രുദ്രവീണ: ഭാഗം 67

rudraveena

എഴുത്തുകാരി: മിഴിമോഹന

ആ രൂപം അവളുടെ മുൻപിൽ....... അവളുടെ കണ്ണുകൾ പിടഞ്ഞു... നാവെടുക്കാൻ അവൾ ബുദ്ധിമുട്ടി... രു.. രു... ചെ.. ചേച്ചി.... അവൾ രുക്കുവിനെയും ചേച്ചി മാരെയും നാവെടുത്തു വിളിക്കാൻ ശ്രമിച്ചു... ശബ്ദം ഇല്ലാതെ വെറും കാറ്റു മാത്രം വായിൽ നിന്നും പുറത്തേക്കു വന്നു.... പുറകോട്ടു വേച്ചു വേച്ചു... ശ്വാസം വലിച്ചു കൊണ്ടു അവൾ താഴേക്കു വീണു......... ആ രൂപം അപ്പോഴും ക്രൂരമായ ചിരിയോടെ അവളെ നോക്കി നിന്നു......... കണ്ണുകളിൽ ബോധം മറയുമ്പോഴും അവൾ കണ്ടു അവളെ തിരിഞ്ഞു നോക്കി നടന്നകലുന്ന ആ കറുത്ത വേഷധാരി ആയ ആറടി പൊക്കക്കാരനെ................ രുക്കമ്മ നിന്റെ വിഷമം മാറിയോ... കാവിലെ നടയിൽ വിളക്ക് തെളിയിച്ചു കൊണ്ടു ആവണിയും മീനുവും രുക്കുവിന്റെ അടുത്തേക് ഇരുന്നു.... ചേച്ചി വാവ എവിടെ കുറെ നേരം ആയല്ലോ പുറത്തേക്കു ഇറങ്ങിയിട്ട്.... രുക്കു സംശയത്തോടെ പുറത്തേക്കു തല നീട്ടി നോക്കി.... അത് ശരിയാണല്ലോ ഇവൾ എന്ത് എന്ത് ചെയ്യാ ഇത്രേം നേരായിട്ട്...... വാവേ """ടി വാവേ """"ആവണി നീട്ടി വിളിച്ചു..... ഞാൻ പോയി നോക്കി വരാം ആവണി... മീനു പതുക്കെ പുറത്തേക് ഇറങ്ങി.....

വാവേ """മോളേ..... അവൾ കൽവിളക്കിന്റെ അടുത്തേക് നീങ്ങി... ഇവൾ ഇത്‌ എവിടെ പോയി സാരി തുമ്പ് പിടിച്ചു മീനു ചുറ്റും നോക്കി...... അയ്യോ.... ആവണി....... എന്റെ മോള്....... വാവേ """""മീനു മതിലിനോട് ചേർന്നു ബോധം അറ്റ് കിടക്കുന്ന വീണക് അരികിലേക്ക് അവൾ പടച്ചിരുന്നു........ മീനു ചേച്ചിടെ കരച്ചിൽ അല്ലെ ചേച്ചി.... """ അതേ """""എന്താ പറ്റിയത്.... വെപ്രാളപ്പെട്ട് ആവണിയും രുക്കുവും പുറത്തേക് ഓടി വന്നു..... വാവേ... """എന്താ മോളേ.... മീനു എന്താടാ ഇവൾക് പറ്റിയത്..... അറിയില്ല...... ആവണി... ഞാൻ വന്നപ്പോൾ....വാവ... മീനുന്റെ തൊണ്ട ഇടറി... . മോളേ രുക്കു നീ....നീ.. വീട്ടിലോട്ടു ഓടി പോയി ഏട്ടന്മാരെ വിളിച്ചോണ്ട് വാ... ആ ഇപ്പോ... ഇപ്പോൾ രണ്ടു പേരും വന്നു കാണും........ മീനു എന്തോ ഓർത്ത പോലെ പറഞ്ഞു... രുക്കു ഓടുന്നതിനു ഇടയിൽ കാലിടറി തുടങ്ങിയിരുന്നു... എന്റെ കാവിലമ്മേ എന്റെ വാവ.... അവൾക് ഒന്ന് പറ്റരുതേ......... ദൂരെ നിന്നെ അവൾ കണ്ടു ബാൽക്കണിയിൽ ചന്തു ചായ കുടിച്ചു കൊണ്ടു ലാപ്ടോപ്പിൽ കാര്യമായ നോക്കി ഇരിക്കുവാണ്..... ഏട്ടാ """"ചന്തുവേട്ട..... ഏട്ടാ........അണച്ചു കൊണ്ടു അവൾ അലറി...... ങ്‌ഹേ """രുക്കു അല്ലെ..ഇവൾക്കിതെന്ത് പറ്റി .ചന്തു ലാപ് താഴെ വച്ചു എത്തി നോക്കി... എന്താ """"അവൻ കൈ കൊണ്ടു ആരാഞ്ഞു... വാവ....

