രുദ്രവീണ: ഭാഗം 73

rudraveena

എഴുത്തുകാരി: മിഴിമോഹന

ഏയ്‌ എന്ത് പ്രോബ്ലം..... ഉച്ചവരെ അല്ലെ എക്സാം... പിന്നെ എനിക്കു മീനുന്റെ അഡ്മിഷന്റെ കാര്യം സംസാരിക്കണം അത് കൊണ്ട് എന്തയാലും കോളേജിൽ പോകണം.................. നാളെ ഡാൻ ഏതെങ്കിലും തരത്തിൽ ആവണിയെ ഉപദ്രവിക്കാൻ ശ്രമിക്കും..... ഞാൻ അവൾക്കൊപ്പം നിഴലായി വേണം....... മനസിൽ ചിന്തകൾ കുമിഞ്ഞു കൂടുമ്പോൾ അവന്റെ ഇടം നെഞ്ചിൽ അവന്റെ പെണ്ണ് ഉറങ്ങി സുഖം ആയി കഴിഞ്ഞിരുന്നു......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാവിലെ കുളി കഴിഞ്ഞു മൂളി പാട്ടും പാടി കണ്ണാടിക്കു മുൻപിൽ മുടി ഒതുക്കി ഇട്ടിരുന്ന ടീഷർട് നേരെ പിടിച്ചിട്ടു മീശ ഒന്ന് പിരിച്ചു നോക്കി രുദ്രൻ................. ഗൂഢമായ ഒരു ചിരി മുഖത്തു വിടർന്നു........ ഇതെന്താ പതിവില്ലാതെ കണ്ണാടിക്കു മുൻപിൽ ഒരു ചിരിയും കളിയും രണ്ടു കയ്യും ഏണിൽ കുത്തി വീണ മുഖം കൂർപ്പിച്ചു നോക്കി........ അതോ """"..... കോളേജിൽ എനിക്കു ധാരാളം ഫാൻസ്‌ ഉണ്ട് പെണ്ണേ അവർക്കിടയിലേക്കു ചെല്ലുമ്പോൾ നിന്റെ രുദ്രേട്ടൻ കുറച്ചൂടെ ഗ്ലാമർ ആകണ്ടേ..... എങ്ങനുണ്ട് കൊള്ളാമോ ഈ ടീഷർട് എനിക്കു നന്നായി ചേരുന്നില്ലേ..... മീശ പിരിച്ചു മുകളിലേക്കു വച്ചു ഒരു കണ്ണ് ചിമ്മി കള്ളച്ചിരിയോടെ അവളെ നോക്കി..... കൊല്ലും ഞാൻ... """ചീകി ഒതുക്കിയ മുടി മുഴുവൻ അലങ്കോലം ആക്കി പിരിച്ചു വച്ച മീശ താഴേക്കു വച്ചകൊണ്ട് പരിഭവിച്ചു നോക്കി അവനെ....... കുശുമ്പ് എടുത്തിട്ട് കാര്യം ഇല്ല മോളേ ഞാൻ ഒരു സത്യം മാത്രം ആണ് പറഞ്ഞത്....

