രുദ്രവീണ: ഭാഗം 138

rudraveena

എഴുത്തുകാരി: മിഴിമോഹന

അതേ ചന്തു.... ബ്രഹ്മാവിന്റെ മുഖത്ത് നിന്നും ജന്മം കൊണ്ടത് ആണ് ബ്രാഹ്മണൻ... നാലു വേദങ്ങളുടെ അധിപൻ... ചതുർമുഖങ്ങൾ സൂചിപ്പിക്കുന്നത് നാലു വേദങ്ങളെയും നാലു മഹാദിക്കുകളെയും ആണ്... വേദങ്ങൾ പഠിച്ചത് ബ്രഹ്‌മണൻ എങ്കിൽ കാളി മന ചിത്രഭാനുവിന് അന്യം അല്ല.... കാരണം ആ വേദത്തിന്റെ അധിപന്റെ വേര് കാളിമനയിൽ ആണ്.... ചിത്രഭാനു ഇനി കാളി മനക് സ്വന്തം....... മ്മ്ഹഹ് """"""പഠിച്ച വേദങ്ങളെ ദുരുപയോഗം ചെയ്ത ജലന്ദരന്റെ വലതു കൈ പിഴുതെടുക്കാൻ നിയോഗിക്കപെട്ടവൻ...... രുദ്രന്റെ കണ്ണുകൾ കുറുകി.......... അപ്പോൾ ഉണ്ണിയേട്ടനോ.... പുള്ളിക്ക് വേണ്ടേ ഒരു ജീവിതം...ചന്തു രുദ്രനെ നോക്കി... ഇല്ല....

"""നിത്യബ്രഹ്മചാരി ആകാൻ ആണ് അദ്ദേഹത്തിന് യോഗം... ഇനിയുള്ള കാലം കാളി മനയിലെ പരദേവതകളെ പൂജിച്ചു അവരെ പ്രീതിപെടുത്താൻ ആണ് വിധി....... എന്നാൽ അപ്പുവേട്ടന് മറിച്ചും..... അപ്പോൾ ആ വിവാഹം ഉടനെ നടക്കും അല്ലേ.....കണ്ണന്റെ മുഖത്ത് കുസൃതി നിറഞ്ഞ ചിരി പടർന്നു....... മ്മ്മ്... ""അതേ നടക്കണം..... ബ്രാഹ്മണ്യം സ്വീകരിച്ചു അപ്പുവേട്ടന്റെ കൈ കൊണ്ട് ഉപനയനം കൈക്കൊള്ളാൻ സമയം ആയി ചിത്രന്..... ആരുടെ വിവാഹം നടക്കുന്ന കാര്യമാ കണ്ണേട്ടാ.... """രുക്കു അകത്തേക്കു കയറി...... ഒളിഞ്ഞു ഇരുന്നു കേൾകുവാരുന്നോടി നീ.... ഉണ്ണി അവളെ കണ്ണ്‌ ഉരുട്ടി... പോ ഉണ്ണിയേട്ടാ എവിടെയോ ഒരു സദ്യ മണക്കുന്നു അത്‌ കൊണ്ട് കേറി വന്നതാ..........

ഞാൻ മാത്രം അല്ല പുറകെ എല്ലവരും ഉണ്ട്....... രുക്കു പുറകോട്ടു കൈ ചൂണ്ടി.... കുഞ്ഞനെയും കുഞ്ഞാപ്പുവിനെയും എടുത്തു കൊണ്ട് വീണയും മീനുവും ആവണിയും അകത്തേക്കു വന്നു..... ആവണി നീ ഈ സ്റ്റെപ് കയറരുതെന്നു പറഞ്ഞത് അല്ലേ.... ഇത്‌ ഒക്കെ ചെയ്തു കൂട്ടുമ്പോൾ നിന്നെയും വയറ്റിൽ വളരുന്ന കുഞ്ഞുങ്ങളെയും ഓർത്തു ആയിരുന്നു ഞങ്ങളുടെ ആദി മുഴുവൻ... രുദ്രൻ സഹോദരന്റെ സ്നേഹത്തോടെ അവളെ ശാസിച്ചപ്പോൾ ചുണ്ട് പുളുത്തി ഉണ്ണിയെ നോക്കിയവൾ.... എന്നേ നോക്കണ്ട സത്യം ആണ് രുദ്രേട്ടൻ പറഞ്ഞത്...അതെങ്ങനെ അനുസരണ ഇല്ലല്ലോ... ഉണ്ണിയുടെ വാക്കുകൾ കേട്ടതും കണ്ണ്‌ നിറഞ്ഞിരുന്നു അവളുടെ...

