രുദ്രവീണ: ഭാഗം 113

rudraveena

എഴുത്തുകാരി: മിഴിമോഹന

ഇത്‌......... ആ ചിത്രത്തിലേക്കു അവൻ കൈ ചൂണ്ടി......സാവിത്രിയെ നോക്കി.... എന്റെ നമ്പൂതിരി വിഷ്ണു ശർമ്മൻ............ ങ്‌ഹേ..... """"രുദ്രന്റെ ശ്വാസം ഉയർന്നു പൊങ്ങി.......വേച്ചു വേച്ചു പുറകിലെ മേശയിലേക്കു അവൻ പതിയെ ഇരുന്നു.... ദേഹം വിറകും പോലെ തോന്നി അവനു......... രുദ്രേട്ട ഏല്ലാം വാങ്ങിയിട്ടുണ്ട്....... അമ്മേ ഏല്ലാം അകത്തു വച്ചിട്ടുണ്ട്..... ഉണ്ണി അകത്തേക്കു വന്നു.... എന്താ രുദ്രേട്ട....... കണ്ണ് നിറഞ്ഞൊഴുകുന്ന രുദ്രനെ ഒന്ന് പിടിച്ചു അവൻ..... പതിയെ രുദ്രന്റെ മിഴികൾക് ഒപ്പം സഞ്ചരിച്ചു....... അയ്യോ രുദ്രേട്ട ഇത്‌ ......... ഉണ്ണി രുദ്രന്റെ ഷർട്ടിൽ മുറുകെ പിടിച്ചു.........

ഇത്‌ ചന്തുവേട്ടൻ അല്ലേ......ഉണ്ണിയുടെ കണ്ണുകൾ വികസിച്ചു മുന്പിലേക് അല്പം കയറി നിന്നവൻ...... മീശ ഇല്ല എന്നുള്ള വ്യത്യാസം മാത്രം അല്ലേ ഉള്ളൂ... ആാാ..... അതേ..... രുദ്രൻ വലത്തേ കയ്യാൽ മുഖത്തെ വിയർപ്പു തുടച്ചു..... കൂടെ ഉണ്ട് സഹോദരൻ അല്ലേ..... ഉപേന്ദ്രന്റെ വാക്കുകൾ കേട്ടതും രുദ്രൻ തിരിഞ്ഞ് നോക്കി... നിങ്ങൾ ഇരികത്തൂർ മനയിൽ ആദ്യം വന്ന ദിവസം തന്നെ ഞാൻ എന്റെ വിഷ്ണുവിന്റെ പുനർജന്മം തിരിച്ചു അറിഞ്ഞിരുന്നു..... എ.... എ... എങ്ങനെ..... രുദ്രന്റെ വാക്കുകൾ ഇടറി..... തിരിച്ചു ചെല്ലുമ്പോൾ നിങ്ങൾക് ഇതിനുള്ള ഉത്തരം ആയി ഒരാൾ കാണും അവിടെ..... നിങ്ങളെ ഇങ്ങോട്ടു പറഞ്ഞു വിട്ടയാൾ...... മൂർത്തി അമ്മാവനോ......?

അതേ..... നിങ്ങളിലെ സംശയങ്ങൾ അയാൾ തീർത്തു തരും..... കണ്ണടയും മുൻപ് വിഷ്ണുവിന്റെ പുനർജന്മത്തെ ഒരിക്കൽ കൂടി കാണാൻ കഴിയുമോ എന്ന് അറിയില്ല.... എങ്കിലും തൃപ്തൻ ആണ് ഞാൻ...... ഉയർന്നു പൊങ്ങിയ നെഞ്ചിന്കൂട് അമർത്തി തടവി അയാൾ..... അതിനു ശേഷം രുദ്രനെ അടുത്തേക് വിളിച്ചു....... രുദ്രൻ അയാൾക് കുറച്ചു അടുത്ത് കൂടി നിന്നു....അയാൾ പറയുന്നത് വ്യക്തമാകാൻ കാതുകൾ കൂർപ്പിച്ചു.... ഇന്നേക് അൻപത്തി ആറാം ദിവസം അമാവാസി കഴിഞ്ഞു വരുന്ന ആദ്യ പൗർണമിയും കാർത്തികയും കൂടി ചേരുന്ന ദിവസം ജാതവേദന്റെ ജന്മദിവസം അന്നു അർധരാത്രി പുറത്തേ മാന്ത്രിക പുരയിൽ അവന്റ ചാത്തന്മാർക് മദ്യ സേവ നൽകും ഭൈരവൻ അതിനു ശേഷം അവർ ഭൈരവൻ ഉൾപ്പടെ അല്പം സമയത്തേക്കു മയക്കത്തിലേക്കു പോയിരിക്കും.......

