രുദ്രവീണ: ഭാഗം 62

rudraveena

എഴുത്തുകാരി: മിഴിമോഹന

""""അവൻ ആഗ്രഹിക്കുന്നതും ആ കുഞ്ഞിന്റെ വരവിനെയാണ് അവൻ ഭയക്കുന്നതും ആ കുഞ്ഞിന്റെ വരവിനെ ആണ്.....""""""" അതിനു അർത്ഥം ആ കുഞ്ഞിന്റെ വരവ് അവൻ കാത്തിരിക്കുക്കയാണ് എന്നാണ് ......... .. എല്ലാത്തിനും ഉള്ള ഉത്തരം ആ ഗ്രന്ധത്തിന്റെ ബാക്കി പകുതിയിൽ ഉണ്ട്.................നമുക്ക് മനയിലേക്കു പോകാം അത് ഒരാവർത്തി രുദ്രൻ ഒന്ന് വായിക്കു.....നിങ്ങൾക് ഏല്ലാം മനസിൽ ആകും....... സഞ്ജയൻ പറഞ്ഞു കൊണ്ടു അവരെ നോക്കി........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഇരികത്തൂർ മനയിലേക്കു നടക്കുമ്പോൾ രുദ്രനിൽ ഒരുപാട് സംശയങ്ങൾ നിറഞ്ഞു..... വീൽചെറിൽ ഇരിക്കുന്ന ഉണ്ണിയുടെ മുടിയിഴകൾ അവൻ പതിയെ തലോടി.... അവന്റെ മുഖത്തേക്കു നോക്കി... കണ്ണിൽ നിന്നും അടർന്നു വീഴുന്ന കണ്ണുനീർ തുള്ളികളെ നിയന്ത്രിക്കാൻ കഴിയാതെ അവൻ ദൂരെക് മിഴികൾ പായിച്ചു ഇരിക്കുവാന്.........

അവരെ കണ്ടതും വീണയും മീനുവും ഓടി അടുത്തേക് വന്നു...... അവർക്കൊപ്പം മൂർത്തി ഉണ്ട്..... മൂർത്തി ഇവരെ കൊണ്ടു പോയി ഔഷധ സസ്യങ്ങൾ ഒകെ ഒന്ന് പരിചയപെടുത്തു... ഇപ്പഴത്തെ കുട്ടികൾ അത് ഒകെ അറിഞ്ഞിരിക്കുന്നത് നല്ലത് ആണ്... മണിവർണ്ണയുടെ ഓർമ്മകൾ എന്തെങ്കിലും ഉള്ളതിൽ നിറഞ്ഞാൽ പറയാൻ മടിക്കരുത് കേട്ടോ.... സഞ്ജയൻ നേർമ്മയായി ചിരിച്ചു കൊണ്ടാണത് പറഞ്ഞത്...... മൂർത്തി അവരെ കൊണ്ടു പോയതും സഞ്ജയൻ രുദ്രനു നേരെ തിരിഞ്ഞു... മനപ്പൂർവം ഒഴിവാക്കിയത് ആണ്.... അവളിലെ മാതൃത്വത്തെ ബാധിക്കുന്നത് ഒന്നും അവൾ അറിയരുത്.....സഞ്ചയൻ മുൻപോട്ടു നടന്നു...... നിങ്ങൾ ബാൽക്കണിയിലേക്കു പോയ്കൊള്ളു ഞാൻ വരാം..... സഞ്ജയൻ പൂജ മുറിയിലേക്കു കയറി....... അയാൾ തിരിച്ചു വരും വരെ രുദ്രൻ പുറത്തേക്ക് മിഴികൾ പായിച്ചു നിന്നു... അവനു അരികിലായി ഉണ്ണിയും ചന്തുവും ഉണ്ട്... എല്ലാവരിലും നിസ്സംഗത നിഴലിച്ചു...... ഇതെന്താ ആരും പരസ്പരം ഒന്നും സംസാരിക്കാതെ മൗനവ്രതം പൂണ്ടൊ...

