രുദ്രവീണ: ഭാഗം 128

rudraveena

എഴുത്തുകാരി: മിഴിമോഹന

പുറത്തേ പൈപ്പിൽ നിന്നും മൺകുടത്തിൽ വെള്ളം എടുക്കാൻ വന്ന മഹിയുടെ കണ്ണുകൾ ഇതെല്ലാം കണ്ടു കൊണ്ടു ചുമന്നു തുടുത്തു......... നാസിക വിറച്ചു തുളളി ..... അവർ കാണാതെ മാവിന്റെ പുറകിൽ പതുങ്ങി നിന്നവൻ....ദേഷ്യം മുഴുവൻ കയ്യിലെ നഖതാൽ മാവിന്റെ തൊലിയിൽ വരഞ്ഞു തീർത്തു ............. രുദ്രനും വീണയും ബാൽക്കണിയിൽ നിന്നും പോയതും... ഇരു കയ്യും മുടിയിൽ കോർത്തു വലിച്ചു..... നഖം ഒടിഞ്ഞു പുറത്തു ചാടുന്ന ചോര തുള്ളികൾ നെറ്റിയിൽ പതിച്ചു........... എന്റേത് മാത്രം ആണവൾ... എന്റേത് മാത്രം.... പുലമ്പി കൊണ്ടു തിരിഞ്ഞതും കാല് തട്ടി മൺകുടം പൊട്ടിയിരുന്നു..... ഛേ.... """അവൻ ദേഷ്യം കൊണ്ട് അതിൽ ഒരു ചവുട്ടു കൂടി കൊടുത്തു മുറിയിലേക്കു നടന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഇത്‌ ആരാ ഇവിടെ ഈ മൺകുടം ഉടച്ചു ഇട്ടിരിക്കുന്നത്.... തങ്കു ചുറ്റും നോക്കി... എന്താ അപ്പച്ചി.... കുഞ്ഞനെ എടുത്തു കൊണ്ടു ആവണി അവിടേക്കു വന്നു .... അറിയില്ല മോളേ ദേ ഒരു മൺകുടം ഉടഞ്ഞു കിടക്കുന്നു.... ഇതിപ്പോ ആരാ ഉടച്ചത്...... അയ്യോ അമ്മേ രാത്രി വെള്ളം എടുക്കാൻ വന്നപോൾ എന്റെ കൈയിൽ നിന്നും അറിയാതെ വീണത് ആണ്...... ഷർട്ടിന്റെ മുകളിലെ ബട്ടൻസ് ഇട്ടു കൊണ്ടു മഹി ഓടി അവിടെക് വന്നു.... ആഹാ മോൻ ആയിരുന്നോ.... പിന്നെ എങ്ങനെ വെള്ളം എടുത്തു...... ചോദിക്കാൻ വയ്യാരുന്നോ.....ഇവിടുത്തെ കുട്ടികളെ പോലെ തന്നെ വിചാരിച്ചോളൂ.... എന്ത് ആവശ്യം ഉണ്ടേലും പറയാൻ മടിക്കരുത്..... മ്മ്മ്മ്.. ശരി അമ്മേ.... നിഷ്കളങ്കതയുടെ മൂട് പടം മുഖത്തു നിറച്ചവൻ നോക്കി...

ശൊ ആ കുട്ടിക്ക് വന്നു ചോദിച്ചു കൂടയിടുന്നോ..... പതം പറഞ്ഞു പോകുന്ന തങ്കുവിനെ നോക്കി അവൻ അവർക് പിന്നാലെ പോകാൻ ഒരുങ്ങിയ ആവണിയെ പുറകിൽ നിന്നു വിളിച്ചു .... ഒന്ന് നിൽക്കുവോ....? എന്തെ...? അവൾ പുരികം ഉയർത്തി നോക്കി.... കുട്ടീടെ പേര് ആവണി എന്നാണ് അല്ലേ ...? മ്മ്മ്... അതേ....... രുദ്രേട്ടനെ മോഹിച്ചത് ആവണി കിട്ടിയത് വീണക്... വീണയെ മോഹിച്ചത് ഉണ്ണി കിട്ടിയത് ആവണിക്..... അത്‌ അല്ലേ സത്യം......... അത്‌ ഒക്കെ എന്തിനാ ഇപ്പോൾ പറയുന്നത് രുദ്രേട്ടൻ എന്റെ ഏട്ടൻ ആണ് അറിയാൻ ഞാൻ വൈകി പോയി..... അതിനു ഞാൻ ഏട്ടനോട് ക്ഷമ ചോദിച്ചത് ആണ്..... ആവണി രുദ്രേട്ടന്റെ സഹോദരി ആയിരിക്കും നിങ്ങൾ പരസ്പരം അങ്ങനെ കാണു....

