രുദ്രവീണ: ഭാഗം 147

rudraveena

എഴുത്തുകാരി: മിഴിമോഹന

എന്നാലും....... രുദ്ര അവൻ... അവൻ ഒറ്റക് അവന് സുഖം ഇല്ല എന്ന് അറിഞ്ഞു കൂടെ നിനക്ക്..... ചന്തു ആകെ വെപ്രാളം പിടിച്ചു രുദ്രനെ നോക്കി... അവൻ ചെയ്ത തെറ്റിനു ശിക്ഷ അവൻ അനുഭവിച്ചു കഴിഞ്ഞത് ആണ് ചന്തു....അവനിലെ പാപഭാരം ആണ് അന്നു പ്രതിരോധിക്കാൻ മറന്നു അവൻ പുറകോട്ടു മാറിയത് അതിനു അവൻ നൽകിയ വില വലുതും.... ഇനി അത്‌ പാടില്ല...... ചെറുത്തു നിൽക്കട്ടെ അവൻ...... രുദ്രൻ കണ്ണുകൾ കൂട്ടി അടച്ചു കാറിലേക്ക് ചാരി കിടന്നു...... 💠💠💠💠 ചന്തു.... ""നീ ആ നഖം മുഴുവൻ കടിച്ചു തിന്നാതെ.... രുദ്രൻ തല ഉയർത്തി നോക്കുമ്പോൾ നഖം കടിച്ചു ഇരിക്കുകയാണ് ചന്തു.... മിണ്ടരുത് നീ.... ""എന്റെ കൊച്ചിനെ അയാളുടെ മുൻപിൽ വലിച്ചു എറിഞ്ഞിട്ടു ഇരിക്കുന്നത് കണ്ടില്ലേ....

നെഞ്ചിൽ ഒരു പിടച്ചിൽ ആണ്...മൂന്നു കുഞ്ഞുങ്ങളുടെ മുഖം മാത്രം മനസ്സിൽ ഉള്ളത്.... ചന്തു അത്‌ പറയുമ്പോൾ സഞ്ജയൻ അവന്റെ തോളിൽ മെല്ലെ പിടിച്ചു ...... സഞ്ജയ നീ കണ്ടില്ലേ.... സഹിക്കാൻ കഴിയുനില്ല എനിക്ക്...... ചന്തു രുദ്രന്റെ തീരുമാനങ്ങൾ എന്നും ശരി ആണ്.. അവൻ തിരികെ വരും...... സഞ്ജയൻ അവനെ ആശ്വസിപ്പിച്ചു... ചന്തുവേട്ട ദേ ഉണ്ണി...... """"കണ്ണൻ മുൻപിൽ ഇരുന്നു ആവേശത്തോടെ വിളിച്ചു കൂവി.... ങ്‌ഹേ... ""ചന്തു തല ഉയർത്തി നോക്കി ഗേറ്റ് കടന്നു വരുന്ന ഉണ്ണി.......... നേരെ പോയത് രുദ്രന്റെ അടുത്തേക് ആണ് അവനെ കണ്ടതും ഡോർ തുറന്നു രുദ്രൻ ഇറങ്ങി.... മറ്റുള്ളവരും..... രുദ്രേട്ട.... ""ഞാൻ... ഞാൻ.... ഏങ്ങൽ അടിച്ചു കൊണ്ട് രുദ്രന്റെ തോളിലേക്ക് കിടന്നവൻ.....

അവനെ ചേർത്ത് പിടിക്കുമ്പോൾ രുദ്രനും അവനെ തടഞ്ഞില്ല.... കരഞ്ഞു തീർക്കാൻ അവന് സമയം നൽകി..... നീ... ""നീ അവനെ കൊന്നോ.... പറ ഉണ്ണി.... അവന്റെ അന്ത്യം നിന്റ കയ്യാൽ നടന്നോ.... ചന്തു ആവേശത്തോടെ ചോദിക്കുമ്പോൾ മറ്റുള്ളവരിലും ആകാംഷ നിറഞ്ഞു.... മ്മ്ഹഹ്.... ""ഇല്ല..... ഉണ്ണി പതിയെ തലയാട്ടി.... അവന്റ ദൃഷ്ട്ടി രുദ്രനിൽ പതിയുമ്പോൾ ആ മുഖത്ത് സ്വതസിദ്ധം ആയ പുഞ്ചിരി ആയിരുന്നു പ്രതീക്ഷിച്ചത് എന്തൊ സംഭവിച്ചത് പോലെ..... നീ എന്താ ഉണ്ണി ഈ പറയുന്നത്.... പിന്നെ നമ്മൾ എന്തിനാ ഇവിടെ വന്നത്.... രുദ്രേട്ട ഇവൻ പറയുന്നത് കേട്ടിലെ..... കണ്ണൻ അവനെ രുദ്രനിൽ നിന്നും പിടിച്ചു തനിക് അഭിമുഖം ആയി നിർത്തി.... അരുത് കണ്ണാ.......

