രുദ്രവീണ: ഭാഗം 112

rudraveena

എഴുത്തുകാരി: മിഴിമോഹന

ആാാ.... ആാാ... കൈ ഇങ്ങു ത... ത.....തരു.... വിറയാർന്ന ശബ്ദത്തിൽ വിറയ്ക്കുന്ന കൈകൾ ഉയർത്തി അയാൾ.... ചുക്കിച്ചുളിഞ്ഞ കൈയിൽ തൊലികൾ ചിതമ്പലുകൾ പോലെ ഇളകി തുടങ്ങിയിരുന്നു........ രുദ്രൻ ആ കൈയിലേക്ക് കൈകൾ ചേർത്തു വെച്ചു.......... തുറന്നിട്ട ജനല്പാളിയിൽ കൂടി അരിച്ചു ഇറങ്ങുന്ന സൂര്യ പ്രകാശത്തിൽ അയാളുടെ മുഖം തെളിയുന്നത് കണ്ടു രുദ്രൻ.... അവശേഷിക്കുന്ന നാലോ അഞ്ചോ പല്ലുകൾ പുറത്തു കാട്ടി അയാൾ ചിരിച്ചു....... സിദ്ധാർത്ഥന്റെ പുനർജന്മം........ ജയദേവന്റെ പുനർജന്മത്തിനൊപ്പം തേടി വന്നിരിക്കുന്നു....ഒരു കയ്യാൽ രുദ്രന്റെ കൈയിൽ പിടിച്ചു കൊണ്ട് മറു കയ്യാൽ രുദ്രന്റെ മുഖത്തു വാത്സല്യപൂര്വ്വം തലോടി.......

അയാളുടെ വാക്കുകൾ വിശ്വസിക്കാൻ ആവാതെ രുദ്രനും ഉണ്ണിയും പരസ്പരം നോക്കി....... അങ്ങേയ്ക്കു... അങ്ങേയ്ക്കു എങ്ങനെ....? രുദ്രന്റെ ശ്വാസം ഉയർന്നു പൊങ്ങി...... ഈ വൃദ്ധൻ ഇപ്പോഴും മരണത്തിൽ അഭയം പ്രാപിക്കാതെ കാത്തിരുന്നത് ഈ കൂടി ചേരലിനു വേണ്ടി ആണ്... ഏല്ലാം അറിയണം എന്റെ മക്കൾ ഏല്ലാം അറിയണം..... സിദ്ധ...സിദ്ധ...സിദ്ധാർത്ഥന്റെ കു... കു... കുഞ്ഞ്....... ആ വൃദ്ധൻ ആകാംഷയോടെ ചെവി കൂർപ്പിച്ചു..... ഉണ്ട് ആദിശങ്കരൻ എട്ടു മാസം ആയി....... രുദ്രൻ അയാളുടെ കൈയിൽ പിടിച്ചു..... ആഹ്ഹ.... ആഹ്...... അവന്റെ അന്തകൻ ആ... ആാാ ജലന്ദരന്റെ..... പക്ഷെ അതിനു മുൻപ് അവന്റെ അന്ത്യം നീ കുറിക്കണം.... ഭൈരവന്റെ....

അവന്റെ അന്തകൻ അത്‌ നീയാണ്.......... രുദ്രന്റെ കൈയിൽ മുറുകെ പിടിച്ചു അയാൾ....... ശ്വാസം ഉയർന്നു പൊങ്ങി തുടങ്ങിയിരുന്നു....... അങ്ങു എങ്ങനെ തിരിച്ചു അറിഞ്ഞു ഞങ്ങളെ...? രുദ്രൻ സംശയത്തോടെ വൃദ്ധന്റെ കൈയിൽ മുറുകെ പിടിച്ചു....... പ്രതീക്ഷിച്ചിരുന്നു കുട്ടി.... ""നിന്റെ കൈകളിലെ ചൂട് നിന്റെ നാടിയുടെ മിടിപ്പ്.... അത്‌ അറിയാൻ ആണ് ഞാൻ നിനക്ക് നേരെ കൈ നീട്ടിയത്... തെറ്റിയില്ല.... സിദ്ധാർത്ഥന്റെ നാടി സ്പന്ദനം ഞാൻ തിരിച്ചു അറിഞ്ഞു.....മരണത്തെ മുൻപിൽ കണ്ട മാനവേദൻ തിരുമേനി...... എന്റെ..... എന്റെ..... എന്റെ വലിയ തിരുമേനി എനിക്ക് പഠിപ്പിച്ചു തന്നത്..... കാഴ്ച്ച മങ്ങിയ കണ്ണുകൾ നിറഞ്ഞൊഴുകി.........

