രുദ്രവീണ: ഭാഗം 64

rudraveena

എഴുത്തുകാരി: മിഴിമോഹന

സർ നമ്മുടെ കയ്യിൽ നിന്നും വിട്ടു പോയി... ആ ഡാൻ ഡേവിഡ് ഉപ്പുകണ്ടം പുറത്തു നിന്നു ആളെ ഇറക്കി..... പോലീസുകാർക്ക് പരുക്ക് ഉണ്ട്..... അതിലുപരി.......... അജിത് ഒന്ന് നിർത്തി... മ്മ്മ് """എന്തുപറ്റി...... "" അത്...അവന്മാർ അദ്ധ്യാപകരെ കയ്യേറ്റം ചെയ്തു.... ഒരു അദ്ധ്യാപകന്റെ നില അല്പം ഗുരുതരം ആണ്....അത് കണ്ണൻ ആണെന്നാണ്‌ കിട്ടിയ വിവരം....... What.....? രുദ്രൻ ചെയറിൽ നിന്നും ചാടി എഴുനേറ്റു............ അജിത് """"എന്റെ കണ്ണൻ.... അവൻ എന്നോടുള്ള പ്രതികാരം തീർത്തതാണ് ആ ഡാൻ ഡേവിഡ്.... അതേ...സർ പറഞ്ഞത് കൊണ്ടു അല്ലെ കണ്ണൻ അവനു എതിരെ തെളിവ് കൊടുത്തത്... അത് കൊണ്ടു അല്ലെ അവനെ സസ്‌പെൻഡ് ചെയ്തത്...രണ്ടു ദിവസം ആയിട്ട് ഇങ്ങനെ ഒരു സ്ട്രൈക്ക് അവന്മാർ പ്ലാൻ ചെയ്തത് തന്നെ സർ ലീവ് ആണെന്ന് അറിഞ്ഞു കൊണ്ടാണ്....... ഒറ്റു കൊടുക്കാൻ നമുക്കിടയിൽ തന്നെ ആൾകാർ ഉണ്ടല്ലോ..... മ്മ്മ്...... അതേ...... രുദ്രം മീശ ഒന്ന് കടിച്ചു അവന്റെ കണ്ണുകൾ വികസിച്ചു..... Immediate ആയിട്ടു എനിക്കു അവനെ കിട്ടണം... രുദ്രൻ കൈകൾ കൂട്ടി തിരുമ്മി പല്ല് ഞറുക്കി....

പെട്ടന്നു എന്തോ ഓർത്തത്‌ പോലെ അജിത്തിന് നേരെ തിരിഞ്ഞു...... കണ്ണൻ """"""അവന്റ കൺകോണിൽ അല്പം നീര് പൊടിഞ്ഞു..... മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി....... അജിത് വാ നമുക്ക് ക്യാമ്പസിലേക്കു പോകാം കൂടുതൽ സേന ഇറക്കികോ ഇനി ഒരാളുടെ ദേഹത്ത് അവന്റെ കൈ പൊങ്ങരുത്..... രുദ്രൻ ഒഫിഷ്യൽ ക്യാപ് എടുത്തു തലയിൽ വച്ചു...... സർ ക്യാമ്പസ്സിൽ ഒരു ഇഷ്യൂ ഉണ്ടായാൽ.... അജിത് സംശയത്തോടെ നിന്നു... ഇഷ്യൂ ഉണ്ടാകാതെ ഇരിക്കാൻ അല്ലെ പോലീസ് സംയമനം പാലിച്ചത്.... അത് അവന്മാർ തന്നെ തകർത്തില്ലേ .... പിന്നെ അവന്റെ കൂടെ ഉള്ളത് വളരെ കുറച്ചു സ്റ്റുഡന്റസ് മാത്രം ആണ് ബാക്കി പുറത്തു നിന്നും വന്നവന്മാർ ആണ് ..... നിമിഷ നേരങ്ങള്കകം കൂടുതൽ സേന ആയി സൈറൺ മുഴക്കി പോലീസെ വാഹനം കോളേജിലേക്കു കടന്നു................ രുദ്രൻ ജീപ്പിൽ നിന്നും ചാടി ഇറങ്ങി......... സേനയും കുട്ടികളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നു മുൻപിൽ തന്നെ ശകുനിയെ പോലെ ഡാൻ........ രുദ്രന്റെ രക്തം തിളച്ചു പൊങ്ങി...........