ഇടുപ്പിലൂടെ കൈ ചേർത്തു അവളെ നെഞ്ചിലേക്കു വലിച്ചിട്ടവൻ..... മ്മ്മ്ഹ്ഹ് """....ഒരു കുഞ്ഞിന്റെ അച്ഛൻ ആകാൻ പോവാ അപ്പോഴാ വായി നോക്കാൻ പോകുന്നത്.... ങ്‌ഹേ """"....അച്ഛൻ ആകാൻ പോകാന്നു വച്ചു വായി നോക്കാൻ പാടില്ല എന്നുണ്ടോ മ്മ്മ്ഹ"""? ഇനിപ്പോ ലൈസെൻസ കിട്ടി.... വായി നോക്കിയാലും ആരും ഒന്നു പറയില്ല..... വേണ്ട... എന്നോട് മിണ്ടണ്ട....... എന്നെ വിട് ഞാൻ പോവാ താഴേക്കു.... കണ്ണ് നിറച്ചു കൊണ്ട് അവന്റെ കയ്യിൽ കിടന്നു കുതറിയവൾ.......... കുറുമ്പ് കലർന്ന ചിരിയോടെ അവളുടെ പരാക്രമം മുഴുവൻ ആസ്വദിക്കുമ്പോഴും അവൾക്കു നോവാത്ത രീതിയിൽ അവളെ മുറുകെ പിടിച്ചു വച്ചു............ കണ്ണ് നിറഞ്ഞല്ലോ എന്റെ പെണ്ണിന്റെ.... വിഷമം ആയോ... ഒരു കൈ കൊണ്ട് കണ്ണ് നീർ തുടച്ചു...... ഞാൻ സ്വാർത്ഥയ രുദ്രേട്ട.....രുദ്രേട്ടൻ എന്റെ മാത്രം ആണ്..... വേറെ ആരെയും രുദ്രേട്ടൻ നോക്കണ്ട... എനിക്കിഷ്ടല്ല...... ചുണ്ട് പുളുത്തി അവനെ നോക്കി നിന്നവൾ...... ഹ്ഹ്ഹ് """....ഞാൻ ഒരു തമാശ പറഞ്ഞത് അല്ലെ പെണ്ണേ... ഞാൻ എന്റെ പെണ്ണിനു മാത്രം സ്വന്തം ആണ്....നീയും നമ്മുടെ വാവേ അല്ലെ എന്റെ ലോകം...... കട്ടിലിലേക്ക് ഇരുന്നു കൊണ്ട് അവളുടെ അരകെട്ടിലൂടെ കൈ ചേർത്തു വയറിലേക്ക് മുഖം അമർത്തിയവൻ .......... അച്ഛന്റെ കുഞ്ഞൻ ഇത്‌ വല്ലോം കേൾക്കുന്നുണ്ടോ നിന്റെ കുശുമ്പി അമ്മ പറയുന്നത്...... ചുണ്ട് അമർത്തി കണ്ണടച്ച് അൽപനേരം ഇരുന്നു.......അവൾ തന്റെ കയ്യാൽ ആാാ മുടി മാടി ഒതുക്കി വച്ചു..........

സമയം എന്തായി വാവേ തല ഉയർത്തി അവൻ നോക്കി.......... എട്ടേ മുക്കാൽ....... """" അവള് റെഡി ആയോ...... അവളെ വിട്ടിട്ടു എനിക്കു ഒരുപാട് ജോലി ഉണ്ട്.... അവൻ ചാടി എഴുനേറ്റു....ബുള്ളറ്റിന്റെ ചാവി എടുത്തു പുറത്തേക്കു നടന്നു... കഴിക്കുന്നില്ലെ രുദ്രേട്ട... ""പുറകിലായവൾ ചെന്നു..... ഇല്ല.... വന്നിട്ടു കഴികാം..... നീ അവളെ വിളിക്കു ഞാൻ വണ്ടി എടുക്കാം......അവൻ പുറത്തേക്കു നടന്നു......... വീണ ആവണിയെ വിളിച്ചു വന്നപ്പോഴേകും രുദ്രൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തിരുന്നു...... ഇതെന്താ രുദ്രേട്ടൻ ബുള്ളറ്റിൽ..... ആവണി സംശയത്തോടെ നോക്കി..... നിങ്ങടെ കോളേജിലെ പെൺപിള്ളേരെ വായി നോക്കാനും ഷോ കാണിക്കാനും..... മ്മ്ഹ്ഹ്.... '"""""വീണ ഒന്ന് മുഖം കോട്ടി..... നീ കേറൂ ആവണി ആ കുശുമ്പി പലതും പറയും.... രുദ്രൻ ഒന്ന് ചിരിച്ചു..... മ്മ്മ് """...