രുദ്രവീണ: ഭാഗം 127

rudraveena

എഴുത്തുകാരി: മിഴിമോഹന

ആ കിളവൻ എന്നേ കേറി ചേച്ചി എന്ന് വിളിച്ചു.......... ""ചുണ്ട് കൂർപ്പിച്ചവൾ നോക്കി.... ഹ്ഹഹ്ഹ..... ഹഹഹ..... ഉണ്ണി വാ പൊത്തി ചിരിക്കാൻ തുടങ്ങി......... എന്തിനാ ചിരിക്കുന്നത്........? ചുണ്ട് മലർത്തി നിന്നവൾ... കെട്ടി ഒരു കൊച്ച് ഉള്ള നിന്നെ പിന്നെ അയാൾ വാവേ എന്ന് വിളിക്കണോ ഞങ്ങള്ക്ക് അബദ്ധം പറ്റി എന്ന് വച്ചു......... ദേ ഉണ്ണിയേട്ടാ......""""""" വീണ അവനെ തല്ലാൻ ആയി പുറകെ ഓടി.......... ഓഫീസ് മുറിയിൽ നിന്നും പുറത്തു വന്ന മഹേന്ദ്രൻ പല്ല് കടിച്ചു ഈർഷ്യയോടെ അത്‌ നോക്കി നിന്നു........... കണ്ണുകൾ അഗ്നിക്കു സാമാനം എരിഞ്ഞു......... അയാളെ കണ്ടതും വീണ ഒന്നു നിന്നു ദേഷിച്ചു നോക്കികൊണ്ട് മുകളിലേക്കു കയറി ആ സമയവും അവളിലേക്ക് പോയിരുന്നു അവന്റെ കണ്ണുകൾ ........

ഉണ്ണി അയാളുടെ കണ്ണിലെ ചലനങ്ങൾ ഒപ്പി എടുത്തു ........ വല്യച്ചനോട് സംസാരിച്ചോ....?അല്പം കനപ്പിച്ചു ആണ് അവൻ ചോദിച്ചത്.... സംസാരിച്ചു പുറത്തേ ഔട്ട്‌ ഹൗസിൽ താമസിച്ചോളാൻ പറഞ്ഞു........... """പറഞ്ഞു തീർന്നതും അവന്റെ കണ്ണുകൾ മുകളിലേക്കു തറഞ്ഞു.... ഒരു നിമിഷം തൊണ്ട കുഴിയിൽ നീരു വറ്റും പോലെ തോന്നി...... വീണയുടെ തോളിലൂടെ കൈ ഇട്ടു ഇറങ്ങി വരുന്ന രുദ്രൻ .... യൂണിഫോമിലാണ് അവൻ വീണ അവന്റെ ഒഫിഷ്യൽ ക്യാപ് നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു............ അവന്റെ കണ്ണുകൾ വീണയുടെ തോളിലേക്ക് പോയി.... അതിൽ ചേർന്നിരിക്കുന്ന രോമാവൃതം ആയ കൈകൾ......അത്‌ കാൺകെ അവനിൽ അസ്വസ്ഥത ഉടലെടുത്തു.....

മറ്റൊരുവന്റെ ഭാര്യ ആണെങ്കിലും ഒരു നിമിഷം കൊണ്ട് മോഹിച്ചു പോയിരുന്നു..... മഹേന്ദ്രനെ കണ്ടതും സംശയത്തോടെ രുദ്രൻ അവനെയും ഉണ്ണിയേയും നോക്കി......... വല്യച്ഛന്റെ പുതിയ ഡ്രൈവർ ആണ് രുദ്രേട്ട......ഇന്ന് മുതൽ ഔട്ട്‌ ഹൗസിൽ താമസിച്ചു കൊള്ളാൻ വല്യച്ഛൻ പറഞ്ഞു.... ഉണ്ണി മഹേന്ദ്രനെ നോക്കി കൊണ്ടു രുദ്രനോടായി പറഞ്ഞു.... """ ഓഹ്.... ""അത് ശരി..... എന്താ പേര്... എവിടെയാണു നാട്...... രുദ്രൻ മഹേന്ദ്രനെ ചുഴിഞ്ഞൊന്നു നോക്കി..... മഹേന്ദ്രന്റെ ശ്രദ്ധ തന്നിൽ പതിഞ്ഞതും നിറഞ്ഞ പുഞ്ചിരി അവന് നൽകി.... മ... മ.. മഹേന്ദ്രൻ..... ഞാൻ കുറച്ചു തെക്കു നിന്നാണ്...... രുദ്രനെ കണ്ട പകപ്പും ഉള്ളിലെ ഈർഷ്യയും അവനിൽ പ്രകടം ആയി ......

