രുദ്രവീണ: ഭാഗം 63

rudraveena

എഴുത്തുകാരി: മിഴിമോഹന

അവർക്ക് മുൻപിലേക്ക് ഒരു കാർ വന്നു നിന്നു....മൂർത്തിയും കൂട്ടരും ഓടി പോയി തടി കൊണ്ടുള്ള സ്ട്രക്ചർ കൊണ്ടു വന്നു ഒടിഞ്ഞു നുറുങ്ങിയ ഒരു ദേഹം അവർക്ക് മുൻപിലായി ആ തടിയിൽ നീണ്ടു നിവർന്നു കിടക്കുന്നു..... രുദ്രൻ """""അയാളെ ഒന്ന് നോക്കി........ MLA ശശാങ്കൻ..................... ...ചന്തു ഒന്ന് പുറത്തേക്കു ഇറങ്ങിയേ മോനെ..... രുദ്രൻ വീണ തുറന്ന് പിടിച്ച ഡോർ അടച്ചു ഒരു കാൽ അതിൽ പൊക്കി മീശ പിരിച്ചു നിന്നു..... ഒരു ചെറു ചിരിയോടെ...... എന്താ രുദ്ര """സ്റ്റാർട്ട്‌ ചെയ്ത കാർ ഓഫ്‌ ആക്കി ചന്തു പുറത്തേക്കു വന്നു... ഒരു നിമിഷം ഒന്ന് ഞെട്ടി... ഈ ***ഇങ്ങോട്ടു കൊണ്ടു വന്നോ... മ്മ്മ്മ് """"ഇത്‌ പണി ആണ്.... ഡോക്ടർ നമ്മുടെ ആളായത് കൊണ്ടാണ് ഇത്‌ വെറും ആക്‌സിഡന്റ് കേസ് ആയതു... സഞ്ജയൻ നോക്കിയാൽ ഉറപ്പായും മറിച്ചു ആണെന്ന് കണ്ടെത്താൻ കഴിയും... രുദ്രൻ വളരെ പതുക്കെ ആണത് പറഞ്ഞത്...... അത് പണി ആകുമല്ലോ

"""രുദ്ര.. നീ ഇവിടെ നില്ക്കു കൂടെ ഉള്ളത് അണികൾ അല്ല ഏതോ ബന്ധുക്കളാ ഞാൻ ഒന്ന് അവന്മാരെ ഒന്ന് പുഴുങ്ങിട്ടു വരാം..... രുദ്രൻ പല്ല് കടിച്ചു പറഞ്ഞു കൊണ്ടു ശശാങ്കന്റെ ബന്ധുക്കളുടെ അടുത്തേക് പോയി..... അവരുമായുള്ള സംഭാഷണം ചന്തു ദൂരെ നിന്നു ശ്രദ്ധിച്ചു... രുദ്രൻ വരുന്നത് കണ്ടു ചന്തു ആകാംഷയോടെ നോക്കി..... ആ ആക്‌സിഡന്റ്ന് ശേഷം ബോധം വീണിട്ടില്ല... പിന്നെ നട്ടെല്ലിന്റെ കാര്യം അത് നമുക്ക് അറിയാമല്ലോ ഹോസ്പിറ്റലുകാർ കൈ ഒഴിഞ്ഞു അതാ ഇങ്ങോട്ടു തള്ളിയത്..... രുദ്രൻ നാലുപാടു മിഴികൾ പായിച്ചു.... ഇനി സഞ്ചയൻ ഇത്‌ ഒരു ആക്രമണം ആണെന്ന് പറഞ്ഞാൽ എന്ത് ചെയ്യും... ചന്തു സംശയത്തോടെ നോക്കി... എന്തായാലും നിയമത്തിന്റെ വഴി അയാൾ പോകില്ല... പണ്ടേ കുറുക്കു വഴി ആണല്ലോ അത് അല്ലെ നമ്മുടെ കൈക്കു പണി തരുന്നത്.... രുദ്രൻ കൈ ഒന്ന് തിരുമ്മി.. അപ്പോൾ ബോധം വീണാൽ.....? മ്മ്മ്.... അതാണ് പ്രശനം ബോധം വീണ്ടെടുത്തൽ കൈക്കു പണി ഉണ്ടാക്കും... അവന്റെ പിന്നിലും ആളുകൾ ഉണ്ടല്ലോ അവന്മാർ അടങ്ങി ഇരിക്കില്ല... ആ നീ എന്തായാലും വണ്ടി എടുക്.....

