രുദ്രവീണ: ഭാഗം 122

rudraveena

എഴുത്തുകാരി: മിഴിമോഹന

മൂർത്തി അമ്മാവാ..... """സഞ്ജയൻ പതുക്കെ വിളിക്കുമ്പോൾ അവാന്റെ തൊണ്ട കുഴിയിൽ ഉമിനീരു തങ്ങി നിന്നു..... എ.... എന്താ കുഞ്ഞേ..... അയാളുടെ ഹൃദയം പെരുമ്പറ കൊട്ടി..... ഇത് ഡാൻ അല്ല.... """ പിന്നെ....? ജലന്ധരൻ ആണ് അവന്റെ പരകായ പ്രവേശം """"""....സഞ്ചയന്റെ കണ്ണുകൾ അടഞ്ഞു അതിൽ ഗൗരിയുടെ നിർജീവം ആയ കണ്ണുകൾ തെളിഞ്ഞു വന്നു............. ധന്വന്തരി മൂർത്തി...... """നീയേ തുണ..... സഞ്ജയന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി....... സഞ്ചയ.... ""നിന്റെ അന്ത്യം അടുത്തു... പുറകിൽ ഇരുന്നു ഡാന്റെ ഉറച്ച ശബ്ദത്തിലൂടെ ജലന്ധരൻ സംസാരിച്ചു തുടങ്ങി........ മ്മ്ഹ.... """നിനക്ക് എന്നേ ഒന്നും ചെയ്യാൻ കഴിയില്ല ജലന്ധര......

ഇവന്റെ ശരീരത്തിലൂടെ എന്റെ മുൻപിൽ വന്നാൽ ഞാൻ തിരിച്ചു അറിയില്ല എന്ന് കരുതിയോ നീ.... നീ എന്നേ മനസിലാകും എന്ന് അറിഞ്ഞു കൊണ്ടു തന്നെ ആണ് ഞാൻ വന്നത്..... അവന്റെ നെറുകയില് അടിച്ച എന്റെ ഓരോ അടിയും പാളി... പക്ഷെ ഇത് പാഴാകില്ല....... നീ ഇല്ലാതെ ആകേണ്ടത് എന്റെ ആവശ്യം ആണ്.... നിനക്ക് ഒരു മകൾ ജനിക്കാൻ പാടില്ല......... അയാൾ പല്ല് ഞറുക്കി..... കുഞ്ഞിന് എന്തെങ്കിലും ചെയ്യാൻ കഴിയില്ലേ... മൂർത്തി നിസ്സഹായതയോടെ സഞ്ജയനെ നോക്കി... അപ്പോഴേക്കും ഡാൻ ആഭിചാര മന്ത്രങ്ങൾ ഉരുക്കഴിച്ചിരുന്നു.... ഇല്ല.... """....എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല.....രുദ്രന്റെ മുൻപിൽ മാത്രമേ അവനു തോൽവി ഉള്ളൂ.... രുദ്രനെ തിരിച്ചു അറിഞ്ഞത് മുതൽ അപകടകാരി ആണിവൻ...........

സഞ്ജയൻ ശ്വാസം ഒന്നു വലിച്ചു വിട്ടു സൈഡ് മിററിൽ കണ്ണുകൾ ഉടക്കി ...... മുഖം ആയിരം സൂര്യന്മാർ ഒരുമിച്ചു ഉദിക്കും പോലെ തിളങ്ങി..... ഈ നീചൻ കുഴിക്കുന്ന കുഴികൾ അവനു തന്നെ വിനയാണു മൂർത്തി അമ്മാവാ സഞ്ജയന്റെ വാക്കുകളിൽ ആവേശം നിറഞ്ഞു ............. എന്താ കുഞ്ഞേ....... """""? നമ്മളെ ഇല്ലതാക്കാൻ ഇവനു കഴിയില്ല.......... ആദിശങ്കരന്റെ പാതി""" അത്‌ അവന്റെ ജീവൻ ആണ് രുദ്രന് വീണ എന്ന പോലെ... ........ സഞ്ജയന്റെ മിഴികൾ സൈഡ് മിററിൽ തങ്ങി നിന്നു........... പുറകിൽ നിന്നും വരുന്ന രുദ്രന്റർ ബുള്ളറ്റ്....... വശത്തെ പാടത്തു നിന്നും അടിക്കുന്ന കാറ്റിൽ അവന്റെ മുടിയിഴകൾ പുറകോട്ടു ചാഞ്ഞു ചെറിയ കഷണ്ടി തെളിഞ്ഞു നിന്നു..........