അവർ ഉണരും മുൻപ് ആ ഗ്രന്ധം എടുത്തു കൊണ്ട് പുറത്തു കടന്നിരിക്കണം..... അതായത് പതിനൊന്നരകും പന്ത്രണ്ടിനും ഇടയിൽ വരുന്ന ഒരു നാഴിക സമയം അതായത് 24 നിമിഷം (24മിനുട്ട് ) മാത്രമേ നിങ്ങൾക് മുൻപിൽ അവശേഷിക്കൂ......ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം പടിപ്പുര വഴി കയറാൻ ശ്രമിക്കരുത് അവന്റെ ശാപത്താൽ ഭൂത രൂപം പൂണ്ട രണ്ട് ഗന്ധർവ്വൻമാർ ആണ് കാവൽക്കാർ.... കണ്ണുനീർ വാർത്തു കാലങ്ങൾ ആയി അവന്റെ ആജ്ഞ അനുസരിക്കുന്ന അവർ അന്നു ഉണർന്നിരിക്കും....

ഹാ """ അവന്റെ മരണത്തോടെ അവർക്കും ശാപമോക്ഷം ലഭിക്കട്ടെ......... ചോദിക്കുന്നത് കൊണ്ടു മറ്റൊന്നും തോന്നരുത്.... രുദ്രൻ മുഖവുര ഇട്ടു....... ചോദിച്ചോളൂ കുട്ടി..... എല്ലാ സംശയങ്ങളും ഇവിടെ തീരണം...... ആ ഗ്രന്ധം കൈവശപ്പെടുത്താൻ എന്റെ ചന്തുവിന് അധികസമയം വേണ്ട ആ ഒരു വിശ്വാസം എനിക്കുണ്ട്...... പക്ഷെ.... പക്ഷെ.....ജാതവേദൻ അന്നു അവിടെ കാണില്ലേ....? അത്‌ മാത്രം അല്ല കാളി മഠത്തിൽ കടന്നു എനിക്ക് എങ്ങനെ ഭൈരവനെ ഇല്ലാതെ ആക്കാൻ കഴിയും...........? സംശയം ന്യായം.... അന്നെ ദിവസം ജാതവേദൻ അവിടെ കാണില്ല ആ ഗ്രന്ധം നിന്റെ കൈവശം വന്നു ചേർന്നു കഴിഞ്ഞാൽ അതിനുള്ള ഉത്തരം നിനക്ക് ലഭിക്കും.....

കാരണം പിന്നീട് ഉള്ളത് വിധി ആണ് കുഞ്ഞേ..... അത്‌ പറയാൻ ഞാൻ അശക്തൻ ആണ്...... വിധി പോലെ ഏല്ലാം നടക്കട്ടെ..... ഒരു ദുരന്തം നീ പ്രതീക്ഷിച്ചിരിക്കണം അതിനെ തരണം ചെയ്യാൻ നിനക്ക് കഴിയട്ടെ..... കഴിയും കാരണം........കാരണം.... നീ.... നീ... സാക്ഷാൽ മഹാദേവൻ ആണ്....... പൊയ്ക്കോളൂ നല്ലത് വരട്ടെ എന്റെ കുട്ടികൾക്ക്......കയ്യെടുത്തു അവരെ അനുഗ്രഹിച്ചു അയാൾ...... പോകും മുൻപ് കാളി മഠത്തിലെ ഓരോ മുക്കും മൂലയും രുദ്രന് പറഞ്ഞു കൊടുത്തു ഉപേന്ദ്രൻ..... കാളിദേവതയുടെ മുന്പിലെ ഗ്രന്ധം സൂക്ഷിക്കുക ഉള്ളൂ എന്നാ അറിവും രുദ്രന് പകർന്നയാൾ.... പുറത്തേക്കിറങ്ങിയ രുദ്രൻ കണ്ടു...

മധുരപലഹാരത്തിന്റെ പൊതികൾക്കായി വഴക്കിടുന്ന ആ ചെറുപ്പക്കാരെ ...... ആയമ്മ അവരെ ശാസിക്കുന്നുണ്ട്......... ഞാൻ ഇനിയും വരും എന്ത് ആവശ്യം ഉണ്ടെങ്കിലും കൂടെ കാണും... കുറച്ചു കാശ് എടുത്തു ആ സ്ത്രീയുടെ കയിലേക്കു വച്ചവൻ....... ഇനി നിങ്ങൾക് ഒരു നേരത്തേ അന്നത്തിനു ആയി കണ്ണ് നിറക്കേണ്ടി വരില്ല....... കുഞ്ഞേ.... ""എന്തൊക്കെയോ പറഞ്ഞു ഞാൻ... എന്നോട്.... എന്നോട്... ആയമ്മ കൈകൾ കൂപ്പി... വേണ്ട അമ്മ ഒന്നും പറയേണ്ട.....ഏല്ലാം ശരി ആകും.... രുദ്രൻ ആ ചെറുപ്പക്കാരെ ഒന്ന് കൂടി നോക്കി........ ഒരുവന്റെ വായിൽ ഇരിക്കുന്ന പലഹാരം വലിച്ചെടുക്കുന്നു അടുത്തയാൾ.... ഉള്ളൊന്നു വിങ്ങി അവന്റെ....

