രുദ്രവീണ: ഭാഗം 71

rudraveena

എഴുത്തുകാരി: മിഴിമോഹന

മ്മ്മ് """"ഞാൻ നേരത്തേ പറഞ്ഞുവല്ലോ ഉണ്ണി ദുര്മന്ത്രവാദിയും നീചനും ആയ അവൻ മന്ത്ര തന്ത്ര ശക്തികളാൽ വീണ്ടും കരുത്താർജിക്കും രുദ്രനെ ഇല്ലാതാകാൻ വേണ്ടി...... കാരണം ആ കുഞ്ഞിലേക്കുള്ള അവന്റെ ഏക തടസം അത് രുദ്രൻ ആണ്.......... അതിനായി അവൻ ഒരുങ്ങി കഴിഞ്ഞു........... ഇല്ല """എന്റെ രുദ്രേട്ടനു ഒന്നും സംഭവിക്കാൻ പാടില്ല.... എന്റെ.... എന്റെ കാലുകൾക്കു ജീവൻ തരു... ഞാൻ സംരക്ഷിക്കും ഈ ജീവൻ കൊടുത്തും എന്റെ ഏട്ടനെ........ഉണ്ണിയുടെ കണ്ണുകൾ പെയ്തു തുടങ്ങിയിരുന്നു.............. ഉണ്ണി..... """"രുദ്രന് ഒന്നും സംഭവിക്കില്ല ആ മഹേശ്വരന് അതീതമായി ഒരു ശക്തിയും ലോകത്തു വളർന്നിട്ടില്ല..... ഞെരിച്ചമർത്തും ആ ജലന്ധരൻ എന്ന പടു പാപിയെ..... സഞ്ജയന്റെ കണ്ണുകളിൽ അഗ്നി ജ്വലിച്ചു.......... എങ്ങനെ.... ""നമ്മളെക്കാൾ ബലവാൻ ആകാൻ അല്ലെ അവന്റെ ശ്രമം..... രുദ്രേട്ടനു അവന്റെ മുൻപിൽ പിടിച്ചു നില്കാൻ കഴിയുമോ.... അങ്ങനെ കഴിഞ്ഞില്ല എങ്കിൽ ഏല്ലാം കൈ വിട്ടു പോകും.....രുദ്രൻ ഇല്ലാതാകും... ആ കുഞ്ഞ് അവൻ ഇല്ലാതാകും..... നീ ഇല്ലാതാകും..... അതിനു ഇട വരാൻ ഞാൻ സമ്മതിക്കില്ല....... തിരുമേനിയുടെ കയ്യിൽ എന്തെങ്കിലും പ്രതിവിധി ഉണ്ടോ........ ഉണ്ണി സംശയത്തോടെ നോക്കി... ഉണ്ണിയുടെ കണ്ണുകളിലേക്കു സഞ്ജയൻ നോക്കി.... """""""".....ഈ നാലു ചുമരുകൾകു പോലും കാത് ഉണ്ട് ഉണ്ണി............ ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിൽ ആയോ........?