ഉടുത്തിരുന്ന മുണ്ട് പാറി പരന്നിരുന്നു.......... മുൻപിൽ പെട്രോൾ ടാങ്കിൽ പിടിച്ചു ഇരിക്കുന്ന കുഞ്ഞൻ അവനോട് ചേർന്നു സുരക്ഷിതം ആയി ഒട്ടിച്ചേർന്നിരിക്കുന്നു..... ആാാ നല്ല ആളാണ് മൊബൈൽ ഇവന് കളിക്കാൻ കൊടുത്തത് അവിടെ മറന്നു വെച്ചു അല്ലേ.....കാറിനു സമീപം ബുള്ളറ്റ് നിർത്തി രുദ്രൻ അകത്തേക്കു നോക്കി....... രുദ്രനെ കണ്ടതും ജലന്ധരൻ ഒന്നു പിടച്ചു....ആാാ.... """"അലറി കൊണ്ട് മറുവശത്തു കൂടി പുറത്തേക്കു ചാടിയവൻ.... അതാരാ..... """രുദ്രൻ ബുള്ളറ്റിൽ ഇരുന്നു എത്തി നോക്കി...... ഡാ.... ഡാ... ഡാൻ....... """ഇവൻ..... രുദ്രൻ ഒന്നു പകച്ചു..... ഡാൻ അല്ല ജലന്ദരന്റെ പരകായം.......... അവൻ ഡാൻന്റെ ശരീരത്തിലൂടെ നമ്മളിലേക്കു വന്നിരിക്കുന്നു.....

സഞ്ജയൻ പറഞ്ഞതും രുദ്രൻ കുഞ്ഞനെ ഗ്ലാസിലൂടെ സഞ്ജയന് നൽകി കാറ്റു പോലെ ബുള്ളറ്റിൽ നിന്നും ചാടി ഇറങ്ങി...... അവന്റെ ദിശ ലക്ഷ്യം ആക്കി പാഞ്ഞു.......... തന്റെ കൈയിലേക്ക് അവന്റെ കോളറിൽ പിടിച്ചു വലിക്കുമ്പോൾ രുദ്രനിൽ നിന്നും മൃത്യുമന്ത്രം ഉതിർന്നു............ രോഷം കൊണ്ടു ചുവന്നു രുദ്രന്റ മുഖം....... ഡാനിന്റെ ശരീരത്തെ ഇല്ലാതെ ആക്കാൻ ഉള്ള ആവേശം ആയിരുന്നു ആ സമയം അവനിൽ..... അരുത് രുദ്ര...... """"പുറകിൽ നിന്നും ഓടി വന്ന സഞ്ജയൻ അവനെ വിലക്കി..... നിനക്ക് അവനെ കൊല്ലാൻ കഴിയില്ല കേവലം ഡാനിന്റെ ശരീരം മാത്രം ആണത്........ആ ശരീരത്തെ നശിപ്പിച്ചാലും അതിലേ ആത്മാവ് മറ്റൊരു രൂപത്തിൽ വരും..... ആഹ്..