ഹ്ഹ.. അവരുടെ നിശബ്ദ്തക് ഭംഗം വരുത്തി ആണ് സഞ്ജയൻ അവിടേക്കു വന്നത്........ മൂവരും ഒന്ന് ചിരിച്ചു...... തെളിച്ചം ഇല്ലാത്ത ചിരി.... ഇതാ രുദ്ര """"""ഇതിൽ ഉണ്ട് ചിലതൊക്കെ..... അയാൾ ചിരിച്ചു കൊണ്ട് രുദ്രന് അത് സമ്മാനിച്ചു... ആ നിമിഷം കലാഭാരവാനിൽ തെളിഞ്ഞു നിൽക്കുന്ന കെടാവിളക്കി കുറച്ചു കൂടെ പ്രകാശ പൂരിതം ആയി......... രുദ്രൻ അതിലേക്കു സൂക്ഷിച്ചു നോക്കിയശേഷം സഞ്ജയനെ ഒന്ന് നോക്കി...... മ്മ്മ്...... വായിക്കു...... """""അയാൾ കണ്ണുകൾ കൊണ്ടു മൊഴിഞ്ഞു.... രുദ്രൻ പതിയെ അത് അതിന്റെ പുറം ചട്ട തുറന്നു............ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വലിയ തിരുമേനി...... """"""""ജയദേവന്റെ ഉറക്കെ ഉള്ള നിലവിളി കേട്ടു കൊണ്ടു ഇരകത്തൂർ മനയിലെ കർന്നൊരു പുറത്തേക്കു ഓടി വന്നു...... തിരുമേനി.... """"സിദ്ധാർത്ഥനും മണിവർണ്ണയും ആ ജലന്ദരന്റെ കൈയിൽ.......... അവൻ അവരെ ഇപ്പോൾ........ അയാൾ അണച്ചു കൊണ്ടു താഴേക്കു ഇരുന്നു...... ചതിച്ചോ പരദേവതകളെ...... വലിയ തിരുമേനി ഒരു നിമിഷം തറഞ്ഞു നിന്നു....... ആ മുത്ത് അത് അവന്റെ കൈയിൽ അകപ്പെട്ടാൽ അതോടെ നാട് മുടിയും........ ഇല്ല """""ഇല്ല """"""തിരുമേനി അത്.... അത്..... എന്റെ കൈയിൽ ഉണ്ട്...... ആഹ്ഹ.... ആഹ്ഹ... അഹ്ഹ്ഹ """"ജയദേവൻ ഉള്ളം കൈ തുറന്നു കൊണ്ടു കിതച്ചു..........

ഇത്‌ അവന്റെ കയ്യിൽ എത്തിപ്പെടരുത്..... അത്... അത്.... എവിടെ.....വലിയ തിരുമേനി ചുറ്റും പരതി.... അതേ.... അത് തന്നെ ഈ മുത്ത്‌ സൂക്ഷിക്കാൻ അനുയോജ്യമായ ഇടം............... ............... ------------------------------------------------------ അത്രയും ഭാഗത്തോളം ആ ഗ്രന്ധത്തിലെ മഷി മാഞ്ഞിരുന്നു........ രുദ്രൻ തല ഉയർത്തി സഞ്ജയനെ നോക്കി............ ബാക്കി വായിക്കൂ........ """""""""അയാൾ ഒന്നു ചിരിച്ചു കൊണ്ടാണത് പറഞ്ഞത്....... മ്മ്മ് """""""രുദ്രൻ തലയാട്ടി... @@@@@@ തിരുമേനി ഇത്‌ ഇവിടെ സുരക്ഷിതം ആയിരിക്കും അല്ലെ........ ജയദേവൻ വലിയ തിരുമേനിയെ നോക്കി......... അതേ..... ജയദേവ....... ഈ മനയിൽ കയറി അത് അവൻ കൈവശപ്പെടുത്തില്ല .... വലിയ തിരുമേനി ഒന്ന് നിശ്വസിച്ചു..... എന്തിനാണ് തിരുമേനി ജലന്ധരനു ഈ മുത്ത്‌ ഇത്‌ ആ ഭഗവാന് അവകാശപ്പെട്ടത് അല്ലെ...... ജയദേവ ഈ മുത്ത്‌ കൈവശം വന്നു ചേർന്നാൽ ജലന്ധരനെ ഇല്ലായ്മ ചെയ്യാൻ ആർക്കും കഴിയില്ല... അവൻ വീണ്ടും ഒരു ദുരാത്മാവ് ആയി ശക്തി പ്രാപിക്കും.... ഈ മനയിലെ അകത്തളത്തിൽ നിന്നും അത് ഇത്രയും കാലം ഇത്‌ എടുക്കാൻ അവനു സാധിച്ചില്ല പക്ഷേ ഇന്ന് അവൻ ദുര്മന്ത്രവാദങ്ങളിലൂടെ അതിനുള്ള ശക്തി പ്രാപിച്ചു..... ഇനി അത് ഇവിടെ സുരക്ഷിതം അല്ല അതാണ് സിദ്ധാർത്ഥനെ ഏല്പിച്ചത്...

