രുദ്രവീണ: ഭാഗം 156

rudraveena

എഴുത്തുകാരി: മിഴിമോഹന

ഇരികത്തൂർ മനയിലെ കുളത്തിൽ രണ്ട് തവണ മുങ്ങി നിവർന്നു ഉണ്ണി......... ""എങ്ങും ഇരുൾ മാത്രം ഉദിച്ചു വരുന്ന ആദിത്യന്റെ കിരണങ്ങൾ മനയിലെ മരച്ചില്ലകളിൽ കൂടി കടന്നു വരാൻ പാട് പെടുന്നതെ ഉള്ളൂ............ മഹാദേവനെ മനസിൽ ധ്യാനിച്ചു മൂന്നാം തവണ ഉണ്ണി കുളത്തിലേക്കു മുങ്ങി.......... തിരികെ ഉയരാൻ കഴിയുന്നില്ല ആരോ ശരീരം ബന്ധിച്ചത് പോലെ എങ്കിലും വെറും പാഴ്ശ്രമം നടത്തിയവൻ......... ശ്വാസം എടുക്കാൻ ആകാതെ കണ്ണുകൾ പുറത്തേക്കു തള്ളി....... ഓം നമശ്ശിവായ """"അന്തർത്മാവിൽ അത്‌ മാത്രം നിറഞ്ഞതും കാലുകൾ ശക്തി ആയി ഒന്നു കുടഞ്ഞു തന്നെ പിടിച്ചിരിക്കുന്നു കൈകളെ ശക്തി ആയി തള്ളി മാറ്റി അവൻ മുകളിലേക്കു ഉയർന്നു.............

ഒരു കിതപ്പോടെ പരിഭ്രമത്തോടെ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടി വെള്ളത്തിലേക്കു നോകിയവൻ നിമിഷങ്ങൾക് ഉള്ളിൽ ആ കൈകൾ വീണ്ടും അവന്റെ കഴുത്തിൽ പിടി മുറുക്കി അത്‌ താഴെക് വലിക്കാൻ ശ്രമിച്ചതും ആ കൈകൾ അയയുന്നത് അവൻ മനസിലാക്കി......... നെല്ലിമല മൂപ്പൻ """"ആ നിമിഷം അവൻ അയാളെ കണ്ടു...... അയാളുടെ കണ്ണുകളിൽ പരിഭ്രമം ഭയം...... അവന്റ കണ്ണുകൾക്ക് ഒപ്പം ഉണ്ണിയുടെ കണ്ണുകളും സഞ്ചരിച്ചു....... കുളത്തിലെ പടവിൽ കത്തുന്ന മിഴിയോടെ ഇരിക്കുന്ന രുദ്രൻ

"""മഹാദേവൻ............ രു.....രു... രുദ്രേട്ട..... ഉണ്ണിയുടെ ശബ്ദം ചിലമ്പിച്ചു...... കേറി വാ..... ""എഴുനേറ്റു ചെന്നു അവന് നേരെ വലം കൈ നീട്ടുമ്പോൾ വലം കയ്യിൽ കിടക്കുന്ന അഞ്ചുമുഖ രുദ്രാക്ഷം മെല്ലെ ആടുന്നുണ്ട്...... ഉണ്ണിയെ കരയിലേക്കു കയറ്റുന്നതിനൊപ്പം രുദ്രന്റെ കാലുകൾ അടി പതറി നിൽക്കുന്ന നെല്ലിമല മൂപ്പന്റ നെഞ്ചിൽ ആഞ്ഞു പതിച്ചിരുന്നു...... അയാൾ പുറകിലെ വെള്ളത്തിലേക്ക് മലർന്നു വീണു...... പൊങ്ങി വന്ന നെല്ലിമല മൂപ്പന് നേരെ രുദ്രന്റെ കണ്ണുകൾ ജ്വലിച്ചു........ രുദ്രന്റെ മുഖം കോപം കൊണ്ട് വിറക്കുന്നത് ഉണ്ണി നോക്കി നിന്നു...മഹാദേവന്റെ കോപത്തെ അവനോളം അടുതറിഞ്ഞവൻ ആരാണ്....

മഹാദേവന് അർഹതപ്പെട്ടത്‌ ഇവിടെ നിന്നും കൊണ്ട് പോകാതെ ഇരിക്കാൻ നീ പാഴ്ശ്രമം നടത്തും എന്ന് ഞാൻ മനസിലാക്കിയിരുന്നു നെല്ലിമല മൂപ്പ..... നിനക്ക് തെറ്റി ... നീ ഇവനെ കൊന്നാലും നിനക്കോ നിന്റെ യജമാനനോ അത്‌ സ്വന്തം ആക്കാൻ കഴിയില്ല ആ കാലഭൈരവന്റെ ഉദരത്തിൽ ഇരിക്കുന്നിടത്തോളം കാലം അതിനെ സ്പർശിക്കാൻ ഇവന് മാത്രമേ കഴിയു ഇവനിലൂടെ മാത്രമേ എന്റെ മകന് പോലും അതെടുക്കാൻ കഴിയു ....ഈ നിൽക്കുന്ന ജയദേവന് മാത്രം സാധിക്കുന്നത് .. ""....രുദ്രൻ ഉണ്ണിയുടെ കൈ പിടിച്ചു പൊക്കി... ഈ കൈകളിലെ രക്തത്താൽ അലിഞ്ഞു ചേർന്നത് ആണ് ആ മുത്ത്"""........ ഛെ.. ""നെല്ലിമല മൂപ്പൻ വെള്ളത്തിൽ ആഞ്ഞടിച്ചു.....

