രുദ്രവീണ: ഭാഗം 79

rudraveena

എഴുത്തുകാരി: മിഴിമോഹന

ഉണ്ണിയേട്ടാ....... """ഓടിയവൾ അവന്റെ അനുവാദത്തിനു കാക്കാതെ ആ നെഞ്ചിലേക്കു കിടന്നു....... ഒരു നിമിഷം അവൻ ഒന്നു പകച്ചുവെങ്കിലും രണ്ടു കൈ കൊണ്ട് അവളെ ചേർത്തു പിടിച്ചു............ രുദ്രൻ മെല്ലെ കണ്ണ് തുടച്ചു കൊണ്ട് പുറത്തേക്കിറങ്ങി..... പതിയെ ബാൽക്കണിയിലേക്കു കയറി..... ദൂരെ ആ കാലഭൈരവന്റെ ശില്പത്തിലേക്കു കണ്ണ് നട്ടു.......... രുദ്ര...... """പിന്നിൽ നിന്നും സഞ്ജയന്റെ ശബ്ദം കാതിൽ പതിച്ചു.... മെല്ലെ അവൻ തിരിഞ്ഞു നോക്കി......... സ്വത സിദ്ധമായ പുഞ്ചിരിയോടെ അവനു മുന്നിൽ തെളിഞ്ഞു നിൽക്കുന്ന രൂപം.... ആ മുഖത്തു നിന്നും അവനു വായിച്ചെടുക്കാൻ കഴിഞ്ഞു അവനോടൊപ്പം നിഴൽ പോലെ കൂടെ ഉണ്ടെന്നു പറയാതെ പറയുന്ന സഞ്ജയന്റെ മനസ്..... തീരുമാനത്തിൽ അടിയുറച്ചു നില്കുവാണോ....... സഞ്ജയൻ പുരികം ഉയർത്തി ചെറു ചിരിയോടെ അവനെ നോക്കി...... മ്മ്മ്മ് """....നിമിത്തങ്ങൾ ഏല്ലാം എനിക്ക് അനുകൂലം ആണ് ഇനിയും വച്ചു താമസിപ്പിച്ചാൽ ഒരു പക്ഷേ ഏല്ലാം കൈവിട്ടു പോകും..... എന്റെ കുഞ്ഞ്..... എന്റെ വാവ.... ഏല്ലാം.... അന്ന് ഞാൻ കണ്ട സ്വപ്നം അതിന്റെ സൂചന ആണ് തരുന്നത്... (ടെറസിൽ കിടന്നു കണ്ട സ്വപനം കുഞ്ഞിനെ വാവയെയും ജലന്ധരൻ ആക്രമിക്കാൻ വരുന്ന സ്വപ്നം ) അതേ.... """നമ്മൾ അറിയാതെ ഒത്തു വന്ന നിമിത്തങ്ങൾ അത് സർവേശ്വരന്റെ നിശ്ചയം ആണ്.............ചുവടുകൾ പിഴക്കാതെ നോക്കണം... പിഴക്കില്ല.... എനിക്ക് ഉറപ്പുണ്ട്..... സഞ്ജയന്റെ വാക്കുകളിൽ രുദ്രനോടുള്ള അഭിമാനം നിറഞ്ഞു നിന്നു.........