പക്ഷേ എന്റെ കണക്കു കൂട്ടലുകൾ തെറ്റി ആരോ ചതിച്ചു..... ആ കുഞ്ഞുങ്ങൾ ഇനി ഒന്ന് ചേരില്ല അവരുടെ വിധി... അയാൾ കണ്ണ് നീർ തുടച്ചു... തിരുമേനി..... അങ്ങ് പറഞ്ഞത് പ്രകാരം ആണെങ്കിൽ......... അവൻ തിരുമേനിയുടെ വാക്കുകൾ ഓർത്തെടുത്തു.... . """"""""നിങ്ങക് ജനിക്കുന്ന പുത്രൻ അവന്റെ കൈവശം ഈ മുത്തു നൽകി അവന്റെ കൈകൊണ്ട് കേദാര്നാഥിലേ മഹാദേവന്റെ നടയിൽ വയ്ക്കണം"""""""""""എങ്കിൽ ഇനി... ഇനി അത് എങ്ങനെ സാധ്യം ആകും ജയദേവൻ സംശയത്തോടെ നോക്കി..... ഇനിയും ഒരു പുനർജ്ജന്മം അത് അനിവാര്യം ആണ്........ ജലന്ധരൻ മറ്റൊന്ന് കൂടെ ഭയപ്പെട്ടിരുന്നു ജയദേവ......സിദ്ധാർത്ഥനോടും മണിവർണ്ണയോടും ഞാൻ പറയാത്ത ആ രഹസ്യം.... ജയദേവൻ പുരികം ഉയർത്തി അയാളെ നോക്കി... ഏതു ജന്മം എടുത്താലും ജലന്ധരൻ സിദ്ധിച്ച അവന്റെ കഴിവുകൾ അവനു നഷ്ടം ആകില്ല....അവൻ വീണ്ടും വീണ്ടും പുനർജനിക്കും ഈ മുത്തിന് വേണ്ടി.....പക്ഷേ........... അവൻ ഭയക്കുന്ന മറ്റൊന്നുണ്ട്...... സിദ്ധാർത്ഥന്റെ കുഞ്ഞിനെ.....

