രുദ്രവീണ: ഭാഗം 85

rudraveena

എഴുത്തുകാരി: മിഴിമോഹന

രുദ്രനെ ഒന്ന് കൂടി കണ്ടു ആ നെറ്റിയിൽ ചുണ്ട് അമർത്തി അവന്റെ ജീവൻ പറിഞ്ഞു പോകുന്ന വേദനയോടെ സഞ്ജയന്റെ കൈകളിൽ അവനെ ഏല്പിച്ചു അജിത്തിന്റെ കൂടെ ചന്തു ഇറങ്ങി...... വല്യൊത്തു ഉണ്ടാകാൻ പോകുന്ന സങ്കടകടൽ തരണം ചെയ്യൻ കഴിയണേ എന്നു കാവിലമ്മയോടു മനം ഉരുകി പ്രാർത്ഥിച്ചവൻ............... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 നേരം ഒരുപാട് ഇരുട്ടിയിരുന്നു വല്യൊത്തേക്കു അവർ ചെല്ലുമ്പോൾ... ദുർഗ പ്രസാദ് തോളിൽ ഒരു തോർത്ത്‌ ചുറ്റി ഉമ്മറത്ത് കൂടി അങ്ങോട്ടു ഇങ്ങോട്ടു നടക്കുണ്ട്.... ടെൻഷൻ വന്നാൽ അയാൾ അങ്ങെനെ ആണ്.... ചന്തു...... """" കാർ നിർത്തിയത്.....അയാൾ ഓടി അടുത്തേക് വന്നു.. ചന്തുവും അജിത്തും പരസ്പരം നോക്കി......അവർ പുറത്തിറങ്ങുമ്പോൾ ദുർഗ കാറിലേക് ഏന്തി വലിഞ്ഞു നോക്കി..... രുദ്രൻ.... ""രുദ്രൻ വന്നിലെ.... ഇന്ന് വരും എന്ന് അല്ലേ പറഞ്ഞത്..... കണ്ണ് നിറഞ്ഞു നിൽക്കുന്ന ചന്തുവിലേക്കു അയാളുടെ മിഴികൾ പോയി........ എന്താ ചന്തു... എന്റെ മോന് എന്തെങ്കിലും അപകടം സംഭവിച്ചോ... ഇന്നലെ മുതൽ അവൻ ഫോൺ അറ്റൻഡ് ചെയുന്നില്ല... വാവ എന്തൊക്കെയോ പറഞ്ഞു കരയുന്നു.... എന്താ ഇവിടെ നടക്കുന്നത്...... എന്റെ.... എന്റെ... കുഞ്ഞ് ജീവനോടെ ഉണ്ടോ.... ദുര്ഗാപ്രസാദ് ചന്തുവിന്റര് തോളിലേക്ക് പൊട്ടി കരച്ചിലോടെ വീണു...... പിന്നിലായി വന്ന മറ്റൊരു കാറിൽ നിന്നും പുതുമന തിരുമേനി ഇറങ്ങി അവര്ക് സമീപം വന്നു.... സഞ്ജയിന്റെയും ചന്തുവിന്റെയും നിർദ്ദേശ പ്രകാരം ആണ് അയാൾ വന്നത്.... പുതുമന.... എന്റെ മോൻ.... ചന്തുവിൽ നിന്നും പിടി വിട്ടു കൊണ്ട് അയാൾക് അരികിലേക്കു വേച്ചു വേച്ചു ചെന്നിരുന്നു... പ്രൗഢ ഗാംഭീര്യം നിറഞ്ഞ വല്യൊതെ കാരണവർ... ദുർഗ വരൂ....... എനിക്ക് സംസാരിക്കാൻ ഉണ്ട്...

