രുദ്രവീണ: ഭാഗം 82

rudraveena

എഴുത്തുകാരി: മിഴിമോഹന

സിംഹകുന്നു മല എന്ന ലക്ഷ്യം മുൻപിൽ കണ്ട് കാട്ടുവഴിയിലൂടെ ഒരുപാട് ദൂരം കാർ മുൻപോട്ടു പോയി കഴിഞ്ഞിരുന്നു ഒരു വലിയ പുഴയുടെ മുൻപിൽ എത്തിയത് കാർ നിർത്തി രുദ്രൻ കുറുമനെ നോക്കി...... ചുറ്റും ഹരിതാഭ നിറഞ്ഞു നിന്നു..... വലുതും ചെറുതുമായ മരങ്ങളും വള്ളിപ്പടർപ്പുകളും എന്തെന്ന് ഇല്ലാത്ത ആവേശം തോന്നിക്കും അത്രക് മനോഹരം ആയിരുന്നു സഹ്യന്റെ അടിവാരം..... അംബ്ര... ""ഇനി ബണ്ടി പോല്ല... പൊയ(പുഴ ) കടന്നു മ്മക്ക് നടക്കാം.... """ നടക്കാലോ.... """എനിക്ക് അതാ ഇഷ്ടം ഇന്ന് മുഴുവൻ സിംഹകുന്നു മല എനിക്ക് ആസ്വദിക്കണം...... കുറുമൻ വാ..... """കാർ ഒതുക്കി അയാളെ കൊണ്ട് വലിയ പുഴയുടെ അരികിൽ ചെന്നു നിന്നു....... ഓ...... യ്യ്.... ഓ......യ്യ്..... ""കുറുമാന്റെ ഉറക്കെ ഉള്ള ശബ്ദം ഉൾകാട്ടിൽ തട്ടി പ്രതിധ്വനിച്ചു..... അതോടൊപ്പം അക്കരെ നിന്നു അതേ ശബ്ദത്തിൽ തിരിച്ചു പ്രതികരിച്ചു കൊണ്ട് മറ്റൊരു മനുഷ്യൻ കൈ വീശി.... അയാളെ കണ്ടത് കുറുമൻ ഒന്ന് കൂടി കൈ വീശി.... അർത്ഥം മനസിലാക്കിയത് അയാൾ മുളം കമ്പു കോർത്ത ചങ്ങാടം അക്കരെ നിന്നു തുഴഞ്ഞു തുടങ്ങി....... അക്കരെ പോവാ ഇതാ അംബ്ര വഴി.... "" മ്മ്മ്.... """ചുറ്റുപാടും വീക്ഷിച്ചു കൊണ്ട് രുദ്രൻ അലസമായി മൂളി.....ചങ്ങാടം വന്നതും അതിലേക്കു രണ്ടുപേരും കയറി..... ചെറു കാറ്റു വന്നു ദേഹത്ത് തട്ടിയപ്പോൾ കുളിരുള്ള അനുഭൂതി രുദ്രനിൽ ഉണ്ടായി... രണ്ടു കൈ കൊണ്ട് ദേഹം പൊതിഞ്ഞവൻ അത് ആസ്വദിച്ചു...... ഇയ്യ് (ഇത് )ആര്..... കുറുമ....... ""തോണി തുഴഞ്ഞു കൊണ്ട് ആ പ്രായം ഉള്ള മനുഷ്യൻ അവരെ നോക്കി.. അങ്ങ് പട്ടണത്തിന്നാ ... ഊര് കാണാൻ വന്നെ ..... ഇയ്യ്‌ വയിട്ടും (വൈകിട്ട് ) ഈടെ കാണണം... അംബ്രക് തിരിച്ചു പോണം....... വയിട്ടു പറ്റൂല്ല കുറുമ...കുടി കിടാത്തി തന്നെ ഉള്ളു.... അയ്‌ നീ ആരേലും കാവല് നിർത്തി.... ഇക്ക് (നിനക്ക് )അംബ്ര പണം തരും.....

