രുദ്രവീണ: ഭാഗം 76

rudraveena

എഴുത്തുകാരി: മിഴിമോഹന

രാവിലേ രുദ്രൻ യൂണിഫോം ഇട്ട്... ഒഫിഷ്യൽ ക്യാപ് തലയിൽ വച്ചു കണ്ണാടിയിൽ ഒന്നു നോക്കി.... മീശ പിരിച്ചു..... ഡേവിഡ് ജോൺ ഉപ്പുകണ്ടം....... """"... വിനയൻ ഏല്പിച്ച ഫയൽ കൈയിൽ എടുത്തു അയാൾക് എതിരെ ഉള്ള തെളിവുകൾ.... ഒന്നുകൂടി അതിലേക്കു കണ്ണുകൾ പായിച്ചു ഫയൽ അടച്ചു കൈയിൽ എടുത്തു.... ഒന്ന് കൂടി കണ്ണാടിയിൽ നോക്കി.......... ഞാൻ വരുന്നു ഡേവിഡ്..... നിന്നിലൂടെ അയാളിലേക്കുള്ള എന്റെ ദൂരം കുറഞ്ഞു തുടങ്ങി........... അയാൾ പോലും അറിയാതെ ഞാൻ എത്തി കഴിഞ്ഞു.... ഗൂഡമായ ഒരു ചിരി അവനിൽ പടർന്നു.......... താഴേക്കു സ്റ്റെയർകേസ് ഇറങ്ങുമ്പോൾ ചന്തു കൂടെ വന്നു..... രണ്ടു പേരും വേറെ വേറെ ഒഫിഷ്യൽ വണ്ടിയിൽ കയറുമ്പോൾ ചന്തു തള്ള വിരൽ ഉയർത്തി രുദ്രന് ആശംസകൾ നേർന്നിരുന്നു......... ഓഫിസിൽ എത്തിയതും അജിത് ഉള്പടെ ഉള്ള വിശ്വസ്തർ ആയ പോലീസുകാർക്ക് വേണ്ട നിർദ്ദേശം കൊടുത്തു.... അറസ്റ് വാറന്റ് ആയി ചെന്നാലും അയാൾ അങ്ങ് നിന്നു തരില്ല... പക്ഷേ അയാൾ ഇപ്പോൾ നമ്മുടെ കസ്റ്റഡിയിൽ വേണ്ടത് നമ്മുടെ ആവശ്യം ആണ്..............അത് കൊണ്ട് തന്നെ ഞാൻ നേരിട്ട് വരുന്നത്...... രുദ്രൻ ഒന്ന് നിർത്തി എല്ലാവരെയും സൂക്ഷ്മം ആയി വീക്ഷിച്ചു...... മ്മ്... ""അജിത് റെഡി ആയിക്കോളു...രണ്ടു വണ്ടി പോലീസ് വേണം...നമ്മുടെ കൂടെ... കല്ലെക്ടറിന്റെ സേർച്ച്‌ വാറന്റ് ഉണ്ട്..... അയാളുടെ എല്ലാ സ്ഥാപനങ്ങളിലേക്കു ഗ്രൂപ്പ്‌ തിരിച്ചു സേനയെ വിടണം....... ഓരോ ആള്കാര്ക് ഉള്ള ലൊക്കേഷൻ ഇതിൽ ഉണ്ട്.....