കണ്ണുകൾ അറിയാതെ വീണയിലേക്കു പോകുന്നത് അവൻ അറിഞ്ഞു... മ്മ്മ്മ്....... ശരി പിന്നെ കാണാം അവനെ ഒന്നു കൂടെ നോക്കി പുറതെക്ക് ഇറങ്ങി....... അവൻ എങ്ങനെ ഉണ്ടെടാ ഔട്ട്‌ ഹൗസിലേക്ക് നടന്നു പോകുന്ന മഹേന്ദ്രനെ നോക്കി കൊണ്ടു ജീപ്പിൽ ഇരുന്നു രുദ്രൻ ഉണ്ണിയോട് ചോദിച്ചു..... ആളു ശുദ്ധൻ ആണ് ... പിന്നെ പെണ്ണുങ്ങൾ ഒരു വീക്നെസ് ആണെന്ന് തോന്നുന്നു... അത്‌ പ്രായത്തിന്റെ ആണ്..... ഉണ്ണി ഡോറിൽ കൈ പിടിച്ചു അവനെ നോക്കി.... ഇവൾ എന്തിനാ കുറച്ചു നേരം ആയി മുഖം വീർപ്പിച്ചു നില്കുന്നത്..... രുദ്രനെ വീണയെ നോക്കി.... അതോ അവളെ അവൻ ചേച്ചി എന്ന് വിളിച്ചു..... പിന്നെ ഈ അമ്മച്ചിയെ എന്താ വിളിക്കേണ്ടത്...... അമ്മച്ചി നിങ്ങടെ കെട്ടിയോള്...

"""മ്മ്ഹ """രുദ്രേട്ടനെക്കാൾ പ്രായം ഉണ്ട് അവന്... എന്നിട്ട് എന്നേ കേറി ചേച്ചി എന്ന്....... വീണ മുഖം തിരിച്ചു.... സാരമില്ല വാവേ.... ഒരു ബഹുമാനം അല്ലേ അവൻ തന്നത്...... രുദ്രൻ ചിരിച്ചു കൊണ്ടു അവളെ കണ്ണ് അടച്ചു കാണിച്ചു...... രണ്ടിനോടും പ്രത്യേകം പറഞ്ഞേക്കാം എനിക്ക് അയാളെ അത്രക് ബോധിച്ചിട്ടില്ല........ """അമ്മവനോട് പറഞ്ഞു അയാളെ വേണ്ട എന്ന് പറ രുദ്രേട്ട.... അവൾ കൊഞ്ചി കൊണ്ട് അവന്റെ മുഖത്തേക്കു നോക്കി.... തത്കാലം അവൻ ഇവിടെ നിൽക്കട്ടെ അച്ഛൻ അപ്പോയ്ന്റ് ചെയ്തത് അല്ലേ നമുക്ക് നോകാം..... വണ്ടി എടുത്തോ ഡ്രൈവറോട് പറഞ്ഞു മുഖം തിരിച്ചവൻ............ ഔട്ട്‌ഹൗസലെ ജനൽ വഴി എല്ലാം നോക്കി കാണുകയാണ് അസുരഭാവം നിറഞ്ഞ ആ രണ്ടു കണ്ണുകൾ....

