രുദ്രവീണ: ഭാഗം 137

rudraveena

എഴുത്തുകാരി: മിഴിമോഹന

കൊച്ചു കുട്ടികളുടെ സ്വഭാവം ആണ് അല്ലേ ഉണ്ണി വന്നപ്പോൾ തൊട്ടു ഇടം വലം തിരിയാൻ സമ്മതിച്ചിട്ടില്ല വെള്ളം വേണോ ആഹാരം വേണോ എന്നൊക്കെ ചോദിച്ചു പുറകെ നടക്കുകയാണ്.... പക്ഷെ..."""പക്ഷെ ആളൊരു പാവം ആണ് .... ""മംഗള അപ്പു പോയ വഴിയേ നോക്കി നിന്നു...... മ്മ്മ്.... """ഉണ്ണി ഒന്നു ഇരുത്തി മൂളി... ചേച്ചി അമ്മ ചിത്തുനെ ഉണർത്തി ഒരുക്കി നിർത്തിക്കോ നമുക്ക് വേഗം ഇറങ്ങണം രുദ്രേട്ടനും ചന്തുവേട്ടനും നാളെ തിരികെ ജോയിൻ ചെയ്യണം.. .........അത്രമാത്രം പറഞ്ഞു കൊണ്ട് പുറത്തേക്കു ഇറങ്ങുമ്പോൾ സ്നേഹം കിട്ടാത്ത ആ രണ്ട് മനസുകൾ അവന്റ മുൻപിൽ നിരവധി സംശയങ്ങൾക് തിരി കൊളുത്തി...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഇതെന്താ ഉണ്ണിയേട്ടാ നഖം കടിച്ചു ഇരിക്കുന്നത്... ""രുദ്രേട്ടൻ വിളിക്കുന്നു പോകണ്ടേ.... വീണ മുറിയിലേക്കു ചെല്ലുമ്പോൾ കയ്യിലെ നഖം മുഴുവൻ കടിച്ചു കൊണ്ട് കട്ടിലിൽ ചമ്രം പിണഞ്ഞു ഇരുപ്പുണ്ട് ഉണ്ണി..... എന്റെ വാവേ കുറെ നേരം ആയി ഇത്‌ തുടങ്ങിയിട്ട് ഇടക്ക് കയ്യൊക്കെ എടുത്ത് എന്തൊക്കെയോ ആംഗ്യം കാണിക്കുന്നുണ്ട്... എന്തായാലും ആ നഖം മുഴുവൻ വായിൽ ആയിട്ടുണ്ട്.... ഇനി ഭ്രാന്ത്‌ എങ്ങാനും പിടിച്ചോ..... ആവണി ഒരു കണ്ണ് അടച്ചു നോക്കി.... ഭ്രാന്ത്‌ നിന്റെ അച്ഛൻ വിജയരാഘവന്.... ""ഉണ്ണി കാലെടുത്തു കട്ടിലിൽ നിന്നു താഴേക്കു ഇട്ടു... ദേ എന്റെ അച്ഛനെ പറഞ്ഞാൽ ഉണ്ടല്ലോ... ""കൈയിൽ ഇരുന്ന ടവൽ എടുത്ത് ഉണ്ണിക് നേരെ എറിഞ്ഞവൾ.... രണ്ടും കൂടെ അടി ഉണ്ടാക്കാതെ....

