രുദ്രവീണ: ഭാഗം 158

rudraveena

എഴുത്തുകാരി: മിഴിമോഹന

ഭഗവാന്റെ തിരുജടയിലെ ചന്ദ്രക്കലയിൽ ആ മുത്ത് ഒളി മങ്ങാതെ തിളങ്ങി നില്കുന്നു.... ദൂരെ നിന്നു പോലും അതിലെ പ്രകാശം കണ്ണുകൾക്ക് അത്ഭുതം ആയി.......... അതിലേ തിളക്കം രുദ്രന്റെ കണ്ണുകളിലേക്ക് ആവാഹിച്ചു ആ കണ്ണുകൾ അതിനോടൊപ്പം തിളങ്ങി....... അവനൊപ്പം ദൈവികാംശം ഉള്ള ആ കുട്ടികളുടെ കണ്ണുകളും തിളങ്ങി..... സന്യാസിവര്യൻമാർ ആനന്ദനൃത്തം ആടി......""""ഹര ഹര മഹാദേവ....."""""". ഭഗവാന്റെ ഭൂതഗണങ്ങൾ ആണല്ലോ അവർ അവർക്കൊപ്പം അറിയാതെ ഉണ്ണിയുടെ കാല്പാദവും ചലിച്ചു തുടങ്ങി........ അവനെ തടയാൻ പോയ അജിത്തിനെ സഞ്ചയൻ വിലക്കി..... അവരുടെ നാഥൻ ആണവൻ..... ഇപ്പോൾ ഇവിടെ ഇവർക്കൊപ്പം നൃത്തം ചെയ്യുന്നത് നമ്മുടെ ഉണ്ണി അല്ല.....

സഞ്ജയിന്റ് കണ്ണുകൾ നിറഞ്ഞു....... ആ.. ആ... അ... അത്‌ നന്ദികേശൻ ആണ്.... സാക്ഷാൽ മഹാദേവന്റെ ഗണനാഥൻ........ ആടട്ടെ മതി മറന്നു ആടട്ടെ........... ആ കണ്ണടച്ചു നിൽക്കുന്ന രുദ്രനും നമ്മുടെ വീണയും ഉൽക്കണ്ണാൽ അത് കാണുന്നണ്ട്...... ഹര ഹര മഹാദേവ...... """""""സഞ്ജയൻ ഉറക്കെ വിളിച്ചു.... കേദാര്നാഥിൽ മുഴങ്ങുന്ന അമ്പലമണിയുടെ ശബ്ദം താഴെ താഴവരയിൽ വരെ പ്രതിധ്വനിച്ചു..... ഒപ്പം മഹാദേവന്റെ സ്തുതിയും... """""""""ഹര ഹര മഹാദേവ...... ഹര ഹര മഹാദേവ.... ഹര ഹര മഹാദേവ....""""""""ഹര ഹര മഹാദേവ...... ഹര ഹര മഹാദേവ.... ഹര ഹര മഹാദേവ.... ഹര ഹര മഹാദേവ...... ഹര ഹര മഹാദേവ.... ഹര ഹര മഹാദേവ............

നൃത്തചുവടുകൾ ഭേദിച്ച് ഉണ്ണി താഴേക്കു പതിച്ചു...... "" ഉണ്ണിയേട്ടാ.... "" ആവണി അവന് അരികിലേക്ക് ഇരുന്നു........ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... ഉണ്ണി... മോനെ... ""രുദ്രന്റെ ശബ്ദം കാതുകളിൽ ആർദ്രമായി അലയടിച്ചതും ചെറു മയക്കത്തിലും അവൻ പുഞ്ചിരിച്ചു........ വീണ്ടും വീണ്ടും aa ശബ്ദം അവന്റെ മനസിനെ ഉണർത്തി തുടങ്ങി....... മെല്ലെ കണ്ണുകൾ തുറന്നവൻ..... മുൻപിൽ പുകമറ പോലെ മഞ്ഞു മൂടുന്നു അതിനു നടുവിൽ വീണയും രുദ്രനും... പുറകിൽ ഹിമവാൻ തല ഉയർത്തി നില്കുന്നു മകളെ ആശീർവദിക്കാൻ എന്നോണം.....ഹിമവാന്റെ മകൾ ആണ് പാർവതി... മനസിന്റ മായാജാലം പോലെ തന്റെ മുൻപിൽ അവരുടെ യഥാർത്ഥ രൂപം മിന്നിമാഞ്ഞു.......

