രുദ്രവീണ: ഭാഗം 83

rudraveena

എഴുത്തുകാരി: മിഴിമോഹന

അതേടോ...... ദൈവത്തെ പോലും മറന്നു താൻ ചെയ്തു കൂട്ടുന്ന ക്രൂരതകൾക് എന്നും ദൈവം കണ്ണടച്ച് കൂട്ട് നില്കും എന്ന്‌ കരുതിയോ..... തന്നിലേക്കു ഞാൻ വന്നത് എങ്ങനെ എന്ന്‌ തനിക് അറിയണോ..... പറഞ്ഞു തരാം ഏല്ലാം..... രുദ്രൻ കോപത്തോടെ അയാളെ നോക്കി അവന്റെ കണ്ണിലെ അഗ്നിയിൽ വെന്തുരുകും പോലെ തോന്നി അയാൾക്കു............. ചെറുപ്പം മുതൽ താൻ എനിക്കൊരു ആവേശം ആയിരുന്നു.... അച്ഛന്റെ വാക്കുകളിലൂടെ... തന്റെ പ്രവർത്തികളിലൂടെ തന്നെ ഞാൻ ആരാധിച്ചു.... കറ കളഞ്ഞ പൊതു പ്രവർത്തകൻ... സ്വന്തം ആയി ഒരു ജീവിതം വേണ്ട ജനങ്ങൾക് വേണ്ടി ഉഴിഞ്ഞു വച്ച തന്റെ ആദര്ശത്തെ സ്നേഹിച്ചു ഞാൻ..... ഒരു സുപ്രഭാതത്തിൽ ഊര് വിലക്കു ഏർപ്പെട്ടു ഏല്ലാം നഷ്ടം ആയ ആദിവാസി പെണ്ണിന് മുൻപിൽ താൻ ജീവിതം വെച്ചു നീട്ടിയപ്പോൾ തന്നെക്കാൾ അഹങ്കരിച്ചു വല്യൊത്തു കുടുബം....... സിംഹകുന്നു മലയിൽ പുറം ലോകം അറിയാത്ത തന്റെ മയക്കു മരുന്ന് മാഫിയയുടെ ഒളി താവളം ഞാൻ അറിയില്ല എന്ന് വിചാരിച്ചോ.... ഏക്കര് കണക്കിന് ഭൂമി താൻ കയ്യേറി അവിടെ കഞ്ചാവ് നട്ടു വളർത്തി അവിടേക്കു വരാൻ താൻ ഊരാളുകളെ വിലക്കിയില്ലേ..... തനിക്കു ഇവിടെ വേരുറപ്പിക്കാൻ താൻ കണ്ടെത്തിയ മാർഗം അല്ലേ.... ചിത്ര എന്നാ പേരിൽ തന്റെ കൂടെ ജീവിക്കുന്ന തന്റെ ഭാര്യ മംഗള ദേവി...........രുദ്രന്റെ ചോര തിളച്ചു പൊന്തി..... അതേ..... """എന്റെ ഭാര്യ ആണ് മംഗള ദേവി.... നീ അവളെ തിരിച്ചറിഞ്ഞു എന്ന് മനസിൽ ആക്കിയ നിൻമിഷം നിന്റെ ബുദ്ധി സാമർഥ്യം ഞാൻ അറിഞ്ഞു... ...... അതേഡോ... ""മുത്തങ്ങ വനത്തിൽ ഊര് വിലക്ക് ഏർപ്പെട്ട ചിത്ര എന്ന ആദിവാസി പെൺകുട്ടിക് ജീവിതം വെച്ചു നീട്ടിയ വിനയചന്ദ്രൻ അന്ന് അത് പത്രങ്ങളിൽ നിറഞ്ഞു നിന്നു.......ആ സമയത്തു തന്നെ ആണ് ഞാനും ഒരു ട്രെയിനിങ്ന്റെ ഭാഗം ആയി ഇവിടെ വന്നത്.....

