രുദ്രവീണ: ഭാഗം 117

rudraveena

എഴുത്തുകാരി: മിഴിമോഹന

വീണയോടും മീനുവിനോടും ആവണിയോടും യാത്ര പറഞ്ഞു മൂവരും കാറിൽ കയറി.......... കുഞ്ഞനെയും കുഞ്ഞാപ്പുവിനെയും ചിത്രനേയും മാറി മാറി നോക്കിയവർ........രുദ്രൻ കാർ മുന്പോട്ട് എടുത്തു.......... ചന്തു......പരാജയം ആണ് ഫലം എങ്കിൽ ഇനി ഒരു തിരിച്ചു വരവ് നമുക്കില്ല.... മൂവരും അവിടെ തീരണം..... കാളിമഠത്തിൽ..... രുദ്രന്റെ കണ്ഠം ഇടറി...... ഭൈരവന്റെ മന്ത്രവാദപുരയിൽ എരിഞ്ഞു അമരണം........ നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ കഴിയില്ല എങ്കിൽ ഏല്ലാം അവിടെ തീരട്ടെ ....... രുദ്രന്റെ കണ്ണ് നിറഞ്ഞൊഴുകി........... ഇരികത്തൂർമനയിലേക്കുള്ള ആ യാത്രയിൽ മൂന്നു പേരും നിശബ്ദർ ആയിരുന്നു............

ഉണ്ണി സീറ്റിലേക്ക് ചാരി കിടന്നു........ തന്റെ പഴയ കാലം അവന്റെ മനസിലൂടെ കടന്നു പോയി........... നശിപ്പിച്ചിട്ടുണ്ട് ഒരുപാട് പെണ്ണുങ്ങളുടെ ജീവിതം.... കുറ്റബോധത്തിന്റെ ലാഞ്ചന ലവലേശം ഇല്ലാതെ പല രാത്രികൾ താൻ ഞെരിച്ചു അമർത്തിയ പെൺകുട്ടികൾ....... എന്റെ... എന്റെ വാവയെ പോലും ഞാൻ..... കാവിലമ്മേ ആ പാപത്തിന്റെ ശിക്ഷകൾ എവിടെ കൊണ്ടു പോയി ഒഴുക്കി കളയും ഞാൻ....അവരുടെ ശാപം ആയിരിക്കും എന്റെ പെണ്ണിന് ഒരു കുഞ്ഞിനെ കൊടുക്കാൻ പോലും എനിക്ക് കഴിയാത്തത്......... ശാപം കിട്ടിയ ജന്മം..... അവൻ സ്വയം പുച്ഛിച്ചു കൊണ്ടു കണ്ണിൽ നിന്നും അടർന്നു വീഴുന്ന കണ്ണുനീർ തുള്ളികളെ നിയന്ത്രിക്കാൻ പാടു പെട്ടു......

അപ്പോഴും ആവണിയുടെ മുഖം ഉള്ളിൽ നിറഞ്ഞു നിന്നു.....പാവം എന്റെ പെണ്ണ്........... ഇഷ്ടാടി ഒത്തിരി ഇഷ്ടാടി എനിക്ക് നിന്നെ.......... അവന്റെ മനസ് മന്ത്രിച്ചു കൊണ്ടിരുന്നു......... ചന്തു പുറത്തേക്കു നോക്കിയിരുന്നു........ മംഗലതെ പഴയ ഓർമ്മകൾ ഒഴുകി വന്ന കാറ്റിന് ഒപ്പം അവനിലേക് കടന്ന് വന്നു.......... അഞ്ചു വയസുള്ള വാവയും പത്തു വയസ് ഉള്ള മീനുവും ആയിരുന്നു തന്റെ ലോകം.... ധര്മേന്ദ്രൻ ഉപദ്രവിക്കുമ്പോൾ ഓടി വന്നു മുറിവുകളിൽ കുഞ്ഞി കയ്യാൽ മെല്ലെ തലോടി മീനു ചിണുങ്ങുമ്പോൾ കുശുമ്പോടെ ഓടി വരും വാവ........ അന്നു അറിയില്ലായിരുന്നു ആ പത്തു വയസുകാരിയോട് തനിക്കു തോന്നിയ വികാരം എന്തായിരുന്നു എന്ന്.....