രുദ്രന്റെ വണ്ടി ഔട്ട്‌ഹൗസിന്റെ മുൻപിൽ എത്തിയതും ജനൽ വഴി കണ്ണുകൾ പരസ്പരം കൊരുത്തു...... അപ്പോഴും അവനെ നോക്കി പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ആ വണ്ടി കടന്നു പോയി........... മ്മ്ഹ """".... രുദ്രൻ...... മഹാദേവന്റെ അംശം ഉൾക്കൊണ്ട്‌ ജനിച്ചവൻ.....അവന്റെ പാതി വീണ.....മതി മറന്നു പോയി അവളുടെ സൗന്ദര്യം കണ്ടതും........... അവൻ വാതുക്കലെക്കു നോക്കി.......... ഉണ്ണിയൊടു വഴക്കിട്ടു അവന്റെ കയ്യ് കടിച്ചു മുറിക്കുന്ന വീണ....... ചെറുതായ് അവളെ തല്ലി ചേർത്തു പിടിച്ചവൻ അകത്തേക്കു കൊണ്ടു പോകുന്നു...... ഛേ.... """എനിക്ക് എന്താണ് സംഭവിക്കുന്നത്....ശത്രുവിനെ ഇല്ലാതാകാൻ വന്ന ഞാൻ.... എനിക്ക് എന്ത് പറ്റി.... ഞാൻ എങ്ങനെ ആ സൗന്ദര്യത്തിൽ വീണു പോയി...........

മഹേന്ദ്രൻ കട്ടിലിന്റെ ഹെഡ്‌റെസ്റ്റിൽ തല വെച്ചു കിടന്നു........... കൗമാരം പിന്നിട്ടത് മുതൽ താൻ കാണുന്ന സ്വപ്നത്തിലെ സുന്ദരിയുടെ രൂപം........ വെണ്ണക്കൽ കടഞ്ഞെടുത്ത ശിൽപം...... ഇനി അത്‌ അവൻ അനുഭവിക്കില്ല എനിക്ക് സ്വന്തം..... ഈ മഹേന്ദരനു സ്വന്തം............. കരുക്കൾ നീക്കി എല്ലാം തകർക്കുമ്പോൾ അവൾക്കു മാത്രം ഒന്നും സംഭവിക്കാൻ പാടില്ല......... പ്രണയം കൊണ്ടു മൂടും ഞാൻ അവളെ............ കണ്ണുകൾ അടച്ചു സ്വപ്നലോകത്തിൽ എന്നവണ്ണം വീണിരുന്നു അവൻ......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വൈകിട്ട് മീനുവും മംഗളയും ഒരുമിച്ചു കാവിൽ വിളക്ക് തെളിയിച്ചു തിരികെ വരുകയാണ് വീണ.....രണ്ടുപേരുടെയും കൈയിൽ കുഞ്ഞനും കുഞ്ഞാപ്പുവും ഉണ്ട്.... കൂടെ ചിത്രനും.......

ദേ ഒന്നു നിന്നെ........ """""കാവിലെ കുളത്തിനു സമീപം എത്തിയതും കുളത്തിന്റെ പടവിൽ നിന്നും ഓടി വരുന്ന മഹേന്ദ്രൻ കുളി കഴിഞ്ഞു ഒറ്റ മുണ്ടും കഴുത്തിലൂടെ നേര്യതും പുതച്ചിരുന്നു..... എന്താ...... """വീണ അവനെ കനപ്പിച്ചു ഒന്നു നോക്കി..... ക്ഷമിക്കണം....."""അവൻ വീണയുടെ മുഖത്തേക്കു ഇമവെട്ടാതെ നോക്കി... എന്തിനു..... ""ഞാൻ എന്തിനാണ് തന്നോട് ക്ഷമിക്കേണ്ടത്.... അവന്റെ നോട്ടം ഇഷ്ടപ്പെടാതെ മുഖം തിരിച്ചു അവൾ...... രാവിലെ കുട്ടിയെ ചേച്ചി എന്ന് വിളിച്ചതിനു....... ഓ... അത്‌ സാരമില്ല താൻ എന്നേ ചേച്ചി ആയി കണ്ടോ... രുദ്രന്റെ ഭാര്യ ആണ് ഞാൻ അപ്പോൾ അങ്ങനെ കാണുന്നത് ആണ് എനിക്കിഷ്ടം....... അധികാരഭാവത്തോടെ അവൾ പറഞ്ഞതും അവനിൽ അസ്വസ്ഥത ഉടൽ എടുത്തു....

