രുദ്രവീണ: ഭാഗം 119

rudraveena

എഴുത്തുകാരി: മിഴിമോഹന

ദൂരെ ചെറിയ പ്രകാശം തെളിഞ്ഞു വന്നു..... മറ്റുള്ളത് ഒന്നും ശ്രദ്ധിക്കാതെ മുന്പോട്ട് ആഞ്ഞ അവന്റെ കാൽ വലിയ ഒരു മരകഷ്ണത്തിൽ ഇടിച്ചു മുന്നോട്ട് ആഞ്ഞതും സഞ്ജയന്റെ കൈകൾ അവനു രക്ഷക്കായി എത്തി..... സൂക്ഷിച്........ ഇനി ഉള്ള യാത്ര സൂക്ഷിച്ചു വേണം.... ബ്രാഹ്മമുഹൂർത്തത്തിന് ഇനി പത്തു മിനിറ്റ് കൂടി.... സഞ്ജയൻ രുദ്രന്റെ മുഖത്തേക്കു നോക്കി...... മ്മ്മ്..... """"അവൻ എന്റെ ചേച്ചിയമ്മയുടെ ദേഹം അശുദ്ധം ആക്കില്ല..... ചിത്രന് ജന്മം കൊടുത്ത സ്ത്രീ ആണവർ..... പൊള്ളും അവന്റെ ദേഹം........ രുദ്രൻ മുന്പോട്ട് ആഞ്ഞു...... ആ വെളിച്ചം അവർക്ക് മുൻപിൽ തെളിഞ്ഞു വന്നു.......നിറയെ വിളക്കുകൾ തെളിഞ്ഞു നിൽക്കുന്നു...........

അവർ ശബ്ദം ഉണ്ടാക്കാതെ അവിടേക്കു നീങ്ങി.......... സഞ്ജയ!"""""""..... രുദ്രൻ അവന്റെ നെഞ്ചിലേക്ക് ആഞ്ഞു ഇടിച്ചു.... കണ്ടോ കണ്ടോ യന്ത്രകളം...... """"ഏഴു വിളക്കുകൾക്കു നടുക്ക് ഷഡ്കോണം അതിനു പുറമെ മൂന്ന് ത്രികോണങ്ങൾ അതിനു പുറത്തായി അഷ്ടദളപദ്മം ഒടുവിൽ ഭൂപുരം......"""കണ്ടോ ആ ഗ്രന്ധത്തിൽ പരാമർശിച്ച യന്ത്രകളം......... അവൻ പകൽ പൂജ നടത്തി.... ബലി നൽകി അതിന്റെ തെളിവുകൾ ആണ് ചിതറി കിടക്കുന്ന രക്തത്തുള്ളികൾ............ രുദ്ര """""അവൻ എവിടെ...... ഇനി അധികം സമയം ഇല്ല...... ചന്തു ചുറ്റും നോക്കി...... ദാ അവിടെ ഒരു മതിൽ.......... ചന്തു അവിടേക്കു ഓടി.... പുറകെ എല്ലാവരും......

ഇടിഞ്ഞു വീഴാറായ മതിലിൽ പായലുകൾ നിറഞ്ഞു നിന്നു.......ഒരാൾക്കു കഷ്ടി കയറാൻ കഴിയുന്ന ചെറു വാതിൽ അതിലൂടെ പതിയെ രുദ്രൻ നുഴഞ്ഞു കയറാൻ ശ്രമം നടത്തി ....... സീല്കാര ശബ്ദത്തോടെ ഒരു കരി മൂർഖൻ അവനു നേരെ പത്തി വിടർത്തി..... പോ..... """"""പോകാൻ...... എനിക്ക് മാർഗ്ഗതടസം സൃഷ്ടിക്കാതെ അല്ലങ്കിൽ എരിഞ്ഞു തീരും നീ....... അവന്റെ കണ്ണുകളിൽ അഗ്നി ആളി കത്തി..... അവൻ അറിയാതെ അവനിലെ ശിവാംശം പുറതേക്ക് വന്നു തുടങ്ങി..... ആ നാഗം മെല്ലെ പത്തി താഴ്ത്തി സമീപം കണ്ട പൊത്തിലേക്കു നൂഴ്ന്നു ഇറങ്ങി........ രുദ്രൻ ആ വാതിലിലൂടെ അകത്തേക്കു കയറി.... ബാക്കിയുള്ളവരും പുറകെ വന്നു.....

