രുദ്രവീണ: ഭാഗം 149

rudraveena

എഴുത്തുകാരി: മിഴിമോഹന

സഞ്ജയ എല്ലാം ഓർമ്മ ഉണ്ടല്ലോ..... ഒരു കാരണവശാലും നിയന്ത്രണം വിട്ടു പോകരുത് എന്റെ കുഞ്ഞിന്റ ജീവൻ നിന്റെ കൈയിൽ ആണ്.... ഇരികത്തൂർ എത്തി കഴിഞ്ഞത് രുദ്രൻ സഞ്ചയനെ പുറകോട്ടു വലിച്ചു...... ആദിശങ്കരൻ എനിക്ക് ആരാടാ.... എന്റെ ഇരികത്തൂർ മനയുടെ ദൈവം ആണ് അവൻ... ആ അവനെ മറന്നൊരു ജീവിതം എനിക്കുണ്ടോ...... ഇനി വരും ദിവസങ്ങൾ ഗൗരി എനിക്ക് രോഗി മാത്രം ആയിരിക്കും.... ഞാൻ അവൾക്കു വൈദ്യനും നിനക്ക് എന്നെ വിശ്വസിക്കാം...... അത്‌ പറഞ്ഞു സഞ്ജയൻ നടന്നു അകലുമ്പോൾ ഉണ്ണി താടിക്ക്‌ കൈ കൊടുത്തു നിന്നു...... നീ എന്താടാ ആലോചിക്കുന്നത്... ചന്തു അവന്റ തോളിൽ കൈ ഇട്ടു.... ഒന്നുല്ല ചന്തുവേട്ട...

പാല്പായസം മുൻപിൽ വച്ചിട്ട് കുടിക്കരുതെന്നു പറഞ്ഞ അവസ്ഥ ആയി ആ മനുഷ്യന്.... ഇനി വരുന്ന രണ്ടു വർഷം കണ്ട്രോൾ ദൈവങ്ങൾ പുള്ളിക്ക് കണ്ട്രോൾ കൊടുക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന.......... ഈ ചെറുക്കന്റെ കാര്യം.... ചന്തു അവനെ മെല്ലെ തല്ലി........ 💠💠💠💠 തിരുമേനി......"""ഇന്ന് ഇരികത്തൂർ മനയിലെ സഞ്ജയൻ ഭട്ടതിരിപ്പാടിന് വേളി ആയിരുന്നു..... പരികർമ്മി ഒഴുകി വന്ന ജലന്ദരന്റെ ഉമിനീർ മെല്ലെ തുടച്ചു............. വൂ.... ""ഫ്ഫ്ഫ്.... ""നാവു പൊക്കാൻ ശ്രമം തുടങ്ങി അയാൾ.......... ഒന്നും പറയേണ്ട അങ്ങുന്നേ.... അങ്ങ് പറഞ്ഞത് പ്രകാരം നെല്ലിമല കാട്ടിൽ നിന്നും മൂപ്പനും കൂട്ടരും തിരിച്ചിട്ടുണ്ട്..... ഇരികത്തൂർ സഞ്ജയനെക്കാൾ കേമൻ ആണ് എന്നാണ് കേട്ടറിവ്......

പഴയ തിരുമേനിയെ തിരിച്ചു തരും അവർ........ പരിചാരകന്റെ വാക്കുകൾ കേട്ടതും ജലന്ധരൻ കട്ടിലിലേക് ചാരി കിടന്നു.... നെല്ലിമല മൂപ്പൻ....... "" ഉഗ്ര സർപ്പത്തിന്റെ വിഷം ഏറ്റാൽ പോലും വായ കൊണ്ട് വലിച്ചു പുറത്തെടുക്കാൻ കഴിവുള്ളവൻ.... മഹാ മാന്ത്രികൻ രക്ത യക്ഷിയുടെ ഉപാസകൻ.........ബ്രഹ്മചാരി..... "" അവൻ വേണം എന്റെ കൂടെ ഇനിയുള്ള കാലം.... എന്റെ ശക്തി ഇനി അവൻ ആണ്....... അവൾക്കായി അവൻ വരും..... ഞാൻ നൽകാൻ പോകുന്ന സമ്മാനം സഞ്ജയന്റെ മകൾ...........മ്മ്ഹഹ് """ ദൈവികാംശത്തിൽ തന്നെ അവൾ ജനിക്കട്ടെ...... ആ ദേവിയെ അവൻ പ്രാപിച്ചു കഴിഞ്ഞാൽ ഈ ലോകം ഞങ്ങളുടെ കൈപ്പിടിയിൽ അമരും........... """" ഫു... ഫു.. ഫു... """"