മംഗലത്തു നിന്നും അമ്മാവൻ വിളിച്ചു കൊണ്ടു പോകുമ്പോൾ സാവിത്രി അപ്പച്ചിയുടെ കൈയിൽ പിടിച്ചു നിറകണ്ണോടെ നോക്കി നിന്ന ആ കുഞ്ഞി പെണ്ണിന് അന്നെ തന്നോട് പ്രണയം ആയിരുന്നു..... അത്‌ തിരിച്ചു അറിയാൻ എനിക്ക് കാലങ്ങൾ കഴിയേണ്ടി വന്നു.......... അറിഞ്ഞിരുന്നില്ല അവളുടെ യാതനകൾ ഒന്നും.... തെറ്റ് എന്റെ തെറ്റ്.... ക്ഷമിക്കണേ മോളേ...... ഒരു നിമിഷം കണ്ണു അടയുമ്പോൾ നിറഞ്ഞു നിന്ന കണ്ണുനീർ പുറത്തേക്കു ചാടി...... ഡ്രൈവിങ്ങിന് ഇടയിൽ രുദ്രൻ അവന്റെ വാവയെ ആദ്യം കണ്ട നിമിഷം ഓർത്തു.... വേദന നിറഞ്ഞ ചിരി അവന്റെ ചുണ്ടുകളിൽ പടർന്നു........

ചന്തുവിനെ നെഞ്ചിലേക്ക് ഏറ്റുമ്പോൾ രുക്കുവിന്റെ കൈ പിടിച്ചു വരുന്ന കുഞ്ഞി പെണ്ണ്.... ആദ്യം എന്നേ കണ്ടതും ചന്തുവിന്റെ പുറകിൽ ഒളിച്ചു.... വാവേ""""" എന്ന് ഞാൻ അല്ലേ അവളെ ആദ്യം വിളിച്ചത്..... എല്ലാവരും വീണ എന്ന പേര് പോലും മറന്നു വാവ എന്ന പേര് ഏറ്റെടുക്കുമ്പോൾ അന്നു മുതൽ എന്നേ ചുറ്റിപറ്റി ആയിരുന്നു അവളുടെ ലോകം........എന്റെ നെഞ്ചിലെ ചൂട് പറ്റി എന്റെ താരാട്ട് കേട്ടു താളത്തിൽ മൂളി വിരൽ നുണഞ്ഞു ഉറങ്ങുന്ന എന്റെ കുഞ്ഞ് വാവ......... ഇപ്പോഴും എന്റെ ചൂട് പറ്റി കിടക്കുമ്പോൾ അറിയാതെ വായിലേക്കു പോകുന്ന വിരലിൽ ഒരു കൊട്ട് കൊടുക്കാറുണ്ട്......... വാവേ """""........

രുദ്രന്റെ ശബ്ദം ഉയർന്നു പൊങ്ങി വലിയ നിരക്കത്തോടെ കാർ സഡൻ ബ്രേക്ക്‌ വീണു....... രുദ്ര..... ""ചന്തു അവന്റെ തോളിൽ പിടിച്ചു......... ഉണ്ണിയും ഞെട്ടലോടെ നോക്കി.... ചന്തു.... എടാ... എടാ..... എ... എ... എനിക്ക് ജീവിക്കണം എന്റെ പെണ്ണിന്റെ കൂടെ.... എന്റെ കുഞ്ഞനെ കണ്ട് കൊതി തീർന്നില്ല...... നിനക്ക് ജീവിക്കണ്ടേ നിന്റെ മീനുന്റെ കൂടെ... നിന്റെ കുഞ്ഞാപ്പുവിനെ താരാട്ട് പാടി ഉറക്കണ്ടേ..... ഉണ്ണി.... ആവണിയെ ഒറ്റക്.... ഒറ്റക്..... ആക്കാൻ കഴിയുവോ നിനക്ക്......... ജയിക്കണം നമുക്ക് ജയിക്കണം........ തളരാൻ പാടില്ല നമ്മൾ........രുദ്രൻ പരിസരം മറന്നു പോയിരുന്നു..... വിജയിക്കും പാപിയെ പടു വൃക്ഷം പോലെ വളർത്തും എന്നാലും അന്തിമ വിജയം അത്‌ സത്യത്തിനു തന്നെ ആണ്..... ചന്തു നിനക്ക് തരുന്ന വാക്ക് ആണിത്..... വിജയിച്ചു വരും ഞാൻ....