കുറുമൻ രുദ്രനെ നോക്കിയതും രുദ്രൻ ചിരിച്ചു കൊണ്ട് പേഴ്സ് നിന്നു കുറച്ചു പണം എടുത്തു കുറുമന്റെ കൈയിൽ കൊടുത്തു..... തോണി അക്കരെ എത്തിയതും കുറുമൻ ആ പണം മുഴുവൻ അയാളുടെ കൈയിൽ കൊടുത്തു കൊണ്ട് ചില നിർദ്ദേശം നൽകി....... ഇനിയും നടക്കാൻ ഉണ്ട് അല്ലേ...... രുദ്രൻ ഉയർന്നു നിൽക്കുന്ന വലിയ മരക്കൂട്ടങ്ങൾക്കു നടുവിലൂടെ കുറുമാന്റെ കൂടെ അകത്തേക്കു നടന്നു....... ഒരു ചെറൂ പൊയ(പുഴ ) കൂടെ ഉണ്ട് പിന്നെ കുന്നുണ്ട്..... ഊരിലെത്താൻ.... മൃഗങ്ങൾ ഇറങ്ങുമോ..... മുന്പിലേ മരത്തിൽ തൂങ്ങി കിടക്കുന്ന വലിയ വള്ളികൾ പിടിച്ചു വലിച്ചു കൊണ്ടാണ് രുദ്രൻ മുന്നോട്ടു പോകുന്നത്.... ഇപ്പ ഇറങ്ങൂല.... ഇയ്യ വഴി പോയാൽ ഉൾകാടാണ് അബടെ ചിൻകോം കടുവെ ഉണ്ട് അംബ്ര..... ഈടെ ആനയും മാനും ഒക്കെ കാണൂ..... ആഹാ ആനയും ഇറങ്ങുവോ ഇവിടെ.... രുദ്രൻ സംശയത്തോടെ നോക്കി... പേടിക്കണ്ട... ആയിങ്ങള് ഒന്നും ചെയ്യൂല..... പട്ടണത്തിലെ മനുസന്മാരെ ഉള്ളു നങ്ങക് പേടി..... അതെന്താ പട്ടണത്തിൽ നിന്നും ആരെങ്കിലും വരുവോ ഇവിടെ നിങ്ങളെ ഉപദ്രവിക്കാൻ....... രുദ്രൻ സംശയത്തോടെ അയാളെ നോക്കി.... ഒന്ന് ഭയന്നു കൊണ്ട് ചുറ്റും നോക്കി അയാൾ.... വരും അംബ്ര.... ""വലിയ ആളോളെ നങ്ങക് പേടിയാ..... നിങ്ങളുടെ കയ്യിൽ അമ്പും വില്ലും ഒക്കെ ഇല്ലേ ഒന്നും നോക്കണ്ട എറിഞ്ഞു വീഴ്ത്തണം......... ഹ്ഹഹ്ഹ..... """"രുദ്രൻ പറയുന്നത് കെട്ടു കറ പുരണ്ട പല്ല് കാട്ടി അയാൾ ഉറക്കെ ചിരിച്ചു... പാടില്ല അംബ്ര... ഇയ്യ്‌ തൈവം തന്നെ ആണ് ഊരിന്‌ ദോശം വന്നാൽ എയ്യാൻ... അല്ലാണ്ട് എയ്യാൽ (എയ്താൽ )തൈവം കോപിക്കും... അവൊരു (അവര് ) ഊരിലെ ബാരൂല.... ചക്കാരിനും (സർക്കാർ )

നങ്ങളെ ബേണ്ട....... അയാളുടെ വാക്കുകളിൽ നിരാശ കലർന്നു.... കുറുമാനു സഞ്ജയൻ ആയിട്ടു വർഷങ്ങൾ കൊണ്ടുള്ള പരിചയം ഉണ്ടല്ലേ ....... """"ചോദിച്ചു കഴിഞ്ഞത് കുറുമാൻ അവന്റെ കൈയിൽ പിടിച്ചു വശത്തേക്കു മാറ്റി.... കൊമ്പൻ ആണ്.... """അയ് നിക്കന്നെ കണ്ടോ..... അയാൾ ചൂണ്ടിയ ഭാഗത്തേക്ക് അവൻ നോക്കി സഹ്യന്റെ പുത്രൻ സഹ്യന്റെ മടിത്തട്ടിൽ സുഖ ലാളനങ്ങൾ ഏറ്റു ചെവി ആട്ടി ഈറ വലിച്ചു തിന്നുന്നു.... രുദ്രൻ കൈയിൽ ഇരുന്ന ഫോൺ എടുത്തു..... ബേണ്ട അംബ്ര....