രുദ്രവീണ: ഭാഗം 154

rudraveena

എഴുത്തുകാരി: മിഴിമോഹന

മ്മ്ഹഹ് """"തനിക് അവകാശപ്പെട്ടത് ചതുർമുഖൻ സ്വന്തം ആക്കുമ്പോൾ നെഞ്ചിൽ എരിഞ്ഞ പകയോടെ പല്ലുകൾ ഞറുക്കി ജലന്ധരൻ......... എന്തെ....."" സ്വന്തം ആയത് എല്ലാം നഷ്ടം ആയി കഴിഞ്ഞിരിക്കുന്നു അല്ലെ..... നെല്ലിമല മൂപ്പൻ അയാൾക് സമീപം ഇരുന്നു..... കയ്യിലെ പച്ച മരുന്ന് തൊണ്ടക്കുഴിയിൽ ചേർത്ത് കൊടുത്തു........ ജലന്ധരൻ അയാളോട് എന്തോ സംസാരിക്കാൻ ആയി തുനിഞ്ഞതും നെല്ലി മല മൂപ്പൻ അയാളെ തടഞ്ഞു... ഇനിയും ഒരു നാലു മാസം കൂടി കഴിഞ്ഞാൽ ഈ നാവുകളിലെ കെട്ടുകൾ അഴിഞ്ഞു വീഴും.......അപ്പോൾ എന്നോട് അങ്ങേക്ക് സംസാരിക്കാം.......... അങ്ങയുടെ മനസിന്റെ അറയിലെ കണക്കു കൂട്ടലുകൾ എനിക്ക് പകർന്നു നൽകാം.... കൂടെ നില്കും ഞാൻ.......

ജലന്ധരന്റെ കൈയിൽ മുറുകെ പിടിച്ചു അയാൾ....... 💠💠💠💠 ഉപനയനത്തിനു ശേഷം കാളി മനയിലേക്കു ആണ് അവർ പോയത്....... ചിത്തുട്ട ഇനി നിന്റെ വീട് ഇതാണ്..... കാളി മനയുടെ കുളപ്പടവിൽ ചിത്രനെയും കൊണ്ട് രുദ്രൻ ഇരുന്നു കൈയിൽ കുഞ്ഞാപ്പുവും ഉണ്ട്.... ചേട്ടച്ഛൻ പറയുന്നത് മോൻ ശ്രദ്ധയോടെ കേൾക്കണം..... അവന്റ കവിളിൽ മെല്ലെ തലോടി രുദ്രൻ..... അയാളുടെ കാര്യം അല്ലെ ചേട്ടച്ഛ.... ദുഷ്ടനാ അയാൾ..... ഞങ്ങളെ കൊല്ലാൻ വന്നത് അല്ലെ അയാൾ ആ കുഞ്ഞിന്റെ പിടക്കുന്ന മിഴികളിലേക്കു നോക്കി രുദ്രൻ........ മ്മ്മ്... "" നിങ്ങൾ മാത്രം അല്ല എല്ലാവരും ഇരികത്തൂർ മന തന്നെ ഇല്ലാതെ ആക്കും അവൻ....

കാളി മനയുടെ അവകാശം നിന്നിൽ വന്നത് കൊണ്ട് അടങ്ങാത്ത പക ഉണ്ട് അവന്......മോന് പേടി ഉണ്ടോ.....? ഇല്ല.... ""ചേട്ടച്ഛൻ കൂടെ ഇല്ലേ പിന്നെ എന്തിനാ ഞാൻ പേടിക്കുന്നത്.... എന്റെ കുഞ്ഞനെയും കുഞ്ഞാപ്പുവിനെയും സച്ചൂന്നെ കിച്ചുനെ മാളൂനെ എല്ലവരെയും ഞാൻ നോക്കിക്കൊള്ളാം... അപ്പോൾ അല്ലിമോളെ ആരു നോക്കും.... രുദ്രന്റെ കണ്ണിൽ കുസൃതി നിറഞ്ഞു... അത്‌ ചേട്ടച്ഛൻ നോക്കിക്കോ.. ഞാൻ നോക്കില്ല അവളെ... കുഞ്ഞി ചുണ്ട് കൂർപ്പിച്ചവൻ മുഖം തിരിച്ചു..... എങ്കിലും ആ പേര് കേട്ടതും ആ കണ്ണുകൾ കൂടുതൽ തിളങ്ങി... ഹഹഹഹ... ""രുദ്രൻ പൊട്ടിചിരിച്ചു പോയി.... അത്‌ ഒക്കെ പോട്ടെ വിധി പോലെ നടക്കട്ടെ അല്ലെ....