രുദ്രൻ ഡോർ തുറന്നു അകത്തു കയറി.......... രുദ്രേട്ട """ആരാ അത്...? വീണ അവന്റെ മടിയിലേക്ക് കൈ വച്ചു.... MLA ശശാങ്കൻ """""".. അവന്റെ വാക്ക് കേട്ടതും മീനാക്ഷി ഞെട്ടി പിടഞ്ഞു ചന്തുവിനെ നോക്കി അവളുടെ മുഖത്തു ഭയം നിഴലിച്ചു..... ഒന്നുല്ല മീനു അയൾക് ബോധം ഒന്നും ഇല്ല അടുത്തകാലത്തെങ്ങും ബോധം തിരിച്ചു കിട്ടും എന്ന് തോന്നുന്നില്ല അതോർത്തു നീ പേടിക്കണ്ട ചന്തു അവലെ കണ്ണ് ചിമ്മി കാണിച്ചു...... മ്മ്മ്മ് '"""അവൾ അലസമായി മൂളി..... കാർ മുന്നോട്ടു നീങ്ങിയപ്പോൾ രുദ്രൻ ഒന്ന് തിരിഞ്ഞു ഇരികത്തൂർ മനയിലേക്കു നോക്കി..... ഒന്ന് നിശ്വസിച്ചു കൊണ്ടു സീറ്റിലേക്ക് ചാരി കിടന്നു......... എന്തോ ഓർത്ത പോലെ അവൻ കണ്ണ് തുറന്നു.... ചന്തു നമുക്ക് മംഗലത്തു വരെ ഒന്നു പോകാം കൊച്ചച്ഛനും അപ്പച്ചിയും തനിച്ചു അല്ലെ ഉള്ളു..... ഒന്ന് പോയി കാണാം.... മ്മ്മ് ""ഞാൻ അത് നിന്നോട് പറയാൻ ഇരിക്കുവാരുന്നു ദാ ഇന്നലെ ഉറക്കിട്ടില്ല ഇവൾ എന്നെ...... """" എന്ത് ""നീ ആയിരിക്കും അവളെ ഉറക്കാഞ്ഞത്... രുദ്രൻ അർത്ഥം വച്ചു പറഞ്ഞതും വീണ അവന്റെ തുടയിൽ നുള്ളി.....

പോടാ അവിടുന്ന് അവൾക്കു കൊച്ചച്ചനെ കാണണം എന്ന്..... പിന്നെന്താ മീനു നമ്മൾ പോകുന്നു അങ്ങോട്ടു.....രുദ്രൻ ചിരിച്ചു കൊണ്ടാണത് പറഞ്ഞത്........... കുറച്ചു ദൂരം പിന്നിട്ടപ്പോൾ ചന്തു കാർ നിർത്തി.... ഒന്ന് മൂരി നിവർന്നു..... എന്തടാ ക്ഷീണിച്ചോ...ഇനി ഞാൻ ഡ്രൈവ് ചെയാം... നല്ല വിശപ്പ്‌.... നാമുക് എന്തെങ്കിലും കഴിച്ചിട്ടു മുന്പോട്ട് പോകാം.... നിങ്ങൾ ഇറങ്ങു... ചന്തു ഒരു റെസ്റ്റോറന്റ് മുൻപിലാണ് കാർ നിർത്തിയത്.............. കണ്ണനും അമ്മയും നാളെ എപ്പോൾ വരുമെന്ന ചന്തു പറഞ്ഞത്..... രുദ്രൻ വീണയുടെ പ്ലേറ്റിലേക്കു കുഴി മാന്തി ഇട്ടു കൊണ്ടു ചന്തുവിനെ നോക്കി.... ഉച്ച കഴിഞ്ഞു... നാളെ ക്ലാസ്സ്‌ ഇല്ല എന്തോ സ്ട്രൈക്ക് ആണ് സ്റ്റാഫ് ഉച്ചവരെ ചെല്ലണം എന്നാണ് പറഞ്ഞത്.. അതിനു ശേഷം അവർ വരും...... എന്തായാലും അത് കൂടി ഒന്ന് മംഗളം ആയാൽ അത്രേം സമാധാനം.... അച്ഛൻ സമ്മതിച്ചില്ല എങ്കിൽ ആ പെണ്ണ് വല്ല കടും കൈ ചെയ്യും എന്ന പേടി ആയിരുന്നു അത്രക് ഇഷ്ടം ആണ് അവൾക്കു അവനെ...... എല്ലാത്തിനും കൂട്ട് നിന്നത് ഇവൾ അല്ലെ...... അതിനു ആവശ്യത്തിന് നിന്റെ കൈയിൽ നിന്നും ഇവൾ വാങ്ങി കൂട്ടിയല്ലോ..... ചന്തു ഒരു കണ്ണ് അടച്ചു വീണയെ നോക്കി......... ആ.... അന്ന് കൊടുത്തത് ഏല്ലാം ഇപ്പോൾ പലിശ ചേർത്തു തരുന്നുണ്ട്....