. """ഡാന്റെ ശരീരത്തിൽ നിന്നും പൊള്ളി പിടഞ്ഞത് പോലെ രുദ്രൻ കൈ പിൻവലിച്ചു.....അവന്റെ പിടി അയഞ്ഞ നിമിഷം ഡാൻ ഓടി പോയിരുന്നു.... പോകുന്ന നിമിഷം തിരിഞ്ഞവൻ ഒരിക്കൽ കൂടി നോക്കി....... സഞ്ജയന്റെ കൈയിൽ ഇരിക്കുന്ന തന്റെ അന്തകന്റെ കുഞ്ഞി കണ്ണുകളുമായി കണ്ണുകൾ കോർത്തു.......... സഞ്ജയ ഞാൻ വന്നില്ലായിരുന്നു എങ്കിൽ അവൻ നിന്നെ..... രുദ്രൻ വലം കൈ കൊണ്ട് തലയിൽ ആഞ്ഞു തടവി........ നീ വന്നല്ലോ.......ചിലത് നിയോഗം ആണ്... ഇല്ലെങ്കിൽ ഞാൻ ഈ ഫോൺ അവിടെ മറന്നു വയ്ക്കുമോ..... മഹാദേവൻ ഒന്നു നിശ്ചയിച്ചിട്ടുണ്ട്.... ശരിയാണ് സഞ്ചയ........ രുദ്രന്റെ ഓർമ്മകൾ അല്പം പുറകിലേക്കു പോയി...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

രുദ്രേട്ട ഗൗരി വിളിക്കുന്നു....... വീണ പറഞ്ഞതും മുറ്റത്തു അജിത്തുമായി സംസാരിച്ചു നിന്ന രുദ്രൻ അകത്തേക്കു ചെന്നു.... എന്താടി.....? സഞ്ജയേട്ടൻ ഫോൺ മറന്നു വച്ചിട്ടാണ് പോയത്... ഗൗരിയുടെ കയ്യിൽ ഉണ്ട്...... വീണ അവനെ കൊണ്ടു താഴെത്തെ മുറിയിൽ ചെന്നതും രുദ്രന്റർ സാമിപ്യം അറിഞ്ഞു ഗൗരി കകട്ടിലിൽ നിന്നും എഴുനേറ്റു........ അവൻ ഫോൺ കൊണ്ട് പോയില്ലേ.....? ഞാൻ കുഞ്ഞന് പാല് കൊടുക്കാൻ ഇവിടെ കേറിയപ്പോൾ കട്ടിലിന്റെ അടിയിൽ നിന്നും ബെൽ കേട്ടു... എടുത്തു നോക്കിയപ്പോൾ സഞ്ജയേട്ടന്റെ ഫോൺ ആണ്....... അതെങ്ങനെ കട്ടിലിന്റെ അടിയിൽ വന്നു.... രുദ്രൻ സംശയത്തോടെ വീണയെയും ഗൗരിയേയും നോക്കി.. രുദ്രേട്ട.....

അത്‌ ഞാനും ഏട്ടനും ഇവിടെ ഇരുന്നു കുഞ്ഞനെ കളിപ്പിക്കുവായിരുന്നു....ഏട്ടൻ ആരോ വിളിച്ചപ്പോൾ പുറത്തേക് പോയി ഫോൺ എടുത്തോ എന്നൊന്നും എനിക്ക് അറിയില്ലാരുന്നു...... കാഴ്ചയുടെ പ്രശ്നമേ..... ഗൗരിയുടെ വാക്ക് ഒന്നു ഇടറി...... ഇവന്റെ കൈയിൽ ഫോൺ കൊടുത്തായിരുന്നോ.....? മ്മ്മ് അവനെ ഫോണിൽ എന്തൊക്കെയോ കാണിക്കുന്നുണ്ടായിരുന്നു അപ്പോഴാണ് പുറത്തേക്കു പോയത്..... ഗൗരി വീണയുടെ കൈയിൽ ഇരുന്ന കുഞ്ഞനെ തലോഡി... ആ കൊള്ളാം പോയപ്പോൾ ഫോൺ ഇവന്റെ കൈയിൽ കൊടുത്തു കാണും ആ ചെറിയ വിടവിലൂടെ ഇവൻ ആയിരിക്കും തള്ളി താഴെ ഇട്ടത്.... ഇവന് അത്‌ ഒരു വീക്നെസ് ആണ്....എ