പക്ഷെ വീണ ഉണ്ണിക് സഹോദരി അല്ല ഒരിക്കൽ സ്വന്തം ആക്കാൻ കൊതിച്ച മുറപ്പെണ്ണ് ആണ്........ അത്‌ അല്ലേ സത്യം.... അത്‌ ഒക്കെ ഇപ്പോൾ ഇവിടെ പറയേണ്ട കാര്യം എന്താണ്....? പിന്നെ വല്യൊതെ കുടുംബ കാര്യങ്ങളിൽ ഒന്നും താൻ ഇടപെടേണ്ട..... കേട്ടല്ലോ.... ആവണി തിരിഞ്ഞതും മഹി അവൾക് കുറുകെ വന്നു...... ഞാൻ പറഞ്ഞു എന്നേ ഉള്ളൂ..... സൂക്ഷിച്ചാൽ ദുഖിക്കേണ്ട...... അവരുടെ കളിയും ചിരിയും ഒന്നും എനിക്ക് അത്ര ബോധിച്ചില്ല........ മഹി അവളെ ഒന്ന് ചുഴിഞ്ഞു നോക്കി ചെറിയ ചിരി അവൾക്കായി നൽകി ഔട്ട്‌ഹൗസിലേക്ക് നടന്നു...... ശേ.... """ഇയാൾ എന്താ ഇങ്ങനെ.....? മ്മ""".. """ഉമ്മാമ്മ... ഉമ്മാമ്മ... """"അവളുടെ കൈയിൽ ഇരുന്ന കുഞ്ഞൻ ചൂണ്ടിയ ഭാഗത്തേക് അവൾ നോക്കി....

അവർ നിന്നിരുന്നു മാവിൽ എരുമയുടെ രൂപം തെളിഞ്ഞു നില്കുന്നു..... ഇത്‌ ആരാ വരച്ചത്..... അതിൽ പറ്റിച്ചേർന്ന ചോരപ്പാടുകൾ അവൾ നോക്കി........ ആർക്കറിയാം ചിത്രൻ ആയിരിക്കും.... അവന് വര ഭ്രാന്ത്‌ കയറീ മരത്തിലും വരയ്ക്കാൻ തുടങ്ങിയോ..... ആവണി കുഞ്ഞന്റെ മുഖത്തു ഉമ്മ നൽകി അകത്തേക്കു നടന്നു.......... എങ്കിലും മഹിയുടെ വാക്കുകൾ അവളിൽ അസ്വസ്ഥത സൃഷ്ടിച്ചു തുടങ്ങിയിരുന്നു............. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 മഹി വന്നിട്ട് ഏകദേശ രണ്ടാഴ്ചയോളം ആയിരുന്നു... പലപ്പോഴായി ആവണിയെ ഒറ്റക് കിട്ടുന്ന സമയം മുതൽ ആകാൻ അവൻ ശ്രമം നടത്തി............ കുഞ്ഞാപ്പുവിനെ കൊണ്ടു ചെമ്പക ചുവട്ടിൽ നിൽക്കുന്ന ആവണിക് സമീപം വന്നു മഹി......