രുദ്രൻ അവന്റ തോളിൽ കൂടി കൈ ഇട്ടു.... ചേട്ടച്ഛൻ എന്താ പറയാൻ പോകുന്നത് എന്ന് അറിയണ്ടേ മോന് .... മ്മ്... വേണം..... "" കുഞ്ഞനെയും കുഞ്ഞാപ്പുവിനെയും പോലെ അല്ല മോൻ നിന്റ ആറു വയസിൽ നീ എന്നിൽ വന്നു ചേരുമ്പോൾ നിന്നെ ഞാൻ തിരിച്ചറിഞ്ഞു.... ബുദ്ധി ആണ് നീ.... സിദ്ധി ആണ്.... എല്ലാം ഗ്രഹിക്കാൻ കഴിവുള്ളവൻ...... അന്ന് തൊട്ടു ഇന്നോളം നടന്നതൊക്കെയും നിന്റെ കൺമുപിൽ നീ അടുതറിഞ്ഞതാണ്..... അതെല്ലാം മോന്റെ മനസിൽ ഇന്നോടെ കുഴിച്ചു മൂടണം......... ഇനി മോന്റെ ലക്ഷ്യം പഠനം മാത്രം ആണ്...പഠിച്ചു ആഗ്രഹം പോലെ പോലീസ് ആകണം..... ജലന്ധരൻ എന്ന നാമം പോലും നിന്റ നാവിൽ വരാൻ പാടില്ല.....

നിന്നിൽ നിന്നും നിന്റ താഴെ ഉള്ളവർ ഒന്നും അറിയാൻ പാടില്ല.... സ്വന്തം സ്വത്വം തിരിച്ചറിഞ്ഞ നീ അവർക്ക് സംരക്ഷണകവചം ആയി കാണണം .... ചേട്ടായി.... ""രുദ്രന്റെ മടിയിൽ നിന്നും ചിത്രന്റെ മടിയിലേക്ക് ചാടാൻ ഒരുങ്ങിയ കുഞ്ഞൻ അവന്റ കയ്യിൽ നിന്നും ഒന്നു തെന്നിയതും ചിത്രന്റെ കൈകൾ അവനെ താങ്ങി ആ ഒൻപത് വയസുകാരന്റെ മടിയിൽ അവന്റ നെഞ്ചിലെ ചൂടിനോട് ചേർന്നു കുഞ്ഞൻ..... രുദ്രൻ ചെറിയ ചിരിയോടെ ഇരുവരുടെയും ശിരസിൽ തലോടി..... വീഴാൻ പോയ കുഞ്ഞനെ താങ്ങിയത് ഈ കുഞ്ഞുകൈകൾ ആണ്... നാളെ ഞങ്ങള്ക് ആർകെങ്കിലും അടി പതറിയാലും ഈ കൈകൾ കാണും ഒരു ജ്യേഷ്ഠനെ പോലെ അവർക്ക് താങ്ങായി...... രുദ്രന്റ കണ്ണുകൾ നിറഞ്ഞു.......

ചേട്ടച്ഛ എന്നെ വിശ്വസിക്കാം ചേട്ടച്ഛന്റെ ചിത്തുവിൽ നിന്നും ഒന്നും ഇവർ അറിയില്ല...... കൂടെ കാണും ഞാൻ എന്റെ കുഞ്ഞ് അനിയന്മാരുടെ ചേട്ടായി ആയി.... ചിത്രൻ കുഞ്ഞന്റെ കുഞ്ഞി കവിളിൽ മുഖം അമർത്തി..... കുറച്ചു വർഷങ്ങൾക്കുള്ളിൽ അവൻ ശക്തി പ്രാപിക്കും അത്‌ വരെ അവൻ നിങ്ങളെ ഒന്നും ചെയ്യില്ല... തിരികെ വരുന്ന അവന്റ ആദ്യ ലക്ഷ്യം നീയും കുഞ്ഞാപ്പുവും ആയിരിക്കും കുഞ്ഞന്റെ വലം കയ്യും ഇടം കയ്യും അത്‌ തളർന്നാൽ പിന്നെ അവന്റെ ലക്ഷ്യം അത്‌ ചേട്ടച്ഛൻ മോന്റെ വളർച്ചക്ക് അനുസരിച്ചു മോനോട് പറയാം ...... രുദ്രൻ ഒന്നു നിർത്തി.... സഞ്ജയന്റെ മകൾ ആണെന്നുള്ള കാര്യം ആ കൊച്ച് കുട്ടിയോട് പറയാൻ അവന് തോന്നിയില്ല.....

ഇല്ല ചേട്ടച്ഛ ഞാൻ സൂക്ഷിച്ചോളാം....എന്റെ അനിയന്മാരെ ..... എന്റെ അച്ഛനെയും വല്യച്ഛനെയും ഭ്രാന്തമാർ ആക്കിയില്ലേ അയാൾ.... അതിനുള്ള ശിക്ഷ കൊടുക്കണം...... ആ കുഞ്ഞി കണ്ണിലെ പക രുദ്രൻ നോക്കി കണ്ടു..... ഇപ്പോൾ എന്റെ കുട്ടി അത്‌ ഒന്നും ആലോചിച്ചു ഈ കുഞ്ഞ് തല പുകയ്ക്കണ്ട.... വായോ നിന്റെ അച്ഛൻ നല്ല നെയ്പായസം ഉണ്ടക്കുന്നുണ്ട്‌ മണം അടിച്ചു വരുന്നു.... ഇപ്പോൾ ചെന്നില്ല എങ്കിൽ എല്ലാവരും കൂടി മുഴുവൻ തീർക്കും.... ചിത്രനെ കൊണ്ട് മെല്ലെ എഴുനേറ്റാവൻ.... ( ചിത്രൻ കുറച്ചു കൂടി വലിയ കുട്ടി ആയത് കൊണ്ട് അവന് കാര്യങ്ങൾ ഒരുപരിധി വരെ അറിയാം...