അവൻ ആണ് ജലന്ദരന്റെ അന്തകൻ അവന്റെ കയ്യാൽ ജലന്ധരൻ ഇല്ലാതായാൽ ഇനി ഒരു പുനർജന്മം അവനു സാദ്യം അല്ല.... അവൻ സ്വായത്തം ആക്കിയ അവന്റെ എല്ലാ കഴിവുകളും അവനിൽ നിന്നും നഷ്ടം ആകും....... അത് കൊണ്ടു അവർ ഒന്ന് ചേരാൻ അവൻ അനുവദിക്കില്ല....... അയാൾ അണച്ചു കൊണ്ടു പറഞ്ഞു നിർത്തി.... എങ്കിൽ ഇനി ഒരു ജന്മം അവർ എടുത്താലും ഇത്‌ തന്നെ അല്ലെ വന്നു ഭവിക്കൂ..... ജയദേവൻ സംശയം ഉന്നയിച്ചു.. വരു ജയദേവ........ഞാൻ പൂജിക്കുന്ന ആരാധിക്കുന്ന ഈ കാഭൈരവനിൽ തൊട്ടു ഞാൻ പറയുന്നു..... അവർക്കൊപ്പം നീയും പുനർജനിക്കും നിനക്ക് മാത്രമേ ഈ മുത്ത്‌ എവിടെ എന്ന് കണ്ടെത്താൻ സാധിക്കു.... അതും സിദ്ധാർത്ഥനും മണിവർണ്ണയും ഒരു കുഞ്ഞിന് ജന്മം നൽകി കഴിഞ്ഞു മാത്രമേ നിനക്ക് അത് ഓർത്തെടുക്കാൻ സാധിക്കു.......അത് വരെ ജലന്ധരൻ ആ കുഞ്ഞിന് വേണ്ടി കാത്തിരിക്കും..... ഇനി വരുന്ന ജന്മത്തിൽ സിദ്ധാർത്ഥന്റെ സംഹാര രൂപം ആയിരിക്കും ജയദേവ ലോകം കാണുന്നത്..... തന്റെ കുഞ്ഞിനെ തൊടാൻ സിദ്ധാർത്ഥൻ അവനെ സമ്മതിക്കില്ല...... തളർത്തിയിടും..... വലിയ കർന്നവർ പല്ല് ഞറുക്കി... നീ അവർക്കൊപ്പം ആ കുഞ്ഞിനൊപ്പം കാണണം.....എന്നും .....

അത് പറഞ്ഞു പൂർത്തി ആക്കും മുൻപ് അയാൾ ആ കാലഭൈരവന്റ പാദത്തിൽ വീണിരുന്നു...... തിരുമേനി """"ജയദേവൻ ഉറക്കെ വിളിച്ചിട്ടും അയാൾ ഉണർന്നില്ല.........ഇരികത്തൂർ മനയിൽ നിന്നും പുറത്തേക് ഓടി ജലന്ദരന്റെ ആളുകളുടെ കൈയിൽ അകപെടുമ്പോഴും ജയദേവൻ മന്ത്രിച്ചു..... """""""ഇനി ഒരു ജന്മം ഉണ്ടെങ്കിൽ സിദ്ധാർത്ഥന്റെ മണിവർണ്ണയുടെയും കുഞ്ഞിന് വേണ്ടി ഞാൻ പുനർജനിക്കും....... """" 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുദ്രൻ ആ ഗ്രന്ധം മടക്കി..........അവന്റെ കണ്ണുകൾ നിറഞ്ഞു.......... അവൻ എല്ലാവരെയും മാറി മാറി നോക്കി.......... ഇപ്പോൾ മനസ്സിൽ ആയോ ആ കുഞ്ഞിനെ ജലന്ധരൻ കത്തിരിക്കുന്നതും ഭയക്കുന്നതും... എന്തിനാണെന്ന്.... അതേ രുദ്ര ഉണ്ണിക്കു അവൻ ജനിച്ചശേഷം മാത്രമേ കഴിഞ്ഞ ജന്മം ഓർത്തെടുക്കാൻ കഴിയു......അത് എപ്പോൾ എങ്ങനെ എന്ന് നിർവചിക്കാൻ ആവില്ല ഉണ്ണിയുടെ ഉപബോധ മനസ്‌പോലെ ഇരിക്കും അതെല്ലാം.......അതിനാൽ തന്നെ ജലന്ധരൻ നിങ്ങൾക് ചുറ്റും കാണും.... ആ കുഞ്ഞിനേയും ഉണ്ണിയുടെ ഓർമ്മകളെയും അയാൾ കാത്തിരിക്കുന്നു...... എന്റെ കുഞ്ഞിനെ തൊടാൻ ഞാൻ അവനെ അനുവദിക്കില്ല അവനെ ഞാൻ തന്നെ ഇല്ലാതാക്കും......