ന്റെ എത്ര ഫോൺ ആണ് നശിപ്പിച്ചത്..... രുദ്രൻ ഫോൺ കൈയിൽ വാങ്ങി........ ഒന്നു നോക്കി... ഞാൻ കൊണ്ട് കൊടുത്തിട്ടു വരാം അധികം ദൂരം പോയി കാണില്ല............പറഞ്ഞു കൊണ്ട് തിരിഞ്ഞതും.... ച്ഛ.... ""ച്ഛ.... പ്രു.... പ്രു..... നാൻ...... ച്ഛ..... """കുഞ്ഞൻ ശബ്ദം ഉണ്ടാക്കി... അച്ഛന്റെ കുഞ്ഞനും വായോ ഇവിടെ വരെ അല്ലേ ഉള്ളൂ കൊടുത്തിട്ടു വരാം.... ഫോൺ പോക്കറ്റിൽ ഇട്ടു കുഞ്ഞനെ കൊണ്ട് അവൻ ഇറങ്ങി..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കുഞ്ഞ് മനസിൽ അപകട സൂചന ആദ്യമേ കണ്ടു രുദ്ര...... അവനെ കൊണ്ട് ആവുന്ന ഭാഷയിൽ അവൻ അത്‌ പറയാൻ ശ്രമിച്ചു........ സഞ്ജയൻ കുഞ്ഞന്റെ മുടിയിൽ തഴുകി രുദ്രനെ നോക്കുബോൾ കാറിന്റെ മുകളിൽ രണ്ട് കയ്യും കോർത്തു ആലോചനയിൽ ആണ്....

എന്താ രുദ്ര ആലോചിക്കുന്നത്...? ങ്‌ഹേ... """സഞ്ജയ ഡാൻന്റെ ശരീരം അത്‌ ഇത്രയും ദിവസം ആയിട്ടു നശിച്ചില്ലേ..... അത്‌ പോലെ ഇനി അവൻ മറ്റൊരു ശരീരത്തിൽ പരകായം നടത്തില്ല എന്ന് ഉറപ്പുണ്ടോ...? ജീവൻ ഉള്ള ശരീരം ആണെങ്കിലും അല്ലങ്കിലും...... സാധ്യത ഏറെ ആണ്........ നമ്മളെ തോൽപിക്കാൻ ഏതു മാർഗവും അവൻ തിരഞ്ഞെടുക്കും..... രുദ്രന് പരകയാതെ കുറിച് അറിവ് ഉള്ളതല്ലേ.... ഡാനിന്റെ ശരീരത്തിൽ കയറുമ്പോൾ ജാതവേദന്റെ ശരീരം കാളി മഠത്തിൽ കാണില്ലേ...... രുദ്രൻ കണ്ണുകൾ ഇറുകെ അടച്ചു..........പരകായ പ്രവേശത്തെ കുറിച് കുറുമൻ പഠിപ്പിച്ചത് അവന്റെ മനസിലേക്കു കടന്നു വന്നു............. """"""അംബ്രന് പരകായം നടത്താൻ കഴിയില്ല പക്ഷേ അറിഞ്ഞിരിക്കണം എല്ലാം ...