രുദ്രനെ കണ്ടതും ഡാൻ ഒന്ന് നടുങ്ങി അവന്റെ മുഖത്തു പരിഭ്രമം നിറഞ്ഞു രുദ്രന്റെ നോട്ടം തന്നിൽ ആണെന്ന് മനസ്സിൽ ആക്കിയ ഡാൻ ഓടി കഴിഞ്ഞിരുന്നു........ അടിച്ചു ഒതുക്കി എല്ലാത്തിനേം വണ്ടിയിൽ ഈടെടോ ഓർഡർ കൊടുത്തു കൊണ്ടു അവൻ ഡാൻന്റെ പുറകെ ശരവേഗത്തിൽ ഓടി........ തനിക്കു പിന്നിൽ രുദ്രന്റെ നിഴൽ ഉണ്ടെന്നു തിരിച്ചു അറിഞ്ഞ ഡാൻ ഒന്ന് പകച്ചു കൊണ്ടു കോളേജിന്റെ മുകൾ നിലയിലേക്ക് ഓടി.... ആറുനിലാ കെട്ടിടത്തിന്നന്റെ ഓപ്പൺ ടെറസിൽ അവൻ എത്തപ്പെട്ടു കഴിഞ്ഞിരുന്നു............ രുദ്രൻ ഓടി മുകളിൽ ചെല്ലുമ്പോൾ ഡാൻ കയ്യിലേ ഡ്രഗ്സ് പൊടി വിരലിൽ തേച്ചു അത് മൂക്കിലേക്ക് ആവേശത്തിൽ വലിച്ചു കയറ്റി...... അവനു നേരെ കീഴ്ചുണ്ട് കടിച്ചു കൊണ്ടു എല്ലാം നേടിയ യോദ്ധാവിനെ പോലെ മതി മറന്നു നിന്നു... പുറകിൽ നിന്നു ഓർക്കാപുറത്തു കിട്ടിയ ചവിട്ടിൽ രുദ്രൻ മുന്നോട്ടു ആഞ്ഞു...... രണ്ട് കൈ മുട്ടുകൾ മടക്കി കുത്തി നിലത്തേക്ക് വീണു...... അവൻ ഒന്ന് ഉയർന്നു പൊങ്ങി............ ഇരുമ്പു ദണ്ഡും ചങ്ങലയും പോലെയുള്ള ആയുധങ്ങൾ കയ്യിൽ കറക്കി ഒരു ഏഴെട്ടു പേര് അവനു ചുറ്റും നിരന്നു..........

അത് ഒരിക്കലും ക്യാമ്പസ്സിലെ കുട്ടികൾ അല്ല എന്ന് അവനു മനസ്സിൽ ആയി............... ഇരുമ്പു വടിയുമായി അവന്റെ അടുത്തേക് പാഞ്ഞു വന്ന ഒരുവൻ നിമിഷങ്ങൾക്കകം ആകാശത്തു കൂടെ പറക്കുന്നത് ചുറ്റും നിന്നവർ വാ പൊളിച്ചു നോക്കി നിന്നു......... ഡാൻ തൊണ്ട കുഴിയിൽ വെള്ളം തങ്ങി കണ്ണ് മിഴിച്ചു നിന്നു.. എടുത്ത മരുന്നന്റെ കെട്ടു അവന്റെ തലയിൽ നിന്നും പോയിരുന്നു......... ചുറ്റും ഉള്ളവർ ഒന്നോടെ രുദ്രന്റെ കൈകരുത്തിൽ വീണു പിടഞ്ഞപ്പോൾ ഡാൻ സ്റ്റെയർകേസ് ലക്ഷ്യം ആക്കി പാഞ്ഞു..................താഴെ കിടക്കുന്ന ഇരുമ്പ ദണ്ഡ വലതുകാൽ കൊണ്ടു തട്ടി മുകളിലോട്ടു പൊക്കി അത് ആകാശത്തു ഒന്ന് ചുഴറി രുദ്രന്റെ കൈകളിൽ വന്നു...................... ഡാൻന്റെ കാൽമുട്ടുകൾ ലക്ഷ്യം ആക്കി അത് പായുമ്പോൾ രുക്കുവിന്റെ മുഖം അവന്റെ മനസിലേക്ക് ഓടി വന്നു........... ഒരു നിമിഷം കണ്ണുകൾ ഇറുകെ അടച്ചു തുറന്നപോഴെകും അവന്റെ മുൻപിൽ ഡാൻ അടി തെറ്റി വീണിരുന്നു............. താൻ ക്യാമ്പസ്സിൽ കേറി കളിക്കുന്നത് അതിനു താൻ അനുഭവിക്കും........