ഈയ്യോന്നും അതൊങ്ങൾക് പിടികൂല... ചിലപ്പോ ദേശ്യം വരും... അമ്മക് ഓരം ചേർന്നു പോകാം.... രുദ്രന്റെ കൈയിൽ പിടിച്ചു അയാൾ മുൻപോട്ടു നടന്നു ഒരു ഭയവും കൂടാതെ... ആ കരിവീരൻ അവരെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ അതിന്റെ വയറു നിറച്ചു കൊണ്ടിരുന്നു... ഞാൻ ചോദിച്ചതിനു കുറുമൻ ഒന്നും പറഞ്ഞില്ല.... ""ഫോൺ എടുത്തു രുദ്രൻ നോക്കി റേഞ്ച് ഒട്ടും കാണിക്കുന്നില്ല..... അയ് നോക്കണ്ട അംബ്ര... കിട്ടൂല.....ബെറുതെ... കുഞ്ഞ് അംബ്രനേ വിളിക്കാൻ നാൻ അക്കരെ പോകും ആടെ പോലീസ് യശമാന്റെ ബയാറുള്ള ഫോൺ ഉണ്ട്....അംബ്ര അശോം (ആവശ്യം )ഉണ്ടേ അയില് ബിളികും..... കുഞ്ഞ് അംബ്ര.....? രുദ്രൻ സംശയത്തോടെ നോക്കി.... വല്യ ബീട്ടിലെ (വലിയ വീട് ) ശഞ്ചായാൻ അംബ്ര...... ഓ സഞ്ചയൻ ആയിരുന്നോ കുഞ്ഞ് അംബ്ര...."" രുദ്രൻ അത് പറഞ്ഞതും ചെറു പുഴയുടെ അരികിൽ എത്തിയിരുന്നു അവർ.... വശത്തു വച്ച വലിയ മുളം കമ്പിൽ ഒന്ന് രുദ്രന്റ കൈയിൽ കൊടുത്തയാൾ ഒന്നും സ്വന്തം കൈയിൽ പിടിച്ചു.... ശൂഷിച്ചു... വയ്ക്കൽ (വഴുക്കൽ ) ഉണ്ട്... ഒരു കയ്യിലെ മുളം കമ്പു വെള്ളത്തിൽ ഊന്നു കൊടുത്തു വഴുക്കൽ ഉള്ള പാറക്കെട്ടിലൂടെ അവർ നടന്നു... ഇടക്ക് രുദ്രന്റെ കാല് തെറ്റാതെ ഇരിക്കാൻ അയാൾ രുദ്രനെ പിടിച്ചു.... വളരെ ശ്രദ്ധയോടെ തന്നെ അയാൾ രുദ്രനെ അക്കരെ എത്തിച്ചു.......

അംബ്ര.... ബല്യ ബീട് ആയി ഒരോട് (ഒരുപാട് ) ബർഷോം മുന്നേ ബന്ധം ഉണ്ട്..... ഈടുത്തെ കാട്ടിൽ നിന്നാ മയുന്നു (മരുന്ന് ) കൊണ്ടൊന്നെ.... ആയി കുറെ തലമുറ മുന്നേ അങ്കനെ ആണ്..... ഇപ്പോ നാൻ ആണ് മയുന്നു കൊണ്ടേന്നു കൊടുക്കുന്ന..... അംബ്രാന്റെ കാര്യോകെ കുഞ്ഞ് അംബ്ര പറഞ്ഞി....എല്ലാ ചകായോം (സഹായം ) ചെയ്യാം.... ആം.....""""സന്തോഷം.... രുദ്രൻ മരകാലുകൾക്കു ഇടയിലൂടെ അരിച്ചു ഇറങ്ങുന്ന സൂര്യപ്രകാശത്തിലേക്കു നോക്കി..... അംബ്ര...... """പുറകിൽ കാടുകളിൽ ചില കാൽപ്പെരുമാറ്റം അവർ തിരിച്ചറിഞ്ഞു... രണ്ടു പേരും പരസ്പരം കൈകൾ കോർത്തി.... പരസ്പരം കണ്ണുകൾ കോർത്തവർ സംസാരിക്കരുത് ഇനി ഒന്നും പറയാൻ പാടില്ല എന്ന്‌ പറയാതെ പറഞ്ഞ് മുൻപോട്ടു നടന്നു........ കുറെ ദൂരം മുൻപോട്ടു പോയി അവർ കുറുമനിൽ നിന്നും പലതും അറിഞ്ഞു രുദ്രൻ.... അവന്റെ സംശയങ്ങൾ ഓരോന്നും കുറുമന്റെ വാക്കുകളിൽ കൂടി അലിഞ്ഞു ഇല്ലാതായി കൊണ്ടിരുന്നു....... ഉച്ച കഴിഞ്ഞതും അവർ കുറുമന്റെ ഊരിൽ എത്തി.... പുറത്തു നിന്നു വന്ന അവനെ എല്ലാവരും അല്പം ഭയം നിറഞ്ഞ കണ്ണുകളാൽ നോക്കി..... കുറുമന്റെ വാക്കുകളിലൂടെ അവനിലേക്ക് പലരും അടുത്തു വന്നു...... സ്നേഹത്തോടെ അവർ നൽകിയ മരച്ചീനി പുഴുങ്ങിയത് കാന്താരി ചമ്മന്തിയും അവൻ കഴിച്ചു...... ഒരിക്കൽ താൻ ഈ രുചി അറിഞ്ഞിട്ടുണ്ട് എന്ന്‌ അവൻ കുറുമനെ നോക്കി പറഞ്ഞു......... അയിന് അംബ്ര നങ്ങടെ ഊരി ബന്നിട്ടുണ്ടോ..... കുറുമൻ കൈ വിരലുകൾ നാക് കൊണ്ട് നക്കി തുടച്ചു കൊണ്ട് സംശയത്തോടെ അവനെ നോക്കി..... മ്മ്മ്മ്... ""ഉണ്ട് വർഷങ്ങൾക് മുൻപ് ഒരു ക്യാമ്പ് ഉണ്ടായിരുന്നു... അന്ന് ഇത്‌ പോലെ ഒന്നും അല്ലായിരുന്നു ഈ ഊര് .... ചെറിയ ഓർമ്മ മാത്രം ഉള്ളു... ഇവിടെ മംഗളാദേവിയുടെ അല്ലാതെ ഒരു കോവിൽ ഇല്ലേ........ നിങ്ങൾ ആരാധിക്കുന്ന മൂർത്തി... രുദ്രൻ സംശയത്തോടെ നോക്കി ഉണ്ടമ്ബ്ര.....

നങ്ങടെ തൈവം... """ഊരിലെ കാവലാൾ...... ഈയ ബയി പോണം....അവൻ വശത്തു കിടക്കുന്ന വഴിയിലൂടെ വിരൽ ചൂണ്ടി... നമുക്ക് അങ്ങോട്ടു പോയാലോ.... രുദ്രൻ ആകാംഷയോടെ നോക്കി....... പാം..... അംബ്ര ബാ ...... അയാൾക്കൊപ്പം നടക്കുമ്പോൾ രുദ്രനിൽ ചിന്താഭാരം നിറഞ്ഞു നിന്നു..........തനിക്കു ചുറ്റും ഉള്ള ശത്രുക്കളുടെ സാന്നിദ്യം അവൻ മനസിലാക്കി കഴിഞ്ഞിരുന്നു.... ഇതാ അംബ്ര നങ്കടെ തൈവം....നാക്കു പുറത്തേക്കു നീട്ടി... ചുവന്നു തുടുത്ത തള്ളിയ കണ്ണുകൾ.... അമ്പും വില്ലും പിടിച്ചു പോരാളിയെ പോലെ നിൽക്കുന്ന ആറടി പൊക്കത്തിൽ ഉള്ള ബിംബം.... പണ്ട് കണ്ടു മറന്ന വിഗ്രഹത്തിനൊപ്പം ആ പേരും അവന്റെ നാവിൻ തുമ്പിൽ വന്നു.... ............."""" അതേ അംബ്ര നങ്കട തൈവം പേരൊക്കെ ഓർമ്മ ഉണ്ട് അല്ലേ.... ചിലത് നിമിത്തങ്ങൾ ആണ് കുറുമ.... പണ്ട് എനിക്ക് ഇവിടെ വരാൻ കഴിഞ്ഞതും മറ്റെന്തു മറന്നാലും അന്ന് ഞാൻ കേട്ടറിഞ്ഞ ചില കഥകൾ... അതിലേ കഥാപാത്രങ്ങൾ..... അതൊക്കെ മനസിൽ തങ്ങി നിന്നു... അത് പോലെ ഈ ദൈവത്തയും ദൈവത്തിന്റെ പേരും ഓർത്തിരിക്കൻ കഴിഞ്ഞത് അത് ഒക്കെ പണ്ടേ ആ മഹേശ്വരൻ എഴുതി വച്ചതാണ് സമയം ആകുമ്പോൾ മുറ പോലെ നടക്കുന്നു അത്രേ ഉള്ളു..... രുദ്രന്റെ ചുണ്ടിൽ ഗൂഡ ചിരി പടർന്നു..... പുറകിലേ ആളനക്കം കേട്ടതും രുദ്രൻ തിരിഞ്ഞു..... കുറുമൻ പൊയ്ക്കോളൂ....... ആവശ്യം ഉണ്ടെങ്കിൽ വന്നാൽ മതി.... ഇത്‌ ഞങ്ങൾ തന്മിൽ ഉള്ള കണക്ക് ആണ് അത് ഞങ്ങൾ തീർത്തോളം.... വേണ്ട അംബ്ര.... നാൻ കൂടെ നിക്കാം.. അംബ്ര അവൊരു ദുശ്ട്ടൻ ആണ്..... ഇത്‌ കളി വേറെ ആണ് കുറുമൻ ഇടപെട്ടാൽ ഒരുപക്ഷെ എന്റെ പദ്ധതി ഒന്നും നടക്കില്ല... പൊയ്ക്കോളൂ ...... അയാളെ തള്ളി വിടുമ്പോൾ താൻ പ്രതീക്ഷിച്ച ആൾ തന്നിലേക്ക് വരും എന്ന്‌ അവനു അറിയാമായിരുന്നു.... കാടിന്റെ പല ഭാഗത്തു നിന്നു കയറി വരുന്ന ആറേഴു ഗുണ്ടകൾ അവനു ചുറ്റും നിരന്നു...........

കയ്യിലെ ആയുധങ്ങൾ ചുഴറ്റി അവനു ചുറ്റും ഒന്ന് വട്ടം ചുറ്റി................ താൻ എന്തിനാണ് ഈ കാട് കടന്നു ഇവിടെ വന്നത്.... """ഒരുവൻ കൈയിലെ ചെയിൻ കറക്കി കൊണ്ട് അവന്റെ നേരെ രോഷത്തോടെ നോക്കി.... ചെറു ചിരിയോടെ മീശ കടിച്ചവൻ അവരെ നോക്കി..... ""അതെന്താ ഞാൻ ഇവിടെ വരുന്നത് കൊണ്ട് മറ്റു ആർകെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ..... എനിക്ക് തോന്നി കാടൊക്കെ ഒന്ന് കാണണം എന്ന്‌.... രണ്ടു കൈ മുൻപോട്ടു പുറകോട്ടു വീശി അവൻ മലനിരകളെ ഒന്ന് ഉഴിഞ്ഞു..... ആാാ.... ആ... ആർക്കു ബുദ്ധിമുട്ട് ഉണ്ടാകാൻ... ഇത്‌ ഞങ്ങളുടെ ഏരിയ ആണ് ഇവിടെ പുറത്ത് നിന്നും ആരും വരണ്ട.... നിങ്ങളുടെ ഏരിയയോ...? ഇത്‌ സിംഹകുന്നുമലയിലെ ""കണികർ ""വിഭാഗത്തിൽ പെട്ട ഗോത്ര വർഗക്കാരുടെ വാസസ്ഥാനം ആണ്.... അതെങ്ങനെ നിങ്ങളുട ആകും... അവരുടെ പെർമിഷൻ മതി എനിക്ക് അവരുടെ ഊരിൽ വരാൻ....... അല്പം നീരസത്തോടെ ആണ് രുദ്രൻ അത് പറഞ്ഞത്...... അതെന്തെങ്കിലും ആകട്ടെ പക്ഷെ സർ ഇവിടുന്നു ഇപ്പോൾ തന്നെ പോകണം... എന്തെങ്കിലും അറിഞ്ഞിട്ടുണ്ടെങ്കിൽ മല ഇറങ്ങും മുൻപ് അത് ഇവിടെ കുഴിച്ചു മൂടണം അല്ലങ്കിൽ തന്ത ഇല്ലാത്ത കൊച്ചിനെ ഭാര്യ പെറും...... """" അതാണ്.... അതാണ്.... പോയിന്റ്..... """രുദ്രൻ ഒരു കണ്ണ് അടച്ചു വിരൽ ഞൊടിച്ചു കൊണ്ടു അവരെ കള്ള കണ്ണോടെ നോക്കി........ ""എന്റെ പെണ്ണുംപിള്ള ഗർഭിണി ആണെന്ന് ഇവിടെ കിടക്കുന്ന നീ ഒക്കെ എങ്ങനെ അറിഞ്ഞു....... """......പറ ആരാ നിന്റെ ഒക്കെ പിന്നിൽ....."""""" അടുത്ത നിമിഷം അവന്റെ ശബ്ദം മാറി പല്ല് കടിച്ചു കൊണ്ട് അവർക്കു നേരെ ചീറി...... അത് താൻ എന്തിനാ അറിയുന്നത്..... "അടിച്ചു കൊല്ലെടാ നായിന്റെ മോനെ.... ആക്രോശിച്ചു കൊണ്ട് അവനു നേരെ പാഞ്ഞു അടുത്തിരുന്നു അവർ........... നിമിഷ നേരം കൊണ്ട് വായുവിൽ ഒന്ന് വട്ടം ചുഴറി രുദ്രൻ..... ക്ഷണനേരം കൊണ്ട് രുദ്രന്റ മുൻപിൽ ചതഞ്ഞു വീണിരുന്നു അവർ...........