ഊര് വിലക്കി ഏർപ്പെട്ടു ഇവിടെ നിന്ന് പൊയ മംഗളാദേവി അന്ന് ഇവിടെയും സംസാര വിഷയം ആയിരുന്നു.... അതാണ് തന്റെ ചിത്ര എന്ന് അറിയാൻ ഞാൻ ഒരുപാട് വർഷം കാത്തിരിക്കേണ്ടി വന്നു.......... ഡേവിഡിലേക്കു എന്റെ ശ്രദ്ധ തിരിക്കാൻ താൻ ഒരുപാട് പാടു പെട്ടപ്പോൾ തന്നിലേക്കു ആദ്യത്തെ എന്റെ സംശയത്തിന്റെ നിഴൽ നീണ്ടു......... പിന്നെ താൻ അറിയാതെ പലയിടത്തും നിന്നും തന്റെ ചരിത്രം ഞാൻ പൊക്കി.............. ആഢ്യത്വം നിറഞ്ഞ നാലകോട്ട്‌"" തറവാട്ടിലെ ശങ്കരൻ തിരുമേനിക്കു വാല്യകാരിയോട് തോന്നിയ നേരം പോക്ക്.... വിനയചന്ദ്രൻ എന്ന ജീർണിച്ച മനസിന്റെ ജന്മം അവിടെ കൊണ്ടു...... പിഴച്ചു ഉണ്ടായവൻ എന്ന പേര് പലഭാഗത്തു നിന്ന് കേട്ടു വളർന്ന ബാല്യം..... അത് കൗമാരത്തിൽ എത്തിയപ്പോൾ വാശി ആയിരുന്ന തനിക്കു വെട്ടി പിടിക്കാൻ ഉള്ള വാശി.... ജന്മം തന്ന തന്തയെ തന്നെ ആദ്യം ഇല്ലാതാക്കി........ പിന്നീട് നിഷ്കളങ്കതയുടെ മൂട് പടം എടുത്തു അണിഞ്ഞു താൻ ..... ഇത്‌ അറിയാൻ നാലകോട്ട്‌ തറവാട് വരെ ഒന്ന് പോകേണ്ടി വന്നു..... എന്റെ അച്ഛൻ പോലും തന്നിലെ മനുഷ്യ സ്നേഹിയെ അകമഴിഞ്ഞു ആരാധിച്ചു............. """ഡേവിഡ് ജോൺ ഉപ്പുകണ്ടം...""". തന്റെയും എന്റെ അച്ഛന്റയും ജൂനിയർ ആയി കോളേജിൽ പഠിച്ച അയാളെ എന്റെ അച്ഛൻ തിരിച്ചു അറിഞ്ഞ നിമിഷം താൻ ആണ് യഥാർത്ഥ വില്ലൻ എന്ന് ഞാൻ ഉറപ്പിച്ചു........... ഡേവിഡിന്റെ തെന്മല ബാങ്കിലെ അക്കൗണ്ട്... അയാൾ മംഗലാദേവിയുടെ ബിനാമി ആണെന് തിരിച്ചു അറിഞ്ഞ നിമിഷം മുത്തങ്ങ എന്നത് കെട്ടു കഥ ആണെന്നും സിംഹകുന്നു മലയിലെ മംഗളാദേവി തന്നെ ആണ് തന്റെ ചിത്ര എന്നും ഞാൻ മനസിൽ ആക്കി........ താൻ എന്റെ വീട്ടിൽ വന്ന നിമിഷം തന്റെ മകന്റെ പേര് പറഞ്ഞു... ഭാര്യയുടെ ഊരിലെ ദൈവത്തിന്റെ പേര് .... ദാ സിംഹകുന്നു മലയിലെ ഈ ദൈവത്തിന്റെ പേര്.... """"ചിത്രഭാനു """""രുദ്രൻ ആ വിഗ്രഹത്തെ ചൂണ്ടി.... മ്മ്മ്മ്..... """"നീ ബുദ്ധി ശാലി ആണ്..... സമ്മതിച്ചു....എത്ര പെട്ടന്ന് ആണ് നീ എന്നെ മനസ്സിൽ ആക്കിയത്....