സ്തബ്ദർ ആയി നിന്നു അവർ.................. രുദ്രന്റെ ശ്വാസം ഉയർന്നു പൊങ്ങി..... കണ്ണുകളിൽ നിന്നും തീ പാറി... കുളത്തിനു നടുക്ക് കെട്ടിയ തറയിൽ നഗ്ന ആയി കിടക്കുന്ന മംഗളദേവിയിലേക്കു ആഴ്ന്നിറങ്ങാൻ തയാറെടുക്കുന്ന ജാതവേദൻ... ........ """"""""""..... ജലന്ധര..... """""""""രുദ്രന്റെ ശബ്ദം ദിഗന്തങ്ങൾ പൊട്ടുമാറു ഉയർന്നു....... മഹാദേവന്റ കോപത്തെ അറിഞ്ഞു കാവിലെ കൂറ്റൻ മരങ്ങൾ താണ്ടവം ആടി.............പൊട്ടി വീഴുന്ന മരച്ചില്ലകളുടെ ശബ്ദം ആ വനത്തിനുള്ളിൽ മുഴങ്ങി............... കാറ്റിന്റെ ഗതിയെ തടഞ്ഞു കൊണ്ട് പടവുകൾ ഇറങ്ങിയവൻ ശരവേഗത്തിൽ മുൻപിൽ കണ്ട പാതയിലൂടെ മുൻപോട്ടു ഓടി .................

ഒരു നിമിഷം പതറി പോയ ജലന്ധരൻ രുദ്രന്റെ മുൻപിൽ ഒരു സ്ത്രീയെ ഭോഗിക്കാൻ ഉള്ള തയ്യാറടുപ്പിൽ നഗ്നമായ ശരീരതോടെ നിന്നു...............നീ..... നീ...... നീ എങ്ങനെ ഇവിടെ സ്ഥലകാല ബോധം വീണ ജലന്ധരൻ താൻ നഗ്നൻ എന്ന തിരിച്ചറിവിൽ ഇരുകയ്യാൽ തന്റെ നഗ്നതയെ മറച്ചു കൊണ്ടു താഴേക്കു ഇരുന്നു........... അവന്റെ മുന്പിലേക്കു അഗ്നി ശരം പോലെ ചീറി പാഞ്ഞു രുദ്രൻ......... ചേച്ചിഅമ്മേ......... """""""""മൂർത്തിയുടെ തോളിലെ നേര്യത് എടുത്തു കൊണ്ട് ഉണ്ണിയും ചന്തുവും ഓടി അവരുടെ അടുത്തേക് ചെന്നു ആ നേര്യതാൽ അവരെ പൊതിഞ്ഞു........ ചേച്ചിഅമ്മേ......

""""ചേച്ചി അമ്മേ......അവർ കുലുക്കി വിളിക്കുമ്പോഴും മംഗളയുടെ ദൃഷ്ടികൾ നിർജീവം ആയി മറ്റു എവിടെയോ പതിഞ്ഞിരുന്നു...... ഉണ്ണി......അ....അ..... അയാൾ..... അയാൾ എന്നേ..... ചന്തു..... ഞാ....ഞാ... ഞാൻ....... തിരിച്ചറിവ് വീണ മംഗള ഉണ്ണിയെ മുറുകെ പിടിച്ചു..... ആർത്തു കരഞ്ഞു കൊണ്ട് ആ നേര്യതിനാൽ ദേഹം മറക്കാൻ അവൾ പാടുപെട്ടു......... ഇട്ടിരുന്ന ടീഷർട് ഊരി ഉണ്ണി അവരുടെ മാറിടങ്ങൾക്കു മറ നൽകി.... നേര്യതിനാൽ അവരുടെ അരകെട്ടുകളെ ബന്ധിച്ചു....... ചേച്ചി അമ്മക് ഒന്നും ഇല്ല............. കരയല്ലേ ചേച്ചിഅമ്മേ....അവരെ ചേർത്ത് പിടിച്ചവൻ... ചിത്രന്റെ അമ്മയാണ് നിങ്ങൾ.... സാക്ഷാൽ സൃഷ്ടിയുടെ മാതാവ്.........

