രുദ്രവീണ: ഭാഗം 72

rudraveena

എഴുത്തുകാരി: മിഴിമോഹന

നീ ജീവിതത്തിലേക്ക് തിരിച്ചു വന്നു അല്ലെ ..... """MR. മഹേഷ്‌ നാരായണൻ......... """" ഇരുവരും ഒന്ന് ഞെട്ടി നോക്കി........ കസവ് ജുബ്ബയും മുണ്ടും... സ്വർണ്ണ കളറിലെ ഫ്രെയിം വച്ച കണ്ണടയും മുക്കാലും കഷണ്ടി കയറിയ തല തിരുമ്മി... അയാൾ അകത്തേക്കു കയറി...... കണ്ണിൽ ആരോടൊക്കെയോ ഉള്ള പക നിറഞ്ഞു നിന്നു...... രുക്കു കണ്ണന്റെ കൈയിൽ മുറുകെ പിടിച്ചു........ ഇരുവരും പരസ്പരം നോക്കി...... ആരാണെന്നു മനസിൽ ആകാതെ...... സൈഡിൽ ഒതുക്കി ഇട്ടിരുന്ന ഒരു കസേര വലിച്ചു ബെഡിനു സമീപതേക്ക് നീക്കി അയാൾ അതിലേക് ഇരുന്നു............ മനസ്സിൽ ആയില്ല അല്ലെ.... പക്ഷേ പേര് പറഞ്ഞാൽ പെട്ടന്ന് മനസിൽ ആകും..... അയാൾ കണ്ണട ഒന്ന് ഊരി അതിലേക്കു പതിയെ ഊതി........ ഡേവിഡ് ജോൺ ഉപ്പുകണ്ടത്തിൽ...... """"ഇപ്പോൾ മനസ്സിൽ ആയോ....... കഷണ്ടി തല ചെരിച്ചു അയാൾ അവരെ മാറി മാറി നോക്കി........ രുക്കു ഒന്ന് ഞെട്ടി അവളുടെ കൈ കണ്ണനിൽ ഒന്ന് കൂടി പിടി മുറുക്കി.......... ഒന്നുല്ല.... ""അവൻ മെല്ലെ കണ്ണ് അടച്ചു കാണിച്ചു....... മഹേഷിന് ഞാൻ വന്നത് എന്തിനാണെന്ന് ഊഹിക്കാമോ......... അയാൾ ഗൗരവത്തോടെ അവനെ നോക്കി..... കണ്ണൻ സംശയത്തോടെ അയാളെ പുരികം ഉയർത്തി നോക്കി ..... എന്റെ മകന് എതിരെ നീ കൊടുത്ത മൊഴി അത് മാറ്റി പറയണം... ....... """"അയാൾ ഒന്നു നിർത്തി അവന്റെ മുഖത്തേക്കു നോക്കി... കൊടുത്ത മൊഴി മാറ്റി പറയാൻ അല്ല...... മഹേഷ്‌ നാരായണൻ ഒറ്റ തന്തക് പിറന്നത് ആണ്....