സ്വപ്നലോകത്ത് നിന്നും ഞെട്ടി ഉണർന്നത് പോലെ ചിരിക്കാൻ തുടങ്ങി ജലന്ധരൻ....... തിരുമേനി പരിചാരകൻ അയാളുടെ തോളിൽ പിടിച്ചു...... പതിയെ മുഖം ഉയർത്തി നോക്കുമ്പോൾ അയാളുടെ മുഖത്ത് പതിവിലും സന്തോഷം നിറഞ്ഞു നിന്നു....... ( ഒരു പാർട്ടിൽ പറഞ്ഞിട്ടുണ്ട് ജലന്ധരൻ മറച്ചു പിടിച്ച രഹസ്യം.... അത്‌ ഇതാണ്... നമ്മുടെ ശങ്കരന്റെ പെണ്ണിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം അല്ലെ) 💠💠💠💠 ഗൗരി.... "".... സഞ്ജയന്റെ ശബ്ദം കേട്ടതും ജനൽ പടിയിൽ പിടി മുറുക്കി ഗൗരി.... കണ്ണിലേക്കു അരിച്ചു ഇറങ്ങുന്ന നിലവെളിച്ചത്തിൽ മെല്ലെ കണ്ണ്‌ ചിമ്മി അവൾ........ പതിയെ തിരിഞ്ഞതും മുൻപിൽ തെളിയുന്ന ചെറിയ നിഴൽ അവ്യകതമായി കണ്ടവൾ.........

പതിയെ ആ കാൽപ്പാദത്തിൽ തൊട്ടു ശിരസിൽ വെച്ചു..... അവളെ പിടിച്ചു എഴുനെല്പിക്കുമ്പോൾ സഞ്ജയന്റ ചുണ്ടിൽ ചെറു പുഞ്ചിരി പടർന്നു............ എന്നെ അവ്യക്തമായി എങ്കിലും കാണാൻ കഴിയുന്നുണ്ടോ നിനക്ക്...... മ്മ്മ്.... ""ചെറിയ നിഴൽ പോലെ..... എങ്കിലും എനിക്ക് അതിന്റെ ആവശ്യം ഇല്ല ഏട്ടാ.... ഈ സാമീപ്യം എത്ര അകലെ ആണെങ്കിലും ഈ ഗൗരി തിരിച്ചു അറിയും......... ഭാഗ്യം ആണ് എന്റെ ഭാഗ്യം ആണ് ഏട്ടൻ........ ഒരു അർത്ഥത്തിൽ നമ്മൾ ഭാഗ്യം ചെയ്തവർ തന്നെ ആണ് കുട്ടി....... ഈ ജന്മം നമ്മളിൽ നിക്ഷിപ്തം ആയിരിക്കുന്നത് വലിയ നിയോഗം തന്നെ ആണ്....... എല്ലാം നിനക്ക് അറിവ് ഉള്ളത് അല്ലെ...... അറിയാം....കാത്തിരിക്കാൻ ഞാൻ തയാറാണ്... എത്ര കാലം വരെയും...........

കാത്തിരിക്കണം എനന്റെ നെഞ്ചിലെ ചൂട് പറ്റി എന്റെ പെണ്ണിനെ ഉറക്കാൻ ഇനിയും കാത്തിരിക്കണം അതുവരെ നീ എനിക്ക് രോഗിയും ഞാൻ നിനക്ക് വൈദ്യനും ആ ബന്ധം മതി ഗൗരി..... മറ്റൊന്നും നമ്മൾ ആഗ്രഹിക്കാൻ പാടില്ല...... വലിയ നന്മക്കു വേണ്ടി നമ്മുടെ ചെറിയ വിട്ടു വീഴ്ച........... ഗൗരിയുടെ നെറുകയിൽ ചുണ്ട് അമർത്തി സ്നേഹ ചുംബനം നൽകി അവൻ.... അയ്യോ അത്‌ വേണ്ട.... "" ഗൗരി പിടഞ്ഞു കൊണ്ട് അല്പം പുറകോട്ടു മാറി... പേടിക്കണ്ട... സഞ്ജയന്റെ നിയന്ത്രണം അത്‌ എന്റെ കയ്യിൽ തന്നെ ആണ്..... ചെറിയ ചുംബനങ്ങളോ സ്നേഹ പ്രകടനങ്ങളോ ഒന്നും എന്റെ നിയന്ത്രണതെ ബാധിക്കില്ല....

ചെറിയ നാണത്തോടെ താഴേക്കു നോക്കി നില്കുന്നവളുടെ താടി തുമ്പ് പിടിച്ചു ഉയർത്തി അവൻ...... എന്നാലേ ഇന്ന് മാത്രം ഉള്ളൂ ഈ പരിഗണന നാളെ മുതൽ ഞാൻ ദീക്ഷ സ്വീകരിക്കുന്നു.... ഇന്ന് മുതൽ സഞ്ജയ്‌ന്റ ഈ മുറി ഗൗരിയുടെ ലോകം ആണ്....... അപ്പോൾ ഏട്ടനോ.....? ഗൗരിയുടെ കണ്ണുകളിൽ ആകാംഷ നിറയുന്നത് അവൻ കണ്ടു.... ഇന്ന് മുതൽ എന്റെ ലോകം ഇരികത്തൂർ മനയുടെ അറക്കുള്ളിൽ ആണ്.... എന്നെ ഭയന്ന്‌ അല്ല.... ജലന്ധരൻ അവനെ ഭയക്കണം...... നമ്മുടെ വിവാഹം ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നത് അവന് ആണ്...... കിടന്ന കിടപ്പിൽ എന്തെങ്കിലും ദുർമന്ത്രവാദം പ്രയോഗിച്ചാൽ എല്ലാം കൈ വിട്ട് പോകും..... സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന് അല്ലെ......... മ്മ്മ്... """

ഗൗരി മെല്ലെ തലയാട്ടി........ നാളെ രാവിലെ മുതൽ നമ്മൾ ചികിത്സ തുടങ്ങും.... മൂർത്തി അമ്മാവന്റെ ഭാര്യ അപ്പുറത് തന്നെ ഉണ്ട് പിന്നെ മംഗള ഏടത്തിയും എന്ത് ആവശ്യത്തിനും ഓടി വരും...ഒരു വിളികപ്പുറം ഞാനും ഉണ്ട്..... ചെറു നുണക്കുഴി കാട്ടി ചിരിച്ചവൻ.... ....... കതകടച്ചു കിടന്നോ.... സഞ്ജയൻ ഗൗരിയുടെ കവിളിൽ മെല്ലെ തട്ടി മുറിക്കു പുറത്തേക് ഇറങ്ങി.......... 💠💠💠💠 രുദ്ര നീ എന്താണ് എന്നിൽ നിന്നും മറയ്ക്കുന്നത് എന്നു എനിക്ക് അറിയില്ല...... നിന്റെ വാക്കുകൾ അക്ഷരം പ്രതി അനുസരിക്കാൻ നിയോഗിക്കപെട്ടവൻ ആണ് ഞാൻ........ ഗൗരിയുടെ ജാതകവശാൽ ഞങ്ങള്ക് ഇപ്പോൾ ഒരു മകൾ പാടില്ല അതിന്റെ ഭവിഷ്യത്തും അറിയാം..... എന്നാൽ നീ മറ്റെന്തോ എന്നിൽ നിന്നും മറയ്ക്കുന്നുണ്ട്.... എന്താണത്...?

പറയാൻ കഴിയില്ലേ....? സഞ്ജയൻ രുദ്രന്റെ മുഖത്തേക്ക് ഉറ്റു നോക്കി..... ഇല്ല... ""സമയം ആകുമ്പോൾ ഞാൻ പറയും....... ഇപ്പോൾ നീ ഞാൻ പറയുന്നത് അനുസരിച്ചാൽ മതി.... ഇനി വരുന്ന രണ്ട് വർഷം സാക്ഷാൽ നാരായൺ ആ ദ്വന്വന്തരി മൂർത്തിയെ അകമഴിഞ്ഞ് പ്രാര്ഥിക്കണം ഈ പ്രതിസന്ധി തരണം ചെയ്യാൻ അദ്ദേഹത്തിനെ കഴിയു...... എങ്കിൽ മാത്രമേ ആദിശങ്കരൻ വിജയം കൈവരിക്കു........ രുദ്രേട്ട... ""കൂടെ നിന്ന ഉണ്ണി പതുക്കെ അവന്റെ തോളിൽ പിടിച്ചു........ മം... ""എല്ലാവരുടെയും പ്രാർത്ഥന വേണം... രുദ്രൻ ആ കൈയിൽ കൈ ചേർത്തു...... നീ പറഞ്ഞത് കൊണ്ട് ഇന്ന് മുതൽ ഞാൻ അറയിൽ ആണ് കഴിയുന്നത്.... രണ്ട് വർഷം ദീക്ഷ സ്വീകരിച്ചു ധ്വന്വന്തരി മൂർത്തിയെ ഉപാസിക്കാൻ പോകുന്നു.......