കൈ നോക്കിക്കേ എന്റെ... രുദ്രൻ നീട്ടിയ കൈയിൽ മുകളിലും താഴെ ആയി എട്ടു പല്ല് വട്ടത്തിൽ തെളിഞ്ഞ കിടക്കുന്നു... ഇവൾ വല്ല നായക്കുട്ടി ആണോ ഇങ്ങനെ കടിക്കാൻ..... ചന്തു വീണയെ കണ്ണ് ഉരുട്ടി നോക്കി... അങ്ങനെ ചോദിക്ക് നീ അവളോട്.... സാരമില്ല രുദ്ര പണ്ട് ദൈവം പിന്നെ പിന്നെ ആയിരുന്നു ഇപ്പോൾ അങ്ങനെ നീക്കി വയ്ക്കാറില്ല നീ അനുഭവിച്ചോ... അല്ലെ... ചന്തു മീനൂനെ ഒന്ന് തട്ടി..... ഓ.. നീ പുന്നാര ആങ്ങള അല്ലെ... ചക്കിയും ചങ്കരനും....... ഭക്ഷണം കഴിച്ച ശേഷം രുദ്രൻ ആണ് മംഗലത്തേക്കു ഡ്രൈവ ചെയ്തത്.... ചന്തു ക്ഷീണം കൊണ്ടു പുറകിൽ മീനാക്ഷിയുടെ മടിയിൽ കിടന്നു മയങ്ങി കഴിഞ്ഞിരുന്നു........... വീണ രുദ്രന്റെ തോളിലേക്കു കിടന്നു അവന്റെ മുഖത്തേക്കു നോക്കി....... മ്മ്മ് """"എന്തെ..... അവൻ അവളുടെ നെറുകയിൽ ചുണ്ട് അമർത്തി..... ഒന്നുല്ല """ഇങ്ങനെ ഏട്ടനെ നോക്കി കിടക്കാൻ ഒരു രസം...... അവൾ കടിച്ച മുറിവിൽ ഒന്ന് തലോടി.... വേദനിച്ചോ..... മ്മ്മ്ഹ """""അവൻ ഇല്ല എന്ന് തലയാട്ടി.. വാങ്ങി കൊടുത്ത കുഴിമന്തിടെ സ്നേഹം ആണെടാ.... പുറകിൽ നിന്നും ചന്തുവിന്റെ ശബ്ദം... ഈൗ """"""""ഉറങ്ങിയില്ലാരുന്നോ.... വീണ പുറകോട്ടു തിരിഞ്ഞു ഇളിച്ചു കാണിച്ചു..... നീ അവനെ വഴക്കിടാൻ നിൽക്കണ്ട മോൻ ചാച്ചിക്കോ...... രുദ്രൻ മൂളിപ്പാട്ട് പാടി ഡ്രൈവിങ്ങിലേക്കു തിരിഞ്ഞു....

