രുദ്രവീണ: ഭാഗം 68

rudraveena

എഴുത്തുകാരി: മിഴിമോഹന

കാവിനു ചുറ്റും ടോർച്ചു തെളിച്ചു നോക്കുകയാണ് രുദ്രനും ചന്തുവും.....പതുക്കെ ആൽമരത്തിനു അപ്പുറം മരങ്ങൾ തിങ്ങി നിറഞ്ഞ ചെറിയ കാട്ടിലേക്കു അവർ കടന്നു.........ചീവീടുകളുടെ ശബ്ദം ഇരുട്ടിനെ ഭേദിച്ച് അലയടിച്ചു കൊണ്ടു ഇരുന്നു.... അതിനിടയിൽ അവർ തിരിച്ചറിഞ്ഞു അല്പം മുൻപ് കാതുകളിൽ പതിച്ച ആ കാല്പെരുമാറ്റം തങ്ങൾക് പിന്നിൽ ആയി........ പരസ്പരം മുഖത്തോടു മുഖം നോക്കി ഒന്ന് ചിരിച്ചു കൊണ്ടു കൈകൾ കോർത്തു പിടിച്ചു പുറകോട്ടു രണ്ടടി വച്ചു....... പതിയിരിക്കുന്ന ശത്രുവിനെ പ്രതിരോധിക്കാൻ അവർ തയാറായി കഴിഞ്ഞിരുന്നു.................. പുറകിൽ നിന്നും ഓടി വന്ന ഒരുവനെ കോർത്ത കൈയാൽ വട്ടം എടുത്തു എറിഞ്ഞതും അവൻ വശത്തിലെ തെങ്ങിലേക്കു ചെന്നു ഇടിച്ചു ഒരു അലർച്ചയോടെ താഴേക്കു വീണു............ അപ്പോഴേക്കും അവർക്ക് ചുറ്റും കൈകളാൽ ചങ്ങല തീർത്തു പത്തു പന്ത്രണ്ട് ആളുകൾ നിരന്നിരുന്നു........ പെരുവിരൽ ഊന്നി രുദ്രനും ചന്തുവും വായുവിൽ ഒന്നും ചുഴറി കൈകൾ വീശി താഴേക്കു പതിച്ചു നാലഞ്ചു പേര് അതിനോടകം താഴേക്കു വീണു....

വാരിയെല്ല് തകർന്ന പോലെ അവന്മാർ താഴെ കിടന്നു ഉരുണ്ടു........ ബാക്കി ഉള്ള ഗുണ്ടകൾ ഒന്നു പതറി എങ്കിലും അവർക്ക് ഇടയിൽ നിന്നും രണ്ടുപേർ അലർച്ചയോടെ മുന്നോട്ട് ഓടി വന്നു... പരസ്പരം കയ്കൾ കോർത്തു പെരുവിരലിൽ ഒന്നു പുറകിലേക്കു വട്ടം പിടിച്ചു മുൻപോട്ടു ആഞ്ഞു അവന്മാരുടെ നെഞ്ചിന്കൂട് തകർത്തു പോയിരുന്നു അവരുടെ കൈകൾ..... പേടിച്ചു ഓടാൻ തുടങ്ങിയ ഒരുവനെ ചന്തു പെരുവിരലിൽ ചാടി മുതുകിൽ ചവുട്ടി താഴെക്ക് ഇട്ടു......... ബാക്കി ഉള്ളവർ ഓടുമ്പോൾ അയാളുടെ രണ്ടു കൈ അവൻ പുറകിൽ കെട്ടി പൂട്ടിയിരുന്നു........... അവനെ കാവിന്റെ ആല്മരത്തിന്റെ ചുവട്ടിൽ വലിച്ചു ഇട്ടു അവന്റെ രണ്ടു ചെകിടും അടിച്ചു പൊളിച്ചു.......... പറ """ആരാ പുറകിൽ..... നിന്റെ ഒകെ.... അത്.... അത്........ അയാൾ അടി കൊണ്ടു ചീർത്ത കണ്ണുകൾ പൊക്കി നോക്കി.... പറയെടാ... രുദ്രന്റെ ഒരു അടി കൂടി അവന്റെ മുഖത്തു വീണു.... ഡേവിഡ് """"ഡേവിഡ് സർ....... എന്തായിരുന്നു ഉദ്ദേശ്യം... ഞങ്ങൾ ആയിരുന്നോ.... ചന്തു സംശയത്തോടെ അവനെ നോക്കി..... മ്മ്മ്.......... അതേ... ഛീ ""

"""സത്യം പറയെടാ....... ഒരു അടികൂടി അവന്റെ കവിളിൽ പതിഞ്ഞു.... അല്ല... അല്ല..... അല്ല നിങ്ങളുടെ ഭാര്യമാർ....... ഞങ്ങൾ... ഞങ്ങൾ കാശിനു വേണ്ടി അവരെ കിഡ്നാപ് ചെയ്യാൻ കൊട്ടെഷൻ എടുത്തു അത്രേ ഉള്ളു.... ഞങ്ങളെ വെറുതെ വിടണേ..... അയാൾ കൈകൂപ്പി............ പോടോ എഴുനേറ്റ് ആ കാവിനുള്ളിൽ രണ്ടെണം കൂടെ ഉണ്ട് അവന്മാര് കൂടി പെറുക്കി എടുത്തു കൊണ്ടു പൊക്കോണം....... രാത്രി വല്ലതും തീണ്ടിയാൽ ഞങ്ങൾ ഉത്തരവാദി അല്ല.... ചന്തു അവന്റെ ഷോൾഡർ പൊക്കി എടുത്തു തള്ളി വിട്ടു............ കൈ ഒന്നു തട്ടി കുടഞ്ഞു........ ചന്തു.... """അവൻ കരുതി കൂട്ടി ആണല്ലോ..... ആ മറഞ്ഞു ഇരിക്കുന്ന വില്ലൻ.... സുന്ദര വില്ലൻ.... രുദ്രന്റെ മുഖത്തു പുച്ഛം നിറഞ്ഞു..... മ്മ്മ്.. അതേ ഡേവിഡിലേക്കു മാത്രം നമ്മുടെ ശ്രദ്ധ തിരിച്ചു വിടാൻ നന്നായി പരിശ്രമിക്കുന്നുണ്ട്.... ചന്തു താഴെ ഇരിക്കുന്ന രുദ്രന് നേരെ വലം കൈ നീട്ടി.... അതിൽ പിടിച്ചു രുദ്രൻ ഒരു ചിരിയോടെ എഴുനേറ്റു................ അപ്പോഴും രുദ്രൻ മീശ കടിച്ചു കൊണ്ടു ചുറ്റും നോക്കി....... എന്താ നോക്കുന്നത് """"""ചന്തു അവനെ സംശയത്തോടെ നോക്കി..... വാവ പറഞ്ഞ ജലന്ദരന്റെ സാന്നിദ്യം......... """ രുദ്രാ നീ പറഞ്ഞത് പോലെ അത് അക്ഷരാർത്ഥത്തിൽ ഭയം കൊണ്ടുള്ള വിഭ്രാന്തി ആയിരിക്കാൻ വഴി ഇല്ലേ....