സഞ്ജയൻ ചെറു ചിരിയോടെ അവനെ നോക്കി തലയിൽ ഒന്ന് തലോടി പുറത്തേക്കിറങ്ങി........... അതേ """"...തിരുമേനി പറഞ്ഞത് ശരിയാണ് ഒരിക്കൽ മണിക്കുട്ടി..."""""ആ പേര് മനസ്സിൽ തെളിഞ്ഞത് ഉണ്ണിയുടെ മുഖത്തു പുഞ്ചിരി വിടർന്നു........ അവളേ കൊണ്ടു പോകാൻ വന്നപ്പോൾ ഈ ചുമരുകൾ ആണ് ചതിച്ചതു..... ഇനി ഒരു ചതി അത് പാടില്ല........ തിരുമേനിയുടെ ഉള്ളിൽ നിന്നും എനിക്കു വായിച്ചെടുക്കാൻ കഴിയുന്നുണ്ട് അദ്ദേഹം എന്റെ രുദ്രേട്ടനു വേണ്ടി ഞങ്ങളുടെ പൊന്നും കുടത്തിനു വേണ്ടി കരുതി വച്ചിരിക്കുന്ന ആർക്കും അറിയാത്ത പ്രതിവിധി................ ഉണ്ണി മെല്ലെ കണ്ണുകൾ അടച്ചു............ അവർ പോലും അറിയാതെ ആ ചുവരിനു അപ്പുറം മറ നീക്കി പുറത്തു വരാതെ ആ നിഴൽ രൂപം....കാതുകൾ കൂർപ്പിച്ചിരുന്നു............ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഒരാഴ്ച പെട്ടന്നു പോയിരുന്നു...... രുദ്ര """"""........ദുർഗ പത്രം വായിച്ചു ഇരുന്ന രുദ്രനും ചന്തുവിനും അടുത്തേക് വന്നു........അയാളെ കണ്ടതും അവർ ചാടി എഴുനേറ്റു.... അച്ഛാ ""....... കണ്ണനെ ഇന്ന് റൂമിലേക്ക് മാറ്റും അല്ലെ....... മ്മ്മ്മ് """"...അതേ ഇനി ഇപ്പോൾ പേടിക്കാൻ ഒന്നും ഇല്ല ഒരാഴച്ച കൂടി കഴിഞ്ഞാൽ ഡിസ്ചാർജ് ആകും പിന്നെ കോളേജിൽ ജോയിൻ ചെയ്യാം......രുദ്രൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..... ഇനി ഒരു ആപത്തു അവനു വരാതെ നോക്കണം മോനെ..... രുക്കുവിന്റെ കണ്ണുനീർ കണ്ട് നില്കാൻ ആയില്ല.... നമ്മൾ കാരണം ആ കുടുംബം അനാധം ആകരുത്.......

ഇല്ല..... അച്ഛാ നിഴലു പോലെ അവനൊപ്പം ഞങ്ങൾ ഉണ്ട് ആർക്കും ഒന്നും സംഭവിക്കില്ല.... ആ......... എന്തായാലും പോകും വഴി രുക്കുവിനെ ശോഭയേയും അവിടേക്കു ഒന്ന് വിടണം ഞാൻ മില്ലിൽ വരെ പോകുവാ... വൈകിട്ടു ഞാൻ ചെന്ന് വിളിച്ചോളാം..... .... അയാൾ കാറെടുത്തു പോയി..... രുദ്ര..... അമ്മാവനു നല്ല ഭയം ഉണ്ട്.... മുഖം അത് വിളിച്ചു പറയുന്നുണ്ട്..... മ്മ്മ്മ് """"പുതുമനയുടെ വാക്കുകൾ അച്ഛനിൽ ഭയം ഉളവാക്കിയിട്ടുണ്ട് ...... കണ്ണന് വന്ന ആപത്തു രുക്കുവിന്റെ ജാതകദോഷം കൊണ്ടാണെന്നാണ് അച്ഛന്റെ പേടി.... ഒരു പരിധി വരെ നമ്മളും കാരണക്കാർ ആണല്ലോ........ അതേ """""......അവന്റെ ആ ഡാനിന്റെ ഈ നീക്കം അത് നമ്മൾ പ്രതീക്ഷിച്ചില്ലലോ....... ചന്തു കൈയിൽ ഇരുന്ന ചായ കപ്പ്‌ താഴേക്കു വച്ചു..... പ്രശ്നങ്ങൾ തീർന്നില്ല ചന്തു ഡാൻ അവനു ജാമ്യം അനുവദിച്ചു..... ഇന്ന് മുതൽ അവൻ കോളേജിൽ കാല് കുത്തും.....അപകടകാരി ആണ് അവൻ..... സൂക്ഷിക്കണം........ രുദ്രന്റെ കണ്ണുകൾ കുറുകി...... അവനെക്കാൾ അപകടകാരി അവന്റെ പിന്നിൽ ഉള്ള ആ തല......അയാൾ ചരട് വലിക്കും..... അവൻ ആ ചരടിന്റെ തുമ്പിൽ കിടന്നു ആടും..... ആ ചരട് നമ്മൾ പൊട്ടിക്കും....... """"""തലയും വാലും രണ്ട് ദിക്കിലേക്ക് പറക്കും...... ഹിഹി....""""ചന്തു രുദ്രന്റെ തോളിലൂടെ കൈ ഇട്ടു..........