അറിയാതെ അവൻ കൈകൾ കൂപ്പി.......... കണ്ണുകൾ നിറഞ്ഞൊഴുകി... തൊണ്ടകുഴിയിൽ ശബ്ദം തടഞ്ഞു നില്കും പോലെ........ അല്പസമയം കൊണ്ട് സഞ്ജയൻ അവനെ യാഥാർഥ്യത്തിലേക്ക് തിരികെ കൊണ്ട് വന്നു....... എല്ലാം ശുഭമായി തീർന്നിരിക്കുന്നു അല്ലെ... "" അനുഭവിച്ചു ഒരു ജന്മം മുഴുവൻ താങ്ങാവുന്നതിലും വലിയ ഭാരം ആയിരുന്നു ഈ നെഞ്ചിൽ അല്ലെ... ഗുരുനാഥൻ രുദ്രന്റെ കാരിരുമ്പ് പോലത്തെ നെഞ്ചിലേക് വലം കൈ ചേർത്തു..... ആ ഹൃദയം ഇടുപ്പിനു വല്ലാത്ത വശ്യത തുടി കൊട്ടും പോലെ..... അയാളുടെ കൈകൾ രുദ്രന് മുൻപിൽ കൂമ്പി..... അരുത് ""അങ്ങ് എന്നെ വണങ്ങരുത് ഞാൻ ആരെന്നു തിരിച്ചറിയാൻ കാലം എനിക്കായി കാത്തു വച്ചത് ആണ് ഈ ഗുരുനാഥ്‌നെ.... ഹ്ഹ...

""അതേ എന്റെ കർത്തവ്യം അത്‌ പൂർത്തി ആയി.....ഇത്രയും കാലം ഞാൻ തപം ചെയ്തത് അതിനു ഇന്ന് അർത്ഥം ഉണ്ടായി.... ഞാൻ പൂർണ്ണൻ ആയി......ഇനി എന്റെ ആത്മാവിന് മോക്ഷം വേണം ആ പാദാരവൃന്ദങ്ങളിൽ അഭയം തേടണം....... കരഞ്ഞു കൊണ്ട് ആ മുനിവര്യൻ രുദ്രന്റെ മാറിലേക്ക് കിടന്നു...... പതിയെ അയാളെ ആശ്വസിപ്പിച്ചു കൊണ്ട് അല്പം ദൂരെക് മാറി രുദ്രൻ....... ഏകദേശം രണ്ട് മണിക്കൂറോളം അവരുടെ സംസാരം നീണ്ടു പോയിരുന്നു ...............അയാളുടെ വാക്കുക്കൾക് നല്ല ഒരു ശ്രോതാവിനെ പോലെ രുദ്രൻ ഇരുന്നു കൊടുത്തു.... ചില രഹസ്യങ്ങൾ അത്‌ അങ്ങനെ തന്നെ നിൽക്കട്ടെ കാലം നാമുക് മുൻപിൽ അത്‌ തുറന്നു തരും......

ദൈവികാംശം നിറഞ്ഞു നിൽക്കുന്ന കുഞ്ഞുങ്ങൾ... ഗുരുനാഥന്റെ കണ്ണുകൾ കുഞ്ഞുങ്ങളിൽ ഉടക്കി.... മെല്ലെ ആ കണ്ണുകൾ രുദ്രനിലേക്കും പോയി.... ആ കണ്ണുകളിലെ വിഷാദത്തെ പുഞ്ചിരിയോടെ നേരിട്ടു രുദ്രൻ.... അവന്റ കൈകൾ ആരവിന്റെ ശിരസിലേക്കു പോയി........... പൂജാരി പൂജിച്ച ചരടുകൾ ആരവ് ഒഴികെ ഉള്ള കുഞ്ഞുങ്ങളുടെ കൈകളിൽ ഗുരുനാഥൻ തന്നെ കെട്ടി കൊടുത്തു... കുഞ്ഞനും കുഞ്ഞാപ്പുവും കൈകളിലേ ചരടുകൾ പരസ്പരം നോക്കി എന്തൊക്കെയോ പറയുന്നുണ്ട്.... ആരവിനു മാത്രം ചരട് ഗുരുനാഥൻ നൽകാതെ ഇരുന്നപ്പോൾ അജിത്തിന്റെ മുഖം വിവർണ്ണം ആയി..... വിഷമിക്കേണ്ട.... "" ഇദ്ദേഹത്തിന് വെറും ചരട് അല്ല ആ ഭഗവാൻ കൊടുക്കുന്നത്....