കണ്ണന്റെ വാക്കുകളിൽ രോഷം നിറഞ്ഞു...... ഹഹഹ """"".....കമ്മീഷണറുടെ അളിയൻ തന്നെ എന്താ വീറും വാശിയും...... പക്ഷേ എന്റെ അടുത്തു വില പോകില്ല മോനെ...... ആളും തരവും കണ്ട് വേണം മുട്ടാൻ...... ഇത്രയും ആയിട്ടു നിനക്ക് അത് മനസ്സിൽ ആയില്ലേ........ ആളും തരവും അറിഞ്ഞു തന്നെ ആണ് മുട്ടിയത്.... പഠിക്കാൻ വരുന്ന കുട്ടികൾ പഠിച്ചിട്ടുണ്ട് പോകണം അല്ലാതെ തന്തയുടെ കാശിന്റെ പിന്ബലത്തിൽ തിന്നു കൊഴുത്തിട്ടു എല്ലിന്റെ ഇടയിൽ കുത്തുന്നുണ്ട് എങ്കിൽ അത് തീർക്കാൻ ഉള്ള ഇടം കോളേജ് അല്ല..... മ്മ്മ്മ്ഹ്ഹ്ഹ് """"അയാൾ പുച്ഛത്തോടെ ചുണ്ട് ഒന്ന് കോട്ടി...... നിന്നെ ഇല്ലാതാകാൻ എനിക്കു ഒരു ഫോൺ കാൾ മതി ആയിരുന്നു..... എന്നിട്ടും ഞാൻ അത് ചെയ്തില്ല.... അത് കൊണ്ട് നീ ഇപ്പോഴും ജീവനോടെ എന്റെ മുന്നിൽ കിടക്കുന്നു....... കണ്ണൻ അവന്റെ കണ്ണുകൾ അയാളിൽ നിന്നും പുച്ഛത്തോടെ വെട്ടിച്ചു...... നീ ആരേ കണ്ടാണ് ഈ നെഗളിക്കുന്നതു എന്ന് എനിക്കു അറിയാം ഇവളുടെ പുന്നാര ആങ്ങളമാരുടെ മെയ്‌ കരുത്തു കണ്ടിട്ടാണെങ്കിൽ മൂന്നിനും കൂടി ഒരു കുഴി മതി ഈ ഡേവിഡിന്........ അയാൾ വാക്കുകൾ കൊണ്ട് അമ്മാനം ആടി.......രുക്കുവിന്റെ മുഖത്തേക്കു നോക്കി...... അവൾ പിടക്കുന്ന കണ്ണുകളാൽ അല്പം കൂടി കണ്ണനിലെക് ചേർന്നു നിന്നു.........

അപ്പോ """കൊച്ചേ നിന്റെ കമ്മീഷ്ണർ ആങ്ങളയോട് പറഞ്ഞേര് ഡേവിഡ് ജോൺ ഉപ്പുകണ്ടം കളി തുടങ്ങി....... നാളെ മുതൽ എന്റെ മോൻ കോളേജിൽ വരും അവൻ തോന്നിയത് കാണിക്കും തടുക്കാൻ കഴിയുമെങ്കിൽ തടുക്കാൻ പറ നിന്റെ പുന്നാര കമ്മീഷണറോട്‌........ പിന്നെ നീ.........അയാൾ കണ്ണന് നേരെ തിരിഞ്ഞു......... നീ മൊഴിമാറ്റും അല്ലങ്കിൽ നിന്നെ കൊണ്ട് മാറ്റിക്കാൻ എനിക്ക് അറിയാം............. രോഷത്തോടെ നോക്കി വാതിൽ കൊട്ടി അടച്ചു അയാൾ പുറത്തേക്കിറങ്ങി............ കണ്ണേട്ടാ """""".......എനിക്കു.... എനിക്കു പേടി ആകുന്നു കണ്ണന്റെ നെഞ്ചിലേക്ക് അവൾ തല ചായ്ച്ചു....... ഞാൻ ബോധം വീണപ്പോൾ ഡാൻ എതിരെ മൊഴി നൽകി അതിന്റെ പ്രതിഷേധം ആണ്...... ഇത്‌ പ്രതീക്ഷിച്ചതാണ് രുക്കു.........അവൻ മെല്ലെ അവളുടെ മുടിയിൽ തഴുകി..... .രുദ്രേട്ടൻ അവനു എതിരെ നീങ്ങി കഴിഞ്ഞു..... തന്തക്കും മോനും ഉള്ള കുരുക്ക് അണിയറയിൽ ഒരുങ്ങി കഴിഞ്ഞു....... അത് വിട് അത് നിന്റെ രുദ്രേട്ടൻ അവരെ പൂട്ടിക്കോളും.... ഇപ്പോൾ ഞാൻ നിന്നെ ഒന്ന് ശരിക്കു സ്നേഹികട്ടെ പെണ്ണേ .... """""""കുറുമ്പൊടെ നെഞ്ചിൽ കിടന്നവളുടെ പുറം കഴുത്തിൽ മെല്ലെ തലോടി....... അത്രയും നേരം അവളുടെ കണ്ണിൽ നിറഞ്ഞു നിന്ന ഭയം മാറി അത് നനുത്ത നാണത്തിലേക്കു വഴി മാറുന്നത് അവൻ കണ്ടു........