അവൻ പറയട്ടെ എന്താണ് അവിടെ നടന്നത് എന്ന്... എന്നിട്ട് നിങ്ങൾ അവനെ കുറ്റപ്പെടുത്തു.......പറ മോനെ.... എന്താണ് നടന്നത്...രുദ്രൻ അവന്റ തോളിലൂടെ കൈ ഇട്ടു..... അത്‌ ഞാൻ..... എനിക് കഴിഞ്ഞില്ല രുദ്രേട്ട.... ഞാൻ അത്‌ ചെയ്താൽ വലിയ ഒരു പാപം കൂടി എന്റെ തലക് മുകളിൽ വരും...... നീ ആദ്യം കാര്യം പറ ഉണ്ണി... നിന്റെ തീരുമാനം ശരിയോ തെറ്റോ അത്‌ നമുക്ക് പിന്നീട് തീരുമാനിക്കാം...... സഞ്ചയൻ അവന്റെ മുഖത്തു നോക്കുമ്പോൾ ഉണ്ണിയുടെ മിഴികൾ രുദ്രനിലേക്കു പോയി....... മ്മ്മ്.... ""പറഞ്ഞോളു.......അവനിൽ നിന്നും സമ്മതം ലഭിച്ചതും ഉണ്ണിയുടെ ഓർമ്മകൾ പുറകോട്ടു പോയി...... 💠💠💠💠💠 ഹഹഹ..... """നിന്റെ സഹോദരൻ ബുദ്ധിമാൻ ആണ് ഉണ്ണി.....

നിന്നെ എന്റെ മുൻപിൽ ഇട്ടു തന്നു കുടുംബത്തെ രക്ഷിച്ചവൻ.......... നാഗേന്ദ്രൻ മുന്പോട്ട് നടന്നു വന്നു...... ഇരയെ മുൻപിൽ കിട്ടിയ വ്യഗ്രത മുഖത്ത് നിറഞ്ഞു നിന്നു........ നാഗേന്ദ്ര ഞാൻ നിന്നോട് ഈ ജന്മം ചയ്യാവുന്നതിൽ വച്ചു ഏറ്റവും വലിയ പാപം ചെയ്തു.... ഓരോ നിമിഷവും അതോർത്തു ഞാൻ ഉരുകി..... പക്ഷെ.. പക്ഷെ നിന്റെ മകൾ അവളുടെ ജീവൻ പോയത് എന്റെ കയ്യാൽ അല്ല.......അത് ചെയ്തവൻ എന്നേ ശിക്ഷ വാങ്ങി.... ആൽബർട്ട് ""അവൻ കൊല്ലപ്പെട്ടു കഴിഞ്ഞു ചെയ്ത തെറ്റിനു ശിക്ഷ ലഭിച്ചു...... ( ഉണ്ണി ആവണിയെ കല്യാണം കഴിയ്ക്കുമ്പോൾ അറയിൽ നിന്നും നിധി എടുക്കാൻ ശ്രമിച്ച ആൽബെർട്ടിനെ രുദ്രന്റെ നിർദേശം പ്രകാരം മണിനാഗം ഇല്ലാതെ ആക്കി.. ആ part അത്‌ പറയുന്നുണ്ട് )

മ്മ്മ്ഹ്ഹ് """"....ത്ഫൂ...... "" നീ എന്ത് ന്യായം നിരത്തിയാലും എന്റെ പക അത്‌ തീരില്ല ഉണ്ണി നിന്നെ ഈ ഭൂമുഖത്തു നിന്നും തച്ചുടക്കാതെ നാഗേന്ദ്രന്റർ ഉള്ളിലെ കനൽ എരിഞ്ഞു അടങ്ങില്ല....... കാറ്റു പോലെ മുന്പോട്ട് വന്ന നാഗേന്ദ്രന്റെ വലത് കാൽ ഉണ്ണിയുടെ ഉദരം ലക്ഷ്യം ആക്കി പാഞ്ഞു അടുത്തു........ ആാാാ..... """ഒരു അലർച്ചയോടെ പുറകോട്ടു വീണതും ഭിത്തിയിൽ ഇടിച്ചു വീണ തലയിൽ നിന്നും ഒലിക്കുന്ന രക്തത്തുള്ളികൾ കൈ കൊണ്ട് തൊട്ടു നാഗേന്ദ്രൻ...... എന്താ ഇവിടെ സംഭവിച്ചത്.... ഒരു നിമിഷം അയാൾ ആലോചിച്ചു...... ഉണ്ണിയുടെ ഉദരത്തെ ലക്ഷ്യം ആക്കി തന്റെ കാലുകൾ പായുമ്പോൾ അതിലും വേഗത്തിൽ ഉണ്ണിയുടെ കാലുകൾ അയാളുടെ നെഞ്ചിന് കൂടു തകർത്ത് അയാൾ പുറകോട്ടു പോയിരുന്നു.......