ഒരുപക്ഷെ സ്വന്തം സ്വത്വം തിരിച്ചു അറിഞ്ഞ ഒരാൾ കൂടെ ഉള്ളത് നല്ലത് അല്ലെ ആപത്തിൽ നിന്നും അവർക്ക് ഒരു രക്ഷ ഈ ചേട്ടായി നല്കട്ടെ.. മറ്റൊരാളിൽ നിന്നും കുട്ടികൾ ഒന്നും അറിയാതെ ഇരിക്കാൻ ഇന്നേ ചിത്രനെ രുദ്രൻ വിലക്കി...കാരണം അവർ സ്വയം തിരിച്ചു അറിയണം അത്‌ അല്ലെ ന്യായം... വേദങ്ങളുടെ അധിപൻ അത്‌ കണ്ട് അറിഞ്ഞു പെരുമാറട്ടെ ) ആഹാ... "" ചേട്ടച്ഛന്റെ കൂടെ ആയിരുന്നോ ചിത്തു...മംഗള ചിത്തുന്റെ മുടിയിൽ തഴുകി രുദ്രന്റെ കൈയിൽ നിന്നും കുഞ്ഞനെ വാങ്ങി....... പായസം വേണ്ടേ വല്യമ്മേടെ കുഞ്ഞന് അപ്പുവച്ചൻ ഉണ്ടാക്കുന്നുണ്ട് നമുക്ക് കുച്ചാം ......? മേണം.... "" പാച്ചം.... കുഞ്ഞി കണ്ണൊന്നു അടച്ചു നാവു കൊണ്ട് ഞൊട്ടി കാണിച്ചവൻ..........

അപ്പുവേട്ടാ പാതകത്തിൽ കയറി ഇരുന്നു ഉണ്ണി മെല്ലെ പായസം ഇളക്കുന്ന അപ്പുവിനെ തോണ്ടി.... എന്താ ഉണ്ണികുട്ടാ.....? ചിത്തുന് ഒരു കൂട്ട് വേണ്ടേ.... ""അടുതിരുന്ന ഒരു പപ്പടം പൊട്ടിച്ചു വായിൽ ഇട്ടു കൊണ്ട് നിഷ്കു ഭാവത്തിൽ അപ്പുവിനെ നോക്കി... ഖോ.. ""അപ്പു ഒന്നു വിക്കി .... ഉമിനീർ തൊണ്ടയിൽ തങ്ങി.....ദയനീയം ആയി ഉണ്ണിയെ നോക്കി.... എന്താ അപ്പുവേട്ടാ... വയ്യേ മംഗള കുഞ്ഞനെയും കൊണ്ട് ഓടി വന്നവന്റെ പുറം തിരുമ്മി.... അയ്യടാ എന്തൊരു സ്നേഹം....... അതേ ചേച്ചിഅമ്മേ... ഞാൻ ഒരു കാര്യം..... ഉണ്ണി പറയും മുൻപ് ചട്ടുകം താഴെ വച്ചു അപ്പു അവന്റെ വായ പൊത്തി.... വ്വ്വ്മ്മ്മ്.... ""ശബ്ദം പുറപ്പെടിവിച്ചു കൊണ്ട് അപ്പുവിന്റെ കൈ വിട്ടവൻ.....

ഏലക്ക പൊടിച്ചത് ചേർക്കണ്ടേ എന്ന് ചോദിച്ചതാ ഞാൻ....ബാക്കി പപ്പടം എടുത്തു ആഞ്ഞൊരു കടി കൊടുത്തവൻ.... ഹോ... """അപ്പു ദീർഘമായി ഒന്നു നിശ്വസിച്ചു...... ദാ ഏലക്ക പൊടി..... മംഗള ഒരു പാത്രം എടുത്തു ഉണ്ണിയുടെ കയ്യിൽ കൊടുത്തു...... ഉടനെ എങ്ങാനും പായസം റെഡി ആകുവോ..... ദോ എന്റെ കുഞ്ഞൻ വിശന്നിരിക്കുവാ..... അല്ലേടാ..... മംഗള കുഞ്ഞന്റെ ചുണ്ടിൽ പിടിച്ചു വലിച്ചു..... ചേച്ചിയമ്മേ പായസത്തിന്റെ രുചി അതിന്റ ഇളക്കിൽ ആണ് ദാ നന്നായി ഇളക്കിക്കൊ..... ഉണ്ണി ചട്ടുകം എടുത്തു അപ്പുവിന്റെ കൈയിൽ കൊടുത്തു.... നീ കൂടുതൽ ഇളക്കല്ലേ..... ""അപ്പു പതിയെ പായസം ഇളക്കിയതും ഉണ്ണി അവനെ ഇളിച്ചു കാണിച്ചു.... അപ്പുവേട്ടനും കൌണ്ടർ അടിച്ചു തുടങ്ങി......