രുദ്രൻ ഫയൽ അജിത്തിന്റെ കൈയിൽ കൊടുത്തു..... അജിത് എഴുനേറ്റ് നിന്നു ഓരോരുത്തർക്കും ചുമതലകൊടുത്തിരിക്കുന്ന ലൊക്കേഷൻ വായിച്ചു കൊടുത്തു............... രണ്ട് വണ്ടികളിൽ ആയി അവർ ചെന്നു ഇറങ്ങുമ്പോൾ മുറ്റത്തെ വലിയ പൂന്തോട്ടത്തിൽ പത്രം വായിച്ചു ഇരിക്കുവാരുന്നു അയാൾ.... പത്രം താഴെ വച്ചു കണ്ണട ഉയർത്തി ഒന്ന് നോക്കി.... രുദ്രൻ നേരിട്ടാണ് വന്നെതെന്നു കണ്ട അയാൾ ഒന്ന് ഭയന്നു കൊണ്ട് അടുത്തേക് വന്നു.... You are under arest..... "" അതിനു ഞാൻ.... അയാൾ ഒന്ന് പരുങ്ങി..... അജിത് അകത്തു കയറി മുഴുവനും അരിച്ചു പെറുക്കിക്കൊ....... മ്മ്മ്.... രുദ്രന്റെ ശബ്ദം കനച്ചു.... കയ്യിൽ ഇരുന്ന ഫോണിൽ ആരെയോ വിളിക്കാൻ ഒരുങ്ങിയത് രുദ്രൻ അത് വാങ്ങി കൊണ്ട് ഒന്ന് ചിരിച്ചു...... """സേർച്ച്‌ വാറന്റ് ആണല്ലോ മുതലാളി ഇത്‌ prohibited ആണ്.... എനിക്കു എന്റെ വക്കീലുമായ് ഒന്ന് സംസാരിക്കണം...... അയാൾ കനപ്പിച്ചു തന്നെ പറഞ്ഞു....... പറ്റില്ല തന്റെ വക്കീല് കോടതിയിൽ വന്നോളും താൻ വാ നമുക്ക് അകത്തു ഇരുന്നു സംസാരിക്കാം അപ്പോഴേക്കും അവർ അവരുടെ ജോലി തീർക്കാട്ടെ... അയാളെ കൊണ്ട് സെറ്റിയിലേക്കു ഇരുന്നു കൊണ്ട് രുദ്രൻ ചുറ്റും ഒന്ന് നോക്കി....... ലക്ഷ്യൂറിയസ് ലൈഫ്.... അത് ചുരുങ്ങിയ കാലം കൊണ്ട്....... മ്മ്ഹ്ഹ്.... രുദ്രൻ ഒന്ന് ഇരുത്തി മൂളി കൊണ്ട് അയാളെ നോക്കി........ അസ്വസ്ഥതയോടെ അയാളുടെ മിഴികൾ ഉരുണ്ടു കളിച്ചിരുന്നു... സർ ഇവിടെ പറയത്തക്ക ഒന്നും ഇല്ല...... """

അജിത്തും മറ്റുള്ളവരും തിരിച്ചു വന്നു... ഹഹാ.... ""സാറ് പിന്നെ എന്ത് *ഉണ്ടാക്കാൻ ആണ് ഈ ഏമാന്മാരെ കൂട്ടി ഡേവിഡിനെ പൂട്ടാൻ ഇറങ്ങി തിരിച്ചത്........ പാവം എന്റെ കൊച്ചനെ തല്ലി ചതച്ചത് പോരാഞ്ഞു ഇച്ചിരെ റബർ വെട്ടി വിറ്റു ജീവിക്കുന്ന എന്റെ മണ്ടേലടിക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്നു.... പഫു..... """അയാൾ ആഞ്ഞൊന്നു തുപ്പി.... പ്ഫ """മോനെ...... മുഖം അടച്ചു അടി കൊടുത്തിരുന്നു രുദ്രൻ......... താൻ എന്താ വിചാരിച്ചത് കേരള പോലീസ് വെറും മണ്ടന്മാർ ആണെന്നോ..... തെന്മല കേന്ദ്രീകരിച്ചു താൻ നടത്തുന്ന ബിസിനസ് മുഴുവൻ പൂട്ടി കെട്ടിയിട്ടാണ് കേരള പോലീസ് തന്റെ മുൻപിൽ നിൽക്കുന്നത്.... തെന്മല """....