ഡാൻ കിടന്ന കിടപ്പിൽ എഴുനേൽക്കാൻ ശ്രമിച്ചു കൊണ്ടു അലറി... രുദ്രൻ അവന്റെ മേലെ ചാടി വീണു....... പ്ഫ """**മോനെ നീ എന്താ വിചാരിച്ചതു പോലീസുകാർ വെറും *ആണെന്നോ.... നിന്നെ പൊക്കാൻ എനിക്കു നിമിഷ നേരം മതി...തൂക്കി ഇട്ടു കൊണ്ടു പോയാൽ നിന്റർ തന്ത പ്ലാന്റർ **മോൻ വിചാരിച്ചാൽ പോലും നീ പുറം ലോകം കാണില്ല.......... രുദ്രൻ നിന്നു തിളച്ചു....... പിന്നെ നീ വിചാരിച്ചോ ക്യാമ്പസ്സിൽ പോലീസു കേറി നിന്നെ ഒന്നും ഒരു ചുക്കും ചെയ്യില്ല എന്നു.... **മോനെ അതിനുള്ള ഓർഡർ നേരെത്തെ വാങ്ങിട്ടാണ് രുദ്രൻ ഇവിടെ നില്കുന്നത്..... ആ സെക്കൻഡിൽ രുദ്രൻ അവനെ വലിച്ചു നേരെ ഇട്ടു തിരിയാൻ സമയം കൊടുക്കാതെ അവന്റെ നെഞ്ചിൽ ആഞ്ഞു ചവുട്ടി..... അവനു നേരെ ചൂണ്ടു വിരൽ ഉയർത്തി..... നീ ഒകെ എവിടെ വരെ പോകും എന്ന് നോക്കുവാരുന്നു ഞാൻ bloody *.... അധികം തിളക്കും മുൻപ് പൊക്കാതെ നിന്നത് അത് കൊണ്ട... പക്ഷേ നീ അദ്ധ്യാപകന്റെ ദേഹത്ത് കൈ വച്ചതു.... ആ കൈ അത് ഞാൻ ഇങ്ങു എടുക്കുവാ.... രുദ്രൻ അവന്റെ വലതു കൈയിൽ പിടിത്തം ഇട്ടു അത് പുറകോട്ടു പിടിച്ചു തിരിച്ചു...... ആാാാാ """""""

ഡാൻ അലറി കരഞ്ഞു.... ഞാൻ പറഞ്ഞിട്ടു തന്നെ ആണെടാ നിനക്കതിരെ മഹേഷ്‌ നാരായണൻ (കണ്ണൻ )തെളിവ് കൊടുത്തതും നിന്നെ സസ്‌പെൻഡ് ചെയ്തതും.... ക്യാമ്പസ്സിന് നീ എന്ന ചവർ ഇനി ആവശ്യം ഇല്ല.... അവന്റെ മുടികുത്തിൽ പിടിച്ചു അവനെ തൂക്കി മുഖത്തോട് ചേർത്തു.... ഇനി നീ രുദ്രന്റെ കയ്യിൽ ഭദ്രം ആയിരിക്കും.... നിന്റെ പുറകിൽ ഉള്ള എല്ലാം **മക്കളെയും ഞാൻ പൂട്ടും.... രുദ്രൻ അവനെ ഒരു കൈ തൂക്കി എടുത്തു താഴേക്കു കൊണ്ടു വന്നു.... അജിത് """മുകളിൽ ഉള്ളവൻമാരെ കൂടി എടുത്തു ജീപ്പിൽ ഇട്....പിന്നെ വരുന്ന ഫോൺകാൾ ഒന്നും അറ്റൻഡ് ചയ്യണ്ട.... ഇവന്റെ തന്തയുടെ മൂഡ് താങ്ങുന്ന ഒരു ഏമാന്മാരുടെയും കോളിന് ഉത്തരം പറയണ്ട ആവശ്യം നമുക്ക് ഇല്ല ..... understand """.... സർ """"പ്രിൻസിപ്പൽ രുദ്രന്റെ അടുത്തേക് നടന്നു വന്നു............ ഒരുപാട് നന്ദി.... ഇവനെ കൊണ്ടു ക്യാമ്പസ്‌ പൊറുതി മുട്ടി..... മയക്കുമരുന്ന് സപ്ലൈ ചെയ്തു വിദ്യാലയത്തിന്റെ പരിപാവനത തന്നെ ഇല്ലാതാക്കി....കംപ്ലയിന്റ് ചെയ്യാൻ കുട്ടികക്കും അദ്ധ്യാപകർക്കും ഭയം ആയിരുന്നു.... അതിനെ മറി കടന്നു മഹേഷ്‌.........