""വാവ... ഏട്ടാ ഓടി വാ.... എന്റെ വാവ... അവൾ നിന്നു അണച്ചു... ഓടി വാ.... വാവ...കരഞ്ഞു കൊണ്ടു അവൾ തിരിഞ്ഞു ഓടി... വാവ """അയ്യോ എന്റെ കുഞ്ഞ്.... രുദ്ര... ഡാ അവൻ രുദ്രന്റെ മുറിയിലേക്കു ഓടി.... ബാത്റൂമിനു അകത്തു നിന്നും വെള്ളം വീഴുന്ന ശബ്ദം... രുദ്ര """രുദ്ര ""അവൻ ബാത്റൂമിലെ ഡോറിൽ ആഞ്ഞു അടിച്ചു.... എടാ ഡോർ തുറക്ക്.... എന്താടാ """കിടന്നു അമറുന്നതു നിന്റെ ആരേലും ചത്തോ.... കതകു തുറന്നു ടവൽ കൊണ്ടു തല തുടച്ചു അവൻ പുറത്തേക്കിറങ്ങി.... എടാ... വാവ... കാവിൽ... നീ ഓടി വാ... അത്രയും പറഞ്ഞു ചന്തു പുറത്തേക് ഓടി... വാവ"""""...രുദ്രൻ ഒരു നിമിഷം തറഞ്ഞു നിന്നു... ടവൽ വലിച്ചെറിഞ്ഞു ഒരു ടീഷർട് എടുത്തു ഇട്ടു കൊണ്ടു ചന്തുവിന് പുറകെ ഓടി..... രുദ്രനും ചന്തുവും ഓടി ചെല്ലുമ്പോൾ... പതുക്കെ കണ്ണ് തുറന്നു മീനുവിന്റെ മടിയിൽ കിടക്കുവാണ് വീണ പേടിച്ചു അരണ്ടു വിറക്കുന്നുണ്ട് ശരീരം... അവൾ ആവണിയുടെ കൈ മുറുകെ പിടിച്ചു നെഞ്ചോട് ചേർത്തു ഇരുന്നു... വാവേ """"മോളേ... രുദ്രനും ചന്തുവും അവൾക്കു അരികിലേക്ക് പടഞ്ഞ ഇരുന്നു... രുദ്രൻ അവളെ നെഞ്ചിലേക്ക് ചേർത്തു.... എന്ത് പറ്റിയെടാ... എന്താ എന്റെ വാവക് പറ്റിയത്.. രുദ്രേട്ടൻ രാവിലെ വഴക് പറഞ്ഞത് കൊണ്ടാണോ... രുദ്രൻ കുഞ്ഞിനെ പോലെ ആണ് പെരുമാറിയത്...