ഇല്ല ചന്തു അയാൾ ഇവിടെ വന്നിട്ടുണ്ട് വാവക് അപകടം സംഭവിക്കൻ അയാൾ ഒരിക്കലും സമ്മതിക്കില്ല ഞങ്ങളുടെ മകൻ വരും വരെ അവൾ സുരക്ഷിത ആകേണ്ടത് അയാളുടെ ആവശ്യം ആണ്........ഒരുപക്ഷെ അവൾക്കായി പതിയിരുന്ന അപകടം അയാൾ തിരിച്ചു അറിഞ്ഞു കാണും.... വലിയ മന്ത്രവാദി അല്ലെ....... മ്മ്മ് """അത് ശരിയാണ്... രണ്ടു പേരും കുറച്ചു സമയം കൂടി അവിടെ ചിലവഴിച്ചു മുന്പോട്ട് നടന്നതും രുദ്രന്റ കാൽ മരകുറ്റിയിൽ തട്ടി.... ആാാാ """ചെറുതായി അവനിൽ നിന്നും ശബ്ധം വന്നു.... എന്താടാ...... """ കാൽ ഒന്നു തട്ടി നീ ആ ടോർച്ചു താഴെക്ക് അടിച്ചേ.... """ ചന്തു താഴേക്കു ടോർച്ചു തെളിച്ചതും എന്തോ ഒന്നു താഴെ തിളങ്ങുന്നത് അവർ കണ്ടു... രുദ്രൻ കുനിഞ്ഞു അത് കൈയിൽ എടുത്തു... ..""""" ഗോൾഡ് റിങ് ആണെല്ലോ.... അവളുമാരുടെ ആരുടേലും ആയിരിക്കും നീ വാ.... ചന്തു മുന്പോട്ട് നടന്നതും രുദ്രൻ അവന്റെ കൈയിൽ പിടിച്ചു നിർത്തി.... മ്മ് """എന്തെ......? രുദ്രൻ ആ റിങ് അവന്റെ കൈയിൽ കൊടുത്തു അതിലെ മുദ്ര കണ്ടു ചന്തു പകച്ചു...... ജലന്ദരന്റെ കാറിൽ മുഴുവൻ പതിപ്പിച്ചിരിക്കുന്ന മുദ്ര....... അപ്പോൾ രുദ്ര വാവ കണ്ടത്........... ചന്തു പകപ്പോടെ അത് തിരിച്ചും മറിച്ചും നോക്കി.... ജാതവേദൻ..... ജലന്ധരന്റെ പുനർജന്മം അവൻ തന്നെ...... """"....

ഒരു കാര്യത്തിൽ ഇപ്പോൾ അവനോട് അഭിമാനം തോന്നുന്നു ആപത്തു കണ്ടപ്പോൾ സ്വാർത്ഥ താല്പര്യത്തിനു വേണ്ടി ആണെങ്കിലും അവരെ രക്ഷിക്കാൻ അവൻ വന്നല്ലോ......... രുദ്രൻ ചന്തുവിന്റെ തോളിലൂടെ കൈ ഇട്ടു രണ്ടുപേരും മുന്നോട്ട് നടന്നു...... വല്യൊത്തു വരും വരെ അവർ പരസ്പരം ഒന്നും സംസാരിച്ചില്ല...... അകത്തു നിന്നും വീണയുടെ കരച്ചിൽ കേൾകാം..... അത് കേട്ടതും രണ്ടുപേരും നടുമുറിയിലേക്ക് ഓടി........... എന്താ """"എന്ത് പറ്റി......... രണ്ട് പേരും അല്പം ഭയത്തോടെ ചുറ്റും ഉള്ളവരെ നോക്കി.... രുദ്രേട്ട """"വീണ ഓടി അവന്റെ നെഞ്ചിലേക്ക് വീണു..... എവിടെ പോയി """എന്നെ ഇട്ടിട്ടു എവിടെ പോയതാ...... അവന്റെ നെഞ്ചിൽ ആഞ്ഞു അടിച്ചു കൊണ്ടു അവൾ കരഞ്ഞു...... ഞങ്ങൾ പുറത്തു ഉണ്ടായിരുന്നു വാവേ നീ പേടിക്കാതെ """"അവളെ ഒന്നു കൂടി വിരിഞ്ഞു മുറുക്കി തിരുനെറ്റിയിൽ ചുണ്ട് അമർത്തി രുദ്രൻ..... ആരാ രുദ്രാ ഈ ജലന്ധരൻ """"തങ്കുവിന്റെ ചോദ്യം കേട്ടു രണ്ടു പേരും ഒന്നു പകച്ചു.... അത്.... അത്.... """രുദ്രൻ വാക്കുകൾക്കായി പരതി... കൊച്ച് ഉറക്കത്തിൽ നിന്നു പേടിച്ചു നിലവിളിച്ചു ഓടി വന്നതാ ജലന്ധരൻ കൊല്ലും എന്നൊക്കെ പറയുന്നുണ്ടായിരുന്നു..രേവതി ഒരു സംശയത്തോടെ ആണ് അവരെ നോക്കിയത്..