രുദ്രൻ വന്നത് എന്ത് തേടി ആണെങ്കിലും ആരെ കുറിച്ചു അന്വേഷിക്കാൻ ആണെങ്കിലും ആ ജോലി ഞാൻ ഭംഗിയായി പൂർത്തികരിച്ചു കഴിഞ്ഞു......... ജനങ്ങളുടെ കണ്ണിൽ പൊടി ഇട്ടു ജീവിക്കുന്ന അയാളെ നിയമത്തിനു മുൻപിൽ കൊണ്ട് വരും ഞാൻ......... ""പോയി പറഞ്ഞേക്കു ആണത്തം പണയം വച്ചു പിന്നിൽ നിന്നു കളിക്കാതെ നട്ടെല്ല് നിവർത്തി മുൻപിൽ വരാൻ............ ചങ്കൂറ്റത്തോടെ രുദ്രനെ നേരിടാൻ നേരിട്ട് വരാൻ പറ അയാളോട് """..........ഒരുവന്റെ നെഞ്ചിൽ ഒരുകാൽ ചവുട്ടി പിടിച്ചുകൊണ്ടു വിരൽ ചൂണ്ടിയവൻ.... രുദ്രന്റെ കണ്ണ് രോഷം കൊണ്ട് ചുമന്നു കലങ്ങി............. പുറകിൽ നിന്നും താളത്തിൽ ഉള്ള കയ്യടി അവൻ കേട്ടു......... """""ബാലെ ബേഷ് മിടുക്കൻ ഞാൻ ഉദ്ദേശിച്ചതിലും സമർത്ഥൻ.......... """"തൊട്ടു പുറകിൽ തന്നെ താൻ കാത്തിരുന്ന ആളുടെ ശബ്ദം.....രുദ്രന്റെ മുഖത്തു ഇരയെ അടുത്തു കിട്ടിയ ആനന്ദം നിറഞ്ഞു..... എങ്കിലും അവന്റെ ഉള്ളൊന്ന് നീറി..... പതിയെ തിരിഞ്ഞ് നോക്കി..... വിനയൻ അങ്കിൾ...... ""Home Minister വിനയചന്ദ്രൻ.... അത് പറയുമ്പോൾ രുദ്രന്റെ മുഖത്തു പുച്ഛം നിറഞ്ഞു.... അതേ.... Home Minister വിനയൻ തന്നെ..... മുഖത്തെ കണ്ണട ഒന്ന് കൂടി ഇളക്കി ഉറപ്പിച്ചു കൊണ്ട് അയാൾ മുൻപോട്ടു നടന്നു...... നീ അതി സമർത്ഥൻ ആണന്നു ഞാൻ അന്നേ മനസ്സിൽ ആക്കിയത് ആണ്..... എങ്കിലും നിന്റെ നിഴൽ എന്നിൽ വീഴില്ല എന്നൊരു ഓവർ കോൺഫിഡൻസ് എനിക്ക് ഉണ്ടായിരുന്നു....നിന്റെ എന്ന്‌ അല്ല ഒരുത്തന്റെയും...... അത് കൊണ്ട് നിന്നെ ഞാൻ വെറുതെ വിട്ടത്... എനിക്ക് തെറ്റു പറ്റി.... നീ ആഞ്ഞു ശ്രമിച്ചു ചന്തുവിനെ കൂടി ട്രാൻസ്ഫർ ഒപ്പിച്ചപ്പോൾ മനസിൽ ആയി രണ്ടു പേരും കൂടി എനിക്കുള്ള കുരുക്ക് മുറുക്കുകയാണെന്നു...... അയാൾ പല്ല് കടിച്ചു കൊണ്ട് കൈ രണ്ടു പുറകിൽ കെട്ടി അവനെ നോക്കി നിന്നു..... കുറുക്കന്റെ കുശാഗ്ര ബുദ്ധിയോടെ......... മ്മ്മ്ഹ്ഹ്.....