പതിയെ അവന്റെ കണ്ണുകൾ ഡോറിലേക്കു നീണ്ടു...... മ്മ്മ് """....എന്തെ..... ആ ഡോർ കുറ്റി ഇട്ടു വാ..... അല്ലേൽ അമ്മമാർ കേറി വരും........ അയ്യേ """".....ഞാൻ കുറ്റി ഇടില്ല.... അവൾ നാണം കൊണ്ട് മുഖം പൊത്തി........... എങ്കിൽ പിന്നെ വേണ്ട.... """"ആ കൈകൾ അടർത്തി മാറ്റി... കണ്ണുകളിലേക്കു അവൻ ഒരു മാത്ര നോക്കി അവന്റെ കണ്ണുകളിലും അവളോടുള്ള പ്രണയം നിറഞ്ഞു......... രുക്കു """"".....നീ എന്നെ അത്രക് സ്നേഹിക്കുന്നുണ്ടോ........ മ്മ്മ് """"""എന്റെ ജീവനേക്കാൾ അത് കൊണ്ട് അല്ലെ ഈ കള്ള കണ്ണന് വേണ്ടി ഈ ജന്മം ഞാൻ ഉഴിഞ്ഞു വച്ചതു...... അവന്റെ കവിളിൽ ചുണ്ട് അമർത്തി... നനുത്ത ചുംബനം ഏറ്റു വാങ്ങി അവളെ നെഞ്ചിലേക്ക് ചേർക്കുമ്പോൾ അവളുടെ കൈകൾ മെല്ലെ അവന്റെ തലയിലെ വെളുത്ത തുണികെട്ടിലേക് നീണ്ടു................ വേദനിച്ചോ കണ്ണേട്ടാ """""......... മ്മ്മ് """"........വേദനിച്ചു...... പക്ഷേ ഇപ്പോൾ ആ വേദന പോയി..... നീ എന്റെ അടുത്തു ഇരിക്കുമ്പോൾ എല്ലാ വേദനയും ഉരുകി ഒലിച്ചു പോകും രുക്കു.............. അവളുടെ മുഖം തന്റെ മുഖത്തോടു അവൻ ചേർത്തു കഴിഞ്ഞിരുന്നു....... പതിയെ നെറ്റിയിൽ ചുണ്ട് അമർത്തി അവളുടെ കണ്ണുകളിലേക്കു നോക്കി കിടന്നു................... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 മംഗള ദേവി """""".......

വീണ്ടും വീണ്ടും ആ ഫയലുകളിലേ ഓരോ പേജും അവൻ തിരിച്ചു നോക്കി.......... എവിടെയും അവരുടെ ഫാമിലി ഹിസ്റ്ററി ഇല്ല......... അങ്ങനെ ഒരു സ്ത്രീ അവർ ഉണ്ടോ............ രുദ്രൻ മീശ കടിച്ചു കൊണ്ട് വീണ്ടും അതിലേക്കു കണ്ണുകൾ നട്ടു....... ഒരു തെളിവ് എവിടെ എങ്കിലും ദൈവം അവശേഷിപ്പിക്കാതെ ഇരിക്കില്ല............ തെന്മല """"".....അവന്റെ കണ്ണിൽ ഉടക്കിയ പേര് മനസിലും പതിഞ്ഞു കഴിഞ്ഞിരുന്നു............. സർ """"....അജിത് അകത്തേക്കു വന്നു............ അജിത് തെന്മലയിൽ ഒന്ന് പോകണം.... രുദ്രൻ ഫയലുകൾ മടക്കി ഡ്രയറിൽ വച്ചു..... ഡേവിഡ് ജോൺ ഉപ്പുകണ്ടതിന്റെ ബാങ്ക് account മുഴുവൻ തെന്മല കേന്ദ്രീകരിച്ചാണ്...........അതിനർത്ഥം അയാൾക് അവിടം ആയുള്ള ബന്ധം...... അത് ചിലപ്പോൾ ഈ മംഗളാദേവി എത്തിച്ചേരാൻ നമ്മൾക്കു പെട്ടന്ന് സാധിക്കും.................... പിന്നെ കുറച്ചു സംശയങ്ങൾ അത് കൂടി ഒത്തു ചേർന്നാൽ അയാളെ നമുക്ക് പെട്ടന്ന് പൂട്ടാൻ കഴിയും ആ സുന്ദര വില്ലനെ........ രുദ്രന്റെ മുഖത്തു ഒരു ഗൂഡ ചിരി പടർന്നു........... സർ ഞാൻ എങ്കിൽ ഇന്ന് തന്നെ തെന്മലക്കു പോകട്ടെ.....അജിത് സംശയത്വത്തോടെ നോക്കി.... വേണ്ട.... """ ഞാനോ അജിത്തോ ചന്തുവോ direct ഇൻവോൾവ് ചെയ്യാൻ പാടില്ല...... വിസ്വാസിക്കാൻ കഴിയുന്ന രണ്ടു പേരെ അജിത് തന്നെ വിട്ടോളു.....കാരണം അയാൾ നമുക്ക് പുറകിൽ ഉണ്ട്............... അയാളിലേക്ക് എന്റെ സംശയം നീണ്ടു എന്നു അറിഞ്ഞാൽ നമ്മൾ ഓരോരുത്തർക്കും വേണ്ടപ്പെട്ടവർ നഷ്ടം ആകും..........അയാൾ കുറു നരി ആണ്....... കുറുക്കന്റെ ബുദ്ധി...... ഡേവിഡിനെ അറസ്റ് ചെയ്യാൻ ഇനിയും താമസിക്കണോ....... ഈ തെളിവുകൾ പോരെ സർ.....