ഒരിക്കൽ അത്‌ അംബ്രന് ഗുണം ചെയ്യും.......... """"""""കുറുമന്റെ വാക്കുകൾ ഓർത്തെടുത്തു കൊണ്ടു രുദ്രൻ സഞ്ജയന് നേരെ തിരിഞ്ഞു........ സഞ്ജയ കാളിമഠത്തിൽ കയറണം എനിക്ക്... ഡാൻന്റെ ശരീരം അത്‌ നമുക് നശിപ്പിക്കണം..... രുദ്ര നീ എന്താ ഈ പറയുന്നത്..... സഞ്ജയൻ സംശയത്തോടെ അവനെ നോക്കി...... അതേ സഞ്ചയ.... ഭൈരവന്റെ മരണത്തോടെ കാളി മഠത്തിൽ ആർക്കും കയറാം... അവൻ പൂട്ടിയ മന്ത്രവാദ പൂട്ടുകൾ എല്ലാം അഴിഞ്ഞു വീണു..... അത്‌ കൊണ്ട്..... അവിടെ കയറി എന്ത് ചെയ്യാൻ ആണ്..... സഞ്ജയ അതാണ് പറഞ്ഞു വരുന്നത്..... ഒരു ശരീരത്തിൽ നിന്നും മറ്റൊരു ശരീരത്തിലേക്കു ജലന്ധരൻ മാറുമ്പോൾ അവന്റെ ശരീരം സൂക്ഷിക്കുന്നത് എവിടെ ആണെന്ന് അറിയുമോ........

അറിയാം എണ്ണ തോണിയിൽ....എന്നു കേട്ടിട്ടുണ്ട് """""" സാധാരണ എണ്ണ തോണി അല്ല.... രുദ്രന്റർ ചുണ്ടിൽ ചിരി പടർന്നു ഇരക്കുള്ള വല അവൻ വീശി തുടങ്ങിയതിന്റെ തെളിവ് ആ ചുണ്ടിൽ തങ്ങി..... പന്ത്രണ്ടു വർഷം കഠിന മന്ത്രത്താലും നിരവധി ഔഷധ കൂട്ടുകളാലും നിർമ്മിച്ച എണ്ണ തോണിയിൽ..........ഡാന്റെ ശരീരത്തിന്റെ ഉപയോഗം കഴിഞ്ഞാൽ അതേ എണ്ണതോണിയിൽ ആ ശരീരവും സൂക്ഷിക്കും........ അപ്പോൾ ഇന്ന് രാത്രി തന്നെ നമുക്ക് അത്‌ നശിപ്പിച്ചാലോ അവന്റ എണ്ണ തോണിയും ഡാനിന്റെ ശരീരവും......... രുദ്രൻ സഞ്ജയനെ നോക്കി.... അത്‌ ശരിയാണ് രുദ്ര എണ്ണ തോണി നശിപ്പിക്കുന്നത് കൊണ്ടു മറ്റൊരു ഗുണം ഉണ്ട് ജീവൻ ഉള്ള ശരീരത് പോലും അവൻ കയറില്ല....

സ്വന്തം ശരീരം സൂക്ഷിക്കാൻ ഇടം ഇല്ലല്ലോ....... സഞ്ജയന്റെ മുഖത്ത് ചിരി പടർന്നു...... കുഞ്ഞേ ഒരു സംശയം........ മൂർത്തി കുഞ്ഞനെ എടുത്തു അവര്ക് അരികിലേക്ക് ചേർന്നു നിന്നു... ചോദിച്ചോളൂ മൂർത്തി അമ്മാവാ...... സഞ്ജയൻ അയാളുടെ തോളിലൂടെ കൈ ഇട്ടു... അത്‌ ഇന്ന് രാത്രി അവൻ ആ ചെറുക്കന്റെ ശരീരത്തിൽ ആണെങ്കിലോ എങ്ങനെ നിങ്ങൾ അത്‌ നശിപ്പിക്കും... സംശയം ന്യായം ആണ് മൂർത്തി അമ്മാവാ... അവിടെ ആണ് പാരകയത്തിന്റെ ഒളിഞ്ഞിരിക്കുന്ന മറ.... ഒരു വ്യക്തിക്ക് പന്ത്രണ്ട് മണിക്കൂറിൽ കൂടുതൽ മറ്റൊരു ശരീരത്തിൽ അധിവസിക്കാൻ ആവില്ല........ അതായത് പന്ത്രണ്ടു മണിക്കൂറിനുള്ളിൽ തിരിച്ചു സ്വന്തം ശരീരത്തിൽ വന്നിരിക്കണം ......

