രുദ്രവീണ: ഭാഗം 66

rudraveena

എഴുത്തുകാരി: മിഴിമോഹന

രുദ്രനും ചന്തുവും ബാൽക്കണിയിൽ പത്രം വായിച്ചു കൊണ്ടു ചർച്ചയിൽ ആണ്..... ഡാൻ ആണ് അവരുടെ സംസാര വിഷയം... അവനിലൂടെ എത്തിച്ചേരേണ്ട ഉന്നതന്മാർ........... നീ എന്തായാലും ഇന്ന് അവനെ അങ്ങ് കാര്യം ആയി പെരുമാറ് കുടിച്ച മുലപ്പാൽ വരെ തുപ്പിച്ചാൽ അവൻ സത്യം പറയും.... ചന്തു ചായ കപ്പ് ചുണ്ടിലേക്കു അടുപ്പിച്ചു.... മ്മ്മ്.... അതേ ഇത്രേം ദിവസം കണ്ണൻ ഉണരാൻ ഞാൻ കാത്തിരുന്നു.... അവനിലൂടെ അവന്റെ തന്ത....... അയാൾക് ഉന്നതങ്ങളിൽ അല്ലെ പിടി... ഇപ്പോൾ തന്നെ നൂറു കോളുകൾ വന്നു കഴിഞ്ഞു... രുദ്രൻ പത്രം ഒന്ന് തിരിച്ചു.... അവന്റെ കണ്ണിൽ തീപാറി.... ആ പത്രത്തിൽ മുറുകെ കൈ അമർത്തി... എന്താ രുദ്രാ.... ചന്തു ചായ കപ്പ് താഴേക്കു വച്ചു അവനെ നോക്കി....... രുദ്രൻ പത്രം അവന്റെ കൈയിൽ കൊടുത്തു.... ""SD കോളേജ് ക്യാമ്പസ്സിൽ പോലീസിന്റെ അതിക്രമത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരുക്ക് പറ്റുകയും.. നിരപരാധികൾ ആയ വിദ്യാർത്ഥികളെ അറസ്റ് ചെയ്തു തടങ്കലിൽ പാർപ്പിച്ചതിനു എതിരെയും ഇന്ന് കല്ലെക്ടറീറ്റിലേക്കു വിദ്യാർത്ഥി സംഘടനകളുടെ മാർച്ച്‌......

ACP രുദ്രപ്രസാദ്‌ അനധികൃതം ആയി അറസ്റ് ചെയ്തു തടവിൽ പാർപ്പിച്ചിരിക്കുന്ന വിദ്യാർത്ഥി സംഘടന നേതാവ് ഡാൻ ഡേവിഡ് ഉപ്പുകണ്ടത്തിൽനെ മോചിപ്പിക്കുക അതാണ് ഈ മാർച്ചിന്റെ ലക്ഷ്യം... """ മ്മ്മ് ""അപ്പോൾ കരുതി കൂട്ടി ആണെല്ലോ രുദ്ര അവന്റെ തന്തേ കൂടെ അങ്ങ് പൊക്കിയാലോ.... അവന്റെ തന്ത അല്ലല്ലോ അതിനും മുകളിൽ ഇരുന്നു ചരട് വലിക്കുന്ന ആ മഹാൻ അവനെ അല്ലെ നമുക്ക് വേണ്ടത്.... കേരളം മുഴുവൻ ആ **മോന്റെ കണ്ണികൾ നിരന്നു കിടക്കുവല്ലേ...... അവനെതിരെ ഒരു തെളിവ് അത് കിട്ടുന്നില്ലല്ലോ.. കുറുക്കൻ ആണ് അവൻ മറഞ്ഞിരുന്നു ആണ് അവൻ കളിക്കുന്നത്... ചന്തു പല്ലിറുമ്മി.... Home minister.വിനയ ചന്ദ്രൻ... .... calling... ചന്തുവിന്റെ ഫോൺ റിങ് ചെയ്തു..... അവൻ രുദ്രനെ കണ്ണ് കാണിച്ചു.. എടുക്കു... എന്താ പറയുന്നേ എന്ന് നോക്കാം... ലൗഡ് സ്പീക്കർ ഇട്.... രുദ്രൻ ചെറുതായി ചിരിച്ചു... """ഹലോ ഗുഡ് മോർണിങ് സർ... ആ ഗുഡ്മോണിങ് ഗുഡ്മോണിങ്.... എന്താ ചന്ദ്രകാന്ത് അവിടെ നടക്കുന്നത് നിങ്ങടെ പോലീസ് കോളേജ് മുഴുവൻ കേറി അങ്ങ് മേയുവാനല്ലോ...