അല്ലേലും രുദ്രേട്ടന്റെ ഫാൻസ്‌ ആണ് കോളേജ് മുഴുവൻ........ ആവണി ഉറക്കെ പറഞ്ഞു കൊണ്ട് പുറകിലേക്കു കയറി.... ഓ... പിന്നെ.... ഒരു ഫാൻസ്‌... വീണ കൊഞ്ഞനം കാട്ടി അകത്തേക്കു പോയി.......... കോളേജ് എത്തിയതും ബുള്ളറ്റ് ഒരു വശത്തു പാർക്ക്‌ ചയ്തു ആവണിയുമായി അകത്തേക്കു കയറി......... ഞാൻ പ്രിൻസിപ്പൽനെ ഒന്ന് കണ്ടു മീനുന്റെ അഡ്മിഷന്റെ കാര്യം സംസാരിക്കട്ടെ.... എക്സാം കഴിഞ്ഞു ഞാൻ കൂട്ടിക്കോളാം.... അവളെ ക്സാമ്ഹളിലേക്കു പറഞ്ഞു വിട്ടു കൊണ്ട് പ്രിൻസിപ്പലിന്റെ റൂമിലേക്കവൻ നടന്നു........... അപ്പോഴും കണ്ണുകൾ ഡാൻനു വേണ്ടി ചലിച്ചു കൊണ്ടിരുന്നു..........

കുറച്ചു നേരത്തേ സംസാരത്തിനു ശേഷം മീനുന്റെ അഡ്മിഷൻ ഏല്ലാം റെഡി ആക്കി അവൻ ബുള്ളറ്റിനു സമീപതേക്ക് നടന്നു..... ദൂരെ നിന്നവൻ കണ്ടു അവന്റെ മിഴികൾ തേടിയ ആൾ... ഡാൻ ഡേവിഡ് ഉപ്പുകണ്ടം.... അവൻ രുദ്രന്റെ ബുള്ളറ്റിനു മുകളിൽ ഹാൻഡിൽ തല വച്ചു കാലിമേൽ കാല് കേറ്റി ആകാശവും കണ്ട് കിടക്കുന്നു..... തന്റെ കൈകൾ മുന്നോട്ടു ആയിച്ചു ഒന്ന് കുടഞ്ഞു കൊണ്ട് രുദ്രൻ അതിനു അരികിലേക്ക് ചെന്നു.................. എനിക്ക്‌ വണ്ടി എടുക്കണം..... അല്പം കനപ്പിച്ചു പറഞ്ഞു കൊണ്ട് പോക്കറ്റിൽ ചാവിക്കായി കൈകൾ പരതി കൊണ്ട് മിഴികൾ നാലുപാടും പായിച്ചു........... വോ """....കമ്മീഷ്ണർ ഏമാനു വണ്ടി എടുക്കണം പോലും........ ഡാൻനെ പേടി ഉള്ളത് കൊണ്ട് പെങ്ങൾക് എസ്കോര്ട് വന്നതായിരിക്കും.....അല്ലെ... ബുള്ളറ്റിൽ നിന്നും എഴുനേറ്റു.... അവിടെ ഇവിടെ കീറിയ വൃത്തി ഇല്ലാത്ത ജീൻസും അലസി പാറി കിടക്കുന്ന മുടിയുമായി രുദ്രന്റെ നേരെ മുൻപിൽ അവൻ നിന്നു............ എന്റെ പെങ്ങള്മാരെ നീ ഒരു ചുക്കും ചെയ്യില്ല അതിനു ഉള്ള ധൈര്യം തിന്നു കൊഴുത്തു ചീർത്ത ഈ തടിയിൽ ഇല്ല മോനെ.......... രുദ്രൻ ബുള്ളററ്റിൽ കയറി സ്റ്റാർട്ട്‌ ചെയ്തു.......... എടാ...... """"""ഡാൻ ചൂണ്ടു വിരൽ രുദ്രന് നേരെ ഉയർത്തി........... പ്ഫ...**മോനെ.... രുദ്രന് നേരെ കൈ ചൂണ്ടുന്നോ... ക്യാമ്പസ്‌ ആയതു കൊണ്ട് നിന്നെ ഞാൻ വെറുതെ വിടുന്നു.... ഈ ഗേറ്റിനു പുറത്തു ആയിരുന്നേൽ അടിച്ചു നിന്റെ അണപ്പല്ല് ഞാൻ പറിച്ചേനെ......