ഗുരുനാഥൻ ആ കുഞ്ഞിന് മുൻപിൽ മുട്ട് കുത്തി ഇരുന്നു.... തന്റെ വലം കൈ നിവർത്തിയതും അവർക്ക് ഇരുവർക്കും ഇടയിൽ രുദ്രാക്ഷം കോർത്തൊരു മാല നിറഞ്ഞാടി......... കേദാർനാഥന്റെ മുൻപിൽ പൂജിച്ച ആ അഞ്ചു മുഖ രുദ്രാക്ഷം അവന്റ കണ്ഠത്തിൽ അയാൾ തന്നെ ചാർത്തി കൊടുത്തു........... വിശ്വാസം ഉണ്ടോ എന്നു എനിക്കറിയില്ല എങ്കിലും ഈ കുഞ്ഞിന്റെ കഴുത്തിൽ എന്നും ഇത് കാണണം പൊട്ടിച്ചു കളയരുത് ...... ഭഗവാൻ കൂടെ ഉണ്ട്...... അവന്റെ തലയിൽ കൈ വച്ചു അനുഗ്രഹിച്ചയാൾ...... ഒന്നുകൂടി ഭഗവാന് മുൻപിൽ കണ്ണടച്ചു നിന്നു രുദ്രനും വീണയും..... ചന്ദ്രക്കലയിലെ മുത്ത് മതി ആവോളം കണ്ടവർ ഭഗവാനോട് അനുവാദം വാങ്ങി തിരികെ അവർ മല ഇറങ്ങി തുടങ്ങി.....

ഇത്തവണ കുഞ്ഞനെ രുദ്രൻ കൈയിൽ എടുത്തു ബാക്കി ഉള്ളവർ കുതിരപ്പുറത്തും താഴേക്കു ഇറങ്ങി...... ഇടം കൈയിൽ തന്റെ കുഞ്ഞും വലം കൈയിൽ തന്റെ പെണ്ണിനേയും ചേർത്ത് പിടിച്ചു.............. രുദ്രേട്ട ബദ്രിനാഥ്‌ ഇവിടെ അടുത്താണോ.... "" ആവണി അവനെ സംശയത്തോടെ നോക്കി..... അപ്പോഴും ഉണ്ണി മറ്റൊരു ലോകത്ത് ആണ്..... അല്ല... ഇവിടെ നിന്നും 218 km ദൂരം ഉണ്ട്........ഏകദേശം അഞ്ച് മണിക്കൂർ യാത്ര ....... ഉത്തരാഖണ്ഡിൽ തന്നെ ആണ് ബദരീനാഥനും...... രുദ്രൻ മറുപടി നൽകി.... ആവണി ആദ്യം കേദാർനാഥനെ കാണണം എന്നിട്ട് വേണം ബദ്രിനാഥനെ കാണാൻ... ഹിമവാന്റെ മടിത്തട്ടിൽ മഹാവിഷ്ണുവിനും ഒരു ഇരിപ്പിടം മഹാദേവൻ നൽകി അത് കൊണ്ട് എല്ലാം ആദ്യം വേണം എന്നുള്ള വാശി ഉണ്ട് കക്ഷിക്ക്....

