രുദ്രവീണ: ഭാഗം 81

rudraveena

എഴുത്തുകാരി: മിഴിമോഹന

നേരം ഇരുട്ടി തുടങ്ങിയിരുന്നു തെന്മല കാടുകള്ക് മുന്നോടി ആയി ഗവണ്മെന്റ് റസ്റ്റ്‌ ഹൌസിൽ രുദ്രൻ കാർ പാർക്ക്‌ ചെയ്തു അകത്തേക്കു കയറി.....റിസപ്ഷനിൽ തന്നെ അവനെ കാത്തു ശങ്കരൻ നിന്നിരുന്നു..... സർ വിളിച്ചു പറഞ്ഞത് കൊണ്ട് മുറിയൊക്കെ വൃത്തി ആക്കി വച്ചിട്ടുണ്ട് """""അവന്റെ ബാഗ് ആയി അയാൾ മുന്ൻപെ നടന്നു...... വിശാലമായ നടുമുറിയിൽ അങ്ങിങ്ങു ഒറ്റപ്പെട്ടു ഇരിക്കുന്ന പലരുടെയും ദൃഷ്ടികൾ തന്നിലേക്കു പടരുന്നത് അവൻ ശ്രദ്ധിച്ചു............. വിശാലമായ എല്ലാ സൗകര്യങ്ങൾ ഉള്ള മുറിയിലേക്കാണ് അവർ കടന്നത്............പുറത്തേക്കുള്ള ജനൽ പാളി തുറന്നു വിദൂരതയിലേക്ക് നോക്കി നിന്നവൻ... അങ്ങ് ദൂരെ ആ ഇരുട്ടിലും സഹ്യൻ ഗർവ്വോടെ തല ഉയർത്തി നില്കുന്നു...... അങ്ങിങ്ങായി കാണുന്ന ചെറു വെട്ടങ്ങൾ സഹ്യന്റെ മാറ്റ് ഒന്ന് കൂടി കൂട്ടി... സർ കുടിക്കാൻ എന്തെങ്കിലും...... ""ശങ്കരൻ ഒരു വശത്തേക്കു നിന്നു ആാാ.... എനിക്കൊരു ചായ കിട്ടിയാൽ കൊള്ളാം.... സ്ട്രോങ്ങ്‌ ആയിക്കോട്ടെ..... ചെറു ചിരിയോടെ അയാളെ നോക്കി വീണ്ടുമവൻ ദൂരേക്കു മിഴികൾ പായിച്ചു....... തല ഉയർത്തി നിൽക്കുന്ന ഗജവീരനേ ഓർമ്മപെടുത്തും പോലെ തോന്നി ആ സഹ്യൻ അത് ആസ്വദിക്കുമ്പോഴും അവിടെ തന്നെയും കാത്തിരിക്കുന്ന മുഖങ്ങൾ അവന്റെ മനസ്സിൽ കൂടി കടന്നു വന്നു.......... തിന്മക്കു മേലുള്ള തന്റെ വിജയം ലക്ഷ്യസ്ഥാനത്തു എത്താൻ തന്നെ രണ്ടുകൈ നീട്ടി മാറിലേക്ക് വിളിക്കുന്ന ആ സഹ്യനെ പുഞ്ചിരിയോടെ നോക്കി നിന്നവൻ... സർ... ചായ....