മഹിയേട്ടൻ ചിറ്റപ്പനെ വിളിക്കാൻ പോയില്ലേ ഇത്‌ വരെ ആവണി ചോദിച്ചു കൊണ്ട് ഒരു ചെമ്പക പൂവ് ഇറുതു കുഞ്ഞാപ്പുവിനു നൽകി..... ഇല്ല കുറച്ചു സമയം കഴിഞ്ഞു ചെന്നാൽ മതി എന്ന് മുതലാളി പറഞ്ഞു........ കുഞ്ഞാപ്പുവിന്റെ കഴുത്തിൽ തെളിഞ്ഞു നിൽക്കുന്ന മുദ്രയിലേക്കു സൂക്ഷിച്ചു നോകിയവൻ...... മഹിയെട്ടൻ എന്താ സൂക്ഷിച് നോക്കുന്നത്..... അവൾ പുരികം ഉയർത്തി നോക്കി.... ഏയ് ഒന്നും ഇല്ല ഈ കുഞ്ഞിന്റെ കഴുത്തിലെ ഈ പാട് അത്‌ നല്ലത് അല്ല ആവണി അത്‌ ഈ കുടുംബത്തിന് ദോഷം ചെയ്യും....... ആഹാ മുദ്ര ശാസ്ത്രം ഒക്കെ അറിയുമോ......? പിന്നെ അറിയാതെ എനിക്ക് അറിയാത്തതു ഒന്നും ഇല്ല....

ഇപ്പോൾ തന്നെ ആവണി ജന്മം നൽകാൻ പോകുന്നത് മൂന്നു കുഞ്ഞുങ്ങൾക്ക് ആണെന്ന് ഞാൻ പറഞ്ഞാൽ ആവണി വിശ്വസിക്കുമോ.... ഏയ് അതൊക്കെ സ്കാൻ ചെയ്താൽ അല്ലേ അറിയാൻ പറ്റു.......... വെറുതെ പറയല്ലേ... സത്യം ആണെടോ തന്റെ കാത്തിരിപ്പിനു ഫലം ദൈവം ഒരുമിച്ചാണ് തരുന്നത്....ഞാൻ പറയുന്നത് സത്യം ആണെങ്കിൽ താൻ എന്നേ പൂർണ്ണമായും വിശ്വസിക്കുമോ.......... മഹി കുശാഗ്ര ബുദ്ധിയോടെ അവളെ നോക്കി.... വിശ്വസികാം...... പൂർണമായും വിശ്വസിക്കാം.... ചെറിയ കുസൃതിയോടെ തല കുലുക്കിയവൾ... വാക്ക്......""""മഹി വലം കൈ അവളുടെ നേരെ നീട്ടി.... അത്‌..... """"അവൾ ഒന്ന് ആലോചിച്ചു നിന്നതും മഹി കൈ പിൻവലിക്കാൻ ഒരുങ്ങി......

വിശ്വാസം ഇല്ല എങ്കിൽ വാക്ക് തരേണ്ട.... ഇല്ല"""""" വിശ്വസം.... വാക്ക്..... വലതു കൈ അവന്റെ കൈയിലേക്ക് വെച്ചവൾ..... ഇരയെ വീഴ്ത്തിയ കുറുനരിയെ പോലെ ചിരിച്ചവൻ........... ഉണ്ണി സർ എവിടെ...? നിഷ്കളങ്കനെ പോലേ അകത്തേക്കു നോക്കി .... ഉണ്ണിയേട്ടൻ വാവേ കൂട്ടി കൊണ്ട് വരാൻ പോയി..... """"ആവണി അത്‌ പറഞ്ഞതും മഹിയുടെ നെറ്റി ചുളിഞ്ഞു...... രണ്ടു തുള്ളി വിയർപ്പു തുളി ചെന്നിത്തടത്തിലൂടെ ഒഴുകി ഇറങ്ങി....... തനിക് ഉണ്ണി സാറിനെ ഭയങ്കര വിശ്വാസം ആണ് അല്ലേ..... അവസാനം സ്വന്തം കാലിനു അടിയിലെ മണ്ണ് ഒലിച്ചു പോകുമ്പോഴും ഈ വിശ്വാസം കൂടെ കാണണം............. മഹിയുടെ വാക്കുകൾ കേട്ടതും ആവണിയുടെ തല ചെറുതായി കുനിഞ്ഞു........