പിന്നെ ഡേവിഡിനെ ഒന്ന് കുടഞ്ഞാൽ നമക്ക് അറിയാൻ സാധിക്കിലെ അയാളെ പറ്റി...... No never """"......ഡേവിഡ്നു അറിയാം എന്നുണ്ടായിരുന്നു എങ്കിൽ എന്നെ ഡേവിഡ് ഇഹലോകവാസം വെടിഞ്ഞേനെ........ അയാൾ കൊന്നു തള്ളിയേനെ........ ഒരിക്കലും അയാളിൽ നമ്മൾ എത്തി ചേരാതെ ഇരിക്കാൻ നമുക്ക് മുൻപിൽ അയാൾ എറിഞ്ഞു തന്ന ഇരയാണ് ഡേവിഡ് ജോൺ ഉപ്പു കണ്ടെത്തിൽ......അവനും മകനും പൊട്ടാ കിണറ്റിൽ കിടക്കുന്ന വെറും തവളകൾ മാത്രം ആണ്...... ഡേവിഡിനെ നമ്മൾ അറസ്റ് ചെയ്യാൻ വൈകും തോറും അയാളിൽ അസ്വസ്ഥതകൾ ഉടലെടുക്കും ഇനി വരും ദിവസങ്ങളിൽ..... അപ്പോൾ നമുക് അയാളിലേക്ക് പെട്ടന്ന് എത്തിച്ചേരാൻ കഴിയും..... സർ ശശാങ്കൻ അതിലൊരു കണ്ണി അല്ലെ....അയാളുടെ കാര്യം.....??? ഹഹഹ..... രുദ്രൻ ഒന്ന് ചിരിച്ചു........ ഈരികത്തൂർ മനയിലേക്കു ആണ് കൊണ്ടു പോയത്..... ഒറ്റ നോട്ടത്തിൽ സഞ്ജയൻ കൈ ഒഴിഞ്ഞു..... ഇനി നിവർക്കാൻ എല്ലൊന്നും ബാക്കി ഇല്ല........ ഹ്ഹ്ഹ്.... അത് പോലെ ആ ഡേവിഡിനെ അങ്ങ് പെരുമാറണം..... അജിത് ചിരിച്ചു കൊണ്ട് പറഞ്ഞൂ..... അത് അറിയാഞ്ഞിട്ടല്ല അജിത്....മറഞ്ഞിരുന്നു കൊണ്ട് അയാൾ എന്നെയും ചന്തുവിനെയും ആണ് കുരങ്ങു കളിപ്പിക്കുന്നതു... so തിരിച്ചും അത് പോലെ ഒരു കളി അത്രേ ഉള്ളു.......... അതേ.... """സർ.... പക്ഷേ സൂക്ഷിക്കണം.... പ്രാത്യേകിച്ചു........ അജിത് ഒന്ന് നിർത്തി..... എന്റെ കുടുംബം അല്ലെ...... """ഒരു text dose മാത്രം ആയിരുന്നു കഴിഞ്ഞ ദിവസം കാവിൽ നടന്ന ആ ആക്രമണം..... ഡേവിഡിലേക്ക് എന്റെ ശ്രദ്ധ തിരിക്കാൻ ഉള്ള അടവ് മാത്രം............. അജിത് തിരിച്ചു പോകുമ്പോഴും രുദ്രന്റെ ചിന്തകൾ കാടു കയറി തുടങ്ങി....