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ആവണി..... """"കരഞ്ഞു കലങ്ങിയ അവളുടെ മുഖം തെല്ലുയർത്തി ഉണ്ണി നോക്കി........ നിനക്കെന്നോട് അല്പം പോലും ദേഷ്യം ഇല്ലേ കുട്ടി.... ഒരുപാട് വേദനിപ്പിച്ചു... പാപിയാണ് ഞാൻ... മഹാപാപി...... അരുത്.... """""ചുണ്ടുകൾക്ക് കുറുകെ ചൂണ്ടു വിരൽ ചേർത്തവൾ തലയാട്ടി....... പശ്ചാത്താപത്തെക്കേൽ വലിയ പ്രായശ്ചിത്തം വേറെ ഇല്ല ഉണ്ണിയേട്ടാ.......എല്ലാ പാപക്കറകളും കഴുകി കളഞ്ഞു തെളിഞ്ഞ മനസിന്‌ ഉടമ ആയി എന്റെ ഉണ്ണിയേട്ടൻ........ ആ മനസിനെ ആണ് ആവണി സ്നേഹിക്കുന്നത്....... ചെന്നി തടത്തിലൂടെ ഒഴുകി വന്ന അവന്റെ കണ്ണുനീരിൽ ചുണ്ട് അമർത്തി അവൾ...... ഒരുപാട് സ്ത്രീകളുടെ ശാപം എന്റെ ശിരസിൽ ഉണ്ട് എന്റെ വാവയുടെ ഉൾപ്പടെ..... അവൻ ഒന്ന് നിർത്തി.... ഉണ്ണിയേട്ടാ..... നമ്മുടെ വാവ ഒരിക്കലും ഉണ്ണിയേട്ടനെ ശപിക്കില്ല അവൾക്കു അതിനു കഴിയില്ല... അവളുടെ പ്രാർത്ഥനയിൽ ഓരോ നിമിഷവും എന്റെ ഉണ്ണിയേട്ടൻ ഉണ്ട്.... പതിയെ ആ മുടിയിൽ തലോടി അവൾ.... ആവണി..... """അത്രമേൽ ആർദ്രം ആയി അവന്റെ ശബ്ദം.... മ്മ്മ്.... """മെല്ലെയവൾ ആ കണ്ണുകളിലേക്കു നോക്കി....... ജീവിക്കണ്ടേ നമുക്ക്.... എന്റെ പെണ്ണിനെ ചേർത്തു നിർത്തി പ്രണയിക്കണം എനിക്ക്...... നിന്നിലേക്ക് അലിഞ്ഞു ചേരണം എനിക്ക്......... നാണം കൊണ്ടവളുടെ മുഖം ചുമന്നു അവന്റെ നെഞ്ചിലേ നിറഞ്ഞ രോമക്കാട്ടിലേക് മുഖം പൂഴ്ത്തിയവൾ...... കൈകൾ കൊണ്ട് ഇരുതോളിലും മുറുകെ പിടിച്ചു.........ഉണ്ണി ഒരു കൈകൊണ്ട് അവളെ ചേർത്തു പിടിച്ചു മറു കൈയ്യാൽ മുടിയിഴകളെ വകഞ്ഞു കൊണ്ട് കഴുത്തിനു പുറകു വശത്തു തഴുകി...... മൂർദ്ധാവിൽ പ്രണയ ചുംബനം നൽകി....

പുറത്തു കാൽ പെരുമാറ്റം കേട്ടതും അവളെ അടർത്തി മാറ്റി..... എങ്കിലും പരസ്പരം കൈകൾ കോർത്തു പിടിച്ചിരുന്നു......... സങ്കടങ്ങൾ മുഴുവൻ പറഞ്ഞു തീർത്തോ.... മുറിയിലേക്കു കടന്ന് വന്ന സഞ്ജയനും രുദ്രനും പരസ്പരം ചിരിച്ചു കൊണ്ട് അവരുടെ മുഖത്തെക് നോക്കി..... നിറഞ്ഞ കണ്ണുകൾ ചിരിച്ചു കൊണ്ട് തുടച്ചവൾ എഴുനേറ്റു...... മോൾക്ക് തെക്കിനിയിൽ മുറി