""ഉണ്ണിയേട്ടൻ എന്താ കാര്യം ആയി ആലോചിക്കുന്നത് അത്‌ പറ... വീണ ഇടയിൽ കയറി... അത്‌ നിന്റെ കെട്ടിയോന്റെ കാര്യം ആണ്... "" രുദ്രേട്ടനോ ... ""?... ആവണി സംശയത്തോടെ നോക്കി.. എന്താ അവളുടെ കെട്ടിയോൻ രുദ്രേട്ടൻ അല്ലേ... പോര് കുത്തും പോലെ നിന്നു ഉണ്ണി... ദേ ഉണ്ണിയേട്ടാ വഴക് ഇടാതെ കാര്യം പറ..എന്റെ രുദ്രേട്ടനു എന്ത് പറ്റി..... ഡീ വാവേ.... ""നിന്റെ രുദ്രേട്ടൻ ഇനീം ബ്രോക്കർ പണി നടത്തണം എന്ന് ആലോചിച്ചപ്പോൾ ഒരു വല്ലാത്ത കുളിരു മനസിൽ.... ""ഹോ... ""പറഞ്ഞു കൊണ്ട് നോക്കുമ്പോൾ വായും തുറന്നു ഒന്നും മനസിൽ ആകാതെ നില്പുണ്ട് രണ്ടും... കല്യണരാമൻ ഫിലിമിലെ ദിലീപെട്ടനെ പോലെ ആണ് ജനനം.. കല്യാണം... മരണം എല്ലാം ഏറ്റെടുത്തു നടത്തുന്നുണ്ട്......

എന്തായാലും ലീവ് എടുത്ത് നടക്കുന്നത് കൊണ്ട് ഉള്ള ജോലി പോയാൽ ഇവന്റ് മാനേജ്മന്റെ എങ്കിലും നടത്തി ജീവിക്കും... ഇതിന്റെ ഇടയിൽ അസിസ്റ്റന്റ് ആയി ചന്തുവേട്ടനെ കൂട്ടാൻ പറയണം ഇങ്ങേരുടെ കൂടെ നടന്നു ജോലി പോയാൽ ജീവിക്കണ്ടേ..... ഉണ്ണി ഒന്നു നെടുവീർപ്പിട്ടു.... എന്താ...? ഒന്നും മനസിൽ ആകുന്നില്ല... വീണ ആവണി കാണാൻ പാകത്തിന് കൈ മലർത്തി നോക്കി.... ആാാ.... """അവളും കൈ മലർത്തി..... "" രണ്ടും കൂടി കോക്രി കാണിക്കണ്ട സമയം ആകുമ്പോൾ മനസിൽ ആകും രണ്ടിനും... ഉണ്ണി കട്ടിലിൽ നിന്നും എഴുനേറ്റു .. """നീ താഴോട്ട് പൊയ്ക്കോ വാവേ ഞങ്ങൾ വന്നോളാം..... മ്മ്മ്മ് """ഞാൻ ചേച്ചിഅമ്മേ കൂടി വിളിച്ചോണ്ട് പോയ്കോളാം......