ഒരു ഫ്ലാസ്കിൽ ചായയും മറുകൈയിൽ കപ്പുമായി ശങ്കരൻ കടന്നു വന്നു... അയാൾ അത് ടേബിളിൽ വച്ചു രുദ്രനെ നോക്കി... അപ്പോഴും രുദ്രൻ അയാൾ പറഞ്ഞത് കേൾക്കാതെ പുറത്തേക്കു തന്നെ മിഴികൾ നട്ടു നിൽപ്പാണ്... സർ.... """അല്പം ഉച്ചത്തിൽ അയാൾ വിളിച്ചു...... ശങ്കരേട്ടാ ഈ ""സിംഹകുന്നു മല""" ഇവിടെ നിന്നും ഒരുപാട് ദൂരെ ആണോ..... അതേ സർ """....ദോ ആ കാണുന്ന മലയുടെ അങ്ങേ അറ്റത്തായി വരും.... അടിവാരം വരെ കാറിൽ പോകാം പിന്നങ്ങോട്ട് നടക്കണം....ഗ്ലാസിലേക്കു ചായ പകർന്നു കൊണ്ട് രുദ്രന് സമീപം അയാൾ നിന്നു.... കാടും പുഴയും കുന്നും കടന്നു വലിയ പാട് ആണ് അവിടെ എത്താൻ.... അവിടുത്തെ നിവാസികൾക് എളുപ്പം ആണ് യാത്ര... മ്മ്മ്മ് """"അയാളിൽ നിന്നും ചായ വാങ്ങി ചുണ്ടോടു അടുപ്പിച്ചു അവൻ ഒന്ന് മൂളി.... മാറാ രോഗങ്ങൾക്കു വരെ ഉള്ള മരുന്ന് സിംഹകുന്നു മലയിൽ ഉണ്ട്... പ്രത്യേക ഗോത്ര വിഭാഗത്തിൽ പെട്ട കൂട്ടർ ആണ് അവിടെ ഉള്ളത്...പുറം ലോകം അറിയാത്ത പല മർമ്മ വിദ്യകളും തന്ത്ര വിദ്യകളും ഹൃദിസ്‌തം ആണ് അവരിൽ പലർക്കും.. ചൂണ്ടു വിരൽ കൊണ്ട് ഒന്ന് ചൂണ്ടിയാൽ മതി ശത്രു താഴെ വീണു പിടയും... അതൊക്കെ കേട്ട് അറിവാണ് കേട്ടോ ..... പക്ഷെ ഒന്നറിയാം സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരും ഇടഞ്ഞാൽ വിഷം തേച്ച അമ്പു എയ്തു കൊല്ലും അവർ..... .. അയാളുടെ കണ്ണിൽ ഭീതി പടർന്നു.... ഏയ്... ""അത്രക് ഭീകരർ ആണോ അവർ... രുദ്രൻ ചിരിച്ചു കൊണ്ട് ചായ കപ്പ് അയാൾക്കു തിരിച്ചു നൽകി....... അയ്യോ... അങ്ങനെ അല്ല അവരെ ചതിച്ചാൽ മാത്രം പിന്നെ നന്മ ഉള്ള ആളുകൾ ആണ് ന്യായത്തിന്റെ കൂടെ നില്ക്കു......വിദ്യാഭ്യാസം ഒന്നും ആർക്കും ഇല്ല സാറേ......

ആാാ.... പിന്നെ ഒരു പെൺകുട്ടി വർഷങ്ങൾക് മുൻപ് അവിടെ നിന്നും പുറത്തു പോയി പഠിച്ചിട്ടുണ്ട് എന്നു കേട്ടു......... പുറത്തേക്കു നോക്കി നിന്ന രുദ്രൻ പുരികം ഉയർത്തി അയാളെ നോക്കി...... """ശങ്കരേട്ടൻ അവരെ കണ്ടിട്ടുണ്ടോ........ ഇല്ല..... പറഞ്ഞു കേട്ട് ഉള്ള അറിവാണ്..... പേര് ഓർമ്മ ഉണ്ടോ....... """"? മ്മ്മ്....""" മംഗള ദേവി """"""അവിടുത്തെ കോവിലിലെ ദേവിയുടെ പേരാണ്‌ ആ പെൺകുട്ടിക്കും... മിടുക്കി ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്... തികഞ്ഞ വിപ്ലവകാരി കാലത്തിനു മുൻപേ സഞ്ചരിച്ചവൾ... രുദ്രന്റ മുഖത്ത് ഗൂഡ ചിരി പടർന്നു തേടി വന്ന പലതും തന്റെ മുൻപിൽ തെളിഞ്ഞു വരുന്നത് അവൻ കണ്ടു...... ഈ മംഗള ദേവി ഇപ്പോൾ എവിടെ ഉണ്ട്..... ശങ്കരേട്ടന് അറിയുമോ... ഇല്ല ..... """"പെൺകുട്ടികൾ പഠിക്കാൻ പോകുന്നത് ആ ഊരിലെ നിയമങ്ങൾക് എതിരാണ് അതിനെ മറി കടന്നു ആ കുട്ടി പോയപ്പോഴേ അവൾക്കു ഊര് വിലക്ക് കല്പിച്ചു.... ഇപ്പോൾ ജീവിച്ചു ഇരുപ്പുണ്ടോ എന്ന് തന്നെ ആർക്കു അറിയാം........ അത് പറഞ്ഞു കൈകൾ മുകളിലേക്കു മലർത്തി അയാൾ പുറത്തേക്കിറങ്ങി.......... സർനു കഴിക്കാൻ എന്തെങ്കിലും.....? അയാൾ വാതുക്കൽ ചെന്നു തിരിഞ്ഞു നോക്കി... വേണ്ട.... ""കഴിച്ചിട്ടാണ് വന്നത്... ശങ്കരേട്ടൻ പൊയ്ക്കോളും..... അയാൾ പോയതു രുദ്രൻ കട്ടിലിലെ ഹെഡ് റെസ്റ്റിലേക്കു തല വച്ചു കിടന്നു കണ്ണുകൾ അടച്ചു.......... """മംഗളാദേവി """"ആ പേര് അവന്റെ മനസിൽ മന്ത്രിച്ചു കൊണ്ടിരുന്നു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കട്ടിലിൽ ചാരി കിടന്നു രുദ്രന്റെ ഫോട്ടോ നെഞ്ചോട് ചേർത്തു കിടക്കുയാണ് വീണ....... അവളുടെ കണ്ണ് നിറഞ്ഞിരുന്നു..... വാവേ... """ടി വാവേ....... രുക്കുവിന്റെ ശബ്ദം കേട്ടതും കണ്ണ് തുടച്ചു ഫോട്ടോ ടേബിളിൽ വച്ചവൾ മെല്ലെ എഴുനേറ്റു ഇരിന്നു.... ഒരു ദിവസം രുദ്രേട്ടനെ കാണാതെ ഇരുന്നപ്പോഴേക്കും പെണ്ണ് പകുതി ആയല്ലൊ.... ശാസനയോടെ രുക്കു അവളുടെ മുടിയിൽ തലോടി........

അവളുടെ വയറിലേക്ക് മുഖം അമർത്തി വീണ അൽപനേരം ഇരുന്നു.. ചെറു തേങ്ങലുകൾ അവളിൽ നിന്നും ഉതിർന്നു... വാവേ.... ""എന്ത് പറ്റിയെടാ........ വീണയുടെ മുഖം ഉയർത്തി അവൾ നോക്കി നിന്നു... ഒന്നുല്ല.... ""രുദ്രേട്ടനെ മിസ് ചെയ്യുന്നു..... നീ ഇവിടെ ഒറ്റക് കിടന്നിട്ടാണ് ഇത്രക് വിഷമം എന്നെ കൂട്ട് കിടക്കാൻ വിട്ടതാ അമ്മ... ഒരു കാര്യം ചെയ്യാം എന്റെ മുറിയിൽ കിടക്കാം ഇവിടെ കിടന്നാൽ നിനക്ക് രുദ്രേട്ടനെ കാണണം എന്ന് വീണ്ടും തോന്നും.... അവളുടെ കൈയിൽ പതിയെ വലിച്ചു രുക്കു.... വേണ്ട...... ""ആ കൈയിൽ ബലം പിടിച്ചവൾ രുക്കുവിനെ നോക്കി..... രുദ്രേട്ടന്റെ മണം ഈ മുറിയിൽ മുഴുവൻ ഉണ്ട് എനിക്ക് ഇവിടെ കിടന്നാൽ മതി......... മ്മ്മ്... ""എന്നാൽ നീങ്ങി കിടക്കു കിടന്നു മോങ്ങാതെ... രുദ്രേട്ടൻ ആണന്നു പറഞ്ഞൂ രാത്രി എന്നെ കേറി പിടിച്ചേക്കരുത്..... ഞാൻ ഒരു കന്യക ആണ് മഹേഷ്‌ നാരായണനെ കാത്തിരിക്കുന്നു പെണ്ണ്.. പോടീ പട്ടി......... വീണ നാണത്തോടെ അവളുടെ കയ്യിൽ പതിയെ അടിച്ചു..... അവളുടെ വയറിലോടെ കൈകൾ ചുറ്റി കിടന്നു.......... '""""""കണ്ണുകൾ അടയുമ്പോൾ സിദ്ധാർത്ഥനെ ഇല്ലാതാക്കി കൊല വിളിച്ചു നിൽക്കുന്ന ജലന്ദരന്റെ രൂപം അവളിൽ നിറഞ്ഞു നിന്നു .... വീണ്ടും ഒരു യുദ്ധം കണ്മുൻപിൽ തെളിഞ്ഞു വര്ന്നു.... ഇക്കുറി അത് ജാതവേദനും രുദ്രനും ആയിരുന്നു അവർക്ക് മുൻപിൽ നിസ്സഹായതയോടെ കൈക്കുഞ്ഞുമായി വീണ....... സിദ്ധാർത്ഥനിലേക്കു നീണ്ട ജലന്ദരന്റെ വിരലുകൾ അതേ ആയത്തിൽ ജാതവേദനിലൂടെ രുദ്രന് മേലെ വന്നു............ """"" രുദ്രേട്ട...... """ഞെട്ടി പിടഞ്ഞവൾ എഴുനേറ്റു..... ദേഹം മുഴുവൻ വിയർത്തു തുടങ്ങി ഒരു കിതപ്പോടെ ഫ്ലാസ്കിലെ വെള്ളം വലിച്ചു കുടിച്ചു.... രുക്കു നല്ല ഉറക്കത്തിൽ ആണ്...... അവൾ ലൈറ്റ് ഇട്ടു കൊണ്ട് കണ്ണാടിക്കു മുൻപിൽ വന്നു നിന്നു .... കുഞ്ഞാ """"".........കണ്ണാടിക്കു മുൻപിൽ ധാവണി തുമ്പ് അല്പം വകഞ്ഞു വീണ അവളുടെ അണിവയറിൽ മെല്ലെ തഴുകി.......

നിന്റെ അച്ഛൻ അമ്മയിൽ നിന്നും എന്തൊക്കെയോ മറക്കുന്നുണ്ട്.... ആ മനസ് അമ്മക് അറിയാം...ഇന്ന് ഇവിടെ നിന്നു പോയപ്പോൾ പറയാതെ പറഞ്ഞത് എന്തായിരുന്നു......? ഒരു നിമിഷം അറിയാതെ ഞാൻ താലിയിൽ കൈ മുറുക്കിയത് എന്തിനായിരുന്നു....? ഭയം തോന്നുന്നു അമ്മക്..... അമ്മക്കും കുഞ്ഞനും നോവാതെ ഇരിക്കാൻ പാടു പെടുന്നുണ്ട് അച്ഛൻ അവളുടെ കണ്ണ് നിറഞ്ഞൊഴുകി അത് അണിവയറിലേക്കു പതിച്ചു..... ഇല്ല ഞാൻ കരയില്ല.... വലം കൈ കൊണ്ട് കണ്ണുനീർ തുടച്ചു... അവളിലെ ഉപബോധ മനസ്‌ ഉണർന്നിരുന്നു.. ........ നിന്റെ അച്ഛൻ ശരി എന്ന് തോന്നുന്നതെ ചെയ്യൂ.......... പ്രാർഥനയോടെ നമുക്ക് അച്ഛന്റെ ഒപ്പം നിൽക്കണം... മെല്ല അവൾ കട്ടിലിലേക്ക് ഇരുന്നു..... ടേബിളിൽ വച്ചിരുന്ന രുദ്രന്റെ ഫോട്ടോ കൈയിൽ എടുത്തു........ ഈ മനസ് അറിയാൻ വീണക് പത്തു ജന്മം ജനിക്കേണ്ട രുദ്രേട്ട.... പറഞ്ഞില്ല എങ്കിലും ഞാൻ അറിയും... ജലന്ധരൻ അവനെ... അവനെ.... ഇല്ലാതാക്കണം.... ചിത്തേട്ടന്.... ചിത്തേട്ടന് പറ്റിയത് ഒരിക്കലും നിങ്ങൾക് വരാൻ പാടില്ല.... വീണയുടെ ശബ്ദം കിതപ്പോടെ പുറത്തേക്കു വന്നു... അവൾ ഒരു നിമിഷം മറ്റൊരു ലോകത്തേക്ക് കടന്നിരുന്നു..അത് മണിവർണ്ണയോ സത്യഭാമയോ ആ പരാശക്തിയയോ അങ്ങനെ ആരൊക്കെയോ ആയി തീർന്നിരുന്നു അവൾ.... .........നാളെ മുതൽ ഞാനും നമ്മുടെ മോനും രണ്ടു ദിവസം ഉപവാസം അനുഷ്ഠിക്കും... എന്റെ താലി എന്റെ നെഞ്ചിൽ എന്നും വേണം..... ഒരു കൈ കൊണ്ട് താലിയിൽ മുറുകെ പിടിച്ചവൾ..... നെഞ്ചോട് കൈ ചേർത്തു പിടിച്ചു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കാലത്തു തന്നെ റിസപ്ഷനിൽ ചെന്നവൻ വെറുതെ ശങ്കരനോട് കുശലം പറഞ്ഞു.......