കണ്ണുകൾ നാല് വശത്തു ഓടി കളിക്കുന്നത് അവൻ കണ്ടു...... ആ അസ്വസ്ഥത അവന്റെ ഹൃദയ താളം കൂട്ടി...... മഹി എന്താ ഇവിടെ......? അകത്തു നിന്നും കുഞ്ഞനെ കൊണ്ടു ചന്തു ഇറങ്ങി വന്നു...... കൈയിൽ ഇരുന്ന ബിസ്‌ക്കറ് മുന്പിലെ നാലു പല്ല് കൊണ്ടു കടിച്ചു തിന്നുന്ന കുഞ്ഞനെ നോകിയവൻ........ അ.. അ... അത്‌ ഒന്നും ഇല്ല സാറെ ചുമ്മ കേശുനെ കണ്ടപ്പോൾ വന്നത് ആണ്.... വാക്കുകൾക്കായി അവൻ പരതിയതും.....വായിൽ ഇട്ടു ചവച്ച ആരോറൂട്ട് ബിസ്‌ക്കറ് മഹിയുടെ മുഖത്തേക്കു തുപ്പി തെറിപ്പിച്ചിരുന്നു കുഞ്ഞൻ........ അത്‌ കണ്ടു കുഞ്ഞാപ്പു കൈ കൊട്ടി ചാടി തുള്ളി......... ഛേ """"""......ഉള്ളാലെ പറഞ്ഞു കൊണ്ട് മുഖത്തെ അവന്റെ വായിലെ തേൻ ഉമിനീര് കലർന്ന ബിസ്ക്കറ്റ് വലം കയ്യാൽ തുടച്ചവൻ.........

എന്താ കുഞ്ഞാ ഇത്‌ കുസൃതി കൂടുന്നുണ്ട് കേട്ടോ.... അമ്മേടെ മോൻ തന്നെ ...... ചന്തു കുറുമ്പൊടെ അവനെ നോക്കുമ്പോൾ ആവണി മുഖം താഴ്ത്തി ചിരിച്ചു...... അത്‌ സാരമില്ല സാറെ കുഞ്ഞ് അല്ലേ അവനു ഒന്നും അറിയില്ലലോ വഴക് പറയല്ലേ....... ഇച്ചിരി കുറുമ്പ് ഉണ്ടന്ന് അല്ലേ ഉള്ളൂ അത്‌ ഞാൻ മാറ്റി എടുത്തോളാം......... ചെറിയ ചിരി സമ്മാനിച്ചു കൊണ്ടു മുന്പോട്ട് പോകുമ്പോൾ അവന്റെ കണ്ണുകൾ കുഞ്ഞന്റെ കുഞ്ഞി കണ്ണുകളുമായി ഉടക്കി....... അതിലെ ത്രിശൂലം തനിക് നേരെ വരുന്നത് പോലെ തോന്നി........ അയ്യോ...... """""പെട്ടന്നു ആയിരുന്നു അവന്റെ അലർച്ച.... തിരിഞ്ഞ് നോക്കി നടന്ന അവനെ തട്ടി നിന്നു ഉണ്ണിയുടെ കാർ.......... മഹി എന്താ ചാകാൻ ഇറങ്ങിയത് ആണോ...... ഉണ്ണി ഗ്ലാസ് താഴ്ത്തി......

അത്‌ ഞാൻ........ ഞാൻ.... ഞാൻ കണ്ടില്ല..... അവന്റെ കണ്ണുകൾ ഉള്ളിൽ ഇരുന്ന വീണയിലേക്കു പോയി......അവന്റെ നോട്ടം വന്നതും മുഖം തിരിച്ചവൾ.............. കാറിൽ നിന്നും വീണയും ഉണ്ണിയും ഒരുമിച്ച് ഇറങ്ങിയതും ആവണിയുടെ മുഖം മങ്ങി അറിയാതെ മിഴികൾ മാറി നിൽക്കുന്ന മഹിയിലേക്കു പോയി............ എന്താ ഉണ്ണിയേട്ട താമസിച്ചത്....... """"""കഴിവതും വീണയെ നോക്കാതെ ഇരിക്കാൻ ശ്രമിച്ചവൾ.......... ഇവൾക് ഇടക്ക് വെച്ചു ഐസ്ക്രീം വേണം എന്ന് നിർബന്ധം.... പിന്നെ ഐസ്ക്രീം പാര്ലറിൽ പോയി.... അല്ലേൽ വല്യൊതെ വീട് തിരിച്ചു വയ്ക്കും അവൾ........ ഉണ്ണി ചിരിയോടെ കുഞ്ഞാപ്പുവിനെ കൈയിലേക്ക് എടുത്തു............

