രുദ്രവീണ: ഭാഗം 150

rudraveena

എഴുത്തുകാരി: മിഴിമോഹന

വല്യോത് വരട്ടെ നിന്നോട് എല്ലാം പറയാം പക്ഷെ എന്റെ ചന്തു അറിയാൻ പാടില്ല....... ഇപ്പോൾ എല്ലാവരും നമ്മളെ ശ്രദ്ധിക്കും വാ.....രുദ്രൻ കുഞ്ഞാപ്പുവിനെ കൊണ്ട് മുൻപേ നടന്നു........... ഉണ്ണി പതുക്കെ പൊങ്ങി ആ മതിലിനു അപ്പുറത്തേക് നോക്കി..... ഇവൻ ഏതാ പുതിയ അവതാരം... എതായാലും ആരുടെയോ കൈക് പണി ഉണ്ടാക്കാൻ വന്നതാ അത്‌ മനസിൽ ആയി....ഉണ്ണി നഖം കടിച്ചു....... രുദ്രേട്ടൻ പറഞ്ഞത് പോലെ ആണേൽ ഇത് കുഞ്ഞാപ്പുവിന്റെ കൈ കൊണ്ട് തീരാൻ ഉള്ള വരവാണ്..... ഉണ്ണി ഒന്നു കൂടി തല ഉയർത്തി നോക്കി....... 💠💠💠💠 നെല്ലിമല മൂപ്പന്റെ സാന്നിദ്യം അറിഞ്ഞതും ജലന്ധരൻ മെല്ലെ തല ഉയർത്തി..... വായിൽ നിന്നും ഒലിച്ചു വരുന്ന ഉമിനീരിനൊപ്പം ഒരു വശത്തേക്കു ചെരിഞ്ഞ ചുണ്ടാൽ പുഞ്ചിരിച്ചു......

കൈ വിട്ടു പോയതൊക്കെ വെട്ടി പിടിച്ച സന്തോഷം ആ മുഖത്ത് തെളിഞ്ഞു നിന്നു.......... എന്തോ പറയാൻ ആയി ആഞ്ഞതും മൂപ്പൻ വിലക്കി....... ഒന്നും ഇങ്ങോട്ട് പറയേണ്ട.... ""എല്ലാം അറിയാം... രക്തയക്ഷിയുടെ ഉപാസകൻ ആണ് ഞാൻ പരികർമ്മികളുടെ ക്ഷണം ലഭിച്ചതും ഉൾക്കണ്ണാൽ എല്ലാം ഗ്രഹിച്ചു കഴിഞ്ഞു..... അയാൾ നെഞ്ചിലേക് വലം കൈ ചേർത്തു കണ്ണുകൾ ഇറുകെ അടച്ചു..... ശേഷം ജലന്ധരനെ മുഴുവനായും ഒന്നു ഉഴിഞ്ഞു.... മർമ്മങ്ങളും അവയുടെ സ്ഥാനങ്ങളും ഒരാൾ മരണപ്പെടാതെ എങ്ങനെ പ്രഹരിക്കണം എന്നും വ്യക്തവും നിഷ്ഠവുമായി അറിയാവുന്നവനാൽ ഏറ്റ പ്രഹരം അല്ലെ........ """മൂപ്പൻ ചൂണ്ടാണി വിരലിൽ അല്പം ചുണ്ണാമ്പ് എടുത്തു ജലന്ദരന്റെ കൈ വെള്ളയിൽ തേച്ചു.....

