രുദ്രവീണ: ഭാഗം 86

rudraveena

എഴുത്തുകാരി: മിഴിമോഹന

മ്മ്മ്.... """""മ്മ്ഹ്ഹ് """""മ്മ്ഹ """"ഇത്‌ വരെ ഉണ്ടായിരുന്ന ഞരക്കത്തോടൊപ്പം പാതി അടഞ്ഞ കണ്ണിലെ കൃഷ്ണമണിയിൽ ചലനങ്ങൾ കണ്ടു തുടങ്ങി...... ഇടം കയ്യിലെ ചൂണ്ടു വിരലിൽ ജീവന്റെ തുടിപ്പ് വന്നു അത് മെല്ലെ അനങ്ങി തുടങ്ങി........ വലം കൈ കൊണ്ട് ഒഴുകി വന്ന കണ്ണുനീർ തുടച്ചു സഞ്ജയൻ ചന്തുവിനെ നോക്കി.....അവന്റെ മുഖം കൂടുതൽ തിളങ്ങി...... കണ്ടോ..... """അവന്റെ പെണ്ണിന്റെ സാന്നിദ്യം തിരിച്ചറിയാൻ അവനു കഴിയുന്നുണ്ട്..... അവന്റെ സിരകളെ ഉണർത്താൻ ഉള്ള ഏറ്റവും വലിയ ഔഷധം ദാ ഇവൾ ആണ്.....ഇരികത്തൂർ മനയുടെ മണിവർണ്ണ..... """ചിത്തേട്ടന്റെ മണിക്കുട്ടി.......""....... വീണ വീണ്ടും വീണ്ടും ഒരു ഭ്രാന്തിയെ പോലെ അവനെ കുലുക്കി വിളിച്ചു... വേണ്ട മോളേ അധികം ദേഹം ഇളക്കരുത്... ഇപ്പോൾ തന്നെ നിന്റെ രുദ്രേട്ടൻ കാണിച്ചത് പോസിറ്റീവ് സൈൻ ആണ്.... ഇനി നിന്റെ രുദ്രേട്ടനെ പഴയതിലും മിടുക്കൻ ആയി നിന്റെ കൈയിൽ ഞാൻ തരും.... ഇത്‌ ഈ ഏട്ടന്റെ വാക്ക്...... വീണയുടെ വലം കൈയിൽ സഞ്ജയൻ രണ്ടു കൈ കൊണ്ട് കൂട്ടി പിടിച്ചു.......... തൊട്ടു അരികിൽ വീൽചെയറിൽ ഇരുന്ന ഉണ്ണി രേവതിയുടെ കൈയിൽ മുറുകെ പിടിച്ചു.... രേവമ്മ.. """എന്റെ പോലെ വിധി എന്റെ രുദ്രേട്ടൻ ചോദിച്ചു വാങ്ങിയത് കണ്ടോ........ രേവതി എന്തോ പറയാൻ നാവെടുത്തതും സഞ്ജയൻ വിലക്കി.... ഒന്നും സംസാരിക്കേണ്ട എന്ന് താക്കീത് നൽകി..... അവൻ അറിയാം എല്ലാം അറിയാവുന്ന രേവതിയുടെ നാവിൽ നിന്നും അവരുടെ ഉദേശശുദ്ധി പുറത്തു വന്നാൽ ചുവരിനെ പോലും വിശ്വസിക്കാൻ പ്രയാസം ആണ്...... ആവണി... ഇവരെ മുറിയിലേക്കു കൊണ്ടു പൊയ്ക്കോളൂ.... അച്ഛനും ചന്തുവും വിശ്രമിച്ചിട്ടു നാളെ ഇവിടുന്നു പോയാൽ മതി........ മൂർത്തി രുദ്രനെ അറയിലേക്കു കൊണ്ട് വന്നോളൂ വീണയും കൂടെ പോന്നോളൂ....... സഞ്ജയൻ കഴുത്തിലെ നേര്യത് ചുറ്റി അറയിലേക്കു ഉള്ള പടവുകൾ കടന്നു താഴേക്കു ഇറങ്ങി....