ഞാൻ ചുമ്മ പറഞ്ഞു എന്നേ ഉള്ളൂ ഉണ്ണിയേട്ടൻ വാങ്ങി തരും എന്ന് പ്രതീക്ഷിച്ചില്ല...... എന്നിട്ട് ഇപ്പോൾ ഞാൻ വീട് തിരിച്ചു വയ്ക്കും പോലും..... മ്മ്ഹ്ഹ് """""ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി ആവണിയുടെ കൈയിൽ പിടിച്ചവൾ..... വാ ചേച്ചി എനിക്ക് വിശക്കുന്നു........ """""""ആ കൈ മെല്ലെ എടുത്തു മാറ്റി ആവണി മുഖത്ത് ചിരി വരുത്താൻ ശ്രമിച്ചു കൊണ്ടു അകത്തേക്കു പോയി........ ഈ ചേച്ചിക്ക് എന്ത് പറ്റി ഉണ്ണിയേട്ട......? ഐസ്ക്രീം വാങ്ങി കൊടുക്കത്തെന്റെ കുശുമ്പ് ആണ് പെണ്ണേ......ചന്തുവിന്റെ കൈയിൽ ഇരുന്ന കുഞ്ഞനു ഒന്ന് മുത്തി ഉണ്ണി കുഞ്ഞാപ്പുവിനെ കൊണ്ടു അകത്തേക്കു കയറി പോയി...... എന്നാലും ചേച്ചിക്കു എന്ത് പറ്റി.......ചന്തുവേട്ടാ.....?

അവൾ കുഞ്ഞനെ അവന്റെ കൈയിൽ നിന്നും വാങ്ങി.....രാവിലെ ക്ലാസിനു പോയ അമ്മേ കണ്ട സന്തോഷത്തിൽ അവളുടെ മുഖം ആകെ കുഞ്ഞി ചുണ്ട് അമർത്തി അവൻ....... അവൾക് ഒരു കുഴപ്പം ഇല്ല നീ പോയി ഫ്രഷ് ആയി കഴിക്കാൻ നോക്ക്........ അത്‌ പറഞ്ഞു പോകുമ്പോൾ ചന്തുവിന്റെ കണ്ണുകൾ മഹിയിലെക്ക് പോയിരുന്നു............ ആവണി എന്ന ഇര തന്റെ മുൻപിൽ വീണു എന്ന് മനസിൽ ആക്കിയ മഹി അടുത്ത തന്റെ പദ്ധതികൾ നെയ്തു കൊണ്ടു ഔട്ട്‌ഹൗസിലേക്കു നടന്നു ..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഉണ്ണി ഇന്ന് അല്ലേ ആവണിയെ കൊണ്ടു സ്കാനിങിനു പോകുന്നത്...... ഹോസ്പിറ്റൽ പോയിട്ടു വിളിച്ചു പറയണം കേട്ടോ....

രുദ്രനും ചന്തുവും കൂടി താഴേക്കു വന്നു അപ്പോഴേക്കും ഇരുവരും ഹോസ്പിറ്റലിൽ പോകാൻ ഒരുങ്ങി കഴിഞ്ഞിരുന്നു............... വീണ അടുത്തേക് ചെന്നതും ആവണി അവളുടെ കൈ തട്ടി മാറ്റി........അവളുടെ മുഖത്തു നോക്കാതെ നില്കാൻ ശ്രമിക്കുന്ന ആവണിയെ കണ്ടതും നെഞ്ചു കൊത്തി വലിക്കും പോലേ തോന്നി അവൾക്........ എല്ലാവരോടും യാത്ര പറഞ്ഞു പോകുന്ന അവൾ തന്റെ കുഞ്ഞനെ പോലും നോക്കുന്നില്ല എന്ന് അവൾ വേദനയോടെ തിരിച്ചു അറിഞ്ഞു ......... രുദ്രേട്ട....... """""ആവണി ചേച്ചിക്ക് എന്നോട് എന്തോ ദേഷ്യം ഉള്ളത് പോലെ........ കട്ടിലിൽ ഇരുന്നു ഫയൽ നോക്കുന്ന രുദ്രന്റെ അടുത്തേക് വന്നവൾ...... എന്ത് ദേഷ്യം....? നിനക്ക് തോന്നുന്നത് ആണ്....