പ്രിൻസിപ്പൽ ഒന്ന് നിർത്തി.. മ്മ്ഹ... രുദ്രൻ ഒന്ന് മൂളി കൊണ്ടു ജീപ്പിലേക് കയറി... മെഡിക്കൽ കോളേജിലേക്ക് പോ.... ഡ്രൈവറോട് പറഞ്ഞു കൊണ്ടു അവൻ ഒരു നിമിഷം കണ്ണ് അടച്ചു.......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 (രുദ്രന്റെ വിവാഹ തലേന്ന് ) കണ്ണാ """"""നിനക്ക് ഭയം ഉണ്ടോ അവനു എതിരെ കംപ്ലയിന്റ് കൊടുക്കുന്നതിനു..... കോഫി ഷോപ്പിൽ നാലു കസേരക്ക് ചുറ്റും രുദ്രനും ചന്തുവും അജിത്തും കണ്ണനും.......... രുദ്രൻ ചായ കപ്പ്‌ ചുണ്ടിലേക്കു ചേർത്താണ് അത് ചോദിച്ചത്.... ഇല്ല """"രുദ്രേട്ട രുക്കുവിനെ അവൻ ഉപദ്രവിക്കാൻ ശ്രമിച്ച അന്ന് ഞാൻ തീരുമാനിച്ചത് ആണിത്... ഇപ്പോൾ രുദ്രേട്ടൻ കൂടി ആവശ്യപ്പെട്ടപ്പോൾ....... മ്മ്മ്..... നേരിട്ട് ഒരു അറ്റാക്ക് അത് സാധ്യം അല്ല അല്ലങ്കിൽ അവനെ ഇല്ലാതാകണം... അപ്പോഴും അവന്റെ പിന്നിലെ ആൾക്കാർ അവന്മാർ രക്ഷപെടും....... ഇതിപ്പോൾ സസ്പെന്ഷന് കിട്ടിയാൽ അവൻ അടങ്ങി ഇരിക്കില്ല സമരം ചെയ്യും... അത് ഒന്ന് വയലന്റെ ആയാൽ അവനെ ഞാൻ തൂക്കികൊള്ളം.... അല്ലെ ചന്തു..... """രുദ്രൻ ചന്തുവിന്റെ മുഖത്തേക്കു നോക്കി.... Exactly

""""അതാണ് വേണ്ടത് പിന്നെ അവൻ പുറം ലോകം കാണരുത്...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുദ്രന്റെ കണ്ണ് നിറഞ്ഞൊഴുകി അവൻ കണ്ണ് തുടച്ചു ചുറ്റും നോക്കി....... പാവം എന്റെ ആവശ്യപ്രകാരം ആണ് അവനെതിരെ കംപ്ലയിന്റ് കൊടുത്തത്... പക്ഷേ ആ നാറി കണ്ണനെ........... """"രുദ്രൻ പല്ല് കൂട്ടി ഞറുക്കി...... ഓപ്പറേഷൻ തീയേറ്റർന്റെ മുൻപിൽ അവൻ ചെല്ലുമ്പോൾ വിവേക് സർ ഉൾപ്പടെ കുറച്ചു സ്റ്റാഫും സ്റ്റുഡന്റസ് ഉണ്ട്.... സർ.... """രണ്ടു സ്റ്റാഫ് അടുത്തേക് വന്നു... എന്താ ഡോക്ടർ പറഞ്ഞത്......... "" ഒന്നും പറയാറായിട്ടില്ല എന്നാണ് പറഞ്ഞത്.... മ്മ്മ് """"രുദ്രൻ അലസമായി ഒന്ന് മൂളി............ കസേരയിലേക്ക് ഇരുന്നു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഇതെന്താ അടുക്കളയിൽ ഇത്രയും പാചക പരീക്ഷണം... ഉണ്ണിയപ്പം നെയ്യപ്പം കേസരി പായസം... എന്താ വിരുന്നുകാർ വല്ലതും വരുന്നുണ്ടോ......... രുക്കു അടുക്കളയിലേക്കു കയറി ചുറ്റും നോക്കി കൊണ്ടു ഒരു ഉണ്ണിയപ്പം എടുത്തു വായിൽ ഇട്ടു..... ആ..... """കുറച്ചു വിരുന്നുകാർ വരുന്നുണ്ട്.... അത് എന്റെ മോളേ..... ശോഭ പറയും മുൻപ് വീണ അവരുടെ വാ പൊത്തി.... അതേ....