മീനു എന്തടാ അവൾക്കു പറ്റിയത് അവള് നല്ല പോലെ വിറക്കുന്നണ്ടല്ലോ ... ചന്തു അവളുടെ കയിലേക്കു പിടിച്ചു....... അറിയില്ല ഏട്ടാ അവൾ കാൽവിളക്കിൽ തിരി വയ്ക്കാൻ വന്നതാ.... കുറെ നേരം ആയിട്ട് കാണാഞ്ഞിട്ട് വന്നു നോക്കിയപ്പോൾ..... മീനു പൊട്ടി കരഞ്ഞു പോയി... എന്താടാ പറ്റിയത്... എന്തേലും കണ്ട് പേടിച്ചോ എന്റെ വാവ.... ഹ്ഹ്ഹ്.... """"മ്മ്മ്ഹ്ഹ്.... അവൾ നാക്കെടുക്കാൻ പാട് പെട്ടു കൊണ്ടു അയാൾ പോയ വഴിയേ ചൂണ്ടി... ജ... ജ...ജലന്ധരൻ... ജലന്ധരൻ അമ്മാവൻ..... രുദ്രനും ചന്തുവും അവൾ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി.... ജലന്ധരൻ അമ്മാവനോ ഇവിടൊ.... ചന്തു സംശയത്തോടെ നോക്കി.... അത് മോൾക്ക് തോന്നിയത് ആയിരിക്കും...കഥ ഒകെ അറിഞ്ഞു കഴിഞ്ഞു നിന്റെ ഉള്ളിലെ ഭയം ആണ്.... അങ്ങനെ തോന്നിക്കുന്നത്.. വാ വീട്ടിലേക്കു പോകാം..... രുദ്രൻ അവളെ രണ്ട് കയ്യിലും കോരി എടുത്തു മുന്നോട്ട് നടന്നു.... പെട്ടന്നു തന്നെ ചന്തു രുദ്രന്റെ കൈ മുട്ടിൽ മറ്റുള്ളവർ അറിയാതെ ഒന്ന് പിടിച്ചു.. രുദ്രൻ ഒരു നിമിഷം നിന്നു... രണ്ടു പേരും ചെവി വട്ടം പിടിച്ചു... കാടുകൾക്കിടയിലെ അസാധാരണ കാൽപ്പെരുമാറ്റം അവർ തിരിച്ചു അറിഞ്ഞു... എന്താ രുദ്രേട്ട... നിന്നത്..... രുക്കു സംശയത്തോടെ ചോദിച്ചു... ഏയ് ഒന്നുമില്ല ഇവളെ ഒന്ന് നേരെ എടുക്കാൻ നിന്നതാണ്....

വീണയെ കുറച്ചു കൂടി ചേർത്തു കൊണ്ടു രുദ്രൻ ചന്തുവിനെ കണ്ണ് കാണിച്ചു മുന്നോട്ട് നടക്കാം എന്ന്..... വല്യൊത്തേക്കു അവളെ എടുത്തു കൊണ്ടു വരുമ്പോൾ തങ്കു ഓടി വന്നു.... അയ്യോ എന്താ എന്റെ കുഞ്ഞിന് പറ്റിയത്....ശോഭേ അവർ അലറി... എന്താ നാത്തൂനേ....ശോഭയും അംബികയും രേവതിയും ഓടി വന്നു...... എന്താ... എന്താ... അവൾക്കു പറ്റിയത്.... ഒന്നുമില്ല അവൾ ഒന്ന് തല ചുറ്റി വീണു എല്ലാരും കൂടി കിടന്നു കരഞ്ഞു അവളെ പേടിപ്പിയ്ക്കണ്ട ... രുദ്ര നീ അവളെ ആ സെറ്റിയിലേക്കു കിടത്തു... ചന്തു സെറ്റി ഒന്ന് തട്ടി കൊണ്ടു പറഞ്ഞു.... രുദ്രന്റെ മടിയിലേക്ക് തല വച്ചു അവൾ കിടന്നു.... അവളുടെ കണ്ണിൽ അപ്പോഴും ഭയം നിഴലിച്ചു... അവൾ ചുറ്റും നോക്കി..... ഒന്നും ഇല്ല """പേടിക്കണ്ട എല്ലാരും അടുത്തുണ്ട്... അവളുടെ മുഖം നെഞ്ചോട് ചേർത്തു പതിയെ കാതിൽ രുദ്രൻ പറഞ്ഞതും അവൾ അവന്റെ മുഖത്തേക്കു നോക്കി....... അവൻ ആ മുടിയിഴകൾ പതിയെ തലോടി... അല്ലങ്കിൽ തന്നെ അവൾക്കു രണ്ടു ദിവസം ആയിട്ട് ഒരു വിളർച്ചയും ക്ഷീണവും ഉണ്ട്....

