രുദ്രവീണ: ഭാഗം 78

rudraveena

എഴുത്തുകാരി: മിഴിമോഹന

വാവേ """".....രുദ്രേട്ടനോട് ക്ഷമിക്കണേ മോളേ... കുറച്ചു നാൾ നിന്നെ... നിന്നെ... എനിക്ക് വിഷമിപ്പിക്കേണ്ടി വരും....അറിഞ്ഞു കൊണ്ട് അല്ല എന്റെ അവസ്ഥ അതാണ്‌.... എന്റെ സാഹചര്യം അതാണ്..... ഉറങ്ങി കിടക്കുന്ന അവളുടെ നെറ്റിയിൽ ചുണ്ട് അമർത്തി അവന്റെ കണ്ണുനീർ അവളുടെ നെറ്റിയെ നനച്ചു........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുദ്രേട്ട ആവണി ചേച്ചി ഒരുങ്ങി താഴെ നില്പുണ്ട്....ഏട്ടൻ ഇതെന്താ ഇങ്ങനെ ഇരിക്കുന്നത് വീണ മുറിയിലേക്കു വരുമ്പോൾ കട്ടിലിന്റെ ഹെഡ് റെസ്റ്റിൽ തലവച്ചു കിടക്കുവാണ് രുദ്രൻ..... മ്മ്മ്.... """പതുക്കെ തല ഉയർത്തി അവളെ നോക്കി..... എന്താ രുദ്രേട്ട ഒരു വിഷമം പോലെ..... പനി വല്ലോം ഉണ്ടോ..... അവനരികിലേക്കു ചെന്നു പതിയെ നെറുകയിൽ കൈ വച്ചവൾ.......... വാവേ """"""......അവളുടെ അരകെട്ടിലൂടെ കൈകൾ ചുറ്റി വയറിൽ മുഖം അമർത്തിയവൻ...... ടോപ്പിലൂടെ അവന്റെ കണ്ണുനീറിന്റെ ചൂട് അവളുടെ വയറിൽ തട്ടി.......... രുദ്രേട്ട..... """"എന്താ പറ്റിയത് എന്തിനാ ഏട്ടൻ കരയുന്നത്.... ആ മുഖം കൈൽ എടുത്തു നെറ്റിയിൽ ചുംബിച്ചവൾ........ അറിയില്ല വാവേ രണ്ടു ദിവസം നിന്നെ കാണാതെ ഇരിക്കാൻ വയ്യ.... നമ്മുടെ കുഞ്ഞനോട്‌ സംസാരിക്കാതെ ഇരിക്കാനും വയ്യ..... അതാ പെട്ടന്ന്....... അവന്റെ വാക്കുകൾ മുറിഞ്ഞു കൊണ്ട് അവളെ നോക്കി..... എന്നാൽ എന്നെ കൂടെ കൊണ്ട് പോ.... അവൾ ചിണുങ്ങി കൊണ്ടു അവാന്റെ മീശയിൽ വലിച്ചു.... രാവിലെ കഴിച്ചു കഴിഞ്ഞു ഓടിയത് വാള് വക്കാൻ തന്നെ അല്ലെ..... ആ നിന്നെ കൊണ്ട് ഞാൻ ഇത്രേം ദൂരം പോകാൻ നല്ല കഥ....... കുഞ്ഞാ നീ കേട്ടോ.... അവൻ ചുണ്ട് അവളുടെ വയറിലേക്ക് അടുപ്പിച്ചു..... പതിയെ അവൾ കേള്കതെ മന്ത്രിച്ചു.....