എടാ... എന്റെ പെങ്ങളെ ഞാൻ വഴക് പറയും എന്ന് കരുതി അവളെ കരയിച്ചാൽ ഉണ്ടല്ലോ...രുദ്രൻ ചെറിയ കുറുമ്പൊടെ നോക്കി...""അല്ലേ മോളെ... മ്മ്മ് """...വീണ്ടും ചുണ്ട് പുളുത്തി തലയാട്ടി ആവണി അയ്യടാ അപ്പോൾ നിങ്ങൾ ആങ്ങളയും പെങ്ങളും ഒരു സെറ്റ് ഞാൻ ആരായി...അല്ലേലും എനിക്ക് ഒരു വില ഇല്ലല്ലോ..... ഇവൾ എന്തോ ദുഷ്ടത്തി ആണ് ഒരു സ്നേഹോം ഇല്ല എന്നോട്.... കഴിഞ്ഞോ നിന്റെ വഴക് കുഞ്ഞു പിള്ളേരെ പോലെ ആണ് താരക് ഉണ്ടല്ലോടാ ഇതിലും ബുദ്ധി അവളെ കൊണ്ട് താഴെ പൊയ്ക്കോ നീ... ... രുദ്രൻ ചൂണ്ടു വിരൽ മൂക്കത്തു വെച്ചു........ ആാാ നീ വാ നിനക്കുള്ളത് ഞാൻ വച്ചിട്ടുണ്ട്... ഉണ്ണി ആവണിയെ ചിറഞ്ഞു നോക്കി കൊണ്ട് മുണ്ട് മടക്കി കുത്തി താഴോട്ട് പോയി.....

രുദ്രേട്ട ഉണ്ണിയേട്ടൻ..... ""ആവണിയുടെ കണ്ണ്‌ നിറഞ്ഞു തുളുമ്പി.... ഒന്നും ഇല്ല നീ അവന്റെ കൂടെ ചെല്ല് ചെറിയ കുശുമ്പ് അത്രേ ഉള്ളൂ അവനെ നമുക്ക് അറിയില്ലേ... രുദ്രൻ കണ്ണു അടച്ചു കാണിച്ചു.... ഉണ്ണിയേട്ടൻ ഇനി ആവണി ചേച്ചിയോട് വഴക് ഇടുവോ രുദ്രേട്ട.... ""വീണ ആവണി പോയ വഴിയേ നോക്കി... ഏയ് എവിടുന്നു ഇത്‌ ഒക്കെ അവന്റെ അടവ് അല്ലേ രുദ്രൻ വീണയെ തന്നിലേക്കു ചേർത്ത് പിടിച്ചു.... മുഖത്തു കള്ള ചിരി പടർന്നു എല്ലവരെയും കണ്ണ്‌ ഇറുക്കി കാണിച്ചു .... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഉണ്ണിയേട്ട.... ""സോറി........ പിണക്കം ആണോ എന്നോട്.......... തന്റെ മുൻപിൽ ചുണ്ട് പുളുത്തി നിൽക്കുന്ന ആവണിയെ കണ്ടതും ചിരി അടക്കി പിടിക്കാൻ കഴിഞ്ഞില്ല അവന്........