ഇപ്പോൾ ഞാൻ നിന്നെ വെറുതെ വിടുന്നു കാലം നിനക്കായ് കരുതി വയ്ക്കുന്നത് എന്തോ അതേറ്റു വാങ്ങാൻ ഒരുങ്ങി കഴിഞ്ഞോ നീ...... നീ ചെയ്ത പാപത്തിന്റെ ശിക്ഷ ഏറ്റു വാങ്ങാൻ തയാറായികൊള്ളൂ..... അവന് നേരെ ചൂണ്ടു വിരൽ ഉയർത്തി രുദ്രൻ... പടവിൽ നിന്നും പറയുന്ന രുദ്രനെ അവൻ സൂഷ്മമായി നോക്കി... ഒരുമാത്ര അവൻ ഒന്നു പിടഞ്ഞു.... ഉദിച്ചു വരുന്ന സൂര്യപ്രകാശത്തിൽ രുദ്രന്റെ കണ്ഠം കരിനീലിച്ചു കിടക്കുന്നു.. അറിയാതെ കൈകൾ അവനെ വണങ്ങാൻ ആയി ഉയർന്നതും അത്‌ പിൻവലിച്ചവൻ....... രുദ്രേട്ട... ""ഞാൻ.... ഒരു കരച്ചിലോടെ ഉണ്ണി അവന്റെ നെഞ്ചിലേക്ക് വീണു.......... രുദ്രേട്ടൻ എന്റെ കൂടെ ഉണ്ടായിരുന്നോ....... മിഴിനീർ വലം കൈ കൊണ്ട് തുടച്ചവൻ...

എന്തിനാടാ കരയുന്നത്...... നിന്നെ അങ്ങനെ ഒറ്റക് വിടുവോ ഞാൻ....... കൂടെ ഉണ്ട് നിഴലു പോലെ... രുദ്രൻ അവനെ നെഞ്ചോട് ചേർത്തു..... ഇവിടെ നടന്നത് ആവണി അറിയാൻ പാടില്ല....അവൾ വല്ലാതെ ഭയക്കും ഉണ്ണിയുടെ മുടിയിൽ തലോടി അവൻ.. മ്മ്... "" ഉണ്ണി തലയാട്ടി..... 💠💠💠💠 ഇവനോട് മുങ്ങി വരാൻ പറഞ്ഞിട്ട് ആർഭാടമായി കുളിക്കുവായിരുന്നോ.... ചന്തു അവനെ കണ്ടതും കണ്ണൊന്നു കൂർപ്പിച്ചു...... അത്‌ ചന്തുവേട്ട ഞാൻ..... ഉണ്ണിയുടെ മുഖത്തെ ഭയം അവൻ വായിച്ചെടുത്തു...... എന്താടാ മോനെ...... " എന്താടാ എന്റെ കുഞ്ഞിന് പറ്റിയത്.... ചന്തു പരിഭ്രമിച്ചു കൊണ്ട് അവന്റെ ഇരു തോളിലും പിടിച്ചു..... ഞാൻ പറയാം ചന്തു.....പിള്ളേര് ശ്രദ്ധിക്കുന്നു...

അവൻ പോയി സഞ്ജയൻ പറയുന്ന പൂജകൾ ചെയ്യട്ടെ...... മോൻ ചെല്ല്.... മനസ് ശാന്തം ആക്കി കൊണ്ട് വലിയ കാരണവരുടെ നിർദ്ദേശം മനസിലേക്കു ആഴത്തിൽ പതിപ്പിക്കണം..... രുദ്രൻ അവനെ സഞ്ജയന് അടുത്തേക് വിട്ടു കൊണ്ട് ചന്തുവിനും കണ്ണനും അജിത്തിനും നേരെ തിരിഞ്ഞു......കുളപ്പടവിൽ നടന്നത് മുഴുവൻ അവർക്ക് മുൻപിൽ പറഞ്ഞവൻ..... കള്ള നയിന്റെമോൻ.... %%%&&$&......എന്റെ കുഞ്ഞിനെ ആണോ അവൻ കൊല്ലാൻ നോക്കിയത്.... മോൻ തന്നെ വേണം എന്നില്ല അച്ഛൻ കുത്തിയാലും അവന്റെ കഴുത്തിൽ കത്തി ഇറങ്ങും...... ചന്തു മുന്പോട്ട് ആഞ്ഞതും രുദ്രൻ അവനെ വട്ടം പിടിച്ചു... എങ്ങോട്ടാ എന്റെ മോൻ ചാടി കേറി പോകുന്നത്.......

രക്തയക്ഷിയുടെ ഉപാസകൻ ആണവൻ... ഒറ്റ നോട്ടത്തിൽ നിന്നെ എരിച്ചു കളയും..... അവന്റ വിധി എന്റെ കുഞ്ഞാപ്പു നടത്തും അവന്റെ കണ്ണിലെ അഗ്നിയെ നശിപ്പിക്കാൻ കുഞ്ഞപ്പുവിന്റെ കഴുത്തിലെ മുദ്രക്കെ കഴിയൂ.... .... ഇപ്പോൾ തത്കാലം നമുക്ക് ചയ്തു തീർക്കാൻ മറ്റൊരു കർത്തവ്യം മുൻപിൽ കിടക്കുന്നു...... ഛെ... ""എന്നാലും അവൻ.......... ചന്തു കൈ കൂട്ടി തിരുമ്മി.. ഒരെന്നാലും ഇല്ല നീ ഇവിടെ അടങ്ങി നിന്നോ ഞാൻ ഉണ്ണീടെ അടുത്തു ചെല്ലട്ടെ...... ചന്തുവേട്ടാ രുദ്രേട്ടൻ ഏട്ടനെ തടഞ്ഞിട്ടുണ്ടെങ്കിൽ അതിൽ എന്തെങ്കിലും കാര്യം കാണും... നമുക്ക് സംയമനം പാലിക്കാം...കണ്ണന്റെ വാക്കുകൾ കേട്ടതും ചന്തു തലയാട്ടി സമ്മതം മൂളി .... 💠💠💠💠