സഞ്ജയൻ അറക്കുള്ളിലേക്കു കയറുന്നത് നോക്കി നിന്നു രുദ്രൻ...... നന്നായി... ""ഇങ്ങേരു ഗൗരിയുടെ ഒപ്പം മുറിയിൽ കയറിയപ്പോൾ ഞാൻ ഒന്നു പേടിച്ചു രുദ്രേട്ട... എന്തായാലും മനുഷ്യൻ അല്ലെ എന്നെ പോലെ കണ്ട്രോൾ കാണണം എന്നില്ലാലോ........ എന്തോ....? എങ്ങനെ...? നിന്റെ കോൺട്രോളിന്റെ കൂടുതൽ ആണ് മൂന്നേണം നിരന്നു കിടക്കുന്നത്...... ഈ... ""ഉണ്ണി ഒന്നു ഇളിച്ചു കാണിച്ചു.... എന്നാലും രുദ്രേട്ടൻ ഭയങ്കര സാധനം ആണ് അങ്ങേർക്കു ഒരു മുത്തം കൊടുക്കാൻ എങ്കിലും അവസരം നൽകാമായിരുന്നു..... ഇത് ചതി ആയി പോയി.... രണ്ട് വർഷം ദീക്ഷ...... ഹോ... ഉണ്ണി തല ഒന്നു കുടഞ്ഞു.....

നാളെ മുതൽ ദീക്ഷ സ്വീകരിച്ചു പൂർണമായും ധ്വന്വന്തരി ഉപാസകൻ ആയി മാറുന്ന സഞ്ചയന് ഗൗരി വെറും രോഗി മാത്രം ആയിരിക്കണം..... അവനെ എനിക്ക് വിശ്വാസം ആണ് ദീക്ഷ ഇല്ലെങ്കിലും അവൻ അവളുടെ ദേഹത്തു തൊടില്ല..... പിന്നെ എന്തിനാ രുദ്രേട്ട ഇങ്ങനെ ഒരു നിബന്ധന...? സഞ്ജയേട്ടൻ പറഞ്ഞതപോലെ രുദ്രേട്ടൻ മറ്റെന്തെങ്കിലും മറക്കുന്നുണ്ടോ......? ഉണ്ണി സംശയത്തോടെ നോക്കി..... മ്മ്മ്.. ""ഉണ്ട്.... വലിയ ഒരു വിപത്‌.... കാലം ചെല്ലമ്പോൾ അത്‌ തേടി വരും.... സാക്ഷാൽ നാരായണന് അവകാശപെട്ടത്......... ആ കൃപ നമുക്ക് വേണം...... അത്‌ പറഞ്ഞു നടന്നു പോകുംന്ന രുദ്രനെ നോക്കി തൂണിലേക്കു ചാരി ഉണ്ണി........ സാക്ഷാൽ നാരായണൻ """

അത്‌ കുഞ്ഞാപ്പു അല്ലെ... അപ്പോൾ അപകടം കുഞ്ഞാപ്പുവിന് ആണോ... കാവിലമ്മേ എന്റെ കുഞ്ഞ്.... ഉണ്ണിയുടെ ഹൃദയം ഒന്ന് പിടച്ചു...... 💠💠💠💠 ആാാ ഗൗരി രാവിലെ എഴുന്നേറ്റോ .... ""? മംഗള മുറിയിലേക്കു വരുമ്പോൾ ചെറു പുഞ്ചിരിയോടെ അവളെ സ്വീകരിച്ചു ഗൗരി........ ഇന്നലെ വേളി തിരക്ക് കാരണം ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല..... ഗൗരിയുടെ മുടി മാടി ഒതുക്കി അവൾ....... അപ്പുവേട്ടൻ എവിടെ ഏടത്തി....? അപ്പുവേട്ടനും ഉണ്ണിയേട്ടനും കൂടി വേദങ്ങൾ പഠിച്ചു തുടങ്ങിയത് കൊണ്ട് ബ്രാഹ്മമുഹൂർത്തത്തിൽ അറയിൽ കയറും........ ഇനി ഉച്ചക്ക് പന്ത്രണ്ടിന് പുറത്ത് ഇറങ്ങു.......... മോള്‌ വാ ആഹാരം കഴിക്കണ്ടെ.......... ഏട്ടൻ...? മ്മ്ഹ ""മംഗള ഒന്നു ചിരിച്ചു....