വാരിയെല്ലുകൾ നുറുങ്ങുന്ന ശബ്ദം അവിടെ ആകെ പ്രകമ്പനം കൊണ്ടു......... നാഗേന്ദ്ര.... """.....ഉണ്ണിയുടെ ശബ്ദം ഉയർന്നു പൊങ്ങി....... അവന്റെ കണ്ണുകൾ വികസിച്ചു അതിൽ കത്തുന്ന അഗ്നിയിൽ നാഗേദ്രൻ ഒരുനിമിഷം ദാഹിച്ചു പോകും എന്ന് തന്നെ തോന്നി പോയി... നീ എന്നേ ആക്രമിച്ചപ്പോൾ തെറ്റ്കാരൻ ഞാൻ ആയത് കൊണ്ടും പാപഭാരം എന്റെ ദേഹത്തിനു ചങ്ങല തീർത്തത് കൊണ്ടും ആണ് നീ ഇന്ന് ജീവനോടെ എന്റെ മുൻപിൽ കിടക്കുന്നത്.... അതിനു ഞാൻ വില കൊടുക്കേണ്ടി വന്നത് എന്റെ ചോര തന്നെ ആണ്..... എന്റെ കുഞ്ഞ് പെങ്ങൾ.......ഒരു തെറ്റും ചെയ്യാത്ത ആ പാവത്തിനെ നീ നിഷ്ടൂരം കൊന്ന് തിന്നില്ലേ.... ഉണ്ണിയുടെ കാലുകൾക്കു ശക്തി കൂടി..... അവൻ ഒരു നിമിഷം നന്ദി കേശൻ ആയി മാറി......

കാളക്കൂറ്റന്റെ ബലം ആ കാലുകളിലേക്കു ആവാഹിച്ചു............. അത്‌ നാഗേന്ദ്രനെ ലക്ഷ്യം ആക്കി പാഞ്ഞു............ അരുതേ..... """ഒന്നും ചെയ്യരുതേ......... നിലവിളിയോടെ ഒരു സ്ത്രീ ശബ്ദം അവന് തടസ്സം ആയി വന്നു..... അത്‌ തന്റെ കാലുകളെ കെട്ടു പിണഞ്ഞു കിടക്കുന്നത് അവൻ അറിഞ്ഞു.......... ഒരുപിടച്ചിലൂടെ താഴേക്കു നോക്കിയതും ഒരു സ്ത്രീ തന്റെ കാലിൽ വീണു കിടക്കുകയാണ്........ അരുത്..... ""ഒലിച്ചു ഇറങ്ങുന്ന മിഴിനീർ ഉണ്ണിയുടെ കാലപദങ്ങളിൽ വീണു കുതിർന്നു....... മാറു അങ്ങോട്ട്.... ഉണ്ണി കാലിൽ കെട്ടു പിണഞ്ഞു കിടക്കുന്ന ആ കൈകൾ കുടഞ്ഞു മാറ്റാൻ ഒരു ശ്രമം നടത്തി.... പക്ഷെ ആ കൈകൾ വീണ്ടും അവനെ പിടിച്ചു മുറുക്കി...... ഒന്നും ചെയ്യരുതേ.... എന്നെ... എന്നേ.. അ.. അ... അനാഥ ആക്കരുതേ...... അവരുടെ വക്കുകൾ തേങ്ങലിൽ അലിഞ്ഞു തുടങ്ങി....... ഹ്ഹ... """തൊണ്ടകുഴിയിൽ വീണ ചെറു പിടച്ചിലോടെ ഉണ്ണി ഒരു നിമിഷം നിന്നു........ കണ്ണുകൾ ഇറുകെ അടച്ചു......