""""കുഞ്ഞാ അച്ഛൻ ഒരു വലിയ യാത്ര പോകുവാ ഒരു പക്ഷേ അച്ഛന് പിഴച്ചാൽ പിന്നെ ഒരു തിരിച്ചു വരവ് ഉണ്ടാവില്ല... മോന് കൂട്ടായി എല്ലാവരും കാണും നീ നിന്റെ കടമ നിറവേറ്റണം... അമ്മയെ.... അമ്മയെ പൊന്നു പോലെ നോക്കണം വേദനിപ്പിക്കരുത് പാവമാ എന്റെ.... എന്റെ... വാ... വാ.. വാവ...... """"അവളുടെ വയറിലേക്ക് മുഖം അമർത്തിയവൻ വിതുമ്പി........ എന്താ രുദ്രേട്ട ഇത്‌ പിന്നേം കരയുവാണോ.... അത്ര വിഷമം ആണേൽ ഞാൻ ചന്തുവേട്ടനോടും അമ്മാവനോടും സംസാരിക്കാം... ചന്തുവേട്ടനെ കൂടെ കൊണ്ട് പോകാം........ അവന്റെ കണ്ണുനീർ തുടച്ചവൾ ആ മുഖത്തേക്കു നോക്കി.... വാവേ..... """"പൊട്ടി കരച്ചിലോടെ അവളെ ചേർത്തു പിടിച്ചു മുഖം ആകെ ഭ്രാന്തം ആയി ചുംബിച്ചവൻ...... അവൾ അടർത്തി മാറ്റാൻ നോക്കിയിട്ടും അവനിലെ സ്നേഹത്തിന്റെ ഭ്രാന്ത്‌ അടങ്ങിയില്ല.................. ഒടുക്കം സ്വയം അവളെ അടർത്തി മാറ്റി ബാഗ് എടുത്തു വാതുക്കൽ ചെന്നവൻ തിരിഞ്ഞു നോക്കി....... ഇന്ന് ഈ റിസ്ക് ഞാൻ ഏറ്റെടുത്തില്ല എങ്കിൽ നാളെ എനിക്ക് എന്റെ വാവയെയും കുഞ്ഞിനേയും നഷ്ടപ്പെടും...... അത് കണ്ടു നില്കാൻ എനിക്ക് കഴിയില്ല....... തിരിച്ചു വരും ഞാൻ എന്റെ ചുവടു പിഴക്കാൻ അനുവദിക്കില്ല ഞാൻ..... മനസ്സിൽ ഓർത്ത് ഒരു നിമിഷം നിന്നു.... അതേ ഇറങ്ങുന്നില്ലേ........പിന്നെയും ആലോചിച്ചു നിൽക്കണോ """...അവന്റെ മുഖത്തേക്കു വിരൽ കൊണ്ട് ഞൊട്ട വിട്ടവൾ നോക്കി.... ങ്ഹാ... ""ഞാൻ ഇറങ്ങുവാ... ഓരോന്ന് ആലോചിച്ചു.... നീ കൂടെ വാ താഴേക്കു.....അവളുടെ കൈ ചേർത്തു പിടിച്ചവൻ താഴേക്കു ചെന്നു..... രേവമ്മ..."""""അവളെ... അവളെ നോക്കികൊണേ... സമയത്തു ആഹാരം കഴിപ്പിക്കണം മെഡിസിൻ കൊടുക്കണം...

പിന്നെ.... പിന്നെ......പിന്നെ ഒന്നുല്ല അവളെ നോക്കണേ...... നിറഞ്ഞു വന്ന കണ്ണുനീർ ഒളിപ്പിക്കാൻ പാടു പെട്ടുകൊണ്ടവൻ രേവതിയോടു പറഞ്ഞു...... നീ രണ്ടു ദിവസം കഴിഞ്ഞു ഇങ്ങു വരില്ലേ അപ്പോഴേക്കും അവൾ പ്രസവിക്കില്ല... തങ്കു ഒരു ചിരിയോടെ അവിടേക്കു വന്നു...... നാത്തൂനേ അവനു വെപ്രാളം ആണ് അവന്റെ പെണ്ണിനെ നമ്മൾ ആരും നോക്കുന്നത് ശരിയായിട്ടല്ല എന്ന് ആരിക്കും ....ശോഭ കീഴ്ചുണ്ട് കൂർപ്പിച്ചു...... പോ... അമ്മേ... ഞാൻ അങ്ങനെ ഒന്നും അല്ല പറഞ്ഞത്.... അവൻ ചിരിക്കാൻ ആയി ശ്രമിച്ചു... നീ പോയിട്ടു വാ രുദ്ര അവളെ ഞങ്ങൾ നോക്കിക്കൊള്ളാം ഇനി അതോർത്തു എന്റെ മോൻ വിഷമിക്കണ്ട.... ശോഭ വീണയെ ചേർത്തു നിർത്തി........ അവൻ മനസ്‌ നിറഞ്ഞത് നോക്കി നിന്നു..... രുദ്രേട്ട ഇറങ്ങാം..... ആവണി ഒരു വലിയ ബാഗ് ആയി അവനു അടുത്തേക് വന്നു..... നീ അവിടെ സ്ഥിര താമസത്തിനു പോകുവാണോ....