മക്കളെ നിങ്ങൾ അകത്തു പോയി ആ കുട്ടിയെ കാര്യങ്ങൾ പറഞ്ഞു മനസിൽ ആക്കു......ദുര്ഗായെ തോളോട് ചേർത്തു മുറ്റത്തേക്കു കൊണ്ട് പോയി അയാൾ.... അജിത്..... ""ചന്തു ധൈര്യത്തിനായി അജിത്തിന്റെ കൈയിൽ പിടി മുറുക്കി.... ഞാൻ എന്ത് പറയും.... "" പറയാതെ പറ്റില്ലല്ലോ.... വീണക് ഏല്ലാം നേരിടാൻ ഉള്ള കഴിവ് ദൈവം നൽകട്ടെ.... സർ വരൂ...... പാതിരാവ് ഏറെ ആയിട്ടും ഉറങ്ങാതെ നടുമുറിയിൽ ഉണ്ട് വല്യൊതെ മറ്റു അംഗങ്ങൾ ....... ശോഭയുടെ മടിയിൽ തല വെച്ചു കിടക്കുകയാണ് വീണ.... അവളുടെ മുടിയിൽ പതിയെ തഴുകുമ്പോഴും അവരുടെ കണ്ണ് നിറഞ്ഞു..... ചന്തു.... ""മോനെ തങ്കു ഇരുന്നിടത്തു നിന്നും എഴുനേറ്റു ഓടി അവനു അരികിലേക്ക് വന്നു.... നീ എവിടെ ആയിരുന്നു... രുദ്രൻ എവിടെ നീ അവനെ തിരക്കി പോയത് അല്ലേ...... അവർ പുറത്തേക്കു നോക്കി.... ജീവനോടെ ഉണ്ടോ...... """"""എനിക്ക് ആാാ... ആാാ... ഒരു വാക്ക് കേട്ടാൽ മതി... ശോഭയുടെ മടിയിൽ നിന്നും മെല്ലെ എഴുനേറ്റു അവന്റെ കോളറിൽ പിടിച്ചു കൊണ്ട് പതറുന്ന ശബ്ദത്തോടെ നോക്കി.... ദഹിച്ചു പോകും പോലെ തോന്നി അവനു.... മ്മ്മ്.... """നിന്റെ രുദ്രേട്ടനെ കണ്ടിട്ടാണ് ഞാൻ വരുന്നത്... നിന്നെ കൂട്ടി കൊണ്ട് പോകാൻ... അവന്റെ അടുത്തു നീ വേണം മോളേ..... ചന്തു അവളുടെ മുഖം കൈയിൽ എടുത്തു....... അവൻ എവിടാ... എന്റെ മോന് എന്താ പറ്റിയത്... വാവ ഭയപെട്ടതിൽ എന്തെങ്കിലും കഴമ്പ് ഉണ്ടോ... പറ.... പറ... ചന്തു....... ചന്തു മോനെ.... ശോഭ കുഴഞ്ഞു താഴേക്കു വീഴാൻ ഒരുങ്ങിയത് അജിത് അവരെ താങ്ങി സെറ്റിയിലേക്കു കിടത്തി........ രുദ്രൻ അന്വേഷിക്കുന്ന ഒരു കേസിന്റെ ഭാഗം ആയിട്ടു ഇരികത്തൂർ നിന്നും പെട്ടന്നു അവനു തെന്മലയിൽ പോകേണ്ടി വന്നു...