പെട്ടന്നു തന്നെ ആ മുഖത്തു രോഷം നിറഞ്ഞു ഭൈരവന്റെ ദുര്മന്ത്രവാദത്തിന്റെ ഫലം.....കൊത്തിയാ വിഷം അവനെ കൊണ്ട് തന്നെ ഞാൻ ഇറക്കികുകും...... രുദ്രൻ കണ്ണുകൾ കത്തിജ്വലിച്ചു ........ രുദ്രേട്ട എനിക്ക് ഒന്നും മനസിൽ ആകുന്നില്ല ചന്തുവേട്ടന്റെ മുഖസാമ്യം അതെങ്ങനെ ആ ചിത്രത്തിൽ....... ഉണ്ണി സംശയത്തോടെ നോക്കി.... രുദ്രൻ ഉപേന്ദ്രൻ പറഞ്ഞത് മുഴുവൻ അവനോട് പറഞ്ഞു.... രുദ്രേട്ട എനിക്ക് ഒരു സംശയം ഈ മൂർത്തി അമ്മാവൻ വിഷ്ണുശർമ്മനെയും ചന്തുവേട്ടനെയും കണ്ടിട്ടുള്ളത് അല്ലേ അങ്ങനെ ഒരു സംശയമോ ഒന്നും പറഞ്ഞു കേട്ടില്ല....... അതാണ് എന്റെയും സംശയം...

പക്ഷെ ഒരു കാര്യം ഉറപ്പാണ് മൂർത്തി അമ്മാവൻ ചുമ്മാതെ നമ്മളെ ഇവിടേക്ക്‌ വിടില്ല ആരും അറിയാത്ത ഈ ഇല്ലം അതും ഇത്രയും ദൂരെ കൃത്യമായ വഴി പറഞ്ഞു വിടണമെങ്കിൽ ഈ ഇല്ലവും ആയി മൂർത്തി അമ്മാവന് ഇപ്പോഴും കോൺടാക്ട് ഉണ്ടെന്നു ഉള്ളതിന്റെ തെളിവ് അല്ലേ....... അത്‌ മാത്രം അല്ല വിഷ്ണു ശർമ്മൻ അല്ല സഞ്ജയന്റെ അമ്മയെ കൊന്നത് ഇന്നും പുള്ളി തറപ്പിച്ചു പറയുന്നുണ്ട്... ചിലപ്പോൾ സഞ്ജയന്റെ മുത്തശ്ശൻ മൂർത്തി അമ്മാവനോടും ഏല്ലാം പറഞ്ഞു കാണും സഞ്ജയൻ അറിയാതെ ഇരിക്കാൻ ഏല്ലാം മറച്ചു വെച്ചത് ആണെങ്കിലോ..... ഉണ്ണി സംശയം ഉന്നയിച്ചു....... മ്മ്... അങ്ങനെ ആകാൻ വഴി ഉള്ളൂ......

രുദ്രൻ കീഴ്ചുണ്ട് കടിച്ചു കൊണ്ട് കുറച്ചു കാലം പുറകോട്ടു സഞ്ചരിച്ചു........ മൈൻഡ് റീവൈൻഡ് ചെയ്യും പോലെ......... ആദ്യം ആയി ഇരികത്തൂർ ഉണ്ണിയുമായി ചെന്ന ദിവസം........ആദ്യമായ് മൂർത്തി കാണുന്നത് കാറിൽ നിന്നും ഇറങ്ങിയ ചന്തുവിനെ ആണ്..... അയാളുടെ മുഖത്തു ഒരു പരിഭ്രമം നിറഞ്ഞിരുന്നത് അന്നെ ശ്രദ്ധിച്ചു അത്‌ പക്ഷെ രോഗിയെ ഓർത്തുള്ള പരിഭ്രമം ആണെന് താൻ വിചാരിച്ചത്........ അതിനു ശേഷം താൻ ആ കാലഭൈരവന്റെ വിഗ്രഹത്തിന് അടുത്തു പോയി അത്‌ നോക്കി നിന്നപ്പോൾ.....ചന്തുവാണ് മൂർതിയോട്‌ സംവദിച്ചത്....... ""പ്രതീക്ഷിച്ചത് കാലം കൊണ്ട് വന്നു എത്തിച്ചു ""...

അയാളിൽ നിന്നും വന്ന ആ വാക്കുകളുടെ പൊരുൾ എന്താണെന്നു ചന്തു അന്നു തന്നോട് ചോദിച്ചിരുന്നു........... അതേ മൂർത്തി അമ്മവാൻ ചന്തുവിനെ തിരിച്ചു അറിഞ്ഞു കഴിഞ്ഞിരുന്നു..... പക്ഷെ എന്ത് കൊണ്ട് അയാൾ ഇത്രയും കാലം അത്‌ മറച്ചു പിടിച്ചു..... അത്‌ ആണ് മനസിലാകാത്തത്.... എന്തായാലും പുള്ളിയോട് തന്നെ ചോദിക്കാം.......... രുദ്രൻ വിരലുകൾ കൊണ്ടു സ്റ്റിയറിങ്ങിൽ താളം പിടിച്ചു..... അൽപനേരം കഴിഞ്ഞു ഉണ്ണിയെ നോക്കി.... നീ എന്താ ആലോചിക്കുന്നത് ഉണ്ണി...... അതേ രുദ്രേട്ട.... ഇരികത്തൂർ മനയിൽ വെച്ചു മൂർത്തി അമ്മാവൻ പല പ്രാവശ്യം എന്നോട് ചന്തുവേട്ടനെ കുറിച്ചു തിരക്കിയിരുന്നു.......