രുദ്രന്റെ കയിലേക്കു കൈ എടുത്തു വയ്ക്കുബോൾ അവന്റ മുഖത്തെ ആത്മവിശ്വാസം രണ്ടുപേരിലേക്കു പകർന്നു കിട്ടി....... നിമിഷങ്ങൾക് അകം അവർ പഴയ ചന്തുവും രുദ്രനും ഉണ്ണിയും ആയി മാറി........ ഉച്ച കഴിഞ്ഞപ്പോഴേക്കും അവർ ഇരികത്തൂർ വന്നു....അവരെ പ്രതീക്ഷിച്ചു മൂർത്തി പടിപ്പുരയിൽ കാത്തു നിന്നിരുന്നു......... ഹരികുട്ടനെ കൊണ്ടു അവരുടെ ബാഗുകൾ തെക്കിനിയിലേക്കു എടുപ്പിച്ചു........ കുഞ്ഞേ.... സഞ്ജയൻ കുഞ്ഞിനോട് ഏല്ലാം പറയേണ്ടേ....... എനിക്ക് നല്ല ഭയം ഉണ്ട് കുഞ്ഞ് ഇത്‌ കേൾക്കുന്നമാത്രയിൽ തളർന്നു പോകും....... അമ്മയെ കണ്ട ഓർമ്മ പോലും ഇല്ല എന്റെ കുഞ്ഞിന്..... അമ്മയുടെ ചിത്രം നോക്കി കണ്ണുനീർ പൊഴിക്കുന്ന സഞ്ജയൻ കുഞ്ഞിനെ നിങ്ങൾക് അറിയില്ല..... ഇരികത്തൂർ മനയുടെ പാരമ്പര്യം കാത്തു സൂക്ഷിക്കാൻ മകന് ജന്മം നൽകി മരണത്തെ സ്വീകരിച്ച ആ അമ്മയോട് സ്നേഹത്തേക്കാൾ ഉപരി ബഹുമാനം ആണ് എന്റെ കുഞ്ഞിന്...... അറിയാം മൂർത്തി അമ്മാവാ.....

സഞ്ചയൻ ഏല്ലാം തിരിച്ചു അറിയേണ്ട സമയം ആയി.............അവന്റെ അമ്മയുടെ കൊലയാളിയെ അവന്റെ അമ്മാവനെ ആണ് ഞാൻ ഇല്ലാതെ ആക്കാൻ പോകുന്നത്... നിങ്ങൾക് അതിനു കഴിയും..... മൂർത്തി ചന്തുവിനെ നോക്കി..... കഴിയണം...... അവനും അവന്റെ മകനും കൂടെ ആകെ ഉള്ള എന്റെ മകളെ ആണ് ബലി കൊടുത്തത്.......അവനെ കൊല്ലും മുൻപ് എന്റെ മുൻപിൽ ഒന്ന് തരണം...... എന്റെ കുഞ്ഞിന് ആത്മശാന്തി ലഭിക്കണം എങ്കിൽ അവന്റെ നെഞ്ചിൽ എന്റെ കാല്പാദം പതിയണം.... (മുൻഭാഗത്തു പറഞ്ഞിട്ടുണ്ട് മൂർത്തിയുടെ കുഞ്ഞ് മകളെ ബലി കൊടുത്ത കാര്യം അയാൾ )........ മ്മ്മ്.... രുദ്രൻ അയാളെ ചേർത്ത് പിടിച്ചു....

മുന്പോട്ട് നടക്കാൻ ഒരുങ്ങിയതും ഒരു കാർ വന്നു മുൻപിലേക്ക് നിന്നു......... ആാാ കുഞ്ഞേ ആ കൊച്ചനെ കൊണ്ട് പോകാൻ വന്നത് ആണ്...... ഏതു.....? രുദ്രൻ സംശയത്തോടെ നോക്കി... നിങ്ങളുടെ നാട്ടുകാരൻ ഇല്ലേ.... ഡാൻ അവൻ നടന്നു തുടങ്ങിയപ്പോൾ തൊട്ടു പോകാൻ ബഹളം തിരിച്ചു പോകാൻ... അവനെ കൊണ്ടു പോകാൻ വന്നത് ആണ്..... ആ പോകട്ടെ വല്ലാത്ത ശല്യം ആയിരുന്നു ആ ചെക്കൻ.... ഇങ്ങനെ ഒരു രോഗിയെ ഇത്‌ വരെ കണ്ടിട്ടില്ല..... മൂർത്തി പതം പറഞ്ഞു മുന്പോട്ട് നടന്നു......... രുദ്രനും ചന്തുവും ഉണ്ണിയും പരസ്പരം നോക്കി...... ഇരികത്തൂർ മനയിലെ പടിയിലേക്കു കാൽ കുത്തിയത് കണ്ടു അവർക്കു നേരെ ഇറങ്ങി വരുന്ന ഡാൻ......

വല്ലാത്ത ശൗര്യം അവന്റെ മുഖത്ത് നിറഞ്ഞു.... രുദ്രനെ കണ്ടതും വിജയം കൈപ്പടയിൽ ഒതുക്കിയ യോദ്ധാവിന്റെ ചിരിയോടെ നോക്കി....... ഞാൻ തിരിച്ചു വന്നു.... എന്റെ ഡാഡിയുടെ മരണത്തിനു പകരം... എന്നേ ഈ അവസ്ഥയിൽ ആക്കിയതിനു പകരം നിന്റെ കുടുംബത്തിലെ ഓരോരുത്തരെയും ഞാൻ ഇഞ്ചിഞ്ചായി കൊല്ലും... അത്‌ കണ്ട് നീ കരയും....... അവൻ പല്ല് ഞറുക്കി.... എടാ........."""""ചന്തു ഇടയിൽ കയറി...... വേണ്ട ചന്തു അവന്റെ ചോര തിളപ്പ് ആണ്... അവൻ അവനെ കൊണ്ടു ചെയ്യാൻ പറ്റുന്നത് ചെയട്ടെ... രുദ്രൻ ചന്തുവിനെ വിലക്കി........ അവരെ ആകമാനം പുച്ഛത്തോടെ നോക്കി നടന്നു പോകുമ്പോൾ അവന്റെയും രുദ്രന്റെയും കണ്ണുകൾ പോര് കോഴികളെ പോലെ കോർത്തു.......