അവിടെ വെച്ചു ചെറിയ ഒരു ആക്‌സിഡന്റ് ഉണ്ടായി അവനു കുഴപ്പം ഒന്നും ഇല്ല.... കാലിനു ചെറിയ ഫ്രാക്ചർ ഉണ്ട് അത് കൊണ്ട് സഞ്ജയന്റെ അടുത്തു ആക്കി... അവനു എന്തെങ്കിലും അരുതാത്തത് സംഭവിച്ചു എങ്കിൽ ഞാൻ ഇങ്ങനെ ഇവിടെ വന്നു നിൽക്കുമോ..... ഉള്ളിൽ തികട്ടി വന്ന ധൈര്യത്തോടെ ചന്തു അത് പറയുമ്പോൾ വീണ അവനെ ഇറുകെ പിടിച്ചിരുന്നു....... അവന്റെ ഹൃദയ ഇടുപ്പിലെ വ്യത്യാസം മനസ്സിൽ ആയെങ്കിലും അവൾ അനങ്ങാതെ തന്നെ നിന്നു.......... നാളെ ഇവളെ കൊണ്ട് രാവിലെ ഞാൻ അങ്ങോട്ടു പോകും അവനു ഇവളെ കാണണം... അമ്മയോ രേവമ്മയോ ഞങ്ങളുടെ കൂടെ വരണം... ഏല്ലാം പാക്ക് ചെയ്തോ വെളുപിനെ തന്നെ തിരിക്കാം...... ചന്തു.... ഞാനും വരുന്നു.... ശോഭ എഴുനേൽക്കാൻ ശ്രമിച്ചു കൊണ്ട് അവനെ നോക്കി.... വേണ്ട...... """""അകത്തേക്കു വന്ന ദുർഗ പ്രസാദിന്റെ ശബ്ദം ഉയർന്നു.... തത്കാലം വാവ പോയാൽ മതി .... വാവയെ ഒറ്റക് കൊണ്ട് പോകാൻ കഴിയില്ല അത് കൊണ്ട് രേവതി കൂടെ പോയാൽ മതി... പ്രസാദേട്ട.... ""എന്റെ മോൻ...... ശോഭേ നീ ഞാൻ പറയുന്നത് കേൾക്... അവനു ഒരു കുഴപ്പം ഇല്ല.... ഞാൻ കൂടി അവരുടെ കൂടെ പോകുന്നുണ്ട്.... അയാൾ അവരുടെ മുടിയിഴകളിൽ വാത്സല്യത്തോടെ തഴുകി.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ബാൽക്കണിയിലെ ചാര് പടിയിൽ പുറത്തേക്കു നോക്കി ഇരിക്കുമ്പോൾ ചന്തുവിന്റെ നെഞ്ചിൽ അമർന്നു കിടക്കുകയാണ് വീണ...... തൊട്ടു അരികിൽ രേവതിയും മീനാക്ഷിയും ഉണ്ട്..... രേവമ്മ കൂടെ വന്നാൽ മതി അമ്മയെ കൊണ്ട് പോകാൻ ആണ് ആദ്യം സഞ്ജയൻ പറഞ്ഞത് പക്ഷേ അത് വേണ്ട അവന്റെ ഇപ്പഴത്തെ അവസ്ഥ അമ്മക്ക് സഹിക്കാൻ കഴിയില്ല.......

മ്മ്മ്.... """ചന്തുവിൽ നിന്നും ഏല്ലാം അറിഞ്ഞ രേവതി കരച്ചിൽ അടക്കാൻ പാടു പെട്ടു അതേ അവസ്ഥ തന്നെ ആയിരുന്നു മീനുവിനും..... ചന്തു മോനെ.... """നിനക്ക് കുറച്ചു നേരം കിടന്നൂടെ.... രണ്ട് ദിവസം ആയില്ലേ നീയും ഒന്ന് വിശ്രമിച്ചിട്ടു..... ദുർഗ അവന് അടുത്തേക് വന്നു മുടിയിഴകളിൽ തലോടി.... ഇല്ല... ""അമ്മാവാ അവൻ കണ്ണ് തുറക്കാതെ എനിക്ക് ഉറങ്ങാൻ കഴിയും എന്നു തോന്നുന്നില്ല.... നീ കുഞ്ഞിനോട് ഏല്ലാം പറഞ്ഞോ...... മ്മ്മ്.... """കുറെ കരഞ്ഞു സഞ്ജയനും വിളിച്ചു ആശ്വസിപ്പിച്ചു അത് കഴിഞ്ഞു ഇപ്പോഴാ ഒന്ന് ഉറങ്ങിയത്.... പാവം ഉറങ്ങിക്കോട്ടെ..... ഉപവാസം അല്ലായിരുന്നോ...... കുറച്ചു പാല് നിർബന്ധിച്ചു കൊടുത്തു...... നന്നായി.... അവൾ ഒന്ന് ഉറങ്ങട്ടെ... തങ്കുവും ശോഭയും ഒന്നും അറിയണ്ട ......