ചന്തുവേട്ടനും രുദ്രട്ടനും പറഞ്ഞിട്ട ഇതൊക്കെ ഉണ്ടാക്കിയത്... ഇവരുടെ കല്യാണം കഴിഞ്ഞു സദ്യ ഒന്നും ഇല്ലാരുന്നല്ലോ അത് കൊണ്ട്.....അത് പറഞ്ഞു വീണ ശോഭയെ പതുക്കെ കണ്ണ് കാണിച്ചു...... എന്നിട്ട് ഏട്ടന്മാർ രണ്ടു പേരും രാവിലെ ഡ്യൂട്ടിക്ക് പോയല്ലോ.... """രുക്കു ചുണ്ട് കോട്ടി.... ആ അവര് ഇപ്പോൾ വന്നോളും.... നീ ഇങ്ങു വാ....നിങ്ങളും വാ ആവണി അവരെ കൊണ്ടു മുറിയിലേക്ക് പോയി..... അലമാരിയിൽ നിന്നും നല്ല ഒരു സാരി സെറ്റ് എടുത്തു....... ഇങ്ങു വന്നേ എന്റെ മോള്.... """"" എന്തിനാ ആവണി ചേച്ചി സാരി """"രുക്കു സംശയത്തോടെ നോക്കി..... ചുമ്മ """നീ ഇത്‌ ഒന്ന് ഉടുത്തെ....... എനിക്കെങ്ങും വയ്യ ഇത്‌ ഒകെ വലിച്ചു ചുറ്റാൻ... അവൾ മുഖം കൂർപ്പിച്ചു..... ഡീ രാക്കിളി നിന്റെ കണ്ണേട്ടൻ നിന്നെ കാണാൻ വരുന്നു എന്ന്...... വീണ അവളുടെ മൂക് തുമ്പത്തു പിടിച്ചു............ രുക്കു വിശ്വാസം വരാതെ അവരെ മാറി മാറി നോക്കി........ മ്മ് """"സത്യം അമ്മാവൻ പറഞ്ഞിട്ടാണ് കണ്ണേട്ടൻ വരുന്നത്...... രുക്കുവിന്റെ കവിളിൽ ചുവപ്പ് രാശി പടർന്നു നാണത്തോടെ ആ സാരി അവൾ ചുറ്റി.... കണ്ണാടിയിലേക്കു നോക്കി... എന്റെ കുട്ടി സുന്ദരിയാട്ടോ.... കണ്ണേട്ടന്റെ രുക്കമ്മ... വീണ അവളുടെ കവിളിൽ ഒന്ന് മുത്തി... കണ്ണനെയും പ്രതീക്ഷിച്ചു അവൾ ബാൽക്കണിയിലേക്കു കയറി.... ദൂരേക്കു മിഴി നട്ടു...

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുദ്ര.... """""ചന്തു തോളിൽ തട്ടിയപ്പോഴാണ് രുദ്രൻ തല പൊക്കി നോക്കിയത്.... അവന്റെ കണ്ണ് നിറഞ്ഞിരുന്നു.... ചന്തു എന്റെ രുക്കുനോട് ഞൻ എന്ത് പറയുമെടാ.... ഞാൻ.. ഞാൻ കാരണം അല്ലെ എന്റെ കുഞ്ഞിന് ഈ വിധി വന്നത്...... കണ്ണന് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ അവൾ..... എനിക്കു അത് ഓർക്കാൻ കൂടി വയ്യ..... വീട്ടിൽ പറയേണ്ടെടാ.... """അവർ കണ്ണനെ കാത്തിരിക്കുവല്ലേ........ ചന്തു രുദ്രന്റെ അടുത്തേക് ഇരുന്നു........ എന്താടാ പറയേണ്ടത്.... ജീവനോടെ അവനെ അവൾക്കു കൊടുകാം എന്ന് ഉറപ്പു കൊടുക്കാൻ എനിക്ക് കഴിയുവോ... രുദ്രൻ ചന്തുവിന്റെ കൈയിൽ മുറുക്കി.... രുദ്ര നീ എന്താ ഇങ്ങനെ പറയുന്നത്... കണ്ണൻ തിരിച്ചു വരും... അവന്റെ രുക്കുവിന് വേണ്ടി അവൻ വരും........... ചന്തു പറയുന്നത് കേട്ടു രുദ്രൻ അവന്റെ മുഖത്തേക്കു നോക്കി അവന്റെ വാക്കുകളിലെ ആത്മവിശ്വാസം അത് രുദ്രന്റെ കണ്ണുകളിലേക്കു പകർന്നു..... ആ കണ്ണുകൾ തിളങ്ങി....................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story