ഇതെന്താ പതിവില്ലാതെ യാതൊരു മുന്നറിയിപ്പും കൂടാതെ വന്നത്..... അവരെ കണ്ടത് സഞ്ജയന്റെ കണ്ണുകൾ തിളങ്ങി............ ഇങ്ങോട്ട് വരാൻ നേരവും കാലവും നോക്കാണോ.... രുദ്രൻ സഞ്ജയന്റെ തോളിലൂടെ കൈ ഇട്ടു.... ഏയ്‌ അങ്ങനെ അല്ല.... വിളിച്ചു പറയാതെ വന്നത് കൊണ്ടു ഒരു സംശയം..... സംശയം തെറ്റിയില്ല കാര്യം ഉണ്ടന്ന് കൂട്ടിക്കോ... ആ പിന്നെ കുഞ്ഞ് മൂർഖൻ പത്തി വിടർത്തി അല്ലേ.... രുദ്രൻ ഒന്ന് ചിരിച്ചു..... അതേ.... അവന്റെ ആരോഗ്യം അത്ര കണ്ടു വീണ്ടെടുത്തിട്ടില്ല തലക് ഭ്രാന്ത്‌ പിടിപ്പിക്കും ചെക്കൻ അതോണ്ട് പറഞ്ഞു വിട്ടതാ....... സഞ്ചയൻ നേര്യത് എടുത്തു പുതച്ചു........ എന്തായാലും ഉണ്ണി വല്യൊത്തേക്കു വിളിച്ചു പറയാൻ പോയിട്ടുണ്ട് ഞാഞ്ഞൂലിനും വിഷം വയ്ക്കുന്നത് അറിയില്ലലോ.... രണ്ടു ദിവസം ഞങ്ങൾ ഇവിടെ അല്ലേ....... രുദ്രൻ ഒന്ന് ചിരിച്ചു.... എന്തെ....

"""എന്തോ വലിയ പ്രശ്നം ഉണ്ടല്ലോ.... സഞ്ചയൻ അവനെയും ചന്തുവിനെയും മാറി മാറി നോക്കി....... തിരക്കില്ല എങ്കിൽ നമുക്ക് ആ കുളത്തിന്റെ വശത്തേക്കു പോകാം കുറച്ചു സംസാരിക്കാൻ ഉണ്ട്.... സഞ്ചയന്റെ കൈയിൽ പിടിച്ചു രുദ്രനും ചന്തുവും നടന്നു പുറകെ മൂർത്തിയും....... ഉണ്ണി കാലഭൈരവന്റെ വിഗ്രഹത്തെ നോക്കി കൊണ്ട് കണ്ണനെ ഫോൺ ചെയ്തു വിശദീകരിച്ചു...... സംസാരിച്ചു കഴിഞ്ഞോടാ...... ചന്തു വിളിച്ചു ചോദിച്ചു....... ആം.... കണ്ണനോട് പറഞ്ഞു ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്......അത്‌ പറഞ്ഞു മുൻപോട്ടു നടന്നത് ഉണ്ണിയുടെ കാലുകൾ ശില്പത്തിന്റെ അടിത്തറയുടെ അടിയിലൂടെ പുറത്തേക്കു തള്ളിയ കല്ലിൽ തടഞ്ഞു.....

കാലിൽ നിന്നും പുറത്തേക്കു ചീറ്റിയ രക്തം അതിലേക്കു വീണു........... ഉണ്ണിയുടെ തല ചുറ്റും പോലെ തോന്നി............ രു.....രു... രുദ്രേട്ട........... കയ്യ് പതിയെ പൊക്കി രുദ്രനെ വിളിച്ചതും കണ്ണിലെ ബോധം മറഞ്ഞവൻ താഴേക്കു വീണു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ജയദേവ """""""......ഇരികത്തൂർ മനയിലെ വലിയ കാരണവരുടെ ശബ്ദം അവന്റെ കാതുകളിൽ പതിഞ്ഞു....... ആ ശില്പത്തിന് താഴെ അണച്ചു കൊണ്ട് കിടക്കുമ്പോൾ അവന്റെ കൈകളിൽ നിന്നും ഒലിച്ചു വരുന്ന രക്‌തം ശില്പത്തിന്റെ അടിത്തറയുടെ ഓരോ കല്ലിൽ പതിഞ്ഞു കൊണ്ടിരുന്നു........ പൊയ്ക്കോളൂ..... ഓടി രക്ഷപെടു കുഞ്ഞേ..... അടുത്ത ജന്മം നിന്റെ രക്‌തം ഇതിൽ പതിയുമ്പോൾ നീ പതിയെ പതിയെ ഓർമ്മകളിലേക്കു തിരികെ വരും...........നിന്റെ സിദ്ധാർത്ഥന്റെ കുഞ്ഞിന് വേണ്ടി..........