അതിൽ നിന്നും കണ്ണുനീർ താഴേക്കു ചാടി...... എന്റെ ഭർത്താവ് തെറ്റ് ചെയ്തു.... ഒന്നും അറിയാത്ത ആ കുഞ്ഞിനെ ഇല്ലാതെ ആക്കിയത് വലിയ തെറ്റ് ആണ്.... ഒരിക്കൽ... ഒരിക്കൽ അതേ വേദന ഞാനും അനുഭവിച്ചത് ആണ്.... നൊന്തു പ്രസവിച്ച എന്റെ മകൾ......... ""അവർ പൂർത്തി ആക്കാതെ ഉണ്ണിയെ നോക്കി..... ഞാൻ.... ഞാൻ.. ""ഞാൻ ആ കുട്ടിയെ... എന്റെ കൈ കൊണ്ട് അല്ല......ഉണ്ണി അവർക്ക് ഒപ്പം താഴേക്കു ഇരുന്നു........ എങ്കിലും ഞാൻ തെറ്റ്കാരൻ ആണ്.... എന്നെ കൊന്ന് കൂടായിരുന്നോ.....? പാവം എന്റെ കുഞ്ഞ് അവൾ എന്ത് പിഴച്ചു.... ദൈവം കനിഞ്ഞു നൽകിയ മകൾ നഷ്ടപെട്ട വേദന താങ്ങാൻ കഴിയ്യാതെ ചെയ്തു പോയത് ആണ് അദ്ദേഹം......

ഉള്ളിൽ പക ഉണ്ടെങ്കിലും അദ്ദേഹം ഇന്ന് അത്‌ ഓർത്തു നീറുന്നുണ്ട് അത്‌ എനിക്ക് അറിയാം....... ആ സ്ത്രീയുടെ കണ്ണുകൾ നാഗേദ്രനിലേക്കു പോയി... കിടന്ന ഇടത്തു നിന്നും എഴുനേൽക്കാൻ ആകാതെ അയാൾ അവരെ മാറി മാറി നോക്കി....... ഇദ്ദേഹം കൂടെ നഷ്ടപ്പെട്ടാൽ ഞാൻ.. എനിക്ക് ആരും ഇല്ലാതെ ആകും... ആ കുഞ്ഞിനോട് ചെയ്ത ക്രൂരതക് ഞാൻ മാപ്പ് ചോദിക്കുന്നു... മറ്റൊരു വഴി എന്റെ മുൻപിൽ ഇല്ല..... ഉണ്ണിയുടെ കൈകളെ കൂട്ടി പിടിച്ചവർ.... നാഗേന്ദ്ര.... ""ഉണ്ണി ചാടി എഴുനേറ്റു..... ഞാൻ ചെയ്തുകൂട്ടിയ പാപത്തിനു വേണ്ട ശിക്ഷ ഈ ജന്മം മുഴുവൻ ഉരുകാൻ ഉള്ളത് നീ... ""അല്ല ദൈവം എനിക്ക് തന്നു....... നിന്നെ കൊല്ലാൻ തന്നെ ആണ് ഞാൻ വന്നത്.... പക്ഷെ അത്‌ കൂടി ചെയ്താൽ ഞാൻ കാരണം മകൾ നഷ്ടപെട്ട അമ്മക് മറ്റൊരു അത്താണി കൂടെ ഇല്ലാതെ ആകും.......ഈ കണ്ണ്‌നീര് ഇനി ഒരു ശാപം ആയി എനിക്ക് വേണ്ട......

ഉണ്ണി ആ സ്ത്രീയെ നോക്കിയതും കരഞ്ഞു കലങ്ങിയ കണ്ണിലെ നേരിയ ആശ്വാസം അവൻ കണ്ടു..... നഷ്ടം നമുക്ക് ഒരുപോലെ തന്നെ ആണ്.... പക്ഷെ ഇനി ഞങ്ങളുടെ ജീവിതതിനു കുറുകെ നീ വന്നാൽ ഇപ്പോൾ ഇവിടെ എന്നെ നിന്റെ മുന്പിലേക് ഇട്ടു തന്നു പോയ മനുഷ്യന്റെ യഥാർത്ഥ രൂപം നീ തിരിച്ചു അറിയും ജീവനോടെ കത്തിക്കും നിന്നെ......അന്ന് ആരുടെ വക്കും അവിടെ വില പോകില്ല......... അത്‌ പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ ഉണ്ണി മനസിലാക്കിയിരുന്നു അവന്റെ കാലിന്റെ ബലം അയാളിൽ എത്രത്തോളം ആഴത്തിൽ പതിച്ചിട്ടുണ്ട് എന്ന്....... താരമോൾക് വേണ്ടി അത്ര എങ്കിലും ചെയ്യാൻ കഴിഞ്ഞത് ഒരു ആശ്വാസം ആയി മാറിയിരുന്നു.......... 💠💠💠💠