നിമിഷ നേരം കൊണ്ട് ആ ചുണ്ണാമ്പ് രക്തനിറം പൂണ്ടു............ പരികർമ്മികളും മൂപ്പന് ഒപ്പം വന്നവരും ഭയത്തോടെ നോക്കി......... ശരീരത്തിന്റെ സന്തുലനാവസ്ഥ തന്നെ നഷ്ടപ്പെട്ടു മർമ്മങ്ങളുടെ സ്ഥാനങ്ങൾ തന്നെ അനിയന്ത്രീതം ആയി മാറിയിരിക്കുന്നു....... മ്മ്മ് "" എല്ലാം ശരിയാകും കാലങ്ങൾ എടുക്കും എന്ന് മാത്രം.... സാ... സാ.... റാമി.. സാറമില്ല...കാ.. കാ കാത്തിരിക്കാ....ത...ത്ത.... യ്യ........ ജലന്ധരൻ വാക്കുകൾ പുറത്തേക് എടുക്കാൻ ശ്രമിച്ചു... കാത്തിരിക്കാൻ തയാറാണെന്നു അല്ലെ..... ""എനിക്ക് അറിയാം എന്നിൽ നിക്ഷിപ്‌തം ആയിരിക്കുന്ന കർത്തവ്യം എന്തെന്ന് വ്യകതമായും അറിയാം........ യക്ഷി സേവയോടെ ഞാൻ എന്റെ ബ്രഹ്മചര്യം കാത്തു സൂക്ഷിക്കുന്നതിന്റെ ഉദ്ദേശശുദ്ധി എനിക്ക് അറിയാം.......

മൂപ്പന്റെ മുഖത്ത് ഗൂഢമായ ചിരി പടർന്നു..... ജലന്ധരനും അതേ ചിരിയോടെ തന്റെ കൈ മൂപ്പന്റെ കയ്യിലേക്ക് നൽകി........ ആദ്യം വേണ്ടത് ശ്വാസതടസം നീക്കി സുഗമമായ ശ്വസനം കൊണ്ടു വരിക എന്നത് ആണ്... ശേഷം ഈ നാവിൽ അവൻ തീർത്ത ബന്ധനം അഴിക്കണം..... ഇന്ന് തന്നെ ഞാൻ ചികില്സ തുടങ്ങുന്നു എല്ലാം തയാറാക്കി കൊള്ളൂ ...... മൂപ്പൻ കൂടെ വന്നവർക്കു നിർദ്ദേശം നൽകി....... അവർ പോയതും ജലന്ദരന്റെ കൈകളിൽ മുറുകെ പിടിച്ചു... ഇനിയുള്ള കാലം കൂടെ കാണും.... ഒരു ശ്വാസത്തിനും അപ്പുറം എനിക്കായുള്ള ജീവൻ തുടിക്കുന്നതും ആ വളർച്ചയും കൗമാരത്തിലേക്ക് കടക്കുമ്പോഴുള്ള അംഗ ലാവണ്യംവും കണ്ട് ആസ്വദിക്കണം..... അയാളുടെ കണ്ണുകൾ ഇരികത്തൂർ മനയിലേക്കു പോയി........

( സഞ്ജയന്റെ മകളെ ആണ് ഉദ്ദേശിക്കുന്നത്.. കഴിഞ്ഞ പാർട്ടിൽ ജലന്ധരൻ അത് പറഞ്ഞിട്ടുണ്ട് നെല്ലിമല മൂപ്പന് ആയുള്ള സമ്മാനം... ) ജലന്ധരൻ പതിയെ കണ്ണുകൾ അടച്ചു........ മ്മ്മ്ഹ്ഹ് """മൂപ്പനിലൂടെ ഇരിക്കത്തൂർ മന ഇനി എനിക്ക് സ്വന്തം.... അവളുടെ പതിനേഴ് തികയുന്ന ദിനം അർധരാത്രി യക്ഷി സേവക്ക് ശേഷം നെല്ലിമല മൂപ്പൻ അവളെ സ്വന്തം ആക്കും....അന്നേ ദിവസം എന്റെ ശത്രുക്കൾ ഓരോരുത്തരെയും രക്തയക്ഷിക് ബലി നൽകും ഞാൻ.......... അതോടെ ഇരികത്തൂർ മനയിലെ വൈദ്യൻ നെല്ലിമല മൂപ്പൻ ആയിരിക്കും... ഞങ്ങളുടെ അടിമ ആയി കാലങ്ങൾ തീർക്കും സഞ്ജയന്റെ മകൾ....... ഈ ലോകം തന്നെ വെട്ടി പിടിക്കും ഞാൻ """