കഴിഞ്ഞില്ല അല്ലെ.... """നാക്കിലെ കെട്ടുകൾ അഴിഞ്ഞു വീണ ജലന്ധരൻ അധികം സ്ഫുടം അല്ലാത്ത രീതിയിൽ സംസാരിച്ചു തുടങ്ങിയിരുന്നു....... രുദ്രന്റെ വലം കാലിനാൽ നെഞ്ചിലേറ്റ പ്രഹരത്തെ കൈ കൊണ്ട് ഉഴിഞ്ഞു നെല്ലിമല മൂപ്പൻ അയാൾക് അരികിൽ ഇരുന്നു അപ്പോഴും അവനിൽ നിന്നും ഈറൻ ഒലിച്ചു ഇറങ്ങിയിരുന്നു..... തലമുടിയിൽ നിന്നും വെള്ള തുള്ളികൾ മൂക്കിൻ തുമ്പിലൂടെ താഴേക്കു പതിച്ചു..... നീ വിചാരിക്കുന്നതിനും പതിന്മടങ് ഇരട്ടിയാണ് ആണ് മൂപ്പാ അവന്റെ ശക്തി....... തോല്പിക്കാൻ ആവില്ല......... നെല്ലിമല മൂപ്പന്റെ നെഞ്ചിലെ പ്രഹരത്തിലേക്കു ജലന്ദരന്റെ കണ്ണുകൾ പോയി.... മ്മ്മ്..... ""ഞാൻ അത്‌ മനസിലാക്കി അവന്റ ശക്തി....

എന്റെ നെഞ്ചിലേറ്റ പ്രഹരത്തിലൂടെ........... എങ്കിലും ഒരു ശ്രമം ആ മുത്ത് നമ്മിൽ നിന്നും അകലാതെ ഇരിക്കാൻ വേണ്ടി മാത്രം...... എത്ര അകന്നാലും ജലന്ധരൻ എന്ന ജാതവേദാനു അർഹതപ്പെട്ടത് ആണത്.... എന്റെ കരങ്ങളിൽ എത്തി ചേരും... ചേരണം.... നിന്റെ ബീജത്തിലൂടെ...... എന്റെ ബീജത്തിലൂടെയൊ.... അങ്ങ് എന്താണ് ഉദേശിക്കുന്നത്..... മൂപ്പൻ സംശയത്തോടെ നോക്കി.. അതേ മൂപ്പാ നിനക്കായ് ഞാൻ കരുതി വയ്ക്കുന്ന സൗന്ദര്യത്തിന്റെ അഭൗമഭാവം സഞ്ചയന്റെ മകൾ അവളിലൂടെ മാത്രമേ എനിക്ക് ഒരു പുനർജ്ജന്മം സാദ്യം ആകൂ...... അതും നിന്റ ബീജത്തിൽ.....അവൾ നിനക്ക് സ്വന്തം ആകുന്ന നിമിഷം ആദിശങ്കരനെ ഞാൻ ബലി നൽകും.....

രുദ്രന്റെ ആശ്രിതർ ഓരോരുത്തരെയും ഞാൻ ഉന്മൂലനം ചെയ്യും..... കുടുംബവും സുഹൃത്തുക്കളും ആണ് അവന്റെ ബലം അവർ ഒന്നോടെ ഇല്ലാതെ ആയാൽ പിന്നെ രുദ്രൻ ഇല്ല........... മ്മ്മ്ഹ്ഹ് """"ജലന്ധറിന്റെ മുഖത്ത് പുച്ഛം നിറഞ്ഞു............. മൂപ്പാ ജാതവേദൻ അടങ്ങിയത് അവന്റ ശക്തിയെ ഭയന്ന് അല്ല..... തിരികെ വരും ഞാൻ പതിന്മടങ്ങു ശക്തിയിൽ.... രക്തയക്ഷിയുടെ ഉപാസകൻ ആയ നീ കൂടെ ഉണ്ടെങ്കിൽ സർവ്വതും പിടിച്ചടക്കും ഞാൻ.............. അത്‌ വരെ നമുക്ക് സംയമനം പാലിച്ചേ മതിയാകൂ...... അത്‌ വരെ നിന്റയൊ എന്റെയോ നിഴൽ അവരിൽ ഏൽക്കാൻ പാടില്ല....... എല്ലാം മറന്നു അവർ ജീവിക്കട്ടെ........ എന്നിലെ ശക്തി തിരികെ വരും വരെ മാത്രം ആയുസുള്ള ജീവിതം....... മ്മ്ഹഹ് """....

ആഹ്ഹ... ""ജാതവേദൻ ഒന്നു പുളഞ്ഞു... ഇരികത്തൂർ മനയിൽ നിന്നും പൂജാമന്ത്രങ്ങളും മണിമുഴക്കവും ഇരുവരുടെയും കാതിൽ തുളച്ചു കയറി............. ആഹ്ഹ.. ""കൊണ്ട് പോകട്ടെ..... കൊണ്ട് പോകട്ടെ...... ജാതവേദൻ തോൽപിച്ചു കൊണ്ട് പോകട്ടെ.......... വരും ജന്മത്തിന് വേണ്ടി കാത്തിരിക്കും ഞാൻ........ കൺകോണിൽ കൂടി ഒരു തുള്ളി രക്ത കണ്ണുനീർ പൊടിഞ്ഞു അത്‌ താഴേക്കു ഇറങ്ങി..... 💠💠💠💠 സഞ്ചയൻ ആ കാലഭൈരവന്റെ പാദാരവൃന്ദത്തിൽ അഭിഷേകം നടത്തി........നൂറ്റിഒന്നുതവണ കൂവളത്തിന്റെ ഇലയിൽ ശിവപഞ്ചാക്ഷരി ചൊല്ലി ആ പാദത്തിൽ അർപ്പിച്ചു..... രുദ്രൻ ഉണ്ണിയെ കൊണ്ട് കാലാഭഭൈരവന്റ് അടിത്തറയിലേക് കയറി...

