രുദ്രവീണ: ഭാഗം 74

rudraveena

എഴുത്തുകാരി: മിഴിമോഹന

ജാതവേദൻ """""......രുദ്രന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു........... എന്തിനാ പേടിക്കുന്നത് അയാൾ നമ്മളെ ഒന്നും ചെയ്യില്ല....... വീണയെ തന്നോട് ചേർത്തു നിർത്തി അയാളെ കടന്നു മുൻപോട്ടു പോകുമ്പോൾ രണ്ടുപേരുടെയും കണ്ണുകൾ പരസ്പരം കോർത്തിരുന്നു............ രുദ്രേൻറെ കണ്ണിലെ തീഷ്ണത അയാളെ ഒരു നിമിഷം ചുട്ടു പൊള്ളിച്ചു......എതിർവശത്തു ശത്രു അതിശക്തൻ ആണെന്ന് അയാൾ മനസിലാക്കി..... വീണയെ കൊണ്ട് ഡോക്ടറുടെ റൂമിനു മുൻപിൽ ചെല്ലുമ്പോൾ അവളുടെ ടോക്കൺ വിളിക്കാൻ ഇനിയും സമയം ഉണ്ട്......... വാവേ.... """നീ ഇവിടെ ഇരിക്ക് ഞാൻ ഇപ്പോൾ വരാം......... ഏട്ടൻ എവിടെ പോവാ..... എഴുനേൽക്കാൻ ഒരുങ്ങിയ അവന്റ കൈയിൽ അവൾ പിടിത്തം ഇട്ടു....... ഫോൺ കാറിൽ നിന്നും എടുത്തില്ല.... ഞാൻ എടുത്തിട്ടു വരാം......... മ്മ്മ്... """പെട്ടന്നു വരണം..... അവൾ അർദ്ധ സമ്മതത്തോടെ തലയാട്ടി......... അവളെ ചെയറിൽ ഇരുത്തി പുറത്തേക്കു വരുമ്പോൾ അവന്റെ കണ്ണുകൾ ജലന്ധരനെ തിരഞ്ഞിരുന്നു...... എന്നെയാണോ അന്വേഷിക്കുന്നത്........ """"പുറകിൽ നിന്നും പരുക്കൻ ശബ്ദം കേട്ടതും ചുണ്ടിൽ ഒരു ചിരിയോടെ രുദ്രൻ തിരിഞ്ഞു.......... ജന്മാന്തരങ്ങളിലെ ശത്രുക്കൾ മുഖത്തോടു മുഖം നോക്കി നിന്നു........ രണ്ടു പേരുടെ കണ്ണിലും പക കത്തി എരിഞ്ഞു............ സിദ്ധാർത്ഥൻ.......