കൊന്നതാ കുഞ്ഞേ എന്റെ വലിയ തിരുമേനിയെ..... ഇഞ്ചിഞ്ചായി വേദനിപ്പിച്ചു കൊന്നതാ... ....... ആര്....? ഭൈരവനോ....? അതേ.... അവൻ തന്നെ....... ഏല്ലാം കുഞ്ഞ് അറിയണം...... മരികുമ്പോൾ പോലും ആ പാവം സഞ്ജയൻ കുഞ്ഞിനെ ഓർത്ത് ആയിരിക്കും കരഞ്ഞത്..... സഞ്ജയനെ ഓർത്തോ......... രുദ്രൻ പുരികം ഉയർത്തി ... എന്റെ രക്തം ആണ് അവൻ ആ ഭൈരവൻ .........അറിഞ്ഞു കൊണ്ട് അല്ലങ്കിലും ഞാനും ഒരു അർത്ഥത്തിൽ തെറ്റുകാരൻ തന്നെ ആണ് കുഞ്ഞേ..... അയാൾ ഒന്ന് നെടുവീർപ്പിട്ടു...... അത്‌ ഒരു പുതിയ അറിവ് ആയിരുന്നു അവർക്ക് ഉണ്ണിയും രുദ്രനും പരസ്പരം നോക്കി... എന്റെ അച്ഛന്റെ സഹോദരിയുടെ മകൻ ആണ് ഭൈരവൻ....

എനിക്കും വുഷ്ണുവിനും ഒപ്പം അവനും വേദമന്ത്രങ്ങൾ സ്വായത്വം ആക്കി... ഞങ്ങളുടെ മുത്തശ്ശൻ ആണ് ഏല്ലാം പകർന്നു നൽകിയത്....പക്ഷെ അവൻ താന്ത്രിക ശ്ലോകങ്ങൾ ഹൃദിസ്‌തം ആക്കി തുടങ്ങിയത് അറിയാൻ ഒരുപാട് വൈകി....... അപ്പോഴേക്കും ഏല്ലാം കൈവിട്ടു പോയിരുന്നു....... ഞാൻ പിച്ച വെച്ചു വളർന്ന മന പോലും എനിക്ക് നഷ്ടം ആയി..... കാളി മഠം അതിന്നു അവന്റെ മാന്ത്രിക പുര ആണ്.......ഒന്ന് നെടുവീർപ്പിട്ടു കൊണ്ടു ചാര് കസേരയിലേക് ചാരി കിടന്നു അയാൾ അയാളുടെ ഓർമ്മകൾ പുറകോട്ടു പോയി......ഏല്ലാം പറയാം കുഞ്ഞേ..... ഭൈരവന് ഇരികത്തൂർ മനയിൽ പരികർമ്മി ആയി കൂടെ കൂടണം എന്നുള്ള ആഗ്രഹം അവൻ എന്നെ അറിയിച്ചു... .....

മാനവേദൻ ഭട്ടതിരിപ്പാടിന്റെ (സഞ്ജയന്റെ മുത്തശ്ശൻ മണിവർണ്ണയുടെ സഹോദരൻ ) പരികർമ്മിയും മകൻ ആയ ഈശ്വരൻ ഭട്ടതിരിപ്പാടിന്റെ സുഹൃത്ത്‌ കൂടി ആയ എന്റെ ആഗ്രഹം നിഷേധിക്കാൻ ആയില്ല എന്റെ വലിയ തിരുമേനിക് അങ്ങനെ ഭൈരവൻ ഇരികത്തൂർ കാല് കുത്തി.... ഞാൻ ചെയ്ത് വലിയ പാപം...... അറിഞ്ഞു കൊണ്ട് അല്ലങ്കിലും അവൻ അവിടെകാല് കുത്താൻ ഞാൻ കാരണക്കാരൻ ആയില്ലേ..... .......ഉപേന്ദ്രൻ കണ്ണുനീർ തുടച്ചു..... ഹാ... വളരെ പെട്ടന്നു തന്നെ ഈശ്വരൻ ഭട്ടതിരിപ്പാടിന്റെ ആത്മസുഹൃത്ത് ആയി മാറിയിരുന്നു ഭൈരവൻ... ഭൈരവൻ എന്ന വാക്കിന് എതിർവാക് ഇല്ലായിരുന്നു ഈശ്വരനു ........മ്മ്ഹ് '''''ചതിയൻ എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല....