പല്ല് കടിച്ചു ചുറ്റും ഉള്ള കുട്ടികൾ ശ്രദ്ധിക്കാത്ത രീതിയിൽ പറഞ്ഞു കൊണ്ട് രുദ്രൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടു പോയി...... ഛെ.... """"നാറി അവൻ എന്നെ വെല്ലു വിളിച്ചു... ക്യാമ്പസ്‌ ആയതു കൊണ്ട് അവൻ എന്നെ വെറുതെ വിട്ടെന്ന് ക്യാമ്പസ്സിന് പുറത് ആരുന്നേൽ അവൻ എന്നെ അങ്ങ് ഉലത്തിയേനെ..... ഇത്‌ ഡാൻ ആണ് ഡാൻ ഡേവിഡ് ജോൺ ഉപ്പുകണ്ടം......... ക്യാമ്പസ്സിന് പുറത്തു ഞാൻ എന്താണെന്നു അവനെ ഞൻ കാണിച്ചു കൊടുക്കുന്നുണ്ട്.......... തൊട്ടു അപ്പുറത്ത് ഇരുന്ന വില കൂടിയ തന്റെ ബൈക്കിൽ മറ്റുള്ളവരുടെ കണ്ണ് പെടാതെ സൂക്ഷിച വടിവാളിലേക് അവന്റെ കണ്ണു പോയി..... ചാവി എടുത്തു രുദ്രന് പുറകെ അവൻ ബൈക്ക് ഇരപ്പിച്ചു കൊണ്ട് പാഞ്ഞു................. അല്പം അകലെ ചെന്നു കൊണ്ട് രുദ്രൻ ബുള്ളറ്റിന്റെ സ്പീഡ് കുറച്ചു മിററിൽ കൂടി പുറകിലേക്കു നോക്കി....... ഡാൻ ന്റെ ബൈക്ക് നിഴൽ പോലെ കണ്ടതും മുഖത്തു ഗൂഢമായ ചിരി വിടർന്നു ഇരയെ കയ്യ് കിട്ടിയ ആനന്ദം..... അവൻ ബുള്ളറ്റ് ഹൈ സ്പീഡിൽ മുന്നോട്ടു പായിച്ചു......ഡാൻ പുറകിൽ ഉണ്ടെന്ന് ഉറപ്പു വരുത്തി അധികം ആരും കടന്നു വരാത്ത ഇടവഴിയിലേക്ക് ബുള്ളറ്റ് തിരിച്ചു....... ഡാൻ ഒപ്പം എത്താൻ പാകത്തിന് സ്പീഡ് കുറച്ചു......... എടാ """""""".......ബൈക്കിൽ ഇരുന്നു കൊണ്ട് ഷിർട്ടിന്റെ പുറകിൽ ഒളിപ്പിച്ചു വച്ച വടിവാൾ ഊരി രുദ്രന് നേരെ അവൻ വീശി........... അവന്റ നീക്കം മുൻകൂട്ടി കണ്ടു കൊണ്ട് രുദ്രൻ തല കുനിച്ചു കഴിഞ്ഞിരുന്നു ഒപ്പം വലതു കാൽ ഡാൻ ന്റെ ബൈക്കന്റെ ഇടത് വശത്തു ആയതിൽ ചവിട്ടി ......