അയാൾ ഒന്ന് ഞെട്ടി.....വെട്ടി വിയർത്തിരുന്നു.... ഇവിടെ വന്നു നോക്കിയാൽ ഒരു മൊട്ടു സൂചി പോലും കിട്ടില്ല എന്ന് ഞങ്ങള്ക്ക് അറിയാമെടോ.... പിന്നെ പ്രോട്ടോകോൾ അത് തെറ്റിച്ചില്ല അത്രേ ഉള്ളു.... എടുത്തിടെടോ വണ്ടിയിൽ..... രുദ്രൻ അജിത്തിന് നേരെ തിരിഞ്ഞു.... ചെവിക്കു നുള്ളിക്കോ സാറേ.... എന്റെ കൊച്ചിനെ കേറി മേഞ്ഞത് ഉൾപ്പടെ ദാ... ദാ.. ദാ.... ഈൗ നെഞ്ചിൽ ഉണ്ട്......അയാൾ അണച്ചു കൊണ്ട് നെഞ്ചത്ത് ആഞ്ഞു അടിച്ചു........ പക അത് ഞൻ വീട്ടിയിരിക്കും.... ആയുസെത്തും മൂന്നോ പോകാൻ ആണല്ലോ സാറെ വിധി..... പ്ഫ.... """"ചിലകാതെ കേറാഡോ..... രുദ്രൻ അയാളെ പിടിച്ചു മുന്നോട്ടു തള്ളി..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 സർ """...അയാളെ ചോദ്യം ചെയ്യണ്ടേ....അജിത് ഓഫീസി റൂമിലേക്ക് കടന്നു വന്നു സല്യൂട് അടിച്ചു... വേണ്ട അജിത് അയാളെ ചോദ്യം ചെയ്താലും കിട്ടാൻ പോകുന്ന ഉത്തരം അത് ഒന്നേ ഉള്ളു... പിന്നെ യഥാർത്ഥ വില്ലൻ അയാൾ ഒന്ന് സമാധാനിക്കട്ടെ.....

ഈ അറെസ്റ്റിലൂടെ... ഒരു പക്ഷേ ഇയാൾ പുറത്തു നിന്നാൽ ഏതു നിമിഷവും കൊല്ലപ്പെടാം അത് കൊണ്ട് ഒരു കരുതൽ തടങ്കൽ......... ഇയാളുടെ ഹോൾഡ് അത് വലുതാണ് സർ അയാൾ അടുത്ത ദിവസം ജാമ്യത്തിൽ ഇറങ്ങും.... അജിത് രുദ്രന്റെ മുഖത്തേക്കു സംശയത്തോടെ നോക്കി... ജാമ്യത്തിൽ ഇറങ്ങട്ടെ.... അവിടെ വച്ചു പിടിക്കാം നമുക്ക്.... കുറച്ചു കാര്യങ്ങൾ കൂടി എനിക്ക് വ്യക്തത വരാൻ ഉണ്ട്.... അത് തേടി ഞാൻ പോകും അത് വരെ അയാൾ യഥാർത്ഥ എതിരാളി അയാൾ സന്തോഷിക്കട്ടെ........... അല്ലങ്കിൽ ഇയാളെ എന്നെ ഞാൻ ഇല്ലാതാക്കിയേനെ..... രുദ്രൻ പല്ല് ഞെരിച്ചു......... സർ ഒരു സംശയം ഡേവിഡിന് അയാളെ പറ്റി അറിവ് കാണില്ലേ.... ..... മ്മ്മ്മ്.... ""അറിയാം അജിത് പക്ഷേ നമ്മൾ ഏത്ര ചാറു പിഴിഞ്ഞ് എടുത്താലും അയാൾ സത്യം പറയില്ല..... തെന്മല എന്ന് കേട്ടപ്പോൾ അയാളിൽ ഉണ്ടായ ഞെട്ടൽ താൻ ശ്രദ്ധിച്ചോ അതിൽ ഉണ്ട് ഏല്ലാം......... ആ പേര് പറഞ്ഞാൽ അയാൾകു കേസിൽ മാപ്പ് സാക്ഷി ആയിക്കൂടെ... പിന്നെന്തു കൊണ്ട്......അജിത് രുദ്രന്റെ മുഖത്തേക്കു ഉറ്റു നോക്കി......... ഹ്ഹ്ഹ്.... ""അവിടെ ആണ് അജിത് പണത്തിന്റെ മായ ജലം ...