നിന്റെ അച്ഛന് പോലും വർഷങ്ങൾ കൊണ്ട് എന്നെ തിരിച്ചു അറിയാൻ കഴിഞ്ഞില്ല.... പക്ഷേ മകൻ..... അയാൾ രണ്ടു കൈ കൊണ്ട് കൂട്ടി അടിച്ചു അവനെ പരിഹാസത്തോടെ അഭിനന്ദിച്ചു...... തീർന്നില്ലടോ........ ഡേവിഡിലേക്കു എന്റെ സംശയം നീളാൻ താൻ ചെയ്ത് കൂട്ടിയത് മുഴുവൻ തനിക്കു വിന ആയതു... വിനയൻ സംശയത്തോടെ അവനെ നോക്കി... . വല്യൊതെ പെൺകുട്ടികൾ വൈകിട്ട് കാവിൽ പോകുന്ന കാര്യം ഡേവിഡിന് അറിയാൻ വഴി ഇല്ല....പുറത്തു നിന്നും അറിയാവുന്ന ഒരാൾ താൻ ആണ്.... തന്റെ ഗുണ്ടകൾ എന്റെ പിള്ളേരെ ഉപദ്രവിക്കാൻ നോക്കിയ അന്ന് രാത്രി എനിക്ക് ചന്തുവിനും ഇതിന്റെ പിന്നിലെ തന്റെ കൈ മനസിൽ ആയി..... ഒരിക്കൽ കൂടി താൻ അതേ അബദ്ധം ആവർത്തിച്ചു........ ഡേവിഡിനെ അറസ്റ് ചെയ്ത് അന്ന് വൈകിട്ട് ഞാനും വാവയും ബീച്ചിൽ പോകുന്നു എന്ന് അച്ഛനോട് പറയുമ്പോൾ മറു തലക്കൽ താൻ ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു.... കാറിൽ കയറും മുൻപ് അച്ഛന്റെ വാക്കുകൾ അച്ഛൻ അറിയാതെ ഞാൻ ഒന്ന് കൂടി ശ്രദ്ധിച്ചു... താൻ കുത്തി ചോദിക്കുന്ന ചോദ്യങ്ങൾ ഞങ്ങളുടെ യാത്രയെ പറ്റി ഒന്നും അറിയാതെ സുഹൃത്തിനു മുൻപിൽ ആവേശത്തോടെ വിളമ്പുന്ന അച്ഛൻ.... അപകടം മുന്നിൽ കണ്ട് തന്നെ ആണ് ഞാൻ അന്ന് അവിടെ നിന്നും ഇറങ്ങിയത്......... ഹഹഹഹ........ """"ഒരു പൊട്ടി ചിരിയോടെ വിനയൻ രുദ്രനെ നോക്കി........... അയാളുടെ ചിരിയിൽ ആ കാട് പ്രകമ്പനം കൊണ്ടു........ നീ അറിയാത്ത കുറച്ചു കാര്യങ്ങൾ കൂടി ഉണ്ട് മോനെ...... എനിക്ക് ഇവിടെ വേരുറപ്പിക്കാൻ തന്നെ ആണ് മംഗളാദേവിയെ ഞാൻ കൂടെ കൂട്ടിയത്.... പുറത്തു പോയി പഠിക്കാൻ അവൾക്കു വേണ്ട എല്ലാ സഹായവും ചെയ്തു കൊടുത്തു... അത് അവളോടുള്ള സ്നേഹം കൊണ്ടു അല്ല..... അവളെ എനിക്ക് വേണമായിരുന്നു......