അപ്പോഴൊന്നും എനിക്ക് അസ്വഭാവികം ആയി ഒന്നും തോന്നിയില്ല... പക്ഷെ ഇപ്പോൾ അതൊക്കെ വായിച്ചെടുക്കുമ്പോൾ..... എന്നാലും ഒരു പുകമറ... മൂർത്തി അമ്മാവൻ ഇത്‌ മറച്ചു വെച്ചത്..... വിരലിലെ നഖം കടിച്ചു കൊണ്ട് ഉണ്ണി പുറത്തേക്കു നോക്കി........ രുദ്രേട്ട """അവൻ ഞെട്ടി പിടഞ്ഞു നോക്കി..... എന്താടാ....? ഏട്ടാ ചന്തുവേട്ടൻ ഒറ്റക് കാളി മഠത്തിൽ കയറി ആ ഗ്രന്ധം കൈക്കൽ ആക്കാൻ കഴിയുവോ.... എനിക്കാകെ പേടി ആകുന്നു.... ഉണ്ണി നിനക്ക് നിന്റെ ഏട്ടൻ ചന്തുവിനെ അറിയൂ..... ബ്രില്ലിയന്റെ IAS ഓഫീസർ ചന്ദ്രകാന്ത്‌ വാസുദേവിനെ അറിയില്ല......... ഉണ്ണി സംശയത്തോടെ നോക്കി.......

IAS ട്രൈനിങ്ങിൽ മേൽഉദ്യാഗസ്ഥർ പോലും അവന്റെ ബ്രില്ലിയൻസി കണ്ട് കണ്ണ് തള്ളിയിട്ടുണ്ട്.... നമ്മൾക്ക് പെട്ടന്നു ഒന്നും വിജയം കൈവരിക്കാൻ കഴിയാത്ത ഗെയിമുകൾ തരും ബുദ്ധി മാത്രം ആണ് അവിടെ വിജയം കൈവരിക്കാൻ ഉള്ള മാർഗം ഈ പിള്ളാര്‌ കളിക്കുന്ന ഹൈഡ് ആൻഡ് സീക് പോലുള്ള ഗെയിം..... നിമിഷനേരം കൊണ്ടു സമ്മാനം അടിച്ചു കൊണ്ട് പോകും നിന്റ ചന്തുവേട്ടൻ..... അവന്റെ അടുത്ത ഭൈരവന്റെ കളി..... വാവ പിന്നെ ചുമ്മ കാണാതെ പഠിത്തം ആണ് അവള് ബുക്ക്‌ തുറന്നു ഇരിക്കുന്നെ കണ്ടാൽ തോന്നും റാങ്ക് നാളെ കൈയിൽ കിട്ടും എന്ന്..... രുദ്രൻ ഗിയർ ഒന്ന് ചേഞ്ച്‌ ചെയ്തു.....

ഇത്‌ അതേ പടി ചെന്നു പറയട്ടെ അവളുടെ അടുത്തു....... ഉണ്ണി കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു..... എന്റെ പൊന്നു മോനെ ചതികരുതേ അല്ലെങ്കിൽ തന്നെ മനുഷ്യൻ അര പട്ടിണി ആണ് ഇതുടെ കേട്ടാൽ മുഴു പട്ടിണി ആക്കും ആ പെണ്ണ്...... ഹഹഹ..... """ഉണ്ണി വയർ പൊത്തി ചിരിക്കാൻ തുടങ്ങി...... അവൻ ചിരി അടക്കുന്നില്ല എന്ന് കണ്ടത് രുദ്രൻ അവനെ പാളി നോക്കി..... എന്താടാ ഇത്ര ഇളിക്കാൻ.....? അത്‌ രുദ്രേട്ട ചന്തുവേട്ടന് ഭയങ്കര സങ്കടം ആയിരുന്നു ഏട്ടനു മാത്രം പുനർജ്ജന്മം ലഭിച്ചില്ല എന്നു.... ഇപ്പോൾ കുഞ്ഞാപ്പു കൂടാതെ രണ്ടു ട്രോഫി കൂടെ കിട്ടിയില്ലേ........ ഹോ ഇനി ആ പിള്ളേര് ചന്തുവേട്ടനെ എന്ത് വിളിക്കും അച്ഛാ ""എന്നാണോ...?