ഒരു കയ്യിൽ അതിന്റ അവകാശി ആദിശങ്കരനും മറു വശത്തു തന്റെ പാതി ആദിപരാശക്തിയും ........ആദിപരാശക്തി കൂടെ ഉണ്ടങ്കിൽ മാത്രമേ രുദ്രന് പൂർണ്ണൻ ആകൂ.... ഇത്രയും നാൾ ആദിശങ്കരന് വേണ്ടി കാത്തിരുന്നത് ഇന്ന് അവന്റ മുൻപിൽ തെളിഞ്ഞു വരുന്ന നിമിഷം.... ഉണ്ണി നിന്നിലെ ഓർമ്മകൾ കുത്തൊഴുക്ക് പോലെ നിന്നിലേക് വരട്ടെ മോനെ..... ആ ഭഗവാനെ മനസിൽ ധ്യാനിച്ച് നീ ആ മുത്ത് ഇടുക്കു..... രുദ്രന്റെ വാക്കുകൾ കേട്ടതും ഇരു കണ്ണുകൾ അടച്ചു കാലഭൈരവനെ തൊഴുതവൻ മനസ്സാൽ വലിയ കാരണവരെ സ്മരിച്ചു........ ആ നിമിഷം അവൻ ജയദേവൻ ആയി മാറുകയായിരുന്നു........ ആഹ്ഹ്.... """ഒരു നിമിഷം അവൻ ഒന്നു പൊള്ളി പിടഞ്ഞു.....

അരികിൽ നിന്നാ സഞ്ചയനിലേക് മിഴികൾ പോയി..... വലിയകാരണവരുടെ രുപം സഞ്ജയനിൽ തെളിഞ്ഞു വന്നു...... ചുറ്റും പുകച്ചുരുൾ മാത്രം...... "അതിൽ ജയദേവനും വലിയകാരണവരും മാത്രം..... മ്മ്മ്മ്..... ജയദേവ.....നിന്റ ജന്മസാഫല്യം നേടാൻ സമയം ആയി.... നീ കാത്തിരുന്ന നിന്റ ജന്മ ലക്ഷ്യം..... ഓങ്കാര മൂർത്തിയിൽ നിന്നും ആ മുത്ത് ആദിശങ്കരനിലേക് പകർന്നു നൽകു......... മ്മ്മ്മ്... വേഗം ആകട്ടെ...... വലിയ കാരണവരുടെ വാക്കുകൾ അവന്റെ ചെവിയിൽ മുഴങ്ങി... ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി അല്ല ജയദേവന്റ....... കാലഭൈരവന്റെ ശില്പത്തിലേ ഉദരത്തിൽ ഇരു കയ്യും ചേർത്ത് പിടിച്ചു അവൻ... ...... """""

ദേവരാജ സേവ്യമാന പാവനാംഘൃപങ്കജം വ്യാലയജ്ഞ സൂത്രമിന്ദുശേഖരം കൃപാകരം നാരദാദി യോഗിവൃന്ദ വന്ദിതം ദിഗംബരം കാശിക പുരാധി നാഥാ കാലഭൈരവം ഭജേ.. """ """""ഭാനു കോടി ഭാസ്വരം ഭവാബ്ധി താരകം പരം നീലകണ്ഠമീപ്സിതരര്ത്ഥദായകം ത്രിലോചനം കാലകാലമംബുജാക്ഷമക്ഷശൂലമക്ഷരം കാശികപുരധിനാഥ കാലഭൈരവം ഭജേ..... """"""" """""" ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ പ്രണേതാരം പ്രണതോസ്മി സദാശിവം """""" നിമിഷങ്ങൾക് ഉള്ളിൽ ചുറ്റും ഹുങ്കാര ശബ്ദം കേട്ട് തുടങ്ങി....... എല്ലാവരും പകപ്പോടെ നോക്കിയതും ....... കാലഭൈരവന്റെ നാവിന്റെ സ്ഥാനത് ഉരുണ്ട ഒരു ഗോളം.......

നാവ് ചുവന്നു തുടുത്ത കല്ല് ആയി മാറിയിരുന്നു......... സഞ്ജയനും ചന്തുവും കണ്ണനും അജിത്തും കൂടി നിന്നവർ എല്ലാം അത്ഭുതത്തോടെനോക്കി... രുദ്രന്റെ മുഖം അത്‌ പ്രതീക്ഷിച്ചത് പോലെ തിളങ്ങി...... ചില സമയങ്ങളിൽ ജയദേവനിലേക്കും ചില സമയം ഉണ്ണിയിലേക്കും അവന്റെ മനസ് ചാഞ്ചാടി..... അവൻ ആ നിമിഷം രുദ്രനെ നോക്കി... ഇനിയെന്ത് എന്ന് ചോദ്യം അവനിൽ ഉയർന്നു....... പലതും തന്നിൽ നിന്നും മറഞ്ഞു പോകുന്നത് പോലെ...... വലിയ കാരണവർ പറഞ്ഞു കൊടുത്ത അടുത്ത പടി പാടെ മറന്നവൻ.......... വിറങ്ങലിച്ചു നിന്നു... രുദ്രേട്ട.... """ഞാൻ എനിക്ക്..... തലയൊന്ന് കുടഞ്ഞവൻ... അയ്യോ എന്റെ കുഞ്ഞിന് എന്ത് പറ്റി........