ഫയലിൽ നിന്നും കണ്ണ് എടുക്കാതെ ഇരുന്നവൻ.... അല്ല രുദ്രേട്ട........ എന്തോ ഉണ്ട്...... ആ മഹിയുടെ സ്വഭാവം നല്ലത് അല്ല എന്ന് ഞാൻ പരഞ്ഞപ്പോൾ എന്നോട് ചൂട് ആയി... അയാൾ അല്ല വേറെ ചിലർ ആണ് കണ്ണടച്ചു പാല് കുടിക്കുന്നത് എന്നൊക്കെ പറഞ്ഞൂ........... അതെന്താ ചേച്ചി അങ്ങനെ പറയുന്നത്.....? എന്റെ വാവേ നീ എന്തിനാ മഹിയുടെ സ്വഭാവം നോക്കാൻ പോകുന്നത്.... അവൻ ഇവിടുത്തെ മാസശമ്പളക്കാരൻ മാത്രം ആണ് അതും അച്ഛൻ അപ്പോയ്ന്റ് ചെയ്തത്.... രുദ്രേട്ടനും അയാൾക് സപ്പോർട്ട് ആണോ....? എനിക്ക് അയാളെ ഇഷ്ടം അല്ല....... അയാൾ ആവണി ചേച്ചിയെ എന്തോ പറഞ്ഞു തെറ്റി ധരിപ്പിച്ചിട്ടുണ്ട്....... കുന്തം.... കുറെ നേരം ആയി മനുഷ്യന് സമാധാനം തരാതെ ഇരിക്കുന്നു....

രുദ്രൻ ഫയൽ കട്ടിലിലേക്ക് വലിച്ചു എറിഞ്ഞു എഴുനേറ്റ് മുണ്ടും മടക്കി കുത്തി പുറത്തേക് ഇറങ്ങി........ വാതുക്കൽ ചെന്നു തിരിഞ്ഞു നോക്കി വീണയുടെ കണ്ണുകളിലെ മാറ്റത്തെ നിരീക്ഷിച്ചവൻ..... ചുണ്ടിൽ ഒരു ചിരി പടർന്നു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഇതിപ്പോ congrats എത്ര എണ്ണം പറയണം..... """മുന്പിലെ സ്കാൻ റിപ്പോർട്ട്‌ നോക്കി ഡോക്ടർ കൃഷ്ണ ഇന്ദ്രജിത് ഉണ്ണിയേയും ആവണിയെയും മാറി മാറി നോക്കി..... എന്താ ഡോക്ടർ.....? ഉണ്ണി സംശയത്തോടെ നോക്കി...... അപൂ ർവം ആയി മാത്രം കാണുന്ന ഒരു പ്രതിഭാസം എന്നൊക്കെ പറയും പോലെ ഉണ്ണി മൂന്നു കുഞ്ഞുങ്ങളുടെ അച്ഛൻ ആകാൻ പോകുന്നു........ ങ്‌ഹേ..... """കൃഷ്ണ അത്‌ പറയുമ്പോൾ ആവണിയുടെ കാതുകളിൽ മഹിയുടെ വാക്കുകൾ അലയടിച്ചു......