രുദ്രന്റെ ഭാര്യ """ഉള്ളാലെ മുറു മുറുത്തവൻ.. പല്ല് കടിച്ചു.... മ്മ്ഹ """ഇനി നീ എന്റേത് ആണ്... നിന്നെ എങ്ങനെ സ്വന്തം ആക്കണം എന്ന് എനിക്ക് അറിയാം........ അവൻ അവളെ അടിമുടി നോക്കി.... താൻ എന്താ നോക്കുന്നത് മാറു ഞങ്ങള്ക്ക് പോകണം........അവനെ തടഞ്ഞു പോകാൻ ഒരുങ്ങിയതും അവൻ അവളുടെ കൈയിൽ ഇരുന്ന കുഞ്ഞനെ ഞൊടി ഇടയിൽ കൈയിലേക്ക് എടുത്തു....... എന്റെ കുഞ്ഞ്..... """"അറിയാതെ അവളിൽ ആ മാതൃഭാവം പുറത്തേക്കു വന്നു.....കുഞ്ഞിന്റെ തൊട്ടു അടുത്തുള്ള അപകടം അറിഞ്ഞു അവൾ... എന്റെ കുഞ്ഞിനെ ഇങ്ങു താ........ അവൾ കൈ നീട്ടുമ്പോൾ കുഞ്ഞൻ മഹേന്ദ്രന്റെ കൈയിൽ ഇരുന്നു ചാടി കളിച്ചു........

അവന്റെ മൂക്കിൽ തോട്ടു.....മീശയിൽ തൊട്ടു... അവസാനം വലം കൈയിൽ ഇരുന്നു മഹേന്ദ്രന്റെ ഇടം കൈയിൽ തഴുകി പച്ച കുത്തിയ ഭാഗത്തു ഒന്നു കൂടി ഉഴിഞ്ഞു മഹേന്ദ്രന്റെ കണ്ണുകളിലേക് നോക്കി.... ഊഊ... """ഉമ്മാമ്മ... പിന്നെയും ആ പച്ച കുത്തിയ ഭാഗത്തു ഉഴിഞ്ഞു.... ഉമ്മാമ്മ.... കുറ്റും.. '""ഉമ്മാമ്മ കുത്തും""" എന്ന് അവ്യക്തമായി പറഞ്ഞു.......... ങ്‌ഹേ.... """മന്ത്രശക്തിയാൽ ഞാൻ മായിച്ചു കളഞ്ഞത് ഇവന് കാണാൻ കഴിയുന്നുണ്ടോ...? അതെങ്ങനെ സംഭാവ്യം ആകും..... മഹേന്ദ്രൻ കുഞ്ഞന്റെ കണ്ണിലേക്കു നോക്കി...... ആദ്യം അതിൽ എരുമയുടെ രൂപം തെളിഞ്ഞു വന്നു...... പിന്നീട് ആ ആ സ്ഥാനത്തു ഇരു കണ്ണിലെയും ഗോളങ്ങൾക് നടുവിൽ സ്വർണ്ണ നിറത്തിൽ ത്രിശൂലം തെളിഞ്ഞു വന്നു......

അതിലെ കാന്തിക ശക്തിയെ തടുക്കാൻ ആകാതെ അവൻ കണ്ണുകൾ വലിച്ചു...... ആാാാ..... """"അവനിൽ നിന്നും ഒരു അലർച്ച ആയിരുന്നു വന്നത്.... കുഞ്ഞനെ പെട്ടന്നു തന്നെ വീണയുടെ കൈയിലേക്ക് നല്കിയവൻ...... എന്തെ കുഞ്ഞൻ മൂത്രം ഒഴിച്ചോ.... അതോ കടിച്ചോ.... മംഗള വീണയുടെ കയ്യിൽ നിന്നും കുഞ്ഞനെ വാങ്ങി......... മാമനെ കടിച്ചോ മുത്തേ....... അവനെ എടുത്തു നെഞ്ചിലേക് വെച്ചവൾ മുൻപോട്ടു നടന്നു പുറകെ മീനുവും വീണയും.......... അക്ഷരാർത്ഥത്തിൽ പകച്ചു പോയ മഹേന്ദ്രൻ തിരിഞ്ഞു പോകുന്ന അവരെ നോക്കി.... മീനുവിന്റെ കൈയിൽ ഇരുന്ന കുഞ്ഞാപ്പുവും മംഗളയുടെ കൈയിൽ ഇരുന്ന കുഞ്ഞനും അവളുടെ സാരി തുമ്പിൽ പിടിച്ച ചിത്രനും ഒരു പോലെ അവനെ നോക്കി........