നീ വാ തത്കാലം എനിക് വിശക്കുന്നു........ മീനു കഴിക്കാൻ എടുക്കു......... ചന്തു വിളിച്ചു പറഞ്ഞു കൊണ്ടു രണ്ടു പേരും അകത്തേക്കു കയറി...............ടേബിളിൽ ഇരുന്നതും ആവണിയും മീനുവും കാസ്ട്രോളിൽ ചൂട് അപ്പവും വെജിറ്റബിൾ കറി ആയി വന്നു........... രുക്കു എവിടെ.... "? രുദ്രൻ അകത്തേക്കു നോക്കി...... രുക്കു.... അമ്മേ.... രണ്ടു പേരെ മാറി മാറി വിളിച്ചു...... എന്തിനാ രുദ്ര കിടന്നു കൂവുന്നത് ചെറിയ ശ്വസനനയോടെ ശോഭ അടുക്കളയിൽ നിന്നും വന്നു....... അതേ ഞങ്ങൾ പോകുമ്പോൾ രണ്ടു പേരെയും മെഡിക്കൽ കോളേജിലേക്ക് വിടാം........... ങ്‌ഹേ """അച്ഛൻ സമ്മതിച്ചോ.... ആ സമ്മതിച്ചു അച്ഛൻ വൈകിട്ട് വന്നു കൊണ്ടു വന്നോളും... രാവിലെ അവനെ മുറിയിലേക്കു മാറ്റും........പിന്നെ ഞങ്ങൾ ഇറങ്ങാൻ നേരം ഒരുങ്ങിയില്ല എന്നൊക്കെ പറഞ്ഞാൽ ഞങ്ങൾ ഇട്ടേച്ചു പോകും..... പറഞ്ഞു കൊണ്ടു രുദ്രൻ നോക്കുമ്പോൾ രുക്കു വാതിലിന്റെ ചുവട്ടിൽ നിന്നു താളം ചവുട്ടുന്നു..... അയ്യടാ പെണ്ണിന്റെ നാണം കണ്ടില്ലേ.... """"ചന്തു ചുണ്ട് പുളുത്തി അവളെ ഒന്ന് കളിയാക്കി..... പോ... ""ചന്തുവേട്ടാ.... അകത്തേക്കു ഓടുന്ന അവളെ നോക്കി ചിരിച്ചു കൊണ്ടു ഇരുന്നു രണ്ടു പേരും........ രുദ്രേട്ട എനിക്കും ഉണ്ണിയേട്ടനെ കാണണം... ആവണി അവന്റെ ഇടം കൈയിൽ പിടിച്ചു ചെറു നാണത്തോടെ അവനെ നോക്കി..... ഖോ ""

"".....ചന്തു ചിരിച്ചു കൊണ്ടു ഒന്ന് വിക്കി... കളിയാക്കാതെ ചന്തുവേട്ടാ.... അവൾ ചുണ്ട് കൂർപ്പിച്ചു...... രുദ്ര അവൾ പറയുന്നത് ശരിയാണ് അവളുടെ സെമസ്റ്റർ എക്സാം രണ്ടു ദിവസം കഴിഞ്ഞു തീരില്ലേ... സഞ്ജയൻ അനുവാദം തന്നത് അല്ലെ ഇവളെ അവിടെ കൊണ്ടു ചെന്നു നിർത്താൻ... ആവണിയുടെ കണ്ണുകൾ വികസിച്ചു... അവൾ പ്രതീക്ഷയോടെ രണ്ടു പേരെയും മാറി മാറി നോക്കി........ എക്സാം കഴിഞ്ഞാൽ പിറ്റേന്ന് എന്റെ മോളേ നിന്റെ ഉണ്ണിയേട്ടന്റെ അടുത്ത് എത്തിക്കും... പോരെ..... രുദ്രൻ അവളുടെ മുഖത്തേക്കു നോക്കി.... മ്മ്മ് """...മതി.....