അത്‌ നേരാ... ഉദാഹരണത്തിന് വേറെ എങ്ങും പോകണ്ട ദോ ഇവനെയും മറ്റവനെയും എടുത്താൽ മതി... എല്ലാം ആദ്യം എനിക്ക് എന്നുള്ള വാശി അല്ലെ... ഉണ്ണി ആലോചനക്ക് വിരമാം ഇട്ടു കുഞ്ഞനെ നോക്കി... പോടാ എന്റെ കൊച്ചിനെ കുറ്റം പറയാതെ... രുദ്രൻ പുറകിൽ നിന്നും ഒരു അടി കൊടുത്തു..... എന്നാണ്‌ ഇനി അവിടെ പോകാൻ ഭാഗ്യം കിട്ടുക.. ആവണി നെടുവീർപ്പിട്ടു... എന്റെകുഞ്ഞനും കുഞ്ഞാപ്പുവും അവരുടെ കർത്തവ്യം പൂർത്തിആക്കുന്ന നിമിഷം.... നമ്മൾ വീണ്ടും ഇവിടെ വരും കേദാർനാഥനെയും തൊഴുതു ബദ്രിനാഥനെയും കണ്കുളിർകെ കാണും..... പിന്നെ ഞാനും എന്റെ വാവയും ഇവിടെ നിൽക്കും """രുദ്രന്റെ വാക്കുകൾ കനച്ചു..... അവന്റ കൈകൾ വീണയിൽ മുറുകി......

എന്തൊക്കെയാ രുദ്രേട്ട ഈ പറയുന്നത്... നിങ്ങൾ രണ്ടും ഇല്ല എങ്കിൽ ഞങ്ങൾ ഉണ്ടോ... അല്ലേടി ആവണി... ഞങ്ങളും കൂടെ നില്കും ഉണ്ണിയുടെ മുഖം പരിഭവം കൊണ്ട് നിറഞ്ഞു...... നാലു പേരും ഇവിടെ നില്കുന്നത് കൊള്ളാം കൊച്ച് മക്കളെ ഒന്നും കാണണ്ടേ.... സഞ്ജയന്റെ മുഖത്തു ദേഷ്യം നിറഞ്ഞു.... എന്റെ പൊന്ന് സാറെ ജീവൻ വെടിയുന്ന കാര്യം അല്ലെ ഞാൻ പറഞ്ഞത്...എല്ലാം കഴിഞ്ഞു മനസ് ശാന്തം ആകുമ്പോൾ ഇവളെ കൊണ്ട് ഇവിടെ കുറെ നാൾ ജീവിക്കണം അത്‌ ഒരു ആഗ്രഹം ആണ്......... അത്‌ വരെ എനിക്ക് ചെയ്യാൻ കടമകൾ ധാരാളം ഉണ്ട്..... ജലന്ധരനു മുൻപിൽ അടിയറവു പറയാതെ ഇരിക്കാൻ എന്റെ മക്കളെ പ്രാപ്തർ ആക്കണം.....

കുറുമൻ എനിക്ക് പകർന്നു തന്നത് എന്റെ മക്കൾക്കു നൽകണം.............. രുദ്രൻ കുഞ്ഞന്റെ കവിളിൽ മെല്ലെ ചുണ്ട് അമർത്തി...... ഇവൻ എന്താ ഒരു വിഷമം അന്നേരം തൊട്ട് ശ്രദ്ധിക്കുവാണല്ലോ.... രുദ്രൻ ഉണ്ണിയെ നോക്കി.... രുദ്രേട്ടൻ കാനഡക്ക് പോകാൻ പറഞ്ഞതിന്റെ വിഷമം ആണ്..... വീണ വായ പൊത്തി ചിരിച്ചു.... നീ എന്തോ പരാക്രമം കാണിച്ചാലും ശരി അടുത്താഴ്ച പൊയ്ക്കോണം..... നിന്നെ പിരിയുന്നതിൽ സങ്കടം ഉണ്ടെങ്കിലും നിന്റെ നന്മയെ ഓർത്താണ് എന്റെ കൊച്ചു വരെ ആ വിഷമം കടിച്ചമർത്തുന്നത്...... രുദ്രൻ ആവണിയുടെ കൈയിൽ പിടിച്ചു.... ഞാൻ പോയ്കോളാം എന്റെ നല്ലതിന് വേണ്ടി മാത്രമേ എന്നും എന്റെ രുദ്രേട്ടൻ ആഗ്രഹിക്കൂ അത്‌ എനിക്ക് അറിയാം....