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കുഞ്ഞാ.... കുഞ്ഞാ...... """""....ഉണ്ണിയുടെ ശബ്ദം നേർത്തു അവൻ തല ഇരുവശങ്ങളിലേക്കു ചലിപ്പിച്ചു കൊണ്ടിരുന്നു........... ഉണ്ണി... """"മോനെ....... """"""രുദ്രന്റെ ശബ്ദം കേട്ടതും മെല്ലെ കണ്ണുകൾ മിഴിച്ചു........... ചുറ്റും ഒന്ന് നോക്കി..... ഞാ....ഞാ....ഞാൻ........ രുദ്രേട്ട........ """""രുദ്രന്റെ കൈയിലേക്ക് മുറുകെ പിടിച്ചവൻ.... ഒന്നുല്ലടാ നിനക്ക്....... കാലൊന്നു മുറിഞ്ഞു അത്രേ ഉള്ളൂ...... രുദ്രന്റെ വാക്ക് കേട്ടത് അവൻ താഴേക്കു നോക്കി മുറിഞ്ഞ വിരലിൽ പച്ച മരുന്ന് ഇടുന്ന സഞ്ജയൻ............ അപ്പോഴും എന്താണ് അവിടെ സംഭവിച്ചതെന്ന് മനസ്സിൽ ആകാതെ ചുറ്റും നോകിയവൻ........ നീ റസ്റ്റ്‌ എടുക്കു...... ദാ ഹരികുട്ടൻ ഇവിടെ ഉണ്ട്..

ഞങ്ങള് സഞ്ജയനോട് സംസാരിച്ചോളാം.... ചന്തു അവന്റ തോളിൽ തട്ടി അവർ പുറത്തേക്കു ഇറങ്ങി......... ഉണ്ണി കട്ടിലിലെ ഹെഡ്‌റെസ്റ്റിലേക്കു തലവച്ചു കിടന്നു........ കണ്ണുകൾ അടയുമ്പോൾ വലിയ കാരണവരുടെ മുഖം മനസിലേക്കു തെളിഞ്ഞു വന്നു........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 എന്താ രുദ്ര എന്നോട് സംസാരിക്കാൻ ഉള്ളത്..... താമര കുളത്തിലെ പടവിലേക്കു സഞ്ചയൻ ഇരുന്നു..... അവന്റെ മുഖത് സംശയം നിഴലിച്ചു..... അത്‌ സഞ്ജയ എനിക്ക്.... എനിക്ക് എങ്ങനെയാണു തുടങ്ങേണ്ടത് എന്ന് അറിയില്ല.... ഞാൻ പറയുന്നത് നീ ക്ഷമയോടെ കേൾക്കണം........... രുദ്രൻ മുഖവുര ഇട്ടു........ സഞ്ജയൻ അപ്പോഴും സംശയത്തോടെ മിഴികൾ അവനിലേക്ക്‌ ഉറ്റു നോക്കിയിരുന്നു.... ആ ഗ്രന്ധം അത്‌... അത്‌... ഭൈരവന്റെ കയ്യിൽ ഉണ്ട്........

നിന്റെ അമ്മാവൻ ഭൈരവൻ..... രുദ്ര....... "സഞ്ജയന്റെ ശബ്ദം ഉയര്ന്നു...... അതേ കുഞ്ഞേ..... ചിലതൊക്കെ കുഞ്ഞ് അറിയാൻ സമയം ആയി....മൂർത്തി ഇടയിൽ കയറി........ നിന്റെ അമ്മയെ ഇല്ലാതെ ആക്കിയാണ് അയാൾ ആ ഗ്രന്ധം കൈവശപ്പെടുത്തിയത്......അത്‌ പറയമ്പോൾ രുദ്രന്റെ തല കുനിഞ്ഞിരുന്നു.... എനിക്ക്.... എനിക്ക് ഒന്നും മനസിൽ ആകുന്നില്ല എന്താ നിങ്ങൾ പറയുന്നത്.... എന്റെ... എന്റെ അമ്മേ കൊന്നത് ആണോ..... പറ രുദ്ര... പറ.... സഞ്ചയൻ രുദ്രന്റെ തോളിൽ പിടിച്ചു ആയത്തിൽ കുലുക്കി........ മ്മ്.... അതേ.... ജാതവേദാനു വേണ്ടിയാണ് അയാൾ അത്‌ ചെയ്തത്....