ഒരാഴ്ച കഴിഞ്ഞു ഇങ്ങു വരണം അതിൽ കൂടുതൽ നില്കാൻ സഞ്ജയൻ സമ്മതിക്കില്ല............. അവളുടെ ബാഗ് എടുത്തു ഡിക്കിയിലേക്കു വച്ചവൻ കളിയായി പറഞ്ഞു.... ഒരാഴച്ച മതി അത്രേം ദിവസം ഉണ്ണിയേട്ടന്റെ കൂടെ ഇരിക്കാമല്ലോ....... രണ്ട് പേരും വണ്ടിയിൽ കയറി... മോളേ..... """കുറച്ചു ഉണ്ണിയപ്പം ആണ് അവനു കൊടുക്കണേ.... ഒരു പൊതി ആയി പുറത്തേക്കു വന്ന അംബിക അത് അവളുടെ കൈയിൽ വച്ചു..... ചെറിയാമ്മേ അത് ഒന്നും കൊടുക്കാൻ പറ്റും എന്ന് തോന്നുന്നില്ല..... രുദ്രൻ അവരെ നോക്കി.... അംബികയുടെ മുഖത്തു നിരാശ നിഴലിച്ചു...... അത് രുദ്രനിൽ വല്ലാത്ത നോവ് ഉണ്ടാക്കി ... ഛെ അങ്ങനെ പറയണ്ടായിരുന്നു...... ചെറിയമ്മ അവളുടെ കൈയിൽ കൊടുക്കു... ഞാൻ സഞ്ജയൻ കൊണ്ട് സമ്മതിപ്പികം......

അവന്റെ മുഖത്തു ചിരി പടർന്നു.... മ്മ്മ് """"..... അവരുടെ മുഖം തെളിഞ്ഞു അത് ആവണിയുടെ കൈയിൽ കൊടുത്തു..... മകനായി അമ്മയുടെ കരുതൽ.... വാവേ """".....പോയി വരട്ടെ....... വിൻഡോയിൽ കൈ ചേർത്തു നിന്ന അവളുടെ കൈയിൽ ഒന്നു തൊട്ടവൻ അവളെ നോക്കി...... മ്മ്മ്മ്..... """"പോയി വാ....... കാർ മുന്നോട്ടു പോയതും അവൾ അറിയാതെ താലിയിൽ മുറുകെ പിടിച്ചു കാവിലമ്മയെ തൊഴുതു.............. കാർ ഏറെ ദൂരം മുന്നോട്ടു പോയി രുദ്രനും ആവണിയും പരസ്പരം ഒന്നും സംസാരിച്ചില്ല... ആവണി പുറത്തേക്കു നോക്കി ഇരിക്കുവാണ്... ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു നിക്കുന്നു ......... പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് കടന്നു വന്ന വില്ലൻ ഇന്ന് എന്റെ ജീവിതത്തിന്റെ നായകൻ... ആ മാറിലേക്ക് തല ചായ്കാനും അയാളുടെ ബീജത്തെ ഉദരത്തിൽ ചുമക്കാനും അവൾ അതിയായി കൊതിച്ചിരുന്നു........ വരും തിരിച്ചു വരും എന്റെ ഉണ്ണിയേട്ടൻ സ്നേഹിക്കണം... മടുക്കാതെ പ്രണയിക്കണം... ആ പ്രണയച്ചൂടിൽ വെന്തു ഉരുകണം.............. എന്താടി നീ ആലോചിക്കുന്നത് കുറെ നേരം ആയല്ലൊ... തനിയെ ചിരിക്കുന്നു...... പ്രാണനാഥനെ ഓർത്താണോ..... രുദ്രൻ ചിരിച്ചു കൊണ്ട് അവർക്കിടയിലെ നിശബ്ദതയെ ഭേദിച്ചു... മ്മ്മ്മ്.... """ഉണ്ണിയേട്ടനെ പറ്റിയാണ് ആലോചിച്ചത്.... ഉണ്ണിയേട്ടന് എഴുനേറ്റു നടക്കാൻ കഴിയുമായിരിക്കും അല്ലെ രുദ്രേട്ട...... പിന്നെ കഴിയാതെ എവിടെ പോകാൻ ഇരിക്കത്തൂർ മന ഏറ്റെടുത്തു എന്ന് പറഞ്ഞാൽ തന്നെ രോഗി സുഖം പ്രാപിച്ചു എന്നാണ് അർത്ഥം...... രുദ്രൻ ഒരു റെസ്റ്റോറന്റ് നോക്കി വണ്ടി പാർക്ക്‌ ചെയ്തു..... ആവണി അവനെ നോക്കി........ """എന്തെ വിശക്കുന്നുണ്ടോ രുദ്രേട്ട..... ഇല്ല്ല.... പക്ഷേ ഒരു കോഫി കുടിച്ചോണ്ട് മുൻപോട്ടു പോകാം തിരിച്ചു ഡ്രൈവ് ചെയ്യേണ്ടത് അല്ലെ...... റസ്റ്റ്‌ എടുത്തു പോകാം എന്ന് വച്ചു.... തിരിച്ചു ഡ്രൈവ് ചയ്യാനോ.. അതിനു രുദ്രേട്ടൻ ഈരികത്തൂർ മനയിൽ രണ്ടു ദിവസം നില്ക്കില്ലേ... ആവണി സംശയത്തോടെ അവനെ നോക്കി.... വാ നീ ഇറങ്ങു ഏല്ലാം പറയാം........ അവൻ അവളെ കൊണ്ട് കോഫി ഷോപ്പിലേക്ക് കയറി......