ഒരുക്കിയിട്ടുണ്ട്... മൂർത്തിയുടെ ഭാര്യ കൂട്ട് കിടക്കാൻ വരും..... അവളുടെ അടുത്തേക് നീങ്ങി തലയിൽ മെല്ലെ തലോടി രുദ്രൻ..... ഒരാഴ്ച കഴിഞ്ഞു രുദ്രേട്ടൻ എന്നെ വിളിക്കാൻ വരില്ലേ.... ആവണി പ്രതീക്ഷയോടെ അവനെ നോക്കി..... ആ ചോദ്യം കേട്ടതും സഞ്ജയനും ഉണ്ണിയും രുദ്രനും പരസ്പരം നോക്കി........ വരും..... """...അങ്ങനെ പറയാൻ ആണ് രുദ്രനു തോന്നിയത്........ മൂർത്തി..... """"സഞ്ജയൻ ഉറക്കെ വിളിച്ചത് മൂർത്തി ഓടി വന്നു..... ആവണിയെ തെക്കിനിയിലേക്ക് കൂട്ടി കൊണ്ട് പോകാൻ ഹരികുട്ടനോട് പറഞ്ഞോളൂ ..........മൂർത്തിയോടു പറഞ്ഞു കൊണ്ട് ആവണിക് നേരെ തിരിഞ്ഞു സഞ്ജയൻ... മോള് ഹരികുട്ടന്റെ കൂടെ പോയ്കൊള്ളു... സുവർണ്ണമ്മ ഉണ്ട് അവിടെ മൂർത്തിയുടെ ഭാര്യ എന്ത് സഹായത്തിനും കൂടെ കാണും..... ഉണ്ണിയെ എപ്പോൾ വേണമെങ്കിലും വന്നു കാണാം രണ്ടു പേർക്കും ഈ തൊടിയിലൂടെ കഥകൾ പറഞ്ഞൂ നടക്കാം..... ചെറു ചിരിയോടെ ആണ് സഞ്ജയൻ അത് പറഞ്ഞത്.... മ്മ്മ്.... """മൂളി കൊണ്ട് അവൾ തിരിഞ്ഞു ഉണ്ണിയെ നോക്കി..... കണ്ണുകൾ കൊണ്ട് പൊയ്ക്കൊള്ളാൻ അനുവാദം നല്കിയവൻ....... ഹരികുട്ടന്റെ കൂടെ പുറത്തേക്ക് ഇറങ്ങുന്ന ആവണിയുടെ ഒപ്പം അവന്റെ കണ്ണുകളും വാതുക്കൽ വരെ ചലിച്ചു......

രുദ്ര.... ""നമുക്ക് പുറത്തൊന്നു നടക്കാം ഉണ്ണിയെ കൊണ്ട്...... സഞ്ജയൻ രണ്ടു പേരെയും മാറി മാറി നോക്കി..... പിന്നെന്താ..... രുദ്രൻ ഉണ്ണിയെ മെല്ലെ എടുത്തു വീല്ചെയറിലേക്കു മാറ്റി..... എനിക്ക് ഒരാവശ്യം വന്നാൽ എന്നെയും ഇത്‌ പോലെ എടുത്തു പൊക്കാൻ നീ ഉടനെ ഇവിടെ നിന്നും എഴുന്നേൽക്കണം കേട്ടോ ഉണ്ണി.... രുദ്രൻ കളിയായി പറഞ്ഞതെങ്കിലും സഞ്ജയനിലും ഉണ്ണിയിലും നോവ് ഉണർത്തി ആ വാക്കുകൾ.......തോളിൽ കിടന്ന നേര്യതു കൊണ്ട് കണ്ണ് തുടച്ചു മൂർത്തി രുദ്രനെ ഒന്ന് നോക്കി.......അയാളെ കണ്ണ് ചിമ്മി കാണിച്ചവൻ.... രുദ്രേട്ട....... """""പോകാൻ തന്നെ തീരുമാനിച്ചോ ദൂരെ ആ താമര കുളത്തിലേക്കു നോക്കി ഉണ്ണി ചോദിച്ചത്........ പോകണം.........