ദുർഗ പുതുമനയുടെ സമീപം വന്നു...... അറിയില്ല ദുർഗ..... ""നമുക്ക് പ്രാര്ഥിക്കം.... അവനെ കൊണ്ട് അതിനു കഴിയാൻ........ അതേ അവസ്ഥ തന്നെ ആയിരുന്നു ചുറ്റും കൂടിയവർക്...... ഉണ്ണിയുടെ നിസഹായാവസ്ഥ എല്ലാവരും ഭയം ഉളവാക്കി......... രുദ്രേട്ട എനിക്ക് കഴിയുന്നില്ല മറവികൾ എന്നെ വന്നു മൂടുന്നു.... ചുറ്റും മഞ്ഞു മൂടി നില്കും പോലെ.... ജയദേവൻ എന്നിൽ നിന്നും ഓടി ഒളിക്കുന്നു............ അവന്റെ കണ്ണ്‌ നിറഞ്ഞൊഴുകി...... ഉണ്ണി... മനസ് ജയദേവന് മാത്രം ആയി സമർപ്പിക്കു......ആദിശങ്കരൻ പ്രായപൂർത്തി ആകും വരെ ഇനി ഒരു ആപത്തും നമ്മെ തേടി വരില്ല നിനക്ക് ധൈര്യം ആയി അത്‌ എടുക്കാം...... അത്‌ ഞാൻ നിനക്ക് തരുന്ന വാക്ക്... ജയദേവന് സിദ്ധാർത്ഥൻ തരുന്ന വാക്ക്"""""

രുദ്രന്റെ ശബ്ദം ഉയർന്നു.. ......... രുദ്രൻ ഉണ്ണിയുടെ കയ്യിൽ വലം കൈ ചേർത്തു അവനിലെ ജയദേവനെ ഉണർത്തി......... രാവിലെ കുളത്തിൽ നടന്ന സംഭവം ഉണ്ണിയുടെ ഉള്ളിലെ ജയദേവനെ ആശങ്കയിലേക് നയിച്ചിരുന്നു.... അവന്റ കയ്യാൽ മുത്ത് എടുത്താൽ അത്‌ കൈവശപ്പെടുത്താൻ ജലന്ധരനും നെല്ലിമല മൂപ്പനും എന്തെങ്കിലും കുടലതന്ത്രം പ്രയോഗിക്കും അത്‌ അവന്റെ പ്രിയപെട്ടവർക്കെല്ലാം ആപത്തു വരുത്തി വയ്ക്കും എന്ന് അവനിലെ ജയദേവൻ ഭയന്നു അതിനാൽ ആണ് അവൻ പിന്മാറുന്നത് എന്ന് രുദ്രന് തിരിച്ചറിഞ്ഞതിനാൽ ആണ് അങ്ങനെ ഒരു വാക്ക് ജയദേവന് നലകിയത്......... രുദ്രനിൽ നിന്നും വാക്ക് ലഭിച്ചതും അവനിലെ ആത്മവിശ്വാസം ഉയർന്നു അവൻ ജയദേവൻ ആയി മാറി........

ഒരു നിമിഷം കണ്ണുകൾ അടച്ചു.... വലിയ കാരണവർ അവന് മുൻപിൽ തെളിഞ്ഞു വന്നു...... അയാളുടെ വാക്കുകൾ അവനിലെ ജയദേവനിലേക് ആവാഹിച്ചെടുത്തവൻ..... അവൻ കാലഭൈരവന്റെ കാല്പാദത്തിലേക്ക് നോക്കി.... അതിലേക്കു ഇരു കാലുകളും എടുത്തു വച്ചു.... വലിയ കാരണവർ പറഞ്ഞത് പോലെ കാലഭൈരവന്റെ പാദത്തിൽ ചവുട്ടി നിന്നു കൊണ്ട് കാലഭൈരവന്റെ വായിലെ കല്ല് മൂന്നു വട്ടം വലത്തോട്ടും മൂന്നു വട്ടം ഇടത്തോട്ടും തിരിച്ചു...... ഓരോ പ്രാവശ്യവും ആ മന്ത്രങ്ങൾ ഉരുവിട്ടു കൊണ്ടിരുന്നു.............അത്‌ പ്രകൃതിയെ തന്നെ പ്രകമ്പനം കൊള്ളിച്ചു............ ശക്തമായ കാറ്റ് മനക്കു ചുറ്റും വീശി അടിച്ചു....... മനയിലെ മണികൾ ഒന്നോടെ മുഴങ്ങി........

വലിയ വൃക്ഷങ്ങൾ സംഹാര താണ്ടവം ആടി ഇരികത്തൂർ മനയുടെ മുകളിൽ കൂടി അത്‌ ചാഞ്ഞു ആടി എന്നിട്ടും മനയിലെ ഒരുകഷ്ണം ഓടിനു പോലും കേടുപാട് വരുത്തിയില്ല എന്നത് എല്ലാവർക്കും അത്ഭുതം ആയി....... പക്ഷെ ജലന്ധരന്റെ കിഴക്ക് വശത്തു നിൽക്കുന്ന പടുകൂറ്റൻ പ്ലാവ് ഹുങ്കാര ശബ്ദത്താടെ അവന്റെ വീട്ടിലേക് പതിച്ചു........... പരിചാരകർ കൂട്ടത്തോടെ വീടിനു ചുറ്റും ഓടി..... കാലന്മാർ രണ്ടും വടി ആയോടെ.... ചന്തു കാറ്റിനെ ഭേദിച്ച് കണ്ണനെ പിടിച്ചു....എല്ലാവരും അതേ അവസ്ഥയിൽ ആയിരുന്നു..... വീശി അടിക്കുന്ന കാറ്റിൽ പുറകോട്ട് വീഴാതെ പരസ്പരം താങ്ങായി........ രുദ്രേട്ട..... """വീണ കുഞ്ഞനയും രുദ്രനെയും മുറുകെ പിടിച്ചു..... വലം കയ്യാൽ അവളെ ചേർത്ത് നിർത്തിയവൻ......