എന്തിനാ ചിരിക്കുന്നത് വഴക് പറഞ്ഞിട്ട് ചിരിക്ക ചെയ്യുന്നത്..... എന്റെ പെണ്ണേ നിന്നെ അവിടുന്ന് ഒറ്റക് കിട്ടാൻ ഞാൻ കാണിച്ച ഒരു നമ്പർ അല്ലേ...ഉണ്ണി പുറകിലൂടെ കൈ ഇട്ടു അവളുടെ കഴുത്തിടുക്കിൽ തല വെച്ചു..... മറ്റേ പൊട്ടന്മാർക് മനസിൽ ആയില്ല എങ്കിലും രുദ്രേട്ടൻ പൊട്ടൻ.... """അല്ല രുദ്രേട്ടനു മനസിൽ ആയി... ദേ എന്റെ ഏട്ടന്മാരെ പറഞ്ഞാൽ ഉണ്ടല്ലോ.... കൈ മുട്ടു കൊണ്ട് അവന്റെ വയറിൽ ഇടിച്ചവൾ... ദുഷ്ട.... ""ഒരു സ്നേഹം ഇല്ലാത്തവൾ..... """കമ്മൽ ചേർത്തു കാതിൽ മെല്ലെ പല്ലിറുക്കി... സ്സ് """...വേണ്ടാട്ടോ... മൂന്ന് പേരുണ്ട് ഇവിടെ സൂക്ഷിക്കണം എന്ന് പ്രത്യേകം നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്..... ഉണ്ണിയുടെ ഇരു കയ്യും ഉദരത്തിലോട് ചേർത്തവൾ...

ആരാ നിർദ്ദേശം പുറപ്പെടുവിച്ചത്.... ""കുറുമ്പൊടെ കവിളിൽ ചുണ്ട് അമർത്തി അവൻ.... അംബികാമ്മയും തങ്കുവമ്മയും അപ്പച്ചിയും.... ഇനി കുറെ നാൾ ഒന്നും ഇല്ല....... അതിന് അത്‌ വേണം എന്ന് ഞാൻ പറഞ്ഞില്ലല്ലോ എന്റെ പെണ്ണിനെ എനിക്ക് സ്നേഹിക്കാമല്ലോ... സ്നേഹം കൊണ്ട് മൂടാമല്ലോ.... പ്രണയം തുളുമ്പുന്ന മിഴികളാൽ അവളുടെ അധരങ്ങളെ ഉഴിഞ്ഞു ചുണ്ട് ഒന്നു നനച്ചു കൊണ്ട് അതിന്റെ ഇണയെ ആ അധരത്തിലേക്കു ചേർത്തു വയ്ക്കുമ്പോൾ കൈകൾ സാരി തുമ്പ് വകഞ്ഞു കൊണ്ട് ഉദരത്തിൽ മെല്ലെ തഴുകി.... തന്റെ പെണ്ണിനെയും അവളുടെ ഉദരത്തിൽ വളരുന്ന തന്റെ കുരുന്നുകൾക്കും ആവോളം സ്നേഹം പകുത്തു നല്കിയവൻ...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

പാതി കണ്ണ്‌ അടച്ചു ഉറങ്ങുന്ന ചിത്രന്റെ നനുത്ത മുടിയിൽ മെല്ലെ തഴുകി മംഗള...... വിരലുകൾ പൊള്ളി പടർന്നു വികൃതമായ നെഞ്ചിലേക്ക് കണ്ണുകൾ പോയതും കണ്ണൊന്നു നനഞ്ഞു... ഉയർന്നു പൊങ്ങുന്ന നെഞ്ചിൻ കൂടിൽ ആ അമ്മ ചുണ്ട് അമർത്തി....... അപ്പോഴാണ് ചിത്രന്റെ വലം കയ്യിൽ ചുരുട്ടി പിടിച്ച താമരപൂവിൽ വസിക്കുന്ന വീണ പാണിനിയുടെ ചെറിയ വിഗ്രഹം കണ്ണിൽ ഉടക്കിയത്....... മംഗളയുടെ ചുണ്ടിൽ ചെറു ചിരി പടർന്നു...... ഓർമ്മകൾ അല്പം പുറകോട്ടു പോയി....... ഇരികത്തൂർ മനയിൽ അപ്പുവിലേക്കു പോയി..... 💠💠💠💠 ചിത്തുട്ടൻ പോവാണോ ഇന്ന്..... ""വേണ്ടാട്ടോ അമ്മ പൊയ്ക്കോട്ടേ മോൻ പോവണ്ട.....