വിദ്യാർത്ഥി നേതാക്കളെ അറസ്റ് ചെയ്ത് അന്യായമായി തടങ്കൽ വച്ചിരിക്കുന്നു... എനിക്കു ഇരിക്ക പൊറുതി ഇല്ല...എവിടുന്നൊക്കെ ഉള്ള ചോദ്യത്തിന് ഞാൻ ഉത്തരം പറയണം...... സർ ഒരു ഇഷ്യൂ ഉണ്ടാകാതെ പോലീസ് സംയമനം പാലിച്ചത് ആണ്... പിന്നെ ഒരു അദ്ധ്യാപകനെ കയ്യേറ്റം ചെയ്തത് സർ അറിഞ്ഞിലെ... അതെന്താ മനഃപൂർവം സർ മറന്നോ...... ചന്തുവിന്റര് ശബ്ദം അല്പം കനച്ചു.... മറന്നില്ലടോ ക്യാമ്പസ്‌ ആകുമ്പോൾ ചിലത് കണ്ടില്ല എന്ന് നടിക്കണം.... അവന്മാർ ഒകെ വളർന്നു വരുന്ന യുവ നേതാക്കൾ അല്ലെ.... ഹ്ഹ്ഹ് ആയൾ ഒന്ന് ചിരിച്ചു..... ആ.... ആ വളർന്നു വരുന്ന യുവ നേതാവിന് കുറച്ചു വളം ഇട്ടു കൊടുക്കാൻ ആണ് പിടിച്ചു വച്ചിരിക്കുന്നത്..... അവൻ ഒരു സംഘടനയുടെ നേതാവ് അല്ല എന്ന് ചോറ് ഉണ്ണുന്ന ഏതു മലയാളിക്കും വ്യക്തം ആയിട്ട് അറിയാം.... പിന്നെ സർന് ഡേവിഡ് ജോൺ ഉപ്പുകണ്ടത്തിൻറ്റർ പറ്റു ബുക്കിൽ പേര് രെജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ആ നന്ദി അങ്ങോട്ടു കാണിച്ചാൽ മതി...... ഹ്ഹഹ്ഹ........ മറുവശത്തു നിന്നും വലിയ ചിരിയാണ് മറുപടി....... എടാ കൊച്ച് **...എവിടെ നിന്റെ തല... ഇതു കേട്ടു കൊണ്ടു അപ്പുറത് ഇരുപ്പുണ്ട് അല്ലെ....എനിക്കു അറിയാം എന്റെ മക്കൾ നന്മയുടെ ഭാഗത്തെ നില്ക്കു എന്ന് ... അവന്മാര് പറയട്ടെന്നെ... ആഭ്യന്തര മന്ത്രിയുടെ വാക്കുകൾ വാത്സല്യം നിറഞ്ഞു.......