ഉപേന്ദ്രൻ ശ്വാസം എടുത്തൊന്നു ചുമച്ചു........ എന്നിട്ട്.....? രുദ്രനും ഉണ്ണിയും ആവേശത്തോടെ അയാളുടെ വാക്കുകൾ ചെവിയോർത്തു... മനയിലെ ശാപം കാരണം വേളി വേണ്ട എന്ന് ഈശ്വരൻ ഭട്ടതിരിപ്പാടിന്റെ തീരുമാനം അത്‌ ഒരുപാട് പേരുടെ മുൻപിൽ ചോദ്യചിഹ്‌നം ആയി ഉയർന്നു നിന്നു....അദ്ദേഹത്തിന്റയും കാലശേഷം അന്യം നിന്ന് പോകുന്ന ഇരികത്തൂർ മന... അതായിരുന്നു എല്ലാവരുടെയും ഉത്കണ്ഠ.......... എന്നിട്ട് പിന്നെ എങ്ങനെ സഞ്ജയന്റെ അമ്മയെ.....? രുദ്രൻ സംശയത്തോടെ നോക്കി.... അവിടെയാണു ഭൈരവന്റെ ചതി ഒളിഞ്ഞു ഇരുന്നത്... വന്നപ്പോൾ തൊട്ടു മനയോടും തിരുമേനിയോടും അവനു ഭയങ്കര ആത്മാർത്ഥത ആയിരുന്നു......

മന അന്യം നിന്നു പോകാതെ ഇരിക്കാൻ തന്റെ മകൻ ആയ ജാതവേദനെ ദത്തു നൽകാൻ അവൻ തയാറായി... വലിയ തിരുമേനിയും അത്‌ മനസാൽ അംഗീകരിച്ചു.... പക്ഷെ ജാതവേദന്റെ ജാതകം കുറിച വലിയ തിരുമേനി അത്‌ നിരസിച്ചു..... രുദ്രൻ സംശയത്തോടെ ഒരു പുരികം ഉയർത്തി നോക്കി..... നിരസിച്ചതിന് കാരണം അന്ന് എനിക്ക് മനസിലായില്ല... പക്ഷെ പിന്നീട് അത്‌ മനസിലായി ജലന്ധരന്റ പുനർജ്ജന്മം ആണ് അയാൾ എന്ന് വലിയ തിരുമേനി തിരിച്ചു അറിഞ്ഞു കഴിഞ്ഞിരുന്നു... അതേ ""അതായിരിക്കണം സത്യം... രുദ്രനും അത്‌ ശരി ആയിരുന്നു എന്ന് തോന്നി...... എന്നിട്ട്....?

എന്നിട്ട് എന്താ.... ആ തീരുമാനം വലിയ തിരുമേനി അംഗീകരിച്ചില്ല എന്ന് കണ്ടതും ഭൈരവൻ മറ്റൊരു അടവ് ആയി വന്നു പതിനെട്ടു തികഞാ സഹോദരി പാർവതിയെ കൊണ്ടു ഈശ്വരൻ തിരുമേനിയെ വേളി കഴിപ്പിക്കാൻ...... പക്ഷെ അദ്ദേഹം അത്‌ എതിർത്തു....... ശാപം കിട്ടിയ മനയിൽ ഒരു പെൺകുട്ടിയുടെ ശാപം കൂടി വേണ്ട..... പിന്നെ... പിന്നെ.... പിന്നെ....? അദ്ദേഹത്തിന് ഒരു അന്പതു വയസ് അടുപ്പിച്ചു അന്നെ ഉണ്ടായിരുന്നു... പതിനെട്ടു വയസ് മാത്രം പ്രായം ആയ കുട്ടിയെ വേളി ചെയ്യാൻ അദ്ദേഹം എതിർത്തു.... പക്ഷെ മനയുടെ പാരമ്പര്യം കാത്തു സൂക്ഷിക്കാൻ എന്തും നേരിടാൻ തയാറാണ് എന്ന് ഭൈരവൻ തറപ്പിച്ചു പറഞ്ഞത് കൊണ്ടും അവന്റെ നിർബന്ധവും കാരണം അദ്ദേഹം പാർവതിയെ വേളി കഴിച്ചു........

അവർക്ക് പുത്രൻ ജനിച്ചതിനു ശേഷം അമ്മാത്തു നിന്നും അമ്മയെയും കുഞ്ഞിനേയും തിരികെ ഭൈരവൻ തന്നെ ഇരിക്കത്തൂർ കൊണ്ടു ചെന്ന് ആക്കി... അന്ന് വൈകിട്ടു പാർവതി കൊല്ലപ്പെട്ടു.... കൂടെ.. കൂടെ.... എന്റെ....എന്റെ സഹോദരൻ വിഷ്ണുശർമനും..... ഒരു തേങ്ങൽ അയാളിൽ നിന്നും വന്നു.... പുറകിൽ ഒരു ഏങ്ങി കരച്ചിൽ കേട്ടതും രുദ്രനും ഉണ്ണിയും തിരഞ്ഞു നോക്കി...... രണ്ടു കൈയിൽ സംഭരവുമായി നിൽക്കുന്ന ആ സ്ത്രീയുടെ കരച്ചിൽ ആണത്........ എന്റെ നമ്പൂതിരി തെറ്റു കാരൻ അല്ല... അദ്ദേഹത്തിന് ആരെയും ഉപദ്രവിക്കാൻ കഴിയില്ല... പാർവതി അദ്ദേഹത്തിന് സ്വന്തം സഹോദരി തന്നെ ആയിരുന്നു....... കൈയിലെ സംഭാരം അവർക്ക് നൽകി.........