ചെന്നു അവന്റെ കരണം തീർത്തു കൊടുക്ക്....... സഞ്ജയൻ അവരുടെ കൈയിൽ പിടിച്ചു പൊക്കി....... ങ്‌ഹേ..... """എന്താ........ ഒന്നും മനസ്സിൽ ആകാതെ അവൾ നിന്നു.......അപ്പോഴും ഉണ്ണിയും ചന്തുവും വിറക്കുന്ന അവളെ ചേർത്ത് പിടിച്ചിരുന്നു........ ചേച്ചിയമ്മേ............. """"""""..... അവരുടെ വലതു കൈയിൽ വലിച്ചു ജലന്ദരന്റെ മുൻപിലേക്ക് ഇടുമ്പോൾ ...... സംഹാര മൂർത്തിയുടെ ശബ്ദം നാല് ദിക്കുകളെയും പ്രകമ്പനം കൊള്ളിച്ചു...... രുദ്രന്റെ കണ്ണുകൾ ഉണ്ണിയിലേക്കു നീണ്ടു.... കത്തുന്ന മിഴികളിലേക്കു നോക്കിനിന്ന ഉണ്ണി.....നിമിഷങ്ങൾക്ക് ഉള്ളിൽ ആ മഹാദേവന്റെ ഋഷഭം ആയി മാറി........ ആ ആജ്ഞകളെ അവന്റെ കണ്ണിലേക്ക് ആവാഹിച്ചവൻ...........

ചതുർമുഖന് ജന്മം നൽകിയ സ്ത്രീയാണ് ഇവർ അവരെ കളങ്കപെടുത്താൻ ശ്രമിച്ച നിന്റെ നാഭി ഇനി ഒരു പെണ്ണിന്റെ മുൻപിലും ആണത്തം കാണിക്കില്ല ........ ഉണ്ണിയുടെ കാലുകൾ ശക്തി ആർജ്ജിച്ചു........ നന്ദികേശന്റെ അംശവതാരം ആയ ഉണ്ണിയുടെ കാലുകൾ കാള കുറ്റനെ പോലെ ഉയർന്നു പൊങ്ങി........ നന്ദികേശന്റെ ശക്തിയാൽ ജലന്ദരന്റെ അടിവയറും നാഭിയും ഇടിച്ചു തകർത്ത് നിന്നു.............തുടകളിലൂടെ ഒലിച്ചു ഇറങ്ങിയ രക്തച്ചാലാൽ താഴേക്കു ഇരുന്നു ജാതവേധൻ.......

വേദന കൊണ്ട് പുളയുമ്പോളും അവന്റെ കണ്ണുകളിൽ പക ആളി കത്തി........... മോനെ..........."""""""പുറകിൽ നിന്നും..... ഭൈരവന്റെ ശബ്ദം ഉയർന്നു......... വടിയിൽ ഊന്നി വിറച്ചു കൊണ്ട് അയാൾ പടവുകൾ ഇറങ്ങി താഴേക്കു വന്നു....... കുഞ്ഞേ.... ഭൈരവൻ"""""..... മൂർത്തി സഞ്ജയനെ മുറുകെ പിടിച്ചു............ """"""മാനവേധ..... നിന്റെ ചെറുമകൻ സത്യം മനസിലാക്കി എന്റെ മുൻപിൽ വരുന്ന നിമിഷം അവനെ ഞാൻ ഇല്ലായ്മ ചെയ്തിരിക്കും """"""പണ്ട് ഉപേന്ദ്രനെ കണ്ടു തിരികെ വരുമ്പോൾ മാനവേദനെ തടഞ്ഞു ഭൈരവൻ പറഞ്ഞ വാക്കുകൾ മൂർത്തി പകപ്പോടെ ഓർത്തു....... അദ്ദേഹം ഭയന്ന ദിവസം അതിന്നാണ് ...... മൂർത്തി സഞ്ജയനെ വരിഞ്ഞു മുറുക്കി........ ഇല്ല.......