നിങ്ങൾ പോയി കഴിഞ്ഞാൽ അവിടെ ഇവിടെ തൂങ്ങി പിടിച്ചിരുന്നു ഓരോന്ന് ആലോചിച്ചു കൂട്ടുന്നെ കാണാം.... രേവതി ശാസനയോടെ അവളുടെ തലയിൽ തലോടി......... രുദ്ര അവളെ നല്ല ഒരു ഡോക്ടറെ കാണിക്കു നാളെ തന്നെ...... ശോഭ ഒരു ഗ്ലാസ് വെള്ളം ആയി വന്നു അവന്റെ കൈയിൽ കൊടുത്തു..... ഡോക്ടറെ ഒന്നും കാണണ്ട എനിക്ക്... എനിക്കു ഒന്ന് കിടന്നാൽ മതി.....അവൾ ആ വെള്ളം വാങ്ങി കുടിച്ചു.... മോനെ നീ അവളെ മുറിയിൽ കൊണ്ടു പൊക്കോ... ശോഭ ഗ്ലാസ് വാങ്ങി... രുദ്രൻ അവളെ താങ്ങി എടുത്തു മുകളിലേക്കു കയറി......... കട്ടിലിലേക്ക് അവളെ കിടത്തി തലയിൽ പതിയെ തലോടി നെറുകയിൽ മുഖം അമർത്തി...... രുദ്രേട്ട """""ഞാൻ കള്ളം അല്ല പറഞ്ഞത് ഞാൻ കണ്ടു അയാളെ ഞാൻ കണ്ടു...... രുദ്രൻ അവളുടെ മുഖത്തേക്കു നോക്കി..... എന്താ കണ്ടത്...... അന്ന് നമ്മൾ ഇരികത്തൂർ മനയിൽ വച്ചു കണ്ടില്ലേ അയാൾ ......അയാൾ എന്റെ അടുത്തേക് വന്നു.....എന്നെ തറപ്പുച്ചു നോക്കി... വാവേ നിനക്ക് തോന്നിയത് ആണെടാ.....അയാൾ ജാതവേദൻ ആണ് സഞ്ജയന്റെ അമ്മാവന്റെ മകൻ നീ ആ കഥ കേട്ടപ്പോൾ ജലന്ദരനായി നിന്റെ മനസ്സിൽ തോന്നിയ രൂപത്തിന് അയാളുമായി സാദൃശ്യം തോന്നി ......അത്രേ ഉള്ളു....... പിന്നെ അയാൾ എന്തിനാണ് നിന്നെ തിരക്കി ഇവിടെ വരുന്നത്......

