ന് തട്ടി ചന്തു...... ആവു....ഈവു....

""എന്തൊക്കെയോ ശബ്ദങ്ങൾ ഉണ്ടാക്കി അച്ഛനോട് കഥ പറഞ്ഞവൻ...... ആവാവു അല്ല കിടന്നുറങ്ങാൻ ആണ് പറഞ്ഞതു എന്നിട്ട് വേണം എനിക്ക് നിന്റെ അമ്മേ ഒന്ന് സ്നേഹിക്കാൻ.....മീനുവിന്റെ മൂക്കിൻ തുമ്പിൽ പിടിച്ചു ........ നാണത്താൽ മുഖം കുനിച്ചവൾ.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വിയർപൊട്ടിയ ഉണ്ണിയുടെ നെഞ്ചിലെ ചൂട് പറ്റി കിടക്കുമ്പോൾ ആവണിയുടെ കണ്ണ് നിറഞ്ഞൊഴുകി അവന്റെ നെഞ്ചിലേക്ക് ആ കണ്ണുനീർ പടർന്നു....... ശരിക്കും പ്രാർത്ഥിച്ചോ എന്റെ മോള്.... ആ താടി തുമ്പ് മെല്ലെ ഉയർത്തി അവൻ... മ്മ്.......

എന്റെ ഉണ്ണിയേട്ടന് വേണ്ടി... എന്റെ ഏട്ടന്മാരാകു വേണ്ടി എന്റെ കുടുംബത്തിന് വേണ്ടി....... പിന്നെ.. പിന്നെ... അവന്റെ നെഞ്ചിലേ റോമക്കാടിലേക്ക് ചുണ്ട് അമർത്തി അവൾ... പിന്നെ......? കുറുമ്പൊടെ തലയിൽ തലോടി അവൻ... എനിക്ക് ഒരു അമ്മ ആകാൻ ഭാഗ്യം തരണേ എന്ന്...അവനെ ഒന്ന് കൂടെ മുറുകെ പിടിച്ചവൾ... പ്രാർത്ഥന മാത്രം പോരാ... ഡോക്ടർ പറഞ്ഞത് പോലെ ഞാൻ കൂടെ വിചാരിക്കണം കള്ള ചിരിയോടെ അവളെ നെഞ്ചിലേക്ക് കയറ്റി കിടത്തി അവൻ.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 തൊട്ടിയിൽ കിടക്കുന്ന കുഞ്ഞനെ മെല്ലെ ആട്ടി ഉറക്കുകയാണ് വീണ....... ഉറങ്ങിയോ.... """""പുറകിൽ നിന്നും അവളെ പുണർന്നു പിന്കഴുത്തിൽ മുഖം അമർത്തി രുദ്രൻ... മ്മ്.... ഉറങ്ങി ചെണ്ടമേളത്തിനു താളം പിടിച്ചു കളിക്കുവല്ലാരുന്നോ.... കുഞ്ഞന്റെ തലയിലെ ഒന്ന് തലോടി അവൾ.....

പിറന്നാൾ സമ്മാനം വേണ്ടേ..... വലിച്ചു നെഞ്ചിലേക്ക് അടുപ്പിച്ചു അവളെ.. ... കണ്ണുകൾ മുറുകെ അടച്ചു നാണത്തോടെ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി...... ഇരുപത്തിഒന്ന് ദിവസം പട്ടിണി ആയിരുന്നു ഞാൻ... അവളെ കൊണ്ടു കട്ടിലിലേക്ക് വീഴുമ്പോൾ അവളുടെ നെഞ്ചിലെ പിടപ്പവൻ തൊട്ടു അറിഞ്ഞു ... തന്റെ പ്രണയം മുഴുവൻ അവളിലേക്ക് പകർന്നു നൽകി ആ രാത്രി സ്നേഹം കൊണ്ടു പൊതിഞ്ഞവളെ..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദിവസങ്ങൾ കടന്നു പോയ്‌കൊണ്ടിരുന്നു... രണ്ടു ദിവസം കൂടി കഴിഞ്ഞാൽ രുക്കുവിന്റെയും കണ്ണന്റെയും വിവാഹം ആണ്......... കൂട്ടുകാർക്കും ചെറിയ പാർട്ടി കൊടുത്തു തിരികെ വീട്ടിലേക്കു പോകുമ്പോൾ കണ്ണന്റെ ബൈക്കിനെ വട്ടം ചുറ്റി ഒരു പജീറോ നിന്നു.........അതിൽ നിന്നും ഇറങ്ങി വന്ന ആളെ കണ്ടു കണ്ണൻ ഒന്ന് ഞെട്ടി.... """""ഡേവിഡ് ചെറിയാൻ ഉപ്പുകണ്ടത്തിൽ...... """..........................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story