ചേച്ചിഅമ്മയോട് പറയട്ടെ.... പതിയെ അപ്പു കേൾക്കാൻ പാകത്തിന് പറഞ്ഞു കൊണ്ട് ഇരുപുരികം വില്ല് പോലെ വളച്ചു..... മംഗളെ നീ കുഞ്ഞിനെ കൊണ്ട് പൊയ്ക്കോ പായസം ആകുമ്പോൾ വിളിക്കാം ഞാൻ അല്ലേൽ ശരിയാവില്ല...... അപ്പു ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി...... ഉണ്ണി മംഗള പോകുന്നത് നോക്കി ഇരുന്ന്..... ഇനി ഇങ്ങേര്ക് ഇത്‌ ഒന്നും അറിഞ്ഞു കൂടെ... അതാണോ ഇത്രേം വെപ്രാളം.... രുദ്രേട്ടൻ അതിനും ക്ലാസ് എടുക്കേണ്ടി വരുമോ.... കാവിലമ്മേ... ഉണ്ണി ഉണ്ടക്കണ്ണു മിഴിച്ചു അപ്പുവിനെ നോക്കി... നിന്റ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസിൽ ആയി.... ഇത്‌ എല്ലാം ഒരാളുടെ ശാരീരികമായ അവസ്ഥകൾ ആണ് ഉണ്ണിക്കുട്ട.... വികാര വിചാരങ്ങൾ പ്രകൃത്യാൽ നമ്മിൽ അലിഞ്ഞത് ആണ്.......

അപ്പു അത്‌ പറയുമ്പോൾ ഉണ്ണി ദീർഘമായി നിശ്വസിച്ചു.... ഹോ ഭാഗ്യം ക്ലാസ്സ്‌ എടുക്കേണ്ട...... പോടാ അവിടുന്ന്....... പണ്ടത്തെ അപ്പു ആകണോ ഞാൻ....... അയ്യോ വേണ്ടായേ രണ്ടും കൂടി രുദ്രേട്ടനെ വരെ ഓടിച്ചു പുര പുറത്ത് കയറ്റിയത് മറന്നിട്ടില്ല എന്റെ പോന്നോ..... ഹഹ... ""അപ്പു ഒന്നു ചിരിച്ചു..... ഉണ്ണികുട്ടാ എനിക്കും മംഗളക്കും കുറച്ചു നാൾ ഞങ്ങടെ മകനെ മാത്രം ആയി സ്നേഹിക്കണം ഉപാധികൾ ഇല്ലാതെ ആർക്കും പങ്കിട്ടു കൊടുക്കാതെ സ്നേഹം കൊണ്ട് അവനെ മൂടണം.....അവന് ഒരു കൂട്ട് വേണം എന്ന് തോന്നുമ്പോൾ ഒരു അനിയത്തികുട്ടിയെ കൊടുക്കണം........ പായസം ആയോ ഉണ്ണിയേട്ടാ.....വീണ സച്ചുനെ കൊണ്ട് അകത്തേക്ക്‌ വന്നു....

എന്നാലേ ആ കുഞ്ഞ് വാവേ എന്റെ സച്ചൂട്ടന് കൊടുത്തേക്കണേ..... ഉണ്ണി സച്ചൂനെ കൈയിലേക്ക് വാങ്ങി.... ഏത് കുഞ്ഞു വാവയുടെ കാര്യം ആണ് ഉണ്ണിയേട്ടാ.... വീണ കുറച്ചു സംഭാരം ഗ്ലാസിലേക്കു പകർന്നു..... കൊച്ച് പിള്ളേർക്ക് അറിയാനും മാത്രം ഒന്നും പറഞ്ഞില്ല പോടീ അവിടുന്ന്... അവളെ ഓടിച്ചു വിട്ടു സച്ചു എന്നാ സൂര്യദേവിനെ നോക്കി....... എല്ലാവർക്കും ജോടികൾ ആയി എന്റെ കൊച്ചുങ്ങളുടെ കാര്യത്തിൽ ആർക്കും ഒരു ഉത്തരവാദിത്തം ഇല്ല.............. രണ്ടും കയ്യിലെ വിരലുകൾ മുഴുവൻ വായിലാക്കി ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന സച്ചുവിന്റെ തലയിൽ തലോടി അവൻ.... ചില വാക്കുകൾ നിമിത്തം എന്നോണം ചുവരിൽ പല്ലി ചിലച്ചു......

എല്ലാവരുമായി ഒരുമിച്ചു സന്തോഷം പങ്കിട്ടു തിരികെ പോകുമ്പോൾ ചിത്രൻ പൂർണ്ണമായും കാളിമനയുടെ അധിപൻ ആയി തീർന്നിരുന്നു.... 💠💠💠💠 മാസം അടുതിരിക്കുന്നു രുക്കു വല്യൊതെ മുറ്റത്തു കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്... അവൾക്കൊപ്പം തന്നെ അതേ ആക്ഷനിൽ ഉണ്ണി വയറും തള്ളി കുഞ്ഞനും കുഞ്ഞാപ്പുവും നടക്കുന്നുണ്ട്... ഇതെന്താ രുക്കു രാവിലെ മുതൽ ഇവന്മാർ നിന്റെ കൂടെ ആണല്ലോ........ ഉണ്ണി ചിരിച്ചു കൊണ്ട് മാളൂനെ എടുത്തു കൊണ്ട് വന്നു....... കണ്ടോ മാളൂട്ടി നിന്റെ വല്യേട്ടനും കുഞ്ഞേട്ടനും കാണിക്കുന്നത്.... അവൻ മാളുനോട്‌ പറയുമ്പോൾ അവ്യക്തമായി രണ്ടു ചേട്ടന്മാരെ വിളിക്കുന്നുണ്ട് അവൾ.........