എന്റെ കുഞ്ഞിനെ കൊല്ലാൻ....... സമ്മതിക്കില്ല.... അവനെ ഞാൻ കൊല്ലും....വീണ ഉദരത്തിൽ മുറുകെ പിടിച്ചു കൊണ്ടു മുന്നിലേക്ക് ആഞ്ഞു.... അവളിലെ ഭാവഭേദം രുദ്രനിൽ പകപ്പ് ഉളവാക്കി... വാവേ """നീ... നീ എന്താ ഇങ്ങനെ ഒകെ പറയുന്നത്..... നമുക്ക് ഒരു കുഞ്ഞ് ഉണ്ടായാൽ അതിനെ സംരക്ഷിക്കാൻ ഞാനും ചന്തുവും ഒകെ ഇല്ലേ അങ്ങനെ കണ്ടവന്മാർക് ഇട്ടു കൊടുക്കാൻ ആണോ നമ്മുടെ കുഞ്ഞു.... രുദ്രൻ അവളെ നെഞ്ചോട്‌ ചേർത്തു.... മ്മ്മ്മ് """""രുദ്രേട്ട എനിക്ക് ഉറക്കം വരുന്നു.... ഞാൻ ഒന്ന് കിടന്നോട്ടെ...... എന്റെ അടുത്തു നിന്നു പോകല്ലേ രുദ്രേട്ട ""എനിക്ക് പേടിയാ അവൾ അവന്റെ കൈയിൽ പിടി മുറുക്കി.... ഇല്ല... പോകില്ല..... ഉറങ്ങിക്കോ """"".......... അവൾ മയക്കത്തിലേക്കു വീഴുന്നത് നോക്കി... ആ മുടിയിൽ തഴുകി ഇരുന്നു............ രുദ്ര... """"....ചന്തുവിന്റെ ശബ്ദം കേട്ടതും രുദ്രൻ ചൂണ്ടു വിരൽ ചുണ്ടോടു അടുപ്പിച്ചു മിണ്ടരുതെന്നു കാണിച്ചു...... ഉറങ്ങിയോ """"..... മ്മ്മ് """"ഉറങ്ങി..... രുദ്രൻ ഒരു പുതപ്പെടുത്തു നെഞ്ചോരം അവളെ പുതപ്പിച്ചു... നെറുകയിൽ ചുണ്ട് അമർത്തി...... പുറത്തേക്കു ഇറങ്ങി...... രുദ്രൻ ബാൽക്കണിയിൽ ചെല്ലുമ്പോൾ ചന്തു ദൂരെക് മിഴി നട്ടു നില്പുണ്ട്...... ഡാ """"ചന്തു...... അയാൾ.... തേടി വന്നു അല്ലെ.... രുദ്രൻ അവന്റെ സമീപം പോയി നിന്നു.... മ്മ്മ് """"..

.സഞ്ജയൻ പറഞ്ഞത് പ്രകാരം ആണെങ്കിൽ അയാളുടെ വരവ് നമ്മൾ പ്രതീക്ഷിച്ചതു അല്ലെ രുദ്ര... മ്മ്മ്.... അതേ പക്ഷേ ഇപ്പോൾ ഇങ്ങനെ ഒരു വരവ്... അതും എന്റെ കൊച്ചിനെ അയാൾ ഭയപ്പെടുത്താൻ നോക്കി കൊണ്ടു .... ഞാൻ അയാളെ അങ്ങ് തീർക്കട്ടെ..... അരുത് രുദ്ര സഞ്ജയൻ പറഞ്ഞ വാക്കുകൾ നിനക്ക് ഓർമ്മ ഇല്ലേ..... മ്മ്മ് """"രുദ്രൻ അലസമായി മൂളി......ചന്തു """അയാൾ കാവിനുള്ളിൽ എങ്ങനെ... അതോ വാവക് തോന്നിയത് ആണോ... ഭയത്തിൽ നിന്നും ഉടലെടുക്കുന്ന ഒരു തരം വിഭ്രാന്തി... അല്ല രുദ്ര """അവിടെ നമ്മളെ കൂടാതെ മറ്റൊരാൾ കൂടെ ഉണ്ടായിരുന്നു...... നാമുക്ക് കാവ് വരെ ഒന്ന് പോയി നോക്കിയാലോ...ചന്തു പറഞ്ഞതും രുദ്രൻ അവനെ നോക്കി..... . പോകണോ """"അത് ഈ സമയത്ത്..... """ വേണം ചന്തു """അയാൾ അവിടെ വന്നതിന്റെ എന്തെങ്കിലും ഒരു തെളിവ് അത് അവിടെ കാണും..... മ്മ്മ് """"അത് നേരാണ്.... അവർ രണ്ടുപേരും പതിയെ കാവിലേക്കു നടന്നു """""ചെറിയ ഒരു ടോർച്ചു വെട്ടം മാത്രമാണ് അവർ വെളിച്ചത്തിനായി ഉപയോഗിച്ചത് .... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഇരിക്കത്തൂർ മന """""" മൂർത്തി കൊണ്ടു വച്ച ഔഷധ കഞ്ഞിയിൽ വെറുതെ പ്ലാവില കുത്തുമായി ചികഞ്ഞിരിക്കുവാണ് ഉണ്ണി.....

എന്തെ ഉണ്ണി കഞ്ഞി കുടിക്കുന്നില്ലേ """...എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുവോ... സഞ്ജയൻ അവന്റെ കണ്ണിലും നെറ്റിയിലും ഒന്ന് ഉഴിഞ്ഞു..... ഇല്ല """തിരുമേനി ദേഹത്തിനു അല്ല മനസിനാണ് വേദന... രണ്ട് ദിവസം ആയി അരുതാത്ത സ്വപ്നങ്ങൾ കാണുന്നു... വല്യൊത്തു ആർക്കോ അപകടം വരും പോലെ മനസ്‌ വിളിച്ചു പറയുന്നു... എനിക്കു രുദ്രേട്ടനോട് ഒന്ന് സംസാരിക്കണം ഒന്നു ഫോൺ ചെയ്തു തരുവോ.... അതിനെന്താ... സഞ്ജയൻ രുദ്രന്റെ ഫോണിലേക്കു ഡയല് ചെയ്തു.......... റിങ് പോകുന്നുണ്ട് ഫോൺ എടുക്കിന്നില്ല........ രുദ്രൻ ഏതെങ്കിലും തിരക്കിൽ ആയിരിക്കും രാവിലെ വിളിച്ചു തരാം... ഉണ്ണി ഇപ്പോൾ കിടന്നോളു......മൂർത്തി കഞ്ഞി മാറ്റിക്കോളൂ ഉണ്ണി ഉറങ്ങട്ടെ... സഞ്ജയൻ ഒന്ന് ചിരിച്ചു കൊണ്ടു പുറത്തേക്കു ഇറങ്ങി.... ഉണ്ണി പതിയെ ആ തടികട്ടിലിന്റെ ഹെഡ് റെസ്റ്റിലേക്കു തല വച്ചു കണ്ണുകൾ അടച്ചു.... പതുക്കെ മയക്കത്തിലേക്കു അവൻ വഴുതി.... '""സ്വപനത്തിൽ അവൻ കണ്ടു ജലന്ധരൻ ..... അയാൾ അവന്റെ സിദ്ധാർത്ഥന്റെ തൊണ്ടക്കുഴിയിലേ മർമ്മത്തിലേക്കു ചൂണ്ടു വിരൽ ചുഴറ്റി........ കണ്ണ് പുറത്തേക്കു തുറിച്ചു ജീവൻ പോകുന്ന സിദ്ധാർത്ഥനിൽ അവൻ രുദ്രനെ കണ്ടു...... """"""" രുദ്രേട്ട """""""ഒരു അലർച്ചയോടെ അവൻ തല ഉയർത്തി......... ഉണ്ണി ആകെ വെട്ടി വിയർത്തു...... എന്റെ രുദ്രേട്ടൻ """""രുദ്രേട്ടൻ...... അവൻ രുദ്രന്റെ പേര് വിളിച്ചു കരഞ്ഞു കൊണ്ടിരുന്നു.... എന്താ ഉണ്ണി..... എന്ത് പറ്റി...... സഞ്ജയൻ ഓടി അകത്തേക്കു വന്നു...... എന്റെ..... എന്റെ......