അത് ഞങ്ങൾ ഒരു ബുക്ക്‌ വായിച്ചു അതിലെ കഥ അവൾക്കു പറഞ്ഞു കൊടുത്തു അതിലെ പ്രതിനായകൻ ആണ് അയാൾ..... ചന്തു പെട്ടന്ന് കഥകൾ മെനഞ്ഞു.. രണ്ടുപേരും മൂത്തു പെണ്ണും കെട്ടി എന്നൊന്നും ഞാൻ നോക്കില്ല നല്ല വീക്ക്‌ വച്ചു തരും കൊച്ചിനെ ഇല്ലാത്തതൊക്കെ പറഞ്ഞു പേടിപ്പിച്ചിട്ടു നിൽക്കുന്നെ കണ്ടില്ലേ... ഇവനെ പോലെ ഒരു കാട്ടു പോത്തിനെ സാഹചര്യം കൊണ്ടു കെട്ടി എന്നല്ലാതെ അതിന് എന്തോ പ്രായം ഉണ്ട്.....അത് കുഞ്ഞു അല്ലെ ഇപ്പോഴും... ഓരോ കഥകൾ പറഞ്ഞു പേടിപ്പിക്കുന്നെ..... ശോഭ ദേഷ്യം കൊണ്ടു തിളച്ചു പൊങ്ങി.... ഡാ... രുദ്ര പതുക്കെ മുകളിലോട്ടു കയറിക്കോ അല്ലേൽ പഴയ ചൂലും കെട്ടു പൊടി തട്ടി എടുക്കും അമ്മായി.... ചന്തു പല്ല് കടിച്ചു കൊണ്ടു പതുക്കെ രുദ്രന്റെ ചെവിയിൽ പറഞ്ഞു..... നീ ഞങ്ങള്ക് തല്ലു വാങ്ങി തരുവോ വാവേ """"അവൻ ചിരിയോടെ അവളെ നോക്കി... എന്നെ ഉറക്കി കിടത്തിട്ടു പോയത് കൊണ്ടു അല്ലെ.. പേടിച്ചു ഉണർന്നപ്പോൾ ഏട്ടനെ കണ്ടും ഇല്ല മുറിയിൽ ആണേൽ ഇരുട്ടും...... അവൾ ചിണുങ്ങി കൊണ്ടു അവന്റെ മാറിലേക്ക് ഒന്നും കൂടി പറ്റിച്ചേർന്നു...... നീ അവളെ വിളിച്ചു കൊണ്ടു മുകളിലേക്കു വാ... ചന്തു അതും പറഞ്ഞു മുകളിലേക്ക് കയറി.. എങ്ങോട്ടു അവൾ ഇന്ന് നാത്തൂന്റെ കൂടെ കിടന്നാൽ മതി ഒന്നാമത് കുഞ്ഞിന് നല്ല ക്ഷീണം ഉണ്ട്...നാത്തൂനേ കഞ്ഞി ആയിട്ടുണ്ട് കൊച്ചിനു കൊടുത്തിട്ടു ചേച്ചിടെ കൂടെ കിടത്തിയാൽ മതി ഇന്ന് അവളെ...... ശോഭ അത് പറഞ്ഞ് അടുക്കളയിലേക്കു നടന്നു...