രാവിലെ തൊട്ടു പുറകെ ഉണ്ട് കുഞ്ഞാപ്പു... അവന്റ വാവ ആണെന്ന് പറഞ്ഞ്... രുക്കു കസേരയിലേക്ക് ഇരുന്നു.... എന്റെ.. വാവ.. "" കുഞ്ഞാപ്പു ഓടി ചെന്നു അവളുടെ വയറിൽ ഒന്നു മുഖം മുട്ടിച്ചു........ ഈ ചെറുക്കൻ ഇപ്പോഴേ ശരി അല്ലല്ലോ ഇവന്റെ പുറകെ എല്ലാവരുടെയും കണ്ണ്‌ വേണം അല്ലങ്കിൽ ഇവൻ ഇവിടെ ശൈശവ വിവാഹം നടത്തും..... ഉണ്ണി കുഞ്ഞാപ്പുവിനെ നോക്കി ആ വയറിൽ മുഖം അമർത്തി എന്തൊക്കെയോ പറയുന്ന കുഞ്ഞാപ്പുവിനെ കാണുമ്പോൾ ചിരി വന്നവന്..... മാളൂട്ടി..... ""കുഞ്ഞൻ രുക്കു കോർത്തു വെച്ച മുല്ലപ്പൂമാല പെങ്ങൾക്കായി നൽകി...... ഇവൻ ആളു കൊള്ളാല്ലോ കഷ്ടപ്പെട്ട് ഞാൻ കോർത്ത മാല എടുത്തു പെങ്ങൾക് കൊടുത്തല്ലോ...... എന്ത് കിട്ടിയാലും മാളൂട്ടിക് ആണല്ലോ...... അങ്ങനാടി എന്റെ പിള്ളേർ അവരുടെ ഒത്തൊരുമ ആണ് അവരുടെ വിജയം.... എന്റെ മോള്‌ വച്ചോ വല്യേട്ടൻ തന്ന മുല്ലപൂ....

ഉണ്ണി അതെടുത്തു മാളൂന്റെ പഞ്ഞിക്കെട്ട് പോലത്തെ മുടിയിൽ വച്ചു കൊണ്ട് തിരിഞ്ഞു.... ഉ... ഉണ്ണി.... ഉണ്ണിയേട്ടാ..... പുറകിൽ നിന്നും രുക്കുവിന്റെ ചിലമ്പിച്ച ശബ്ദം പുറത്തേക് വന്നു.... എന്താടി മോളേ....... ഉണ്ണി തിരിഞ്ഞ് നിന്നു.... ഏട്ടാ... ""എനിക്ക്... എനിക്ക് എന്തോ പോലെ.... രുക്കു കസേരയിൽ നിന്നും എഴുനേൽക്കാൻ ശ്രമം നടത്തി........ വേച്ചു വേച്ചു താഴേക്കു പോകാൻ ഒരുങ്ങിയതും ഒരു കയ്യാൽ ഉണ്ണി അവളെ താങ്ങി........ അമ്മേ..... ""ഉണ്ണിയുടെ ശബ്ദം ഉയർന്നു........ ഉണ്ണിയേട്ടാ.... ""എനിക്ക്.... അവൾ കൈ ഉയർത്താൻ വിഫല ശ്രമം നടത്തി.. ഒന്നുല്ലടാ..... ഉണ്ണി താഴേക്കു നോക്കി... അവളുടെ നൈറ്റി മുഴുവൻ നനഞ്ഞു കുതിർന്നിരുന്നു..... ഒരുകയ്യാൽ അവളെ താങ്ങുമ്പോൾ അവനും ഒന്നു ഭയന്നു........

അമ്മായി.... ""ആരും ഇല്ലേ ഇവിടെ.... എല്ലാം എവിടെ പോയി കിടക്കുവാ.... കുഞ്ഞാ പോയി അമ്മൂമ്മേ വിളിച്ചോണ്ട് വാ... അപ്പചിക്കു ഉവ്വാവ് ആന്നു പറ...... കുഞ്ഞികണ്ണിൽ ഭയം നിറഞ്ഞു രണ്ടും കുഞ്ഞുങ്ങളെ രുക്കുവിനെ നോക്കി...... കുഞ്ഞികാലുകളാൽ അകത്തേക്കു ഓടി.... അമ്മൂമ്മ.... അവതെ... ധോന്ദേ... അപ്പച്ചി ഉവ്വാവ്... ഉണ്ണിമാ... ഉവവ്വ്വ......... കുഞ്ഞൻ ഭയന്നു കൊണ്ട് വാക്കുകൾ കൂട്ടി യോജിപ്പിക്കാൻ ശ്രമം നടത്തി....... കുഞ്ഞന്റെ ശബ്ദത്തിലെ പതർച്ചയിൽ പുറത്തേക് വരുമ്പോൾ തങ്കു കരഞ്ഞു പോയി... ആവണിയും ശോഭയും എല്ലാവരും ഓടി വന്നു.... സിറ്റിഹോസ്പിറ്റൽ ലക്ഷ്യം ആക്കി ഉണ്ണിയുടെ കാർ പായുമ്പോൾ രുക്കു ശോഭയുടെ മടിയിൽ വേദന കൊണ്ട് പുളഞ്ഞു തുടങ്ങി...... 💠💠💠💠