നിയന്ത്രണം വിട്ട ഡാൻ ആ ബൈകു മറിഞ്ഞു അതിൽ തന്നെ ടാറിട്ട റോഡിൽ അൽപ ദൂരം നിരങ്ങി പോയി...... ....... രുദ്രൻ ബുള്ളറ്റ് ഒതുക്കി അതിൽ നിന്നു കൊടും കാറ്റു പോലെ ചാടിയിറങ്ങി........പെടലി ഒന്ന് വട്ടം ചുഴറ്റി കൈ നിവർത്തി ഷോൾഡർ ഒന്ന് പൊക്കി ഉയർത്തി അവനു അടുത്തേക് വന്നു.... ഷിർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു പൊക്കി എടുത്തു മുഷ്ടി ചുരുട്ടി കരണം നോക്കി കൊടുത്തു കഴിഞ്ഞിരുന്നു.............. വേ... വേ.. വേണ്ട.... എന്നെ ഒന്നും ചെയ്യരുത് പ്ലീസ്.... വായിൽ നിന്നും ഒലിച്ചു വന്ന ചോരയും ടാറിൽ ഉരഞ്ഞു പൊട്ടിയ മുഖവും കൈ മുട്ട്മായി രുദ്രന് നേരെ കൈകൂപ്പി............. പ്ഫ്, ***മോനെ..... നിന്നെ ഒന്നും ചെയ്യരുത് അല്ലെ..... നിനക്ക് ഉള്ള പണി വരുന്നത് അല്ലെ ഉള്ളു മോനെ........... പറഞ്ഞു തീരും മുൻപ് അവർക്ക് മുൻപിലേക്ക് ഒരു ബൊലേറോ വന്നു കഴിഞ്ഞിരുന്നു............. രുദ്രൻ ചിരിച്ചു കൊണ്ട് അവനെ തൂക്കി എടുത്തു അതിനു അടുത്തേക് ചെന്നു............. ഡ്രൈവർ സീറ്റിൽ കൂളിംഗ് ഗ്ലാസ് വച്ചു ചന്തു താളം പിടിച്ചു...... തൊട്ടു അടുത്തു അജിത്.... പുറകിൽ കണ്ണന്റെ കൂട്ടുകാർ ശശാങ്കനെ ഒതുക്കാൻ സഹായിച്ച ചെറുപ്പക്കാർ......... അതിൽ ഒരുവൻ പുറത്തിറങ്ങി......... അവന്റെ കൈയിലേക്ക് ഡാൻ ന്റെ വണ്ടിടെ ചാവി രുദ്രൻ കൈ മാറി..... അർത്ഥം മനസിൽ ആയ അവൻ ആ ചാവി വാങ്ങി അതിനു അടുത്തേക് നടന്നു........... കേറടാ..... ""അകത്തു... രുദ്രന് ബൊലേറോയ്ക് ഉള്ളിലേക്കു അവനെ പിടിച്ചു തള്ളി............