കേട്ടിട്ടിലെ പണത്തിനു മുകളിൽ പരുന്തും പറക്കില്ല...... കോട്ടയത്ത്‌ പത്തു മൂഡ് റബറും വെട്ടി നടന്നു ഡേവിഡ് ജോൺ ഇന്ന് കാണുന്ന ഡേവിഡ്‌ജോൺ ഉപ്പുകണ്ടം ആയെങ്കിൽ അതിനു പിന്നിൽ വലിയ കളി നടന്നിട്ടുണ്ട്......അത് കൊണ്ട് തന്നെ അയാൾ ഒറ്റു കൊടുക്കില്ല തല പോയാലും..... പക്ഷേ ഇവർക്ക് രണ്ടുപേർക്കു പുറകിലും ഞാൻ ഉണ്ട്......... നിഴലു പോലെ..... രുദ്രൻ ഒന്ന് മന്ദഹസിച്ചു.......... അത് ശരിയാണ് സർ...... """സർ അപ്പോൾ ഇനി കണ്ണന് സ്വസ്ഥം ആയിട്ട് കോളജിൽ പോകാം രണ്ടു ശല്യം താൽക്കാലികം ആയി ഒഴിഞ്ഞല്ലോ.... മ്മ്മ്... ""അതേ.... ആ അജിത് ഞാൻ ഇറങ്ങുവാന് എനിക്കു കണ്ണനെ കാണണം ഇന്നലെ ഡിസ്ചാർജ് ആയിട്ട് പോയി കണ്ടില്ല....അപ്പോൾ ശരി.......

. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുദ്രൻ ചെല്ലുമ്പോൾ അടുക്കും ചിട്ടയും ഉള്ള ചെറിയ മുറിയിൽ കണ്ണൻ ജനൽ പാളിയിലൂടെ പുറത്തേക്കു നോക്കി കിടക്കുവാണ്....... ഹലോ എന്താണ് ഗഹനം ആയ ആലോചന..... തൊട്ടു അരികിലെ കസേരയിലേക്ക്‌ രുദ്രൻ ഇരുന്നു... ഏയ്..... ഒന്നുല്ല രുദ്രേട്ട... ഞാൻ വെറുതെ....കണ്ണന്റെ കണ്ണുകൾ അത് പറയുമ്പോൾ തിളങ്ങി ... ""കണ്ണന്റെ മുഖത്തെ നാണത്തിൽ നിന്നും അവൻ എന്താണ് ആലോചിച്ചത് എന്ന് രുദ്രന് മനസ്സിൽ ആയി............"""" രുക്കുന്റെ കാര്യമല്ലേ... കുറച്ചു മാസങ്ങൾ കൂടി ക്ഷമിക്കേടോ തന്റെ കയ്യിൽ അവളെ ഞങ്ങൾ ഏല്പിക്കും...... മോനെ.... ചായ """.....കണ്ണന്റെ അമ്മ രണ്ടു ഗ്ലാസിൽ ചായ ആയി അകത്തേക്കു വന്നു.... രുക്കു മോള്... അവർ രുദ്രനെ നോക്കി... വിവാഹത്തിന് മുൻപ് ഇങ്ങൊട് വരാൻ പാടില്ല എന്ന് അല്ലെ... അവിടെ കിടന്നു പൊടിക്കുന്നുണ്ട് ഡിസ്ചാർജ് ആയെ പിന്നെ കണ്ണനെ കാണാൻ പറ്റാത്തത് കൊണ്ട്...... ""രുദ്രൻ ചായ ഗ്ലാസ് ചുണ്ടോട് ചേർത്തു..... ഇവിടെ ഇത്‌ തന്നെ ആണ്... ഏതു നേരവും ഫോണിൽ നോക്കി ഫോട്ടോയും കണ്ടു കിടപ്പാണ്... അവർ ചെറിയ കുസൃതിയോടെ ആണത് പറഞ്ഞത്... അമ്മ അകത്തു പോയെ..... കുസൃതി ഒളിപ്പിച്ച ചിരിയാലെ കണ്ണൻ അമ്മയെ നോക്കി... കണ്ണാ... ""പറ്റുമെങ്കിൽ ഉടനെ തന്നെ കോളേജിൽ പോയി തുടങ്ങു... അത് പറയാനും കൂടെ ആണ് ഞാൻ വന്നത്... ഇങ്ങനെ ഇവിടെ ഈ ബെഡിൽ തന്നെ ഇരുന്നാൽ ആകെ മുഷിഞ്ഞു പോകും....... രുദ്രൻ അവന്റെ കൈയിൽ പതുക്കെ പിടിച്ചു.... ഞാനും അത് ആലോചിച്ചു രുദ്രേട്ട കിടന്നു മടുത്തു... അധികം ക്ലാസ് എടുക്കണ്ട നമുക്ക് അത് പ്രിൻസിപ്പാലിനോട് സംസാരിക്കാം അവിടെ പോയി ഇരിക്കുമ്പോൾ തന്നെ മനസിന്‌ ഒരു ഉണർവ് കിട്ടും...... പിന്നെ നാളെ മുതൽ രുക്കുവിന് കഎക്സാം തുടങ്ങുവല്ലോ.... കുറച്ചു നേരം നിങ്ങൾക് സംസാരിക്കാം...... മ്മ്മ് """.