രുദ്രന്റെ കണ്ണുകൾ ചുമന്നു... അരുത് രുദ്ര അരുത് അങ്ങനെ ഒരു സാഹസത്തിനു മുതിരരുത്.... അത് വലിയൊരു വിപത്തും ക്ഷണിച്ചു വരുത്തുന്നതിന് തുല്യം ആയിരിക്കും......... സഞ്ജയന്റെ വാക്ക് കേട്ടു രുദ്രൻ സംശയത്തോടെ നോക്കി...... ആ കുഞ്ഞിന്റെ കൈകൊണ്ട് അല്ല അവന്റെ മരണം എങ്കിൽ അവൻ ഇനിയും ഭൂമിക്കു ഭാരം ആയ ദുരാത്മാവ് ആയി തീരും.... അങ്ങനെ വന്നാൽ അത് വലിയൊരു വിപത്തിനു കളം ഒരുക്കും....... രുദ്രന്റെ മുഖത്തെ നിർവികാരത കണ്ടു സഞ്ജയൻ ഒന്ന് ചിരിച്ചു കൊണ്ടു അവന്റെ തോളിൽ തട്ടി.... അച്ഛനെക്കാൾ കേമൻ ആയ മകൻ ആയിരിക്കും.... അവനു സംരക്ഷണം ഏകാൻ നിങ്ങൾ രണ്ടും ഇല്ലേ... ഞങ്ങളും ഉണ്ട് കൂടെ ധൈര്യം ആയി ഇരിക്കൂ..... നിങ്ങൾ ഒന്ന് ചേർന്നപ്പോൾ തന്നെ ഇനി ഒരു ദർശക്തിക്കും തടുക്കാൻ ആകാത്ത വിധം ശക്തി പ്രാപിച്ചു കഴിഞ്ഞു നിങ്ങൾ അതാണ് ജലന്ധരന്റെ ഭയവും....... അതിനാൽ അവനെ നമ്മൾ കൂടുതൽ സൂക്ഷിക്കണം..... അവൻ വീണ്ടും ദുര്മന്ത്രവാദത്തിലൂടെ നിങ്ങളെക്കാൾ ശക്തി പ്രാപിക്കാൻ ശ്രമിക്കും......... അതിനു..... നമ്മൾ എന്ത് ചെയ്യണം ...... """" അത് ഞാൻ പിന്നീട് പറഞ്ഞു തരാം......... സഞ്ജയൻ ഉണ്ണിയുടെ കാലുകളെ ഒന്ന് പിടിച്ചു നോക്കി .... കോശങ്ങൾക് ജീവൻ വച്ചു വരുന്നുണ്ട്..... കൂടുതൽ ശക്തിയോടെ ഈ കാലുകൾ നിലത്തു കുത്തണം........ സഞ്ജയ ഒരു സംശയം....... ചന്തുവാണ് സംശയം ചോദിച്ചത്....

ചോദിച്ചോളൂ ചന്തു..... ഈ ഗ്രന്ധം എഴുതിയത് അതാരാണ്.....? എങ്കിൽ അയാൾക്കു അറിഞ്ഞു കൂടെ ആ മുത്ത്‌ എവിടെ എന്ന് പിന്നെന്തനാണ് ആ ഗ്രന്ധത്തിൽ ആ ഭാഗം മായ്ച്ചു കളഞ്ഞത്.......... ചോദ്യം വളരെ ശരിയാണ്...... ആ ഗ്രന്ധം എഴുതിയത്........ സഞ്ജയന്റെ ചൂണ്ടു വിരലിനൊപ്പം അവരുടെ മിഴികൾ പോയി.... എന്റെ മുത്തശ്ശൻ മാനവേദൻ തിരുമേനി മണിവർണ്ണയുടെ സഹോദരൻ.... അദ്ദേഹത്തിന് ഏല്ലാം അറിയാമായിരുന്നു..... ജലന്ദരന്റെ പുനർജ്ജന്മം അത് ഈ മനയിൽ തന്നെ ആണെന്ന് തിരിച്ചു അറിഞ്ഞ നിമിഷം അദ്ദേഹം അത് മായിച്ചു....... ഒരു പത്തു വയസുകാരന്റെ മുൻപിൽ നടന്ന കാര്യങ്ങൾ അദ്ദേഹം ഗ്രന്ധം ആയി സൂക്ഷിച്ചു..... അദ്ദേഹം തന്നെ ആണ് ലക്ഷണശാസ്ത്രങ്ങൾ എന്നെ പിടിപ്പിച്ചതും... ഒരിക്കൽ പോലും ആ മുത്ത്‌ എവിടെ എന്ന് അദ്ദേഹം ആർക്കും വെളിപ്പെടുത്തിയിട്ടില്ല.... ഒരുപക്ഷെ സുരക്ഷെയെ കരുതി ആയിരിക്കും.... പിന്നെ വിധി പോലെ നടക്കട്ടെ എന്നും കരുതി കാണും............. രുദ്രൻ ആ ചുമരിലേക്കു നോക്കി.... വരച്ചു വച്ചിരിക്കുന്ന ചിത്രം ആണ് വീണയുടെ കണ്ണുകൾ ആണ് ആ ചിത്രത്തിനും...... അവൻ അതിലേക്കു കണ്ണ് നട്ടു നിന്നു......