ആവണി എന്താ ഒന്നും മിണ്ടാത്തത്.... സന്തോഷം ആയില്ലേ........ മ്മ്മ്... """അതിയായ സന്തോഷം ഉണ്ടെങ്കിലും ആ വാക്കുകൾ അവളെ ആ നിമിഷം കൊത്തി വലിച്ചു........ എന്താ എന്റെ പെണ്ണിന് വേണ്ടത്..... കാറിൽ ഇരുന്നു അവളെ തന്നിലേക്കു ചേർത്ത് പിടിച്ചവൻ ഇടം കയ്യാൽ അവളുടെ ഉദരത്തിൽ തഴുകി....... മൂന്ന് മസാല ദോശ വേണോ....? റിലീസ് ആകാൻ കിടക്കുന്ന മൂന്ന് പടത്തിനും ഇനി വഴക് വേണ്ട..... എന്നിട്ട് രണ്ടെണ്ണം ഉണ്ണിയേട്ടന് കഴിക്കാൻ അല്ലേ... അവന്റെ മീശയിൽ തഴുകി അവൾ........ എനിക്ക് ഒന്നും വേണ്ട ഉണ്ണിയേട്ടൻ എന്നും എന്റേത് മാത്രം ആയാൽ മതി.......... അവന്റെ കവിളിൽ അവളുടെ ഉമിനീരിന്റെ ചൂട് പതിഞ്ഞു......

ആണെല്ലോ എന്നും നിന്റേത് മാത്രം ആയിരിക്കും ഞാൻ..... അവളുടെ വലം കൈയിൽ ഇടം കൈ കോർത്തവൻ...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വല്യൊതെ നടുമുറിയിൽ ഈ സന്തോഷം പങ്കു വെയ്ക്കുമ്പോൾ ഓഫീസ് മുറിയിൽ നിന്നും ദുർഗ പ്രസാദിന് ഒപ്പം മഹിയും ഇറങ്ങി വന്നു..... ആദ്യ മാസത്തെ ശമ്പളം അവന്റെ കൈയിൽ ചുരുട്ടി പിടിച്ചിരുന്നു......... ആരും കാണാതെ അവൻ ആവണിയെ ഒന്ന് നോക്കി അവളുടെ കണ്ണുകളും അവന്റെ മുഖത്തേക്ക് പോയി..... അവന്റെ കണ്ണുകളിലെ ഭാവം അവൾക് വായിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നു ..... അവൻ പറഞ്ഞത് സത്യം ആയില്ലേ എന്നൊരു ചോദ്യം ആ മുഖത്ത് നിറഞ്ഞു നില്കുന്നു......... വീണ ഇരുവരെയും സൂഷ്‌മം ആയി ശ്രദ്ധിച്ചു........

ആവണി ചേച്ചിയെ എന്തോ പറഞ്ഞു തെറ്റിധരിപ്പിച്ചിട്ടുണ്ട് ഇയാൾ.... ചേച്ചി പാവം ആണ്............. ഇവന്റെ പിടിയിൽ നിന്നും എത്രയും പെട്ടന്നു മോചിപ്പിക്കണം........ വീണയുടെ കണ്ണുകളിൽ അവനോടുള്ള ദേഷ്യം നുരഞ്ഞു പൊങ്ങി... ചേച്ചി.... """എന്റെ കുഞ്ഞനും കുഞ്ഞാപ്പുവിനും കളിക്കാൻ ഇനി മൂന്ന് വാവകൾ കൂടി വരും അല്ലേ.... വീണ മഹിയെ ശ്രദ്ധിക്കാതെ ആവണിയുടെ കവിളിൽ ഒന്ന് മുത്തി......... അത്‌ ഇഷ്ടപ്പെടാതെ മുഖം ചുളിക്കുന്ന ആവണിയെ നോക്കി നിന്നു മഹി..... ആവണിയുടെ മുഖഭാവം വീണയിലും അസ്വസ്ഥത ഉണ്ടാക്കി..........ആവണിയുടെ ദേഹത്തെ പൊതിഞ്ഞിരിക്കുന്ന വീണയുടെ കൈകൾ അടർത്തി മാറ്റാൻ അവൾ ശ്രമിക്കുന്നുണ്ട്........