ചായ മുൻപിൽ വന്നിട്ടു രുദ്രൻ അത് കുടിക്കാതെ മറ്റെന്തോ ആലോചനയിൽ ആണ്..... രുദ്രേട്ട.... ""ചായ.... ആവണി അവന്റെ കൈയിൽ ഒന്ന് തൊട്ടു.... ങ്ഹാ.... ""കുടിക്കാം..... രുദ്രേട്ടൻ എന്താ ആലോചിക്കുന്നത്...... എന്നോടെന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞിട്ടു..... മ്മ്മ്മ്..... """ഞാൻ പറയാൻ പോകുന്ന കാര്യം വല്യൊത്തു ഉള്ള മറ്റാരും അറിയാൻ പാടില്ല.... നീ എനിക്ക് വാക്ക് തരണം..... രുദ്രേട്ട അത്...... """"അവൾ ഒന്ന് പരുങ്ങി സംശയത്തോടെ അവനെ നോക്കി മ്മ്ഹ.... വാക്ക് താ....."""" അവൻ കൈ നീട്ടി.... അവൾ ആ കൈയിലേക്ക് കൈ വച്ചു....അവന്റെ മുഖത്തേക്കു നോക്കി..... നിന്നെ ഇരികത്തൂർ ആക്കിയ ശേഷം ഞാൻ മറ്റൊരു സ്ഥലം വരെ പോകും.... അത് വല്യൊത്തു ആരും അറിയൻ പാടില്ല... ചന്തുവേട്ടന് അറിയാൻ പാടില്ലേ......... പാടില്ല ഒരാൾ പോലും അറിയാൻ പാടില്ല..... ഈ രണ്ടു ദിവസവും ഞാൻ ഇരികത്തൂർ ആയിരിക്കും അതേ വല്യൊത്തു അറിയാൻ പാടുള്ളു... പിന്നെ ഞാൻ ഉദ്ദേശിക്കുന്നത് പോലെ ആണ് കാര്യങ്ങൾ എങ്കിൽ ചന്തുവിനെ ഞാൻ കോൺടാക്ട് ചെയ്തോളാം പക്ഷേ അത് വരെ അവൻ പോലും അറിയാൻ പാടില്ല......... രുദ്രൻ പതിയെ ചായ കപ്പ്‌ ചുണ്ടോടു ചേർത്തു..... ഏട്ടൻ എവിടാ പോകുന്നത്..... എന്തേലും അപകടം ഉള്ളതാണോ... ഏയ്... ""അല്ല...... അവളുടെ മുഖത്തു നോക്കാതെ ആണത് പറഞ്ഞത്.. പിന്നെന്താ ചന്തുവേട്ടനെ അറിയിക്കാത്തതു.... അവൻ ഇപ്പോൾ അറിഞ്ഞാൽ കൂടെ വരും എങ്കിൽ ഞാൻ ഉദേശിച്ചത്‌ പോലെ കാര്യങ്ങൾ നടക്കില്ല.... നീ ആയിട്ട് പറയാൻ നിൽക്കരുത്...... ഇല്ല.... പറയില്ല... പക്ഷേ ഏട്ടന് അപകടം ഒന്നും ഉണ്ടാകരുത്.... പാവമാ വീണ.... അവൾക് ഊണിലും ഉറക്കത്തിലും രുദ്രേട്ടൻ എന്നാ ചിന്ത മാത്രം ഉള്ളു.... അതിനെ വേദനിപ്പിക്കരുതേ ....... ഇല്ലടി മോളേ..... """ആരെയും വേദനിപ്പിക്കാൻ അല്ല ആരും വേദനിക്കാതെ ഇരിക്കാൻ ആണ് ഞാൻ ഇപ്പോൾ ഇറങ്ങി തിരിച്ചിരിക്കുന്നത്..... നീ എഴുന്നേൽക്കു നിന്നെ അവിടെ ആക്കിയിട്ടു വേണം എനിക്ക് തിരിച്ചു വരാൻ........ അവർ വീണ്ടും മുന്നോട്ടു പോയി........