രുദ്രേട്ട.... """ആ സ്ത്രീയുടെ കണ്ണുനീരിനു മുൻപിൽ തോറ്റു പോയി ഞാൻ........ ഉണ്ണി അത്‌ പറയുമ്പോഴേക്കും രുദ്രൻ അവന്റെ അധരങ്ങളെ വിരലുകളാൽ തടഞ്ഞു.... തോൽവി അല്ല ഉണ്ണിയുടെ വിജയം ആയിരുന്നു ഇന്ന്..... ആരോരും ഇല്ലാത്ത ആ സ്ത്രീക്ക്‌ അയാളെ വിട്ടു കൊടുക്കാൻ നീ കാണിച്ച മനസ് അതാണ് നിന്റെ വിജയം....... രുദ്രേട്ടനു എല്ലാം അറിയാമായിരുന്നു അല്ലെ.... ഉണ്ണി അവന്റെ മുഖത്തേക് ഉറ്റു നോക്കി..... മ്മ്മ്.... ""നീ വണ്ടിയിൽ കയറു പോകും വഴി എല്ലാം പറയാം...... ചന്തു വണ്ടി എടുക്ക് പറഞ്ഞു കൊണ്ട് രുദ്രൻ അവരെ കൊണ്ട് വണ്ടിയിൽ കയറി..... അയാൾ ഈ ജന്മം ച്യ്ത വലിയ ഒരു നന്മയുടെ ഫലം ആണ് ഇന്ന് ലഭിച്ച മോക്ഷം......

രുദ്രൻ അത്‌ പറയുമ്പോൾ എല്ലാവരും അവനെ തന്നെ നോക്കി.... വർഷങ്ങ്ൾക് മുൻപ് ഏവരാലും ഉപേക്ഷിക്കപ്പെട്ട അനാഥ ആയ പെണ്ണിന് ജീവിതം കൊടുത്തവൻ....ഒരു പ്രതിസന്ധിയിലും അവളെ തള്ളി കളഞ്ഞില്ല അയാൾ.... വീണ്ടും അവരെ അനാഥത്വത്തിലേക്കു തള്ളിവിടാതെ നീ സംരക്ഷിച്ചു....... രുദ്രേട്ട... ഞാൻ....ഉണ്ണി പൊട്ടി കരച്ചിലൂടെ അവന്റ നെഞ്ചിലേക്ക് വീണു...... നീ എല്ലാം അറിഞ്ഞിട്ട് ആണോ ഇവനെ അവിടേക്കു വിട്ടത്.... സഞ്ചയൻ ഉണ്ണിയുടെ കയ്യിൽ മെല്ലെ പിടിച്ചു... അതേ... """തീരുമാനം അവന് വിട്ടു കൊടുത്തു.... എന്റെ മനസ് അറിഞ്ഞു പെരുമാറാൻ കഴിയുന്നവൻ വേറെ ആരാ ഉള്ളത്.... അല്ലേടാ.... രുദ്രൻ അവന്റെ ദേഹത്തെ പിടി ഒന്നു കൂടി മുറുക്കി.... ഇവൻ എങ്ങാനും അയാളെ കൊന്നിരുന്നെലോ... കണ്ണൻ സംശയത്തോടെ നോക്കി... അങ്ങനെ ചെയ്യില്ല എന്ന് എനിക്ക് ഉറപ്പുണ്ട് ആയിരുന്നു..