...കണ്ണന്റെ മുഖം ചുവന്നു... പിന്നെ ഡാൻ ആൻഡ് ഡേവിഡ് അവരെ ഓർത്ത് പേടിക്കണ്ട രണ്ടിനെയും പൂട്ടി.... രുദ്രന്റെ മുഖത്തു ചിരി പടർന്നു.... ശരിക്കും....? കണ്ണൻ ആകാംഷയോടെ നോക്കി... മ്മ്.... ""ഡേവിഡിന്റെ അറസ്റ് ഇന്നായിരുന്നു അത് കഴിഞ്ഞാണ് ഞാൻ ഇങ്ങോട്ടു വന്നത് തന്നെ... അപ്പോ ശരി കണ്ണാ ഞാൻ ഇറങ്ങുന്നു... എന്തേലും ഉണ്ടേൽ വിളികുട്ടോ.... അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് രുദ്രൻ പുറത്തേക്കിറങ്ങി....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുദ്രേട്ട..... """മടിയിൽ തല വച്ചു കിടക്കുന്ന രുദ്രന്റ മുടിയിൽ മെല്ലെ തലോടിയവൾ കൊഞ്ചി..... മ്മ്മ്മ്... """എന്തെ.....അവന്റെ നെഞ്ചിൽ ഇരുന്ന അവളുടെ കൈ ചുണ്ടോടു ചേർത്തവൻ നോക്കി... രുദ്രേട്ടനു ഇപ്പോൾ തീരെ സമയം ഇല്ലല്ലോ എന്റെ കൂടെ ഒന്ന് ഇരിക്കാൻ... ദേ നമ്മുടെ കുഞ്ഞനും പിണക്കമാ.....അവൾ കീഴ് ചുണ്ട് പുളുത്തി അവനെ നോക്കി... ആണോ... ""ഞാൻ എന്റെ കുഞ്ഞനോട് ഒന്ന് ചോദിക്കട്ടെ...... രുദ്രൻ അവളുടെ വയറ്റിലേക്കു മുഖം അമർത്തി..... ആണോടാ വാവേ അച്ഛനോട് പിണക്കം ആണോ....... ടോപ് അല്പം മാറ്റി ഉമിനീരിനാൽ നനഞ്ഞ ചുണ്ടിനാൽ അമർത്തി ചുംബിച്ചു.... മ്മ്ഹ്ഹ്... പൊ രുദ്രേട്ട """നാണം കൊണ്ട് അവൾ മുഖം പൊത്തി... പതിയെ മുകളിലേക്ക് വന്നു ആ കൈകൾ അടർത്തി മാറ്റി ആ വിടർന്ന കണ്ണുകളിലേക്കു നോക്കി ഇരുന്നവൻ. .. മ്മ്... ""എ... എ... എന്താ ഇങ്ങനെ നോക്കുന്നത്...അവന്റെ നോട്ടത്തിൽ അവളുടെ ശ്വാസഗതി മാറി തുടങ്ങി...... എന്റെ പെണ്ണ് കൂടുതൽ സുന്ദരി ആയ പോലെ... ആാ മൂക്കിൻ തുമ്പിൽ മെല്ലെ പല്ല് അമർത്തിയവൻ..... വേണ്ടാട്ടോ രുദ്രേട്ട.... അത്.... അത്... ""വേണ്ടാട്ടോ..."""..നാണം കൊണ്ട് അവളുടെ കവിൾത്തടം ചുമന്നു തുടുത്തു..... അത് വേണം എന്ന് ഞാൻ പറഞ്ഞോ... മ്മ്മ്ഹ്ഹ് """.....പിന്നെ നിഷേധിക്കാൻ പറ്റാത്ത ചിലതു അത് ഞാൻ എടുക്കും.......