ചേച്ചിഅമ്മേ വിളിക്കേണ്ടവർ വിളിച്ചോളും.... """ഉണ്ണി ഉറക്കെ വിളിച്ചു കൂവുമ്പോൾ അർത്ഥം അറിയാതെ മുന്പോട്ട് പോയിരുന്നു വീണ.... എന്താ ഉണ്ണിയേട്ടാ ആരാ ചേച്ചി അമ്മേ വിളിക്കാൻ ഉള്ളത്....... ആവണി ഉണ്ണിയുടെ അടുത്തേക് അല്പം നീങ്ങി നിന്നു..... എന്റെ പ്രാർത്ഥന ഫലിക്കും എങ്കിൽ നമ്മുടെ ചേച്ചിഅമ്മക്ക് ഒരു ജീവിതം കിട്ടും......മ്മ്മ് ""വേണം അത്‌ വേണം മോളേ..... ജീവിതത്തിൽ ഒരിക്കൽ പോലും സന്തോഷം ലഭിച്ചിട്ടില്ലാത്ത സ്ത്രീ ആണ് അവർ..... ഒരു നീചന്റെ കൈയിൽ കിടന്നു നരകിച്ചു.... അവർക്ക് ജീവിതം വേണം..... ആവണിയെ നെഞ്ചോട് ചേർക്കുമ്പോൾ ഉണ്ണിയുടെ വാക്കുകളിലെ അർത്ഥം അറിയാതെ അവളും നിന്നു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വല്യൊത്തേക്കു തിരികെ വരുമ്പോൾ തങ്കുവും ശോഭയും എല്ലാം അറിഞ്ഞ ആഘാതത്തിൽ ആയിരുന്നു....... എന്റെ മക്കളെ പോലെ തന്നെ അല്ലേ അവനെ ഞാൻ കണ്ടത് അമ്മേ എന്ന് വിളിച്ചു പുറകെ നടന്ന അവനെ ഈ കൈ കൊണ്ട് എത്ര ഊട്ടി ഞാൻ.... അയ്യോ ഞാൻ മഹാപാപി ആണല്ലോ.... മഹേന്ദ്രനെ മനസു കൊണ്ട് പ്രാകി തലയിൽ കൈ വെച്ചു തങ്കു..... അപ്പച്ചി എല്ലാം ഒരു നിമിത്തം ആണ്.... ചിലത് ഒക്കെ സംഭവിക്കേണ്ടത് ആണ്..... അത്‌ നടന്നു.... ""രുദ്രൻ ദീർഘമായി നിശ്വസിച്ചു കൊണ്ട് അവരെ ആശ്വസിപ്പിച്ചു........ വാവേ... മോളേ അമ്മായിയോട് മഹേന്ദ്രനെ കുറിച്ച് എന്റെ കുഞ്ഞു പറയുമ്പോൾ അറിയാതെ ആണെങ്കിലും വഴക് പറഞ്ഞു പോയി ക്ഷമിക്കടാ....

ശോഭ വീണയുടെ കൈകൾ കൂട്ടി പിടിക്കുമ്പോൾ അനുസരണ ഇല്ലാതെ പെയ്തിരുന്നു ആ മിഴികൾ..... ശോഭേ ""പരിഭവവും പരാതിയും ഒക്കെ പിന്നെ പറഞ്ഞു തീർക്കാം കുട്ടികൾ യാത്ര ചെയ്തു വന്നതേ ഉള്ളൂ അവർ വിശ്രമിക്കട്ടെ.... അത്രയും പറഞ്ഞു കൊണ്ട് ദുർഗ ഉണ്ണിയുടെ നീരെ തിരിഞ്ഞു ....ഉണ്ണി........... """ അമ്മാവ...? സംശയത്തോടെ നോകിയവൻ.. ആവണിക് കൂടുതൽ പരിചരണം ആവശ്യം ഉള്ള സമയം ആണ് നന്നേ ക്ഷീണം ഉണ്ട് കുഞ്ഞിന്.... നാളെ തന്നെ അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോകണം..... മക്കളോടുള്ള നിറഞ്ഞ വാത്സല്യത്താൽ അവരെ ഒന്നു നോക്കി മുന്പോട്ട് പോകുമ്പോൾ കാവിലമ്മയെ മനസ് കൊണ്ട് സ്‌മരിച്ചു അയാൾ.....

""അമ്മേ ഇനി എങ്കിലും എന്റെ കുഞ്ഞുങ്ങൾക്ക് സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം നൽകണേ.... "" 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുദ്രേട്ട..... ""എനിക്ക്..... എനിക്ക്.... ഒരു കാര്യം പറയാൻ ഉണ്ട്..... ബാൽക്കണിയിൽ ഇരുന്നു ഫയലുകൾ നോക്കുന്ന രുദ്രന് അടുത്തേക് വരുമ്പോൾ ഉണ്ണിയുടെ ഉള്ളിൽ പറയാൻ പോകുന്ന കാര്യം രുദ്രൻ ഏത് അർത്ഥത്തിൽ എടുക്കും എന്നൊരു ഭയം നിറഞ്ഞിരുന്നു...... നീ എന്താ മുഖവുര ഇടുന്നത് ധൈര്യം ആയി പറഞ്ഞോടാ...... രുദ്രൻ ഫയൽ മടക്കി ചെറു ചിരിയോടെ അവനെ നോക്കി..... അത്‌... അത്‌... ചേച്ചിയമ്മയുടെ കാര്യം ആണ്... പറയുന്നത് തെറ്റ് ആണെങ്കിൽ ക്ഷമിക്കണം വഴക് പറയരുത്...... അപ്പുവേട്ടന്റെ കാര്യം അല്ലേ....