ഉണ്ണി..... എന്റെ രുക്കു....കണ്ണൻ ഓടി വരുമ്പോൾ ഉണ്ണി കസേരയിൽ നിന്നും എഴുനേറ്റു... അവൾക് കുഴപ്പം ഒന്നും ഇല്ല കണ്ണ....നോർമൽ ഡെലിവറി ആയിരിക്കും എന്ന് ഡോക്ടർ പറഞ്ഞു.... ആദികേശവന്റെ പാതിയെ കൊണ്ട് നമ്മുടെ കൊച് ഉടനെ വരും....... വെറുതെ അല്ല കണ്ണാ കുഞ്ഞാപ്പു രാവിലെ മുതൽ അവളുടെ കൂടെ നിന്നത്.... അവളുടെ വയറിനെ തഴുകിയത്..... ആ സമയം ഞാൻ കണ്ടു ആ കഴുത്തിലെ മുദ്ര അത്‌ കൂടുതൽ ശോഭിക്കുന്നത് .... ഉണ്ണി അത്‌ പറയുമ്പോൾ അവന്റ കണ്ണുകളിലെ തിളക്കം നോക്കി നിന്നു കണ്ണൻ........എങ്കിലും ഉള്ളം തന്റെ പെണ്ണിനേയും കുഞ്ഞിനേയും ഓർത്തു വേപഥു പൂണ്ടു.......... ഉണ്ണി.... എന്റെ കുഞ്ഞ്..... രുദ്രൻ യൂണിഫോമിൽ തന്നെ ഓടി വന്നു......

അവന്റെ മുഖം ആകെ വിയർത്തിരുന്നു....... കൂടെ ചന്തുവും.... ആ ബെസ്റ്റ് ഒരെണ്ണത്തെ ആശ്വസിപ്പിച്ചു കഴിഞ്ഞതേ ഉള്ളു.... ഉണ്ണി കണ്ണനെ നോക്കി.....അവന്റെ മുഖത്തെ ടെൻഷൻ വായിച്ചെടുക്കാൻ കഴിയുമായിരുന്നു അവന്..... നിമിഷങ്ങൾക് അകം നേഴ്സ് കയ്യിൽ പഞ്ഞികെട്ട് പോലെ കുഞ്ഞിനേയും കൊണ്ട് പുറത്തേക് വന്നു..... പെണ്കുഞ്ഞു ആണ്...... ""സിസ്റ്റർ നേർമ്മയായി ചിരിച്ചു..... കണ്ണാ വാങ്ങടാ..... രുദ്രൻ അവന്റെ തോളിൽ പിടിച്ചു.... കണ്ണൻ തന്റെ പൊന്നോമനയെ കൈയിലേക്ക് വാങ്ങി..... രുക്കു.... ""പതിയെ സിസ്റ്ററെ നോക്കി....... അമ്മ സുഖം ആയി ഇരിക്കുന്നു.......ടെൻഷൻ വേണ്ടാട്ടോ... ശോഭയും തങ്കുവും കുഞ്ഞിനെ കണ്ണ്‌ നിറഞ്ഞു നോക്കി..... രുദ്രേട്ട.... എന്റെ മോള്....

കണ്ണൻ അത്‌ പറയുമ്പോൾ രുദ്രേൻറെ അവനെ കണ്ണ്‌ അടച്ചു കാണിച്ചു.... അതിലെ ചില അർഥങ്ങൾ മനസ്സിലാക്കിയതും അവൻ ആ കുഞ്ഞിനെ ചന്തുവിന്റെ കയ്യിലേക്ക് നൽകി........ രുദ്ര.... ""ചന്തു അവനെ മെല്ലെ വിളിച്ചു .... നിനക്ക് അവകാശപെട്ടത് നിന്റെ കുഞ്ഞാപ്പുവിന്റെ പെണ്ണ്...... അത്‌ പറഞ്ഞതും നേർത്ത കാറ്റ് അവിടേക്കു വീശി ഞൊട്ടി നുണയുന്ന കുഞ്ഞിന്റെ മുടിയിഴകളെ അത്‌ തഴുകി.....നേർത്ത കരച്ചിലോടെ കുഞ്ഞി കൈ കൊണ്ട് ടർക്കി തട്ടി മാറ്റിയതും രുദ്രന്റ കണ്ണുകൾ വിടർന്നു.... കുഞ്ഞാപ്പുവിന്റെ കഴുത്തിലെ അതേ മുദ്ര..... അവനെക്കാൾ കൂടുതൽ ശോഭയോടെ തിളങ്ങി നില്കുന്നു..... നാലു പേരുടെയും കണ്ണുകൾ നിറഞ്ഞു.........