എന്റെ ജീവൻ പോയാലും എന്റെ കുഞ്ഞിനെ കുരുതി കൊടുക്കില്ല ഞാൻ...... അയാൾ പുലമ്പി..... """" സഞ്ജയന് ഒന്നും സംഭവിക്കില്ല...... """രുദ്രൻ സഞ്ജയനെ പുറകോട്ടു നിർത്തി മുൻപിലേക്ക് നിന്നു........ അയ്യോ എന്റെ കുഞ്ഞ്..... """"കൊന്നോടാ നീ...... ഭൈരവൻ രുദ്രന് നേരെ അലറി..... കൊന്നില്ലടാ....... അവന്റെ സമയം ആയില്ല.... പക്ഷെ നിന്റ സമയം അത്‌ അടുത്തു.... കിഴക്കു വെള്ള കീറും മുൻപ് നിന്റെ പിടക്കുന്ന ഹൃദയം എന്റെ കൈയിൽ ഞെരിഞ്ഞു അമരും........ രുദ്രൻ അലറി വിളിച്ചു....... """""""

ഭൈരവൻ ഒന്നു പതറി എങ്കിലും തോറ്റു കൊടുക്കാൻ സമ്മതം ഇല്ലാതെ വീറോടെ രുദ്രനെ നോക്കി............ നീ.... നീ.... എങ്ങനെ മനസിലാക്കി....... കാലങ്ങളോളം ഞാൻ പൊതിഞ്ഞു വച്ച രഹസ്യം അത്‌ എങ്ങനെ നിന്റെ കൈയിൽ വന്നു...... കാളി മഠത്തിൽ കയറാൻ നിനക്ക് എങ്ങനെ കഴിഞ്ഞു........... കിതപ്പോടെ ഭൈരവൻ രുദ്രനെ നോക്കി........ മ്മ്ഹ്ഹ്.... രുദ്രൻ ഒന്നും പുച്ഛിച്ചു """"എല്ലാം നേടി എന്ന് താൻ അഹങ്കരിച്ചപ്പോൾ തനിക്കു മുകളിൽ ഒരു വാൾ നൂൽ ബലം പോലും ഇല്ലാത്ത കുരുക്കിൽ തൂക്കി ഇട്ടിരുന്നു ആ പരബ്രഹ്മം.............അതാണ് ഇവൻ.......നീ ഇല്ലാതെ ആക്കിയ വിഷ്ണു ശർമ്മന്റെ പുനർജന്മം..............

തന്റെ പുറകിൽ നിന്ന ചന്തുവിനെ ഇടം കയ്യാൽ വലിച്ചു മുൻപിലേക്ക് നിർത്തി രുദ്രൻ.............. വി....... വി..... വിഷ്ണുശർമ്മൻ....... """""അയാൾ വേച്ചു വേച്ചു പുറകോട്ടു പോയി.......അര പൊക്കം നിന്ന കൽവിളക്കിലേക്കു ഇരുന്നു............ ചതിച്ചോ കാളി...... ഞാൻ തന്ന നരബലികൾ എല്ലാം പാഴായി പോയോ............ വിഷ്ണു ശർമ്മൻ.... """........രക്തം വാർന്നൊഴുകുന്ന അരക്കെട്ടിനെ വശത്തു കിടന്ന കറുത്ത തന്റെ ചേലായാൽ പ്രതിരോധം തീർത്തു കൊണ്ടു ജലന്ധരൻ തല ഉയർത്തി............. എന്റെ മകന്റെ പൂജ മുടക്കാൻ നിനക്ക് കഴിഞ്ഞു പക്ഷെ അവനെ ഉന്മൂലനം ചെയ്യാൻ നിനക്ക് കഴിയില്ല സിദ്ധാർത്ഥ.........