തരാൻ ഇ.... ഇ... ഇതേ ഉള്ളൂ.....അവർ മിഴികൾ താഴേക്കു നോക്കി നിന്നു..... അയല്പക്കത്തു നിന്നും വാങ്ങിയത് ആയിരിക്കും ന്റെ കുട്ടി....... അല്ലാണ്ട് ഇവിടെ കഞ്ഞിന്റെ വെള്ളം പോലും കാണില്ല...... ഏല്ലാം ശാപം ആണ് അവന്റ ശാപം....... ഉപേന്ദ്രൻ കസേരയിലേക്ക് ചാഞ്ഞു കിടന്നു.... ഉണ്ണി ഇവർക്കു വേണ്ടത് എന്താണെന്നു വച്ചാൽ വാങ്ങി കൊടുക്ക്‌.....അടുക്കളയിലേക്കു വേണ്ടതും കുറച്ചു വസ്ത്രങ്ങളും ഏല്ലാം.... രുദ്രൻ പേഴ്സ് തുറന്നു കാർഡും കാറിന്റെ ചാവിയും അവന്റെ കൈയിൽ കൊടുത്തു...... മ്മ്മ്..... ""ഉണ്ണി അത്‌ വാങ്ങി പുറത്തേക്കു നടന്നു..... ആ മനയിലെ അവസ്ഥ അവന്റെ നെഞ്ചു പിളർക്കുന്നുണ്ടായിരുന്നു...... അങ്ങ് ബാക്കി പറഞ്ഞില്ല......

.ഉണ്ണി പോയതും രുദ്രൻ അയാളുടെ കൈയിൽ പിടിച്ചു.... ഹ്ഹ.... അയാൾ ശ്വാസം വലിച്ചു വിട്ടു.... രുദ്രൻ കൈയിൽ ഇരുന്ന സംഭാരം അയാളുടെ വിറക്കുന്ന കൈകളിലേക്ക് വെച്ചു കൊടുത്തു..... കുടിച്ചോളൂ..... """കൈയിൽ മെല്ലെ തട്ടിയതും അയാൾ വിറച്ചു കൊണ്ടു അത്‌ മുഴവൻ കുടിച്ചു..... അയാൾ ഒന്ന് നെടുവീർപ്പിട്ടു.... ആൺമക്കൾ മാത്രം ഉള്ള ഞങ്ങളുടെ ഇല്ലത്തു വീണു കിട്ടിയ മുത്ത്‌ ആയിരുന്നു പാർവതി.... സ്വന്തം സഹോദരി തന്നെ ആയിരുന്നു അവൾ ഞങ്ങള്ക്... മനയിലെ ശാപം അറിയാവുന്നതു കൊണ്ട് ആ വിവാഹത്തെ ഞങ്ങൾ എതിർത്തിരുന്നു... പക്ഷെ ഭൈരവന്റർ വാശികു മുൻപിൽ ഞങ്ങൾ തോറ്റു........

പക്ഷെ എന്റെ കുഞ്ഞിനെ എന്റെ വിഷ്ണുവിനെ ഞാനും അവിശ്വസിച്ചു...... അവൻ തെറ്റ്കാരൻ ആണെന്ന് ഞാനും ഉറച്ചു വിശ്വസിച്ചു...... പാർവതികുഞ്ഞിന്റെ മരണം എന്റെ സഹോദരൻ വിഷ്ണു ശർമ്മന്റെ കൈ കൊണ്ട് ആണെന്ന് തിരിച്ചു അറിഞ്ഞ നിമിഷം ആ മനയിൽ നിന്നും ഞാൻ ഇറങ്ങി....കുറ്റബോധത്താൽ എന്റെ ശിരസു കുനിഞ്ഞിരുന്നു........ അന്ന് ഞാൻ നാട് വിട്ടു....എന്റെ അനുജൻ ചെയ്ത പാപത്തിന്റെ ശിക്ഷ ഏറ്റു വാങ്ങി മാസങ്ങളോളം പലയിടത്തും ഞാൻ അലഞ്ഞു..... .. തിരികെ കാളി മഠം എന്റെ ഇല്ലത്തു ഞാൻ വന്ന ദിവസം വലിയ തിരുമേനി എന്നെ കാണാൻ വന്നിരുന്നു...... അവിടെയാണ് കുഞ്ഞേ എല്ലാത്തിന്റെയും നാശം തുടങ്ങുന്നത്.......