സഞ്ജയൻ കുഞ്ഞിന്റെ കാര്യങ്ങൾ എല്ലാം മുറ പോലെ ഞങ്ങൾ നോക്കിക്കോളാം കുട്ടി.... സമയം ആകുമ്പോൾ ഈ കൈകളിലേക്ക് തരും അപ്പോൾ പൊന്ന് പോലെ നോക്കിയാൽ മതി.... ഇപ്പോൾ ഈ കണ്ണിന്റെ കാര്യം മാത്രം നോക്കിയാൽ മതി........എന്റെ... എന്റെ താര മോള് തന്നെ ആണ് ഇത്....... മംഗള കണ്ണ്‌ തുടച്ചു..... ഏടത്തി എന്നെ അങ്ങനെ തന്നെ കണ്ടോളു.... "" എന്റെ ചിത്രനേയും താരയെയും വേർതിരിച്ചു കണ്ടിട്ടില്ല ഞാൻ അവന്റെ സങ്കടം സഹിക്കാൻ കഴിയണില്ല... ഒരുമിച്ചു കളിച്ചു നടന്നത് അല്ലെ രണ്ടും.... ചിത്തു എവിടെ ഏട്ടത്തി.....? രുദ്രന്റെ കൂടെ കാളി മനയിലേക്കു പോയി.... അവിടെ ശുദ്ധി കലശം നടത്തണം...... ആദ്യം അവിടെ ആകെ വൃത്തി ആക്കണം.....

അപ്പുവേട്ടനും ഉണ്ണിയേട്ടനും പഠനം കഴിഞ്ഞാൽ പുറകെ പോകും.... കാളി മന ശുദ്ധി ആക്കിയാൽ ഏട്ടത്തി അങ്ങോട്ട് മാറുവോ.... ഞാൻ... ഞാൻ... ഒറ്റക് ആവില്ലേ....? ഗൗരി അവളുടെ കയ്യിൽ മുറുകെ പിടിച്ചു.... അത്‌ കൊള്ളാം ഗൗരികുട്ടിയുടെ പൊന്നാങ്ങളമാർ അതിന് സമ്മതിക്കുമോ...? രുദ്രേട്ടനും ഉണ്ണിയേട്ടനും ചന്തുവേട്ടനും ആണോ... ഗൗരിയുടെ മിഴികൾ വിടർന്നു... അതെന്നെ..... നിങ്ങൾ ജീവിതം തുടങ്ങും വരെ താങ്ങായി തണൽ ആയി ഞങ്ങൾ ഇവിടെ കാണും.... അമ്മയും ഉണ്ണിയേട്ടനും കാളി മനയിലേക്കു മാറും... അവിടെ ദീപം തെളിയിച്ചു തുടങ്ങണം പോയ ഐശ്വര്യം തിരികെ കൊണ്ട് വരണം....... മംഗള ഒന്ന് നെടുവീർപ്പിട്ടു നിർത്തി ....

പിന്നെ അടുത്ത വർഷം ചിത്തുനെ ഉപനയനം നടത്തി വേദങ്ങൾ പഠിപ്പിച്ചു തുടങ്ങണം.... ഈ കൊല്ലം പറ്റില്ല... അവന് എട്ടു വയസ് ആണ്.... ഒൻപതു വയസ്സിലെ ഇനി നടക്കു.......... ഇപ്പോൾ എന്റെ കുട്ടിക്ക് സന്തോഷം ആയില്ലേ..... മംഗള അവളുടെ കവിളിൽ മെല്ലെ തലോടി..... (തത്കാലം ഗൗരി സഞ്ജയന്റെ കാര്യങ്ങളിൽ കൈകടത്താതെ ഇരിക്കുന്നത് ആണ് നല്ലത്... ചില നല്ലതിന് വേണ്ടി ചിലത് വിട്ടു വീഴ്ച നൽകണം......മംഗള അപ്പുവും അവിടെ തന്നെ ഉണ്ട് ഗൗരിക് കൂട്ടായി... ) 💠💠💠💠 സഞ്ജയ """കാളി മന വൃത്തി ആക്കിയിട്ടുണ്ട് ഇനി ശുദ്ധി കലശം നടത്തി ഉണ്ണിയേട്ടനെയും അമ്മയെയും വല്യമ്മയെയും അവിടേക്കു മാറ്റണം.... ( അപ്പുവിന്റെ അമ്മയും പിന്നെ ഉപേന്ദ്ര ശർമ്മന്റെ ഭാര്യയും 😇 അവർ രണ്ട് പേരും കൂടെ ഉണ്ട് മറന്നു പോയി കാണും എന്ന് അറിയാം ) മ്മ്മ്... ഉടനെ തന്നെ അത്‌ നടത്തണം വരുന്ന തിങ്കളാഴ്ച ആയാലോ....