ഭൈരവൻ ചോര തുപ്പുന്ന കണ്ണാലെ നോക്കി...... സിദ്ധാർത്ഥൻ അല്ലാ ....... """"""""""രുദ്രൻ """"""""സിദ്ധാർത്ഥന്റെ പുനർജന്മം സംഹാരം ആണ് എന്റെ ലക്ഷ്യം...... രുദ്രൻ വലതു കാൽ പൊക്കി ഭൈരവന്റെ ഇടത് നെഞ്ചിൽ ആഞ്ഞു ചവുട്ടി........പ്രതിരോധിക്കാൻ കഴിയും മുൻപേ അയാൾ കൽവിളക്കിനു മുകളിലൂടെ പുറകിലോട്ട് തെറിച്ചു വീണു....... അച്ഛാ...... """"ജാതവേദന്റെ ശബ്ദം ഉയർന്നു പൊങ്ങി....... വേദ...... """രക്ഷപെടു........നിനക്ക് പിടിച്ചു നില്കാൻ ആവില്ല ഇവന് മുൻപിൽ......... ഭൈരവന്റെ വാക്കുകൾ കേട്ടതും ജാതേവേദൻ ആ ജലാശയത്തിലേക്കു ചാടി........ എടാ....... """"കൂടെ ചാടാൻ ഒരുങ്ങിയ ഉണ്ണിയെ രുദ്രൻ വലം കയ്യാൽ തടഞ്ഞു...... അരുത്.......

വെള്ളകീറും മുൻപ് ഇവന്റെ ജീവൻ പോയിരിക്കണം.... അവന്റെ സമയം ഇനിയും ബാക്കിയുണ്ട്.......... അത്‌ പറയുമ്പോഴും രുദ്രന്റ കണ്ണുകൾ ഭൈരവനിൽ ആണ്...... ശ്വാസം ഉയര്ന്നു പൊങ്ങുന്ന അവന്റെ നെഞ്ചിന് മുകളിലെകു ഭൈരവന്റ കണ്ണുകൾ പോയി.... കണ്ഠത്തിൽ തള്ളി നിൽക്കുന്ന എല്ലിൻ കൂട് അതിലെ നിറവ്യത്യാസം അയാൾ കണ്ടു........... ഹ്ഹാ.... ആഹ്ഹ....... അയാൾ ഭയത്തോടെ ആ കാണ്ഡത്തിലേക്കു നോക്കി കിടന്ന കിടപ്പിൽ പുറകോട്ടു പുറകോട്ടു നീങ്ങി.......... സഞ്ചയൻ കുറച്ചു മുന്പിലോട്ട് കയറി ഭൈരവന്റെ കണ്ണുകളിലെ ഭയതോടൊപ്പം അവന്റ കണ്ണുകളും സഞ്ചരിച്ചു....... ങ്‌ഹേ........ ഒരു ഞെട്ടലോടെ അവൻ എല്ലാവരെയും നോക്കി........