ങ്‌ഹേ """രുദ്രൻ ഒന്നു ഞെട്ടി വീണയുടെ മുഖത്തേക്കു നോക്കി... അവൾ ചെറുതായി അവനെ ഒന്നു കൊഞ്ഞനം കാട്ടി തങ്കുവിന്റെ അടുത്തേക് നീങ്ങി.... നിനക്ക് വച്ചിട്ടുണ്ടെടി... പതുക്കെ പല്ല് കടിച്ചു തലയാട്ടി രുദ്രൻ മുകളിലേക്കു കയറി....ഒന്നുകൂടി കുളിച്ചു പതുക്കെ ബാലകണിയിൽ ചെല്ലുമ്പോൾ രേവതി ചന്തുവിനെ ക്രോസ്സ് ചെയ്യുന്നു..... രേവതി അവനെ ഇടം വലം വിടാതെ പിടിച്ചിട്ടുണ്ട്.... എന്താ രേവമ്മ ഇവിടെ പ്രശ്‌നം..... രുദ്രൻ അകത്തേക്കു വന്നു ചന്തുവിനെ നോക്കി... അവൻ കണ്ണുകൊണ്ട് എന്തൊക്കെയോ കാണിക്കുണ്ട്.... എടാ... കൂടുതൽ ആംഗ്യം കാണിക്കണ്ട സത്യം പറ.... രേവതി ചന്തുവിന്റെ കൈയിൽ ഒരു അടി കൊടുത്തു.... എന്താ രേവമ്മക് അറിയേണ്ടത്... ചാരു പടിയിൽ ഇരുന്ന രേവതിയുടെ മടിയിലേക്കു അവൻ തല വച്ചു.... ആരാ മോനെ ജലന്ധരൻ """അവൾ വെറുതെ ഇങ്ങനെ ഭയപ്പെടില്ല.... നിങ്ങൾ എന്തൊക്കെയോ മറക്കുനുണ്ട്.... അവർ രുദ്രന്റെ മുടിയിൽ പതിയെ തലോടി..... ഉണ്ട് രേവമ്മ.... രേവമ്മക് ഇന്ദുചൂഢന്റെയും സത്യഭാമയുടെയും കഥ അറിയില്ലേ... മ്മ്...അറിയാം...... നിങ്ങൾക് ഉണ്ടാകുന്ന കുഞ്ഞു ആ മുത്ത്‌ കേദാർനാഥിൽ എത്തിക്കണം അത് ഒകെ എനിക്ക് അറിയാം.... പക്ഷേ ഈ ജലന്ധരൻ അത് ആരാ അയാൾ എങ്ങന......? മ്മ്മ്

"""അതിനായി ഞങ്ങൾ പല ജന്മങ്ങൾ കൈകൊണ്ടു ഒന്നു ചേരാൻ കഴിയാത്ത പല ജന്മങ്ങൾ........ മ്മ്മ് ""അതേ... രുദ്ര അതൊക്കെ അറിയാം എനിക്ക് അത് പോലെ ഒരു ജന്മം ഇരകത്തൂർ മനയിൽ ആയിരുന്നു....... """"അവൻ കഥകൾ ഏല്ലാം രേവതിയോടു പറഞ്ഞു ചന്തുവിന്റെ സഹായത്തോടെ...............കുഞ്ഞിനാൽ ജലന്ദരന്റെ മരണം കുറിക്കണം എന്നുള്ള സത്യം വരെ പറഞ്ഞു..... രുദ്ര.....ഇതൊക്കെ...... എങ്ങനെ......അവരുടെ മുഖത്തു ഭയം തെളിഞ്ഞു.... രേവമ്മ ഇതൊക്കെ അറിഞ്ഞിരിക്കുന്നത് ഒരു കണക്കിന് നല്ല കാര്യം ആണ്... ഞങ്ങൾ രാവിലെ പോയി കഴിഞ്ഞാൽ ഏല്ലാം അറിയാവുന്ന ഒരാൾ അവൾക്കു കൂട്ടായി ഉള്ളത് നല്ലത് ആണ്.... ചന്തു കൂട്ടി ചേർത്തു..... അപ്പോൾ ഇന്ന് അയാൾ... അയാൾ ആണോ കാവിൽ വന്നത്.... മ്മ്മ് """അതേ.... പക്ഷേ അത് അവൾക്കു രക്ഷകൻ ആയിട്ട് ആണ് വന്നത്.....മറ്റൊരു കൊട്ടേഷൻ ആയിരുന്നു അത്.... കാവിനുള്ളിൽ ഒന്നിൽ കൂടുതൽ പേരുടെ സാന്നിദ്യം ഞങ്ങൾ നേരെത്തെ മനസ്സിൽ ആക്കി.... ജലന്ധരൻ കൂട്ടമായി വരില്ല അയാൾ ഒറ്റക് പൊരുതു.......... രേവമ്മ എനിക്കു എന്റെ വാവേ ഞങ്ങള്ക്ക് ഉണ്ടാകുന്ന കുഞ്ഞിനേയും ഒരു ആപത്തും കൂടാതെ വേണം.... അരുതാത്തതു എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാനും കാണില്ല...