ഹ്ഹ... ഹ്ഹ.... ഹ്ഹ..... ഓർത്തോർത്തു ചിരിക്കുന്ന ജലന്ധരന്റ മുഖത്തേക്ക് അതേ ആവേശത്തോടെ നോക്കി നെല്ലിമല മൂപ്പൻ... ( ഈ ഭാഗം ആദിശങ്കരനിൽ പ്രധാനമായും വരേണ്ട ഭാഗങ്ങൾ ആണ്..... ഇത് മാത്രം അല്ല കഴിഞ്ഞ കുറെ partukal അതിന്റെ മുന്നോടിയായി എഴുതുന്നത് ആണ്..... ഓടിച്ചു വിടാതെ കൃത്യമായി വായിച്ചാൽ ആദിശങ്കരൻ സംശയം ഇല്ലാതെ വായിക്കാൻ കഴിയും 😇എല്ലാം സെറ്റ് ചെയ്തു വച്ചാൽ അടുത്ത പാർട്ടിൽ പണി കുറയും ☺️) 💠💠💠💠 രുദ്രേട്ട.... """എന്താ എന്നോട് പറയാൻ ഉള്ളത്.... ആ വന്നത് ആരാ ആയാളും കുഞ്ഞാപ്പുവും ആയി എന്താണ് ബന്ധം........ഉണ്ണി ഒറ്റ ശ്വാസത്തിൽ ചോദിച്ചു കഴിഞ്ഞിരുന്നു....... നീ ധൃതി പിടിക്കാതെ ഉണ്ണി.... എല്ലാം പറയാം ആദ്യം ഞാൻ യൂണിഫോം ഒന്നു മാറ്റി ഫ്രഷ് ആയി വരട്ടെ എന്നിട്ട് നമുക്ക് പുറത്തോട്ടു പോകാം....

രുദ്രൻ യൂണിഫോം ഷർട് ഊരി ഒരു കൈലി എടുത്തു ഉടുത്തു ബാത്റൂമിലേക്കു കയറി... എങ്ങോട്ടാ രണ്ടും കൂടി അടുത്ത എന്തോ പണി ഒപ്പിക്കാൻ ആണല്ലോ...... വീണ കുഞ്ഞനെ എടുത്തു കൊണ്ട് രുദ്രന് ഉള്ള ചായയുമായി വന്നു.... കയ്യിൽ ഇരുന്നു ചവക്കുന്ന ഓറഞ്ചിന്റെ അല്ലി ഉണ്ണിയുടെ വായിലെക്ക് വെച്ചു കൊടുത്തു കുഞ്ഞൻ..... നീയൊക്കെ കഴിച്ചു ബാക്കി വരുന്നത് മുഴുവൻ എന്റെ വായിലേക്ക് ആണല്ലോ പോകുന്നത് ഞാൻ എന്താ വേസ്റ്റ് ബക്കറ്റോ......... "" എന്നിട്ട് ആ ഓറഞ്ചു മുഴുവൻ കഴിച്ചല്ലോ... വീണ ചുണ്ടൊന്നു കൂർപ്പിച്ചു... എന്റെ പിള്ളേരു സ്നേഹം കൊണ്ട് തരുന്നത് ഞാൻ നിഷേധിക്കില്ല അല്ലെ കുഞ്ഞാ... ഉണ്ണി കൈ നീട്ടിയതും അവന്റെ മേലേക്ക് ചാടിവീണവൻ...... ഞാനും... ഞാനും.... ""

ഉണ്ണിയുടെ നെഞ്ചിൽ ഇരുന്നു തുള്ളി അവൻ..... ഉണ്ണിമാടെ കുഞ്ഞനും വരുവാണോ.......നമുക്ക് പോയി കുറച്ചു രഹസ്യം പറയാം അമ്മ കേൾക്കണ്ട..... കുഞ്ഞനോടായ് പറഞ്ഞവൻ.... മ്മ്മ്... രഹസ്യങ്ങൾ എല്ലാം കൊള്ളാം... സൂക്ഷിക്കണം ഉണ്ണിയേട്ട എന്റെ കുഞ്ഞുങ്ങൾക്ക് ഇനി അപകടം വരരുത്....... വീണയുടെ കണ്ണിൽ നിന്നും അവൾ പലതും മനസിൽ ആക്കുന്നത് ഉണ്ണി തിരിച്ചു അറിഞ്ഞു........ മ്മ്മ്... ""അവൻ ഒന്നു മൂളി.... എല്ലാം അറിയുന്നവളോട് എന്ത് പറയാൻ........ വാവേ ഞങ്ങൾ ഇപ്പോൾ വരാം..... കുളി കഴിഞ്ഞു വന്നു ടവൽ അവളുടെ തോളിലേക് ഇട്ടു കൊണ്ട് ചായ വാങ്ങി രുദ്രൻ ഉണ്ണിയെ കൊണ്ട് കുളപടവിലേക്കു നടന്നു........