അച്ചോടാ കുഞ്ഞാപ്പുവിന്റെ പോലത്തെ മറുക് കുഞ്ഞിപ്പെണ്ണിനും ഉണ്ടല്ലോ..... തങ്കു അവളുടെ നെറുകയിൽ മുത്തി....... മുഖത്ത് ആകാഞ്ഞത് ഭാഗ്യം....... പെണ്കുഞ്ഞു അല്ലെ..... തങ്കു അത്‌ പറയുമ്പോൾ നാലുപേരും പരസ്പരം നോക്കി ചിരിച്ചു..... 💠💠💠💠 അരിതം ഉഴിഞ്ഞു കുഞ്ഞിനേയും രുക്കുവിനെയും അകത്തേക്കു കയറ്റുമ്പോൾ """എന്റെ വാവ എന്ന് പറഞ്ഞൂ കുഞ്ഞാപ്പു ഓടി വന്നു.... എങ്ങുനിന്നോ വന്ന തെക്കൻ കാറ്റ് കുഞ്ഞിനെ തഴുകി മെല്ലെ കുഞ്ഞാപ്പുവിന്റ മുടിയിലേക്കു അത്‌ നീണ്ടു .... കുഞ്ഞാപ്പുവിന്റെ ശബ്ദം കേട്ടതും അവൾ മെല്ലെ ചിണുങ്ങാൻ തുടങ്ങി..... തങ്കുവിന്റെ മുറിയിലേക്കു അമ്മയെയും കുഞ്ഞിനേയും കൊണ്ട് പോയി...

കുഞ്ഞാവേ കാണണ്ടേ രുദ്രൻ കുഞ്ഞാപ്പുവിനെ എടുത്തു കൊണ്ട് മുറിയിലേക്ക് ചെല്ലുമ്പോൾ കുഞ്ഞി വിരൽ വായിൽ ഇട്ടു ചെറിയ ശബ്ദം പുറപ്പെടുവിക്കുന്നുണ്ട് പെണ്ണ്......ഉണ്ണിയും കണ്ണനും ചന്തുവും കൂടെ ചെന്നു കട്ടിലിൽ കുഞ്ഞാപ്പുവിനെ വച്ചതും പതിയെ അവളുടെ മുഖത്ത് ഒന്നു തഴുകി അവന്റ കൈകൾ അവളുടെ കഴുത്തിലെ മുദ്രയിൽ ചെന്നു നിന്നു........ വല്യച്ഛ.....""തല ഉയർത്തി രുദ്രനെ ഒന്ന് വിളിച്ചവൻ നാലു കുഞ്ഞിപ്പല്ലു പുറത്തു കാണും പോലെ ചിരിച്ചു........ പതിയെ തല ഒന്നു താഴ്ത്തി തന്റെ പാതിയുടെ കുഞ്ഞ് നെറ്റിത്തടത്തിൽ ചുണ്ട് അമർത്തി........ കുഞ്ഞാവേ.... ""പതിയെ തല താഴ്ന്നു വന്നതും ഉണ്ണി അവനെ ചാടി എടുത്തു.... മതി ഇത്രേം ആർഭാടം മതി....

ആക്രാന്തത്തിനൊക്കെ ഒരു പരിധി ഇല്ലെടാ........ കണ്ണപ്പൊ രണ്ട് കണ്ണും ഇവന്റെ മേലെ വേണം കേട്ടല്ലോ.... ഉണ്ണി അവന്റ കുഞ്ഞി വയറിൽ ഇക്കിളി ഇട്ടു....... അപ്പോഴും അവന്റ ത്രിശങ്കു മുദ്ര കൂടുതൽ ശോഭയോടെ തിളങ്ങി... അവന്റ പെണ്ണിന് വേണ്ടി..... 💠💠💠💠 ദുർഗ്ഗയുടെ മടിയിൽ കിടക്കുന്ന കുഞ്ഞിന്റ ഇടത് ചെവി വെറ്റിലയിൽ മറച്ചു വലതു ചെവിയിൽ പാർവതി ദേവിയുടെ നാമം മൂന്നു തവണ ഉച്ഛരിച്ചു കൊണ്ട് അയാൾ കണ്ണന്റെ കൈകളിലേക് നൽകി........ ഇനി കുഞ്ഞിന്റെ യഥാർത്ഥ പേര് വിളിച്ചോളൂ കണ്ണാ പുതുമന പറഞ്ഞതും കണ്ണന്റെ കണ്ണുകൾ രുദ്രനിലേക്കു പോയി....... നിറഞ്ഞ മനസോടെ രുദ്രൻ അവനെ കണ്ണ്‌ ചിമ്മി കാണിച്ചു....