പുതുമന കാര്യങ്ങൾ വിശദീകരിക്കുമ്പോൾ അതിനെ ഉൾകൊള്ളാൻ എന്റെ മനസ്‌ പോലും പ്രയാസപ്പെട്ടു.... അപ്പോൾ ശോഭയും തങ്കുവും ഒന്നും അറിയാതെ ഇരിക്കുന്നത് ആണ് നല്ലത്.......... ചന്തു അവളെ രേവതിയുടെ കൂടെ കിടാത്തിയിട്ടു നീ അല്പം വിശ്രമിക് രാവിലെ പോകേണ്ടത് അല്ലേ...... ശാസനയോടെ അവനെ നോക്കി അയാൾ നടന്നു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ചന്തുവും ദുർഗാപ്രസാദ്‌ മുൻപിലും രേവതിയും വീണയും മീനാക്ഷിയും പുറകിലുമായി ഇരുന്നു......രേവതിയുടെ നെഞ്ചിലേക്ക് ചാരി കിടക്കുമ്പോൾ അവൾ തന്റെ ഉദരത്തെ മുറുകെ പിടിച്ചു......അവളുടെ കൈവെള്ളയുടെ ചൂട് കുഞ്ഞിന് പകർന്നു നലകുന്നതിനൊപ്പം അവളുടെ മനസ് കൊണ്ട് കുഞ്ഞിനോട് സംസാരിച്ചു കൊണ്ടിരുന്നു.... കുഞ്ഞാ ..... """വാവേടെ അച്ഛന്റെ അടുത്തേക് പോവാ നമ്മൾ.... നമുക്ക് അച്ചനെ ഉണർത്തണ്ടേ... കള്ളനാ... കള്ളൻ.. പറ്റിച്ചു എല്ലാവരെയും...

നിറഞ്ഞൊഴുകുന്ന മിഴികളെ നിയന്ത്രിക്കാൻ അവൾക് കഴിഞ്ഞില്ല........... മോളേ..... കരയുവാണോ... മാറിൽ നനവ് പടർന്നപ്പോൾ രേവതി അവളുടെ മുഖം ഉയർത്തി നോക്കി...... രേവമ്മ..... എന്റെ രുദ്രേട്ടൻ ""വീണ്ടും ഒരു പൊട്ടി കരച്ചിലോടെ അവളിലേക്ക് പടർന്നവൾ...... നീ അല്ലേ മോളേ അവന്റെ ബലം... നീ അടുത്തെണ്ടങ്കിൽ നമുക് അവനെ എത്രയും പെട്ടന്നു ജീവിതത്തിലേക്ക് കൊണ്ട് വരാൻ കഴിയും..... നീ കൂടെ തളർന്നാലോ.... ഏല്ലാം അറിയുന്നവൾ അല്ലേ നീ...... അവൻ പറഞ്ഞില്ല എങ്കിൽ കൂടെ അവനെ മനസിലാക്കാൻ കഴിഞ്ഞവൾ........ രേവതി അവളുടെ കണ്ണുകളിലേക്കു നോക്കി അവൾക്കായി ആത്‌മവിശ്വാസം പകർന്നവർ......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഇരികത്തൂർ മനയുടെ മുൻപിൽ കാർ നിർത്തുമ്പോൾ ചന്തുവിന്റ ഉള്ളൊന്നു പിടഞ്ഞു... രുദ്രന്റെ ആ കിടപ്പു കണ്ടു തനിക്കോ സഹിക്കാൻ കഴിഞ്ഞില്ല....... ജീവൻ ഉണ്ടെങ്കിലും ഇല്ലാത്തതിന് തുല്യം അല്ലേ ഇപ്പോൾ അവൻ...... അമ്മാവനും വാവയും അത് എങ്ങനെ കണ്ട് നില്കും..... സ്റ്റിയറിങ്ങിൽ മുറുകെ പിടിച്ചവൻ നിശ്ചലം ആയി ഇരുന്നു..... ചന്തുവേട്ടാ..... """എല്ലാവരും ഇറങ്ങി... പുറകിൽ നിന്നും മീനുവിന്റെ കൈത്തലം പതിഞ്ഞപ്പോൾ ആണ് അവൻ സ്ഥലകാല ബോധം വീണ്ടു എടുത്തത്......... വരൂ""""""പുറത്തു തന്നെ മൂർത്തി കാത്തു നില്പുണ്ട്..... ... "" എന്റെ രുദ്രൻ.... "വിറയ്ക്കുന്ന ചുണ്ടോട് ദുർഗ അയാളെ നോക്കി.... അകത്തുണ്ട് പെട്ടന്നു ആണ് രുദ്രൻ കുഞ്ഞു മരുന്നിനോട് പ്രതികരിച്ചു തുടങ്ങിയത്... ഒരു രോഗിയും ഇന്നേ വരെ ഇത്‌ പോലെ പ്രതികരിച്ചിട്ടില്ല.....