""നൂറു ശതമാനം താൻ തന്നെ ആണ് പ്രതിയോഗി എന്ന്‌ തിരിച്ചു അറിഞ്ഞിട്ടും അങ്ങനെ ആവരുതേ എനിക്ക് തെറ്റു പറ്റിയത് ആകണെ എന്നാണ് താൻ എന്റെ മുൻപിലേക്ക് വരുന്ന നിമിഷങ്ങൾക് തൊട്ടു മുൻപ് വരെ ഞാൻ പ്രാർഥിച്ചത്......... ജനിച്ച നാൾ മുതൽ അച്ഛന്റെ സ്ഥാനത് കണ്ട് പോയി........... അങ്കിൾ എന്ന്‌ വിളിച്ചു കൈൽ പിടിച്ചു നടന്നു....... ആരാധനയുടെ നോക്കി നിന്നു വിനയചന്ദ്രൻ എന്നാ കറകളഞ്ഞ പൊതു പ്രവർത്തകനെ...... മ്മ്മ്മ്ഹ്ഹ്ഹ്.... """രുദ്രന്റെ പുച്ഛം കലർന്ന നോട്ടം അയാളിലേക്ക് പാഞ്ഞു......... മോനെ.... രുദ്ര നിന്നോടും ചന്തുവിനോടും ആവുന്ന തരത്തിൽ ഞാൻ പറയാതെ പറഞ്ഞു എന്റെ വഴിക് കുറുകെ വരരുത് എന്ന്‌....... അതിനായ് അല്ലേ ഡേവിഡ് എന്നാ ഇരയെ ഞാൻ പിടിച്ചു നിന്റെ ഒക്കെ മുൻപിൽ ഇട്ടു തന്നത്..... എന്നിട്ട്..... ഞാൻ...ഞാൻ ഇത്രയും വർഷം കൊണ്ട് നടന്ന ക്‌ളീൻ ഇമേജ് അത് നീ തകർക്കാൻ പോകുവല്ലേ..... എങ്ങനെ ഒരൊറ്റ നിമിഷം കൊണ്ട് നീ എന്നിലേക്കു എത്തി ........ എന്നെക്കാൾ ബുദ്ധിശാലി ആരും ഇല്ല എന്നാണ് ഞാൻ അഹങ്കരിച്ചത്.... ഇത്രയും വർഷം ഞാൻ അണിഞ്ഞ മൂട് പടം നീ വലിച്ചു കീറി.. മിടുക്കൻ.. ....... അതേടോ...... ദൈവത്തെ പോലും മറന്നു താൻ ചെയ്തു കൂട്ടുന്ന ക്രൂരതകൾക് എന്നും ദൈവം കണ്ണടച്ച് കൂട്ട് നില്കും എന്ന്‌ കരുതിയോ..... തന്നിലേക്കു ഞാൻ വന്നത് എങ്ങനെ എന്ന്‌ തനിക് അറിയണോ..... പറഞ്ഞു തരാം ഏല്ലാം..... രുദ്രൻ കോപത്തോടെ അയാളെ നോക്കി അവന്റെ കണ്ണിലെ അഗ്നിയിൽ വെന്തുരുകും പോലെ തോന്നി അയാൾക്കു........................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story