അത്‌ കൊണ്ടു ആണ് ഇന്ന് അർദ്ധരാത്രി കഴിഞ്ഞു നമ്മൾ ആ കർത്തവ്യം ചെയ്യുന്നത്..... രുദ്രൻ ഒരു ചിരിയോടെ അയാളെ നോക്കി...... നിങ്ങൾ കാളി മഠത്തിൽ കടന്നാൽ അവൻ അവിടെ കാണില്ലേ...... ഉപദ്രവിക്കില്ലേ അവൻ.... കാണും....പക്ഷെ അവനു തടയാൻ കഴിയില്ല പരകായം കഴിഞ്ഞു തിരികെ സ്വന്തം ശരീരത്തിൽ വന്നു കഴിയുമ്പോൾ അയാൾ നീണ്ട ഉറക്കത്തിലേക്കു പോകും... ............ ഹോ... ഭാഗ്യം മൂർത്തി ശ്വാസം വലിച്ചു വിട്ടു.... കുഞ്ഞാ വാ.... """"രുദ്രൻ കുഞ്ഞനെ കൈയിൽ വാങ്ങി...... ഇവനെ കൊണ്ട് കൊടുത്തിട്ടു ഞങ്ങൾ പുറകെ വരാം നിങ്ങൾ വിട്ടോ...... കുഞ്ഞനെ ഫ്രണ്ടിൽ ഇരുത്തി ബുള്ളറ്റ് പാഞ്ഞു....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കാളിമഠത്തിലെ മതിലിന്റെ ചുവട്ടിൽ രുദ്രനും ചന്തുവും സഞ്ജയനും ഉണ്ണിയും കണ്ണനും അജിത്തും കാറിൽ വന്നു ഇറങ്ങി....... ചന്തു """"നിനക്ക് മാത്രം അല്ല ആർക്കും അവിടെ ഇനി കയറാം....

. രുദ്രൻ മതിലിന്റെ മുകളിലേക്കു നോക്കി... എന്നാൽ പിന്നെ ആ പടിപ്പുര വഴി കേറിയാൽ പോരെ... ഈ മതില് ചാടണോ.... അല്ലങ്കിൽ തന്നെ ഇങ്ങേർക്ക് മതില് ചാട്ടം വീക്നെസ് ആണ്..... കൊച്ച് പിള്ളേരെ വഴി തെറ്റിക്കാൻ.... കണ്ണന്റെ ചെവിയിൽ പറഞ്ഞു കൊണ്ട് ഉണ്ണി പടിപ്പുര ഭാഗത്തേക്ക്‌ നടന്നതും രുദ്രൻ അവന്റെ കോളറിൽ പിടിച്ചു പുറകോട്ടു വലിച്ചു....... എടാ അവിടെ നിൽക്കുന്നത് ശാപം കിട്ടിയ ഗന്ധർവൻമാര് ആണ്..... അത്‌ വഴി അകത്തു കടന്നാൽ ജലന്ധരൻ ഉണരും അവർ ഉണർത്തും അയാളെ..... പിന്നെ ഇരട്ടി പണി ആകും...... ഞാനും ചന്തുവും അകത്തു കടക്കാം അവന്റെ ബോഡി കയറിൽ കെട്ടി ഇത് വഴി തരാം..... നിങ്ങൾ അലെർട് ആയി ഇരുന്നോണം......