തിരുമേനി...... രുദ്രൻ ആ കൈയിൽ മുറുകെ പിടിച്ചു..... അവന്റെ സംശയം ആ സ്പര്ശാനത്തിലൂടെ അയാൾ മനസിലാക്കി..... പാർവതി കുഞ്ഞിന്റെ മരണശേഷം മാനവേദൻ ഭട്ടതിരിപ്പാടിന്റെ മുത്തശ്ശൻ (മണിവർണ്ണയുടെയും മുത്തശ്ശൻ )എഴുതിയ ഇരികത്തൂർ മനയിലെ ഗ്രന്ധങ്ങൾ ഈശ്വരൻ ഭട്ടതിരിപ്പാടിന്( സഞ്ജയന്റെ അച്ഛന് ) കൈമാറാൻ വലിയ തിരുമേനി തീരുമാനിക്കുന്നു.... അറയിൽ കയറിയ അദ്ദേഹം അതിൽ ഒരെണ്ണം നഷ്ടം ആയതു തിരിച്ചു അറിഞ്ഞു....... അത്‌ ഭൈരവന്റെ കൈവശം ഉണ്ടെന്നു സത്യം അദ്ദേഹം മനസിലാക്കി... കാരണം പാർവതികുഞ്ഞിന്റെ മരണത്തിൽ അന്നെ അദ്ദേഹത്തിന് സംശയം ഉണ്ടായിരുന്നു ...

രണ്ടു മരണങ്ങളിലും ഒരു കയ്യൊപ്പു അദ്ദേഹം തിരിച്ചു അറിഞ്ഞു......അദ്ദേഹം ഭൈരവനെ ചോദ്യം ചെയ്തു...... അവന്റെ യഥാർത്ഥ സ്വഭാവം അന്ന് അദ്ദേഹം തിരിച്ചു അറിഞ്ഞു..............അവൻ കൊടിയ താന്ത്രിക ശ്ലോകങ്ങൾ സ്വായത്തം ആക്കിയ ദുര്മന്ത്രവാദി ആണെന്ന് മനസിലാക്കി...... ജലന്ദരന്റെ പുനർജ്ജന്മം ആണ് തന്റെ മകൻ എന്ന് തിരിച്ചു അറിഞ്ഞ ഭൈരവൻ അവന്റെ മകന്റെ രക്ഷക്കായുള്ള മന്ത്രതന്ത്രങ്ങൾ അതിൽ ഉണ്ടെന്നു മനസിലാക്കിയാണു അത്‌ കൈക്കൽ ആക്കിയത്.......... അതിനായി ആണവൻ മനയിൽ കടന്നു കൂടിയതും... അത്‌ വലിയ തിരുമേനി തിരിച്ചു അറിഞ്ഞു..... സഞ്ജയന്റെ അമ്മയെ കൊന്നത് അയാൾ ആണോ....

മുത്തശ്ശന് സംശയം തോന്നാൻ കാരണം.......... ? രുദ്രൻ ശബ്ദം ഉയർന്നു... അതേ..... അന്ന് രാത്രി അറയിൽ നിന്നും ഗ്രന്ധം എടുത്തു പുറത്തു ഇറങ്ങിയ അവനെ പാര്വ്വതി കുഞ്ഞ് കണ്ടു.... അവൻ കുഞ്ഞിനെ.... അയാൾ ഒന്ന് തേങ്ങി..... അ.. അ.. അത് കണ്ടു വന്ന എന്റെ അനുജനെയും ഇല്ലാതെ ആക്കി... എന്നിട്ട് വിഷ്ണു പാർവതികുഞ്ഞിനെ നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ പാർവതി കുഞ്ഞ് മരിച്ചു എന്നാക്കി തീർത്തു....... അത്‌ കണ്ടു വന്ന ഭൈരവൻ വിഷ്ണുവിനെ ഇല്ലാതെ ആക്കി... സത്യങ്ങൾ വലിയ തിരുമേനിയോട് അഹങ്കാരത്തോടെ ഭൈരവൻ തന്നെ തുറന്നു പറഞ്ഞു..... അദ്ദേഹം അത്‌ പുറത്തു പറഞ്ഞില്ലെ...... """? രുദ്രൻ പുരികം ഉയർത്തി ആകാംഷയോടെ നോക്കി...

പുറത്ത് പറയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല അതാണ് സത്യം ...... പറഞ്ഞാൽ അവന്റെ മന്ത്രവാദത്തിനു ഇര ആകേണ്ടി വരും എന്ന ഭീഷണി... അന്ന് അദ്ദേഹം എന്നെ കാണാൻ വന്ന ദിവസം അതേ സംശയം എന്നിലും കടന്നു വന്നു..കാളി മഠതിനു പുറത്തു അവന്റെ മന്ത്രവാദ പുരയിൽ ഞാൻ കയറി ആ ഗ്രന്ധം എടുക്കാൻ ഒരു ശ്രമം നടത്തി.....പക്ഷെ പുറകിൽ കൂടി വന്ന അവൻ എന്നെ തളർത്തി... കൊടിയ മന്ത്രങ്ങൾ എന്നിലേക്കു വർഷിച്ചതും തളർന്നു വീണു ഞാൻ.... എന്റെ.....എന്റെ.... വിഷ്ണുവിന്റെ മക്കൾ അവരെ കൊടിയ മന്ത്രത്താൽ വിഭ്രാന്തി ഉള്ളവർ ആക്കി മാറ്റി അവൻ....... ഞങ്ങളെ അവിടെ നിന്നും ഇറക്കി വിട്ടു.....