"""""ഏട്ടന് അപകടം ഒന്നും ഉണ്ടാകരുത്.... പാവമാ വീണ.... അവൾക് ഊണിലും ഉറക്കത്തിലും രുദ്രേട്ടൻ എന്നാ ചിന്ത മാത്രം ഉള്ളു.... അതിനെ വേദനിപ്പിക്കരുതേ ....... """""ആവണിയുടെ വാക്കുകൾ രുദ്രന്റെ ഹൃദയത്തെ കീറി മുറിച്ചു കൊണ്ടിരുന്നു........... ഉച്ചയോടെ ഈരികത്തൂർ മനയിൽ അവർ എത്തി..... അവരെ കണ്ടതും മൂർത്തി ഇറങ്ങി വന്നു....... ഇവിടെ ഒരാൾ ഇത്രയും നേരം മോളേ നോക്കി ഇരിക്കുവാരുന്നു..... ഈ മുറ്റത്തു കൂടെ വീൽച്ചെയറിൽ ഹരികുട്ടൻ കൊണ്ട് നടക്കുവരുന്നു.... നിര്ബന്ധിച്ചാണ് ഊണ് കഴിക്കാൻ അകത്തേക്കു കൊണ്ട് പോയത് തന്നെ...... മൂർത്തി അത് പറഞ്ഞത് ആവണിയുടെ മുഖം നാണത്താൽ ചുമന്നു.... അവൾ രുദ്രനെ നോക്കി.... അവൻ മെല്ലെ കണ്ണ് ചിമ്മി അവളുടെ നാണം ഇരട്ടി ആയി....... വാ മോളേ.... """ഹരികുട്ടാ കുട്ടീടെ സാധങ്ങൾ ഒക്കെ തെക്കിനിയിലേക്കു കൊണ്ട് പൊയ്ക്കോളു....മൂർത്തി ഹരിക്കുട്ടനെ വിളിച്ചു പറഞ്ഞു കൊണ്ട് അകത്തേക്കു നടന്നു.... ആവണിയും രുദ്രനും പുറകെ കയറി..... ഉണ്ണിയുടെ മുറിയിലേക്ക് ആണവർ പോയത്....... തടി കട്ടിലിൽ ഹെഡ്‌റെസ്റ്റിലേക്കു തലവച്ചു കണ്ണ് അടച്ചു കിടക്കുകയാണവൻ..... തോളിലൂടെ ഒരു നേര്യതു പുതച്ചിട്ടുണ്ട്..... അകത്തു കയറിയതും രുദ്രൻ അവളുടെ തോളിൽ പതിയെ തൊട്ടു...... """വിളിക്കു നിന്റെ ഉണ്ണിയേട്ടനെ.... ... ഉണ്ണിയേട്ടാ...... """മെല്ലെ അവൾ വിളിച്ചു....... ഉണ്ണിയുടെ കാതിലേക്ക് അവളുടെ സ്വരം പതിച്ചു.... നെഞ്ചകം പ്രണയ പരവശത്താൽ പിടഞ്ഞു കൊണ്ട് കണ്ണുകൾ തുറന്നു........... ആ.... ആ... ആവണി """""അവന്റെ കണ്ണ് നിറഞ്ഞൊഴുകി.... ഉണ്ണിയേട്ടാ....... """ഓടിയവൾ അവന്റെ അനുവാദത്തിനു കാക്കാതെ ആ നെഞ്ചിലേക്കു കിടന്നു....... ഒരു നിമിഷം അവൻ ഒന്നു പകച്ചുവെങ്കിലും രണ്ടു കൈ കൊണ്ട് അവളെ ചേർത്തു പിടിച്ചു............ രുദ്രൻ മെല്ലെ കണ്ണ് തുടച്ചു കൊണ്ട് പുറത്തേക്കിറങ്ങി..... പതിയെ ബാൽക്കണിയിലേക്കു കയറി..... ദൂരെ ആ കാലഭൈരവന്റെ ശില്പത്തിലേക്കു കണ്ണ് നട്ടു...... ........................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story