കുഞ്ഞാപ്പുവിന്റെ കഴുത്തിലെ അടയാളം തെളിഞ്ഞു വരുന്നത് അവൻ കണ്ടു..... ഒന്ന് ഞെട്ടി തരിച്ചതും തന്നെ നോക്കുന്ന ചിത്രന്റെ കണ്ണുകൾ കുറുകുന്നത് അവൻ കണ്ടു്....അവന്റെ ചുണ്ടിൽ വിടരുന്ന ചിരിയുടെ അർത്ഥം അറിയാതെ അവൻ ഉഴറി......... (ചിത്രൻ ബ്ര്ഹമാവിന്റെ അംശം ആണ് മഹിഷാസുരന് വരം കൊടുത്തത് ബ്ര്ഹമാവ് ആണ് നരനാൽ മരണം ഇല്ല എന്നാൽ നാരിയൽ മരണം ഉണ്ട്...... ആാാ കുഞ്ഞ് മനസ് അത്‌ അറിഞ്ഞു പെരുമാറി.... ) ഈ മൂന്ന് കുഞ്ഞുങ്ങളും അതിശക്തർ ആണ്..... പെണ്ണിന്റെ പുറകെ പോകാതെ പെട്ടന്നു തന്നെ എന്റെ ലക്ഷ്യം നടപ്പിൽ ആക്കണം....... ഏട്ടന്റെ പൂജ കഴിയുന്ന തൊണ്ണൂറാം ദിവസം ഗർഭമതി ആയ അവളുടെ ബലി നടക്കണം...... അന്നു തന്നെ ഇവൾ എനിക്ക് സ്വന്തം ആയിരിക്കണം..... എന്റെ പ്രണയം മുഴുവനും അന്നു രാത്രിയിൽ അവൾക്കു ഞാൻ പകർന്നു നൽകും......... അവന്റെ ചുണ്ടിൽ വശ്യമായ ചിരി പടര്ന്നു........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ചേച്ചി അമ്മേ അയാൾ കുഞ്ഞനെ എടുത്തതും എന്തിനാ ഭയന്നു നിലവിളിച്ചത്.......... വീണ മംഗളയെ നോക്കി..... കുഞ്ഞാപ്പുവിനെ കടിക്കാൻ കിട്ടാത്തത് കൊണ്ടു അയാളെ കടിച്ചു കാണും കടിയൻ..... മംഗള വാത്സല്യപൂർവ്വം അവനെ തഴുകുമ്പോഴും ചിത്രന്റെ ചുണ്ടിൽ ചിരി നിറഞ്ഞു നിന്നു.... കുഞ്ഞ് മനസിലേ കളങ്കം ഇല്ലായ്മ......... ഇല്ല ചേച്ചി അമ്മേ കുഞ്ഞൻ അയാളെ കടിച്ചിട്ടില്ല ഞാൻ കണ്ടത് അല്ലേ.... മീനു ഇടയിൽ കയറി.... എന്നാൽ ചിലപ്പോൾ നഖം കൊണ്ടത് ആയിരിക്കും........നിങ്ങള് വാ പിള്ളേരെ.... മംഗള ശാസനയോടെ മുന്പോട്ട് നടന്നു....... ... വീണക് ആ വാക്കുകളിൽ സംതൃപ്തി പോരാതെ അവൾ തിരിഞ്ഞ് ഒന്നു നോക്കി.......

വശ്യമായ ചിരിയോടെ തങ്ങളെ നോക്കി നിൽക്കുന്ന മഹിയെ കണ്ടതും ഉള്ളിൽ അറപ്പു തോന്നി.... ഛേ """"അവൻ കാൺകെ തന്നെ അത്‌ പ്രകടിപ്പിച്ചു അവൾ മുന്പോട്ട് നടന്നു...... നിങ്ങൾ എന്താ താമസിച്ചത്....... ഞാൻ നോക്കി വരുവായിരുന്നു..... ഉണ്ണി പകുതി ദൂരം ചെന്നപ്പഴേക് അവരുടെ അടുത്തേക് വന്നു.... അത്‌ ആ പുതിയ ഡ്രൈവർ മാപ്പു പറയാൻ വന്നതാ ഉണ്ണിയേട്ടാ.... മീനു ചിരിച്ചു കൊണ്ടു പറഞ്ഞു... മാപ്പോ """"....എന്തിനു...? എന്നേ രാവിലെ ചേച്ചി എന്ന് വിളിച്ചതിനു.... എനിക്ക് ഇഷ്ടം ആകുന്നില്ല അയാളെ... ഇന്ന് തന്നെ അയാളെ പറഞ്ഞു വിടണം ഉണ്ണിയേട്ടാ..... ചുണ്ട് പുളുത്തി അവൾ അവന്റെ ഷർട്ടിന്റെ ബട്ടൻസിൽ പിടിച്ചു....... ഞാൻ വന്നത് കുട്ടിക്ക് തീരെ ഇഷ്ടം ആയിട്ടില്ല എന്നു മനസിൽ ആയി....

മഹിയുടെ ശബ്ദം കേട്ടതും അവൾ തിരിഞ്ഞു നോക്കി......... അതേ ദേഷ്യത്തോടെ തന്നെ അവൾ അകത്തേക്കു കയറി..... ഉണ്ണിയോടുള്ള അവളുടെ അടുപ്പം കണ്ടതും ഉള്ളിൽ നുരഞ്ഞു പൊങ്ങിയ ദേഷ്യത്തെ അടക്കി നിന്നു മഹി................. അത്‌ ഒന്നും കുഴപ്പം ഇല്ല മഹേന്ദ്ര പുതിയത് ആയി വന്ന ആളെ മനസിലാക്കാൻ അവള് കുറച്ചു സമയം എടുക്കും.......... അതിനുള്ള സാവകാശം വേണം അവൾക്കു...... ഉണ്ണി നേർത്ത ചിരിയോടെ അവനെ നോക്കി...... എന്തിനാ ഉണ്ണിയേട്ടാ വാവ ദേഷ്യപ്പെട്ടു പോയത്...... ആവണി പുറത്തേക്കു വന്നു........... മഹേന്ദ്രൻ അവളെ കണ്ടതും അടിമുടി നോക്കി.......കാത്തിരുന്ന ഇര....... അവളുടെ ഉദരത്തിലേക്കു പോയി അവന്റെ കണ്ണുകൾ....

അതിൽ തുടിക്കുന്ന മൂന്ന് ജീവനുകൾ അവൻ തിരിച്ചു അറിഞ്ഞു............ ഹാ..... """"""സുമുഖികാളിക്ക് നൽകാൻ മൂന്ന് ഭ്രൂണം........ പിഴിഞ്ഞെടുക്കും നിന്റെ വയറ്റിൽ കുരുത്ത മൂന്ന് ജീവൻ ഞാൻ...... എന്താ മഹേന്ദ്രൻ ആലോചിക്കുന്നത്...... """"ഉണ്ണിയുടെ ശബ്ദം കേട്ടതും ആലോചനയിൽ നിന്നും ഞെട്ടി ഉണർന്നു അവൻ........... ങ്‌ഹേ.... ഒന്നുമില്ല സർ.... ഇതാണോ സാറിന്റെ ഭാര്യ............. മ്മ്മ്... അതേ....... ഉണ്ണി തല കുലുക്കി.... ഞാൻ തെറ്റിധരിച്ചുട്ടൊ രാവിലെ........ മഹി അവനെ അർത്ഥം വെച്ചു നോക്കി.... എന്തിനു....? ഉണ്ണി സംശയത്തോടെ നോക്കി... അല്ല.....മറ്റേ കുട്ടിയുടെ സാറിനോടുള്ള അടുപ്പം കണ്ടപ്പോൾ നിങ്ങൾ ഭാര്യയും ഭർത്താവും ആണെന്ന്..... സാറിന്റെ പെരുമാറ്റവും കണ്ടപ്പോൾ അങ്ങനെ തോന്നി...........