ദിവസങ്ങൾ എടുക്കേണ്ടത് മണിക്കൂറു കൊണ്ടാണ് ഫലം കണ്ടു തുടങ്ങുന്നത്... ആശ്വാസത്തിന് ഉള്ള വകയാണു...... മൂർത്തിയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ നീർത്തിളക്കം കണ്ടു....... അത് കേൾക്കേ.... പുതു മഞ്ഞു വീണ പ്രതീതി ആണ് ചന്തുവിന്റെ മനസിലും തോന്നിയത്.... അകത്തേക്കു കടക്കുമ്പോൾ വീണയുടെ കാൽ ഒന്ന് വിറച്ചു.... ചന്തുവിന്റെ കയ്യിൽ മുറുകെ പിടിച്ചവൾ........

ഒന്ന് ചലിക്കണം എങ്കിൽ പരസഹായം വേണ്ടുന്ന രോഗികളെ മാത്രം കാണുന്ന ഇരികത്തൂർ മനയിൽ അങ്ങനെ ഒരു അവസ്ഥയിൽ തന്റെ രുദ്രേട്ടനും........ കാവിലമ്മേ കണ്ട് നില്കാൻ ഉള്ള ശക്തി തരണേ........ ചന്തുവിന്റെ നെഞ്ചിലേക് അവൾ കണ്ണ് അടച്ചു കിടന്നു....... മോളേ...... """രുദ്രൻ..... കണ്ണു തുറക്ക്........ ചന്തുവിനെ ഇറുകെ പിടിച്ചു കണ്ണ് പൂട്ടി നിൽക്കുന്ന അവളെ മെല്ലെ അവൻ തട്ടി വിളിച്ചു..... അവളുടെ ഹൃദയം മിടുപ്പിന്റെ വേഗത ചന്തിവിന് അറിയാൻ കഴിഞ്ഞു..... കിതച്ചു കൊണ്ട് മെല്ല അവൾ കണ്ണ് തുറന്നു......കൺമുൻപിൽ തടി കട്ടിലിൽ രുദ്രൻ.... തലയിൽ പൊതിഞ്ഞു വച്ചിരിക്കുന്ന വെള്ളത്തുണിയിൽ പച്ച മരുന്ന് കലർന്നു നേരിയ കറുപ്പ് പടർന്നു...... ദേഹം മുഴുവൻ എണ്ണമയം പോലെ കൊഴുത്ത ദ്രാവകം തേച്ചു പിടിപ്പിച്ചിട്ടുണ്ട്....... മുട്ടിനു മുകളിൽ ആയി തെറുത്തു വച്ചിരിക്കുന്ന ഒറ്റ മുണ്ട് മാത്രം...... വലത്തെ കാൽ മുട്ടു തൊട്ടു താഴോട്ടു പാദം വരെ രണ്ടു വശത്തു കൂടി നീണ്ട തടി കഷ്ണം കെട്ടി വെച്ചു പാദത്തിൽ ഊന്നു കൊടുത്തിരിക്കുന്നു......... ചന്തുവേട്ടാ...... """"എ... എ... എന്റെ... എന്റെ രുദ്രേട്ടൻ...... ചന്തുവിന്റെ കോളറിൽ പിടി മുറുക്കി രുദ്രനെ നോക്കാൻ അവൾ പാടു പെട്ടു.... മിഴിനീർ വന്നു കാഴച്ചക് തടസം നിന്നിരുന്നു..... താഴേക്കു വീഴാതെ ഇരിക്കാൻ അവൾ നന്നേ പാട് പെട്ടു....... വിളിക്കു മോളേ അവനെ..... """ദുർഗ അടുത്തേക് വന്നു വീണയെ പിടിച്ചു രുദ്രന് അരികിലേക്കു താങ്ങി ഇരുത്തി..... മറു വശത്തു ചന്തുവും ഇരുന്നു..... മ്മ്...