അവരും അങ്ങോട്ട് നോക്കി........ പാലാഴി മദനത്തിൽ വാസുകി എന്ന നാഗ ശ്രേഷ്ഠനിൽ നിന്നും ഉതിർന്നു വീണ വിഷം രുദ്രന്റെ കണ്ഠത്തിൽ തെളിഞ്ഞു നിന്നു...... അതേ ആ കരിനീല നിറം ആണ് അയാളിൽ ഭയം ഉളവാക്കിയത്......... പെരുമ്പറ കൊട്ടി കാറ്റു വീശി അടിച്ചു.......... ബാക്കി എല്ലാവര്ക്കും പിടിച്ചു നില്കാൻ പരസ്പരം കൈകൾ കോർത്തു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """"""""""ഓം ധ്യായേ നിത്യം മഹേശ്വരം രജതഗിരിനിഭം ചാരു ചന്ദ്രാവതംസം രത്‌നാകൽപോജ്ജ്വലാംഗം പരശുമൃഗവര ഭീതിഹസ്തം പ്രസന്നം പദ്മാസിനം സമന്താത് സ്തുതമമരഗണ വ്യാഘ്രകൃതിം വസാനം വിശ്വാദ്യം വിശ്വബീജം നിഖിലഭായഹരം പഞ്ചവക്ത്രം ത്രിനേത്രം """""""""""

വല്യൊതെ കുളത്തിൽ അരപൊക്കം വെള്ളത്തിൽ കണ്ണുകൾ പൂട്ടി തലക്കു മുകളിൽ കൈ കൂപ്പി ഉറക്കെ ശിവധ്യാനം ചൊല്ലുകയാണ് വീണ........ മഹേശ്വരന്റെ പാതി.... സാക്ഷാൽ ദുർഗ....... വാവേ എന്താ മോളേ ഈറനോടെ നീ കാണിക്കുന്നത്........നിനക്ക് എങ്ങനെ ധൈര്യം വന്നു ഈ കുളത്തിൽ ഇറങ്ങാൻ......... ശോഭയും തങ്കുവും കരയിൽ നിന്നും വിളിച്ചു കരയുന്നുണ്ട്....... രേവതി അവൾക്കൊപ്പം വെള്ളത്തിൽ ഇറങ്ങി അര പൊക്കം വെള്ളത്തിൽ നിൽക്കുന്ന അവളെ വലിച്ചു കയറ്റാൻ ശ്രമിക്കുന്നുണ്ട്............ മോളേ.... വായോ..... പനി പിടിക്കും രുദ്രൻ വന്നാൽ എന്റെ മോളേ വഴക്കു പറയും....... രേവതി പിടിച്ചു വലിക്കുമ്പോൾ സർവശ്കതിയിൽ അവൾ ഒന്നു കുടഞ്ഞു......

കണ്ണുകൾ തുറന്നു നോക്കിയതും അതിൽ തെളിഞ്ഞു നിന്ന ഭാവം ഉഗ്രരൂപം പൂണ്ട ദുർഗ ആയിരുന്നു...... കാവിലെ കാട്ടിൽ നിന്നും കാറ്റ് ആഞ്ഞു വീശി.... ഹ്ഹ്.....പൊള്ളി പിടഞ്ഞു കൊണ്ട് രേവതി അവളിൽ നിന്നും കൈ പിൻവലിച്ചു............ വാവേ........"""""" രുക്കുവും കണ്ണനും ഓടി വന്നു....... രുക്കു കുളത്തിലേക്കു ഇറങ്ങാൻ നേരം കണ്ണൻ തടഞ്ഞു....... അരുത്...... """"രേവമ്മ കയറിവരൂ.... അവൾക്കു ഒന്നും സംഭവിക്കില്ല...... ഉമ കൂടെ ഇല്ല എങ്കിൽ മഹേശ്വരൻ ഇല്ല.......... ദൂരെ ആണെങ്കിലും പതിയുടെ മനം അറിയുന്നവൾ സാക്ഷാൽ ഉമാമഹേശ്വരി...... കർത്തവ്യതിനു ഭംഗം വരുത്തരുത്........... കണ്ണൻ പറഞ്ഞതും രേവതി അവളെ ഒന്നു നോക്കി പടവുകളിലേക്കു കയറി.......