""""""ചുണ്ടിൽ കള്ള ചിരിയോടെ നോക്കുമ്പോൾ ഉണ്ണി വാ പൊളിച്ചു പോയിരുന്നു.... അ...അ.. ത്.... രുദ്രേ.... രുദ്രേട്ടൻ എങ്ങനെ.....? ഉണ്ണിയുടെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങുമ്പോൾ ഉള്ളിൽ ഉള്ളിൽ സന്തോഷം നിറഞ്ഞു തുളുമ്പിയിരുന്നു..... ഉണ്ണി... """ഞാൻ പറയാറില്ലേ ചിലത് ദൈവനിശ്ചയം ആണ്..... രുദ്രൻ മെല്ലെ എഴുനേറ്റു ഉണ്ണിയുടെ തോളിലൂടെ കൈ ഇട്ട് അവനെ തന്നോട് ചേർത്തു..... നീ ആരായിരുന്നു ഉണ്ണി ...?...സിദ്ധാർത്ഥന്റെ ഉറ്റ സുഹൃത്ത് ജയദേവൻ... നിനക്ക് ലഭിച്ച ശാപം മൂലം ഈ ജന്മം നീ എന്റെ ശത്രു ആയി തീർന്നു... നിന്നിലും എന്നിലും ഉള്ള ദൈവാംശം നമ്മൾ തിരിച്ചറിഞ്ഞോ...? ഇല്ല... " ഉണ്ണി തലയാട്ടി... സമയം ആയപ്പോൾ വിധി പോലെ അത്‌ എല്ലാം നടന്നില്ലേ.....

"" രുദ്രേട്ട.... ""എനിക്ക്... എനിക്ക് എന്റെ ശരീരത്തിൽ നിന്നും ഈ ജീവൻ പോകും വരെ ആ ദുഃഖം എന്നും എന്നിൽ കാണും... ഞാൻ ആരെ ആണോ ദുഷിച്ച കണ്ണിലൂടെ മറ്റൊരു അർത്ഥത്തിൽ നോക്കിയത്... അത്‌ ഓർക്കുമ്പോൾ എന്റെ ഈ കാഴ്ച തന്നെ നശിച്ചു പോകട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു.... ഉണ്ണി രുദ്രന്റെ നെഞ്ചിലേക്ക് തല വെച്ചു അവന്റെ കണ്ണുനീർ നെഞ്ചിൽ പടരുന്നത് രുദ്രൻ തിരിച്ചു അറിഞ്ഞു........ തന്റെ ഇടം കയ്യാൽ മെല്ലെ ആ തലയിൽ തഴുകി...... ഉണ്ണി..... """"സാക്ഷാൽ നാരായണൻ മനുഷ്യ ജന്മം കൈ കൊണ്ട് പല യുഗങ്ങളിൽ ഭൂമിയിൽ അവതരിച്ചു ഓരോ ജന്മങ്ങളിലും അദ്ദേഹം അനുഭവിക്കേണ്ടത് സുഖം ആണെങ്കിലും ദുഃഖം ആണെങ്കിലും അത്‌ എഴുതി വച്ചിരിന്നു....