"മണിവർണ്ണയുടെ ചിത്തേട്ടൻ.... മ്മ്ഹ.... ചുണ്ടിൽ പുച്ഛത്തോടെ അയാൾ രുദ്രനെ നോക്കി........... അല്ല.... രുദ്രൻ.... രുദ്രപ്രസാദ്‌ ..... നിന്റെ കാലൻ..... അയാൾ അടിമുടി ചിറഞ്ഞൊന്നു നോക്കി രുദ്രനെ...... അയാളുടെ നാസിക തുമ്പ് വിറക്കുന്നതു അവൻ മനസിൽ ആക്കി... കൊള്ളാം നിന്റെ ഈ ശൗര്യം അത് എനിക്കിഷ്ടപ്പെട്ടു..... പക്ഷേ എന്നെ എതിർക്കാൻ രുദ്രൻ വിചാരിച്ചാൽ കഴിയില്ല..... കേവലം ഒരു മനുഷ്യന് തോല്പിക്കാൻ കഴിയുന്നതിലും എത്രയോ ഇരട്ടി ആണ് ജന്മജന്മാന്തരങ്ങൾ ആയി ഞാൻ ആർജിച്ചെടുത്ത എന്റെ ശക്തി....... നിനക്ക് എന്റെ വിരൽ തുമ്പിൽ ഒന്ന് സ്പർശിക്കാൻ പോലും ആവില്ല രുദ്ര....... നിന്നു തിളയ്ക്കതെടോ........ ഇത്‌ സിദ്ധാർത്ഥൻ അല്ല രുദ്രൻ ആണ് രുദ്രന്റെ ജന്മ ലഷ്യം സംഹാരം മാത്രം ആണ്... ഞാൻ ഒന്ന് മൂന്നാം കണ്ണ് തുറന്നാൽ നീ വെന്തു വെണ്ണീറാകും...... അതെനിക്കു അറിയാൻ പാടില്ലാഞ്ഞിട്ടല്ല.... നിന്റെ സർവനാശം മാത്രം ആണ് എന്റെ ലഷ്യം..... നിന്റെ അന്തകൻ എന്റെ ബീജത്തിൽ നിന്നും ഉത്ഭവിച്ചു കഴിഞ്ഞു.... അവൻ വരും കാലം ഏത്ര കഴിഞ്ഞാലും നിന്നെ തേടി വരും......... രുദ്രൻ ഒരു നിമിഷം മനസും ശരീരവും പരിസരവും മറന്നു മറ്റൊരാൾ ആയി മാറിയിരുന്നു...... അവന്റെ ഉള്ളിലെ ജ്വാല അത് മഹേശ്വരന്റെ ശക്തി ആണെന്ന് തിരിച്ചു അറിഞ്ഞ ജാതവേധൻ അറിയാതെ രണ്ടു അടി കാൽ പുറകോട്ടു വച്ചു....... അയാൾ ഒന്ന് പകച്ചു..... ഞെട്ടലിൽ നിന്നും പെട്ടന്നു മുക്തൻ ആയി രുദ്രന് നേരെ വിരൽ ചൂണ്ടി അയാൾ.......... നിന്റെ കുഞ്ഞ് അവന്റെ മരണം അത് എന്റെ കൈ കൊണ്ട് ആയിരിക്കും....... തടുക്കാമെങ്കിൽ തടുക്ക്.... അയാളുടെ വാക്കുകൾ രോഷം കൊണ്ട് വിറച്ചിരുന്നു.............. മ്മ്ഹ.....

""എന്റെ കുഞ്ഞിന്റെയോ എന്റെ പെണ്ണിന്റേയോ ദേഹത്ത് നിന്റെ കരി നിഴൽ വീഴില്ല.... അതിനു മുൻപ് തളർത്തും നിന്നെ ഞാൻ.... അത് പറഞ്ഞു മുൻപോട്ടു പോയ രുദ്രൻ പുറകിലോട്ടു നടന്നു അവനു മുൻപിൽ എത്തി.... കണ്ണിലെ തീഷ്ണത മായാതെ ഒന്ന് ചിരിച്ചു..... ഒരു കാര്യത്തിൽ നന്ദി ഉണ്ട് ജാതവേദാ.... ഒരു ആപത്തു വന്നപ്പോൾ നിന്റെ സ്വാർത്ഥതക്കു വേണ്ടി ആണെങ്കിലും എന്റെ പെണ്ണിന്റെ ജീവൻ നീ രക്ഷിച്ചു ഔദാര്യം പോലെ അതിന്റെ ഒരു പരിഗണന രുദ്രനിൽ നിന്നും നിനക്ക് പ്രതീക്ഷികാം.......... രുദ്രന്റെ വാക്കുകൾ അയാളുടെ കര്ണപുടത്തിൽ തുളച്ചു കയറി.... ഛെ """"അവന്റെ ഔദാര്യം എനിക്‌... ഈ ജാതവേദന്........ ഇല്ലാതാക്കും ഞാൻ അവനെ അവന്റെ കുടുംബത്തെ ഒന്നോടെ..... അയാൾ പല്ല് ഞെരിച്ചു...... രുദ്രേട്ടൻ എവിടെ പോയതാ..... ""തിരിച്ചു വന്നു അവൾക്കു അരികിൽ ഇരുന്ന രുദ്രന്റെ കൈയിൽ വീണ ഒന്ന് തൊട്ടു.... ആ കയ്യിലെ ചൂട് അവളെ ഒന്ന് പൊള്ളിച്ചു..... അവന്റെ മുഖത്തേക്കു നോക്കി... കണ്ണുകൾ ചുവന്നു തുടുത്തിരുന്നു രോഷം കൊണ്ട് മിഴികൾ നാലു പാടും പാഞ്ഞിരുന്നു.... അവന്റെ ഭാവമാറ്റം അവളിൽ ഭയം ഉളവാക്കി........ അവൾ ചുറ്റും നോക്കി ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഒന്ന് നോക്കി... രു... രു... രുദ്രേട്ട.... പതിയെ അവനെ ഒന്ന് തട്ടി വിളിച്ചു....... ങ്‌ഹേ... """എന്താ.... എന്താ വാവേ... രുദ്രേട്ടൻ.... രുദ്രേട്ടൻ എവിടെ പോയതാ... അവൾ സംശയത്തോടെ നോക്കി.... അത്... അത് ഞാൻ എവിടെ.... രുദ്രന് തലയിൽ ഒരു മന്ദിപ്പ് പോലെ തോന്നി എന്താണ് കുറച്ചു സമയത്തിനുള്ളിൽ നടന്നത്.... ആരോ വലിച്ചു കൊണ്ട് പോയത് പോലെ അല്ലെ അയാൾക് അടുത്തേക് താൻ പോയത്........