ഉണ്ണി അവന്റെ നെഞ്ചോട് ചേർന്നു..... അതേ ഈ സെന്റിമെൻസ് ഒന്നും നിനക്ക് ചേരില്ല.. എനിക്ക് എന്റെ പഴയ ഉണ്ണിക്കുട്ടനെ മതിട്ടോ.... അത്‌ പറഞ്ഞു അവന്റെ കവിളിൽ ഒന്നു വലിച്ചു രുദ്രൻ.... തിരികെ ഗൗരികുണ്ഡിൽ എത്തിച്ചേരുമ്പോൾ പുതുമന കുതിര പുറത്ത് നിന്നും ഇറങ്ങാൻ പാട് പെടുന്നു .. അജിത്തും ചന്തുവും അയാളെ ഇറക്കാൻ ശ്രമിക്കുന്നുണ്ട് ...... ഇതെന്താ ഇത്രേം നേരം ആയി ഇറങ്ങിയില്ലേ... സഞ്ജയൻ കണ്ണ് തള്ളി.... ഭഗവാനെ കുതിരക്കു വല്ലോം പറ്റിയോ ആവോ.."" ഉണ്ണി രുദ്രനെ നോക്കിയപ്പോഴേക്കും അവൻ ഓടി കഴിഞ്ഞിരുന്നു...... എന്താടാ ചന്തു... ""? കാലിൽ മസിൽ കയറി ഇറങ്ങാൻ വയ്യ... ഞങ്ങള് രണ്ട്പേരും വിചാരിച്ചിട്ട് ഇറക്കാൻ പറ്റുന്നില്ല... തറഞ്ഞിരിക്കുകയാണു....

ചന്തു ചെറിയ പരിഭ്രമത്തോടെ പറഞ്ഞു....... രുദ്രേട്ട തട്ടി തോളേൽ കേറ്റ്....ഉണ്ണി ഉറക്കെ പറഞ്ഞതും പുതുമന ദയനീയം ആയി അവനെ നോക്കി... അയാളുടെ അവസ്ഥയിൽ വിഷമം തോന്നി എങ്കിലും ഉണ്ണിക് ചിരി വന്നു... എന്തൊക്കെ ആയിരുന്നു തള്ളി മറിച്ചത്.... ഇപ്പോൾ ഇരിക്കുന്ന ഇരുപ്പ് കണ്ടില്ലേ ഉണ്ണി സഞ്ജയന്റെ ചെവിയിൽ പറഞ്ഞതും അറിയാതെ ചിരിച്ചു കൊണ്ട് നോക്കിയത് ഗൗരിയിലേക് ആണ് ആ കണ്ണുകൾ നിറഞ്ഞിരുന്നു....... ഏയ് തണുപ് എല്ലാം അടിച്ചത് അല്ലെ ഒരേ ഇരുപ്പ് ഇരുന്നതിന്റെയും...... രുദ്രൻ താഴെ ഇറക്കി കഴിയുമ്പോൾ ഞാൻ ശരി ആക്കി കൊടുത്തോളം..... അവൻ ഗൗരിയെ നെഞ്ചോട് ചേർത്തു.....

രുദ്രൻ വളരെ നിസാരമായി അത്രയും ഭാരമുള്ള അയാളെ എടുത്തു തോളിലേക് കിടത്തി കാലിലെ മസിൽ വലിഞ്ഞു മുറുകി കരയുന്നുണ്ട് അയാൾ ...അല്പം വെള്ളത്തിനായി അയാളുടെ തൊണ്ട ദാഹിച്ചു..... നാവിൻ തുമ്പിൽ നിന്നും വാക്കുകൾ പുറത്തേക് വരുന്നില്ല... കാല് നീട്ടി വയ്ക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകി.... രേവതി ഓടി വന്നു കൈയിൽ കരുതിയ ചൂട് വെള്ളം അയാൾക്കായി പകർന്നു നൽകി...... ആർത്തിയോടെ പുതുമന അത്‌ കുടിച്ചു.... രേവതിയുടെ മുഖത്തേക്ക് നന്ദിയോടെ നോക്കി.... അയാൾക് ചെറു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ആ ബോട്ടിൽ സഞ്ജയന് നൽകി.. ഉണ്ണി ഉണ്ടകണ്ണു മിഴിച്ചു നോക്കി...... തങ്കു പണ്ട് തമാശ ആയി പറഞ്ഞത് അവന്റ മനസിലേക്ക് കടന്നു വന്നു......