അത് പറഞ്ഞു രുദ്രൻ കയറു വഴി മുകളിലേക്കു കയറി.....പുറകെ ചന്തുവും......... ശബ്ദം ഉണ്ടാകാതെ താഴെ എത്തി കാല് ചവുട്ടി ഒരു കരിയില പോലും അനങ്ങരുത് എന്ന ഉദ്ദേശ്യത്തോടെ മുൻപോട്ടു ആദ്യ കാൽ വച്ചതും മതിലിന്റെ മുകളിൽ നിന്നും ഒരു വിളി.... ശൂ.... ""ശൂ..... "" അതാരാ.... രുദ്രൻ തിരിഞ്ഞു മുകളിലേക്കു നോക്കി.... ഉണ്ണി..... നിന്നോട് ആരാ പറഞ്ഞത് പുറകെ കേറാൻ.... അത്‌ ഒരു ആവേശത്തിന് കയറിയത് ആണ്... പിന്നെ നിങ്ങൾ മതില് ചാടുമ്പോൾ പുറകെ ചാടുന്നത് എന്റെ ഒരു വീക്നെസ് ആണെല്ലോ.... എന്നാൽ ഇറങ്ങി വാ......അവന്റെ ബോഡി പൊക്കാൻ ഇവനും കൂടെ ഉള്ളതാ നല്ലത്.. രുദ്രൻ അവനെ കൈയിൽ താങ്ങി.... മുടിഞ്ഞ വെയിറ്റ്....

ആ പെണ്ണിന് കൊടുക്കുന്നത് മുഴുവൻ ഇവൻ ആണോ കഴിക്കുന്നത്.... സ്നേഹത്തോടെ തരുമ്പോൾ നിഷേധിക്കാൻ പറ്റുവോ...... """മൂന്ന് പേരും ശബ്ദം ഉണ്ടാകാതെ കാളി മഠത്തിൽ കയറി.......... ജലന്ദരന്റെ മുറിയുടെ വാതുക്കൽ ചെന്നത് ജനലിൽ കൂടി മൂവരും നോക്കി....... മലർന്ന് കിടന്നു ഉറങ്ങുന്ന അയാളുടെ നെഞ്ചു ഉയർന്നു പൊങ്ങുന്നുണ്ട്..... നല്ല ഉറക്കം ആണ്......പതിയെ പറഞ്ഞു രുദ്രൻ മുന്പിലേക്കു നടന്നു....... ഇരുവരും പുറകെയും.. ദാ അവിടെ ആണ് ഭൈരവന്റെ മുറി.... ചന്തു ചൂണ്ടി കാണിച്ചു..... ഇനി ലവന്റെ എണ്ണ തോണി എവിടെ ആണോ ആവോ..... ചന്തു ചുറ്റും നോക്കി.... രുദ്ര ദാ അത്‌ കണ്ടോ ചന്തു ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയവർ..... വരാന്തയുടെ ഇടത് ഭാഗത്തു നിന്നും താഴേക്കു കുറച്ചു പടികൾ...... വാ നമുക്ക് ഒന്ന് നോക്കാം...... രുദ്രൻ അവരെ കൊണ്ടു മുൻപിൽ നടന്നു....

പതിയെ പടികൾ ഇറങ്ങുമ്പോൾ കണ്ടു് മുൻപിൽ ആയി ഒരു വലിയ വാതിൽ അത്‌ പതിയെ തള്ളി തുറന്ന് അകത്തു കയറുമ്പോൾ കണ്ടു മുൻപിൽ തെളിഞ്ഞു വരുന്ന വിളക്കുകൾ........ നീളത്തിൽ ഉള്ള ഒരു മുറിയിലേക്കു ആണവർ ചെന്നത്........... ചുറ്റും ഒന്ന് നോക്കിയവർ......... ചന്തു അത്‌ കണ്ടോ..... രുദ്രൻ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയവർ..... തടി കൊണ്ട് ബോട്ട് പോലെ ആകൃതിയിൽ ഒരു വസ്തു.... ചുറ്റും ഏഴു തിരിയിട്ട വിളക്കുകൾ...... മെല്ലെ അതിനു സമീപം നടന്നവർ....... അതിലേക്കു നോക്കിയത് ഉണ്ണി കണ്ണ് പൊത്തി കൊണ്ട് ചന്തുവിനെ മുറുകെ പിടിച്ചു....... കൊഴുത്ത ദ്രാവകത്തിൽ തെളിഞ്ഞു കിടക്കുന്ന ഡാനിന്റെ ശരീരം....... ചന്തു ആദ്യം ഈ ശരീരം ഇവിടെ നിന്നും എടുക്കണം..... വാ പിടിക്ക്....