വാവ പലതും അറിയുന്നുണ്ട് അല്ലെ രുദ്രേട്ട......ഉണ്ണി അവനെ തന്നെ നോക്കി ഇരുന്നു... മ്മ്മ്... ഉണ്ട്... അവൾ അവളെ തിരിച്ചു അറിഞ്ഞ നിമിഷം മുതൽ അവളുടെ ഉപബോധ മനസിൽ അവൾ എല്ലാം അറിയുന്നുണ്ട്... എങ്കിലും സ്വന്തം ഭർത്താവിന്റെയും മക്കളുടെയും സഹോദരങ്ങളുടെയും കാര്യം വരുമ്പോൾ അവൾ സാധാരണ പെണ്ണ് തന്നെ ആണ്..........രുദ്രൻ പടവിലേക് ഇരുന്നു....... കുഞ്ഞനെയും കൊണ്ട് ഉണ്ണിയും അവിടേക്കു ഇരുന്നു......... ഇനി എങ്കിലും ടെൻഷൻ അടിപ്പിക്കാതെ പറ രുദ്രേട്ട......... അയാൾ ആരാണെന്നു നിനക്ക് അറിയണം അല്ലെ..... അതാണ് നെല്ലിമല മൂപ്പൻ...... സഞ്ജയനോളം കഴിവ് ഉള്ളവൻ പക്ഷെ ആ കഴിവ് തിന്മക്കു വേണ്ടി ആണെന്ന് മാത്രം......

രക്തയക്ഷി ഉപാസകൻ നികൃഷ്ടമായ ജീവിത രീതി പിന്തുടരുന്നവൻ.. അയാൾ എന്തിനാ ആ കൊരങ്ങനെ തേടി വന്നത്....? രുദ്രേട്ടൻ മറയ്ക്കുന്ന രഹസ്യം അയാളുമായി ബന്ധപ്പെട്ടത് ആണോ....? മ്മ്മ് അതേ.... ജലന്ധരനു സ്വയം എഴുനേറ്റ് നടക്കാൻ കഴിയില്ല അവനെ ചിലക്‌സിച്ചു പഴയതിലും ശക്തിശാലിയായി തിരികെ കൊണ്ട് വരാൻ വന്നതാണ് അവൻ...... അവന് നാണം ഇല്ലേ എന്തൊക്കെ പറഞ്ഞാലും ചെയ്യുന്ന ജോലിയോട് ഒരു കൂറ് ഇല്ലേ ഇവനെ പോലൂള്ള ദുഷ്ടനെ ചികിൽസിച്ചിട്ട് അവന് എന്ത് കിട്ടാനാ..... ഉണ്ണിയുടെ ശബ്ദം കനച്ചു........ രുദ്രൻ മെല്ലെ ചിരിച്ചു കൊണ്ട് അവന്റെ തോളിൽ പിടിച്ചു......... അത്‌ അല്ലെ ആദ്യമേ നിന്നോട് പറഞ്ഞത് എന്തിനും ഏതിനും പോന്നവൻ ആണ്....