കല്ലുകൾ കൂട്ടി അടിക്കുന്ന ശബ്ദം അവിടെ ആകെ പരന്നു.... കാറ്റിന്റെ ഗതി അല്പം കുറഞ്ഞു....... എല്ലാവരുടെയും കണ്ണുകൾക്ക് അവിശ്വസനീയം ആയ രീതിയിൽ കാലഭൈരവന്റ ഉദരത്തിൽ ചെറു ചലനങ്ങൾ ഉണ്ടായി...കരിങ്കൽ ശിലയിൽ ഉദരത്തിനോട് ചേർന്ന പാളി തെല്ല് ഒന്നു അകന്നു.............അതിൽ നിന്നും വലിയ പ്രകാശം അറയിലെ ഇരുളിനെ ഭേദിച്ച് പുറത്തേക് വരുന്നു...... കാലങ്ങൾ ആയി പുറത്തേക്കു വരാൻ വെമ്പി നിന്ന പ്രകാശം അതിന്റെ എല്ലാ പൂര്ണതയോടെ തെളിഞ്ഞു നിന്നു........ കൂടി നിന്നവർ അവർ അറിയാതെ തന്നെ കൈകൾ കൂമ്പി........ അച്ഛാ.... ""എനിക്ക്... എനിക്ക്... കുഞ്ഞൻ അത്‌ കണ്ടു ആ വെട്ടത്തിലേക്ക് ചാടി....... മോന് ഉള്ളതാ വാ."""... രുദ്രന്റെ കൈയിൽ നിന്നും കുഞ്ഞനെ വാങ്ങി ഉണ്ണി.......

അന്തരീക്ഷം ആകെ ശിവ പഞ്ചാക്ഷരി കൊണ്ട് മുഖരിതം ആയി....... രുദ്രേട്ട... ""ഉണ്ണി അവനെ നോക്കി... നിന്റെ മുൻപിൽ തെളിഞ്ഞു വന്നു സർവ്വ ശോഭയോടെ കൂടി ... ഇനി നിനക്ക് അതെടുക്കാം..... രുദ്രന്റെ വാക്കുകൾ കേട്ടതും ഉണ്ണി ഭഗവാനെ ഒന്ന് ധ്യാനിച്ച് കുഞ്ഞന്റെ കുഞ്ഞി കൈ ചേർത്ത് പിടിച്ചു ആ ചെറു പാളിയിലേക്കു കൈ കടത്തി........ എല്ലാവരുടെയും ആകാംക്ഷയെ ഭേദിച്ച് കൊണ്ട് കുഞ്ഞന്റെ ഇരുകൈകളിൾ ചേർത്തു പിടിച്ച നിലയിൽ ആ മുത്ത് കാലഭൈരവന്റെ ഉദരത്തിൽ നിന്നും പുറത്തേക് വന്നു........ അതിലെ ജയദേവന്റെ ചോരയുടെ ചൂടും ചൂരും ഉണ്ണിയും രുദ്രനും തിരിച്ചറിഞ്ഞു...

അതിലെ ജയദേവന്റെ ചോര പാടുകൾ ഇപ്പോഴും മങ്ങൽ ഏൽക്കാതെ നില്കുന്നത് അത്ഭുതത്തോടെ സഞ്ചയ്‌നും നോക്കി കണ്ടു..... ഓം നമഃശിവായ...... ഓം നമഃശിവായ......... ഓം നമഃശിവായ................... """ കണ്ണുകൾ കൂമ്പി പുതുമനയും സഞ്ചയനും പരികർമ്മികളും ഉറക്കെ വിളിച്ചു പോയി ആ നാമം...................... ഇരികത്തൂർ മനയിലെ രോഗികൾ പോലും ഉറക്കെ വിളിച്ചു പോയി ആ ഭഗവാനെ...... കാലങ്ങൾ ആയി അവകാശിയെ കാത്തിരുന്ന മുത്ത് അര്ഹതപെട്ടവന്റെ കയ്യിൽ ഒതുക്കത്തോടെ ഇരിക്കുന്നത് കൺകുളിർക്കെ കണ്ടു എല്ലാവരും..... വീണ്ടും അന്തരീക്ഷം ആകെ ശിവപഞ്ചക്ഷരി നിറഞ്ഞു................... രുദ്രേട്ട........എനിക്ക്..... എനിക്ക്... എനിക്ക് കഴിഞ്ഞു രുദ്രേട്ട..... ദാ... ദാ എന്റെ രുദ്രേട്ടനു.... അല്ല.....

അല്ല എന്റെ മഹാദേവന് അവകാശപെട്ടത്.... അങ്ങയുടെ അംശത്തിലൂടെ ഞാൻ... ഞാൻ... പുറത്തെടുത്തിരിക്കുന്നു....... ഉണ്ണിയുടെ മനസിക നില ആകെ മാറിയിരുന്നു...... ഹര ഹര മഹാദേവ..... ഹര ഹര മഹാദേവ..... ഹര.. ഹര... മഹാ....... ദേ.... വാ.... പറഞ്ഞു തീരും മുൻപ് ഉണ്ണി താഴേക്കു പതിച്ചതും രുദ്രന്റെ കൈകൾ അവനെ താങ്ങി.... കണ്ണടയുമ്പോൾ അവൻ കണ്ടു ആ കണ്ഠത്തിലെ നീല നിറം....... ഉണ്ണിയേട്ടാ... ""ആവണിയും രുക്കുവും മീനുവും മുന്പോട്ട് ആഞ്ഞു....... അതേ അവസ്ഥയിൽ ആയ്യിരുന്നു ചന്തുവും കണ്ണനും.... അരുത്""പുതുമന അവരെ തടഞ്ഞു........... ദുർഗ ആലസ്യം ആണ് കുട്ടിക്ക്.... അവനിലെ മനസ് പ്രക്ഷുബ്ദം ആയിരുന്നു ഇത്രയും നാൾ...