രുദ്രൻ പറഞ്ഞതും സ്ഥലകാല ബോധം വീണ ഉണ്ണി ഒന്ന് നോക്കി... ഇത് കൊണ്ടാണ് പോത്തേ നിന്നോട് വെളിയിൽ നില്കാൻ പറഞ്ഞത്..... എനിക്ക് പേടി ഒന്നും ഇല്ല ഞാൻ പിടിച്ചോളാം.... പരിഭവിച്ചു കൊണ്ട് എണ്ണ തോണിയിലേക്ക് കൈ ഇട്ടവൻ ഡാനിന്റെ കാലിൽ പിടിച്ചു...... രുദ്രൻ തലയിലും പിടിച്ചു ആ ശരീരം പൊക്കി താഴേക്കു ഇട്ടു....... രുദ്ര ഈ വെള്ളം കമഴ്ത്തി കളയണ്ടെ....... ചന്തു മീശ കടിച്ചു നോക്കി.... വേണം.....ആദ്യം ഇവനെ നമുക്ക് മുകളിൽ കൊണ്ടു കിടത്താം..... പതിയെ ഡാനിനെ എടുത്തു പടികൾ കയറി...... സൂക്ഷിച്ചു എണ്ണ ഇറ്റു വീഴുന്നുണ്ട് തെന്നരുത്‌ രുദ്രൻ ഉണ്ണിക് താക്കീത് നൽകി...... മുകളിൽ കിടത്തി തിരിയാൻ നേരം ഉണ്ണി അവന്റെ മുഖത്തേക്കു നോക്കി...... ഇറെസ്പോണ്സിബിൾ ചാത്തന്മാർ... നേരെ ചൊവ്വേ കൊല്ലാൻ പോലും അറിയില്ല......

കണ്ടം തുണ്ടം വെട്ടി നുറുക്കി ഇരുന്നേൽ ഇവന്റെ ശരീരം അങ്ങേര് എടുക്കുമായിരുന്നു........ എടെ മതി..... വന്നു എണ്ണ കമഴ്ത്തി കളയാം.... രുദ്രൻ ഉണ്ണിയുടെ കൈ പിടിച്ചു വീണ്ടും താഴേക്കു ഇറങ്ങി.... പതിയെ കമഴ്ത്തി കളയാം"""....... പന്ത്രണ്ടു വർഷത്തെ അവന്റെ തപം ഇവിടെ നശിക്കുന്നു..... ഇനി ജലന്ധരൻ എന്ന ദുരാത്മാവിനു പരകായം ചെയ്യാൻ ഒരിക്കലും കഴിയില്ല........ രുദ്രന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു............ മൂവരും കൂടി ആ എണ്ണ തോണി പതിയെ കമഴ്ത്തി തുടങ്ങി..... നല്ല ഭാരം...... ചന്തു ഒന്ന് ശ്വാസം എടുത്തു വിട്ടു... സമയം ആകുമ്പോൾ ചെയ്യുന്നത് ഒക്കെ അബദ്ധം ആകും എന്നു പറയും പോലെ ആണ് ജലന്ദരന്റെ കാര്യം..... എണ്ണ കമഴത്തുന്ന കൂട്ടത്തിൽ രുദ്രൻ പറഞ്ഞത്............ അവൻ ഒരിക്കലും പ്രതീക്ഷിക്കില്ല ഇത് പോലെ ഒരു അടി....... കുറുമന് നന്ദി പറയണം.... പരകായം വിശദമായി പറഞ്ഞു തന്നതിന്...... എണ്ണ മുഴുവൻ ഒഴുക്കി കളഞ്ഞു കൊണ്ട് രുദ്രൻ ഒരു നിമിഷം കണ്ണ് അടച്ചു കുറുമനെ പ്രാർത്ഥിച്ചു........................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story