പണത്തിനും പദവിക്കും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവൻ....... ജലന്ധരൻ നല്ല ഓഫർ മുൻപിൽ വച്ചു കൊടുത്തിട്ടുണ്ട് അതാണ് നെല്ലിമല കടന്നു ഇങ്ങു വന്നത്... ഇവരുടെ മുൻഗാമികൾ എല്ലാം ഇങ്ങനെ ആയിരുന്നോ രുദ്രേട്ട.... ഒരിക്കലും അല്ല സഞ്ജയനെ പോലെ ദ്വന്വന്തരി മൂർത്തിയുടെ ഉപാസകർ ആണ് നെല്ലിമല മൂപ്പൻമാർ.... പക്ഷെ ഇവൻ.......... രുദ്രൻ പല്ല് കടിച്ചു മുഖം ആകെ വരിഞ്ഞു മുറുകി............ രുദ്രേട്ട.... ""ഉണ്ണി അവനെ തട്ടി വിളിച്ചു..... ആഹ്.. ""ഞാൻ എന്താ പറഞ്ഞത് ഉണ്ണി....... രുദ്രൻ ഒന്ന് ഞെട്ടി നോക്കി.... .. നെല്ലിമല മൂപ്പൻ..... ഉണ്ണി അവനെ തന്നെ നോക്കി... ആ... "" പറഞ്ഞത് എന്താണെന്നു വച്ചാൽ ധ്വന്വന്തരി മൂർത്തി രൂപം പൂണ്ട സാക്ഷാൽ നാരായണനെ ആരാധിക്കുന്നവർ ആണ് നെല്ലിമല മൂപ്പന്മാർ...

ആ കാൽകീഴിൽ അഭയം പ്രാപിച്ചവർ നോട്ടം കൊണ്ട് പോലും രോഗം ഭേദം ആക്കാൻ കഴിവുള്ളവർ....... പക്ഷെ നേരും നേറിയോടെ ജീവിച്ച സ്വന്തം പിതാവിനെ കഴുത്തു അറത്തു കൊന്നുകൊണ്ടു ആ സ്ഥാനത്തേക്ക് വന്നവൻ ആണ് ഇപ്പോഴത്തെ നെല്ലിമല മൂപ്പൻ.... അവന്റ ജന്മ ലക്ഷ്യം തന്നെ മറ്റൊന്ന് ആണ്.......സഞ്ജയന്റെ മകൾ അതിലൂടെ ഇരികത്തൂർ മന സ്വന്തം ആക്കുക........ സഞ്ജയേട്ടന്റെ മകളോ.....? രുദ്രേട്ട എന്താ ഈ പറയുന്നത്... അതേ മോനെ.... അന്ന് താരമോൾ മരിച്ച ദിവസം കുറുമൻ എന്നെ കാണാൻ വന്നിരുന്നു..... കുറുമൻ.....? ഉണ്ണി അത്ഭുതത്തോടെ നോക്കി... മ്മ്മ്മ്... കൊണ്ട് പോയി കൂടെ തന്നെ ഗൗരിക് നമ്മുടെ കുഞ്ഞിന്റെ കണ്ണുകൾ ദാനം ആയി നൽകി കൂടെ കൊണ്ട് പോയി...... അന്ന് ഞാൻ ചോദിച്ചു എന്തിനാണ് എന്റെ കുഞ്ഞിനോട് ഈ ക്രൂരത എന്ന്........ അതിനുത്തരം ആണ് നെല്ലിമല മൂപ്പൻ....

അയാളുടെ ലക്ഷ്യം ആ കുഞ്ഞ് ആണ് അവളുടെ വളർച്ചകൾ നമ്മൾ ഭയക്കണം അവളുടെ പതിനേഴാം പിറന്നാൾ അന്ന് വലിയ ദുരന്തം നടക്കും.... അവൾക്കു പുറകെ അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ വേണം അവൻ ആ മകളെ സ്വന്തം ആക്കാൻ ശ്രമിക്കും അങ്ങനെ വന്നാൽ എല്ലാം അവസാനിക്കും...നീയും ഞാനും നമ്മളെ ചുറ്റി നിൽക്കുന്ന എല്ലാവരും..... (ആ കുഞ്ഞിന് സംരക്ഷണം ഏകാൻ ഗൗരിക് കണ്ണുകൾ വേണം അതിനുള്ള ഉത്തരം കിട്ടിയല്ലോ ) ഇല്ല രുദ്രേട്ട എന്റെ കുഞ്ഞൻ ഉള്ളപ്പോൾ അത്‌ നടക്കില്ല അവനെ ഇവൻ... അല്ലെ വേണ്ട നമുക്ക് തന്നെ അങ്ങ് തീർത്തു കളഞ്ഞേക്കാം...... ഹഹഹ.... ""പാടില്ല ഉണ്ണി അതിനു ഉത്തരം ഞാൻ ഇന്നലെ പറഞ്ഞു.....