കാളിമഠത്തിൽ ജാതവേദനെ കൂടാതെ അവന്റെ അച്ഛനും ഉണ്ടെന്നു അറിഞ്ഞ നിമിഷം തോന്നിയ സംശയം അത്‌ എന്നേ കൊണ്ടു എത്തിച്ചത് ഇവിടെ നിന്നും നാലുമണികൂർ ദൂരം ഉള്ള മരങ്ങാട് ഇല്ലത്തു ആണ്..... മരങ്ങാട് ഇല്ലമോ......? മ്മ്മ്... അതേ........... """സംശയത്തിന്റെ നിഴലിൽ മൂർത്തിയെ സമീപിച്ചതും അയാളുടെ വാക്ക് പ്രകാരം ഉപേന്ദ്രനെ കണ്ടതും അയാളിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ ഏല്ലാം...... സഞ്ജയന്റെ അമ്മയുടെ മരണവും വിഷ്ണു ശർമ്മന്റെ മരണവും ഏല്ലാം രുദ്രൻ വിശദം ആയി സഞ്ജയനോട് പറഞ്ഞു..... അയാൾ..... അയാൾ.... അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ ഓർമ്മിക്കാൻ എങ്കിലും എന്റെ അമ്മയുടെ കൂടെ കുറച്ചു നിമിഷങ്ങൾ എനിക്ക് കിട്ടുമായിരുന്നു അല്ലേ രുദ്ര..........നിറഞ്ഞ കണ്ണുകളോടെ രുദ്രനെ നോകിയവൻ.........

ഹൃദയം കൊത്തി വലിക്കുന്ന വേദനയോടെ ആണ് രുദ്രനും ചന്തുവും മൂർത്തിയും അത്‌ കണ്ടത്.......... കൊല്ലും ഞാൻ അവനെ..... എന്റെ അമ്മയുടെ രക്തത്തിനു പകരം അവന്റെ രക്തം ഞാൻ എടുക്കും കാളി മാടത്തിലേക്ക് ഞാൻ പോകുന്നു..... സഞ്ജയൻ ചാടി എഴുനേറ്റു...... അരുത് സഞ്ചയ......കാളിമഠത്തിലെ അംശം ഉള്കൊണ്ടവന് മാത്രമേ അവിടെ കയറാൻ കഴിയു....നിന്റെ അമ്മ അവിടുത്തെ ദത്തു പുത്രി ആണ്...... നീ ആ രക്തം അല്ല അത്‌ കൊണ്ടാണ് നിന്റെ മുത്തശ്ശൻ നിനക്കു കാളി മടത്തിലേക്കു ഉള്ള പ്രവേശനം നിഷേധിച്ചത്....... അപ്പോൾ ആ ഗ്രന്ധം അതെങ്ങനെ.....?? സഞ്ചയൻ സംശയത്തോടെ നോക്കി....

വിഷ്ണുശർമ്മന്റെ പുനർജ്ജന്മം അയാൾക്കു മാത്രമേ അതിനു കഴിയു.......രുദ്രൻ ചന്തുവിന്റെ കയ്യിൽ പിടിച്ചു അടുപ്പിച്ചു നിർത്തി..... ഇവൻ ആണ് ആ പുനർജ്ജന്മം........ മൂർത്തി അമ്മാവൻ ഇവനെ ആദ്യം കണ്ട ദിവസം തന്നെ തിരിച്ചു അറിഞ്ഞിരുന്നു......... രുദ്രൻ പറഞ്ഞു നിർത്തി സഞ്ജയനെ നോക്കി........ പലതും വിശ്വസിക്കാൻ ആകാതെ അവന്റെ കണ്ണുകൾ ഓടി കളിച്ചു....... സഞ്ജയ് നാളെ രാത്രി പൗര്ണമിയും കാർത്തികയും കൂടി ചേരുന്ന ദിവസം അർധരാത്രി പതിനൊന്നരകും പന്ത്രണ്ടിനും ഇടയിൽ വരുന്ന ഒരു നാഴിക സമയം അതായത് 24 മിനുട്ട് മാത്രം ആണ് നമുക്കു മുൻപിൽ ഉള്ളത്... അതിനുള്ളിൽ ആ ഗ്രന്ധം ആയി ചന്തു പുറത്ത് വന്നിരിക്കണം.....