കുറുക്കന്റെ കുശാഗ്ര ബുദ്ധിയോടെ അവൻ ഉണ്ണിയേയും ആവണിയെയും നോക്കി ........... താൻ ഒരുപാട് തെറ്റിധരിക്കാൻ നിൽക്കണ്ട അവൾ എന്റെ സഹോദരി ആണ്....ഉണ്ണിയുടെ ശബ്ദത്തിലും ആ ഈർഷ്യ നിന്നു... അയ്യോ സാറെ ഞാൻ വേറെ ഒന്നും കൊണ്ടു പറഞ്ഞതല്ലാ..... നിങ്ങൾ തമ്മിൽ നല്ല ചേർച്ച തോന്നി........ അത്‌ കൊണ്ടു പറഞ്ഞതാ.... മറ്റേ സാർ ആണേൽ ഭയങ്കര ഗൗരവം ആ കുട്ടിക്ക് മാച്ച് ആയി തോന്നിയില്ല....... ഒന്നും തോന്നരുതേ കുട്ടി ഞാൻ മനസ്സിൽ ഉള്ളത് അത്‌ പോലെ പറയുന്ന കൂട്ടത്തിൽ ആണ്....... അവൻ ആവണിക് നേരെ തിരിഞ്ഞു നോക്കി ഒന്ന് ചിരിച്ചു കാണിച്ചു ഔട്ട്‌ഹൗസിലേക്ക് നടന്നു........... എന്താ ഉണ്ണിയേട്ടാ അയാൾ പറഞ്ഞത്...... ഞാൻ ഉണ്ണിയേട്ടന് ചേരില്ലേ....

ഇത്തിരി നിറം കുറവ് ആണന്നു അല്ലേ ഉള്ളൂ.......... കണ്ണിൽ നിന്നും ഉരുണ്ടു വീണ നീര്തുള്ളികൾ നിലത്തു വീണു ഉടഞ്ഞിരുന്നു..... എന്റെ പെണ്ണേ നീ എന്താ ഈ പറയുന്നത്..... അവൻ വെറും വിവരകേട് ആണ് വാ പോയ കോടാലി ...... കണ്ടാൽ അറിഞ്ഞു കൂടെ.... എനിക്ക് എന്റെ പെണ്ണ് മതി.....ദാ ഇനി കരഞ്ഞാൽ അകത്തു കിടക്കുന്ന വാവ റിലീസ് ആകുമ്പോൾ ഞങ്ങൾ സംഘ ചേർന്നു നിന്നെ അറ്റാക്ക് ചെയ്യും..... ഉണ്ണി അവളെ ചേർത്തു പിടിച്ചതും ഒഴുകി വന്നു കണ്ണുനീർ തുടച്ചു അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു .... ആദ്യത്തെ തീപ്പൊരി ആവണിയുടെ മനസിലേക്കു ഊതി കൊടുത്തവൻ കട്ടിലിന്റെ ഹെഡ്‌റെസ്റ്റിലേക്കു തല വെച്ച് കിടന്നു...... മഹേന്ദ്രൻ ആരാണെന്നു അറിയില്ല.......

ഇനി വല്യൊത്തു വീട്ടിൽ ഒരു ഭൂകമ്പം നടക്കും അവരുടെ ഒത്തൊരുമ ആണ് അവരുടെ വിജയം അത്‌ തകർക്കണം അത്‌ ഉണ്ണി, ആവണി, വീണ മൂവരിൽ നിന്നും തുടങ്ങണം......... തുടങ്ങി കഴിഞ്ഞിരിക്കുന്നു ഞാൻ......... പുച്ഛത്തോടെ ജനൽ പാളിയിൽ കൂടി ആകാശത്തേക്കു നോകിയവൻ..... സമീപത്തു കൂടി ഹോൺ അടിച്ചു പോകുന്ന രുദ്രന്റെ ജീപ്പ് കണ്ടതും അറിയാതെ കട്ടിലിൽ നിന്നും ചാടി എഴുനേറ്റു ........... . ഛേ.... """എനിക്കെന്താണ് സംഭവിക്കുന്നത് അവന്റെ സാമീപ്യം അറിയുമ്പോൾ ഞാൻ അറിയാതെ പതറി പോകുന്നുവല്ലോ...... അത്രക് ശക്തൻ ആണോ അവൻ...... മഹേന്ദ്രനെക്കാൾ ശക്തൻ........ ഒരിക്കലും ഇല്ല...... മഹേന്ദ്രന് മുകളിൽ ഒരു ശക്തിയും വളരാൻ പാടില്ല.......