താൻ അല്ലായിരുന്നു അവിടെ തന്നിൽ മറ്റൊരു ശ്കതി ആവാഹിച്ചു കയറിയത് പോലെ..... അവൻ അറിയാതെ സഞ്ചയൻ പൂജിച്ചു നൽകി കഴുത്തിൽ അണിഞ്ഞ രുദ്രാക്ഷത്തിലേക്കു വലതു കൈ പോയി..... നെഞ്ചിടുപ്പോടെ അതിൽ മുറുകെ പിടിച്ചു...... ഓം നമഃശിവായ.... """" അറിയാതെ ആ പഞ്ചാക്ഷരി നാവിൻ തുമ്പിൽ വിളയാടി.... കണ്ണുകൾ മുറുകെ അടച്ചു... രുദ്രേട്ട.... """രുദ്രേട്ട..... എന്തായിത്.... അവൾ അവനെ ആഞ്ഞു കുലുക്കി.......... ഒന്നുമില്ല... ഒന്നുമില്ല വാവേ....കുറച്ചു വെള്ളം എടുത്തേ....... "" അവൾ ബാഗ് തുറന്നു കൈയിൽ കരുതിയ ബോട്ടിലിലെ വെള്ളം അവന്റെ കൈയിൽ കൊടുത്തു........ ഒറ്റ വലിക്ക്‌ പരവേശത്തോടെ കുടിക്കുന്ന അവനെ ഉൾകിടിലത്തോടെ നോക്കിയിരുന്നു......... രുദ്രേട്ടൻ അയാളെ കാണാൻ പോയതാണോ... വീണ അവന്റെ കൈയിൽ പിടിച്ചു.... ആ... ആാാ.... ആരേ..... ആരെക്കാണാൻ.... വിക്കി വിക്കി അവളുടെ മുഖത്ത് നോക്കാതെ ആണ് ചോദിച്ചത്..... ആ ജലന്ധരൻ അമ്മാവനെ....... അവൾ അവന്റെ മുഖം കൈ കൊണ്ട് തിരിച്ചു തനിക്കു നേരെ വച്ചു.... മ്മ്.... """ആ കണ്ണുകളിൽ നോക്കി നുണ പറയാൻ തോന്നിയില്ല അവനു..... എന്തിനാ അയാളെ കാണാൻ പോയത്.... അയാൾ ഉപദ്രവിക്കും.... കണ്ണു നിറച്ചു അവന്റെ തോളിലേക്കു കിടന്നു..... അവളിൽ നിന്നും ഏങ്ങലുകൾ അലയടിച്ചു.... വാവേ...... ""ആരേലും കാണും എന്റെ മോളേ കരയാതെ.... അയാളെ കണ്ടു എന്ന് നേരാണ് പക്ഷേ ഒന്നും സംസാരിച്ചില്ല.... ഞാൻ... ഞാൻ കാറിൽ നിന്നും ഫോണെടുത്തു ഇങ്ങു പോന്നു... അയാളെ കണ്ടപ്പോൾ അറിയാതെ മനസിൽ ദേഷ്യം വന്നു അത് ഞാൻ സമ്മതിക്കുന്നു....... അവളുടെ മുടിയിൽ മെല്ലെ തലോടി.............. വീണ രുദ്രൻ...... """