അവന്റെ മനസ്‌ ശാന്തം ആയി തീർന്നിരുന്നു രുക്കുവിന്റെ കാര്യം തന്നെ ആയിരുന്നു അതിനു കാരണം... മംഗലത്തു വീടിനു മുൻപിൽ കാർ നിർത്തുമ്പോൾ സുമംഗല ഇറങ്ങി വന്നിരുന്നു........ മക്കളെ.... ഒട്ടും പ്രതീക്ഷിച്ചില്ല ഈ വരവ്....... അവർ കണ്ണ് തുടച്ചു... മീനു വീണയും അവരുടെ ഇരുവശങ്ങളിൽ ചേർന്നു നിന്നു....... അവരുടെ കവിളിൽ ചുണ്ട് അമർത്തി.. ഈ സ്നേഹത്തിനു എനിക്ക് അർഹത ഉണ്ടോ മക്കളെ...... അവർ ആ കുട്ടികളെ മാറി മാറി നോക്കി.......... കൊച്ചച്ചൻ എവിടെ അപ്പച്ചി..... ചന്തുവും രുദ്രനും അകത്തേക്കു കയറി........ മക്കളെ """""സ്വാമി നാഥൻ പതുക്കെ ഇറങ്ങി വന്നു..... ആഹാ ഇപ്പോൾ പിടിക്കാതെ നടക്കാൻ ഒകെ ആയല്ലോ....... അവർ ഇടക്ക് വച്ചു അവർക്കായി വാങ്ങി കൂടിയ സാധനങ്ങൾ ഡൈനിങ്ങ് ടേബിൾ വച്ചു........ ഇതൊക്കെ എന്തിനാ മക്കളെ......വെറുതെ വാങ്ങിയത് ഞങ്ങൾ രണ്ടു വൃദ്ധർ അല്ലെ ഉള്ളു.... സ്വാമിനാഥൻ ശ്വാസനയുടെ സ്വരം ഉയർത്തി...... ഇവരുടെ വിവാഹം കഴിഞ്ഞു ആദ്യം വരുന്നത് അല്ലെ അവർക്ക് അച്ഛന്റെ വീട്ടുകാർ ആയി നിങ്ങൾ അല്ലെ ഉള്ളു.....

രുദ്രൻ അത് പറഞ്ഞതും സ്വാമിനാഥൻ ഒന്ന് നെടുവീർപ്പിട്ടു........ ആയാൾ മീനാക്ഷിയുടെ നെറുകയിൽ തലോടി..... വീണയെ ചേർത്തു നിർത്തി...... മക്കളെ ഒരു കാര്യം നിങ്ങളോട് സംസാരിക്കാൻ ഇരിക്കുകാരുന്നു... ഞങ്ങള്ക് അനുവാദം ചോദിക്കാൻ ഈ മക്കൾ അല്ലെ ഉള്ളു... സുമംഗല മുഖവുര ഇട്ടു കൊണ്ടു സ്വാമിനാഥനെ നോക്കി... എന്താ കൊച്ചച്ച നിങ്ങൾക് എന്ത് വേണമെങ്കിലും ഞങ്ങളോട് ചോദിക്കാമല്ലോ.... ചന്തു അയാളുടെ കൈയിൽ മുറുകെ പിടിച്ചു..... അത്... മോനെ ചന്തു ഇവിടെ അടുത്ത ക്ഷേത്രത്തിൽ നിന്നും ഒരുമാസത്തെ തീർത്ഥാടനം പോകുന്നു ഞങ്ങള്ക്ക് രണ്ടു പേർക്കും പോകണം എന്ന് ഒരു ആഗ്രഹം..... ആയാൾ ഒന്ന് നിർത്തി... ഈ വയ്യാത്ത കൊച്ചച്ചനോ.... അത് വേണോ... രുദ്രൻ സംശയത്തോടെ നോക്കി.... മോനെ വയ്യഴക മനസിന്‌ ആയിരുന്നു... എന്റെ കുഞ്ഞിനെ അർഹതപ്പെട്ട കൈയിൽ ഏല്പിച്ചു കഴിഞ്ഞപ്പോൾ ആ വയ്യഴക മാറി.... പിന്നെ ചേച്ചി ഉണ്ടല്ലോ.......... മക്കള് തടസം നിൽക്കരുത്... മ്മ് """""തടസം നിൽക്കില്ല.... പോയിട്ടു രണ്ടുപേരും പെട്ടന്നു ഇങ്ങു വരണം എങ്ങും പോയി തപസ്സ് ഇരിക്കരുത്.... ചന്തു ചിരിച്ചു കൊണ്ടു പേഴ്‌സ് എടുത്തു കുറച്ചു കാശ് അയാളുടെ കൈയിൽ വച്ചു കൊടുത്തു...... മോനെ ഇത്‌ വേണ്ട..... ധര്മേന്ദ്രന്റെ പാപത്തിന്റെ കറ പണം ആയിട്ടു കൈയിൽ ഉണ്ട് അത് ഇങ്ങനെ തീരട്ടെ.... സുമംഗല നെടുവീർപ്പിട്ടു.... എന്നാലും ഇരിക്കട്ടെ.....