പുറകിൽ ഇരുന്ന രണ്ടു പേര് അവന്റെ കയും വായും കൂട്ടി കെട്ടി കഴിഞ്ഞിരുന്നു............ എന്നാൽ ഞങ്ങൾ വിടട്ടെ.... നീ പുറകെ പോര് ബാക്കി അവിടെ ചെന്നിട്ട്........ ചന്തു ഗ്ലാസ് ഒന്ന് നേരെ ആക്കി വണ്ടി മുന്നോട്ട് എടുത്തു....... രുദ്രനും കൂടെയുള്ള ആളും കൂടി രണ്ടു വണ്ടിയിൽ അവർക്ക് പുറകെ പതുക്കെ പോയി.....അതും അവിടെ കിടന്ന ഡാൻ ന്റെ വണ്ടിയുടെ പൊളിഞ്ഞ ചീളൊക്കെ മാറ്റി..... രുദ്രന്റെ നിർദ്ദേശപ്രകാരം രണ്ടു പേരും രണ്ടു റോഡിലൂടെ ലക്ഷ്യസ്ഥാനത്തേക്കു പോയത്............. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഒഴിഞ്ഞു കിടന്ന ഒരു ഗോടൗണിലേക്കാണ് അവർ അവനെ കൊണ്ട് പോയത്........... അവിടെ ഒരു കസേരയിൽ അവനെ കെട്ടി ഇട്ടിരുന്നു...... ചന്തുവും അജിത്തും സമീപത്തു രണ്ടു കസേരയിൽ ആയി ഇരുന്നു.......... ജാമ്യം കിട്ടിയപ്പോൾ നീയും നിന്റെ തന്തയും കുറെ അഹങ്കരിച്ചല്ലോ..... രുദ്രനെ തോൽപിച്ചു വിജയം കൈവരിച്ച അഹങ്കാരം........മോനെ ഡാൻ ഡേവിഡ് ഉപ്പുകണ്ടം നിനക്ക് ഇത്‌ വരെ രുദ്രനെ മനസ്സിൽ ആയിട്ടില്ല അല്ലെ.... നീയും നിന്റെ തന്തയും ACP രുദ്രപ്രസാദിനെ കണ്ടിട്ടുള്ളു ആ യൂണിഫോം അഴിച്ചു വച്ചു കഴിഞ്ഞാൽ അവൻ വെറും തല്ലിപ്പൊളി ആണ്.... വേണമെങ്കിൽ നല്ല നാടൻ തല്ലു അറിയാവുന്ന തനി ഗുണ്ട........ നീ ജാമ്യത്തിൽ ഇറങ്ങിയപ്പോഴേ നിന്റെ വിധി അവൻ എഴുതി കഴിഞ്ഞു......... ചന്തു അത്രയും പറഞ്ഞു കൊണ്ട് എഴുനേറ്റ് അവന്റെ മുടിയിൽ കുത്തി പിടിച്ചു മുകളിലെക്ക് വലിച്ചു........ ആാാ...... """

വേദന കൊണ്ട് അവൻ ഒന്ന് പിടഞ്ഞു.... ഇത്‌ കൊണ്ടു തന്നെ ആണ് നിനക്ക് ജാമ്യം തരാതിരിക്കാൻ രുദ്രന് സർ ശ്രമിച്ചത് തന്നെ..കാസ്റ്റഡിയിൽ ആണേൽ നിനക്ക് ജീവൻ ഉണ്ടെന്നു നിന്റെ തന്തക്കു ആശ്വസിക്കുക എങ്കിലും ചെയ്യാം.... ഇതിപ്പോ വലിയ കഷ്ടം ആയല്ലോ കൊച്ചനെ നിന്റെ കാര്യം..... പല്ലും നഖവും ബാക്കി കിട്ടിയാൽ ഭാഗ്യം....... അജിത് മുഖത്തു വന്ന ചിരി ഒളിപ്പിച്ചു കൊണ്ടാണത് പറഞ്ഞത്..... എന്നെ.... എന്നെ കൊല്ലരുത് പ്ലീസ്.... ഞാൻ ഇനി കോളേജിൽ ഒരു പ്രശ്നം ഉണ്ടാക്കില്ല......... ആാാ """"....അത് ഒകെ രുദ്രന് വരുമ്പോൾ പറ.... ചന്തു കസേരയിലേക്കു ഇരുന്നു......... ആ ഗോഡൗൺൽ തന്നെ ഡാൻന്റെ ബൈക്ക് ആരും കാണാത്ത രീതിയിൽ ഒതുക്കി വച്ചുകൊണ്ട് രുദ്രൻ അകത്തേക്കു വന്നു........... ആഹാ """"....ഇവനെ കെട്ടിയിട്ടു കഴിഞ്ഞോ..... രുദ്രൻ അകത്തേക്കു വന്നു...... ഒരു കസേര വലിച്ചു ഇട്ടു ഇരുന്നു........... സർ.... പ്ലീസ് എന്നെ ഒന്നും ചെയ്യരുത്...... പ്ഫ **മോനെ ചാടി എഴുനേറ്റു മുഖം നോക്കി ഒന്ന് പൊട്ടിച്ചു കഴിഞ്ഞിരുന്നു...... ആാാ.... ഇത്‌... ഇത്‌.... യൂണിഫോമിന്റെ മേൽവിലാസം ഇല്ലാത്ത വല്യൊതെ ഞങ്ങടെ രുദ്രേട്ടൻ..... കൂടെ നിന്ന പയ്യൻ വിസിൽ അടിച്ചു കൊണ്ട് തുള്ളി ചാടി.... നീ.... എന്താടാ നാറി വിചാരിച്ചത് രുദ്രൻ വെറും **ആണെന്നോ...... നീ ജാമ്യത്തിൽ ഇറങ്ങിയ അന്ന് നിന്റെ വിധി ഞാൻ എഴുതി......... ക്യാമ്പസ്സിൽ വച്ചു നിന്നെ ഞാൻ വെറുതെ വിട്ടത് എനിക്കു നിന്നെ ഇവിടെ വേണമായിരുന്നു......നീ എന്റെ പുറകെ വരും എന്ന് എനിക്ക് ഉറപ്പായിരുന്നു.....