അപ്പോഴും വീണ അതേ അവസ്ഥ തുടര്ന്നു........ എന്താ മോനെ ഈ പറയുന്നത്..... തങ്കു കണ്ണന്റെ നെഞ്ചിലേക്കു കൈ വച്ചു...... എല്ലാം പറയാം അപ്പച്ചി..... നിങ്ങളിൽ നിന്നും എല്ലാം മറച്ചു പിടിച്ചത് എല്ലാം........... തങ്കുവിനെ അവൻ നെഞ്ചിലേക്കു കിടത്തി (അവരുടെ ഉള്ളിലെ ദൈവാംശം, ജലന്ദരന്റെ കാര്യങ്ങൾ, പുനർജ്ജന്മം അങ്ങനെ ഉള്ള കാര്യങ്ങൾ ആ വീട്ടിൽ സ്ത്രീകളിൽ അല്പം എങ്കിലും അറിയുന്നത് രേവതിക്ക് മാത്രം ആണ് )...... പടവിന്റെ ഒരു കോണിൽ കണ്ണുകൾ ഇറുകെ അടച്ചു """" ഓം നമഃശിവായ """"ചൊല്ലുന്നുണ്ട് ദുർഗ പ്രസാദ്........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുദ്രൻ ഉഗ്ര രൂപം പൂണ്ടു.......... ആാാ......ആാാ....... ആാാ """"""""""""ദിഗന്തങ്ങൾ പൊട്ടുമാറു അവന്റെ ശബ്ദം ഉയർന്നു............. കൂടെ നിന്നവർക് പോലും ഭയം ഉളവാക്കി.......... രു...... രു... രുദ്ര..... """ചന്തു അവനെ വിളികാൻ ആഞ്ഞതും സഞ്ചയൻ തടഞ്ഞു....... സഞ്ചയൻ കൈകൾ കൂപ്പി..............

ശിവപഞ്ചാക്ഷരി അതേ രാഗത്തിൽ അവന്റെ വായിൽ നിന്നും ഉതിർന്നു വീണു........ ആ കാട്ടിലെ സർവ്വ ജീവജാലങ്ങളും തല ഉയർത്തി.... ആ പഞ്ചാക്ഷരിയിൽ ലയിച്ചു...... നാഗേന്ദ്ര ഹാരായ ത്രിലോചനായ ഭസ്മാങ്ക രാ-കായ മഹേശ്വരായ നിത്യായ ശുദ്ധായ ദിഗംഭരായ തസ്മൈ ന-കാരായ നമഃശിവായ മന്ദാകിനി സലിലചന്ദന ചാർത്തിതായ നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ മന്ദാരപുഷ്പ വഹുപുഷ്പ സുപൂജിതായ തസ്മൈ ക-കാരായ നമഃശിവായ ശിവായ ഗൗരീവദനാം ചവൃന്ദ സൂര്യായ ദക്ഷാധ്വര നാശകായ ശ്രീ നീലകണ്ഠായ വൃഷധ്വജായ തസ്മൈ ശി-കാരായ നമഃശിവായ വസിഷ്ഠ കുംഭോത്ഭവ ഗൗതമായ മുനീന്ദ്ര ദേവാർച്ചിത ശേഖരായ ചന്ദ്രാർക്ക വൈശ്വാനര ലോചനായ തസ്മൈ വ-കാരായ നമഃശിവായ യജ്ന സ്വരൂപായ ജടാധരായ പിനാക ഹസ്തായ സനാതനായ ദിവ്യായ ദേവായ ദിഗംഭരായ തസ്മൈ യ-കാരായ നമഃശിവായ. …

""""" ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ """""" സഞ്ജയന്റെ ശിവപഞ്ചാക്ഷരി മന്ത്രത്തിന്റെ താളത്തിന് ഒപ്പം രുദ്രന്റെ കാലുകൾ മുൻപോട്ടു ചലിച്ചു.... അതിനൊപ്പം ഭൈരവൻ പുറകോട്ടു പൊയ്ക്കൊണ്ടിരുന്നു.......... അരുത്.... അരുത്... കൊല്ലരുത്... ഭയം അയാളെ ചുട്ടു പൊള്ളിച്ചു.... അയാളുടെ ഇടത്തെ കാൽ വലം കയ്യാൽ തൂക്കി അയാളെ തന്റെ മുൻപിലേക്ക് ഇട്ടു രുദ്രൻ ഒരു അലർച്ചയോടെ അയാളുടെ നെഞ്ചിലേക്ക് കയറി ഇരുന്നു...... ..................ആാാാ........ """"""ആാാ """""ഒരു അലർച്ചയോടെ...... ഇരു കയ്യാൽ അയാളുടെ നെഞ്ചകം വലിച്ചു കീറി.... ചങ്ക് പിളർന്നു വന്ന രക്തം അവന്റെ മുഖം ആകെ തെറിച്ചു.............