ഹരികുട്ട """"സഞ്ജയൻ നീട്ടി വിളിച്ചപ്പോൾ താഴെ നിന്നും ഹരികുട്ടൻ ഓടി വന്നു.... ഉണ്ണിയെ താഴേക്കു കൊണ്ടു പൊയ്ക്കോളൂ...മരുന്ന് കൂട്ടങ്ങൾ തയാറാക്കികോളു..... വേണ്ട അവനെ ഞാൻ എടുത്തോളാം..... രുദ്രൻ ഉണ്ണിയെ താങ്ങി എടുത്തു പടികൾ ഇറങ്ങി.... സഞ്ജയനും ചന്തുവും പരസ്പരം നോക്കി ഒന്ന് ചിരിച്ചു കൊണ്ടു താഴേക്കിറങ്ങി... ഞങ്ങൾ ഉച്ച കഴിഞ്ഞു ഇറങ്ങും സഞ്ജയ... സംശയങ്ങൾ ഏല്ലാം കൂടെ നെഞ്ചിൽ കിടന്നു വീർപ്പുമുട്ടി അതാ പെട്ടന്നു ഇങ്ങു പോന്നത്... ഇനി വരുമ്പോൾ ആവണിയെ കൊണ്ടു വരാം.... ഇവന് അവളെ കാണാൻ ആഗ്രഹം ഉണ്ടെന്നു അറിയാം... മ്മ്മ് """ആയിക്കോട്ടെ.... ആവണിക് എത്ര ദിവസം വേണമെങ്കിലും ഇവിടെ നില്കാം ഉണ്ണിയുടെ സന്തോഷം ആണ് അവന്റെ കാലുകളുടെ ശക്തി... ആവണിയാണ് ഇപ്പോൾ അവന്റെ സന്തോഷം.... സഞ്ജയൻ അത് പറയുമ്പോൾ ഉണ്ണിയുടെ മുഖം ചുവന്നിരുന്നു......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 തെക്കിനിയിലേ കോലായിൽ പുറത്തേക്കു നോക്കി ഇരിക്കുവാന് രുദ്രൻ...... പുറകിൽ നിന്നും രണ്ട് കൈകൾ അവനെ വിരിഞ്ഞു മുറുക്കി അവന്റെ പുറം കഴുത്തിൽ മുഖം ഉരസി....... ഇവിടെ വാ പെണ്ണേ.... രുദ്രൻ അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു..... ഇഷ്ടപ്പെട്ടോ ഇരകത്തൂർ മന....... മ്മ്മ് """"അവൾ അവന്റെ മീശയിൽ ആഞ്ഞു വലിച്ചു... എന്തായിരുന്നു ഒരു രഹസ്യം പറച്ചിൽ...