ഉണ്ട് അങ്കിൾ.... ഇവിടെ തന്നെ ഉണ്ട്... രുദ്രൻ ചിരിയോടെ ആണ് മറുപടി കൊടുത്തത്... മക്കളെ ഇപ്പോ തെറിക്കും നാളെ തെറിക്കും എന്ന് പറഞ്ഞു ഇരിക്കുന്ന കസേര ആണിത്... എന്റെ സുഹൃത്തിന്റെ മക്കൾ ആയ നിങ്ങളോട് എനിക്കു അതിരു കവിഞ്ഞ സ്നേഹം ഉള്ളത് കൊണ്ടു പറയുവാന്... തെറിപ്പിച്ചു കളയരുത് എന്റെ കസേര... കസേര പോകുന്നത് കൊണ്ടു അല്ല ചെയ്ത് തീർക്കാൻ കുറച്ചു കാര്യങ്ങൾ കൂടി ബാക്കി ഉണ്ട് അത് കഴിഞ്ഞാൽ പോട്ട് പുല്ലെന്നു പറഞ്ഞു വലിച്ചെറിഞ്ഞു പുറത്തേക്കിറങ്ങും ഈ വിനയചദ്രൻ .... ആ പിന്നെ നോക്കി കണ്ടും വേണം ആ ഡേവിഡിനോട് കളിക്കാൻ.......അവൻ ആണ് ഇതിന്റെ പിന്നിലെ തല....... മ്മ്ഹ് """ അയാളുടെ വാക്കുകൾ പഴയ വിപ്ലവ വീര്യം നിറഞ്ഞു നിന്നിരുന്നു....... അത് ഞങ്ങൾ ഏറ്റു....ചന്തു ഒന്ന് സ്‌ട്രെസ് ചെയ്തു ചിരിച്ചു കൊണ്ടാണത് പറഞ്ഞത്.... എന്ത്?? എന്റെ കസേര തെറിപ്പിക്കുന്ന കാര്യമോ.... അല്ലങ്കിൽ തന്നെ പ്രതിപക്ഷത്തിന്റെ കുത്തു പോരാത്തേന് ഭരണ പക്ഷവും എനിക്ക് എതിരെ ആണ്....... കയ്യിലിരുപ്പ് കൊണ്ടു അല്ലെ.... രുദ്രൻ ഒന്ന് കുത്തി.. അതേടാ അവരുടെ ഒന്നും ഒപ്പം നില്കാതെ നിനക്കൊക്കെ വേണ്ടി വാദിക്കുന്ന ഞാൻ ഇത്‌ കേൾക്കണം....... ആ ഇന്ന് ആ സമരം എങ്ങനേലും അടിച്ചു ഒതുക്കാൻ നോക്ക്....നിങ്ങളെ എനിക്കൊന്നു കാണണം.... കുറച്ചു സംസാരിക്കാൻ ഉണ്ട്.....എപ്പോൾ എവിടെ എന്ന് ഞാൻ പറയും.... എന്റെ മക്കൾ ചാടി കേറി ഇങ്ങോട്ട് വരരുത്...... കേട്ടല്ലോ.....

"""""""ഒരു അച്ഛന്റെ വാത്സല്യത്തോടെ അയാൾ ഫോൺവച്ചു..... എന്തായിരിക്കും അങ്കിൾന് പറയാൻ ഉള്ളത്... ചന്തു രുദ്രനെ നോക്കി..... ചില തെളിവുകൾ അദ്ദേഹത്തിന്റെ കൈകളിൽ ഉണ്ട്... വിദ്യാർത്ഥി രാക്ഷ്ട്രീയത്തിലൂടെ കടന്നു വന്ന കറ തീർന്ന പൊതു പ്രവർത്തകൻ ആണ്...... പക്ഷേ അദ്ദേഹവും അപകടത്തിൽ ആണന്നുള്ളതാണ് പരമമായ സത്യം............. രുദ്രൻ മീശ കടിച്ചു...... അതേ രുദ്ര...... ഈ കാലം കോണ്ട് എന്ത് നേടി വിനയചന്ദ്രൻ..... പദവി പോയാൽ ഭാര്യയെയും ആ പിഞ്ചു കുഞ്ഞിനെ കൊണ്ടു വീണ്ടും തെരുവിൽ.... കേറി കിടക്കാൻ ഒരിടം ബാക്കി ഉണ്ടോ ഏല്ലാം വിറ്റു തുലച്ചു പാവങ്ങളെ സഹായിച്ചല്ലേ......ആയ പ്രായത്തിൽ കെട്ടിയിരുന്നേൽ ഇപ്പോൾ നമ്മുടെ പ്രായത്തിൽ പിള്ളേര് കണ്ടേനെ......... മ്മ്മ്മ് """"ചന്തു റെഡി ആകു നമുക്ക് പോകാം..... എന്തയാലും അവന്മാർ പ്രതിഷേധിക്കട്ടെ....... എനിക്കു ഇന്ന് ആ ഡാൻനെ കാര്യം ആയി ഒന്നു സ്നേഹിക്കണം....അവന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി.. മുഖത്തു ദേഷ്യം തളം കെട്ടി... ... രുദ്രൻ മുറിയിലേക്കു നടന്നു..... വാവേ """യൂണിഫോം അയൺ ചെയ്തു കഴിഞ്ഞില്ലേ ഇത്‌ വരെ..... അല്പം കനപ്പിച്ചാണത് ചോദിച്ചത്..... പലതിനോടും ഉള്ള ദേഷ്യം മുഴുവൻ അവന്റെ സംസാരത്തിലും പ്രവർത്തിയിലും തെളിഞ്ഞു നിന്നു...