അകത്തു നിന്നും പേര് വിളിച്ചു.......... രണ്ടു പേര് ഒരുമിച്ചു തന്നെ ആണ് ഡോക്ടറെ കണ്ടത്....... കുറിച്ചു കൊടുത്ത മെഡിസിൻ വാങ്ങി തിരിച്ചിറങ്ങി കാറിൽ കയറുമ്പോഴും അവളുടെ കൈ രുദ്രനെ പിടി മുറുക്കി അവളുടെ ഉള്ളിലെ ഭയം മാറിയില്ല എന്ന് അവനു മനസിൽ ആയി....... ചുറ്റുപാടും അവൾ മിഴികൾ പായിച്ചു.... വാവേ ഡോക്ടർ പറഞ്ഞത് കേട്ടില്ലേ...നിനക്ക് നല്ല വിളർച്ചയും ക്ഷീണവും ഉണ്ട്.... പിന്നെ അവർക്ക് നിന്നെ കണ്ടപ്പഴേ മനസ്സിൽ ആയി നീ ടെൻഷൻ പാർട്ടി ആണന്നു മുഖത്തു എഴുതി വച്ചിരിക്കുവല്ലേ.. .... അത് ഒക്കെ നമ്മുടെ കുഞ്ഞിനെ അല്ലെ ബാധിക്കുന്നതു....... മ്മ്മ്.... അറിയാം രുദ്രേട്ട പക്ഷേ അയാളെ കാണുമ്പോൾ എനിക്കെന്തോ വല്ലാത്ത ഭയം തോന്നുന്നു.... എന്റെ ശ്വാസം നിന്നു പോകും പോലെ..... അയാൾ.... അയാൾ നമ്മുടെ കുഞ്ഞിനെ എന്തെങ്കിലും ചെയ്യുമോ.... നമ്മൾ അല്ലാതെ അയാളുടെ ലക്ഷ്യം നമ്മുടെ കുഞ്ഞാണോ..... പൊടുന്നനെ രുദ്രന്റെ കാൽ ബ്രെക്കിൽ ചവുട്ടി.... ഒരു മുരൾച്ചയോടെ കാർ നിന്നു..... എ... എ.... എന്താ വാവേ നീ അങ്ങനെ.... അങ്ങനെ ചോദിച്ചത്...... ഒരു വിറവലോടെ അവളെ നോക്കിയവൻ..... അറിയില്ല എന്റെ മനസ് അങ്ങനെ പറയുന്നു അയാൾ അടുത്തു വന്നപ്പോൾ എനിക്കു അങ്ങനെ തോന്നുന്നു..... എന്റെ കുഞ്ഞിന് എന്തെങ്കിലും പറ്റിയാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല.... കണ്ണ് നിറച്ചു പറയുന്ന അവളുടെ വാക്കുകൾ രുദ്രന്റെ നെഞ്ചിനെ നീറി പുകച്ചു........ ഇടം കൈ കൊണ്ട് അവളെ നെഞ്ചോട് ചേർത്തവൻ മൂർദ്ധാവിൽ ഒന്ന് ചുംബിച്ചു......... വാവേ.....

"""എന്റെ ജീവൻ പോയാലും നിനക്കോ നമ്മുടെ കുഞ്ഞിനോ ഒരു ആപത്തും വരില്ല..... രുദ്രേട്ട..... """അവളുടെ ശബ്ദം ഉയർന്നു.... പൊള്ളി പിടഞ്ഞവൾ വലം കൈ കൊണ്ട് അവന്റെ ചുണ്ടിൽ അമർത്തി.... എന്റെ ജീവന എന്റെ രുദ്രേട്ടൻ.... വേണം എനിക്കു കൂടെ വേണം എന്നും.... ഈ വാവ മരികുമ്പോൾ എന്റെ രുദ്രേട്ടൻ അണിയിച്ച സിന്ദൂരം ന്റെ നെറുകയിൽ വേണം....... കരഞ്ഞു കൊണ്ട് രണ്ട് കൈ കൊണ്ട് അവനെ കൂട്ടി പിടിച്ചവൾ....... മോളേ......... എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാകും....... ഉണ്ടാകണം..... രുദ്രൻ കാർ മുന്നോട്ടു എടുത്തു........... വല്യൊത്തു ചെല്ലുമ്പോൾ ചന്തു വാതുക്കൽ തന്നെ ഉണ്ട്..... ഡോക്ടർ എന്ത് പറഞ്ഞു എന്നുള്ള ആകാംക്ഷയിൽ അവൻ ഓടി വന്നു.... ഡോക്ടർ എന്ത് പറഞ്ഞു രുദ്ര.... അവൻ ഓടി വന്നു പുറകെ രേവതിയും മീനാക്ഷിയും വന്നു.... രേവമ്മ അവളുടെ കൈയിൽ മെഡിസിൻ ഒക്കെ ഉണ്ട് ഒന്ന് നോക്കി ഏല്ലാം പറഞ്ഞു കൊടുക്ക്... ഡോക്ടർ പറഞ്ഞത് അവൾ പറയും.... നീ വാ ചന്തു നാമുക്‌ കുളത്തിന്റെ കരയിലേക്കു പോകാം..... എന്താടാ രുദ്ര നിനക്കൊരു ടെൻഷൻ പോലെ എന്റെ കുഞ്ഞിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ... പതിനെട്ടു വയസ് അല്ലെ അവൾക്കുള്ളു ഈ earlier പ്രെഗ്നനാസി എന്നൊക്കെ പറയുമ്പോൾ ഉള്ളിൽ ഒരു പേടി..... നീ പേടിക്കണ്ട ചന്തു അവൾക്കു കുഴപ്പം ഒന്നും ഇല്ല വിളർച്ച ഉണ്ട്.... മെഡിസിൻ കഴിച്ചാൽ മതി 2 വീക്സ് കഴിഞ്ഞു അടുത്ത ചെക്അപ്. ഉള്ളു... .. പിന്നെ നിന്റെ മുഖത്തു എന്താ ഒരു വാട്ടം.... ചന്തു സംശയത്തോടെ അവനെ നോക്കി....