അങ്ങനെ ഒരു പെൺകുട്ടി ആകുമ്പോൾ എന്നിലേക്കു ഒരു സംശയം നിഴൽ വീഴില്ല എന്ന് ഞാൻ അമിതം ആയി വിശ്വസിച്ചു അത് എന്റെ തെറ്റ്.... നിന്നെ മനസിലാക്കാൻ എനിക്ക് കഴിഞ്ഞില്ല........ചിത്ര എന്ന പേരിൽ ഈ ഊരിൽ നിന്നും അവളെ കൊണ്ട് പോകുമ്പോൾ അവൾക്കു എങ്ങനെ ഊര് വിലക്കു ഏർപ്പെടുത്തി എന്ന് അറിയേണ്ടേ........ ക്രൂരമായി ഞാൻ അവളെ ഭോഗിച്ചു....... എന്നെക്കാൾ മുപ്പതു വയസ് കുറഞ്ഞ എന്റെ മകൾ ആകാൻ പ്രായം ഉള്ള അവളെ വാത്സല്യം നടിച്ചു ഞാൻ അതിക്രൂരമായി സ്വന്തം ആക്കി .... പിഴച്ചവളെ അന്ന് തന്നെ ഊരു വിലക്കി..... പോകാൻ മാർഗം ഇല്ലാത്തവൾ എന്നെ തന്നെ ആശ്രയിച്ചു........ ചിത്ര എന്ന പുതിയ നാമം നൽകി ഞാൻ അവളെ എന്റെ ജീവിതത്തിൽ ചേർത് നിർത്തി..... അവളിലൂട ഞാൻ ഏല്ലാം നേടി ഛെ...... """"""അയാളുടെ വാക്കുകൾ രുദ്രനിൽ പുച്ഛം നിറച്ചു..... മകളുടെ പ്രായം ഉള്ള പെണ്ണിനെ....... .മ്മ്ഹ....""" ........ പുറം ലോകം അറിഞ്ഞത് മറ്റൊന്നും.... പഠിക്കാൻ പൊയ പെൺകുട്ടിക് ഊരാളുകൾ വിലക്കു ഏർപ്പെടുത്തി.... അതും എന്റെ ബുദ്ധി തന്നെ.... അത് കൊണ്ട് മംഗള ദേവി എവിടെയോ ജീവിച്ചിരിക്കുന്നു എന്ന് തന്നെ എല്ലാവരും കരുതട്ടെ.... എന്റെ കൂടെ ഉള്ളത് മുത്തങ്ങ വനത്തിൽ നിന്നും ഞാൻ കൂടെ കൂടിയ ചിത്ര..... അതായിരിക്കണം ഇനിയും പുറം ലോകം അറിയേണ്ടത്......... അയാൾ രുദ്രന് നേരെ കൈ ചൂണ്ടി..... പുറം ലോകം ഏല്ലാം അറിയും..... തന്റെ വൃത്തി കേട്ട മുഖം ഞാൻ വലിച്ചു കീറും.... നിയമത്തിനു ഞാൻ തന്നെ വിട്ടു കൊടുക്കില്ല.... എന്റെ കൈ കൊണ്ട് തന്നെ താൻ ഇല്ലാതാകും.......... ച്ചു.... ച്ചു.... ച്ചു..... മോന് വിനയചന്ദ്രനെ ശരിക് അങ്ങോട്ടു പിടികിട്ടിയില്ല അല്ലേ.... വിനയൻ അറിയാതെ ഒരു ഇല ഇവിടെ അനങ്ങില്ല...... അങ്ങനെ വന്നാൽ ഒരു കാട്ടു തീ... പിന്നെ സിംഹകുന്നു മല വെറും ഓർമ്മ മാത്രം ആകും.... ദുരന്തത്തിന്റെ അനുശോചനം കഴിയുമ്പോൾ എല്ലാവരും ഏല്ലാം മറക്കും...