രുദ്രന്റ ഉള്ളം അറിഞ്ഞത് പോലെ കണ്ണൻ കുഞ്ഞിന്റെ നാമം ഉറക്കെ വിളിച്ചു...... ""ആദിലക്ഷ്മി """ ആദിലക്ഷ്മി... "" ആദികേശവന്റെ വാമഭാഗം അലങ്കരിക്കുന്നവൾ ഓരോ അവതാരത്തിലും പതിക്കു താങ്ങായി അവതാരം കൊള്ളുന്നവൾ രുദ്രൻ ആ കുഞ്ഞിന്റെ നനുത്ത മുടിയിൽ ചുണ്ട് അമർത്തി...... അവനിൽ നേർത്ത പുഞ്ചിരി തെളിഞ്ഞു..... എന്താ രുദ്രേട്ട ചിരിക്കുന്നത്.... ഉണ്ണിയമ്മാവന്റെ ലച്ചൂട്ടി....... ഉണ്ണി ആ കുഞ്ഞി തലയിൽ മെല്ലെ തലോടി..... ഒന്നുല്ലടാ നമ്മുടെ മക്കളുടെ വിജയം അത്‌ ഇവൾ ആണ്... നിനക്ക് അറിയുമോ മഹാലക്ഷ്മിയുടെ ഉൽഭവം.... ദേവന്മാർക് മുഴുവൻ വിജയം കൊണ്ടു വന്നവൾ ആണിവൾ....... രുദ്രൻ അത്‌ പറയുമ്പോൾ ഉണ്ണി ആ മുഖത്തേക്ക് ഉറ്റു നോക്കി......

പണ്ട് ദേവന്മാരും അസുരന്മാരും അമൃതിനു വേണ്ടി പാലാഴി മഥനം നടത്തിയ കഥ നിനക്ക് അറിയില്ലേ... മന്ഥര പർവതത്തെ കടക്കോൽ ആക്കി വാസുകി എന്ന നാഗ ശ്രേഷ്ഠനെ കയറാക്കി മണിക്കൂറുകൾ നീണ്ടു നിന്ന മഥനത്തിൽ അസുരന്മാർ ഒരു പടി മുൻപിൽ വിജയിച്ചു നിന്നു കാരണം ദേവന്മാരുടെ ശക്തി ക്ഷയിച്ചിരുന്നു.. ..... ആ സമയം നിരവധി ദിവ്യ വസ്തുക്കൾ കടൽ തിരമാലകളിൽ നിന്നും ഉൽഭവിച്ചു ആ കൂട്ടത്തിൽ വിടർന്ന താമര പൂവിൽ സ്ഥാനം ഉറപ്പിച്ച മഹാലക്ഷ്മിയും കടൽ തിരമാലാമകളെ ഭേദിച്ച് ഉയർന്നു വന്നു.... വിഷ്ണു പാദസേവ ചയ്യാൻ വന്ന ആദിലക്ഷ്മി """.....അതോടെ ദേവന്മാർക് അവരുടെ ശക്തി തിരികെ ലഭിച്ചു.... അസുരന്മാരെ യുദ്ധത്തിൽ നിഷ്പ്രയാസം അവർ ഉന്മൂലനം ചയ്തു..........

അതിനു അർത്ഥം മനസിൽ ആയോ.... നമ്മുടെ മക്കൾ അടി പതറിയാൽ ശക്തി പകർന്നു ഇവൾ കൂടെ കാണും........ ഉണ്ണി രുദ്രന്റെ വാക്കുകൾ സസൂഷ്‌മം ശ്രവിച്ചു.... രുദ്രേട്ട അങ്ങനെ എങ്കിൽ ആ ആസുര ജന്മം നമ്മുടെ കുഞ്ഞിനെ എന്തേലും ചെയ്യുമോ... പറയാൻ പറ്റില്ല..... ""സഞ്ജയന്റെ മകളിലേക്കും ആദിശങ്കരനിലേക്കും അവൻ എത്തിചേരാൻ നീചമായ പല പ്രവർത്തികളെയും കൂട്ട് പിടിക്കും അവൻ.... അവരിൽ എത്തി ചേർന്നാൽ ഞാൻ കണ്ട സ്വപ്നം അത്‌ ഫലിക്കും.... ബാക്കി എല്ലാം ഒരു പുകമറ ആണ്.... വിധിയെ തരണം ചെയ്തു കുട്ടികൾ മുന്നേറട്ടെ.......... അത്‌ പറഞ്ഞ് മുന്പോട്ട് പോകുന്ന രുദ്രനെ നോക്കി നിന്നു ഉണ്ണി.... ( എല്ലാം തുറന്ന് പറഞ്ഞാൽ ആദിശങ്കരനിൽ ഒരു ത്രില്ല് കാണില്ല 😇)

💠💠💠💠 പിന്നെയും മൂന്നുമാസങ്ങൾ കൂടി കടന്നു പോയി ഇന്നാണ് കുഞ്ഞന്റെ മൂന്നാം വയസ് പിറന്നാൾ .... അവനിൽ നിഷിബ്‌ദം ആയിരിക്കുന്ന കർത്തവ്യം കേദാര്നാഥിലേ മഹാദേവന് അർഹതപെട്ടത് ആ കൈകളിൽ എത്തിക്കേണ്ട സുദിനം ആഗതമായി കഴിഞ്ഞിരിക്കുന്നു..............ഇരികത്തൂർ മനയിലെ കാലഭൈരവന്റെ ഉദരത്തിലെ ചെറിയ ഇരുൾ അറയിൽ ഇരുന്നു ആ മുത്ത് അതിന്റെ ദേവനിലേക്കു എത്തിച്ചേരാനായി വെമ്പൽ കൊണ്ടു.... അതിന്റെ അവകാശി മഹാദേവന്റ അംശത്തിൽ ജന്മം കൊണ്ടവനെ കാത്തിരുന്നു ഒരു തപസ് പോലെ...................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story