വിറക്കുന്ന അധരത്തിലേക്കു ചൊടികൾ ചേർത്തു വച്ചവൻ പതുക്കെ നുകർന്നു തുടങ്ങി........ ഇരു കൈ കൊണ്ട് അവന്റെ കഴുത്തിലൂടെ ചുറ്റി അവളും അത് ആസ്വദിച്ചു......... മ്മ്മ്ഹ്ഹ്... ""അണച്ചു കൊണ്ടവൾ പതുക്കെ അവനെ പുറകോട്ട് മാറ്റി.... കുഞ്ഞന് ശ്വാസം മുട്ടും....... കള്ള ചിരിയോടെ അവനെ നോക്കി..... വിടർന്ന ചൊടികളിൽ പൊടിഞ്ഞ ചെറു ചോര തുള്ളികൾ അവൻ തള്ള വിരൽ കൊണ്ട് തുടച് മാറ്റി കൊടുത്തു..... അവളുടെ നെഞ്ചിലേക് തലവച്ചു കിടന്നു...... രുദ്രേട്ട.... "" മ്മ്മ്... """ രുദ്രേട്ട.... """അവൾ പിന്നെയും വിളിച്ചു.... എന്തോ കാര്യാ സാദ്യം ഉണ്ടല്ലോ വാവേ.... അവൻ തല ഉയർത്തി നോക്കി.... .മ്മ്മ്മ്.... എനിക്കു... എനിക്കു... ഒരു കുഴി മന്തി വാങ്ങി തരുവോ.... കുഴിമന്തി ഈ രാത്രിലോ സമയം എത്ര ആയിന്ന വിചാരം..... എട്ടര ആയെ അല്ലെ ഉള്ളു എനിക്കു കുഴി മന്തി കഴിക്കാൻ തോന്നണു... ദാ കുഞ്ഞനും ആഗ്രഹം ഉണ്ടേ.... ചിണുങ്ങിയവൾ അവനെ നോക്കി...... ശരി... മാറ്റി വാ...വാങ്ങി തരാം കുഞ്ഞൻ വന്നിട്ട് ആദ്യം ആയി പറഞ്ഞ ആഗ്രഹം അല്ലെ.... .. താഴേക്കു ചെല്ലുമ്പോൾ ദുർഗാപ്രസാദ്‌ ഫോണിൽ സംസാരിച്ചു കൊണ്ടു നടുമുറിയിൽ ഉണ്ട്..... ഫോൺ അല്പം മാറ്റി പിടിച്ചയാൾ അവരെ നോക്കി.... വീണ മെല്ലെ രുദ്രന്റെ പുറകിൽ ഒളിച്ചു.... എവിടെ പോകുവാ രണ്ടു പേരും... അത് ഈ രാത്രിയിൽ ഈ കുഞ്ഞിനെ കൊണ്ട്.... അയാൾ പുരികം ഉയർത്തി നോക്കി... അത്... അച്ഛാ അവൾക്കു വെറുതെ ബീച്ചിൽ ഒന്ന് പോകണം എന്ന്... അവളുടെ ആഗ്രഹം അല്ലെ.... തണുപ് അടിച്ചു പനി പിടിക്കില്ലേ വാവേ.... അയാൾ ശ്വാസനയോടെ നോക്കി........ ഇല്ല അമ്മാവാ പ്ലീസ്.... കൊഞ്ചി കൊണ്ടവൾ ദുർഗയെ നോക്കി.... മ്മ്മ്....