സംസാരത്തിനു ഇടയിൽ ടേബിളിൽ ഇരുന്ന റെക്കോർഡ് അവൻ കൈക്കുള്ളിൽ ആക്കിയിരുന്നു.... ശങ്കരന് സംശയം തോന്നാത്ത രീതിയിൽ പേജുകൾ തിരിച്ചു നോക്കുന്നുണ്ട് എന്നാൽ ശ്രദ്ധ ശങ്കരന്റെ സംസാരത്തിൽ ആണെന്ന് തോന്നും വിധം പെരുമാറുന്നും ഉണ്ട്........... പലദിവസങ്ങളിൽ ആയി അവിടെ വരാറുള്ള പലരുടെയും പേരുകൾ അവൻ ഓർത്ത് വച്ചു കഴിഞ്ഞിരുന്നു ഇതിനോടകം.... പക്ഷെ തേടിയ പേര് അവനു കിട്ടിയില്ല.... അത് കിട്ടില്ല എന്ന് അവനു ഉറപ്പ് ആയിരുന്നു എങ്കിലും വെറുതെ നോക്കി.......... ചന്തു കാളിങ്...... """"""ബെൽ അടിച്ചത്... ചൂണ്ടു വിരൽ ചുണ്ടത്തു വച്ചു ശങ്കരനോട് സംസാരിക്കരുത് എന്ന് നിർദേശം നല്കിയവൻ പുറത്തേക്കു ഇറങ്ങി..........ശങ്കരൻ റിസെപ്ഷനിലെ ഡെസ്കിൽ കുത്തിയ കൈ താടിക്കു ഊന്നു കൊടുത്തു നോക്കി നിന്നു....... രുദ്രന്റെ സംസാരത്തിലേ ആംഗ്യ ഭാഷ അയാൾ സസൂഷ്മം നിരീക്ഷിച്ചു......... ദേഷ്യം ആണോ അത് അല്ല എന്നാൽ ചെറിയ ശാസനയും അതിലേറെ ടെൻഷനും നിറഞ്ഞ സംസാരം...... . തിരിച്ചു വരുമ്പോൾ രുദ്രന്റെ ചുണ്ടിൽ ചെറു ചിരി ഉണ്ടായിരുന്നു .......... വേദന ഒളിപ്പിച്ച ചിരി...... എന്താ സാറെ.... എന്തെങ്കിലും പ്രശ്നം ഉണ്ടോ.... സാറിന്റെ മുഖത്തു ഒരു ടെൻഷൻ പോലെ.... അയാൾ സംശയത്തോടെ നോക്കി... ഏയ്.... """ഒന്നുമില്ല......... അംബ്ര...... """".....പുറകിൽ നിന്നും വിളി കേട്ടതും രുദ്രൻ തിരിഞ്ഞു നോക്കി..... കറ പുരണ്ട പല്ല് കാട്ടി ചിരിച്ചു കൊണ്ട് ഭവ്യതയോടെ കുനിഞ്ഞു നിൽക്കുന്ന ആ മനുഷ്യനെ അടിമുടി നോക്കി...... തോളിൽ കിടക്കുന്ന അമ്പും വില്ലും.... മുട്ടിനു മുകളിൽ തറ്റ്‌ ഉടുത്ത പോലെ ചെളി പുരണ്ട വെള്ള മുണ്ട്..... വെട്ടി ഒതുക്കാത്ത ചുരുണ്ട മുടി എണ്ണമയം ഇല്ലാതെ പറന്നു കിടക്കുന്നു......