തെക്കിനിയിലെ ഇടനാഴിയിൽ ചിത്രനൊപ്പം മുട്ട് കുത്തി ഇരുന്നു നിറഞ്ഞ കണ്ണോടെ അവനെ നോക്കി അപ്പു...... പോവാതെ... ചേട്ടച്ഛൻ(രുദ്രൻ ) പറഞ്ഞല്ലോ പോവാ ഇന്ന് എന്നു.... അല്ലേ അമ്മേ.... ""ചിത്രൻ മംഗളയെ നിഷ്കളങ്കം ആയി നോക്കിയതും അപ്പുവിന്റെ മിഴികളും അവളിലേക്കു നീണ്ടു കണ്ണുകൾ അലസം ആയി പായിച്ചവൾ മറ്റെവിടെയോ മിഴികൾ നട്ടു..... പോയാലും എ.... എന്നേ.... എന്നേ... മറക്കല്ലേ ചിത്തുട്ടാ ..... എന്താ ഇപ്പോൾ ഞാൻ തരിക... ആഹ് ഇത്‌ വച്ചോളു..... മടിക്കുത്തിൽ നിന്നും ചെറിയ സരസ്വതി വിഗ്രഹം കയ്യിൽ എടുത്തവൻ........ അതിൽ ഒന്നു നോക്കി ശേഷം മംഗളയെയും നോക്കി... പഴയത് ആണ്.. എനിക്കും ഉണ്ണിക്കും സ്ഥിര ബുദ്ധി വരാൻ വല്യച്ഛൻ (ഉപേന്ദ്ര ശർമ്മൻ )

പൂജിച്ചു തന്നത് ആണ് ഈ വാഗ്ദേവത എന്നു അമ്മ പറഞ്ഞു.... ഇനി എനിക്ക് ഇത്‌ വേണ്ട ചിത്തുന് സ്വന്തം... പഠിക്കണം പഠിച്ചു വലിയ ആളാകണം.... ചിത്രന്റെ നെറ്റിയിൽ ചുണ്ട് അമർത്തിയപ്പോൾ അപ്പുവിന്റെ അധരങ്ങൾ വിറച്ചു പോയിരുന്നു.......... ചിത്രന്റെ കൈയിൽ പിടിച്ചു മുന്പോട്ട് നടക്കുമ്പോൾ കുഞ്ഞുകൈ കൊണ്ട് ആ വിഗ്രഹം തിരിച്ചു മറിച്ചു നോക്കി ചിത്രൻ........ അമ്മ... ""ചേട്ടച്ഛനോട് പറഞ്ഞലോ നമുക്ക് പോകണ്ട എന്നു.... വിഗ്രഹം നെഞ്ചോട് ചേർത്ത് മംഗളയെ കുഞ്ഞികണ്ണാലെ നോകിയവൻ... വിടർന്ന കൺപീലികളിലെ നനവ് മംഗള ശ്രദ്ധിച്ചു... മ്മ്മ്... ""എന്തെ ഇപ്പോൾ അങ്ങനെ തോന്നാൻ.... അത്‌ അമ്മേ അപ്പു"".. അപ്പു അച്ഛനോട് കൂടെ കളിക്കാൻ നല്ല രസം ഉണ്ട്...

ഉണ്ണി വല്യച്ചനും കൂടെ കളിച്ചു എന്നേം കുഞ്ഞനെ കുഞ്ഞാപ്പുവിനെ ആന കളിപ്പിച്ചു....... (ഉണ്ണി ആവണിയുടെ ഉണ്ണി അല്ല അപ്പു ഉണ്ണിമാരിലെ ഉണ്ണി ) അച്ഛനും വല്യച്ഛനുമൊ.... നീ എന്തൊക്കയ ചിത്തു പറയുന്നത്.... അടി വാങ്ങുട്ടോ... അവർ ഒക്കെ വല്യ ആൾകാർ ആണ്...... ചേ.. ചേട്ടച്ഛൻ പറഞ്ഞിട്ടാണ് ഞാൻ അങ്ങനെ വിളിച്ചത്... കുഞ്ഞി ചുണ്ട് പെയ്യാൻ വിതുമ്പി തുടങ്ങിയിരുന്നു...... മ്മ്മ്.... ""....ഇനി കരയണ്ട നിന്റെ ചേട്ടച്ഛനോട് ഞാൻ ചോദിച്ചോളാം..... ചുണ്ടിൽ ചെറിയ ചിരിയോടെ അവന്റെ കുഞ്ഞി മൂക്കിൽ പിടിച്ചപ്പോൾ പൊട്ടി ചിരിച്ചു പോയിരുന്നു ആ കുഞ്ഞും... 💠💠💠💠 കുഞ്ഞി കൈയിൽ നിന്നും മെല്ലെ ആ പ്രതിമ കൈയിൽ എടുത്തവൾ.....