അതിനു അവകാശി ആദികേശവൻ ആണ്...... സാക്ഷാൽ നാരായണന്റെ പാദസേവ ചെയ്യുന്ന അദ്ദേഹത്തിന്റെ അനുഗ്രഹം ആവോളം ലഭിച്ചത് ആണ് ഇപ്പോഴത്തെ മൂപ്പന്റെ അച്ഛൻ.... അദ്ദേഹത്തെ കൊന്നത് എങ്ങനെ എന്ന് അറിയുമോ നിനക്ക്.....? കഴുത്തു അറത്തു എന്ന് അല്ലെ..... അതേ.... അവർ ആരാധിക്കുന്ന മഹാവിഷ്ണുവിന്റെ വിഗ്രഹത്തിലേ സുദർശനചക്രത്താൽ അദ്ദേഹത്തിന്റെ കഴുത്തു അറത്തു അവൻ... ശരീരത്തിൽ നിന്നും അവസാന ശ്വാസം പോകും മുൻപ് ആ നാരായണന്റെ മുൻപിൽ വച്ചു അയാൾ അവനെ ശപിച്ചു....."" നാരായണനാൽ തന്നെ അവൻ ഇല്ലാതെ ആകും എന്ന്........... ഇതിനാൽ ആണ് സഞ്ജയനോട് ഞാൻ നാരായണ സേവ ചെയ്യാൻ ആവശ്യപെട്ടത്....

ഉണ്ണി സംശയത്തോടെ അവനെ നോക്കി.... മഹാദേവൻ ഷിപ്ര പ്രസാദിയും ഷിപ്ര കോപ്പിയും ആണ് .... എന്നാൽ നാരായണൻ അങ്ങനെ അല്ല ലക്ഷ്മി ദേവി കൂടെ ഉണ്ടെങ്കിൽ ചുറ്റും ഉള്ളതൊന്നും അറിയില്ല... ആ കരലാളനത്തിൽ സ്വയം മറന്നു ജീവിക്കും..... എല്ലാം അറിഞ്ഞാലും കണ്ണ്‌ തുറക്കില്ല..... ഭക്തനെ ആവോളം വലയ്ക്കും.... എന്നാൽ കണ്ണ്‌ തുറന്ന്‌ അനുഗ്രഹിച്ചാലോ ഇത്രയും നാൾ നൽകാത്തത് മുഴുവൻ വാരി കോരി നൽകും........ എത്ര വിളിച്ചാലും വിളി കേൾക്കില്ല എന്ന് പരാതി ഉണ്ട് പുള്ളിയെ പറ്റി..... അത്‌ കൊണ്ട് തന്നെ നാരായണനെ ഉണർതാൻ നമുക്ക് കഴിയണം... സ്വന്തം മകളെ ആപത്തിൽ നിന്നും രക്ഷിക്കാൻ ആദികേശവനു കഴിയണം എങ്കിൽ ആ പാദസേവ സഞ്ജയൻ ചെയ്തേ മതി ആകൂ.......

എങ്കിൽ സന്ജയേട്ടന്റെ മോൾക് പതിനേഴു വയസ് ആകും മുൻപേ കുഞ്ഞാപ്പുവിനെ കൊണ്ട് അവനെ അങ്ങ് തീർക്കണം കൂട്ടത്തിൽ മറ്റേ കൊരങ്ങാനെയും പിള്ളേരോട് കഥ എല്ലാം പറഞ്ഞു റെഡി ആക്കി നിർത്തണം .... അല്ലെ രുദ്രേട്ട.... ഉണ്ണി കുഞ്ഞനെ കൊണ്ട് പടവിൽ നിന്നും എഴുനേറ്റു കുഞ്ഞന്റെ മുഖത്തു നോക്കി ജലന്ധരനെ ഉന്മൂലനം ചെയ്യുന്നത് പറഞ്ഞു കൊണ്ട് മുൻപേ നടന്നു ....... അത്‌ നടക്കില്ല ഉണ്ണി...... """"""""പുറകിൽ നിന്നും രുദ്രന്റെ ശബ്ദം കേട്ടതും ഉണ്ണി തിരിഞ്ഞു നിന്നു.... അതെന്താ രുദ്രേട്ട.... അങ്ങനെ പറഞ്ഞത്........ ഉണ്ണി സംശയത്തോടെ തിരിഞ്ഞു നോക്കി.... നീയും ഞാനും എന്റെ വാവയും നമ്മുടെ സ്വത്വം തിരിച്ചു അറിഞ്ഞത് ആരെങ്കിലും പറഞ്ഞു തന്നിട്ട് ആണോ...? മ്മ്ഹഹ്...