അത് കൊണ്ട് തന്നെ നിന്നെ രക്ഷിക്കാൻ ആരും വരില്ല ഇവിടെ..... ചുറ്റും എന്റെ ആളുകൾ ഉണ്ട്...... നീ ഇവിടുന്നു ജീവനോടെ പോകാണോ എന്ന് ഞാൻ തീരുമാനിക്കും....... അയാൾ രുദ്രന് അടുത്തേക് നടന്നു അടുത്തു...... അപ്രതീക്ഷിതമായി രുദ്രന്റെ നെഞ്ചിലേക്കു അയാളുടെ കാൽ ആഞ്ഞു പതിച്ചു.... വായുവിൽ പുറകോട്ടു പോയി നേരെ നിന്നവൻ.......... അച്ഛന്റെ പ്രായം ഉള്ള നിങ്ങള കൈ വക്കുന്നത് പാപം ആണ്... പക്ഷേ പാപി ആയ നിങ്ങൾ അത് അർഹിക്കുന്നു...... അയാൾക്കു നേരെ ചീറി അടുത്തു രുദ്രൻ അയാളെ വായുവിൽ ചുഴറ്റി താഴേക്കു ഇട്ടു........ ചുവന്ന പൊടി പടലങ്ങൾ അവിടെ ആകെ നിറഞ്ഞു........ പരസ്പരം കൊമ്പ് കോർത്തവർ മല്സരിച്ചു......... പിന്നിൽ നിന്നും അപ്രതീക്ഷിതമായി തലയിൽ ഒരു മിന്നൽ പിളർ വന്നതും അയാളിലെ പിടി വിട്ടു രുദ്രൻ തിരിഞ്ഞു നോക്കി...... കൂടെ വന്ന ഗുണ്ടയിൽ ഒരുവൻ ഇരുമ്പു വടിക് അവന്റെ തലയിൽ പ്രഹരം ഏല്പിച്ചു കഴിഞ്ഞിരുന്നു..... ഒഴുകി വന്ന രക്തത്തെ രണ്ട് കൈ കൊണ്ട് തടയാൻ ശ്രമിച്ചവൻ വേച്ചു വേച്ചു താഴേക്കു വീണു............ എന്റെ മകനെ പോലെ കണ്ടത് അല്ലേ കുഞ്ഞേ നിന്നെ ഞാൻ...നൂറു ആവർത്തി പറഞ്ഞു എന്റെ കുറുകെ വരരുത് എന്ന് പക്ഷേ നീ കേട്ടില്ല...... ആ എന്റെ ദുർഗക് കൊള്ളി വെക്കേണ്ടവൻ നേരത്തേ പോകുന്നു......... താഴെ വീണു കിടക്കുന്ന രുദ്രന് ചുറ്റും അയാൾ നടന്നു..... രുദ്രൻ മെല്ലെ എഴുനേൽക്കാൻ ശ്രമിച്ചതും കൂടെ വന്ന ഒരുവൻ വീണ്ടും ഇരുമ്പു ദണ്ഡ അവനു മേലെ ഉയർത്താൻ ശ്രമിച്ചതും വിനയൻ തടഞ്ഞു.... വേണ്ട..... """"എന്റെ മകന്റെ മരണം എന്റെ കൈ കൊണ്ട് തന്നെ ആയിക്കോട്ടെ.... വേദനിപ്പിക്കാതെ ഞാൻ അവനെ കൊന്നോളം....... അയാൾ ആ ഇരുമ്പു ദണ്ഡ കൈയിൽ വാങ്ങി.... അവാന്റെ കാൽ മുട്ടിൽ ശക്തിയായി പതിപ്പിച്ചു....... ആാാാ..... ""ദിഗന്തങ്ങൾ പൊട്ടുമാറു രുദ്രന്റെ ശബ്ദം ഉയർന്നു പൊങ്ങി....