എന്റെ പ്രാണൻ ആണ് അവൾ.... രുദ്രന്റെ കണ്ണ് നിറഞ്ഞൊഴുകി..... ഒന്നും സംഭവിക്കില്ല മോനെ ഇത്രേം പരീക്ഷണങ്ങൾ നമ്മൾ നേരിട്ടില്ലേ... ഇതിലും എന്റെ മോൻ വിജയിക്കും........ വാത്സല്യ പൂർവ്വം അവർ അവന്റെ തലയിൽ തലോടി...... വാ വന്നു കഴിച്ചിട്ട് രണ്ടുപേരും ഉറങ്ങാൻ നോക്ക്.... രേവതി പതുക്കെ എഴുനേറ്റു താഴേക്കു പോയി... അവർക്കൊപ്പം അവരും..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വാവേ """""തങ്കുവിന്റെ കൂടെ വയറിലൂടെ ചുറ്റി പിടിച്ചു കിടന്നിരുന്നു വീണ.... ഇരുട്ടിലൂടെ രുദ്രന്റെ സാന്നിദ്യം അവൾ അറിഞ്ഞു... ഉറങ്ങിയില്ലേ """""പതുക്കെ കാതിൽ അവന്റെ ശ്വാസം തട്ടി.. ഇല്ല """"" അവന്റെ കൈയിലേക്ക് ചുറ്റി പിടിച്ചു... ഏട്ടൻ ഉറങ്ങിയില്ലേ പതിയെ തങ്കു കേൾക്കാതെ അവൾ ചോദിച്ചു.... ഉറങ്ങിയെങ്കിൽ ഈ ഇരുട്ടത്തു നിന്നെ തേടി പിടിച്ചു വരുവോ.... ഹ്ഹിഹി """""അവൾ പതുക്കെ ചിരിച്ചു.... വാ മുകളിൽ പോയി കിടക്കാം എനിക്കു നീ ഇല്ലാതെ പറ്റില്ല..... രുദ്രൻ ചിണുങ്ങി... അമ്മ """"ഞാൻ വരില്ല.. ...അവൾ തങ്കുവിനെ ചൂണ്ടി... എന്നാൽ അങ്ങോട്ടു നീങ്ങി കിടക്ക് ഞാനും ഇവിടെ കിടക്കാം..... രുദ്രൻ അവളെ പതിയെ തള്ളി... ഒന്നു പോ രുദ്രേട്ട കുഞ്ഞ് കളിക്കാതെ... അമ്മ ഉണരും........ എങ്കിൽ നീ എന്റെ കൂടെ വാ.. അല്ലങ്കിൽ ഞാൻ ഇവിടെ കേറി കിടക്കും അപ്പച്ചി ഉണരും....