അയൺ ചെയ്യുവാ രുദ്രേട്ട..... അവൾ പതുക്കെ പറഞ്ഞു.... കുറെ നേരം ആയല്ലോ ഇത്‌ കൊണ്ടു കുത്തി ഇരിക്കാൻ തുടങ്ങിട്ട്.... ഇങ്ങോട്ടു താ.... അവൻ ആ ഷർട്ട്‌ അവിടെ ഇവിടെ പിടിച്ചു നോക്കി...... ഒന്ന് നേരെ ചൊവ്വേ ഒരു ജോലി ചെയ്യാൻ നിനക്ക് അറിയുവോ വാവേ... അവിടെ ഇവിടെ ചുളുക്കി വച്ച്....... അവൻ അത് ഒന്ന് ആഞ്ഞു കുടഞ്ഞു കൊണ്ടു ടേബിളിലേക്കു നിവർത്തി... മാറങ്ങോട്ടു...ഞാൻ ചെയ്തോളാം... വീണയെ ഒരു കൈ കൊണ്ടു അല്പം ബലത്തിൽ പിടിച്ചു മാറ്റി.... അവൾ ഡോറിനു അരികെ ചേർന്നു നിറഞ്ഞ മിഴിയോടെ അവനെ നോക്കി...... എന്തിനാ വാവേ എന്ത് പറഞ്ഞാലും ഈ കണ്ണ് നിറക്കുന്നത്.... അല്ലെങ്കിൽ തന്നെ ആവശ്യത്തിന് അധികം ടെൻഷൻ ഉണ്ട്... ഇനി കണ്ണ് നിറയുന്നെ കണ്ട് വേണോ ഞാൻ ഇറങ്ങി പോകാൻ...... വേണ്ട... ഞാൻ മുന്പിലോട്ടു വരുന്നില്ല.... ഞാൻ പോയേക്കാം അവൾ കരഞ്ഞു കൊണ്ടു മുറിക്കു പുറത്തേക്കിറങ്ങി... ശേ ""എനിക്കു ഇതെന്താ പറ്റിയത്.... ആ നാറിയോടുള്ള ദേഷ്യം മുഴുവൻ എന്റെ കൊച്ചിനോട് ആണോ തീർക്കുന്നത്.... വേണ്ടാരുന്നു... രുദ്രൻ ഒരു കൈ ഇടുപ്പിൽ കുത്തി മറു കൈ ടേബിളിന്റെ പുറത്തു വച്ച് നിന്നു......... വാവേ... എന്ത് പറ്റിയെടാ....അവൾ നേരെ പോയത് ചന്തുവിന്റര് മുറിയിലേക്കു ആണ്...