അവൾ മുഖം കൂടുതൽ തിളങ്ങി..... ആവണി.... """"വാഷ്‌ബേസിന്റെ സമീപം ചെന്നു കൊണ്ടു രുദ്രൻ അവളെ വിളിച്ചു...... എന്താ രുദ്രേട്ട..... """അവൾ അടുത്തേക് ചെന്നു.... എക്സാം നാളെ മറ്റന്നാളും കൊണ്ടു തീരും അല്ലെ... അത് കഴിഞ്ഞു രുക്കുന് തുടങ്ങും..... അവൻ അവളുടെ മുഖത്തേക്കു നോക്കി... അതേ.... അവൾ സംശയത്തോടെ നോക്കി.... ഡാൻ ജാമ്യത്തിൽ ഇറങ്ങി........ """"" രുദ്രേട്ട...... """"തെല്ലു ഭയത്തോടെ ആണവൾ വിളിച്ചത്...... പേടി ഉണ്ടോ..... """"ചന്തു പുറകിലൂടെ ചെന്നു അവളെ ചേർത്തു നിർത്തി...... അങ്ങനെ ചോദിച്ചാൽ... എനിക്കു......... അവളുടെ കണ്ണ് നിറഞ്ഞു കവിഞ്ഞു......... മ്മ്മ്മ് """ഉണ്ട്... മോള് പേടിക്കണ്ട.... അവൻ ഇനി നിങ്ങളെ ഒന്നും ചെയ്യില്ല പക്ഷേ കരുതി ഇരിക്കണം അടി കൊണ്ട പാമ്പ് ആണവൻ... നിന്റെ പുറകിൽ ഞങ്ങൾ ഉണ്ട് ഈ രണ്ടു ദിവസം എക്സാം കഴിഞ്ഞാൽ ഉടനെ വീട്ടിൽ എത്തണം......

ഞങൾ ആരെങ്കിലും വന്നോളാം കൊണ്ടു വരാൻ.... മനസ്സിൽ ആയോ.... മ്മ്മ് """"""അവൾ തലയാട്ടി..... രുക്കു നീ റെഡി ആകുട്ടൊ...... വിളിച്ചു പറഞ്ഞു കൊണ്ടു രുദ്രൻ മുകളിലേക്കു കയറി..... വാവേ.... ''"""ഡി വാവേ നീ ഇവിടെ എന്ത് ചെയ്യുവാ.... കണ്ടില്ലേ പഠിക്കുന്നു...""""""" അവൾ അല്പം പരിഭവത്തോടെ മുഖം വെട്ടിച്ചു............വാതിലിൽ ചാരി നിന്നു കൊണ്ടു ആ കുറുമ്പ് ആസ്വദിക്കുമ്പോൾ അവന്റെ മുഖത്തു ചിരി പടർന്നു......... ഇതെന്താ മരുത്വ മലയോ.... ഞാൻ എന്താ ഹനുമാൻ ആണോ ഇത്‌ പൊക്കി നടക്കാൻ മുന്നിൽ ഇരിക്കുന്ന വലിയ ബുക്കിലേക്ക് നോക്കിയവൾ മുഖം കൂർപ്പിച്ചു........ ഇത്‌ ഒകെ നിന്റെ പുന്നാര ആങ്ങള ഓർഡർ ചെയ്തു വരുത്തിയത് ആണ്.......ഇനി ഇരുന്നു പഠിച്ചോ... അല്ലാണ്ട് ഒരു രക്ഷ ഇല്ല മോളേ..... അവൾക്കു അരികത്തായി ഇരുന്നു....... അതേ രാവിലെ ഇങ്ങനെ പണി തരരുത് രണ്ടു കൂടി......... "" നിനക്ക് മാത്രം അല്ല മീനാക്ഷിക്ക് ഉള്ളത് വരുന്നുണ്ട് എല്ലാരും പോയി കഴിഞ്ഞാൽ രണ്ടു പേരും ദാ ഈ കട്ടിലിന്റെ അങ്ങേ അറ്റത്തും ഇങ്ങേ അറ്റത്തും ഇരുന്നും കിടന്നും പഠിച്ചോണം........ പിന്നെ...... പിന്നെ...... പിന്നെ........? അവൾ കുറുമ്പൊടെ അവന്റെ മൂക്കിൽ പിടിച്ചു........... ന്റെ കുഞ്ഞനെ നോക്കിക്കോണം അവനു സമയത്തു ആവശ്യം ഉള്ളത് കൊടുത്തോണം.....ടോപ് അല്പം മാറ്റി അവളുടെ വയറിലേക്ക് ചുണ്ട് അമർത്തി അപ്പോൾ അമ്മക്കോ..... """"" അമ്മക് ഉള്ളത് ഈ അച്ഛൻ തരില്ലേ..... മീശ പിരിച്ചു കൊണ്ടു മുകളിലേക്കു കയറി അവളുടെ മുഖത്തേക്കു കുറുമ്പൊടെ നോക്കി..... അതേ """IPS മോനെ അമ്മയും അമ്മായിയും രേവമ്മയും സ്പെഷ്യൽ ക്ലാസ് തന്നിട്ടുണ്ട് എനിക്ക്..... ആ തോളിലേക്ക് കൈ വച്ചവൾ കുറുമ്പൊടെ നോക്കി........

എന്ത് സ്പെഷ്യൽ ക്ലാസ്.....???? പുരികം ഉയർത്തി ഒന്ന് നോക്കി........ . ഇനി..... ഇനി..... ഇനി...... അവൾ തെല്ലു നാണത്തോടെ അവനെ നോക്കി.... മ്മ്മ്ഹ """"എന്തെ.......? ഇനി അത് ഒന്നും വേണ്ടാന്ന്....... അവന്റെ നെറ്റിയിലെക്കു നെറ്റി മുട്ടിച്ചു..... അപ്പോൾ ഞാൻ പട്ടിണി ആയോ..... """""അവളുടെ മൂക്കിൻ തുമ്പിൽ ഒന്ന് പിടിച്ചു.... മ്മ്മ്മ് """""നാണം കൊണ്ട് മുഖം പൊത്തിയിരുന്നു... പതിയെ കൈ അടർത്തി മാറ്റി നാണം കൊണ്ടു തുടുത്ത മുഖത്തേക്കു നോക്കി അധരത്തിലേക്കു ചൊടികൾ ചേർത്തു വച്ചു..... ഇത്‌ എങ്കിലും നിഷേധിക്കരുത് മ്മ്ഹ്ഹ് """"ന്റെ കുഞ്ഞനു വിഷമം ആകും അവന്റെ അച്ഛൻ പാവം അല്ലെ അവളുടെ മാറിലേക്കു കുഞ്ഞിനെ പോലെ തല വച്ചു മുഖത്തോട്ട് നോക്കി കിടന്നു..... ..... ... ഇല്ല.....""""" പതിയെ രണ്ട് കൈ കൊണ്ടു അവനെ തന്നിലേക്കു ചേർത്തു വച്ചവൾ നെറുകയിൽ ചുണ്ട് അമർത്തി............... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 മെഡിക്കൽ കോളേജിന്റെ മുൻപിൽ ശോഭയേയും രുക്കുവിനെയും ഇറക്കി.......... അമ്മേ ഞങ്ങൾ വൈകിട്ടു വന്നോളാം.... പിന്നെ എന്തേലും ആവശ്യം ഉണ്ടേൽ വിളിച്ചാൽ മതി.... അച്ഛൻ വരാൻ ലേറ്റ് അയാൽ ഓട്ടോ പിടിച്ചു പൊയ്ക്കൊള്ളണം........... ഓ എന്റെ ഏമാനെ ഞങ്ങളെ ഉപദേശിക്കാതെ പോകാൻ നോക്ക്..... ശോഭ വാത്സല്യത്തോടെ പറഞ്ഞു രുക്കുവിനെ കൊണ്ടു അകത്തേക്കു നടന്നു........... Icu ന്റെ മുൻപിൽ അവരെ കണ്ടതും കണ്ണന്റെ അമ്മ ഓടി വന്നു.......