മൂക്കിലേക്ക് അടുപ്പിച്ചതും ചന്ദനത്തിന്റ ഗന്ധം അരിച്ചിറങ്ങി.... അപ്പു അടുത്തു വരുമ്പോൾ ഉണ്ടാകുന്ന മണം.... ചിത്രൻ പഠിക്കാൻ ഉപയോഗിക്കുന്ന ചെറിയ ടേബിളിൽ അത്‌ വെച്ചു...... കട്ടിലിലെ ഹെഡ്‌റെസ്റ്റിലേക്കു തല വെച്ചു അതിലേക്കു നോക്കി കിടന്നവൾ..... സ്വന്തം അച്ഛനിൽ നിന്നും ലഭിക്കേണ്ട സ്നേഹവും സംരക്ഷണം മുഴുവൻ കുറച്ചു ദിവസങ്ങൾ കൊണ്ട് അയാൾ എന്റെ കുഞ്ഞിന് നൽകി നിഷ്കളങ്കം ആയ സ്നഹേം .. ചിത്രന്റെ മനസ് ഇപ്പോഴും അയാളിൽ തങ്ങി നിൽക്കുകയാണ്...... തന്റെയും.... ""ചെറിയ ചിരി മുഖത്ത് വന്നതിനു അല്പനേരത്തേ ആയുസ് മാത്രം ആയിരുന്നു... മംഗള കട്ടിലിൽ നിന്നും ചാടി എഴുനേറ്റു.... അരുത് പാടില്ല....

നില മറന്നു പെരുമാറാൻ പാടില്ല... വല്യോത് എനിക്കും എന്റെ കുഞ്ഞിനും സംരക്ഷണം തന്നു... അവരെ പ്രതിസന്ധയിൽ ആക്കാൻ പാടില്ല.... എന്റെ കുഞ്ഞിന് ഞാൻ മാത്രം മതി.... ചിത്രന്റെ നെറ്റിയിൽ ചുണ്ട് അമർത്തി അവൾ..... തന്റെ വിധി മറിച് ആണെന്ന് തിരിച്ചു അറിയാതെ.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 എന്താടോ ആലോചിക്കുന്നത്... ""ഞാൻ എല്ലാം കാണുന്നുണ്ട്..... ആ കുട്ടി തിരികെ പോയപ്പോൾ തൊട്ടു തുടങ്ങിയ മൗനവ്രതം ആണല്ലോ.... ഉണ്ണി അപ്പുവിന്റെ സമീപം ഇരുന്നു.... പിറ്റേന്നു രാവിലതെ പൂജക്ക്‌ വേണ്ടി കോർക്കുന്ന തുളസിമാലയിലേക്കു അപ്പു അലസം ആയി നോക്കി........ ( ഇരുപത്തി ഒന്നു ദിവസത്തെ പൂജ നടക്കുന്നുണ്ട് ഇരികത്തൂർ മനയിൽ കാലഭൈരവന്റ വിഗ്രഹം പുനഃസ്ഥാപിക്കാൻ ആയി) എന്താടോ ഒന്നും പറഞ്ഞില്ല.....