ബോധം മറയുംവരെ അയാൾ അവനെ തല്ലി ചതച്ചു....... """""ഇവിടെ തന്നെ കുഴി വെട്ടി പുതച്ചെക്കു..... അല്ലങ്കിൽ വേണ്ട അവന്റെ ചന്തു വന്നു അവന്റെ ശവം കൊണ്ട് പൊയ്ക്കോളും..... അത്രേ എങ്കിലും നീതി എന്റെ സുഹൃത്തിന്റെ മോനോട് ഞാൻ കണിക്കണ്ടേ.... സുന്ദരമായ പല്ലുകൾ കാണിച്ചു ചിരിച്ചു കൊണ്ട് അവർക് നിർദേശം കൊടുത്തു അയാൾ മുന്നോട്ട് നടന്നു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 തന്റെ പ്രാണന്റെ ജീവന് വേണ്ടി കരഞ്ഞു കൊണ്ട് ആ പെണ്ണ് അപ്പോഴും ഉപവാസം തുടർന്നു കൊണ്ടിരുന്നു...... വാവേ """എന്തെങ്കിലും കഴിക്കു മോളേ..... നിന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ ഓർത്ത് അല്പം കഞ്ഞി എങ്കിലും കഴിക് മോളേ... അവളുടെ നെറുകയിൽ തലോടി തങ്കു വേപഥു പൂണ്ടു..... ഇവൾക്കിത് എന്താ പറ്റിയത് നാത്തൂനേ.... ശോഭ യും അകത്തേക്കു വന്നു.... എനിക്ക് അറിയില്ല ശോഭേ... രുദ്രന് എന്തോ ആപത്തു വരും എന്നാ ഇവള് പറയുന്നത്.... തങ്കു കണ്ണ് തുടച്ചു കൊണ്ട് അവരെ നോക്കി.... അവനു എന്ത് ആപത്തു വരാൻ ഇരികത്തൂർ മനയിലേക്കു അല്ലേ അവൻ പോയത്..... നാളെ അവൻ ഇങ്ങു വരും.... കൂടെ കൊണ്ട് പോകാത്തതിന്റെ വിഷമം ആണ് അവൾക്കു.... മോള് വാ..... ശോഭ അവളുടെ കൈയിൽ പിടിച്ചു.... ആ കൈ മെല്ലെ അടർത്തി മാറ്റി... നിറഞ്ഞ കണ്ണാലെ അവൾ ശോഭയെ നോക്കി..... മോളേ....... """നീ എന്താ ഇങ്ങനെ... എന്റെ മോന് എന്തെങ്കിലും അപകടം ഉണ്ടായോ..... ""അവളുടെ മുഖഭാവം കണ്ടു ശോഭ സംശയത്തോടെ അവളെ നോക്കി..... മ്മ്മ്.... """.....വരും എന്റെ രുദ്രേട്ടൻ തിരിച്ചു വരും.... താലിയിൽ മുറുകെ പിടിച്ചവൾ പുലമ്പി കൊണ്ടിരുന്നു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അജിത് ദാ.... രുദ്രന്റെ കാർ...... വലിയ പുഴക് സമീപം എത്തിയിരുന്നു ചന്തുവും അജിത്തും.... കാർ ഒതുക്കി നിർത്തി രുദ്രന്റെ വണ്ടിയുടെ സമീപം വന്നവർ ചുറ്റും നോക്കി..... ഇതിപ്പോ എങ്ങനെ ആണ് അക്കരെ പോകുന്നത്.... നേരം ഇരുട്ടി തുടങ്ങിയല്ലോ....... ചന്തു ആകെ വെപ്രാളം പൂണ്ടു.... അങ്ങോട്ടു ചെന്നാലും ഈ കൊടുകാട്ടിൽ ഈ രാത്രി എങ്ങനെ രുദ്രൻ സർ നെ കണ്ടു പിടിക്കാൻ കഴിയും...... അജിത് ചുറ്റും കണ്ണോടിച്ചു... അക്കരെ ദൂരെ ഒരു വെട്ടം കണ്ടവർ..... കൂയ്... """കൂയ്.... ഉറക്കെ വിളിച്ചു......... തോണിക്കർ ആയിരിക്കും സർ.... അവർ വീണ്ടും വിളിച്ചു കൊണ്ടിരുന്നു......... സർ അവർ വരും എന്ന് തോന്നിന്നില്ല... നമുക്ക് റസ്റ്റ്‌ ഹൌസിൽ ഇന്ന് രാത്രി തങ്ങാം... അത് അല്ലാതെ വഴിയില്ല.... എന്തായാലും രാത്രി മുന്പോട്ടുള്ള യാത്ര അത് നടക്കും എന്നു തോന്നുന്നില്ല..... മ്മ്മ്..... """"കണ്ണ് തുടച്ചു കൊണ്ട് അജിത്തിനൊപ്പം തിരിച്ചു കാറിൽ കയറുമ്പോൾ ചന്തുവിന് പൊട്ടി കരയണം എന്നു തോന്നി...... അജിത് നമുക്ക് ഫോറെസ്റ്റ ഡിപ്പാർട്മെന്റ്നെ വിവരം ധരിപ്പികം..... ഈ രാത്രി തന്നെ അവർക്കൊപ്പം നമുക്ക് അകത്തു കയറാൻ പറ്റിയാലോ...... രുദ്രൻ സർ അത് പാടില്ല എന്നു താക്കിത് ആദ്യമേ തന്നത് അല്ലേ സർ.... അവരിലും ഉണ്ട് വിശ്വസികാൻ സാധികാത്ത ആൾകാർ..... ചതിക്കും എന്നു..... സർനോട്‌ എന്താ രുദ്രൻ സർ അവസാനം വിളിച്ചപ്പോൾ പറഞ്ഞത്..... റസ്റ്റ്‌ ഹൌസിൽ വെയിറ്റ് ചെയ്യാൻ രാവിലെ നമ്മളെ തേടി ആളു വരും എന്നു... ആര് വരും എന്നാണ് അവൻ പറഞ്ഞത് എന്നൊന്നും എനിക്ക് അറിഞ്ഞു കൂടാ.... എന്റെ കൊച്ചിനോട് ഞാൻ എന്ത് പറയും..... ചന്തു തേങ്ങി കരഞ്ഞു പോയി........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

സർ.... """നിങ്ങളെ കാണാൻ ഒരാള് വന്നിരിക്കുന്നു... ഉറങ്ങാതെ റസ്റ്റ്‌ ഹൌസിലെ മുറിയിൽ നേരം വെളുപ്പിച്ചിരുന്നു ചന്തുവും അജിത്തും..... ശങ്കരൻ വന്നു പറഞ്ഞതും അയാൾക്കൊപ്പം താഴേക്കു ചെന്നു ഇരുവരും...... താഴെ നിന്നാ ആൾ... കറ പുരണ്ട പല്ല് കാട്ടി ചിരിച്ചു..... ഏ.... പേര് കുറുമൻ... അംബ്ര എന്റെ ഊരിൽ ഉണ്ട്.......... ഒരു കുയപ്പം ഇല്ല... നിങ്കളെ കൂട്ടി ചെല്ലാൻ ആണ് നാൻ വന്നത്........ ആര് രുദ്രൻ.... രുദ്രൻ ആണോ....... ചന്തു ആവേശത്തോടെ കുറുമനെ നോക്കി.... വാ... അംബ്ര..... """" കുറുമാന്റെ കൂടെ കാട് കയറുമ്പോൾ രണ്ടു പേരുടെയും ഹൃദയം ഒരു പോലെ പിടച്ചു..... രുദ്രന് എന്താ പറ്റിയത്......... """ചന്തു കുറുമനെ നോക്കി..... നടന്നത് മുഴുവൻ അവൻ പറഞ്ഞു....... അയാള് നാങ്കടെ തൈവത്തിന്റെ മുൻപിൽ അംബ്രാനെ വലിച്ചു എരിഞ്ഞു....... സാസം (ശ്വാസം )പോയി എന്ന അവാര് വിചാരിച്ചു.. അംബ്ര സത്തില്ല.... രുദ്രനും അജിത്തും ആശ്വാസത്തോടെ പരസ്പരം നോക്കി.... മുഖം തെളിഞ്ഞു.... അവാര് പോയി ഉടനെ നാൻ ഊരിൽ കൊണ്ടോയി.... കൊച്ചമ്പ്രാ പറഞ്ഞ മയുന്നു അംബ്രനു സെയ്തു.....