"" അല്ല..... ഉണ്ണി തലയാട്ടി... സാഹചര്യം അല്ലെ.... രുദ്രൻ പുരികം ഉയർത്തി നോക്കി.. അതേ...... പക്ഷെ നമുക്ക് പറഞ്ഞു തരാൻ ആരും ഇല്ലാരുന്നല്ലോ... പിള്ളേർക്ക് അങ്ങനെ അല്ലല്ലോ... അവിടെ ആണ് നീയും ഞാനും എല്ലാവരും മനസിൽ ആക്കേണ്ട വസ്തുത ........... സ്വയം തിരിച്ചു അറിയുന്നതും മറ്റുള്ളവർ പറഞ്ഞു കൊടുക്കുന്നതും തമ്മിൽ വ്യത്യാസം ഉണ്ട്...... ഈ കുഞ്ഞുങ്ങൾ വളരുന്നത് വെറും സാധാരണ കുഞ്ഞുങ്ങൾ ആയിട്ട് മാത്രം ആയിരിക്കും....... പക്ഷെ സാഹചര്യം അവരെ പരസ്പരം തിരിച്ചു അറിയാനും അവരുടെ കടമ അറിയാനും പ്രാപ്തർ ആക്കും എങ്കിൽ മാത്രമേ പൂർണമായ അംശത്തിലേക്കു അവർ വരൂ........ അതിനു നിമിത്തം ആണ് നെല്ലിമല മൂപ്പൻ.......

ഉണ്ണി സംശയത്തോടെ നോക്കി....... ആദിപരാശക്തി സാക്ഷാൽ നാരായണന്റെ സഹോദരി ആണെന്ന് നിനക്ക് അറിയാമല്ലോ സഹോദരിക്ക് ആപത്തു വന്നാൽ ആ നാരായണൻ അവളെ സംരക്ഷിക്കും..... എങ്കിൽ സഞയ്ന്റെ മകൾ കുഞ്ഞാപ്പുവിന് സഹോദരി ആണ് അവൾക്കു ആപത്തു വന്നാൽ അവൻ ഓടി അണയും........ നമുക്ക് ജനിച്ചിരിക്കുന്ന കുഞ്ഞുങ്ങൾ എല്ലാം അവരുടെ സ്വത്വം തിരിച്ചു അറിയാൻ സാഹചര്യങ്ങൾ നിമിത്തം ആകും... അത്‌ വരെ നമ്മൾ കാത്തിരിക്കണം....... രുദ്രൻ ഉണ്ണിയുടെ കൈയിൽ നിന്നും കുഞ്ഞനെ വാങ്ങി.... നിന്റെ കാര്യത്തിൽ ആണ് എന്റെ പേടി...... എന്നെ കൊണ്ടോ നിന്റെ അമ്മക് തലവേദന ആണെന്ന് പറയുന്നു നിന്നെ കൊണ്ട് അതിന്റെ ഇരട്ടി ആകും... എന്തായാലും പാവം എന്റെ വാവ കുറെ കഷായിക്കും എന്റെ കുഞ്ഞനെ കൊണ്ട്..... രുദ്രൻ കുഞ്ഞന്റെ വയറിൽ മുഖം ഇട്ട് ഇളകിയതും ഇക്കിളി കൊണ്ടു കുടു കുടെ ചിരിച്ചവൻ...........................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story