പോടാ അവിടുന്നു അവൻ കേൾക്കണ്ട നിന്നെ വല്ല പൊട്ടകിണറ്റിലും കൊണ്ട് താഴ്ത്തും.... പാവം കാത്തിരുന്നു കിട്ടിയ പുനർജ്ജന്മം ഇങ്ങനെ ആയി പോയി.... രുദ്രനും ചിരിച്ചു.......... ഇരകത്തൂർ മനയിലേക്കുള്ള റോഡിലേക്ക് അവർ കടന്നു.... കുറച്ചു ദൂരം കണ്ണെത്താത്ത പാടം ആണ് അത്‌ പിന്നിട്ടാൽ മാത്രം ഇരകത്തൂർ പടിപ്പുര എത്തു.......കുറച്ചു മുന്പോട്ട് ചെന്നത് അവർ കണ്ടു..... പാടത്തിനു വശത്തെ കലിങ്കിൽ മൂർത്തി..... രുദ്രൻ അയാൾക് മുൻപിൽ വണ്ടി നിർത്തി........ ഗ്ലാസ് അല്പം താഴ്ത്തി...... കുഞ്ഞേ നിങ്ങളെ പ്രതീക്ഷിച്ചു ആണ് ഞാൻ ഇവിടെ നിന്നത്..... മൂർത്തിയുടെ വാക്കുകൾ കേട്ടതും രുദ്രൻ അതിശയതോടെ നോക്കി...

അവന്റെ കണ്ണുകളിൽ നിരവധി സംശയങ്ങൾ നിറഞ്ഞു....... ഇരികത്തൂർ മനയിൽ സഞ്ജയൻ കുഞ്ഞ് വന്നിട്ടുണ്ട് അവിടെ വെച്ചു സംസാരിക്കാൻ കഴിയില്ല... നമുക്ക് കുറച്ചു അങ്ങോട്ട് മാറി...... മൂർത്തി പ്രതീക്ഷയോടെ നോക്കി....... രുദ്രൻ ഒരു വശത്തേക്കു വണ്ടി ഒതുക്കി.... മൂവരും കൂടി കുറച് തെങ്ങുകൾ നിൽക്കുന്ന വരമ്പിലേക്കു കയറി...... പാടത് നിന്നും വീശുന്ന കാറ്റിൽ മൂന്നുപേരുടെയും മുടിയിഴകൾ പാറി........ മൂർത്തി അമ്മാവാ....."""രുദ്രൻ വിളിച്ചതും അയാൾ തിരിഞ്ഞ് നോക്കി..... കൈയിലെ തോർത്തു കൊണ്ട് വരമ്പിലെ നീണ്ട പടിയിലെ പൊടി തട്ടി കളഞ്ഞു..... ഇരിക്ക് മക്കളെ"""""........ അയാളും അവിടെ ഇരുന്നു........

ചന്തു കുഞ്ഞിനെ ആദ്യം കണ്ടപ്പോൾ തന്നെ ഞാൻ തിരിച്ചു അറിഞ്ഞു വിഷ്ണുവേട്ടന്റെ പുനർജ്ജന്മം ആണ് കുഞ്ഞ് എന്ന്.......... അയാൾ ഒന്ന് നെടുവീർപ്പിട്ടു..... പിന്നെ എന്ത് കൊണ്ടാണ് അത്‌ അന്നു തുറന്നു പറയാതെ ഇരുന്നത്..... രുദ്രൻ സംശയത്തോടെ നോക്കി....... കുഞ്ഞേ.... """വലിയ തിരുമേനിയുടെ കൂടെ ഉപേന്ദ്രട്ടനെ കാണാൻ പോയിരുന്നത് ഞാൻ... ഞാൻ ആണ്.... അന്നു പതിനെട്ടു വയസ് മാത്രം പ്രായം ഉള്ള എന്നേ ഉപേന്ദ്രശർമ്മയുടെ സ്ഥാനത്തേക്ക് വലിയ തിരുമേനി തിരഞ്ഞെടുക്കുമ്പോൾ മനയിൽ ഒരുപാട് മുറു മുറുപ്പുകൾ ഉണ്ടായിരുന്നു.... എന്നെക്കാൾ മുതിർന്നവർ നിൽകുമ്പോൾ പുതുതായി വന്ന എന്നേ പരികർമ്മി ആക്കിയത് ആർക്കും പിടിച്ചില്ല....

സത്യത്തിൽ ആ സ്ഥാനം ലഭിക്കുമ്പോൾ അതിന്റെ മഹത്വം മനസിലാക്കാൻ ഉള്ള പക്വത ഒന്ന് എനിക്കില്ലായിരുന്നു...... അയാൾ ഒന്ന് ചിരിച്ചു..... രുദ്രനും ഉണ്ണിയും മുഖത്തടിക്കുന്ന കാറ്റിൽ പാറി പറക്കുന്ന മുടി മാടി ഒതുക്കി അയാളുടെ വാക്കുകൾ ശ്രദ്ധാപൂർവം ശ്രദ്ധിച്ചു..... ഉപേന്ദ്രേട്ടനും വലിയ തിരുമേനിയും പരസ്പരം രഹസ്യങ്ങൾ പങ്ക് വയ്ക്കുമ്പോൾ പുറത്ത് ഞാനും അവർക്ക് കാവൽ ഇരുന്നു.... അവരുടെ സംസാരം ഒന്നും എനിക്ക് മനസിൽ ആകില്ലായിരുന്നു അതിനുള്ള പ്രായം ഇല്ല അതാണ് സത്യം....... മരങ്ങാട് ഇല്ലത്തു പോയി അവസാനം ആയി തിരിച്ചു വരുമ്പോൾ ഞങ്ങളുടെ വണ്ടിക്കു കുറുകെ അവൻ വന്നു.... ഭൈരവൻ..... """"