മറ്റൊരു മാർഗം എന്റെ മുൻപിൽ ഇല്ല ഉണ്ണി..... എന്നിൽ ഏൽക്കുന്ന ആഘാതം ഞാൻ തരണം ചെയ്താൽ മാത്രമേ ജലന്ധരൻ എന്നാ വിപത്തിനെ നമുക്ക് നേരിടാൻ കഴിയൂ..... എങ്കിൽ ചന്തുവേട്ടനെ എങ്കിലും അറിയിച്ചു കൂടെ... ഏട്ടന് ഒരു കൂട്ടായി.... ഉണ്ണി അവനെ ഉറ്റു നോക്കി... പാടില്ല ഉണ്ണി.... ഏല്ലാം അറിഞ്ഞാൽ അവൻ എനിക്ക് അനുവാദം തരില്ല ഇനി അഥവാ തന്നാൽ അവനും കൂടെ വരും അങ്ങനെ സംഭവിച്ചാൽ അവന്റെ ജീവൻ രക്ഷിക്കാൻ പോലും എനിക്ക് കഴിഞ്ഞെന്നു വരില്ല........ ഏല്ലാം കഴ്ഞ്ഞു സഞ്ജയൻ അവനെ കാര്യങ്ങൾ പറഞ്ഞു മനസിൽ ആക്കണം...... അറിഞ്ഞു കഴിയുമ്പോൾ എന്നെ വഴക്കു പറയും.... പക്ഷേ അവൻ എന്നെ മനസിൽ ആക്കും അതാണ് എന്റെ ചന്തു.... രുദ്രൻ സഞ്ജയന്റെ മുഖത്തോട് നോക്കി... എങ്കിലും രുദ്രേട്ട ഇതേ ഉള്ളോ അതിനു മാർഗം... മറ്റൊരു വഴി നോക്കിക്കൂടെ..... ഉണ്ണി നിറഞ്ഞ കണ്ണുനീർ മറക്കാൻ പാടു പെട്ടു.. ഉണ്ണി... ഈ മനയിൽ തന്നെ നമുക്ക് ചുറ്റും ജലന്ദരന്റെ അനുയായികൾ ഉണ്ട്......നമ്മുടെ നീക്കം ആണ് അവരുടെ ലക്ഷ്യം........ പിടി കൊടുക്കരുത് ഒരു കാരണവശാലും.....

ഒരു കണ്ണ് കെട്ടി കളി അതാണ് ഇനി നടക്കാൻ പോകുന്നത്..... ജലന്ധരന്റർ കണ്ണ് മൂടി കെട്ടി ലക്ഷ്യ സ്ഥാനത്തു എത്താൻ രുദ്രന് കഴിയണം.... സഞ്ജയൻ ഉണ്ണിയുടെ തോളിൽ തട്ടി....... ഉണ്ണി കുഞ്ഞ് പറഞ്ഞത് സത്യം അല്ലെ മോനെ... ആ കുഞ്ഞിന്റെ മുഖം ഓർക്കുമ്പോൾ നെഞ്ചു പൊടിയുന്നു... എനിക്കും ഉണ്ടായിരുന്നു അത് പോലെ ഒരു മോള്.... ഇപ്പോൾ ഉണ്ടായിരുനെൽ വീണ കുഞ്ഞിന്റെ പ്രായം കണ്ടേനെ...... മൂർത്തിയുടെ വാക്കുകളിൽ ഇടർച്ച അനുഭവപെട്ടു......... ഒരു നിമിഷം അയാൾ ഒന്ന് തല ഉയരത്തി...... കണ്ണുകളിൽ അഗ്നി പടർന്നു..... കൊടുത്തു ആ കാലൻ ബലി കൊടുത്തു..... എട്ടും പൊട്ടും തിരിയാത്ത എന്റെ പൊന്നു മോളേ.... അവന്റെ ശക്തി വർധിപ്പിക്കാൻ..... കേട്ടത് വിശ്വസിക്കാൻ ആകാതെ രുദ്രനും ഉണ്ണിയും അയാളെ തറഞ്ഞു നോക്കി..... മുഖം പൊത്തി അയാൾ ആ പടവിൽ ഇരുന്നു....... അതേ.... ""രുദ്ര മൂർത്തി പറഞ്ഞത് ശരിയാണ്... നിന്നെ നേരിടാൻ അയാൾ വര്ഷങ്ങള്ക്കു മുൻപ് തന്നെ ശ്രമം തുടങ്ങി കഴിഞ്ഞു.... അതിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി ആണ് മൂർത്തി....... നാലു വയസ് തികയാത്ത മൂർത്തിയുടെ മകളെ ജലന്ദരന്റെ മൂർത്തികൾക്കു ബലി കൊടുത്തു അവൻ....... എനിക്ക് അറിയില്ലായിരുന്നു കുഞ്ഞേ എന്താണ് എന്റെ മകൾക് സംഭവിച്ചത് എന്ന്... അവളെ കാണാതായി ഇത്രയും വർഷം ഞാനും എന്റെ ഭാര്യയും കാത്തിരുന്നു... എവിടെ എങ്കിലും ജീവിച്ചിരിക്കുന്നു എന്ന വിശ്വാസത്തോടെ.... പക്ഷേ സഞ്ജയൻ കുഞ്ഞ് പറഞ്ഞ കഥകളിലൂടെ ഞാൻ അറിഞ്ഞത് അയാൾ എന്റെ മോളേ......അവൾക്കു... സുവര്ണക് ഒന്നും അറിഞ്ഞുകൂടാ.... അറിയണ്ട... എന്റെ മകൾ ഒരു ബലിമൃഗം ആയിരുന്നു എന്ന് ഒരിക്കലും അവൾ അറിയണ്ട സഹിക്കില്ല ആ പാവത്തിന്...... മൂർത്തി പൊട്ടി കരഞ്ഞു പോയി......

ഇല്ലാതാക്കണ്ടേ..... അയാളെ..... പക കത്തുന്ന കണ്ണുകളോടെ രുദ്രൻ മൂർത്തിയുടെ അരികിൽ ഇരുന്നു ആ തോളിൽ ഒന്ന് തൊട്ടു.... .... അയാൾ തല ഉയർത്തി അവനെ നോക്കി..... """"വേണം പക്ഷേ അത് കുഞ്ഞിന്റ്‌റെ ജീവൻ പന്തയം വച്ചു തന്നെ വേണോ....... ഈ നെഞ്ചിൽ ഒരു മുള്ളു കൊണ്ടാൽ വീണ കുഞ്ഞിന് സഹിക്കുവോ... എനിക്ക് ജനികാതെ പോയ മകൻ ആയെ കണ്ടിട്ടുള്ളു... തോളിൽ ഇരുന്ന രുദ്രന്റെ കെയിലേക്കു അയാൾ കൈ ചേർത്തു....... ഞാൻ സുരക്ഷിതൻ ആയിരിക്കും നിങ്ങളുടെ ഏല്ലാം പ്രാത്ഥനയും അനുഗ്രഹവും കൂടെ ഉള്ളപ്പോൾ രുദ്രൻ എന്നും സുരക്ഷിതൻ ആയിരിക്കും............. രുദ്രന്റെ വാക്കുകളിൽ ആത്മ വിശ്വാസം നിറഞ്ഞു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഈരികത്തൂർ മനയിലേക്ക് തിരിച്ചു ചെല്ലുമ്പോൾ പല കണ്ണുകൾ അവരെ ചൂഴ്ന്നു നോക്കുന്നത് രുദ്രൻ കണ്ടു..... പലതിലും ജലന്ദരന്റെ കുശാഗ്ര ബുദ്ധി ഒളിച്ചിരുന്നു........ അവർക്കെല്ലാം ഒരു പുഞ്ചിരി നൽകി കൊണ്ടവൻ അകത്തേക്കു കടന്നു...... ആവണിയോട് ഒന്ന് കൂടി ഓർമിപ്പിച്ചു വല്യൊത്തു ആരു വിളിച്ചാലും ഒന്നും പറയരുത് എന്നാ സത്യം...ഒന്നും മനസിൽ ആയില്ല എങ്കിലും രുദ്രൻ എന്നും ശരിയുടെ ഭാഗത്തു ആണെന്ന് അറിയാവുന്ന അവൾ തല കുലുക്കി അവനെ നോക്കി...... ഉണ്ണി....."" നിന്റെ കാലുകൾ ബലം ഉള്ളത് ആയി തീരട്ടെ എത്രയും പെട്ടന്ന്.... ഉണ്ണിയുടെ മുടിയിൽ തലോടി നെറുകയിൽ ചുണ്ട് അമർത്തി.......തിരിഞ്ഞതും ഉണ്ണി അവന്റെ കൈയിൽ പിടിത്തം ഇട്ടു....... വരും... ഉടനെ.....