.ജീവൻ പോകുന്ന പിടപ്പിൽ ഭൈരവന്റെ കാലുകൾ നിലത്തു ആയത്തിൽ അടിച്ചു.... ........ രുദ്രന്റെ വലം കൈ അയാളുടെ ചങ്കിലേക് ആഴ്ന്നിറങ്ങി തിരികെ വന്ന ആ കയ്യിൽ അയാളുടെ ഹൃദയം അപ്പോഴും പിടച്ചു കൊണ്ടിരുന്നു................... കാറ്റിന്റെ ശ്കതി ക്ഷയിച്ചു തുടങ്ങി.............. മോനെ...... """"""മംഗളം ചന്തുവിനെ മുറുകെ പിടിച്ചു......... പേടിക്കണ്ട ചേച്ചിഅമ്മേ ദുഷ്ട ശക്തിയെ ഉന്മൂലനം ചെയുന്ന ആ സംഹാര മൂർത്തിയുടെ സംഹാര താണ്ടവം ആണ് നമ്മൾ കണ്ടത്......... ഹ്ഹ്ഹ്.... ഹ്ഹ്..... കിതപോടെ ചന്തു അവരെ ചേർത്തു പിടിച്ചു........ അവന്റ ഹൃദയം പിടച്ചു..... രുദ്രനിലേക്കു ആവാഹിച്ച ആ സംഹാര മൂർത്തി......... കൈ എടുത്തു തൊഴുതു ഏവരും....... കിഴക്കു വെള്ള കീറി വന്നു തുടങ്ങി........... രുദ്ര ...... """"""സഞ്ജയൻ അവന്റെ വലത്തേ തോളിലേക്ക് കൈ ചേർത്തു...... . ങ്‌ഹേ.....

"""""ഞാ.....ഞാ..... ഞാൻ........ ഹ്ഹ്ഹ്... ഹ്ഹ..... ഒരു കിതപ്പോടെ കൈയിൽ ഇരിക്കുന്ന ചലനം അറ്റ ഹൃദയത്തിലേക്കു നോക്കി...... ആാാ....... """"ഒരു അലർച്ചയോടെ അത്‌ താഴേക്കു വീണു........ രക്തകറ പൂണ്ട കൈയിലേക്കും പിന്നെ താഴെ നെഞ്ചു പിളർന്നു കിടക്കുന്ന ഭൈരവനിലേക്കും മിഴികൾ പോയി........ സഞ്ജയ..... ഞാൻ........ ചന്തു ഞാൻ...... """""ഭ്രാന്തനെ പോലെ കൈ മുടിയിൽ കോർത്തു വലിച്ചവൻ....... ഇല്ലാതായി അവൻ..... നിന്റെ കൈ കൊണ്ട്...... ഇനി ഇവിടെ നിൽക്കണ്ട പോകാം നമുക്ക്...... രുദ്രന്റെ കൈയിൽ പിടിച്ചു മുൻപേ സഞ്ജയൻ നടന്നു...... ബാക്കി ഉള്ളവർ പിന്നിൽ ആയും....... അവർ തിരിഞ്ഞ് നോക്കി........ മൂർത്തി ഭൈരവന്റെ ശവശരീരത്തിൽ കാർക്കിച്ചു തുപ്പി.............. '""ഇതാണ് ഇവന് നൽകുന്ന അന്ത്യ കർമ്മം............ ഹ്ഹ... ത്ഫൂ............ """"".....................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story