മറിച് ആണെങ്കിൽ അതിനു നമുക്ക് ഒരു രക്ഷപെടൽ അനിവാര്യം ആയത് കൊണ്ട് ആണ് ആ ക്യാമറ മുഴുവൻ ഡിസ്കണക്ട് ചെയ്യിച്ചത്....... ആ അത്‌ നന്നായി ഇങ്ങനെ ഒരു നാടകം കളിച്ചത് കൊണ്ട് ഇവിടെ ചിലരെ കാണാൻ പറ്റാത്ത വേഷത്തിൽ കണ്ടു..... എവിടെ പോയി ഒപ്പിച്ചടെ ഇത്.... ചന്തു ഗിയർ മാറ്റി സഞ്ജയനെ നോക്കി... രാവിലെ ഇവൻ ആണ് എന്നെ കൊണ്ട് ഈ പാതകം ചെയ്യിച്ചത്.... സഞ്ജയൻ രുദ്രനെ ചൂണ്ടി കാണിച്ചു.... പിന്നെ നാഗേന്ദ്രന്റെ മുൻപിലേക്ക് മുണ്ടും നേര്യത് ചുറ്റി പോകാൻ പറ്റുവോ... ഇത് നിന്റെ പാന്റ് ആണ് നിനക്ക് മനസിൽ ആയില്ലേ... രുദ്രൻ ചന്തുവിനെ ഒന്നു തോണ്ടി... എടാ മഹാപാപി.... ഈ ക്രൂരതക് എന്റെ പാന്റ് ബലിയാട് ആയോ..... ചന്തു അത്‌ പറയുമ്പോൾ ഉണ്ണി രുദ്രനെ ചുറ്റി വിരിഞ്ഞു ചിരിച്ചു......

ഇത് ഇട്ടപ്പോൾ തൊട്ടു എനിക്ക് അസ്വസ്ഥത ആണ്... ഇത് ഒന്ന് ഊരി കളഞ്ഞാൽ മതി... സന്ജയൻ പാന്റിന്റെ അവിടെ ഇവിടെ വലിച്ചു ഇടാൻ നോക്കി... എന്റെ സഞ്ജയേട്ടന് ഇത് ചേരില്ല... എനിക്ക്... എനിക്ക് ആ പഴയ സഞ്ജയൻ ഭട്ടതിരിപ്പാടിനെ ആണ് ഇഷ്ടം....... ഇരിക്കത്തൂർ മനയിലെ പ്രൗഢഗംഭീരൻ....... ഉണ്ണി സഞ്ജയനെ നോക്കി... കണ്ണ നമ്മൾ ഇപ്പോൾ തിരിച്ചു പോകുന്നതിനെ ഒരു പേര് പറയും എന്താന്ന് അറിയുമോ... ചന്തു തിരിഞ്ഞ് ഇരുന്നു ചോദിച്ചു.... മ്മ്മ്... പട്ടി ചന്തക് പോയത് പോലെ.... അല്ലെ ചന്തുവേട്ടാ...... കണ്ണന്റെ മറുപടി ഒരു കൂട്ട ചിരി ആയിരുന്നു.... 💠💠💠💠 മനസിലെ തെറ്റും ശരിയും തമ്മിൽ ഉള്ള തർക്കം കഴിഞ്ഞോ അതിനു ഉത്തരം കിട്ടിയില്ലേ..? .... രുദ്രന്റെ നെഞ്ചിലേ ചൂട് പറ്റി കിടക്കുമ്പോൾ നെഞ്ചിലേ രോമത്തിൽ വിരൽ ഓടിച്ചു ചോദിച്ചവൾ.... മ്മ്മ്...

""കിട്ടി..... നഗ്നമായ അവളുടെ ദേഹത്തേക് ഒരു പുതപ്പെടുത്തു മൂടി നെറുകയിപടർന്നു കിടക്കുന്ന സിന്ദൂരത്തിൽ മുഖം അമർത്തി ചുംബിച്ചു...... ശരിയും തെറ്റും തിരിച്ചറിയാൻ അവന് കഴിയും എന്ന് എനിക്ക് അറിയാമായിരുന്നു... ഒറ്റക് ആകുമ്പോഴെ അവൻ അത്‌ മനസിൽ ആക്കു.....അത്‌ കൊണ്ട് ആണ് അവനെ ഞാൻ അയാൾക് മുന്പിലേക് ഇട്ടു കൊടുത്തത്.... എന്റെ കുട്ടി എന്നും സത്യത്തിന്റെ പക്ഷത്തു ആണ്... ഈ നന്മയോടെ അവൻ ച്യ്ത പാപം മുഴുവൻ ഒലിച്ചു പോയി...... ഇനിയും ഒരു പരീക്ഷണം അവനുമേൽ വീണാൽ അതിന് അർത്ഥം ദൈവങ്ങൾക് പോലും കണ്ണില്ല എന്നാണ്......... മ്മ്മ്മ്.... ""ഉണ്ണിയേട്ടൻ ചെയ്തത് തന്നെ ആണ് ശരി.....എന്നാലും ഇനി അയാൾ നമുക്ക് കുറുകെ വരുവോ രുദ്രേട്ട... ഇല്ല..... ""...അവർക്ക് നാഥനെ തിരികെ നൽകുമ്പോൾ അയാൾ ചെയ്ത തെറ്റിനു ശിക്ഷ അവന്റെ കയ്യാൽ നൽകി...