"""എന്റെ വാക്കാണ്.... രുദ്രന്റെ കണ്ണുകളിൽ ആ നിമിഷം നക്ഷത്രങ്ങൾ പോലെ തിളങ്ങി.... ആ മഹേശ്വരന്റെ സാന്നിദ്യം ഉണ്ണി അതിൽ കണ്ട്..... കൈ വിട്ടു കൊണ്ട് അറിയാതെ തൊഴുതവൻ......... ഉണ്ണിക്കായി നുണക്കുഴി തെളിഞ്ഞു ചിരി സമ്മാനിച്ചു കൊണ്ടവൻ പുറത്തേക്കു നടന്നു... കാറിൽ കയറും വരെ സഞ്ജയൻ അവനെ അനുഗമിച്ചു....... രുദ്ര...... ""അണുവിട തെറ്റിയാൽ ഏല്ലാം തീരും... നീ ഉദ്ദേശിച്ചത് പോലെ കാര്യങ്ങൾ നടന്നില്ല എങ്കിൽ നമ്മൾ എന്ത് ചെയ്യും..... സഞ്ജയൻ സംശയത്തോടെ അവനെ നോക്കി.... കാത്തിരിക്കും വീണ്ടും ഒരു അവസരത്തിനായി....സ്റ്റിയറിങ്ങിൽ പിടിച്ചു കൊണ്ട്ഗ്ലാസിലൂടെ ചുറ്റും നോക്കിയവൻ... പക്ഷേ ഇത്‌ പാളില്ല സഞ്ജയ എനിക്ക് ഉറപ്പുണ്ട് ... ആഴ്ചകൾ എടുത്തു ഞാൻ ഈ വഴിയിലേക്കു എത്താൻ.... എന്റെ മാർഗം ശരി ആണെന്ന് സിദ്ധാർത്ഥൻ ഒരു സ്വപ്നം പോലെ എന്നെ അറിയിച്ചു കഴിഞ്ഞു...... ഇനി പിന്നോട്ടില്ല......... മ്മ്മ് """"എല്ലാ സഹായവും രുദ്രന്റെ കൂടെ കാണും... നിന്നെ സഹായിക്കാൻ അവിടെ തന്നെ ആളുണ്ട്.....ചന്തുവിനെ പതിയെ ഞാനും അറിയിച്ചോളാം... എന്റെ പ്രാർത്ഥന കൂടെ കാണും....... രുദ്രന്റെ ശിരസിൽ കൈ വച്ചവൻ... ഒരു ജ്യേഷ്ഠന്റെ കരുതൽ ആ കണ്ണുകൾ രുദ്രൻ കണ്ടു..... """""അപ്പോൾ രുദ്രപ്രസാദിനെ ഏറ്റെടുക്കാൻ ഇരികത്തൂർ മന തയാറായികൊള്ളൂ.... """"നിറഞ്ഞ ചിരി സഞ്ജയന് സമ്മാനിച്ചു കൊണ്ടവൻ കാർ മുന്നോട്ടു എടുത്തു.............. സഞ്ജയൻ കഴുത്തിലെ രക്ഷയിൽ മുറുകെ പിടിച്ചു കൊണ്ട് ആ കാലഭൈരവനെ നോക്കി തൊഴുതു.... നിന്റെ വാക്കിന് തടസം നില്കാൻ വെറും മനുഷ്യൻ ആയ ഞാൻ ആര്....? .......................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story