"പണ്ട് പ്രസാദേട്ടന്റെ കൂടെ പണ്ട് പുതുമന തിരുമേനി വീട്ടിൽ വരുമ്പോൾ രേവു ആണ് വെള്ളം കൊടുത്തിരുന്നത്... ഇടക്ക് ഇടക്ക് അവളോട് ചൂട് വെള്ളം ചോദിക്കും.... കുട്ടികൾ ആയ ഞങ്ങൾ അവളെ അത് പറഞ്ഞു കളിയാക്കിയിരുന്നു ..പുതുമനക് ചൂടുവെള്ളം കൊടുക്കാൻ കൂടെ പൊയ്ക്കോ എന്ന് പറഞ്‌.... "" എന്താടാ നീ കണ്ണ്‌ മിഴിച്ചു നില്കുന്നത് ചന്തു അവനെ തട്ടി... ഒന്നും ഇല്ല ചന്തുവേട്ടാ.... ""ഞാനും രുദ്രേട്ടന്റെ പാത പിന്തുടർന്ന് ബ്രോക്കർ പണി ചെയ്താലോ എന്നു ഒരു ആലോചന.... "" എന്തൊക്ക ആണെടാ പൊട്ടാ ഈ വിളിച്ചു പറയുന്നത്... ചന്തു ഒന്നും മനസിൽ ആകാതെ വാ പൊളിച്ചു... ഒന്നുല്ലേ എന്റെ കല്ലെക്ടറെ.. "" നിങ്ങൾ ഇപ്പോഴും നിന്നു വിറക്കുവാണല്ലോ....

കുഞ്ഞാപ്പുവിനെ നൈസ് ആയിട്ട് ഞാൻ മാറ്റികൊള്ളാം വിറയൽ മാറ്റാൻ മീനുനോട്‌ പറ..... അവൻ പുരികം കൊണ്ട് നൃത്തം ചയ്തു... പോടാ പട്ടി......... സഞ്ജയൻ മെല്ലെ അയാളുടെ കാലുകൾ നാഡി പിടിച്ചു മുകളിൽ നിന്നും താഴേക്കു ഉഴിഞ്ഞു... രേവതി കൊണ്ട് വന്ന ബോട്ടിലിലെ ചൂട് ആ കാല്കളിലേക്കു പകർന്നു........... 💠💠💠💠 എല്ലാവരും അവരവരുടെ സ്വകാര്യതയിലേക്കു ചേക്കേറിയപ്പോൾ രുദ്രനും വീണയും തനിച് ആയി....ഗൗരീകുണ്ഡിലെ ദിവസങ്ങൾ അവർ മനഃപൂര്വ്വം അവർക്കായി വിട്ടു കൊടുത്തു എന്നു പറയുന്നത് ആകും സത്യം....... ഇത്രയും തണുപ് ഉണ്ടായിട്ടും വിയർകുന്നല്ലോ..... രുദ്രന്റെ നെറ്റിത്തടത്തിൽ വിയർപ്പുതുള്ളികൾ സാരി തലപ്പിൽ തുടച്ചു കൊടുത്തവൾ.....

നിന്നോടുള്ള എന്റെ പ്രണയം ആണ് വാവേ ഉരുകി ഒലിക്കുന്നത്....... നീ ആണ് എന്റെ ആത്മാവിലേ തുടി...... കേള്കുന്നില്ലേ നീ അത്‌... രുദ്രൻ അവളുടെ വലം കൈ അവന്റെ ഇടം നെഞ്ചിലേക് ചേർത്ത് വച്ചു........ ഭഗവാന്റെ ദുന്ദുഭി നാദം അവളുടെ കൈകളിൽ സ്പർശനം എന്നോണം പതിഞ്ഞു.... അതിലേക് അവൾ ചെവി ചേർത്തു.... ഈ സ്ഥലം എനിക്കെന്നും പ്രിയപ്പെട്ടത് ആണ്....... എന്റെ പ്രാണനെ തിരിച്ചറിഞ്ഞത്... ഈ ജന്മം ഓർത്തിരിക്കാൻ മഞ്ഞു പോലെ എന്റെ പ്രണയം നിന്നിലേക്ക് പകരട്ടെ ഞാൻ..... രുദ്രന്റെ കണ്ണുകൾ തിളങ്ങി... അതിലെ മഹാദേവന് ദേവിയോടുള്ള അടങ്ങാത്ത പ്രണയം അവൾ കണ്ടു.......... ആ പ്രണയ ചൂടിൽ വെന്തുരുകുന്ന ദേവന് കുളിർകാറ്റ് ആകാൻ ആ ദേവിയുടെ ഹൃദയവും തുടിച്ചു.......