ഉണ്ണി വീണ്ടും നോക്കി അപ്പുവിനെ... അറിയില്ല.... ആ കുഞ്ഞിന്റ്‌ മുഖം മനസിൽ നിന്നും മായുന്നില്ല... നമ്മുടെ ബാല്യം മനസിലേക്കു കടന്ന് വരുന്നു ഓർമ്മകൾ നശിച്ച അനാഥമായ നമ്മുടെ ബാല്യം.... അതിന് ആ കുഞ്ഞിന് അമ്മ ഉണ്ട് അവരെ സ്നേഹിക്കാൻ നമ്മുടെ അനിയൻകുട്ടൻമാർ ഉണ്ട് അവരുടെ കുടുംബം ഉണ്ട്.. പിന്നെ എന്താണ് തനിക് വിഷമം... എനിക്ക് വിഷമം ഒന്നും ഇല്ല ഇയാൾ പോയെ.... പരിഭവം നടിച്ചു കൊണ്ട് അപ്പു തല അല്പം ചെരിച്ചു... അവർ രണ്ടും തന്റെ മനസിൽ നിന്നും മായുന്നില്ല അല്ലേ... എനിക്ക് അറിയാം.... കുലവും ഗോത്രവും തനിക് പ്രശ്നം ഇല്ല എങ്കിൽ ഏറ്റെടുത്തു കൂടെ തനിക് ആ രണ്ട് ജന്മങ്ങളെ....... ഉണ്ണി.... """അപ്പുവിന്റെ ശബ്ദം ആർദ്രം ആയി....

അതേടോ.... അനിയൻകുട്ടനോട് നമുക്ക് സംസാരിക്കാം... കുറച്ചു ദിവസങ്ങൾ കഴിഞ്ഞു അവർ വരില്ലേ ഞാൻ തന്നെ എല്ലാം തുറന്നു പറയും... അല്പം തുളസി ഇല കൈയിലേക്ക് എടുത്തു മാല കോർത്തു തുടങ്ങി ഉണ്ണി.... അത്‌.... അത്‌ വേണോ..... ആ കുട്ടിക്..... ആ കുട്ടിക്ക് എന്നേ ഇഷ്ടം അല്ലടോ..... നമ്മൾ രണ്ടും ഒരിക്കൽ ബുദ്ധിഭ്രമം ബാധിച്ചവർ ആണ് ഇനിയും അങ്ങനെ വന്നു കൂട എന്നുണ്ടോ... അപ്പുവിന്റെ ശബ്ദത്തിൽ നിരാശ പടർന്നു......... ആ കുട്ടിയും ജീവിതത്തിൽ ഒരുപാട് ദുഃഖങ്ങൾ തരണം ചെയ്തതാണ്‌ നമ്മുടെ അമ്മയെ പോലെ...തന്നെ അവൾ സ്വീകരിക്കുമോ എന്ന് എനിക്ക് അറിയില്ല... അങ്ങനെ എങ്കിൽ തന്റെ മനസ് ഒരിക്കലും കൈ വിട്ടു പോകരുത്.....

അണിയൻകുട്ടൻ എത്ര കഷ്ടപ്പെട്ടു നമ്മളെ ബോധമണ്ഡലത്തിലേക്ക് കൊണ്ട് വരാൻ..... ഉണ്ണി അപ്പുവിന്റെ തോളിൽ വലം കൈ വച്ചു... ഇല്ലെടോ തിരികെ പഴയ അപ്പു ആകില്ല ഞാൻ.... അപ്പു ഉണ്ണിയുടെ വലതു കൈയിലേക്ക് കൈ ചേർത്തു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശില പുനഃസ്ഥാപനത്തിനു വല്യൊത്തു നിന്നും എല്ലാവരും തലേദിവസം തന്നെ ഇരികത്തൂർ എത്തിയിരുന്നു......... ദേ രുദ്രേട്ട നോക്കിക്കേ അപ്പുവേട്ടന്റെ കണ്ണുകൾ ചുറ്റും പരതുന്നത് കണ്ടോ ചേച്ചിഅമ്മേ ആണ്... വീണ കാറിൽ നിന്നും ഇറങ്ങിയത് കള്ള ചിരിയോടെ രുദ്രനെ നോക്കി..... എന്തിനാ രുദ്രേട്ട ഉണ്ണിയേട്ടനോട് ചേച്ചിഅമ്മേ കൊണ്ട് താമസിച്ചു വന്നാൽ മതി എന്നു പറഞ്ഞത്... പുറകെ ഇറങ്ങിയ രുക്കുവും പരിഭവം കാണിച്ചു...