ഉണർന്നാൽ അമ്മേം അമ്മായി കൂടെ ജോയിന്റ് ആയി അറ്റാക്ക് ചെയ്യും രുദ്രേട്ടനെ.... അതാ പറഞ്ഞത് നിന്നോട് കൂടെ വരാൻ.... വരുവോ..... അവളുടെ കണ്ണിലേക്കു അവൻ ചുണ്ട് അമർത്തി.... വരാം എന്നെ എടുത്തോണ്ട് പോകാമോ..... അവൾ രണ്ടു കയ്യും മുകളിലേക്കു ഉയർത്തി.... വാ... ""ചിരിച്ചു കൊണ്ടു അവളെ പൊക്കി എടുത്തു മുറിക്കു പുറത്തേക്കു ഇറങ്ങി... തലയിണക് ഇടയിലേക്ക് തങ്കു ചിരിച്ചു കൊണ്ടു മുഖം പൂഴ്ത്തി... ആ വരവ് പ്രതീക്ഷിച്ചതിനാൽ തന്നെ ആണ് അവർ കതക് കുറ്റി ഇടാതിരുന്നതും... ഇതെന്താ രുദ്രേട്ട ടെറസിലേക്കു പോകുന്നത് കഴുത്തിൽ ചുറ്റി പിടിച്ചു കൊണ്ടു ആ കവിളിൽ അവൾ ചുണ്ട് അമർത്തി... ചുമ്മ കുറച്ചു നേരം നമുക്ക് നിലാവ് കണ്ടു അവിടെ കിടക്കാം........ അവൻ കണ്ണ് ചിമ്മി കാണിച്ചു... ടെറസിൽ പായ വിരിച്ചു ഒരു തലയിണയും ഒരുക്കി വച്ചിരുന്നു അതിലേക്കു അവളെ കിടത്തി... കൊള്ളാലോ നേരത്തേ തന്നെ തയാറാക്കി വച്ചു അല്ലെ........ കുറുമ്പൊടെ അവന്റെ മീശയിൽ ഒന്നു വലിച്ചു...... ഇടുപ്പിലൂടെ കൈ ചുറ്റി നെഞ്ചിലേക്കു അവളെ അടുപ്പിച്ചു ഒരു പുതപ്പെടുത്തു ദേഹത്തേക്കിട്ടു അവൻ... മ്മ്മ്മ് """"ഏല്ലാം ഒരുക്കിട്ടാന് നിന്നെ വന്നു വിളിച്ചത്... ഞാൻ ഉറങ്ങിയിരുന്നെങ്കിലോ....?? നീ ഉറങ്ങില്ല എന്ന് എനിക്കു അറിയാമായിരുന്നു...

അത് കൊണ്ടു അല്ലെ ഇരുട്ടത്തു ഞാൻ വന്നിട്ടും നീ പേടിക്കാഞ്ഞത് എന്നെ നീ പ്രതീക്ഷിച്ചിരുന്നു അല്ലെ......... അവളുടെ ചുണ്ടിൽ പതിയെ വിരലുകൾ കൊണ്ടു ഉഴിഞ്ഞു...... ചെറു നാണത്തോടെ ആ വിരലിൽ അവൾ ഒന്നു കടിച്ചു... സ് """"ഇങ്ങനെ കടിക്കാതെ പെണ്ണേ ഓപ്പൺ ടെറസ് ആണെന്ന് ഞാൻ അങ്ങ് മറന്നു പോകും.... അവളെ തിരിച്ചു കിടത്തി അവളുടെ മുകളിലായി അവൻ വന്നു..... നിലാവിൽ അവളുടെ മുഖം ഒന്നു കൂടി ശോഭിച്ചിരുന്നു... കൈകുമ്പിളിൽ ആ മുഖം കോരിയെടുത്തു തെരു തെരെ ചുംബനങ്ങൾ കൊണ്ടു മൂടിയവൻ........... എന്റെ നെഞ്ചിൽ നിന്റെ ഭാരം ഇല്ലാതെ ഉറങ്ങാൻ കഴിയില്ല പെണ്ണേ....... നിന്റെ ചൂട് പറ്റിചേർന്നു കിടക്കുമ്പോൾ എനിക്കു ഉണ്ടാകുന്ന ആത്മവിശ്വാസം നിനക്ക് പറഞ്ഞാൽ മനസിൽ ആകില്ല......... നെഞ്ചിലേക്ക് അവളെ ചേർത്തു പതിയെ മുടിയിഴകൾ തലോടി രണ്ടുപേരും മയങ്ങി കഴിഞ്ഞിരുന്നു.......... പാതി മയക്കത്തിൽ രുദ്രൻ കണ്ടു വീണയുടെ കൈയിൽ ഒരു ഓമന കുഞ്ഞ്.... അവൻ കുഞ്ഞരി പല്ല് കാണിച്ചു രുദ്രനെ നോക്കി ചിരിച്ചു രണ്ടു കയ്യും മുൻപിലേക്ക് നീട്ടി .... അവരുടെ അടുത്തേക് ഓടി ചെല്ലാൻ കാലുകൾ മുന്നോട്ടു വച്ചതും..... കറുത്ത വേഷധാരി ആയ ആ ആറടി പൊക്കക്കാരൻ അവർക്കു കുറുകെ തടസം സൃഷ്ടിച്ചു കഴിഞ്ഞിരുന്നു........ കാറ്റിന്റെ വേഗത്തിൽ അയാൾ വീണയുടെ പുറം കഴുത്തിൽ ബലമായി കൈകൾ മുറുക്കി.... അയാളുടെ കൈയിൽ കിടന്നു വീണ ജീവന് വേണ്ടി പിടയുന്നു.... അപ്പോഴും വീണ കുഞ്ഞിനെ മാറോട് ചേർത്തു അവനെ സംരക്ഷിക്കാൻ പരിശ്രമിക്കുന്നു.......