എന്റെ രുദ്രേട്ടനെ അവൻ കൊല്ലും ആ ജലന്ധരൻ """".... ഉണ്ണി സ്വപ്നം കണ്ടോ.....സഞ്ജയൻ അവന്റെ തലയിൽ തലോടി അടുത്തു ഇരുന്ന ടവൽ എടുത്തു അവന്റെ വിയർപ്പുകണങ്ങൾ തുടച്ചു.... മ്മ്മ് """""കണ്ടു..... ഉണ്ണി ആ സ്വപ്നം അവനെ ധരിപ്പിച്ചു...... പേടിക്കണ്ട..... ചില ഓർമ്മകൾ ഒരു ഭയം പോലെ പിന്തുടരും...... രുദ്രന് ഒന്നും സംഭവിക്കില്ല.... ആദിശക്തി അവനിൽ ലയിച്ചു കഴിഞ്ഞു..... ഇനി അവനെ തോൽപിക്കാൻ ജലന്ദരനു കഴിയില്ല.......ഇനി ജലന്ധരനെ പ്രതിരോധിക്കാൻ ഉള്ള അടവുകൾ രുദ്രൻ സ്വായത്തം ആക്കണം... അത്രേ വേണ്ടു... പിന്നെ ഈ സ്വപ്നം....... അതിനു അർത്ഥം... ജലന്ധരൻ ഭയക്കുന്ന ആളു വരാറായി.... അത് അവനിൽ അസ്വസ്ഥത ഉണ്ടാക്കി തുടങ്ങി......അതിന്റെ ഒരു ഭാഗം മാത്രം ആണ് ഈ സ്വപ്നം സഞ്ജയന്റെ മുഖം ഒന്ന് കൂടി തെളിഞ്ഞു..... കണ്ണുകളിൽ ചെറു കുസൃതി തെളിഞ്ഞു.... ങ്‌ഹേ """"സത്യം ആണോ..... ഉണ്ണി ആകാംഷയോടെ സഞ്ജയൻ നോക്കി... അതേ ആ സന്തോഷ വാർത്ത ഉടനെ നമ്മളെ തേടി വരും....... വരണം.......... ജലന്ധരൻന്റെ അന്തകൻ... അവൻ വരവ് അറിയിച്ചു കഴിഞ്ഞു....ജാതവേദന്റെ അസ്വസ്ഥത അത് ഞാൻ നേരിട്ട് കണ്ടു ..

അതിൽ നിന്നും അവൻ ഭയക്കുന്ന ആളുടെ വരവ് ഞാൻ മനസ്സിൽ ആക്കി കഴിഞ്ഞു.. . ....... ഇനി അവൻ അടങ്ങി ഇരിക്കില്ല....... ഭ്രാന്തനെ പോലെ അലയും..രുദ്രന്റെ കൈയിൽ നിന്നു വാങ്ങി കൂട്ടുകയും ചെയ്യും..... ഹ്ഹ ഹഹാ.... സഞ്ജയൻ പൊട്ടി ചിരിച്ചു ..... ഉണ്ണി... കണ്ണ് നിറച്ചു കൊണ്ടു കാവിലമ്മയെ മനസ്സിൽ തൊഴുതു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കാവിലെ ചുറ്റും ടോർച്ചു തെളിച്ചു നോക്കുകയാണ് രുദ്രനും ചന്തുവും.....പതുക്കെ ആൽമരത്തിനു അപ്പുറം മരങ്ങൾ തിങ്ങി നിറഞ്ഞ ചെറിയ കാട്ടിലേക്കു അവർ കടന്നു.........ചീവീടുകളും ശബ്ദം ഇരുട്ടിനെ ഭേദിച്ച് അലയടിച്ചു കൊണ്ടു ഇരുന്നു.... അതിനിടയിൽ അവർ തിരിച്ചറിഞ്ഞു അല്പം മുൻപ് കാതുകളിൽ പതിച്ച ആ കാല്പെരുമാറ്റം തങ്ങൾക് പിന്നിൽ ആയി........ പരസ്പരം മുഖത്തോടു മുഖം നോക്കി ഒന്ന് ചിരിച്ചു കൊണ്ടു കൈകൾ കോർത്തു പിടിച്ചു പുറകോട്ടു രണ്ടടി വച്ചു....... പതിയിരിക്കുന്ന ശത്രുവിനെ പ്രതിരോധിക്കാൻ അവർ തയാറായി കഴിഞ്ഞിരുന്നു....................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story