മൂർത്തിയുടെ കണ്ണുകൾ വികസിച്ചു.......... എന്നിട്ട്....? രുദ്രൻ ആകാംഷയോടെ നോക്കി...... ഇനി അവനു കുറുകെ വന്നാൽ സഞ്ചയൻ കുഞ്ഞിനെ അപമൃത്യവിനു ഇര ആക്കും എന്ന് ഭീഷണിപെടുത്തി.... ഇരികത്തൂർ നിന്നും ആരും മരങ്ങാട് ഇല്ലത്തു പോകാൻ പാടില്ല എന്ന് താക്കീത് ചെയ്തു......... അന്ന് തൊട്ടു മരിക്കുവോളം സമാധാനം എന്തെന്ന് അദ്ദേഹം അറിഞ്ഞിട്ടില്ല..... മരിക്കുന്നതിന് തൊട്ടു മുൻപ് അദ്ദേഹം എന്നേ അടുത്തു വിളിച്ചു....... എന്റെ കൈയിലേക്ക് കൈ ചേർത്ത് പിടിച്ചു...... നടന്നത് ഒന്നും എന്റെ നാവിൽ നിന്നും സഞ്ചയൻ കുഞ്ഞ് അറിയാൻ പാടില്ല എന്ന് വാക്ക് വാങ്ങി അദ്ദേഹം........

അദ്ദേഹം അന്നു എന്നോട് പറഞ്ഞ വാക്കുകൾ ഇന്നും എന്റെ കാതുകളിൽ അലയടിക്കുന്നു കുഞ്ഞേ.... രുദ്രൻ പുരികം ഉയർത്തി അയാളെ നോക്കി.... അയാളുടെ ഓർമ്മകൾ കുറച്ചു കാലം പുറകോട്ടു പോയി....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 മരണകിടക്കയിൽ കിടക്കുന്ന മാനവേദൻ തിരുമേനി കൈ നീട്ടി മൂർത്തിയെ അടുത്തു വിളിച്ചു... """""മഹാദേവന്റെ അംശത്തിൽ പിറന്നവൻ ഒരിക്കൽ ഈ മന തേടി വരും അവന്റെ ഒപ്പം അവന്റെ രക്തം ആയി വിഷ്ണു ശർമ്മൻ കൂടെ കാണും........ ആ അംശാവതാരം കൂടെ ഉണ്ടെങ്കിൽ സഞ്ജയനെ അവന് ഒന്നും ചെയ്യാൻ കഴിയില്ല.... വിഷ്ണു ശർമ്മനെ തിരിച്ചു അറിയുന്ന നിമിഷം നീ മരങ്ങാട് ഇല്ലത്തു പോകണം നിന്നെയും കാത്തു ഉപേന്ദ്രൻ അവിടെ കാണും നീ വിവരം അയാളെ ധരിപ്പിച്ചു പുറകോട്ടു നോക്കാതെ തിരിച്ചു ഇരകത്തൂർ വരണം.......

. ഒരു കടമ കൂടി നിനക്ക് ഉണ്ട്.......... വലിയ തിരുമേനി മൂർത്തിയുടെ കൈകളിൽ പിടിച്ചു.......... """" പറഞ്ഞോളൂ അങ്ങുന്നേ.... """"നിന്റെ മുൻപിൽ സംശയവും ആയി ഇരികത്തൂർ മനയുടെ രക്ഷകൻ വരുന്ന നിമിഷം മരങ്ങാട് ഇല്ലത്തേക്ക് ഉള്ള വഴി നീ തെളിയിച്ചു കൊടുക്കണം......... സത്യങ്ങൾ ഏല്ലാം അവൻ സജയനെ അറിയിച്ചു കൊള്ളും...... """" 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കുഞ്ഞേ ഇതായിരുന്നു അന്നു നടന്നത്....... പരിചാരകർ പലരും മാറി മാറി പോയിട്ടും ഞാൻ മാത്രം പോയില്ല...... എന്റെ കടമകൾ നിർവഹിക്കാൻ ഞാൻ ഇവിടെ തന്നെ നിന്നു.........ഇനിയും എന്റെ മരണം വരെ ഇരികത്തൂർ ദാസൻ ആയിരിക്കും ഞാൻ....