ആ മുത്ത് എവിടെ എന്നും അതെടുക്കുന്ന മാർഗവും തെളിഞ്ഞു വന്നു എങ്കിലും തന്നാൽ സാധികുമോ എന്ന ചിന്ത കുട്ടിയെ അലട്ടിയിരുന്നു...... അവൻ ഉണരട്ടെ..... ചന്തു മോനെ ചെല്ല് രുദ്രന് കൂട്ടായി കൂടെ കാണണം....... 💠💠💠💠 ജാതവേദന്റെ വീടിനു നല്ല പോലെ കേടു പാടുണ്ട്... ആർക്കും അപകടം സംഭവിച്ചിട്ടില്ല.... ആ നാശങ്ങൾ ചത്തൊടുങ്ങിട്ടില്ല..... മൂർത്തി മുഖത്തെ പ്രതിഷേധം പ്രകടമാക്കി കൊണ്ട് അകത്തേക്കു വന്നു.... കയ്യിൽ ഇരുന്ന കഷായം ഉണ്ണിക് നൽകി..... മോൻ കുടിക്ക് ആ ക്ഷീണം അങ്ങ് മാറട്ടെ വൈകിട്ടോടെ യാത്ര ചെയ്യാൻ ഉള്ളത് അല്ലെ.... അവന്റ തലയിൽ തലോടി അയാൾ.... അയാളുടെ വീടിനെന്ത് പറ്റി മൂർത്തി അമ്മാവാ...

കഷായ ചവർപ്പ് മുഖത്ത് പ്രകടം ആക്കി കൊണ്ട് ഉണ്ണി ഒറ്റ വലിക്കു അത്‌ കുടിച്ചു...... മോൻ ഒന്നും അറിഞ്ഞില്ലേ..... "" ഇല്ല എനിക്കൊന്നും ഓർമ്മ ഇല്ല .. എന്താണ് നടന്നതെന്ന് ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല..... ഞാൻ എല്ലാം പറഞ്ഞു തരാം ഉണ്ണിയേട്ടാ... കുഞ്ഞുങ്ങളുടെ തുണി ബാഗിലേക് അടുക്കി വെച്ചു കൊണ്ട് ആവണി നടന്നത് മുഴുവൻ അവനെ കേൾപ്പിച്ചു..... ഞാൻ ആ സമയം എന്റെ രുദ്രേട്ടനെ മാത്രം കണ്ടുള്ളു... ആ നീലകണ്ഠം മാത്രം.... എന്റെ കൂടെ ഉണ്ട്.... നിഴൽ പോലെ...... ആവണിയുടെ വയറിൽ ചുറ്റി പിടിച്ചവൻ ആർത്തു കരഞ്ഞു... 💠💠💠💠 നാളെ തന്നെ ആശാരിയെയും കൊല്ലനെയും വിളിക്കട്ടെ തിരുമേനി........ പരിചാരകൻ ജാതവേദാനു അരികിലേക്ക് വന്നു..... വേണ്ട............

""""""അയാളുടെ ശബ്ദം ഉയർന്നു പൊങ്ങി........ അത്‌ ഒരു അലർച്ച ആയിരുന്നു...... കണ്ണുകളിൽ പക ആളിക്കത്തി......... ശബ്ദം തിരിച്ചു വന്നതിന്റെ അഹങ്കാരം... """സാമന്തൻ എന്ന പരിചാരകൻ മുറുമുറുത്തു...... ( അവരുടെ നിസ്സഹായാവസ്ഥ ആണ് അയാളെ ഇട്ടു പോയാൽ രക്തം ശ്രദ്ധിച്ചു ചാകും അത്‌ നേരതെ പറഞ്ഞിട്ടുണ്ട് ).......... എന്താ സാമന്ത...... നിന്റെ മുഖത്ത് ഒരു ആലോചന... നീ എന്തെങ്കിലും പരഞ്ഞിരുന്നോ.... ഏ.. ഏ... ഏയ്‌.... ഞാൻ.. ഞാൻ ഒന്നും പറഞ്ഞില്ല തിരുമേനി..... അയാൾ ഒന്നു വിയർത്തു.... വീടിന്റെ കിഴക്ക് വശത്തു അല്ലെ പ്ലാവ് വീണത്......."" രണ്ട് അറകൾ പാടെ നശിച്ചു ഒരു അറ ഭാഗീകവും... അല്ലെ..... മ്മ്മ്... അതേ.......... സാമന്തൻ തലയാട്ടി.... എങ്കിൽ ഇനി അത്‌ നേരെ ആകേണ്ടതില്ല....

എന്റെ പകയുടെ സ്‌മാരകം ആയി ഈ വീട് ഇങ്ങനെ തന്നെ നിലകൊള്ളണം...... കരിയിലകൾ കൊണ്ട് നിറഞ്ഞോട്ടെ മാറാല പിടിച്ചോട്ടെ.... ഇനി ഈ വീട്ടിൽ മൂധേവി നിറഞ്ഞു നിൽക്കണം ..... നെല്ലിമല മൂപ്പന് വേണ്ട പൂച്ചമാസം ഇനി ഈ പാചകപുരയിൽ വേവ് കൊള്ളട്ടെ...... അയാൾക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കണം.... എന്ന് ആദിശങ്കരനെ ഞാൻ ബലി കൊടുക്കുന്നുവോ അന്നേ ദിവസം ഈ വീടിന്റ നശിച്ച ഭാഗങ്ങൾ ചേർത്ത് വയ്ക്കാൻ പാടുള്ളു........... ""ആഹ്ഹ.. ആഹ്ഹ.... """""ഒറ്റ ശ്വാസത്തിൽ പറഞ്ഞപ്പഴേക്കും അയാൾ അണച്ചു തുടങ്ങി............. ആ കിതപ്പിൽ രുദ്രനോടുള്ള പക അയാളുടെ നെഞ്ചിന് കൂടിൽ ഉയർന്നു പൊങ്ങി...... 💠💠💠💠 വാടോ ദുർഗ്ഗേ കുട്ടികൾ വിളിക്കുന്നത് അല്ലെ....