ഒൻപത് മണി വരെ രാഹുകാലം അത്‌ കഴിഞു നമുക്ക് ശുദ്ധി കലശം നടത്താം.....രണ്ടു പേർക്കും ലീവ് കാണുവോ സഞ്ചയൻ ചന്തുവിനെയും രുദ്രനെയും മാറി മാറി നോക്കി.... ആർക്കു രുദ്രേട്ടനും ചന്തുവേട്ടനുമോ രണ്ട് പേരും onduty അല്ലെ..... കേസ് അന്വേഷണം ഇരിക്കത്തൂർ ആണെന്ന് മാത്രം..... ഉണ്ണി മുഖം പോത്തി ചിരിച്ചു... പോടാ അവിടുന്ന്.... ചന്തു കണ്ണ്‌ കൂർപ്പിച്ചു നോക്കി.... ഞാൻ പറയാൻ ഉള്ളത് പറഞ്ഞു.... പിന്നെ പിള്ളേരു പരീക്ഷയിൽ തോറ്റു തൊപ്പി ഇട്ടാൽ നിങ്ങടെ ഉള്ള പണി പോകും.... ഉണ്ണി കണ്ണനെ നോക്കി... ഇവനെ ഇന്ന് ഞാൻ മിണ്ടാതെ ഇരിക്കെടാ അവിടെ.... ചന്തു കണ്ണുരുട്ടി...... എന്ത് വൃത്തികേട് ആയിരുന്നു കാളി മന മുഴുവൻ ആ ജലന്ധരനു വൃത്തി എന്ന് പറയുന്നത് തീരെ ഇല്ലായിരുന്നു....

കണ്ണൻ കൈ ഒന്നു കുടഞ്ഞു..... ദുര്മന്ത്രവാദത്തിന്റെ ഭാഗം ആയി പൂച്ച മാംസം വരെ ഭക്ഷിക്കുന്നവൻ ആണ്.... ഉച്ഛിഷ്ടമായ കയ്യോടെ കാളി പൂജ നടത്തും... മദ്യസേവ എല്ലാം ഉണ്ട്...... സഞ്ജയൻ പറഞ്ഞു നിർത്തി.... ആാാ അതെല്ലാം അവിടെ കാണാൻ ഉണ്ടായിരുന്നു.... അവിടെ വൃത്തി ആക്കാൻ പണിക്കാരെ തിരഞ്ഞു മൂർത്തി അമ്മാവൻ കുഴഞ്ഞു.... നാട്ടുകാർക് മുഴുവൻ ആ മതിലിനു അപ്പുറം കടക്കാൻ ഭയം ആണ്...... ചന്തു മീശ കടിച്ചു.... എന്നിട്ട് നിങ്ങൾ തന്നെ വൃത്തി ആക്കിയോ...? സഞ്ജയൻ കണ്ണ്‌ മിഴ്ച്... ഏയ്... ഇവൻ പുറത്ത് പോയി രണ്ടിന് പകരം നാലെണ്ണത്തെ കൊണ്ട് വന്നു... രുദ്രൻ ഉണ്ണിയെ ചൂണ്ടി കാണിച്ചു...... രണ്ടിനു പകരം നാലെണ്ണം നീ എവിടുന്ന് ഒപ്പിച്ചു... സഞ്ജയൻ അത്ഭുതത്തോടെ ഉണ്ണിയെ നോക്കി...

സിമ്പിൾ... ""നാട്ടുകാർക്കു അല്ലെ പ്രേതത്തെയും യക്ഷിയേയും പേടി..... ഞാൻ ആ കവലയിൽ പോയി നോക്കിയപ്പോൾ രണ്ടു ബംഗാളികൾ കറങ്ങി നടക്കുന്നു ഞാൻ അവന്മാരെ കറക്കി എടുത്തു ഹിന്ദി അറിയാവുന്നത് കൊണ്ട് രണ്ടിനു പകരം നാലെണ്ണത്തെ കിട്ടി.......... അവന്മാർക് എന്ത് പ്രേതം എന്ത് യക്ഷി.... " ഹഹ..., "അത്‌ കൊള്ളാം.....വലിയ ഭാവത്തിൽ നിൽക്കുന്ന ഉണ്ണിയെ നോക്കി സഞ്ജയൻ.... 💠💠💠💠 ഗൗരി ഏടത്തി ഞങ്ങൾ ഇറങ്ങുവാട്ടൊ........ വീണയും മീനുവും അരികിലേക്ക് വന്നു...........യാത്ര പറയുമ്പോൾ ഗൗരിയുടെ കണ്ണിൽ ചെറു കുമിള വന്നു പൊട്ടി അത്‌ താഴേക്കു ഒലിച്ചു.... അയ്യേ...