വിവേക് സാറും കോളേജിലെ മറ്റു രണ്ടു സ്റ്റാഫും അവിടെ ഉണ്ട്... ഇപ്പോൾ റൂമിലേക്ക് മാറ്റും മോളേ ഡോക്ടർ പറഞ്ഞു.... എന്തായാലും റൂമിൽ വരുമ്പോൾ അവൻ ആദ്യം അവന്റെ രുക്കുനെ കാണട്ടെ അല്ലെ....... ആ അമ്മയുടെ കണ്ണു നിറഞ്ഞിരുന്നു...... മ്മ്മ്മ് """അതേ.... ഞാനും കണ്ടിട്ടില്ല കണ്ണനെ.... ശോഭ അവർക്ക് അരികിലേക്ക് വന്നു..... ഇത്രേം ദിവസം ഇൻഫെക്ഷൻ ആകും എന്ന് പറഞ്ഞാണ് ആരേം അകത്തേക്കു വിടാഞ്ഞത് രുദ്രൻ മോനെ ചന്തു മോനെ മാത്രം കാണാൻ സമ്മതിച്ചു......... കണ്ണന്റെ അമ്മയും ശോഭയും തമ്മിൽ ഉള്ള സംഭാഷണം നീണ്ടു കൊണ്ടു ഇരുന്നു..... രുക്കു കണ്ണുകൾ അടച്ചു കസേരയിലേക്ക് ഇരുന്നു നെഞ്ചോരം കാവിലമ്മയുടെ പ്രസാദം വലം കൈയിൽ ചേർത്തിരുന്നു........... രുഗ്മ..... """വിവേക് സർ ന്റെ ശബ്ദം കേട്ടവൾ ഒന്ന് നോക്കി...... എനിക്കു അറിയിലിരുന്നു മഹേഷ്‌ സർ ഇയാളുടെ wouldbe ആണെന്ന്... ഞാൻ അത് അറിയാതെ സർനോട്‌ അന്ന് എന്തൊക്കെയോ പറഞ്ഞൂ..... I am sorry... രുഗ്മ...... സാരില്യ സർ..... അവൾ ചെറുതായി ചിരിക്കാൻ ശ്രമിച്ചു.... Icu ന്റെ വാതിൽ തുറന്നു കണ്ണനെ പുറത്തേക്കു കൊണ്ടു വന്നു.... അവൻ ചുറ്റും നോക്കി അവന്റെ കണ്ണുകൾ കലങ്ങി മറിയുന്ന രുക്കുവിന്റെ കണ്ണിൽ ഉടക്കി........... വിതുമ്പുന്ന ചുണ്ടുകൾ കണ്ടപ്പോൾ അവന്റെ നെഞ്ചൊന്നു പിടച്ചു..... ചെല്ല് അവന്റെ അരികിലേക്ക്...... """""ശോഭ അവളുടെ കൈയിൽ പിടിച്ചു.......... മുന്നോട്ടു നീങ്ങുന്ന സ്‌ട്രെച്ചറിൽ അവന്റെ കൈയിൽ അവൾ പതുക്കെ പിടിച്ചു..... ആ കൈയുടെ ചൂട് തട്ടിയപ്പോൾ അവന്റെ ഉള്ളം ഒന്ന് കുതിർന്നു.......... മുറിയിൽ ബെഡിലേക്കു മാറ്റി കഴിഞ്ഞാണ് വിവേക് സർ ഉള്പടെ ഉള്ളവർ പോയത്..........