അവന്റെ നെഞ്ചിലേക്ക് വീണു പതം പറഞ്ഞു കരയാൻ തുടങ്ങി..... അയ്യേ """എന്റെ വാവക് നിന്റെ രുദ്രേട്ടനെ അറിയില്ലേ... ദേഷ്യം വന്നാൽ അവനു ഭ്രാന്താണ്.. അവന് കുറച്ചു ടെൻഷൻ ഉണ്ട് ഒഫിഷ്യൽ ആണ് അത് കൊണ്ടാണ് മോളോട് അങ്ങനെ പെരുമാറിയത്......മോള് ചെല്ല് കഴിക്കാൻ എടുത്തു വയ്ക്ക്.. ഞങ്ങൾ ഇപ്പോൾ വരാം..... ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ രുദ്രൻ അവളുടെ കൈയിൽ പിടിച്ചു തൊട്ടു അടുത്ത കസേരയിലേക് ഇരുത്തി..... സോറി """"ഒരുപാട് ടെൻഷൻ ഉണ്ട് മോളോട് അത് ഒന്നും പറഞ്ഞാൽ മനസ്സിൽ ആകില്ല അത് കൊണ്ടു അല്ലെ..... ഒന്ന് ചിരിച്ചേ...... അവൻ അല്പം ഇഡലി മുറിച്ചു അവളുടെ വായിലേക്ക് വച്ചു......അവൾ ഒരു കൈ കൊണ്ടു ഒഴുകി വന്ന കണ്ണ് നീർ തുടച്ചു ഒരു ചെറു ചിരിയോടെ അവനെ നോക്കി..... രുദ്രനും ചന്തുവും ചെല്ലുമ്പോൾ പ്രക്ഷോഭം തുടങ്ങി കഴിഞ്ഞിരുന്നു..... അവർക്ക് എതിരെ ഉള്ള മുദ്രാവാക്യം ഓഫീസ് റൂമിൽ വരെ അലയടിച്ചു.... സർ ഇവന്മാരെ എന്ത് ച്യ്യണം..... അജിത് ക്യാബിനിലേക്കു വന്നു..... സാദാരണ പോലെ തൊണ്ടയിലെ വെള്ളം വറ്റുമ്പോൾ എഴുനേറ്റ് പൊയ്ക്കൊള്ളും... ഇത്‌ ആ ഡേവിഡിനെ കാണിക്കാൻ ഉള്ള അടവ് ആണ് നന്നായി പുത്തെൻ എറിഞ്ഞിട്ടുണ്ട് അയാൾ... പക്ഷേ അതിലൊന്നും രുദ്രൻ വീഴില്ല എന്ന് ആ തെണ്ടിക് അറിയില്ലല്ലോ........ മ്മ്മ് """അതേ.. അജിത് ചിരിച്ചു കൊണ്ട് അവനെ നോക്കി... അപ്പൊ ഡാൻ...... ഞാൻ വരുവാ.... അവനെ കളത്തിലേക്ക് ഇറക്കിക്കോ...ചോദ്യം ചെയ്യുന്നു അത് മാത്രം പുറത്ത് അറിഞ്ഞാൽ മതി... രുദ്രൻ ചിരിച്ചു കൊണ്ട് കൈകൾ കോർത്തു മൂരി നിവർന്നു.............

അകത്തു സീക്രെട് മുറിയിൽ രുദ്രൻ ചെല്ലുമ്പോൾ ഡാൻ പുറകിലേക്കു കൈ കെട്ടി വച്ചു കുനിഞ്ഞ തലയുമായി കസേരയിൽ തൂങ്ങി ഇരിപ്പുണ്ട്..... രുദ്രൻ ക്യാപ് ഊരി ടേബിളിൽ വച്ചു മറ്റൊരു ചെയർ വലിച്ചു അവനു മുൻപിലേക്ക് ഇട്ടു അതിലേക്കു ഇരുന്നു......... ഡാൻ പതുക്കെ തല ഉയർത്തി നോക്കി... രുദ്രന്റെ കണ്ണിലെ രോഷം കണ്ടത് അവൻ ഒന്ന് ഭയന്നു......... മീശയിൽ പതിയെ തലോടി... രുദ്രൻ ലാത്തി കൊണ്ടു അവന്റെ തല ഉയർത്തി...... അപ്പോൾ ഉപ്പുകണ്ടത്തിലെ പുന്നാര