ആ വിധിയെ തടുക്കാൻ നാരായണന് പോലും കഴിയില്ല....... കഴിഞ്ഞില്ല... ""അത്‌ പോലെ തന്നെ ആണ് നമ്മുടെയും വിധി... അത്‌ എഴുതപ്പെട്ടത് ആണ്......... ആ വിധിയെ നമ്മൾ സ്വീകരിച്ചു....ഇനിയും സ്വീകരിക്കും... നിന്റെ ഈ കണ്ണുനീർ തന്നെ നിന്റെ പാപക്കറ എന്നേ ഒഴുകി കളഞ്ഞിരിക്കുന്നു........ ഉണ്ണിയുടെ നെറ്റിയിൽ പതിയെ ചുണ്ട് അമർത്തി രുദ്രൻ.... ഇവൻ എന്തിനാടാ കരയുന്നത്...... """ചന്തു അകത്തേക്കു വന്നു കൂടെ കണ്ണനും...... ആാാ നിങ്ങൾ വന്നത് നന്നായി എല്ലവരോടും കൂടി കാര്യം പറഞ്ഞു മനസിലാക്കിയാൽ പിന്നെ എന്റെ പണി കുറയും..... """രുദ്രൻ ചിരിച്ചു കൊണ്ട് ഇരുവരെയും നോക്കി.... എന്ത് കാര്യം....? ചന്തു സംശയത്തോടെ നോക്കി.... ചേച്ചിഅമ്മയുടെ കാര്യം.....

""""ഉണ്ണിയുടെ സംശയങ്ങൾ മുഴുവൻ രുദ്രൻ അവരോടെ കൂടി പറഞ്ഞൂ..... രുദ്ര... ഞങ്ങളും അത്‌ ശ്രദ്ധിച്ചിരുന്നു... പക്ഷെ അപ്പുവേട്ടൻ അങ്ങനെ ഒരു അർത്ഥത്തിൽ ആണോ ചേച്ചിയമ്മയോട് ഇടപഴുകിയത് അത്‌..അത്‌.. നിഷ്കളങ്കമായ സ്നേഹം പോലെ ആണ് തോന്നിയത്....... അതേ നിഷ്കളങ്കം ആണ് ആ സ്നേഹം.... കലർപ്പില്ലാത്ത പ്രണയം...... രുദ്രൻ എല്ലാവരെയും നോക്കി ചിരിച്ചു.... ""പക്ഷെ... കാളി മന അവർ ബ്രാഹ്മണർ അല്ലേ... ചേച്ചിഅമ്മേ പോലെ ഒരാളെ അവർ സ്വീകരിക്കുമോ.... ചന്തു സംശയത്തോടെ നോക്കുമ്പോൾ അതേ സംശയം തന്നെ കണ്ണനിലും ഉണ്ണിയിലും നിറഞ്ഞു..... ഹഹഹ... ""രുദ്രൻ അല്പം ശബ്ദത്തിൽ ചിരിച്ചു.......

ജന്മം കൊണ്ട് വിനയന്റെ മകൻ ആണെങ്കിലും കർമ്മം കൊണ്ട് കാളിമനയിലെ അപ്പു എന്ന കേശവൻ നമ്പൂതിരിയുടെ മകൻ ആകാൻ ആണ് ചിത്രന്റെ വിധി....... അത്‌ എന്നോ കുറിക്കപ്പെട്ടത് ആണ്.... ഉണ്ണി നീ എന്നോട് ചോദിച്ചില്ലേ ചേച്ചിഅമ്മയുടെയും അപ്പുവേട്ടന്റെയു കാര്യം ഞാൻ എങ്ങനെ മനസിൽ ആക്കി എന്ന്....... രുദ്രൻ ഉണ്ണിക്കു നേരെ തിരിഞ്ഞു.... മ്മ്മ്മ്... ""ചോദിച്ചു..... ഉണ്ണി തലയാട്ടി..... ആദിശങ്കരന്റെയും ആദികേശവന്റെയും ഒപ്പം ചിത്രന്റെ ജാതകവും സഞ്ചയൻ കുറിച്ചിരുന്നു.... കാളി മനയുടെ അടുത്ത അനന്തരാവകാശി അവൻ ആണെന്ന് അറിഞ്ഞതും സഞ്ജയനിലും എന്നിലും ആദ്യം ഒരു പകപ്പ് ആയിരുന്നു...ജലന്ധരന് അനിന്തരാവകാശി ആകാൻ ഒരിക്കലും ചിത്രന് കഴിയില്ല...