ഉറച്ച ശരീരം കാടിന്റെ യഥാർത്ഥ മകൻ.... കുറുമൻ """""......രുദ്രൻ ചിരിയോടെ അയാളെ നോക്കി........ രുദ്രൻ അംബ്ര..... """"അയാളും രുദ്രനേ അന്വേഷിച്ചു വന്നത് പോലെ നോക്കി..... ശങ്കരൻ ഒന്നും മനസ്സിൽ ആകാതെ അവരെ മാറി മാറി നോക്കി..... ശങ്കരേട്ടാ ഞാൻ ഇയാളെ അന്വേഷിച്ചാണ് വന്നത് സിംഹകുന്നു മലയിൽ ആണ് ഇയാളുടെ വീട്... കുറുമന്റെ കൂടെ ഞാൻ അങ്ങോട്ടു പോകുന്നു... ആരെന്നെ അന്വേഷിച്ചു വന്നാലും സിംഹകുന്നു മലയിൽ ഉണ്ട് എന്ന് പറഞ്ഞോളൂ...... ശങ്കരനോട് പറഞ്ഞു കൊണ്ട് കുറുമനെ കാറിൽ കയറ്റി രുദ്രൻ സിംഹകുന്നു മലയിലേക്കു വണ്ടി തിരിച്ചു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഫോണിൽ കൂടി കേട്ട രുദ്രന്റെ വാക്കുകൾ വിശ്വസിക്കാൻ ആകാതെ ചന്തു തലയിൽ കൈ കൊടുത്തു ഇരുന്നു.... അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ പുഴ പോലെ ഒഴുകി....... """"രുദ്രൻ """"..... അവൻ എന്നോട് പോലും പറയാതെ സ്വയം അപകടം ക്ഷണിച്ചു കൊണ്ട് സിംഹകുന്നു മല കയറാൻ പോകുന്നു എന്നോ..... ഇവിടെ നിന്നു ഇപ്പോൾ തിരിച്ചാൽ പോലും അവിടെ എത്താൻ കഴിയില്ല.... .... മറ്റൊരു തരത്തിൽ അവനെ തടയാൻ ശ്രമിച്ചാൽ അവന്റെ ശവം കാണൂ എന്നുള്ള ഭീഷണിയും ..... """"കാവിലമ്മേ ഞാൻ എന്ത് ചെയ്യും.....ബുദ്ധിമാൻ ആണ് അവൻ തന്ത്രത്തിൽ അവൻ എന്നെ ഒഴിവാക്കി ശത്രു അവിടെ വരും എന്ന് അവനു ഉറച്ച വിശ്വാസം ഉണ്ട്... അല്ല അയാൾ അവിടെ ഉണ്ട് അത് അറിയാവുന്നതും ആണ്..... പിന്നെ എന്തിനു എന്റെ രുദ്രൻ ഒറ്റക് അവിടെ പോയി..... ചന്തു തലക്കു ഭ്രാന്ത്‌ പിടിച്ചത് പോലെ ബാലകാണിയിലൂടെ നടന്നു...... അജിത്.... """"എന്തോ ഓർത്തത്‌ പോലെ ഫോൺ കൈയിൽ എടുത്തു അജിത്തിനേ വിളിച്ചു.... കാര്യങ്ങൾ വിശദീകരിക്കുമ്പോൾ അവന്റെ തൊണ്ട ഇടറി തുടങ്ങിയിരുന്നു..... """അജിത് നമുക്ക് ഉടനെ തിരിക്കണം ഇപ്പോൾ തിരിച്ചാൽ വൈകും മുൻപ് സിംഹകുന്നു മല കയറാൻ പറ്റും..... നീ റെഡി ആകു ഞാൻ ഉടനെ എത്താം... """അണച്ചു കൊണ്ട് തിരിഞ്ഞതും പിന്നിൽ നിൽക്കുന്ന വീണയെ കണ്ട് അവൻ ഞെട്ടി........ മോളേ """"....ഞാൻ.... അത് രുദ്രൻ.... അവന്റെ ശബ്ദം തൊണ്ടക്കുഴിയിൽ തങ്ങി.... ഒന്നും സംഭവിക്കില്ല....""""അവളുടെ ശബ്ദം ഉയർന്നു.... എന്റെ രുദ്രേട്ടൻ വിജയിച്ചു വരും....