ഒരു കൈ രുദ്രനു നേരെ നീട്ടി രക്ഷക്കായി കേഴുന്ന അവൾക്കു അരികിലേക്ക് ഓടാൻ ശ്രമിക്കുമ്പോൾ ആരോ ചങ്ങലകൾ കൊണ്ടു ബന്ധിച്ചതു പോലെ കാലുകൾ അനങ്ങുന്നില്ല....... വാവേ """""വാവേ """"....അവൻ ഉറക്കത്തിൽ തല വശങ്ങളിലേക്ക് ചലിപ്പിച്ചു കൊണ്ടിരുന്നു...... കാലുകൾ പൊക്കാൻ വിഫല ശ്രമം നടത്തി..... രുദ്രേട്ട.... രുദ്രേട്ട......... """"" വീണയുടെ ശബ്ദം കേട്ടതും അവൻ ഞെട്ടി കണ്ണ് തുറന്നു........ആ തണുപ്പിലും അവൻ വല്ലാതെ വെട്ടി വിയർത്തു....... കണ്ണുകൾ തുറന്നു അവളെ നോക്കി... നമ്മുടെ കുഞ്ഞ്..... ""പതിയെ കൈ അവളുടെ ഉദരത്തിലേക്കു നീണ്ടു അത് അവിടെ ചേർത്തു വച്ചു അവളുടെ മുഖത്തേക്കു നോക്കി.... കുഞ്ഞോ..... """ഏട്ടൻ സ്വപ്നം വല്ലതും കണ്ടോ... ആകെ വിയർത്തല്ലോ.... വിയർപ്പുകണങ്ങൾ പതിയെ ഒപ്പി അവൾ അവന്റെ നെറ്റിയിൽ മുഖം അമർത്തി............. രുദ്രൻ അവളെ ഒന്നു കൂടെ വിരിഞ്ഞു മുറുക്കി തന്നിലേക്കു ചേർത്തു....... എന്താ ഈ സ്വപ്നത്തിന്റെ അർത്ഥം..... """ജലന്ദരന്റെ സാന്നിദ്യം........ സഞ്ജയന്റെ വാക്കുകൾ അവന്റെ മനസിൽ തെളിഞ്ഞു.... """രുദ്രന്റെ കുഞ്ഞ് വീണയുടെ ഉദരത്തിൽ സാന്നിദ്യം അറിയിക്കുന്ന നിമിഷം മുതൽ ജലന്ധരൻ ഒരു നിഴൽ പോലെ നിങ്ങൾക്കൊപ്പം കാണും... """"" രുദ്രൻ തന്റെ മുഖത്തോടു ചേർത്തു വച്ച അവളുടെ മുഖം കൈയിൽ എടുത്തു നെറുകയിൽ ഒന്നു ചുംബിച്ചു......അവന്റെ മുഖത്തു ചെറിയ ചിരി പടർന്നു....................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story