നിനക്കുള്ള വല വീശിയിട്ടാണ് ഞാൻ ഇന്ന് അവിടെ വന്നത് തന്നെ....... ഇനി നീ പുറം ലോകം കാണണം എങ്കിൽ ഞാൻ വിചാരിക്കണം.............. നിന്റെ തന്തയുടെ കാശിനു തിന്നു കൊഴുതിട് കുരക്കുന്ന വേട്ടപ്പട്ടിക്കളെ നീ കണ്ടിട്ടുള്ളു........ ദാ ഇവന്മാരെ കണ്ടോ എന്റെ പിള്ളേരെ സ്നേഹിച്ചാൽ ചങ്ക് പറിച്ചു നൽകും..... ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ എന്റെ കുടെ നിൽക്കുന്ന എന്റെ പിള്ളാര്‌........... രുദ്രൻ ചന്തുവിന്റെ കൈയിൽ നിന്നും ഡാൻന്റെ ഫോൺ വാങ്ങി........ മ്മ്ഹ്ഹ് """ഐ ഫോൺ..... എവിടുന്നാടെ ഈ കാശൊക്കെ വന്നു കുമിഞ്ഞു കൂടുന്നത്................. അവന്റെ കൈ അഴിക്കു..... ഒരുവൻ അവന്റെ കൈ അഴിച്ചു......... ഡാൻ ഒന്നും മനസിൽ ആകാതെ കണ്ണ് മിഴിച്ചു.... മ്മ്മ്.... """"ഡേവിഡ് ജോണിനെ വിളിക്കു നീ കുറച്ചു ദിവസം നിന്റെ ഫ്രണ്ടിസിന്റെ കൂടെ ആയിരിക്കും എന്ന് പറ.... മ്മ്മ് """ഫോൺ പിടിക്ക്...... രുദ്രന്റെ ശബ്ദം ഉയര്ന്നു.......... ഡാൻ അല്പം ഭയത്തോടെ ഫോൺ വാങ്ങി രുദ്രന് പറഞ്ഞത് അനുസരിച്ചു..... കണ്ണന്റെ കൂട്ടുകാരെ അവനു കാവൽ നിർത്തി അവർക്ക് ആവശ്യം ഉള്ള പണവും അവർക്ക് വേണ്ട എല്ലാ സഹായവും ചയ്തു കൊണ്ട് അവർ അവിടെ നിന്നും ഇറങ്ങി................ ചന്തു... """ഇനി അവനെ ഡേവിഡ് പോലും അന്വേഷിക്കില്ല..... നമ്മടെ പിള്ളാർക്ക് ധൈര്യം ആയി കോളേജിൽ പോകാം....ബാക്കി കാര്യം നമുക്ക് പിന്നെ തീരുമാനികാം................... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ആവണിയെ കൊണ്ട് തിരിച്ചു വല്യൊത്തു വരുമ്പോൾ വീണ ഹോസ്പിറ്റലിൽ പോകാൻ ഒരുങ്ങി കഴിഞ്ഞിരുന്നു.........