എല്ലാം മറന്നു കൊണ്ട് അവർ മഞ്ഞിന്റെ വൽകലം മാത്രം ആവരണമാക്കി ആ രാത്രി ദേവനു വേണ്ടി ദേവി നിലാവ് വിരി തീർത്ത കിടക്കയിൽ പൂത്തുലഞ്ഞു.............. ............... ഗൗരികുണ്ഡിൽ ഒരു ദിവസം തങ്ങിയ ശേഷം അവർ തിരികെ ഡൽഹിയിലേക്ക് തിരിച്ചു.......അടുത്ത ദിവസം കേരളത്തിൽ എത്തി ചേർന്നു........ ഗൗരിയേയും സഞ്ചയനെയും ഇരിക്കത്തൂറേക്ക് യാത്ര ആക്കി കൊണ്ട് അവർ വല്യൊത്തേക് തിരിച്ചു................ 💠💠💠💠 എന്തൊക്കെയാ രുദ്ര നീ ഈ പറയുന്നത് ഈ ചെറുക്കന് തലക് വട്ട് ആണ് എന്റെ ഭ്രാന്ത്‌ അവന് പകർന്നു കിട്ടി കാണും.... രേവതി ഉണ്ണിക് നേരെ മുഖം തിരിച്ചു.... മോളേ.... ""ദുർഗ അവർക്ക് അടുത്തേക് വന്നു... വല്യേട്ടാ ഈ കുട്ടികൾ പറയുന്നത് കേട്ടില്ലേ...

ഈ വയസാം കാലത്തു ഭ്രാന്തി ആയ എന്നെ ഇങ്ങനെ നിങ്ങൾക് ക്രൂശിക്കണോ..... ദുർഗ്ഗയുടെ മാറിലേക്ക് വീണു അവൾ.... നിന്റെ ഈ അവസ്ഥക് അറിഞ്ഞു കൊണ്ട് അല്ലങ്കിലും കാരണക്കാരൻ ഞാൻ തന്നെ ആണ് മോളേ.......... ഒരിക്കൽ അച്ഛനോട് ചേർന്നു ഞാൻ ചെയ്ത ക്രൂരത... അച്ഛനെ എതിർക്കാൻ കഴിയാത്ത ദുർഗാപ്രസാദ്‌ എന്ന മകൻ ഒരു നല്ല സഹോദരൻ ആകാൻ മറന്നു....... അതിന്റെ പരിണിത ഫലം ആണ് ചങ്ങലകൾ ബന്ധിച്ച നിന്റെ കാലുകൾ.......... വേണ്ട വല്യേട്ട എനിക്ക് ഇനി ഒരു ജീവിതം വേണ്ട... വല്യോത് ഞാൻ ഒരു ഭാരം ആണെങ്കിൽ ഞാൻ... ഞാൻ എവിടെങ്കിലും പൊയ്ക്കൊള്ളാം....ഏതെങ്കിലും ആശ്രമത്തിൽ എനിക്ക് അഭയം തരാതെ ഇരിക്കില്ല...... കരഞ്ഞു കൊണ്ട് താഴേക്കു ഇരുന്നവർ രേവമ്മ .. ""