സഞ്ജയന്റെ അമ്മയെ കൊന്നത് ഭൈരവൻ ആയിരുന്നു എന്ന് മൂർത്തി അമ്മവാന് അറിയാമായിരുന്നു അല്ലേ....... ഉണ്ണി ആണത് ചോദിച്ചത്..... മൂർത്തിയുടെ മുഖത്തു ഞെട്ടൽ ഉളവായി...... """ഇല്ല കുഞ്ഞേ അന്നു മുതൽ എനിക്ക് സംശയം ഉണ്ട് എന്നത് സത്യം..... കാരണം മറ്റു കാര്യങ്ങൾ എന്നേ വലിയ തിരുമേനി അറിയിച്ചിരുന്നില്ല.... സിദ്ധാർത്ഥന്റെയും മണിവർണ്ണയുടെയും കഥകൾ പോലും ഞാൻ അറിയുന്നത് സഞ്ചയൻ കുഞ്ഞ് പറഞ്ഞതിന് ശേഷം ആണ്...... വിഷ്ണുശർമ്മന്റെ പുനർജ്ജന്മം എന്റെ കണ്മുൻപിൽ വന്നാൽ ഉടനെ അത്‌ മരങ്ങാട് ഇല്ലത്തു അറിയിക്കണം എന്നാ നിയോഗം മാത്രമേ അദ്ദേഹം എനിക്ക് തന്നിരുന്നുള്ളു......

പിന്നെ ഭൈരവനെ ഭയന്നു ആ വഴി പോകുന്നത് വലിയ തിരുമേനി വിലക്കിയിരുന്നു....... ശേ...... ആ ഇല്ലത്തെ അവസ്ഥ അത്‌ എത്ര പരിതാപകരം ആണ്..... പാവങ്ങൾ...... രുദ്രന്റെ കണ്ണിൽ ഒരു തുള്ളി കണ്ണുനീർ വന്നു... ഞാനും അറിഞ്ഞില്ല കുഞ്ഞേ..... ചന്തു കുഞ്ഞിനെ തിരിച്ചു അറിഞ്ഞ ശേഷം അതായത് നിങ്ങൾ ഇരികത്തൂർ വന്നതിന്റെ പിറ്റേന്ന് ഞാൻ മരങ്ങാട് ഇല്ലത്തു പോയി കാര്യങ്ങൾ അറിയിച്ചു..... കൈയിൽ ആകെ ഉണ്ടായിരുന്നത് അഞ്ഞൂറ് രൂപയാണ് വണ്ടി കൂലിക് ഉള്ളത് മാത്രം എടുത്തു കൊണ്ട് ബാക്കി അവര്ക് നൽകി........... ആാാ അവരുടെ മേൽ പതിച്ച കരിനിഴൽ മാറാൻ സമയം ആയി കാണും...... ഇനി ഏല്ലാം സഞ്ജയൻ കുഞ്ഞ് അറിയണം........

ഇന്ന് തന്നെ നമുക്ക് പറയാം... ഇപ്പോൾ വേണ്ട മൂർത്തി അമ്മാവാ..... രുദ്രൻ അയാളെ വിലക്കി.... അതെന്താ രുദ്രേട്ട... ഇനി ഇപ്പോൾ സഞ്ജയനെട്ടൻ അറിയുന്നത് കൊണ്ട് കുഴപ്പം ഇല്ലല്ലോ.... ഉണ്ണി അവനെ സൂക്ഷിച്ചു നോക്കി... ഇനി ആണ് കൂടുതൽ കുഴപ്പം.... രുദ്രൻ പതുക്കെ എഴുനേറ്റു...... കൂടെ അവരും.... വരമ്പിലൂടെ മുന്പോട്ട് നടന്നവർ..... ഉണ്ണി...... നമുക് എന്തെങ്കിലും ചെയ്യാൻ കഴിയും എങ്കിൽ അത്‌ പൗർണമിയുടെ അന്നു മാത്രം ആണ്.... അതിനു മൂന്പെ സഞ്ചയൻ അറിഞ്ഞാൽ അവൻ അടങ്ങി ഇരിക്കില്ല..... വരുന്ന അന്പത്തിയാറു ദിവസം നമുക്ക് അവനു കാവൽ ഇരിക്കാൻ കഴിയില്ല........

അത്‌ കൊണ്ട് തന്നെ പൗർണമിയുടെ അന്നു അവൻ ഏല്ലാം അറിയും..... അത്‌ വരെ ഇത്‌ രഹസ്യം ആയി തുടരട്ടെ.......... കാറിൽ കയറി ഇരികത്തൂർ മനയിലേക്കു പോകുമ്പോൾ സഞ്ചയന്റെ അമ്മ സ്വപ്നത്തിൽ വന്നു പറഞ്ഞതിന്റെ പൊരുൾ രുദ്രന് മനസ്സിലായിരുന്നു.... തന്റെ കുഞ്ഞിന്റെ ജീവൻ അവർ എന്നിൽ അർപ്പിച്ചിരിക്കുന്നു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഇരികത്തൂർ മനയിലെ അകത്തളങ്ങത്തിലെ തടി കട്ടിലിൽ നിവർന്നു കിടക്കുന്ന ഡാൻ"""..... സഞ്ജയന്റെ അനുവാദത്തോടെ രുദ്രനും ഉണ്ണിയും അവനെ കയറി കണ്ടു....