മഹിയുടെ കണ്ണുകൾ അത്‌ ഒപ്പി എടുത്തു....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 എന്താ വാവേ ആലോചിക്കുന്നത്..... """അലസം ആയി കുഞ്ഞിന് പാല് കൊടുക്കുന്ന വീണയെ തട്ടി വിളിച്ചു രുദ്രൻ.......... ആഹ്... """എന്താ രുദ്രേട്ട......? നീ എന്താണ് ആലോചിക്കുന്നത്...... മുഖം തുടച്ചു കൊണ്ടു ടവൽ അവളുടെ ദേഹത്തേക് ഇട്ടവൻ..... മുല ഞെട്ടിൽ നിന്നും ഉറങ്ങുന്ന കുഞ്ഞനെ അടർത്തി മാറ്റി നിസ്സംഗതയോടെ രുദ്രനെ നോക്കിയവൾ........ ആശ്രയത്തിനായി കേഴുന്ന അവളുടെ കണ്ണുകൾ കണ്ടതും ഉള്ളം ഒന്ന് പിടച്ചു എങ്കിലും അത് മറച്ചു വെച്ച് കൊണ്ട് അവളെ നോക്കി...... രുദ്രേട്ട ഞാൻ പറയുന്നത് നിങ്ങൾ ആരും എന്താ വിശ്വസിക്കാത്തത്...... അയാൾ ആവണി ചേച്ചിയെ....... വാവേ നിർതിക്കോ....

നിന്റെ ആവശ്യം ഇല്ലാത്ത തെറ്റിദ്ധാരണകൾ ആണ് എല്ലാത്തിനും കാരണം.... അവൻ അത്ര കുഴപ്പം ഉണ്ടെന്നു ഞങ്ങള്ക്ക് ആർക്കും തോന്നുന്നില്ലാലോ പിന്നെ നിനക്ക് മാത്രം എന്താ... രുദ്രൻ പുതപ്പെടുത്തു മുഖത്തേക്കു വലിച്ചു ഇട്ടു തിരിഞ്ഞു കിടന്നു......... നെഞ്ചിൽ വിങ്ങുന്ന വേദനയെ കടിച്ചമർത്തി...... ആരും വേണ്ട....എനിക്ക് ആരും വേണ്ട അവനെ കൊല്ലും ഞാൻ..... ഈ വീട്ടിലേ സന്തോഷത്തെ ഇല്ലാതാക്കാൻ ആണ് അവന്റെ ശ്രമം എങ്കിൽ ഈ വീണ തന്നെ അവനെ കൊല്ലും......അവന്റെ നോട്ടവും ഭാവവും....... രുദ്രന്റെ പെണ്ണിൽ ആണോ അവന്റെ കണ്ണ്....ചൂഴ്ന്നെടുക്കും ഞാൻ....... ഇടഞ്ഞാൽ ഞാൻ ഭദ്രകാളി ആണ് അത് അവന് അറിയില്ല..... പല്ല് കടിച്ചു കൊണ്ട് കണ്ണുകൾ രുദ്രനിലേക്കു പോയി...

ഒന്നും അറിയാതെ കിടന്നു ഉറങ്ങുന്നത് കണ്ടില്ലേ വീണ ആരാണെന്നു കാണിച്ചു തരാം.....പതം പറഞ്ഞു കൊണ്ട് കുഞ്ഞനെ നടുക്ക് കിടത്തി മെല്ലെ ഉറക്കത്തിലേക്കു വഴുതി വീണവൾ....... അവൾ ഉറങ്ങി എന്ന് കണ്ടതും രുദ്രൻ കണ്ണുകൾ തുറന്നു അവളുടെ മുടിയിഴകളിൽ മെല്ലെ തലോടി.... നെറ്റിയിൽ ചുണ്ട് അമർത്തി........ എല്ലാം എനിക്ക് അറിയാം മോളേ പക്ഷെ ചിലതൊക്കെ എനിക്ക് നിന്നിൽ നിന്നും ഒളിച്ചു വച്ചേ പറ്റു....... എന്റെ ഒപ്പം നിൽക്കുന്നവർ പോലും നിന്റ അവസ്ഥ കണ്ടു പൊട്ടികരയാൻ പോലും കഴിയാതെ നെഞ്ചു വിങ്ങുകയാണ്.......... വീണ്ടും മൂർദ്ധാവിൽ മുഖം അമർത്തുമ്പോൾ നിറഞ്ഞു നിൽക്കുന്ന കുങ്കുമ രേണുകളിൽ അവന്റെ കണ്ണുനീർ വീണു കുതിർന്നു.................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story