""""""" ഞങ്ങൾ ഇറങ്ങട്ടെ കൊച്ചച്ച ഇനി തീർത്ഥാടനം ഓക്കേ കഴിഞ്ഞു കാണാം.... ചിരിച്ചു കൊണ്ടു അവർ അവിടെ നിന്നും മടങ്ങി...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുദ്രേട്ട """""ഉണ്ണിയേട്ടൻ.... ഉണ്ണിയേട്ടന് എങ്ങനെ ഉണ്ട് തിരുമേനി എന്ത് പറഞ്ഞു........ അവർ കാർ നിർത്തിയത് ആവണി ഓടി വന്നു........ എന്റെ മോളേ ഞങ്ങൾ അകത്തോട്ടു ഒന്ന് കയറട്ടെ... നിന്റെ ഉണ്ണിയേട്ടനെ കാക്ക കൊത്തി കൊണ്ടു പോയിട്ടില്ല അവിടെ തന്നെ ഉണ്ട്.... ചന്തു അവളുടെ മുടിയിൽ പിടിച്ചു ചെറുതായ് വലിച്ചു... പോ.... ഏട്ടാ കളിയാക്കാതെ...... അവൾ ചുണ്ട് പുളുത്തി....... നിനക്ക് സെം എക്സാം കഴിഞ്ഞു കുറച്ചു ദിവസം അവിടെ പോയി നില്കാൻ ഉള്ള അനുമതി സഞ്ജയൻ തന്നിട്ടുണ്ട്.... നിന്റെ ഉണ്ണിയേട്ടനും നിന്നെ കാണണം എന്ന്...... ചന്തു ചിരിച്ചു കൊണ്ടു അത് പറഞ്ഞതും അവൾ അവരെ രണ്ടു പേരെ മാറി മാറി നോക്കി... അവളുടെ കവിളിൽ നാണത്തിന്റെ ചുവപ്പ് രാശി പടർന്നു......... സന്തോഷം ആയോ എന്റെ കുട്ടിക്ക് രുദ്രൻ അവളെ ചേർത്തു പിടിച്ചു അകത്തേക്കു കയറി ......... രുക്കു എവിടെ...? രുദ്രൻ ചുറ്റും നോക്കി... മുറിയിൽ ഉണ്ട് ഏട്ടാ...... ""ആവണി അത് പറഞ്ഞതും വീണ അവിടേക്കു ഓടാൻ ഒരുങ്ങി... രുദ്രൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തി.... നാളെ കണ്ണൻ വരുന്ന കാര്യം എഴുന്നള്ളിക്കരുത്....... ഇല്ല...