രുദ്രൻ ശ്വാസം എടുത്തു വിട്ടു......... ഞാനും ഉണ്ട് നിങ്ങൾക്കൊപ്പം.........പകരം ചോദിക്കണം എനിക്ക്..... സഞ്ചയൻ രുദ്രനെയും ചന്തുവിനെയും അടക്കി പിടിച്ചു........മൂർത്തി നേര്യത് കൊണ്ടു കണ്ണ് തുടച്ചു......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പിറ്റേന്നു പൗർണ്ണമിയും കാർത്തികയും കൂടി ചേരുന്ന ദിവസം സമയം രാത്രി പതിനൊന്നേകാൽ ആയിരുന്നു ..... കാളി മഠത്തിനു പുറകിൽ ഉള്ള മതിലിനോട് ചേർന്നു കാർ പാർക്ക്‌ ചെയ്തു....... ഉണ്ണിയും സഞ്ജയനും പുറത്തിറങ്ങി........ ഇതെന്താ സഞ്ജയേട്ടാ പൊന്നാപുരം കോട്ടയോ... ഈ മനുഷ്യൻ എങ്ങനെ ഇത്‌ ചാടി കടക്കും ഉണ്ണി തല ചെരിച്ചു കാറിലേക്ക് നോക്കി...... കണ്ണുകൾ അടച്ചു ദുർഗ്ഗാമന്ത്രം ചൊല്ലുകയാണ് ചന്തു.......... ഇറങ്ങേടാ.......

രുദ്രൻ പുറത്തിറങ്ങി അവനെ വിളിച്ചു....... മൂർത്തിയോടൊപ്പം പുറത്തേക്കിറങ്ങി അവൻ............ ആ മതിലിന്റെ ഉയരം മനസിൽ കണക്കു കൂട്ടി......... സഞ്ജയ ഇത്‌ ഒരുപാട് വലിയ മതിൽ ആണല്ലോ... അകത്തോട്ടു എടുത്തു ഇവനെ ഇടാം പക്ഷെ തിരികെ ഇവൻ എങ്ങനെ കയറും...... അതിനു അല്ലെ കയർ ഉള്ളത് ചന്തു കൂൾ ആയി പറഞ്ഞു കൊണ്ട് ഡിക്കി തുറന്നു അതിൽ കരുതിയ കയർ എടുത്തു......... നീ ഇതൊക്കെ എങ്ങനെ....? രുദ്രന്റെ മുഖത്തു ചിരി പടർന്നു.... മൂർത്തി അമ്മവനെ കൊണ്ടു രാവിലെ വന്നിരുന്നു ഞാൻ നീ ഉണരും മുൻപ്...... മതിലിന്റെ ഉയരവും ഏല്ലാം നോക്കി വെച്ചു... കയറും തളപ്പും ഒക്കെ രാവിലെ തന്നെ റെഡി ആക്കി.....

ചന്തു പറഞ്ഞു തീരും മുൻപ് കയർ ഉണ്ണി മതിലിൽ ഫിറ്റ്‌ ചെയ്തു.... കയറിൽ പിടിച്ചു മുകളിലേക്കു കയറി....... ആ ചെറുക്കനെ പിടിച്ചു താഴേക്കു വലിച്ചു ഇട്... വല്ല ഭൂതങ്ങള് ഇന്നവനെ സപ്പർ ആക്കും...... ചന്തു പറഞ്ഞപ്പോഴേക്കും രുദ്രൻ അവനെ വലിച്ചു താഴേക്കു ഇട്ടു........ ചന്തു..... പോയി വരൂ.... വിജയിച്ചു വരണം രുദ്രൻ അവന്റെ നെറുകയിൽ ചുണ്ട് അമർത്തി..... സഞ്ചയനെയും മൂർത്തിയെയും ഉണ്ണിയേയും ഒന്ന് നോക്കി........ അവരും കണ്ണുകൾ കൊണ്ടു ആശീർവാദം നൽകി....... സമയം ആയി.........രുദ്രൻ പറഞ്ഞതും ചന്തു കയറിൽ പിടിച്ചു മുകളിലേക് കയറി..... മതിൽ പുറത്ത് ചെന്നു കയർ മറുവശത്തേക്കു ഇട്ടു....

ഒന്ന് കൂടി തിരിഞ്ഞു നോക്കി അതിലൂടെ നൂഴ്ന്നു ഇറങ്ങുമ്പോൾ രുദ്രന്റെ ഹൃദയം ഇടിച്ചു തുടങ്ങി..... കണ്ണുകൾ രണ്ടും അടച്ചു മഹാദേവന്റെ പഞ്ചാക്ഷരി ഉരുവിട്ടു.............. എല്ലാവരും അതേ അവസ്ഥ തന്നെ ആയിരുന്നു....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 താഴേക്കു നൂഴിന്നിറങ്ങി ചുറ്റും നോകിയവൻ.... മഠത്തിനു ചുറ്റും വിളക്കുകൾ തെളിഞ്ഞു കത്തുന്നു... പൗർണമിയുടെ നിലാവും ചുറ്റും പരക്കുന്നുണ്ട്.... ഉപേന്ദ്ര ശർമ്മൻ രുദ്രന് പറഞ്ഞു കൊടുത്ത അറിവ് പ്രകാരം ഓരോഭാഗവും ചന്തുവിന് തെളിഞ്ഞു വന്നു...... അവിടെ നിന്നും ഓടി വശത്തെ വരാന്തയിലൂടെ ചാടി അകത്തു കയറി.... പലഭാഗങ്ങളിൽ ചാത്തന്മാരുടെ വിഗ്രഹങ്ങൾ......