ഉണ്ണി ഇങ്ങനെ ഒരു കാര്യം പറയുമ്പോൾ എല്ലാവരും ആദ്യം അവനെ വിമർശിച്ചു... പക്ഷെ ശരി എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ അവന്റെ കൂടെ നിന്നത്...... രുദ്രൻ അവർക്കൊപ്പം ഇരുന്നു... രുദ്ര മോനെ നീയും... നിനക്ക് അറിയില്ലേ നിന്റെ രേവമ്മെയെ മറ്റാരേക്കാളും....... അറിയാം അത്‌ കൊണ്ട് ആണ് ഞാൻ ഉണ്ണിക് കൂടെ നിന്നത്..... രുദ്രൻ അവരുടെ മുഖം കൈകളളിൽ എടുത്തു... രേവമ്മ... ""ഉണ്ണിയും താഴേക്കു ഇരുന്നു ചന്തുവും കണ്ണനും കൂടെ ഇരുന്നു..... രേവതി നിറഞ്ഞ മിഴിയോടെ അവരെ നോക്കി.... രേവമ്മ.. ""

രേവമ്മയെ ഓർത്തു നെഞ്ച് നീറാത്ത ഒരു ദിവസം പോലും എന്റെ അച്ഛന് ഇല്ല... വല്യൊതെ നിയമങ്ങളുടെയും വ്യവസ്ഥകളുടെയും കെട്ടു പാടിൽ കിടന്നു ഉഴലുന്ന മനുഷ്യൻ ആയിരുന്നു അത്‌... രേവമ്മയുടെ കാലിലെ ചങ്ങല എന്റെ അച്ഛന്റെ നാവിൽ ബന്ധിച്ചിരുന്നു.... വല്യൊതെ നിയമങ്ങൾ എന്ന ചങ്ങല...... ഇന്ന് എന്റെ അച്ഛൻ അതിൽ നിന്നും പുറത്ത് വന്നു..... അപ്പോഴും പുറത്ത് വരാതെ നില്കുന്നത് രേവമ്മ മാത്രം ആണ്...... ഞാൻ ഒഴിഞ്ഞു പൊയ്ക്കൊള്ളാം ആർക്കും ഒരു ശല്യം ആകില്ല.... രേവതി ഒഴുകി വരുന്ന കണ്ണുനീർ തുടച്ചു.... രേവമ്മ ഞങ്ങള്ക്ക് ശല്യം ആണെന്ന് ആരാ പറഞ്ഞത്... രുദ്രൻ അവരുടെ മുഖത്തേക്ക് ഉറ്റു നോക്കി.... (തുടരും )...............

NB:: ബാക്കി തുടരാത്തത് നിങ്ങളുടെ അഭിപ്രായം അറിഞ്ഞു വേണം ഞാൻ ചെയ്യാൻ പോകുന്നത് ശരിയോ തെറ്റോ അത്‌ നിങ്ങൾക് വിട്ടു തരുന്നു... വാർധക്യത്തിൽ ഒറ്റപെടലുകൾ വലിയ നോവ് ആണ്.... ശരീരം കൊണ്ടുള്ള ബന്ധനം അല്ല മനസ് കൊണ്ടൊരു ബന്ധനം ഉണ്ണിയുടെ മനസിൽ തോന്നിയത് ശരിയോ തെറ്റോ നിങ്ങൾക് അഭിപ്രായം പറയാം അത്‌ കേട്ടിട്ടേ അടുത്ത ഭാഗം എഴുതു........ നേരത്തേ post ചെയ്തതിനു കാരണം ഈ ഒരു ഭാഗം മനസിൽ ഇല്ലായിരുന്നു... ഒരു പക്ഷെ കേദാർനാഥന്റെ പരമ ഭക്തൻ ആയ പുതുമന അദ്ദേഹം ആണല്ലോ ഒരു അർത്ഥത്തിൽ എല്ലാത്തിന്റെയും ആണിക്കല്ല്.... വീണയുടെ ജീവൻ രക്ഷിക്കാൻ അന്ന് കേദാർനാഥ് വരെ പോയി അദ്ദേഹം... ഗൗരി ഇരികത്തൂർ പോയപ്പോൾ ഈ ജീവിതത്തിൽ അദ്ദേഹം ഒറ്റപെട്ടു... ഈ തീരുമാനം ഒരു പക്ഷെ ആ മഹാദേവന്റെ ഇച്ഛാ ആണെങ്കിലോ... പെട്ടന്നു തന്നെ അഭിപ്രായം പറയു... എനിക്ക് അത്‌ അറിഞ്ഞു വേണം ബാക്കി എഴുതാൻ..... ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story