രാക്കിളി ഇങ്ങേരു ദുഷ്ടനാ.... അവർ പ്രേമിക്കുന്നതിന്റെ കുശുമ്പ് ആയിരിക്കും... വീണ മുഖം കോട്ടി... അയ്യടി എനിക്ക് ആണോ കുശുമ്പ് നിന്നെ പ്രേമിച്ചതോടെ എനിക്ക് മനസിൽ ആയി ഇത്‌ വലിയ പടു കുഴി ആണെന്ന് ഇനി ഒരാളോടും ഞാൻ പറയില്ല പ്രേമിക്കാൻ... രുദ്രനും വിട്ടു കൊടുത്തില്ല..... അത്‌ കേട്ടതും ചുണ്ട് പുളുത്തി നോക്കി വീണ..... എന്റെ പെണ്ണേ ഞാൻ ചുമ്മ പറഞ്ഞത് അല്ലേ... ദാ നോക്കിക്കേ ചേച്ചിഅമ്മക്ക് വേണ്ടി ദാഹിക്കുന്ന അപ്പുവേട്ടന്റെ കണ്ണുകൾ പ്രണയം മാത്രം അല്ല അതിൽ ഒരു അച്ഛന്റെ വാത്സല്യവും ഉണ്ട്... ചിത്രൻ അവൻ അച്ഛന്റെ വാത്സല്യവും അറിഞ്ഞു വളരട്ടെ...... രുദ്രൻ ചിരിച്ചു കൊണ്ട് തെക്കിനിയിലേക്കു പോകുമ്പോഴും കണ്ണുകൾ അപ്പുവിൽ നിറഞ്ഞു നിന്നു.......

ആ കണ്ണുകളിലെ നിരാശ ചെറു ചിരിയോടെ ആസ്വദിച്ചവൻ..... ആാാ കുട്ടി വരില്ലേ ഇനി... ഉണ്ണി അപ്പുവിന്റെ അടുത്തേക് വന്നു...... ഇല്ലടോ.... ""ഞാൻ പറഞ്ഞില്ലെ ബുദ്ധിഭ്രമം ബാധിച്ച എനിക്ക് അയാളെ മോഹിക്കാൻ പോലും അർഹത ഇല്ല... പക്ഷെ ആ കുഞ്ഞിനെ അവനെ കൊണ്ട് വരാമായിരുന്നു... കാണാൻ കണ്ണ്‌ കഴക്കുന്നു... മുന്ജന്മ ബന്ധം പോലെ.... ഒരുപക്ഷെ മുന്ജന്മത്തിൽ അവൻ എന്റെ രക്തം ആയിരുന്നിരിക്കും..... ഹഹാ... ""ഒരു നിശ്വാസത്തോടെ പിന്തിരിയാൻ ഒരുങ്ങിയതും ഉണ്ണിയുടെ കാർ അവർക്ക് മുൻപിലേക്ക് വന്നു നിന്നു...... അതിൽ നിന്നും ആവണിയും തങ്കുവും ശോഭയും പുറത്തു ഇറങ്ങി..... അപ്പു മെല്ലെ തല ഉയർത്തി നോക്കി അയാളുടെ കണ്ണുകൾ തെളിഞ്ഞു...

അവർക്ക് പിന്നാലെ ഇറങ്ങിയ മംഗളയും അവളുടെ കയ്യിൽ തൂങ്ങിയ ചിത്രനും... അച്ഛ....""വല്യച്ഛ.....""എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആ പിഞ്ച് കുഞ്ഞു മംഗളയുടെ കൈ വിടുവിച്ചു കൊണ്ട് അപ്പുവിന് അടുത്തേക് ഓടി ചെന്നിരുന്നു..... അവന്റെ മുൻപിൽ മുട്ടു കുത്തി ഇരുന്നു ചുംബനങ്ങൾ കൊണ്ട് മൂടുന്ന അപ്പുവിനെ പകപ്പോടെ നോക്കി മംഗള....... ആവണിയും ഉണ്ണിയും പരസ്പരം നോക്കി ചിരിച്ചു... തെക്കിനിയിലെ ബാൽക്കണിയിൽ കൈകെട്ടി നിന്നു അത്‌ എല്ലാം വീക്ഷിക്കുമ്പോൾ രുദ്രന്റെ ചുണ്ടിൽ കള്ള ചിരി പടർന്നു.......................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story