കണ്ണ് തുറിച്ചു നിൽക്കുന്ന വിഗ്രഹത്തിലെ ജീവാംശം മയക്കത്തിൽ ആണ് ഈ നേരം. അവൻ സമയം നോക്കി...... 11.35.... നീളത്തിൽ കിടക്കുന്ന വരാന്തയിലൂടെ മുന്പോട്ട് നടന്നു..... വലതു വശത്തു നിന്നും മൂന്നാമത്തെ പാസേജ്..... അവിടെ രണ്ടാമത്തെ മുറി....... ഭൈരവന്റെ ഉപാസന മുറി......... ചന്തു അടഞ്ഞു കിടക്കുന്ന ആ വാതിലിലേക്ക് ഒന്ന് നോക്കി....... തുറിച്ചു നിൽക്കുന്ന കാളി രുപം കൊത്തി വച്ചിട്ടുണ്ട്....... കൈകൾ ഒന്ന് കൂപ്പി.......... ദേവി ധർമ്മ രക്ഷക്കായി കൂടെ നില്കണേ......... """""മെല്ലെ ആ വാതിൽ ഇരു കയ്യാൽ തള്ളി....

ചെറിയ മുരൾച്ചയോടെ അവന്റെ മുൻപിൽ അത്‌ തുറന്നു വന്നു.............. കഴുത്തിൽ തലയോട് കൊണ്ട് ഹാരം അണിഞ്ഞ കളിയുടെ വലിയ പ്രതിമ ...... ഏഴു തിരിയിട്ട അഞ്ചു വിളക്കുകൾ അവിടെ തെളിഞ്ഞു നിന്നു............ ചന്തു സമയം നോക്കി.... 11.40.. പതിനാലു മിനിറ്റു കൂടി ബാക്കി..... അവൻ ചുറ്റും പരതി........... കാളി വിഗ്രഹത്തിനു മുന്പിലേ കാൽപെട്ടി കണ്ണിൽ പതിഞ്ഞു........ ഉപേന്ദ്രൻ പറഞ്ഞത് പ്രകാരം ഗ്രന്ധം ഇതിൽ ആണ് സൂക്ഷിക്കുന്നത്....... കാളിയെ ഒന്ന് തൊഴുതു കൊണ്ടു ആ പെട്ടി തുറക്കാൻ ശ്രമിച്ചു അത്‌ പൂട്ടിയിരുന്നു..... കാവിലമ്മേ ചതിച്ചോ..... ഇതിന്റെ താക്കോൽ.... ചന്തു ഒന്ന് വിയർത്തു........ എന്തോ ധൈര്യത്തിന് ഓടി പോയി അവിടെ കണ്ട തടി കട്ടിലിലെ തലയിണ പൊക്കി നോക്കി...... ഒരു കെട്ടു താക്കോൽ കൂട്ടം...... അത്‌ കൈക്കൽ ആക്കി ഓടി വന്നു.....

ഇനി പന്ത്രണ്ടു മിനിറ്റ് കൂടി ബാക്കി............. വെപ്രാളം പിടിച്ചു നോക്കുമ്പോൾ തുറക്കാൻ കഴിയുന്നില്ല..... മനസ് ഒന്നു ശാന്തം ആക്കി..... ആ പെട്ടിക് ചേരും എന്ന് തോന്നിയ താക്കോൽ കൈയിലേക്ക് എടുത്തു......തന്റെ മുൻപിൽ തുറന്നു വന്ന പെട്ടിയിൽ..... മണിവർണ്ണ എന്ന് എഴുതിയ പുറം ചട്ടയോടു കൂടിയ ഗ്രന്ധം........... അത്‌ സൂക്ഷിച് പട്ടു അവിടെ വലിച്ചെറിഞ്ഞു ഗ്രന്ധം എടുത്തു പുറത്തേക്കു ഓടുമ്പോൾ കാലുകൾ ചെറുതായ് വിറച്ചിരുന്നു.......... സമയം നോക്കി ഇനി എട്ടു മിനിറ്റ് കൂടി........... വരാന്ത പിന്നിട്ടു ഓടി ഉമ്മറ പടിയിൽ വന്നതും മുറ്റത്തു തന്റെ മുൻപിൽ കൈകെട്ടി നിൽക്കുന്ന ആളെ കണ്ടത് ചന്തു തറഞ്ഞു നിന്നു..............................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story