കുടമേ ഉള്ളത് ഉള്ളതു പോലെ പറഞ്ഞാൽ നിനക്ക് കിട്ടുന്ന അടിയുടെ അളവ്കുറഞ്ഞിരിക്കും... അത് അല്ല എന്റെ കൈക്കു മെനക്കേട് ഉണ്ടാക്കാൻ ആണ് നിന്റെ ഉദ്ദേശ്യം എങ്കിൽ.... പച്ചക്കു കൊളുത്തും ഞാൻ.... രുദ്രൻ അവസാനത്തെ വാചകം പല്ല് കടിച്ചു കനപ്പിച്ചാണ് പറഞ്ഞത്....... പറ ആരാ നിനക്കൊക്കെ മയക്കു മരുന്ന് സപ്ലൈ ചെയ്യുന്നത്.......ചെറിയ കണ്ണി അല്ല വലിയ കണ്ണി അത് ആരാണ്..... മക്കള് വേഗം പറ... എനിക്കു... എനിക്കു ഒന്നും അറിയില്ല...... എനിക്കു ആരും മയക്കു മരുന്ന് തന്നിട്ടില്ല പ്ഫ *മോനെ......... രുദ്രൻ ചാടി എഴുന്നേറ്റതും അവനെ തൊഴിച്ചു നിലത്തേക്ക് എട്ടു.... കണ്ണനോട്‌ അവൻ കാട്ടിയ ക്രൂരതക്ക് പ്രതികാരം എന്നോണം രുദ്രൻ അവനെ കേറി മേഞ്ഞു.... സർ മതി ഇനി അടിച്ചാൽ ചെറുക്കൻ ചത്ത് പോകും പിന്നെ അത് മതി അടുത്ത പൊല്ലാപ്പിനു അജിത് രുദ്രനെ തടഞ്ഞു....

നീ നിന്റെ അച്ഛന്റെ ബലത്തിൽ ആണ് ഇരികുന്നത് എങ്കിൽ മോനെ നീ ചെവിക്കു നുള്ളിക്കോ അയാളെ വലിച്ചു കീറും ഈ രുദ്രൻ.... ഓഫിസ് റൂമിൽ കയറുമ്പോൾ രുദ്രന്റെ ദേഹം ദേഷ്യം കൊണ്ടു വിറക്കുന്നുണ്ട്..... അവൻ മുഷ്ടി ചുരുട്ടി ടേബിളിൽ ആഞ്ഞു ഇടിച്ചു.... സർ എത്ര കൊണ്ടാലും അവൻ സത്യം പറയില്ല... അവന്റെ പിന്നിൽ ആരാണ് എന്ന് അവൻ വാ തുറന്നു പറയില്ല.... നാമുക്ക് ഡേവിഡ് ജോണിനെ പൊക്കിയാലോ..... അജിത് സംശയത്തോടെ രുദ്രനെ നോക്കി..... ഇത്‌ വരെ അജിത്തിന് കാര്യം മനസ്സിൽ ആയിലല്ലേ.... രുദ്ൻ ചിരിച്ചു കൊണ്ടു അജിത്തിനെ നോക്കി... അജിത് സംശയത്തോടെ രുദ്രനെ നോക്കി... ഇതിനു പിന്നിൽ ഉള്ള വ്യക്തി അത് ആരാണെന്നു അവനും അറിയില്ല....അവനും അവന്റെ അച്ഛനും ബിനാമികൾ മാത്രം ആണ്... .. അവനെയും ഡേവിഡിനെയും നമുക്ക് മുൻപിൽ ഇട്ടു അയാൾ മറഞ്ഞിരുന്നു കളിക്കുവാണ്.... നമുക്ക് നോകാം കളി എവിടെവരെ പോകും എന്ന്..... അത് വരെ അവൻ കസ്റ്റഡിയിൽ ഇരിക്കട്ടെ അല്ലങ്കിൽ അവന്റെ ജീവൻ തന്നെ അപകടത്തിൽ ആകും... രുദ്രൻ ഗൂഢമായി ഒന്ന് ചിരിച്ചു കൊണ്ടു എഴുനേറ്റു... പിന്നെ..... അജിത് ഡേവിഡ് എന്ന പുത്തെൻ പണക്കാരന്റെ സാമ്പത്തിക സോഴ്സ് അത് രണ്ട് ദിവസത്തിനകം എന്റെ ടേബിളിൽ വരണം അതിനു ശേഷം അയാളെ നമ്മൾ പോക്കുന്നു.... നമ്മുടെ ഊഹം ശരി ആണെങ്കിൽ അയാൾക്കു ആ വ്യക്തിയുമായി അടുത്ത ബന്ധം ഉണ്ട്.....