അയാളെ കണ്ടു ഹോസ്പിറ്റലിൽ വച്ചു.... രുദ്രൻ പടവിൽ ഇരുന്നു.... ആരേ ജാതവേദനെ ആണോ... ചന്തു രുദ്രന്റെ തോളിൽ പിടിച്ചു അവിടേക്കു ഇരുന്നു പുരികം ഉയർത്തി അവനെ നോക്കി.... മ്മ്മ്... """അതേ...... രുദ്രൻ നടന്നത് മുഴുവൻ അവനോട് പറഞ്ഞു...... എനിക്ക്.... എനിക്ക് എന്താ സംഭവിച്ചത് എന്ന് മനസ്സിൽ ആയില്ല ചന്തു... ആരോ എന്നെ വലിച്ചു കൊണ്ട് പോയി അയാളുടെ മുന്പിലേക്കു... ഞാൻ.... ഞാൻ അല്ല അവിടെ സംസാരിച്ചത്....... നിന്നിലെ സിദ്ധാർത്ഥൻ ആയിരിക്കും..... രുദ്ര..... അല്ല.... """...ആ നിമിഷം എന്നിലേക്ക്ഞാനറിയാതെ കടന്നു വന്ന മറ്റൊരു ശക്തി...അതാണെന്നേ നിയന്ത്രിച്ചത്...... അത് സിദ്ധാർത്ഥനോ ഇന്ദു ചൂടനോ അല്ല....... രുദ്ര.... ""നിന്നിലും അവളിലും അടങ്ങിയ ദൈവാംശം അതായിരിക്കും നിന്നെ നിയന്ത്രിച്ച ആ ശക്തി.... അത് നിങ്ങളോടൊപ്പം ഉണ്ട്.... എന്നും എപ്പോഴും... ഇനി നമ്മൾ ഒന്ന് കൊണ്ടും പേടിക്കണ്ട.... ആ ശ്കതിയെ വെല്ലു വിളിക്കാൻ കഴിയുന്ന ഒരു ശക്തിയും ഈ ഭൂമിയിൽ ജനിച്ചിട്ടില്ല ഇനി ജനിക്കുകയും ഇല്ല..... ചന്തുവിന്റര് വാക്കുകളിൽ ആത്മവിശ്വാസം നിറഞ്ഞു..... ചന്തു..... """രുദ്രൻ അവന്റെ കൈയിൽ മുറുകെ പിടിച്ചു....... ഏത് പ്രതിസന്ധിയിലും എന്റെ കൂടെ കാണണേ നീ... നീ ആണെന്റെ ആത്‌മവിശ്വാസം... ഈ ജീവൻ എന്നിൽ നിന്നു പോയാലും കൂടെ കാണും നിഴലു പോലെ...........അവന്റെ തോളിലൂടെ കൈ ചേർത്തവൻ തല കൊണ്ട് രുദ്രന്റെ തലയിൽ ഒന്ന് മുട്ടിച്ചു..... പരസ്പരം പുഞ്ചിരിക്കുമ്പോൾ ഏതു ശത്രുവിനെ നേരിടാൻ ഉള്ള കരുത്തു ഒരുമിച്ചു നിന്നാൽ തങ്ങൾക്കുണ്ടെന്നു ആ സഹോദരൻമാർ പറയാതെ പറഞ്ഞു.......................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story