. ""കരയുവാണോ..... ദാ രണ്ട് വർഷം പെട്ടന്നു അങ്ങ് പോകും അപ്പോഴേക്കും ഈ കണ്ണുകൾ വെളിച്ചം കണ്ട് തുടങ്ങും.....പിന്നെ... പിന്നെ.... ഉടനെ തന്നെ എന്റെ കുഞ്ഞന് ഉള്ള ആളെ ഇങ്ങു തരണം...... വീണ അവളുടെ കവിളിൽ മെല്ലെ പിടിച്ചു....... ചെറിയ നാണത്തോടെ ഗൗരിയുടെ കണ്ണുകൾ വിടർന്നു.... രുദ്രേട്ടനും ഉണ്ണിയേട്ടനും എവിടെ ബാക്കി എല്ലാവരും കാറിൽ കയറി..... വീണ ചുറ്റും നോക്കി.... കുഞ്ഞാപ്പു കരഞ്ഞതിനു രുദ്രേട്ടൻ എടുത്ത് കൊണ്ട് പോയിട്ടുണ്ട്....... മീനു ചിരിച്ചു കൊണ്ട് പറഞ്ഞു...... എന്നാൽ കരച്ചിൽ മാറ്റി വരട്ടെ അത്‌ വരെ ദോ അപ്പുവേട്ടയും ചേച്ചി അമ്മയും ചിത്തുനെ സ്നേഹിക്കട്ടെ...... വീണ ചൂണ്ടി കാണിച്ചു.... അപ്പു ചിത്തുനെ മടിയിൽ ഇരുത്തി കൊഞ്ചിക്കുകയാണ്...

അച്ഛന്റർ ചോദ്യങ്ങൾക് മറുപടി പറയുന്നവനെ വാല്സല്യത്തോടെ നോക്കി വീണ.......അതോടൊപ്പം കണ്ണുകൾ ജലന്ദരന്റെ വീട്ടിലേക്കു പോയിരുന്നു........ 💠💠💠💠 ഇതേ സമയം ജലന്ദരന്റെ വീട്ടിൽ .... നെല്ലിമലയിൽ നിന്നാണ് ഞങ്ങൾ വരുന്നത് മൂന്ന് പേര് ജലന്ദരന്റെ വീടിന്റെ വരാന്തയിലേക്ക് കയറി........... പ്രതീക്ഷിച്ചു.... തിരുമേനി കാത്തിരിക്കുന്നുണ്ട്..... പരികർമ്മികൾ അകതേക്ക് നോക്കി....... വിളിക്കട്ടെ അദ്ദേഹത്തെ.....? വേണ്ട മൂപ്പൻ വരുന്നതേ ഉള്ളൂ.....ഞങ്ങൾ നടന്നാണ് വരുന്നത്... വാഹനം ഉപയോഗിക്കില്ല..... നെല്ലിമല മൂപ്പന് അത്‌ ഇഷ്ടം അല്ല......ദാ വരുന്നല്ലോ..... അവർ പുറത്തേക് നോക്കിയതും പാരികര്മികളുടെ കണ്ണുകളും അവിടേക്കു നീണ്ടു.......

കൂടിപ്പോയാൽ ഒരു ഇരുപത്തി അഞ്ചു വയസ് തോന്നിക്കുന്ന യുവാവ് അതികായൻ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും... ആറര അടിയിൽ കൂടുതൽ ഉയരം അതിന് ഒത്ത ശരീരം.....ഒരു ഒറ്റമുണ്ട് മാത്രം ആണ് വേഷം........ നെഞ്ചിൽ നിറഞ്ഞു നിൽക്കുന്ന രോമക്കാട്.......... വായിലെ മുറുക്കാൻ ചവച്ചു കൊണ്ട് ചുറ്റുപാടും നിരീക്ഷിക്കുകയാണ് അയാൾ.... ഇ... ഇ... ഇതാണോ മൂപ്പൻ... ഇത്... ഇത് പ്രായം.... പരികർമ്മി പൂർത്തി ആക്കാതെ അയാളെ ഉറ്റ് നോക്കി.... ഹഹഹ..... ""ഈ മൂപ്പൻ എന്ന് പറയുന്നത് സ്ഥാനപ്പേര് ആണ്....കാലങ്ങൾ ആയി പതിച്ചു കിട്ടുന്ന പട്ടം.... ഇപ്പോഴത്തെ അവകാശി ആണ് ഇദ്ദേഹം.... പേര് ചൊല്ലി വിളിക്കില്ല മൂപ്പൻ എന്നാണ് അഭിസംബോധന ചെയ്യുന്നത്.........