നീയും നിന്റെ കൂട്ടാളികളും കൂടെ തളർത്തി എന്നേ.... കണ്ടോടാ എന്റെ നാവു പൊന്തി... ഇനി എന്റെ ശരീരം ഭാഗങ്ങൾ ഓരോന്നായി ജീവൻ വെച്ചു വരും അന്നു നിന്റെ കണ്ണുനീർ ഞാൻ കാണും... കൊല്ലും നിന്റെ ചുറ്റിലും ഉള്ള ഓരോരുത്തരെയും... ദാ ഇവനെ ഉൾപ്പടെ..... അവൻ ഉണ്ണിയെ നോക്കി... വോ.... ""ഇയാൾ ആദ്യം ഒന്ന് നേരെ എഴുനേറ്റു നില്കാൻ നോക്ക്... എന്നിട്ട് കൊല്ലാൻ വാ.... ഉണ്ണി മുഖം കോട്ടി..... അരുത് ഉണ്ണി..... അവന്റ ആത്മവിശ്വാസം നീ തല്ലി കെടുത്താതെ..... രുദ്രൻ അവനെ നോക്കി പുച്ഛിച്ചു കൊണ്ട് ഉണ്ണിയുമായ് പുറത്ത് ഇറങ്ങി......... അപ്പോഴും എരിയുന്ന കണ്ണുമായി അവരെ നോക്കി കിടന്നു ഡാൻ ഡേവിഡ് ജോൺ ഉപ്പുകണ്ടം..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

സത്യങ്ങൾ ഏല്ലാം മനസിലാക്കിയത് കൊണ്ടു പിറ്റേന്ന് ഇരികത്തൂർ നിന്നും വല്യൊത്തേക്കു തിരിച്ചു വന്നു അവർ..... കാറിൽ നിന്നും കുഞ്ഞനെ കൊണ്ട് ആവണി അകത്തേക്കു കയറി......പുറകെ വീണയും......... കുഞ്ഞാപ്പുവിനെയും എടുത്തു കൊണ്ട് ചന്തു കാറിനു അടുത്തേക് നടന്നു വന്നു കൂടെ മീനാക്ഷിയും......... രുദ്രേട്ട.... രുദ്രേട്ട.... ശൂ.. ശൂ.... ഉണ്ണി പതുക്കെ അവനെ വിളിച്ചു പറയട്ടെ ചന്തുവേട്ടന്റെ മറ്റേ അവിഹിത സന്താനങ്ങളുടെ കാര്യം.........പറഞ്ഞു കൊണ്ട് കുഞ്ഞാപ്പുവിനെ കൈയിലേക്ക് വാങ്ങിയവൻ....

ബാക്കി ഉള്ളവന് മുന്ജന്മത്തിലും കൊച്ചുങ്ങൾ ഇല്ല ഈ ജന്മത്തിലും ഇല്ല.... നിന്റെ അച്ഛന് കനിഞ്ഞു നല്കിയേക്കുവാണല്ലോ ഇതെന്താ സന്താന ഉല്പാദനത്തിന്റെ മെഷീൻ വല്ലോം ആണോ.....ഉണ്ണി ചന്തുവിനെ അടിമുടി നോക്കി.... രുദ്രന് ചിരി അടക്കാൻ ആയില്ല കാറിലേക്കു തലവെച്ചവൻ ചിരിക്കാൻ തുടങ്ങി.....ഉണ്ണിയും അതേ അവസ്ഥ ആയിരുന്നു......... എന്താടാ രണ്ടും ഇളിക്കുന്നത്.... ഇവൻ എന്താടാ പിച്ചും പേയും പറയുന്നത്...... ചന്തു ഉണ്ണിയെ നോക്കി..... മീനു നില്കുന്നു അല്ലേൽ പറയാമായിരുന്നു.... നിങ്ങൾ പുലിയാണല്ലോ മനുഷ്യ..... ഉണ്ണി വീണ്ടും ഊതി....

ചന്തു ഒന്നും മനസ്സിൽ ആകാതെ നോക്കുമ്പോൾ രുദ്രൻ ചിരി അടക്കാൻ പാടു പെടുന്നുണ്ട്.. ..... എന്റെ ചന്തു ഏല്ലാം വിശദമായി പറയാം..... നീ സമാധാനപ്പെടു..... ചിരിച്ചു കൊണ്ട് രുദ്രൻ പോക്കറ്റിൽ കിടന്നു ബെൽ അടിക്കുന്ന ഫോൺ എടുത്തു....... മൂർത്തി അമ്മാവൻ ആണല്ലോ..... ""അത്‌ പറഞ്ഞു ഫോൺ അറ്റൻഡ് ചെയ്‌തു........ മൂർത്തി മറു തലക്കൽ പറയുന്ന വാക്കുകൾ കേട്ടു രുദ്രന്റെ സപ്ത നാഡികളും നിശ്ചലം ആകും പോലെ തോന്നി...... അവൻ വിയർത്തു കൊണ്ടു ഉണ്ണിയെ നോക്കി.........................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story