വിനയൻ അങ്കിൾ തങ്ങൾക്കു മുൻപിലേക്ക് വച്ചു നീട്ടാൻ പോകുന്ന തെളിവുകൾ അത് എന്തായിരിക്കും..........രുദ്രൻ കസേരയിലേക്കു ചാരി കിടന്നു..... മൊബൈൽ റിങ് ചെയ്തപ്പോൾ ചിന്തകൾക്ക് വിരാമം എട്ടു കൊണ്ട് നോക്കി..... രുക്കുവാണല്ലോ അച്ഛൻ വന്നു കാണില്ല..... അതായിരിക്കും...... ""...ഹലോ... എന്താ മോളേ അച്ഛൻ വന്നിലെ.... ഞങ്ങൾ വീട്ടിൽ വന്നു ഏട്ടാ... അച്ഛൻ വന്നു... പക്ഷേ... ഇന്ന്...... അവൾ പറയാൻ മടിച്ചു കൊണ്ട് നിന്നു..... അവളുടെ വാക്കുകളിലെ ഭയം നിറഞ്ഞു... എന്ത് പറ്റി......?? നീ എന്താ പേടിക്കുന്നത്.... അത് ഏട്ടാ..... അവൾ നടന്നത് മുഴുവൻ അവനെ ധരിപ്പിച്ചു...... മ്മ്മ് """...സാരമില്ല ഈ വരവ് അത് പ്രതീക്ഷിച്ചതു ആണ്... അത് കൊണ്ട് തന്നെ കണ്ണന് ഇന്ന് മുതൽ പ്രൊട്ടക്ഷൻ ഏർപ്പെടുത്തും മോള് അതോർത്തു പേടിക്കണ്ട.... ഫോൺ വച്ചോ ഏട്ടൻ ഇപ്പോൾ വരാം........ """ ഫോൺ വച്ചതും രുദ്രന്റെ ഞരമ്പു വലിഞ്ഞു മുറുകി...... ബസ്റ്റഡ്..... """.....എന്റെ കൈയിൽ വന്നാൽ പുറം ലോകം കാണിക്കില്ല തന്തയെയും മോനെയും......... അവൻ പല്ല് ഞെരിച്ചു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ചന്തുവും രുദ്രനും വല്യൊത്തേക്കു ചെല്ലുമ്പോൾ പതിവിലും താമസിച്ചിരുന്നു........... രുദ്ര ""...അവിടെ രണ്ടെണ്ണം മുഖം വീർപ്പിച്ചു നില്പുണ്ട് ......... രുദ്രൻ വാതുക്കലെക് നോക്കി വീണ അവനെ കൊഞ്ഞനം കാട്ടി അകത്തേക്കു പോയി.... അത് ശ്രദ്ധിക്കാതെ വണ്ടിയിൽ നിന്നും ഇറങ്ങുമ്പോൾ രുദ്രന്റെ മുഖം വലിഞ്ഞു മുറുകി ഇരുന്നു ഡേവിഡിനോടുള്ള ദേഷ്യം അത് മുഖത്തു പ്രതിഫലിച്ചിരുന്നു... മുന്നോട്ടു നടന്ന രുദ്രന്റെ കൈയിൽ ചന്തു പിടിച്ചു പുറകിലേക്കു നിർത്തി... .... രുദ്ര.... അവൾക്കു നല്ല പേടി ഉണ്ട് ഇത്രയും നാൾ നടന്നതും ഇനി നടക്കാൻ പോകുന്നത് ഓർത്തും അവളുടെ മനസ് നല്ല പോലെ നീറുന്നുണ്ട്........