ദേവനും അസുരനും ആണ് അവർ...എങ്കിലും അതെങ്ങനെ സാദ്യം ആകും എന്ന ചിന്ത ഞങ്ങളെ ഒരുപാട് ഉഴറ്റി........എങ്കിലും വേദങ്ങൾ പഠിച്ചു ജലന്ധരൻ എന്ന ദുരാത്മാവിനെ ഉന്മൂലനം ചെയ്യാൻ എന്റെ കുഞ്ഞിന് കൂട്ടായി ആ ചതുർമുഖൻ വേണം......അത്‌ കൊണ്ട് തന്നെ ചിത്രനും കാളി മനയുമായുള്ള ബന്ധം കണ്ടെത്താൻ ഉള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു ഞാൻ.... പിന്നെ എങ്ങനെ നീ അത്‌ കണ്ടെത്തി...? ചന്തു ആകാംഷയോടെ നോക്കി... മ്മ്മ്. പറയാം... ""ഉപേന്ദ്രശർമ്മനിലൂടെ മരങ്ങാട്ടു ഇല്ലത്തു എത്തും വരെയും അതിന് ഉത്തരം ഒളിഞ്ഞിരുന്നു.. കാളി മന ആയുള്ള അവരുടെ ബന്ധം അറിഞ്ഞപ്പോൾ തെറ്റ് ഏത് ശരി ഏതു എന്ന് തിരിച്ചു അറിയാത്ത ഒരു സ്പാർക് എന്നിൽ വീണു...

കാളി മന അപ്പുവേട്ടന്റെയും ഉണ്ണിയേട്ടന്റെയും പേരിൽ ആണെന്ന് അറിഞ്ഞ നിമിഷം വീണ്ടും അതേ സ്പാർക് എന്നിൽ വന്നു...... പിന്നെ നീ എന്താ ഒന്നും പറയാതെ ഇരുന്നത്.... ചന്തു സംശയത്തോടെ നോക്കി... അത്‌ ഒരു വലിയ സമസ്യ ആയിരുന്നു ചന്തു..... ആ ബന്ധത്തിലേക്ക് എത്തിച്ചേരാൻ ഭൈരവൻ കൊല്ലപ്പെട്ട രാത്രി വരെ കാത്തിരിക്കേണ്ടി വന്നു..... അതെങ്ങനെ.....? ഇക്കുറി കണ്ണൻ ആണ് സംശയം ഉന്നയിച്ചത്..... ഭൈരവന്റെ മരണം നടന്ന രാത്രി ജലന്ധരൻ എന്ത് കൊണ്ടാണ് ചേച്ചി അമ്മയെ അവന്റെ ബ്രഹ്മചര്യം ഇല്ലാതാക്കാൻ തിരഞ്ഞെടുത്തതെന്ന് അറിയുമോ... രുദ്രൻ എല്ലാവരെയും മാറി മാറി നോക്കി...