"""""ജലന്ധരൻ എന്നാ ദുരാത്മാവിനേ ഉടലോടെ കത്തിക്കും എന്റെ രുദ്രേട്ടന്റെ കണ്ണിലെ അഗ്നി.....വെന്തുരുകും അയാൾ..... അവളുടെ വാക്കുകളിൽ ഉണ്ടാകുന്ന മൂർച്ച ചന്തുവിൽ ഞെട്ടൽ ഉളവാക്കി........ ദാ ഇത്‌ കാവിലമ്മയുടെ മുൻപിൽ പൂജിച്ച ചരട് ആണ്...... ഇതിൽ...ഇതിൽ എന്റെ..... എന്റെ... സ്നേഹവും ഉണ്ട് രുദ്രേട്ടന്റെ കൈ തണ്ടയിൽ ഇത്‌ കെട്ടണം.... അത് പറയുമ്പോൾ അവളുടെ വാക്കുകൾ ചെറുതായി ഇടറി........ മോളേ """".....നീ.... ചന്തു അവളുടെ തലയിൽ തലോടി......... """നീ എങ്ങനെ മനസിലാക്കി... പറഞ്ഞില്ല.... എന്നോടും ഒന്നും... പക്ഷേ കൂടെ കിടക്കുന്നവൾക് അല്ലെ രാപ്പനി അറിയാൻ കഴിയൂ.... ഞാൻ ഉറങ്ങി എന്ന് കരുതി പല രാത്രികളിൽ എന്റെ വയറിൽ തല വച്ചു കുഞ്ഞിനോട് വിഷമം മുഴുവൻ പറഞ്ഞു കരയുന്നത് ഞാൻ അറിഞ്ഞിരുന്നു ചന്തുവേട്ടാ...........ആ നെഞ്ച് നീറുന്നത് ഞാൻ അറിഞ്ഞു... എന്നിട്ടും അറിയാത്തവളെ പോലെ നടിച്ചു... എന്റെ രുദ്രേട്ടൻ തളരാതെ ഇരിക്കാൻ.... ചന്തുവിന്റെ നെഞ്ചിലേക്ക് അവൾ കിടന്നു..... നിനക്ക് എന്നോടെങ്കിലും പറയാൻ പാടില്ലായിരുന്നോ വാവേ.... ""അവളുടെ മുഖം കൈകുമ്പിളിൽ എടുത്തവൻ നിറഞ്ഞ മിഴികളാൽ നോക്കി.... ചന്തുവേട്ടനേ കൂടി അപകടപ്പെടുത്താൻ രുദ്രേട്ടനു കഴിയില്ല അത് കൊണ്ട് അല്ലെ മറച്ചു പിടിച്ചത് ഞാൻ ആയിട്ട് പറയാനും കഴിഞ്ഞില്ല...ആരോ എന്റെ നാക്കിനു വിലങ്ങു ഇട്ടത് പോലെ ആയി ചന്തുവേട്ടാ........ ""ഏട്ടാൻ സമയം കളയണ്ട പെട്ടന്ന് പൊയ്ക്കോളൂ.... പിന്നെ കാണുമ്പോൾ പറയണം വാവ പ്രാർത്ഥനോയോടെ കൂടെ ഉണ്ടെന്നു..... അത് പറഞ്ഞു താഴേക്കു പോകുന്ന അവളെ നോക്കി നിന്നു ചന്തു....വീണക്ക് പകരം മറ്റൊരു സാമീപ്യം ആണവൻ അവിടെ അറിഞ്ഞത് ........... ചന്തു പോകുമ്പോഴും പൂജാമറിയിൽ ആ ഉമാമഹേശ്വരന് മുൻപിൽ അവൾ തൊഴുതു പിടിച്ചിരുന്നു..... """"" ത്രയംബകം യജമഹേ സുഗന്ധിഎം പുഷ്ടി വർധനം ഉർവ്വാരുകമിവ ബന്ധനാത് മൃത്യോർ മുക്ഷീയ മമ്ര്‌താത് """""" കണ്ണടച്ച് രുദ്രന് വേണ്ടി മൃത്യഞ്ജയ മന്ത്രം പല ആവർത്തി ചൊല്ലുമ്പോൾ അവൾ രണ്ടു കൈ കൊണ്ട് താലിയിൽ മുറുകെ പിടിച്ചിരുന്നു...............................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story