ഇങ്ങു ദൂരെ സാവിത്രിയുടെ ഈ ഇല്ലം അവകാശികൾ ഇല്ലാതെ കിടന്നതു കൊണ്ടു കയറി കിടക്കാൻ ഒരിടം ലഭിച്ചു...... അവന്റെ മാന്തവാദത്തിന്റെ തിക്ത ഫലങ്ങൾ ഇന്നും അനുഭവിക്കുന്നു ഞങ്ങൾ.... സഞ്ജയന് ഇത്‌ ഒന്നും അറിഞ്ഞു കൂടെ.....? സഞ്ജയനോ അച്ഛനൊ നിങ്ങളെ രക്ഷിക്കാൻ ശ്രമം നടത്തിയില്ലേ......? രുദ്രന്റെ സംശയം കേട്ടതും അയാൾ ഒന്ന് ചിരിച്ചു..... ഹഹഹ... കുഞ്ഞേ..... അന്ന് സഞ്ചയൻ കുഞ്ഞിന് ഒരു വയസ് പോലും തികഞ്ഞിട്ടില്ല..... അവൻ വിചാരിച്ചാൽ നിമിഷ നേരം കൊണ്ടു സഞ്ജയൻ കുഞ്ഞിനെ ഇല്ലാതെ ആക്കാൻ കഴിയും........അന്ന് നടന്ന സംഭവങ്ങൾ എന്തെങ്കിലും സഞ്ജയൻ കുഞ്ഞ് അറിഞ്ഞാൽ സഞ്ജയൻ കുഞ്ഞിനേയും ഇതേ അവസ്ഥയിൽ പിന്നീട് കാണേണ്ടി വരും എന്ന് ഭൈരവൻ വലിയ തിരുമേനിയെ ഭീഷണി പെടുത്തി.............

അദ്ദേഹം അതോടെ മനസ് തളർന്നു പോയിരുന്നു........ അത് കൊണ്ടാണല്ലേ ഇതൊന്നും സഞ്ജയൻ അറിയാതെ പോയത് അല്ലേ..... രുദ്രന്റെ മുഖത്തു വിഷാദം നിറഞ്ഞു.... അതേ... സഞ്ജയന്റെ അച്ഛനിൽ നിന്നും ഏല്ലാം മറച്ചു പിടിച്ചു.... പാർവതിയുടെ മരണം ഭൈരവന്റെ കൈ കൊണ്ടാണെന്നു അറിഞ്ഞാൽ ഈശ്വരൻ അടങ്ങി ഇരിക്കില്ല....ചിലപ്പോൾ ദുർവിധി ചോദിച്ചു വാങ്ങും അത്‌ ഭയന്നു അവിടെയും മൗനം പാലിക്കേണ്ടി വന്നു വലിയ തിരുമേനിക്...... മരിക്കുവോളം ഇത്‌ ഒന്നും ആരെയും അറിയിച്ചില്ല അദ്ദേഹം...... ഞാൻ.... ഞാൻ... കാളി മഠത്തിൽ കയറി ആ ഗ്രന്ധം കൈക്കൽ ആക്കട്ടെ.... എനിക്ക് കഴിയും എന്ന് വിശ്വാസം ഉണ്ട്......

രുദ്രൻ ആവേശത്തോടെ പറഞു... അരുത് കുഞ്ഞേ..... നിനക്ക് അതിനു കഴിയില്ല അതിനു കഴിയുന്നവർ കാളിമാടത്തിലെ വംശത്തിൽ ജനിച്ചവർ ആയിരിക്കണം... ഈ ജന്മം കൊണ്ടോ മുൻജന്മം കൊണ്ടോ........ ഉപേന്ദ്രൻ അത്‌ പറഞ്ഞപ്പോൾ രുദ്രൻ തിരിഞ്ഞു പുറത്തു ബഹളം വയ്ക്കുന്ന കുട്ടികളെ നോക്കി.... ഇല്ല കുട്ടി അവർക്ക് അതിനു കഴിയില്ല... ബുദ്ധിഭ്രമം ബാധിച്ച അവർ വിചാരിച്ചാൽ നടക്കില്ല.... സഞ്ജയന് കഴിയില്ലേ....? സഞ്ജയൻ അവിടുത്തെ കുട്ടി അല്ലേ.... അവന്റ അമ്മ കാളി മഠത്തിലെ അല്ലേ....... അല്ല ആർക്കും അറിയാത്ത മറ്റൊരു രഹസ്യവും ഇവിടെ ചുരുൾ അഴിയണം.... പാർവതി കാളി മഠത്തിലേ കുട്ടി അല്ല....