അവന്റെ കാലുകൾ അത്‌ ഭംഗി ആയി നിർവഹിച്ചു..... തെറ്റ് ചെയ്തവന് തക്കതായ ശിക്ഷ അത്‌ നൽകി........ രുദ്രൻ മെല്ലെ അവളുടെ മുടിയിഴകളെ തഴുകി കണ്ണുകൾ യാത്ര ക്ഷീണത്താൽ അടഞ്ഞു പോകുമ്പോൾ വീണ ആ കവിളിൽ മെല്ലെ തലോടി കൊടുത്തു... . 💠💠💠💠 ഉണ്ണിയുടെ കുറുമ്പന്മാർക് സച്ചു, കിച്ചു, മാളു എന്നീ വിളിപ്പേര് ഇട്ടിരുന്നു വല്യോത്..... ഉണ്ണിയേട്ടാ എനിക്ക് ഇവന്മാരെ തിരിച്ചു അറിയാൻ വലിയ പ്രയാസം ആണ് അതിനു എന്ത് ചെയ്യും...കുളിപ്പിച്ചു കട്ടിലിൽ കിടക്കുന്ന സച്ചുവിനെയും കിച്ചുവിനെയും നോക്കി ചുണ്ട് കൂർപ്പിച്ചു രുക്കു....... സിംപിൾ നിനക്ക് കണ്ടു പിടിക്കാൻ ഒരു വഴി ഉണ്ട്....... പറഞ്ഞു തരട്ടെ ഉണ്ണി വലിയ ഭാവത്തിൽ ഒന്നു നോക്കി...

എന്താ ഉണ്ണിയേട്ടാ വീണയും മീനുവും ആവേശത്തോടെ വന്നു....... അവർക്ക് സമീപം ഇരുന്ന കണ്മഷി കൈയിൽ എടുത്ത് ചൂണ്ടു വിരലിൽ അല്പം തേച്ചു ഉണ്ണി ഒരു കുഞ്ഞിന്റെ വലത് കവിളിൽ ഒരു മറുക് ഇട്ടു.... വലത്തേ കവിളിൽ മറുകുള്ളവൻ സച്ചു ഇല്ലാത്തവൻ കിച്ചു.... എങ്ങനുണ്ട് ഐഡിയ... ഉണ്ണി എല്ലാവരെയും മാറി മാറി നോക്കി..... അത്‌ കൊള്ളാം ഉണ്ണിയേട്ട....ഇനി അങ്ങനെ കണ്ടു പിടിക്കാം അല്ലെ രുക്കു നിഷ്കളങ്കമായി നോക്കിയതും ഉണ്ണി ചിരി അടക്കാൻ പാട് പെട്ടു...... എന്റെ രുക്കു ഇങ്ങേരു കളിയാക്കിയത് ആണെന്ന് നിനക്ക് ഇത് വരെ മനസിൽ ആയില്ലേ......ഇങ്ങനെ ഒരു പൊട്ടി.... ആവണി ചിരിച്ചു കൊണ്ട് അവര്ക് അരികിലേക്ക് വന്നു.... ഉണ്ണിമാ""

എനിച്ചും പൊത്തു വേണം..... കുഞ്ഞൻ അവന്റെ അരികിലേക്കു വന്നു..... ഉണ്ണിമാ """എനിച്ചും കുഞ്ഞന്റെ കൂടെ കുഞ്ഞാപ്പുവും വന്നു...... പിന്നെന്താ... ഉണ്ണിമാ രണ്ടു പേർക്കും ഇന്ന് പൊട്ടു കുത്തി തരുല്ലോ....അത്‌ പറഞ്ഞു രണ്ടുപേരുടെയും കുഞ്ഞി നിക്കർ പതുകെ താഴ്ത്തി കയ്യിലെ ബാക്കി കരി രണ്ടു പേരുടെയും കുഞ്ഞി ചന്തിയിൽ തേച്ചു വച്ചു...... ഇനി എന്റെ മക്കളെ ആരും കണ്ണ്‌ വയ്ക്കില്ല.... "" ഈ മനുഷ്യൻ ഇപ്പോൾ കുളിപ്പിച്ചു കൊണ്ട് വന്ന കുഞ്ഞുങ്ങളാണ്.... ആവണി കയ്യിൽ ഇരുന്ന ടവൽ അവന് നേരെ എറിഞ്ഞു.... അമ്മ.... പൊത്ത്..... ""അമ്മ.... """"കുഞനും കുഞ്ഞാപ്പുവും മുന്പിലെ മുഴുവൻ പല്ല് കാണിച്ചു ആവണിയുടെ അടുത്തേക് വന്നു...... .