രാജ്യവും രാജകുമാരിയും എനിക്ക് സ്വന്തം.............. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുദ്രേട്ട അയാളെ എനിക്ക് അത്ര പിടിക്കുന്നില്ല..... നമുക്ക് അമ്മാവനോട് പറഞ്ഞു അയാളെ പറഞ്ഞു വിടാം...... ബാൽക്കണിയിലെ ചാരുപടിയിൽ രുദ്രന്റെ നെഞ്ചോട് ചേർന്നു കിടന്നവൾ.......... മ്മ്മ്... എന്തെ....? അയാൾ നിന്നെ പിന്നെ ചേച്ചി എന്നു വിളിച്ചോ.... അത്‌ അല്ല അതിനു മാപ്പ് പറഞ്ഞു....പക്ഷെ എന്തോ അയാൾ ശരിയല്ല എന്നു തോന്നുന്നു രുദ്രേട്ട..... നിന്റെ തോന്നൽ ആണ് വാവേ.... അത്‌ ഒരു പാവം ആണന്നു തോന്നുന്നു... വല്യൊത്തു വന്നു സുന്ദരികൾ ആയ തരുണീമണികളെ കണ്ടപ്പോൾ ഒന്ന് ഇളകി.... ഇടക്ക് ഞാൻ കൈ നിവർത്തി ഒന്ന് കൊടുത്താൽ തീരാവുന്ന പ്രശ്നം ഉള്ളൂ........ രുദ്രന്റെ ചുണ്ടിൽ ചിരി പടർന്നു......

രുദ്രേട്ടൻ ചിരിച്ചോ....... ഇങ്ങനെ പോയാൽ അവനെ ഞാൻ തന്നെ കൊല്ലും........രാക്ഷസൻ..... അവന്റെ നെഞ്ചിൽ ആഞ്ഞു കുത്തിയിട്ടു എഴുനേറ്റ് തൂണിൽ പിടിച്ചു നിന്നവൾ..... അവനെ കൊല്ലാൻ ഉള്ള ധൈര്യം നിനക്ക് ഉണ്ടോ വാവേ...പുറകിലൂടെ ചെന്നു അവളുടെ വയറിലൂടെ ഇരു കയ്യും ചുറ്റി പിടിച്ചു..കഴുത്തിടുക്കിൽ തല വെച്ചവൻ കാതോരം ചോദിച്ചു.... ഇങ്ങനെ പോയാലത്തെ കാര്യം ആണ് പറഞ്ഞത്.... ചുണ്ട് കൂർപ്പിച്ചവൾ അവനെ നോക്കി....... കൂട്ടത്തിൽ നഖം അവന്റെ കൈയിൽ കുത്തി ഇറക്കി... ആ.... . അവനോടുള്ള ദേഷ്യം എന്നോട് തീർക്കാതെ പെണ്ണേ....... കവിളിൽ മുഖം ഉരസുമ്പോൾ അവളുടെ ദേഷ്യം പതിയെ തണുത്തുറഞ്ഞു തുടങ്ങി...... തിരികെ അവന്റെ മുഖത്തു തന്റെ പ്രണയം ചുണ്ടുകളാൽ പതിപ്പിക്കുമ്പോൾ നാണം അവളെ വന്നു മൂടി..........

പുറത്തേ പൈപ്പിൽ നിന്നും മൺകുടത്തിൽ വെള്ളം എടുക്കാൻ വന്ന മഹിയുടെ കണ്ണുകൾ ഇതെല്ലാം കണ്ടു കൊണ്ടു ചുമന്നു തുടുത്തു......... നാസിക വിറച്ചു തുളളി ..... അവർ കാണാതെ മാവിന്റെ പുറകിൽ പതുങ്ങി നിന്നവൻ....ദേഷ്യം മുഴുവൻ കയ്യിലെ നഖതാൽ മാവിന്റെ തൊലിയിൽ വരഞ്ഞു തീർത്തു ............. രുദ്രനും വീണയും ബാൽക്കണിയിൽ നിന്നും പോയതും... ഇരു കയ്യും മുടിയിൽ കോർത്തു വലിച്ചു..... നഖം ഒടിഞ്ഞു പുറത്തു ചാടുന്ന ചോര തുള്ളികൾ നെറ്റിയിൽ പതിച്ചു........... എന്റേത് മാത്രം ആണവൾ... എന്റേത് മാത്രം.... പുലമ്പി കൊണ്ടു തിരിഞ്ഞതും കാല് തട്ടി മൺകുടം പൊട്ടിയിരുന്നു..... ഛേ.... """അവൻ ദേഷ്യം കൊണ്ട് അതിൽ ഒരു ചവുട്ടു കൂടി കൊടുത്തു മുറിയിലേക്കു നടന്നു..........................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story