അത്‌ രുദ്രേട്ടനെ ആശ്രയിച്ചു നിൽക്കുന്ന ഏതെങ്കിലും സ്ത്രീ ആവണം എന്നുള്ളത് കൊണ്ട് അല്ലേ... അതേ... ""അത്‌ കൂടാതെ കാളി മനയുടെ ഭാവി അനന്തരാവകാശികു ജന്മം കൊടുത്തവൾ ആകുമ്പോൾ ആ പൂജക്ക്‌ ബലം കൂടും അത്‌ അവൻ നമ്മളെക്കാൾ മുൻപേ തിരിച്ചു അറിഞ്ഞു കഴിഞ്ഞിരുന്നു.......അത്‌ കൊണ്ടാണ് വല്ല്യോതെ മറ്റു സ്ത്രീകളെ അവൻ അതിനായ് തിരഞ്ഞെടുക്കഞ്ഞത് ... എന്ത് കൊണ്ടാണ് ഞാനും ആയി രക്തബന്ധം ഇല്ലാത്ത ചേച്ചിഅമ്മയെ തന്നെ അവൻ അതിനായി ഉപയോഗിച്ചത് എന്ന സംശയം എന്നിൽ ഉടലെടുത്തു..... ഇനി കാളി മനക് അതിൽ എന്തങ്കിലും പങ്ക് ഉണ്ടോ എന്ന് അറിയാൻ അപ്പുവേട്ടന്റെയും ഉണ്ണിയേട്ടന്റെയും ജാതകങ്ങൾ സഞ്ജയനെ കൊണ്ട് എഴുതിച്ചു .....

ആ നിമിഷം അപ്പുവേട്ടന്റെ ഭാര്യ യോഗം തിരിച്ചു അറിഞ്ഞു.... ശ്രേഷ്ഠ കുലത്തിൽ ജന്മം കൊണ്ട അപ്പുവേട്ടന് തന്നെക്കാൾ താഴന്ന കുലത്തിൽ ജന്മം കൊള്ളുന്ന സ്ത്രീ വധു ആയി വരും...... ആ സ്ത്രീയുടെ പുനർവിവാഹം ആയിരിക്കും അതെന്നും അതിലേ മകൻ അപ്പു എന്ന കേശവൻ നമ്പൂതിരിക്ക് ബലികർമ്മം ചെയ്യാൻ വിധിക്കപെട്ടവൻ ആണെന്നും ഉള്ള തിരിച്ചു അറിവ് ശരിക്കും ഒരു അത്ഭുതം ആയിരുന്നു... ഉള്ളൂ നിറഞ്ഞ സന്തോഷം ആയിരുന്നു........ രുദ്രന്റെ കണ്ണ് നിറഞ്ഞിരുന്നു അത്‌ പറയുമ്പോൾ.... ങ്‌ഹേ... ""സത്യം ആണോ രുദ്ര ഇത് ഒക്കെ... നീ എല്ലാം ഞങ്ങളിൽ നിന്നും മറച്ചു വെച്ചു അല്ലേ... സാരമില്ല എന്തായാലും ഒരുപാട് സന്തോഷം ആയി....

ചന്തു നിറഞ്ഞു വന്ന കണ്ണ് തുടച്ചു.... അതേ ചന്തു.... ബ്രഹ്മാവിന്റെ മുഖത്ത് നിന്നും ജന്മം കൊണ്ടത് ആണ് ബ്രാഹ്മണൻ... നാലു വേദങ്ങളുടെ അധിപൻ... ചതുർമുഖങ്ങൾ സൂചിപ്പിക്കുന്നത് നാലു വേദങ്ങളെയും നാലു മഹാദിക്കുകളെയും ആണ്... വേദങ്ങൾ പഠിച്ചത് ബ്രഹ്‌മണൻ എങ്കിൽ കാളി മന ചിത്രഭാനുവിന് അന്യം അല്ല.... കാരണം ആ വേദത്തിന്റെ അധിപന്റെ വേര് കാളിമനയിൽ ആണ്.... ചിത്രഭാനു ഇനി കാളി മനക് സ്വന്തം....... മ്മ്ഹഹ് """"""പഠിച്ച വേദങ്ങളെ ദുരുപയോഗം ചെയ്ത ജലന്ദരന്റെ വലതു കൈ പിഴുതെടുക്കാൻ നിയോഗിക്കപെട്ടവൻ...... രുദ്രന്റെ കണ്ണുകൾ കുറുകി.......................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story