ഒരു മകൾ വേണം എന്ന ആഗ്രഹത്തോടെ ക്ഷയിച്ച മറ്റൊരു ഇല്ലത്തു നിന്നും ഭൈരവന്റെ അച്ഛൻ ദത്തെടുത്തത് ആണ് പാർവതിയെ....... അത്‌ കൊണ്ട് തന്നെ സഞ്ജയനും ആ കർത്തവ്യം ചെയ്യാൻ കഴിയില്ല അതാണ് ഭൈരവന്റർ അഹങ്കാരവും... വാല്യ തിരുമേനിയുടെ ഭയവും....... സഞ്ജയൻ അതിനു മുതിർന്നാൽ പിന്നെ ആ കുട്ടി ജീവനോടെ കാണില്ല.... അത്‌ കൊണ്ടു ഏല്ലാം മറച്ചു പിടിച്ചു.... . പക്ഷെ ഒരാൾക്കു കഴിയും ജീവൻ പണയം വെച്ചു മാത്രമേ ആ ഗ്രന്ധം നിങ്ങളിൽ എത്തിക്കാൻ അയാൾക് കഴിയു....... ആർക്.......? രുദ്രൻ സംശയത്തോടെ നോക്കി..... അവസാനം ആയി വലിയ തിരുമേനി എന്നെ കാണാൻ വന്നിരുന്നു.........

അയാൾ ഒന്ന് നിർത്തി കൊണ്ട് രുദ്രന്റെ മുടിയിൽ വാത്സല്യ പൂർവ്വം തലോടി........ അദ്ദേഹം കാളി മഠത്തിൽ പോയിരുന്നു... കൊടിയ ചാത്തന്മാരാൽ കാളി മഠം ഭൈരവൻ ബന്ധിച്ചു കഴിഞ്ഞിരുന്നു.... പുറത്തു നിന്നും ആർക്കും അകത്തേക്കു പ്രവേശിക്കാൻ കഴിയാത്ത തരത്തിൽ....... അങ്ങനെ ശ്രമിച്ചാൽ ചോര തുപ്പി അയാൾ മരിക്കും...... അത്‌ കൊണ്ടാണ് കുഞ്ഞേ നിനക്ക് അവിടെ പ്രവേശനം നിഷിദ്ധം ആണെന് ഞാൻ പറഞ്ഞത്......... പിന്നെ ആർക്കു കഴിയും....? അതാണ് പറഞ്ഞു വരുന്നത്....പലദിവസങ്ങളിൽ ആയി എന്നെ കാണാൻ അദ്ദേഹം വന്നിരുന്നു....നിന്റ വരവ് മുൻകൂട്ടി കണ്ടിരുന്നു അദ്ദേഹം.... നിന്റെ നാഡിയുടെ പ്രത്യേകതകൾ എനിക്ക് പറഞ്ഞു തന്നു...

നിന്റെ ലക്ഷണശാസ്ത്രം എനിക്ക് പരിചിതം ആക്കി തന്നു....... പക്ഷെ കാഴ്ച്ച അല്പം മങ്ങിയത് കൊണ്ടാണ് നാഡി പിടിച്ചു നോക്കിയത്....... സത്യങ്ങൾ ഏല്ലാം നിന്നെ അറിയിക്കുക എന്നതായിരുന്നു എന്റെ നിയോഗം.........നീ എന്നെ തേടി വന്നു കഴിഞ്ഞാൽ നിന്റെ പാദ സ്പര്ശം ഈ മണ്ണിൽ ഏറ്റാൽ എനിക്ക് മോക്ഷം ലഭിക്കും... എന്റെ കുട്ടികൾ ശാപമോചിതർ ആകും..... വലിയ തിരുമേനി മരിക്കും മുൻപേ എന്നോടത് പരഞ്ഞിരുന്നു...... അയാൾ രുദ്രന്റെ കയ്യിൽ മെല്ലെ തലോടി.... ആ ഗ്രന്ധം അത്‌ കാളി മഠത്തിൽ നിന്നും പുറത്തെടുക്കണം.... കൊടിയ മന്ത്രതന്ത്രങ്ങൾ ആണ് അതിൽ...