നടക്കാൻ കയൂല... പിന്നെ..... പിന്നെ......... പിന്നെ..... പിന്നെ..... """? അംബ്രക് ബോധം വീണില്ല.......കൊച്ചമ്പറയുടെ അടുത്ത് എത്തിക്കണം... കൊച്ചമ്പ്രാ പറഞ്ഞിട്ടുണ്ട്.......... ചന്തുവും അജിത്തും ചെല്ലുമ്പോൾ ഊരിലെ കുടിലിൽ ഒരു പലക കട്ടിലിൽ പച്ച മരുന്നുകൾ ചുറ്റും പുകച്ചു കൊണ്ട് രുദ്രനെ നടുക്ക് കിടത്തിയിട്ടുണ്ട്.... പച്ചമരുന്ന് കൂട്ടുകൾ തലയിൽ പൊതിഞ്ഞു പിടിച്ചു വച്ചിട്ടുണ്ട്...... കാലിലും അത് പോലെ തന്നെ..... രുദ്ര.... ""എടാ....കണ്ണ് തുറക്കട...... ചന്തു അവനു അരികിൽ മുട്ട് കുത്തി ഇരുന്നു.... അജിത് നമുക്ക് ഇവനെ ആദ്യം ഹോസ്പിറ്റലിൽ എത്തിക്കാം.... ചന്തു കണ്ണ് തുടച്ചു കൊണ്ട് എഴുനേറ്റു... വേണ്ട അംബ്ര.... മുറിവ് കൂടാൻ ആണ് മായുന്നു വച്ചതു... അംബ്രക് ഒന്നും വരില്ല.... നീങ്കള് അംബ്രാനെ ചഞ്ചയൻ അംബ്രാന്റെ അടുത്തു കൊണ്ട് പോ..... അക്കരെ വരെ നാനും വരാം.... ശൂഷിക്കണം..... ചങ്ങാടത്തിൽ അക്കരെ എത്തി കാറിൽ കയറ്റുമ്പോൾ രുദ്രനിൽ ചെറിയ ഞരക്കം അനുഭവപെട്ടു.... മയുന്നു പ്രതികരിക്കും......അപ്പോൾ മെയ്യ് അനങ്ങും... കുറുമൻ മെല്ലെ മുട്ടുകുത്തി അവന്റെ ചെവിയിൽ വന്നു പതുക്കെ പറഞ്ഞൂ..... മന്ത്രങ്ങൾ വശത്താക്കി ബരൂ അംബ്ര തന്ത്രങ്ങൾ കുറുമൻ പഠിപ്പിക്കും..... ഇത്‌ വാക്ക്......... അത് പറഞ്ഞു അയാൾ തിരിഞ്ഞു നടന്നു.... മുൻപോട്ടു പോയി ഒന്ന് തിരിഞ്ഞു നോക്കി ചിരിച്ചു കൊണ്ട് അവർ പോകുന്നത് നോക്കി മെല്ലെ കാട് കയറി .... കാട്ടാള രൂപം കൈവരിച്ച മഹേശ്വരൻ രുദ്രന്റെ ഉപബോധ മനസിൽ തെളിഞ്ഞു നിന്നു...... കുറുമന്റെ മുഖം ആയിരുന്നു ആ രൂപതിനു.........................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story