പുറകു വശത്തേക്കു ചൂണ്ടി കാണിച്ചു.. അതെങ്ങനെ ഒരു ഉണ്ണിമാമാനും പിള്ളേരും ഉണ്ട്.... പിള്ളേരുടെ കുരുത്തക്കേടിനു മുഴുവൻ കൂട്ട് നില്കുന്നത് ഉണ്ണിയേട്ടൻ ആണ്..... ആവണി കൂർപ്പിച്ചു നോക്കി... ഉണ്ണിയേട്ടനെ മാത്രം കുറ്റം പറയാൻ പറ്റില്ല ദോ അവന്മാരോ... ഉണ്ണിമാ എന്ത് കാണിച്ചാലും അവന്മാർക് അത്‌ മതിയല്ലോ... അവരുടെ കൂട്ടുകാരൻ ആണെന്ന വിചാരം.. വീണ രണ്ടിനെയും ചൂണ്ടി കാണിച്ചു ഉണ്ണി കുത്തി കൊടുത്ത പൊട്ട് കണ്ണാടിയുടെ മുൻപിൽ തിരിഞ്ഞ് മറിഞ്ഞു നോക്കി പരസ്പരം എന്തൊക്കെയോ പറയുന്നുണ്ട്..... മ്മ്മ്... പ്രായം കൊണ്ട് അല്ലങ്കിലും സ്വഭാവം കൊണ്ട് അവർക്ക് ചേരും...... രുക്കു ഒരു കൊട്ട് കൊടുത്തു...... എടി..പെൺപിള്ളേരെ അസൂയ പാടില്ല...

മരുന്നില്ലാത്ത അസുഖം ആണ്.. പിള്ളേർ എന്നീ സ്നേഹിക്കുന്നതിനു എന്ത് കുശുമ്പാണോ.... അത്‌ പറഞ്ഞു എഴുനേറ്റ് പോകുന്ന ഉണ്ണിയെ വീണ നോക്കി ഇരുന്നു....... ആ മനസും ശരീരവും എന്നും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് കാവൽ ആയി ഉണ്ടെന്നു അവൾക്കു അറിയാം......... 💠💠💠💠💠 എന്താ രുദ്രേ ഒരു ആലോചന ചന്തുവും കണ്ണനും അവന് അരികിലേക്ക് വന്നു... കുളത്തിന്റെ പടവിൽ ഇരുന്നു വെള്ളാരം കല്ലുകൾ പെറുക്കി കുളത്തിലക് ഇടുകയാണ് അവൻ.... ഉണ്ണി എവിടെ അവരുടെ പുറകിലേക് നോകിയവൻ... പിള്ളേരെ കൊണ്ട് കാവിൽ ഉണ്ട് അവന്മാരെ രണ്ടിന്റെ കൂടെ ഓടി കളിക്കുന്നു.... വയ്യെങ്കിലും അടങ്ങി ഇരിക്കില്ല ചെക്കൻ....

ചന്തു പടവിലേക് ഇരുന്നു... നീ എന്താ ആലോചിക്കുന്നത്...... സഞ്ചയന്റെയും ഗൗരിയുടെയും കാര്യം തന്നെ...... അതെന്ത് ഇപ്പോൾ ഒരു പ്രശ്നം..... കണ്ണൻ അവനെ ഒന്നു നോക്കി... ചെറിയ പ്രശ്നം ഉണ്ട് പക്ഷെ പേടിക്കാൻ ഒന്നും ഇല്ല പരിഹാരം ഇല്ലാത്ത കാര്യങ്ങൾ ഇല്ലല്ലോ........ എന്താടാ കാര്യം... നീ അത്‌ പറ ചെറുത് ആണെന്ന് പറഞ്ഞാലും ഇപ്പോൾ ചങ്കിൽ ഒരു തീയാണ്... അല്ലെ കണ്ണാ....ചന്തു കണ്ണനെ നോക്കി അവനും അതേ അവസ്ഥയിൽ തന്നെ ആണ്... എന്താണ് രുദ്രൻ പറയാൻ പോകുന്നത് എന്നുള്ള ആകാംഷയോ ഭയമോ എന്തൊക്കെയോ മുഖത്ത് വായിച്ചെടുക്കാൻ കഴിയും...........................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story