നമുക്ക് പുറത്തിരികാം ശോഭ കണ്ണന്റെ അമ്മയെ വിളിച്ചു കൊണ്ടു പുറത്തേക്കിറങ്ങി....... തളർന്ന മിഴികൾ ഉയർത്തി കണ്ണൻ നോക്കി ഭിത്തിയിൽ ചാരി നിന്നു കണ്ണീർവാർക്കുന്ന തന്റെ പെണ്ണ്..... വാ """"അവൻ പതിയെ കൈ പൊക്കി വിളിച്ചു.......... ആ വിളി കേൾക്കാൻ കൊതിച്ചത് പോലെ അവൾ ഓടി അവന്റെ നെഞ്ചിലേക്കു തല വച്ചിരുന്നു.......... കണ്ണേട്ടാ """"""........ ന്റെ കണ്ണേട്ടൻ..... പോയന്ന് വിചാരിച്ചോ എന്റെ രുക്കുനെ ഇട്ടു പോയെന്നു വിചാരിചോ....... അവന്റെ കണ്ണുനീർ ചെന്നിയിൽ കൂടി ഒലിച്ചിറങ്ങി....... വലം കൈ കൊണ്ടു രുക്കുവിന്റെ മുടിയിഴകൾ പതിയെ തലോടി........................... ഒന്ന് ഉയർന്നു പൊങ്ങി കാവിലമ്മയുടെ പ്രസാദം അവന്റെ നെറ്റിയിൽ ചാർത്തി നെറ്റിയിലക്കു പതിയെ ചുണ്ടുകൾ അമർത്തി അവൾ.... """""പോയിരുന്നെങ്കിൽ...... കൂടെ.....കൂടെ... വന്നേനെ ഈ രുക്കു...അവളുടെ ചുണ്ടുകൾ വിതുമ്പി തുടങ്ങി..... വാക്കുകൾ മുറിഞ്ഞിരുന്നു..... ഒരു മുഴം കയറു മതി ആരുന്നു ഈ രുക്കുന് കണ്ണനിലേക്ക് എത്താൻ........... അവൾക്കു കരച്ചിൽ നിയന്ത്രിക്കാൻ ആയില്ല.... രുക്കു """"".... മോളേ ആ കവിളിലേക്കു അവൻ വിരൽ ഓടിച്ചു........ നീ ജീവിതത്തിലേക്ക് തിരിച്ചു വന്നു അല്ലെ ..... """MR. മഹേഷ്‌ നാരായണൻ......... """" ഇരുവരും ഒന്ന് ഞെട്ടി നോക്കി........ കസവ് ജുബ്ബയും മുണ്ടും... സ്വർണ്ണ കളറിലെ ഫ്രെയിം വച്ച കണ്ണടയും മുക്കാലും കഷണ്ടി കയറിയ തല തിരുമ്മി... അയാൾ അകത്തേക്കു കയറി...... കണ്ണിൽ ആരോടൊക്കെയോ ഉള്ള പക നിറഞ്ഞു നിന്നു...... രുക്കു കണ്ണന്റെ കൈയിൽ മുറുകെ പിടിച്ചു...................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story