""""എന്റെ രുദ്രേട്ട..... അവൾ അവന്റെ വയറിൽ ആഞ്ഞു ഇടിച്ചിട്ടു ചുറ്റും നിൽക്കുന്നവരെ നോക്കാതെ രുക്കുവിന്റെ മുറിയിലേക്കു ഓടി.... രാക്കിളി """"""പിറകിലൂടെ ചെന്നു അവളുടെ പിന്കഴുത്തിൽ മുഖം അമർത്തി... വാവാച്ചി """"അവൾ തിരിഞ്ഞു വീണയുടെ കവിളിൽ ഒന്ന് കടിച്ചു....... എന്തടാ നീ ഇപ്പോൾ കാര്യം ആയ പഠിത്തം ആണല്ലോ........വീണ അവളുടെ ബുക്സ് ഒകെ മറിച്ചു നോക്കി... നീ നോക്കിക്കേ ആ മനുഷ്യൻ എനിക്ക് കാര്യം ആയി പണി തരുന്നതല്ലേ... അസൈൻമെന്റിന്റ കൂമ്പാരം.......നോക്കിക്കോ കല്യാണം ഒന്ന് കഴിയട്ടെ.... രുക്കു ഇരുന്നു പതം പറയുന്നത് നോക്കി വീണ ഇരുന്നു....... എന്നാൽ നീ അസൈൻമെന്റ് എഴുതി കണ്ണേട്ടനെ സ്വപ്നം കണ്ടു ഇരുന്നോ ഞാൻ പോയി ഫ്രഷ് ആകട്ടെ.......വീണ പുറത്തേക്കിറങ്ങി മുറിയിലേക്കു നടന്നു..... വാവേ """""നാളെ എനിക്കു ഡ്യൂട്ടിക്ക് പോകണം... യൂണിഫോം അയൺ ചെയ്യാൻ മറക്കല്ലേ.... രുദ്രൻ തല തുവർത്തി കൊണ്ടു ബാത്‌റൂമിൽ നിന്നും ഇറങ്ങി...... എന്തെ """"നാളെ പോകുന്നില്ല എന്നു അല്ലെ പറഞ്ഞത് പിന്നെ എന്താ പെട്ടന്ന്.... അവൾ അവന്റെ കൈയിലെ ടവൽ വാങ്ങി കൈയിൽ പിടിച്ചു... മ്മ്മ് """"പക്ഷേ പോകണം നാളെ രുക്കുന്റെ കോളേജിൽ സമരം ആണ് സ്റ്റുഡന്റസ് ടീച്ചേർസ് തമ്മിൽ ഉള്ള പ്രശനം ആണ് സങ്കര്ഷം രൂഷം ആയാൽ ചെന്നല്ലേ പറ്റു....... മ്മ്മ്.... """അവൾ തലയാട്ടി ബാത്റൂമിലേക്കു കയറി..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കമ്മീഷണർ ഓഫീസിലെ ക്യാബിനിൽ രുദ്രൻ ലാപ്ടോപിൽ കണ്ണ് നട്ടു ഇരിക്കുവാന്..... സർ """"അജിത് വന്നു സല്യൂട് അടിച്ചു....കൊണ്ടു നിന്നു അവന്റെ മുഖത്തു പരിഭ്രമം നിറഞ്ഞു.... എന്തപറ്റി അജിത്.... കോളേജിലെ സംഘര്ഷാവസ്ഥ എങ്ങനെ ഉണ്ട് കൂടുതൽ സേനയെ ഇറക്കാണോ.... അവൻ ലാപ്‌ടോപിൽ നിന്നും കണ്ണു എടുക്കാതെ ആണത് ചോദിച്ചത്..... അത് സർ """""""അജിത് അവന്റെ മുഖത്തേക്കു ഉറ്റു നോക്കി.... രുദ്രൻ പുരികം ഉയർത്തി അവനെ നോക്കി..... സർ നമ്മുടെ കയ്യിൽ നിന്നും വിട്ടു പോയി... ആ ഡാൻ ഡേവിഡ് ഉപ്പുകണ്ടം പുറത്തു നിന്നു ആളെ ഇറക്കി..... പോലീസുകാർക്ക് പരുക്ക് ഉണ്ട്..... അതിലുപരി.......... അജിത് ഒന്ന് നിർത്തി... മ്മ്മ് """എന്തുപറ്റി...... "" അത്...അവന്മാർ അദ്ധ്യാപകരെ കയ്യേറ്റം ചെയ്തു.... ഒരു അദ്ധ്യാപകന്റെ നില അല്പം ഗുരുതരം ആണ്....അത് കണ്ണൻ ആണെന്നാണ്‌ കിട്ടിയ വിവരം....... What.....? രുദ്രൻ ചെയറിൽ നിന്നും ചാടി എഴുനേറ്റു............................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story