ജലന്ധരൻ അത്‌ സ്വായത്തം ആക്കി കഴിഞ്ഞാൽ ഈ ലോകം തന്നെ അവൻ നശിപ്പിക്കും....... നിന്റെ ഒപ്പം തന്നെ വിഷ്ണുശർമ്മന്റെ പുനർജ്ജന്മവും സംഭവിക്കും എന്ന് അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നു.. അയാൾക്ക് മാത്രമേ അത്‌ കാളി മഠത്തിൽ നിന്നും സ്വന്തം ആക്കാൻ കഴിയു..........അയാൾക് കാളി മഠത്തിൽ പ്രവേശിക്കാൻ കഴിയും.... അയാളുടെ വേര് അവിടെ ആണ്... പക്ഷെ പുറത്തു കടക്കും വരെ ഭൈരവന്റെ ചാത്തന്മാരുടെ കണ്ണിൽ പെടാതെ നോക്കണം.......ആ പിശാചുക്കളുടെ കണ്ണിൽ പെട്ടാൽ പിന്നെ അയാൾ ജീവനോടെ പുറത്തു വരില്ല........ അയാളെ സഹായിക്കാൻ നിനക്ക് കഴിയും.... നിന്റെ പ്രാർത്ഥനയും അനുഗ്രഹവും അയൾക്കൊപ്പം ഉണ്ടായാൽ മതി.......

അങ്ങനെ അറിഞ്ഞു കൊണ്ട് ആരെങ്കിലും ഒരു പരീക്ഷണത്തിന് തയ്യാറാവുമോ..... രുദ്രന്റെ ചൂണ്ടിൽ ചെറിയ ചിരി പടർന്നു എങ്കിലും ഉള്ളിൽ ആശങ്ക നിഴലിച്ചു.... കഴിയണം കുഞ്ഞേ.... അല്ലെങ്കിൽ നിനക്കോ നിന്റെ പുത്രനോ കടമ നിർവഹിക്കാൻ ആവില്ല.......അതിലെ മന്ത്ര തന്ത്രങ്ങൾ സ്വായത്തം ആക്കി കഴിഞ്ഞാൽ ജലന്ധരൻ എന്ന പിശാച് ഈ ലോകം അടക്കി വാഴും........ ഇനി ഇനി അന്പത്തിയാറു ദിവസങ്ങൾ കഴിഞ്ഞാൽ മഹാ പൗർണമി ആണ് വരാൻ പോകുന്നത് അന്ന് ഭൈരവൻ കാളി മഠം വിട്ടു പുറത്തിറങ്ങും.... അന്ന് വിഷ്ണുശർമന്റെ പുനർജന്മത്തിനു അകത്തു കയറി ആ ഗ്രന്ധം കൈവശപ്പെടുത്താൻ കഴിയും.... അന്ന് തന്നെ അവനെ ഇല്ലാതെ ആക്കാൻ നിനക്കും കഴിയും........ അതിപ്പോൾ വിഷ്ണു ശർമ്മന്റെ പുനർ ജന്മം അതെങ്ങനെ തിരിച്ചു അറിയാൻ കഴിയും....

അയാളെ ഒക്കെ എവിടെ പോയി തപ്പി പിടിക്കും പതിയെ മനസ്സിൽ പറഞ്ഞു കൊണ്ട് രുദ്രൻ മീശ കടിച്ചു ചുറ്റും നോക്കി....കതകിന്റെ വശത്തെ ചുവരിൽ തൂക്കിയിട്ട ഛായ ചിത്രങ്ങളിൽ ഒന്നിൽ അവന്റെ കണ്ണുകൾ ഉടക്കി......... അവൻ ചാടി എഴുനേറ്റു........ ഇത്‌......... ആ ചിത്രത്തിലേക്കു അവൻ കൈ ചൂണ്ടി......സാവിത്രിയെ നോക്കി.... എന്റെ നമ്പൂതിരി വിഷ്ണു ശർമ്മൻ............ ങ്‌ഹേ..... """"രുദ്രന്റെ ശ്വാസം ഉയർന്നു പൊങ്ങി.......വേച്ചു വേച്ചു പുറകിലെ മേശയിലേക്കു അവൻ പതിയെ ഇരുന്നു.... ദേഹം വിറകും പോലെ തോന്നി അവനു......... രുദ്രേട്ട ഏല്ലാം വാങ്ങിയിട്ടുണ്ട്....... അമ്മേ ഏല്ലാം അകത്തു വച്ചിട്ടുണ്ട്..... ഉണ്ണി അകത്തേക്കു വന്നു.... എന്താ രുദ്രേട്ട....... കണ്ണ് നിറഞ്ഞൊഴുകുന്ന രുദ്രനെ ഒന്ന് പിടിച്ചു അവൻ..... പതിയെ രുദ്രന്റെ മിഴികൾക് ഒപ്പം സഞ്ചരിച്ചു....... അയ്യോ രുദ്രേട്ട ഇത്‌ ......... ഉണ്ണി രുദ്രന്റെ ഷർട്ടിൽ മുറുകെ പിടിച്ചു....................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story