ആഹാ നീ റെഡി ആയോ..... """അവൻ കുറുമ്പൊടെ അവളുടെ കവിളിൽ പിടിച്ചു..... മ്മ്മ്മ്.... """പിന്നെ ഒരുങ്ങാതെ മൂന്ന് മണിക്ക് അല്ലെ അപ്പോയിന്മെന്റ്...... ഞാൻ ഒന്ന് കുളിച്ചിട്ടു വരാം.... രുദ്രൻ ടവൽ എടുത്തതും അവന്റെ കൈയിൽ പറ്റി പിടിച്ചിരിക്കുന്ന രക്ത കറ അവളുടെ കണ്ണിൽ പെട്ടു........ രുദ്രേട്ട.... """ഇത്‌.... ഇതെന്താ കൈയിൽ ചോര.. സത്യം പറ എന്താ സംഭവിച്ചത്..... ഡ്യൂട്ടിക്ക് കയറാതെ പോയപ്പോഴേ എന്റെ മനസ്‌ പറഞ്ഞു എന്തോ അപകടം ഉണ്ടെന്നു........ അത്... അത്... ബുള്ളറ്റ് ഒന്ന് തട്ടി.... അത്രേ ഉള്ളു... പിന്നെ മുറിവ് ഇല്ലല്ലോ ചോര മാത്രം.... അതെന്താ ഏട്ടൻ ആരോടേലും തല്ലുണ്ടാക്കിയോ .. സത്യം പറ... ഞാൻ ആരോട് തല്ലു കൂടാൻ ... വണ്ടി തട്ടിയ ആൾടെ കൈ നന്നായി മുറിഞ്ഞു അയാളെ ഹോസ്പിറ്റൽ കൊണ്ട് പോയി അന്നേരം പറ്റിയത് ആയിരിക്കും..... അത്രയും പറഞ്ഞു ഒപ്പിച്ചു അവൾക് മുഖം കൊടുക്കാതെ ബാത്റൂമിലേക് കയറിയവൻ...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 സിറ്റി ഹോസ്പിറ്റലിലേക്ക് കാർ ഓടിക്കുമ്പോൾ അവന്റെ നെഞ്ചോരം ചേർതു പിടിച്ചിരുന്നു അവളെ........... കാർ പാർക്കിംഗ് ഇട്ടു കൊണ്ട് അകത്തേക്കു കയറുമ്പോൾ വീണ ഒന്ന് ഞെട്ടി പിടഞ്ഞു കൊണ്ട് രുദ്രന്റെ കൈയിൽ മുറുകെ പിടിച്ചു......... അവളുടെ കൈയിലെ വിറവൽ അവനു മനസിൽ ആയി....... മ്മ്മ്..... """ എന്തെ........എന്ത് പറ്റി.. ?? അവളുടെ മിഴികൾ പോയെടുത്തെക് അവൻ നോക്കി.......... ജാതവേദൻ """""......രുദ്രന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു........... എന്തിനാ പേടിക്കുന്നത് അയാൾ നമ്മളെ ഒന്നും ചെയ്യില്ല....... വീണയെ തന്നോട് ചേർത്തു നിർത്തി അയാളെ കടന്നു മുൻപോട്ടു പോകുമ്പോൾ രണ്ടുപേരുടെയും കണ്ണുകൾ പരസ്പരം കോർത്തിരുന്നു............ രുദ്രേൻറെ കണ്ണിലെ തീഷ്ണത അയാളെ ഒരു നിമിഷം ചുട്ടു പൊള്ളിച്ചു......എതിർവശത്തു ശത്രു അതിശക്തൻ ആണെന്ന് അയാൾ മനസിലാക്കി.............................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story