അവൾ കുസൃതിയോടെ അവനെ നോക്കി... എന്ത്.... എന്ത് രഹസ്യം.....ചുമ്മാ ഉണ്ണിയുടെ കാര്യങ്ങൾ പറഞ്ഞു ഇരുന്നു.... ആ മുത്ത് അത് എവിടെയാ രുദ്രേട്ട.... അറിയില്ല """ ഉണ്ണിയേട്ടനും അറിയില്ല അല്ലെ... ഇനി എന്ത് ചെയ്യും..... അവൾ നിഷ്കളങ്കമായി അവനെ നോക്കി... അതോ """"""അവൻ ഒന്ന് ചിരിച്ചു കൊണ്ടു അവളുടെ കഴുത്തിൽ മുഖം അമർത്തി.... എന്ത് പറ്റി വലിയ സന്തോഷത്തിൽ ആണല്ലോ... IPS...... മ്മ്.... നമ്മുടെ കുഞ്ഞൻ വന്നാൽ മാത്രമേ ആ മുത്ത്‌ എവിടെ എന്ന് അറിയാൻ പറ്റു..... അവൻ അവളുടെ കവിളിലേക്കു മുഖം കൊണ്ടു പോയതും....... എടാ ഇത്‌ ഇരികത്തൂർ മന ആണ് വല്യൊതെ വീട് അല്ല ചന്തു രുദ്രന്റെ പുറകിൽ ഒന്ന് അടിച്ചു..... പോടാ..... """""കട്ടുറുമ്പേ..... നമുക്ക് പോകണ്ടേ രുദ്ര... ഇപ്പോൾ ഇറങ്ങിയാൽ രാത്രിക്കു മുൻപ് എത്താം രാവിലെ കണ്ണനും അമ്മയും വല്യൊത്തേക്കു വരും കണ്ണൻ വിളിച്ചു... . നമുക്ക് ഇറങ്ങാം അറിയേണ്ട കാര്യങ്ങൾ അറിഞ്ഞല്ലോ..... രുദ്രൻ വീണയെ മടിയിൽ നിന്നും ഇറക്കി എഴുനേറ്റു...... എന്ത് കാര്യം??? അവൾ രണ്ട് പേരയും മാറി മാറി നോക്കി... ഒന്നും ഇല്ല എന്റെ പൊന്നോ ഉണ്ണീടെ കാര്യം പറഞ്ഞത് ആണേ...... നീ വന്നു റെഡി ആകാൻ നോക്ക്......അവൻ വീണയുടെ കൈ പിടിച്ചു അകത്തേക്കു കൊണ്ടു പോയി.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഉണ്ണിയോട് യാത്ര പറഞ്ഞു ഇറങ്ങാൻ നേരം സഞ്ജയൻ രുദ്രന്റെ കൈയിൽ പിടിച്ചു.... എനിക്കൊരു കാര്യം പറയാൻ ഉണ്ട്..... അത് എങ്ങനെ പറയണം എന്ന് അറിയില്ല.....സഞ്ജയൻ മുഖവുര ഇട്ടു.... ഗൗരിയുടെ കാര്യം അല്ലെ......??? രുദ്രൻ കള്ള ചിരിയോടെ ചോദിച്ചു.... മ്മ്മ് """"""മണിവർണ്ണയുടെ കണ്ണുനീർ ആണ് ഈ മനയിൽ സ്ത്രീകൾ വാഴാത്തത് ആ മുത്ത്‌ കണ്ടെത്തി കേദാർ നാഥിൽ എത്തിച്ചാൽ ഈ മനയുടെ ശാപം തീരും....... അപ്പോൾ മതി ആ കണ്ണുകൾ അത് എനിക്ക് വേണം........ സഞ്ജയന്റെ നുണക്കുഴി തെളിഞ്ഞു.... രുദ്രൻ അവന്റെ പുറത്തു തട്ടി...കണ്ണുകൾ കൊണ്ടു ഏല്ലാം നേരെ ആകും എന്നു ഓർമ്മപ്പെടുത്തി കാറിന്റെ അടുത്തേക് നടന്നു..... ചന്തു മീനവും മുൻപിൽ ഉണ്ട്.... വീണ ബാക്ക് ഡോർ തുറന്നു അവനെ കാത്തിരുപ്പുണ്ട്.... അവർക്ക് മുൻപിലേക്ക് ഒരു കാർ വന്നു നിന്നു....മൂർത്തിയും കൂട്ടരും ഓടി പോയി തടി കൊണ്ടുള്ള സ്ട്രക്ചർ കൊണ്ടു വന്നു ഒടിഞ്ഞു നുറുങ്ങിയ ഒരു ദേഹം അവർക്ക് മുൻപിലായി ആ തടിയിൽ നീണ്ടു നിവർന്നു കിടക്കുന്നു..... രുദ്രൻ """""അയാളെ ഒന്ന് നോക്കി........ MLA ശശാങ്കൻ......................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story