ഇങ്ങനെ ഇരിക്കുമ്പോൾ പല ആഗ്രഹങ്ങൾ കാണും ആ സാധിച്ചു കൊടുക്കണം രുദ്ര ബുള്ളറ്റിൽ പോകണ്ട കാറിൽ പോയാൽ മതി... അത് പറഞ്ഞയാൾ ഫോണിലേക്കു ശ്രദ്ധ തിരിച്ചു.... രുദ്രേട്ടൻ ആളു കൊള്ളാമല്ലോ പോലീസ് മാത്രം അല്ല കള്ളനും കൂടെ ആണ്... എത്ര പെട്ടന്ന അമ്മവനോട് കള്ളം പറഞ്ഞത്..... അവന്റെ തോളിലേക്ക് അവൾ ചാരി..... രുദ്രേൻ അത് ശ്രദ്ധിക്കാതെ മറ്റെന്തോ ആലോചിച്ചു ഡ്രൈവ് ചെയ്യുകയാണ്.... എന്താ രുദ്രേട്ട ആലോചിക്കുന്നത്.... """വീണ തല ഉയർത്തി നോക്കി... ഏയ് ഒന്നുല്ല........ കുഴി മന്തി തീർന്നു കാണുമോ എന്ന് ആലോചിച്ചതാണ്.... അവളെ കളിയാക്കി ഒന്ന് ചിരിച്ചു.... അയ്യടാ ഊതല്ലേ..... """മീശയിൽ പിടിച്ചു വലിച്ചു കൊണ്ടു അവന്റെ മുഖത്തേക്കു നോക്കിയവൾ.... കുഴിമന്തി കഴിച്ചു കഴിഞ്ഞു നേരെ ബീച്ച് റോഡിലേക്കാണവർ പോയത്....... ഇതെന്താ രുദ്രേട്ട അമ്മാവനോട് പറഞ്ഞത് കൊണ്ടാണോ ബീച്ചിലേക്ക് വന്നത്... ഓ... മണൽ പറ്റിയ തെളിവ് കാണിക്കാൻ ആയിരിക്കും.... ഹഹഹ..... രുദ്രൻ ഒന്ന് പൊട്ടിച്ചിരിച്ചു........ നീ കണ്ടോ വാവേ ഗാലറിയിൽ ഇരുന്നു കൊണ്ട് ഒരു കളി....... രുദ്രൻ ഇടം കൈ സ്റ്റിയറിങ്ങിൽ വച്ചു വലം കൈ കൊണ്ട് മീശ ചുരുട്ടി മുന്നോട്ടു നോക്കി...... വീണയും അവൻ നോക്കിയ ദിശയിലേക്കു നോക്കി....... രുദ്രേട്ട.... അവൾ അവന്റെ കൈയിൽ മുറുകെ പിടിച്ചു.......... അപ്പോൾ മോള് ഇവിടെ ഇരുന്നു കളി കാണു.... ഇടക്ക് വിസിൽ അടിച്ചു പ്രോത്സാഹിപ്പിച്ചോ.... പക്ഷേ ടെൻഷൻ അടിക്കരുത്.... ഒക്കെ.... അവളുടെ കൈയിൽ ഒന്ന് അമർത്തി കവിളിൽ ഒന്നു തട്ടി പുറത്തേക്കിറങ്ങി ഡോർ ഫുൾ ലോക്ക് ചെയ്തു ചാവി പോക്കറ്റിൽ ഇട്ടു.......... പെടലി ഒന്ന് വട്ടം ചുഴറ്റി മുന്നോട്ട് നടന്നു.... കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു....... ഇനി അങ്കം............................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story