എനിക്ക് അറിയാം നീ നല്ല ടെൻഷനിൽ ആണ് ഡേവിഡ് ജോൺന്റെ കേസ് ഓർത്ത്...... പക്ഷേ അത് ഒരിക്കലും അവളെ ബാധിക്കരുത്..... ഞാൻ പറഞ്ഞു വരുന്നത് മനസിൽ ആയോ......... നിന്റെ ദേഷ്യം അത് കുറക്കണം അവളോട് അത് കാട്ടരുത്.... ആ വയറ്റിൽ നിന്റെ കുഞ്ഞ് ഉണ്ടെന്ന ഓർമ്മ വേണം......അരുതാത്തത് എന്തെങ്കിലും സംഭവിച്ചാൽ...... ചന്തുവിന്റെ വാക്കുകളിൽ സഹോദരന്റെ വാത്സല്യം നിറഞ്ഞിരുന്നു.......... അവന്റെ കൈ രുദ്രന്റെ തോളിൽ പതിച്ചു വച്ചു.... ഇല്ല.... ""ചന്തു.... അന്ന് ഞാൻ അറിയാതെ നിയന്ത്രണം വിട്ടു പോയത് ആണ്........ അവളെ ഞാൻ വേദനിപ്പിക്കില്ല... എന്റെ ജീവൻ ആട അവൾ..... നിനക്ക് അറിയില്ലേ........ ചന്തുവിന്റെ കൈയിലേക്ക് അവൻ കൈ ചേർത്തു..... അറിയാം.... എന്നാലും നീ എന്നെ പോലെ അല്ല ദേഷ്യം നിയന്ത്രിക്കാൻ അറിയില്ല... ആ പെണ്ണ് ആണേൽ ചൊറിഞ്ഞു വഴക് ഉണ്ടാക്കും... ഇപ്പോൾ തന്നെ ലേറ്റ് ആയതിനു കുത്തി വീർപ്പിച്ചാണ് പോയത്.......... നീ പോയി സമാധാനിപ്പിക്.... ചിരിച്ചു കൊണ്ട് കൈയിൽ ഇരുന്ന ലാപ്ടോപ് ബാഗ് മീനുന്റെ കൈയിൽ കൊടുത്തു ചന്തു മുകളിലേക്കു പോയി........... രുദ്രൻ ചെറു ചിരിയോടെ മുറിയിലേക്ക് ചെല്ലുമ്പോൾ കട്ടിലിന്റെ കോണിൽ മുഖം വീർപ്പിച്ചു ഇരുപ്പുണ്ട്... ......... വാവേ """....അടുത്തേക് ചെന്നു കവിളിൽ ഒന്ന് വലിച്ചു...... എത്ര നേരം ആയി നോക്കി ഇരിക്കാൻ തുടങ്ങിട്ടെന്നു അറിയുവോ..... ലേറ്റ് അയാൾ വിളിച്ചു പറഞ്ഞൂടെ.....

പണ്ട് ആണേൽ ഞാനും രുക്കു അറിയ പോലും ഇല്ല ഏട്ടൻ വരുന്നത് പോകുന്നത് ഒന്നും.... ഇപ്പോൾ അതാണോ......... പരിഭവം പറഞ്ഞു കൊണ്ടവൾ അവൻ ഊരി നൽകുന്ന യൂണിഫോമിന്റെ ഓരോ ഭാഗവും കൈയിലേക്ക് വാങ്ങി........ വരുന്ന വഴി ക്ലബ്ബിൽ ഒന്ന് കയറി എന്റെ പൊന്ന് മോളേ അത് അല്ലെ ലേറ്റ് ആയതു..........വാച്ച് ഊരി മേശപ്പുറത്തേക്കു വച്ചു കൊണ്ടവൻ പറഞ്ഞു..... അതിനു അല്ലെ ഫോൺ കൈയിൽ ഉള്ളത് പിന്നെ കണ്ടോണ്ട് ഇരിക്കാൻ ആണോ...... അവൾ മുഖം കൂർപ്പിച്ചു കൊണ്ട് കയ്യിൽ ഇരുന്ന യൂണിഫോം സ്റ്റാൻഡിലേക്ക് വിരിച്ചു..... ദാ നോക്ക് ഫോൺ സ്വച്ചിട് ഓഫ്‌ ആയി അവന്റെ ഫോണും ഓഫ്‌ ആയി പിന്നെങ്ങനെ വിളിച്ചു പറയുവാ...........