""വിളിക്..... ചന്തു അവളുടെ തലയിൽ തലോടിയത് തല ഉയർത്തി അവൾ മുൻപിൽ ഇരിക്കുന്ന സഞ്ജയനെ നോക്കി...... ചിരിച്ചു കൊണ്ട് സഞ്ജയന്റെ കണ്ണുകൾ അനുവാദം നൽകി.... ആ കണ്ണുകൾ രുദ്രനിലേക്കു പിടഞ്ഞു കൊണ്ടു നീങ്ങി.... പതിയെ അവൻ കഴുത്തിലെ രക്ഷയിൽ പിടി മുറുക്കി.... ഹൃദയം രുദ്രന്റ പ്രതികരണത്തിനായി തുടിച്ചു...... രു....രു... രുദ്രേട്ട....... """"തൊണ്ട കുഴിയിൽ നിന്നും വിങ്ങി പുറത്തേക്കു വന്ന ശബ്ദത്തോടൊപ്പം അവന്റെ ഇടം കൈയിൽ വലം കൈ ചേർത്തവൾ......... രുദ്രേട്ട.... """കണ്ണ് തുറക്ക്..... രുദ്രേട്ട....... വീണയുടെ ശബ്ദതോടൊപ്പം സഞ്ജയന്റെ ഹൃദയം ഉടുക്ക് കൊട്ടും പോലെ തുടിച്ചു..... രുദ്രനിലെ പ്രതികരണം നെഞ്ചിടിപ്പോടെ അവൻ പ്രതീക്ഷിച്ചു.......... മ്മ്മ് """"ഒന്ന് കൂടി.... അവൻ വീണക് ആജ്ഞ നൽകി.... രുദ്രേട്ട........"""""രുദ്രന്റെ ഇടം ചെവിയിലേക്ക് അവന്റെ ദേവിയുടെ ശബ്ദം ഒഴുകി എത്തി..... സിരാകളിലെ ഞരമ്പിൽ അത് മിന്നായം പോലെ പതിച്ചു...... മ്മ്മ്.... """""മ്മ്ഹ്ഹ് """""മ്മ്ഹ """"ഇത്‌ വരെ ഉണ്ടായിരുന്ന ഞരക്കത്തോടൊപ്പം പാതി അടഞ്ഞ കണ്ണിലെ കൃഷ്ണമണിയിൽ ചലനങ്ങൾ കണ്ടു തുടങ്ങി...... ഇടം കയ്യിലെ ചൂണ്ടു വിരലിൽ ജീവന്റെ തുടിപ്പ് വന്നു അത് മെല്ലെ അനങ്ങി തുടങ്ങി........ വലം കൈ കൊണ്ട് ഒഴുകി വന്ന കണ്ണുനീർ തുടച്ചു കൊണ്ടു സഞ്ജയൻ ചന്തുവിനെ നോക്കി.....അവന്റെ മുഖം കൂടുതൽ തിളങ്ങി...... കണ്ടോ..... """അവന്റെ പെണ്ണിന്റെ സാന്നിദ്യം തിരിച്ചറിയാൻ അവനു കഴിയുന്നുണ്ട്..... അവന്റെ സിരകളെ ഉണർത്താൻ ഉള്ള ഏറ്റവും വലിയ ഔഷധം ദാ ഇവൾ ആണ്.....ഇരികത്തൂർ മനയുടെ മണിവർണ്ണ..... """ചിത്തേട്ടന്റെ മണിക്കുട്ടി......."".............................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story