ചെറു ചിരിയോടെ നെല്ലിമല മൂപ്പൻ ഉമ്മറപടിയിലേക്കു കാലെടുത്തു കുത്തി... അവന്റെ നോട്ടം മറുപുറത്തു മതിലിനു ചേർന്നു നിൽക്കുന്ന രുദ്രനിലേക്കു പോയി...... ഒരു നിമിഷം കണ്ണുകൾ ഭയം കൊണ്ട് വിറച്ചു....... ആ കണ്ണുകളിലെ രൗദ്ര ഭാവം അവൻ അറിഞ്ഞു.... വെച്ച കാൽ പുറകോട്ടു വലിച്ചു........... അവന്റെ കണ്ണുകൾ രുദ്രന്റെ കയ്യിൽ ഇരിക്കുന്ന കുഞ്ഞാപ്പുവിലെക് പോയി...........അത്രയും ദൂരെ ആണെങ്കിലും അവന്റ കഴുത്തിലെ ത്രിശങ്കു മുദ്ര സൂര്യകിരണങ്ങളിൽ തെളിഞ്ഞു വരുന്നത് കണ്ടവൻ............. മൂപ്പൻ എന്താ അവിടെ തന്നെ നിന്നത്......?? ആഹ്.... മം.... ഞാൻ... ഞാൻ..... ഒന്നും ഇല്ല.... പരികർമ്മിയുടെ ചോദ്യം കേട്ടതും തല കുടഞ്ഞവൻ സുബോധത്തിലേക്കു വീണു....... രുദ്രേട്ട....

""ഇതെന്താ ഇവിടെ നില്കുന്നത്.... ഇവന്റെ കരച്ചിൽ തീർന്നോ...... ഉണ്ണിമാന്റെ കുഞ്ഞാപ്പു വായോ..... ഉണ്ണി രുദ്രന്റെ കയ്യിൽ നിന്നും കുഞ്ഞാപ്പുവിനെ വാങ്ങാൻ ശ്രമിച്ചതും രുദ്രന്റെ കയ്യുടെ ബലം കൂടി കുഞ്ഞപ്പുവിനെ കൂടുതൽ പൊതിഞ്ഞു പിടിച്ചവൻ.... വല്ലിച്ച... ""ഉണ്ണിമാ.... ഉപ്പൂപ്പി...... രുദ്രന്റെ കവിളിൽ പിടിച്ചു അവിടേക്കു ചൂണ്ടി കുഞ്ഞാപ്പു... ഉണ്ണിയേയും ചൂണ്ടി കാണിച്ചു..... ഉപ്പൂപി അവിടെ കിടന്നു ശ്വാസം വലിക്കുന്നുണ്ട് മക്കൾ വാ...... ഉണ്ണി വീണ്ടും അവനെ എടുക്കാൻ നോക്കുമ്പോൾ രുദ്രൻ മറ്റൊരു ലോകത്തു ആണെന്ന് സത്യം ഉണ്ണി തിരിച്ചു അറിഞ്ഞു.... രുദ്രേട്ട...... ""രുദ്രന്റെ തോളിൽ തട്ടി അവൻ.... ങ്‌ഹേ... ""ഉണ്ണി എന്താടാ..... ഞെട്ടി ഉണ്ണിയെ നോക്കി അവൻ....

എന്താ രുദ്രേട്ടൻ ആലോചിക്കുന്നത് ഏട്ടൻ ഈ ലോകത്ത് അല്ലെ...... മ്മ്മ്... ""ഞാൻ ഈ ലോകത്ത് തന്നെ ഉണ്ട്..... അവൻ വന്നു എന്റെ കുഞ്ഞാപ്പുവിന്റെ ഇര....... കുഞ്ഞാപ്പുവിന്റെ ഇരയോ എന്തൊക്കെയാ ഈ പറയുന്നത്....... ഉണ്ണി സംശയത്തോടെ നോക്കി.... വല്യോത് വരട്ടെ നിന്നോട് എല്ലാം പറയാം പക്ഷെ എന്റെ ചന്തു അറിയാൻ പാടില്ല....... ഇപ്പോൾ എല്ലാവരും നമ്മളെ ശ്രദ്ധിക്കും വാ.....രുദ്രൻ കുഞ്ഞാപ്പുവിനെ കൊണ്ട് മുൻപേ നടന്നു........... ഉണ്ണി പതുക്കെ പൊങ്ങി ആ മതിലിനു അപ്പുറത്തേക് നോക്കി..... ഇവൻ ഏതാ പുതിയ അവതാരം... എതായാലും ആരുടെയോ കൈക് പണി ഉണ്ടാക്കാൻ വന്നതാ അത്‌ മനസിൽ ആയി....ഉണ്ണി നഖം കടിച്ചു....... രുദ്രേട്ടൻ പറഞ്ഞത് പോലെ ആണേൽ ഇത് കുഞ്ഞാപ്പുവിന്റെ കൈ കൊണ്ട് തീരാൻ ഉള്ള വരവാണ്..... ഉണ്ണി ഒന്നു കൂടി തല ഉയർത്തി നോക്കി.......................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story