അവൾ കൊടുത്ത മുണ്ട് ഉടുത്തു ബാത്റൂമിലേക്കു കയറുമ്പോഴും അവൻ കണ്ടു അവന്റെ പെണ്ണിന്റെ മുഖത്തെ പരിഭവം....... തെല്ലൊന്നു നോക്കി കൊണ്ട് അകത്തേക്കു കയറുമ്പോൾ അവൾ കൊഞ്ഞനം കുത്തി കാണിച്ചിരുന്നു.......... കുളി കഴിഞ്ഞു രുദ്രനും ചന്തുവും ഊണ് മേശയിലേക്കു വന്നു............ രുദ്ര """"നീ വരാൻ ലേറ്റ് ആയെന്നു പറഞ്ഞു കഴിക്കാതെ സമരം ചെയ്യുവായിരുന്നു നിന്റെ പെണ്ണ്.... രേവതി രണ്ടുപേരുടെയും പ്ലേറ്റിലേക്കു ചോറിട്ട് കൊണ്ട് അത് പറഞ്ഞത്...... ങ്‌ഹേ """"".....നീ കഴിച്ചില്ലേ ഇത്‌ വരെ.... രുദ്രന്റെ ശബ്ദം ഉയർന്നു...... കഴിച്ചു..... """ പിന്നെ....... ""രേവമ്മ പറഞ്ഞതോ.... വഴക് പറഞ്ഞാണ് കുറച്ചു ചോറ് ഉണ്ടത് വയറ്റിൽ ഒരു കുഞ്ഞു ഉണ്ടെന്നുള്ള ഓർമ്മ വേണ്ടേ....

അവളെ കുറ്റം പറഞ്ഞിട്ടു കാര്യം അല്ല അത് ഇപ്പോഴും കുഞ്ഞാണ് നീയോ...... രേവതി രുദ്രന്റെ നേരെ തിരിഞ്ഞു...... അവള് കഴിക്കാത്തതിന് ഞാൻ എന്ത് ചെയ്തു... ശെടാ.... അത് എന്റെ തലേൽ ആണോ..........അല്ലേലും ഈ വീട്ടിൽ നിങ്ങൾക് പുറം പോക്ക് ഞങ്ങൾ രണ്ട് ആണ്പിള്ളേര് ആണല്ലോ..... രുദ്രൻ പരിഭവം പറഞ്ഞു കൊണ്ട് രേവതിയെ നോക്കി........ അത് അല്ലടാ മോനെ... ഇവളെ നാളെ ഡോക്ടറെ കാണിക്കണം..... ഉച്ച കഴിഞ്ഞു തുടങ്ങി ശര്ദില് ആണ്...... അതിന്റെ കൂടെ ഭക്ഷണം കൂടെ ചെന്നില്ല എങ്കിൽ ക്ഷീണം അകില്ലേ......... മ്മ്മ്മ് """"....അവൾ ഇനി കഴിച്ചോളും രേവമ്മ.... അല്ലെടി...... അത് പറഞ്ഞു വീണയുടെ നേരെ തിരിഞ്ഞു............ വാവേ..... """നാളെ ഉച്ചക്ക് നമുക്ക് ഹോസ്പിറ്റൽ പോകാട്ടോ..... അവന്റെ നെഞ്ചിൽ കിടന്ന അവളുടെ നെറുകയിൽ അവൻ വിരൽ ഓടിച്ചു..... രാവിലെ ആവണിയെ കൊണ്ട് കോളേജിൽ പോകണം അവൾക്കു എക്സാം അല്ലെ....... അതെന്താ രുദ്രേട്ട...... """എന്തേലും പ്രോബ്ലം ഉണ്ടോ.... കോളേജിൽ.... ഏയ്‌ എന്ത് പ്രോബ്ലം..... ഉച്ചവരെ അല്ലെ എക്സാം... പിന്നെ എനിക്കു മീനുന്റെ അഡ്മിഷന്റെ കാര്യം സംസാരിക്കണം അത് കൊണ്ട് എന്തയാലും കോളേജിൽ പോകണം.................. നാളെ ഡാൻ ഏതെങ്കിലും തരത്തിൽ ആവണിയെ ഉപദ്രവിക്കാൻ ശ്രമിക്കും..... ഞാൻ അവൾക്കൊപ്പം നിഴലായി വേണം....... മനസിൽ ചിന്തകൾ കുമിഞ്ഞു കൂടുമ്പോൾ അവന്റെ ഇടം നെഞ്ചിൽ അവന്റെ പെണ്ണ് ഉറങ്ങി സുഖം ആയി കഴിഞ്ഞിരുന്നു..........................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story