അങ്ങനെ എങ്കിൽ അധികം താമസിക്കാതെ നമുക്ക് ഈ കേസ് ക്ലോസ് ചെയ്യ്‌യം.... രുദ്രൻ ഡോർ തുറന്നു പുറത്തേക്കു പോയി...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വൈകിട്ട് വീണയും മീനുവും രുക്കുവും ആവണിയും കൂടെ ആണ് കാവിൽ വിളക്ക് വയ്ക്കാൻ പോയത്........ കാവിലമ്മയുടെ മുൻപിൽ നിറ കണ്ണുകളോടെ രുക്കു കൈ കൂപ്പി....... അമ്മേ """"""എന്റെ കണ്ണേട്ടന്റെ ജീവൻ തിരിച്ചു തന്നതിന് പകരം ആയി എന്റെ ജീവൻ എടുത്തോ... സന്തോഷത്തോടെ അമ്മയുടെ മുൻപിൽ എന്റെ ജീവൻ ഞാൻ കാണിക്ക വയ്ക്കും.... അവൾ പൊട്ടിക്കരഞ്ഞു പോയിരുന്നു... രുക്കു എന്താ മോളേ ഈ പറയുന്നത്... നിന്റെ ജീവൻ കൊടുക്കാൻ ആണെങ്കിൽ പിന്നെ ആർക്കു വേണ്ടിയാ നിന്റെ കണ്ണേട്ടൻ ജീവിതത്തിലേക്ക് തിരിച്ചു വന്നത്....... ആവണി അവളുടെ കണ്ണ് തുടച്ചു.... വയ്യ ചേച്ചി ദുരന്തങ്ങൾ കണ്ട് മടുത്തു...... സഹിക്കാൻ കഴിയുന്നില്ല ഒന്നും... രുക്കുവും ആവണിയും ഒരു വശത്തേക്കു ഇരുന്നു.... മോളേ വാവേ നീ പോയി കാൽവിളക്കിൽ തിരി തെളിക്കു....... ഇവൾ കുറച്ചു നേരം ഇവിടെ ഇരിക്കട്ടെ മനസ്‌ ഒന്ന് ശാന്തം ആകും വരെ... ആവണി രുക്കുവിന്റെ മുടിയിഴകൾ തലോടി കൊണ്ടു ഇരുന്നു..... കാവിലമ്മയെ തൊഴുതു പുറത്ത് ഇറങ്ങിയ വീണ പുറത്തു കാൽവിളക്കിൽ തിരി തെളിച്ചു കൊണ്ടിരുന്നു..... പെട്ടന്നു വിളക്കിലെ അഗ്നി വിരലിൽ തട്ടി.... ആാാ """അവൾ കൈ ഒന്ന് വലിച്ചു കൊണ്ടു കുടഞ്ഞു നേരെ നോക്കി.... ആ രൂപം അവളുടെ മുൻപിൽ....... അവളുടെ കണ്ണുകൾ പിടഞ്ഞു... നാവെടുക്കാൻ അവൾ ബുദ്ധിമുട്ടി... രു.. രു... ചെ.. ചേച്ചി.... അവൾ രുക്കുവിനെയും ചേച്ചി മാരെയും നാവെടുത്തു വിളിക്കാൻ ശ്രമിച്ചു... ശബ്ദം ഇല്ലാതെ വെറും കാറ്റു മാത്രം വായിൽ നിന്നും പുറത്തേക്കു വന്നു.... പുറകോട്ടു വേച്ചു വേച്ചു... ശ്വാസം വലിച്ചു കൊണ്ടു അവൾ താഴേക്കു വീണു......... ആ രൂപം അപ്പോഴും ക്രൂരമായ ചിരിയോടെ അവളെ നോക്കി നിന്നു...........................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story