നമുക്കും പോയി വരാടോ.... നമ്മുടെ കുഞ്ഞൻ ആ മുത്ത് കേദാർനാഥനിൽ സമർപ്പിക്കുന്ന അസുലഭ നിമിഷത്തെ കൺകുളിർക്കെ കാണണം......പുതുമന ദുർഗ്ഗയുടെ അടുത്തേക് നീങ്ങി നിന്നു..... എടൊ താൻ കാലങ്ങൾ ആയി പോകുന്നത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകില്ല പക്ഷെ ഞാൻ അങ്ങനെ ആണോ..... തങ്കുവും ശോഭയും രേവതിയും പോകുന്നത് അവർക്ക് ആ മല കയറാൻ കഴിയും എന്നുള്ള ഉറപ്പുണ്ട്........ വല്യച്ഛ... മല കയറാൻ അവിടെ പ്രത്യേകം പോണി ഉണ്ട് ( കുതിര ) ഹെലികോപ്റ്റർ മഞ്ഞു ആയത് കൊണ്ട് ഇപ്പോൾ സർവീസ് നിർത്തി...... ഇനി അഥവാ പറ്റിയില്ലേ രുദ്രേട്ടൻ വല്യച്ചനെ തോളിൽ ചുമന്നോളും....... ഉണ്ണി അത്‌ പറഞ്ഞു ഡിക്കിയിൽ ബാഗ് വയ്ക്കുന്ന രുദ്രനെ ഏറു കണ്ണിട്ട് നോക്കി.... ഉവ്വേ... '"

അവൻ തല ഒന്നു ആട്ടി...... സർ ഞങ്ങൾ വരണോ.. ""അജിത് സംശയത്തോടെ അവന് അരികിൽ വന്നു... സോനാ അവൾ മറ്റൊരു മതം........ "" നിർത് അജിത്തേ.... ""രുദ്രന്റ ശബ്ദം ഉയർന്നു പൊങ്ങി.......... മതവും ജാതിയും എല്ലാം മനുഷ്യൻ ആണ് സൃഷ്ടിക്കുന്നത്.... സോനക്കും ആരാവിനും ഭ്രഷ്ട് കല്പിക്കുന്ന ക്ഷേത്രത്തിൽ രുദ്രനും സ്ഥാനം ഇല്ല..... രുദ്രന്റെ കണ്ണുകൾ ചുമന്നു.... രുദ്രേട്ട... ""സോനാ അവനെ ദയനീയം ആയി നോക്കി... നീ എനിക്ക് ആരാണോ അത്‌ പോലെ തന്നെ ആദിശങ്കരന്റെ നിഴൽ ആയി അവന്റ ഈ ഏട്ടനും കാണും...... രുദ്രൻ കുഞ്ഞ് ആരവിന്റെ തലയിൽ തലോടി.........മ്മ് "" കയറ്..... രുദ്രൻ ആജ്ഞാപിച്ചിരുന്നു...

( ആരവ് കുറച്ചൂടെ പ്രായം ഉണ്ട് അഞ്ചു വയസ് കാണും കണക്ക് നോക്കിയാൽ ) ദുർഗയും പുതുമനയും ഉൾപ്പടെ ശോഭ, തങ്കു, രേവതി, അപ്പു, മംഗള, ചിത്രന് കൂട്ടിനു അല്ലിയും, ബാക്കി പിള്ളേർ സെറ്റ് എല്ലാം ആയി ഐര്പോര്ട്ടിലേക് തിരിച്ചു.......വൈകിട്ടത്തെ ഫ്ലൈറ്റിൽ ഡൽഹി ആയിരുന്നു അവരുടെ ലക്ഷ്യം........... ആ മുത്ത് കൊണ്ട് പോകാൻ ഗവണ്മെന്റ് നിന്നും വാങ്ങിയ sanction ചന്തു കയ്യിൽ സൂക്ഷിച്ചു........ ( ഫ്ലൈറ്റ് പോകുമ്പോൾ ഉള്ള അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കാൻ )......

ഉണ്ണിയുടെ മാറോട് ചേർത്ത് വെച്ചു ആ മുത്തുമായി ഇരികത്തൂർ മനയിലെ കാര്യങ്ങൾ മൂർത്തിയെയും ഉണ്ണിനമ്പൂതിരിയേയും ഏല്പിച്ചു സഞ്ജയനും തന്റെ ഗൗരിയെ കൂട്ടി അവർക്കൊപ്പം പുറപ്പെട്ടു............. ( കൂടെ നമ്മളും പേര് തന്ന എല്ലാവരും 😜😜) അവരുടെ കാറുകൾ കണ്മുൻപിൽ നിന്നും മറഞ്ഞതും മൂർത്തി നേര്യത് കൊണ്ട് കണ്ണൊന്നു തുടച്ചു...... ആ കാലഭൈരവനെ തൊഴുതു......... മഹാദേവ.... "" എല്ലാം ശുഭം ആയി എന്റെ മക്കളെ ആപത്തൊന്നും കൂടാതെ ഇങ്ങു തിരിച്ചെത്തിക്കണേ........................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story