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അറയിൽ ചുറ്റും അഗ്നിപ്രഭയാൽ തെളിഞ്ഞ പ്രകാശം മാത്രം ആണ് ഉള്ളത്..... സമീപത്തു ആയി എരിയുന്ന ഹോമകുണ്ഡം...... അതിൽ നിന്നും ഉയർന്നു വരുന്ന ഹവിസ്................. പുറത്തു നിന്നും മറ്റാരും അകത്തു കടക്കാതെ ഇരിക്കാൻ മൂർത്തികവൻ നിർദ്ദേശം നൽകി..... കയ്യിൽ നെയ്യ് പോലെ തോന്നിക്കുന്ന ദ്രാവകം ഒരു ഓട്ടു പത്രത്തിൽ വീണയുടെ കൈയിലേക്ക് അവൻ നീട്ടി .......... പതിയെ വലതു കാലിന്റെ മുട്ട് തോട്ടു പാദം വരെ ഇത്‌ ഉഴിയണം.... നിന്റെ കൈയിലെ മൃദു സ്പർശം അവന്റെ കോശങ്ങളെ ഉത്തേജിപ്പിക്കണം..... മ്മ്.... """കണ്ണുനീർ വാർത്തു കൊണ്ടു അവൾ അത് വാങ്ങാൻ കൈ നീട്ടിയതും മുൻപിലേക്ക് നീട്ടിയ പാത്രം അവൻ പുറകോട്ടു വലിച്ചു.... അരുത്........ ""ഏഴു പശുക്കളുടെ നെയ്യ് ഏഴു പാത്രങ്ങളിൽ എടുത്തു ഏഴു യാമങ്ങൾ മന്ത്രങ്ങൾ ഉരുവിട്ടു ഓരോന്നിലും നിന്നും ഏഴു നുള്ള് എടുത്തു ഈ ഓട്ടു പത്രത്തിലേക്കു പകർന്നത് ആണ്... ഏഴു തവണ അവന്റെ കാല്പാദം വരെ ഉഴിയണം... ഈ ഔഷധം കരഞ്ഞു കൊണ്ട് വാങ്ങാൻ പാടില്ല...... മ്മ്.... ""അവൾ ചിരിച്ചു കൊണ്ടു തലയാട്ടി.... അതേ.... ഈ നിറഞ്ഞ പുഞ്ചിരിയോടെ പതിയുടെ കാല്പാദം വരെ ഉഴിഞ്ഞോളു.... മോൾക് യാത്ര ക്ഷീണം ഉണ്ടെന്നു അറിയാം പക്ഷേ... ഇത്‌ അധികം താമസിപ്പിക്കാൻ പാടില്ല അത് കൊണ്ടാണ്.... ഏഴു തവണ ഉഴിഞ്ഞു കഴിഞ്ഞാൽ പോയി വിശ്രമിച്ചോളൂ.........രുദ്രന്റെ തലക് മുകളിൽ ആയി സഞ്ജയൻ ഇരുന്നു.......... വീണ കാവിലമ്മയെ മനസ്സ കൊണ്ട് ഒന്ന് പ്രാർത്ഥിച്ചു മെല്ലെ നെയ് എടുത്തു രുദ്രന്റെ കാൽപ്പാദത്തിൽ ഉഴിഞ്ഞു തുടങ്ങി......... സഞ്ജയന്റെ ചുണ്ടിൽ നിന്നും ചെറു ശബ്ദത്തോടെ മന്ത്രങ്ങൾ ഉയർന്നു വന്നു.... അത് രുദ്രന്റെ ചെവിയിൽക് അവൻ പകർന്നു ......

വീണയുടെ കരസ്പർശം ഏറ്റതും രുദ്രന്റെ ഇടത്തെ ചൂണ്ടു വിരൽ വിറ കൊണ്ട് തുടങ്ങി..... ആത്‌മസംതൃപ്‌തിയോടെ സഞ്ജയൻ അത് നോക്കി ഇരുന്നു........... കഴിഞ്ഞു.... """"പാത്രം അവനു നേരെ നീട്ടി ചിരിച്ചു കൊണ്ടവൾ നോക്കി.... അവിടെ വച്ചോളു...... "ഇനി ഞാൻ പറയുന്നത് ശ്രദ്ധയുടെ കേൾക്കണം...... മ്മ്മ്... ""അവൻ തലയാട്ടി...... ഈ അറയിൽ രുദ്രനെ ജീവിതത്തിലേക്കു തിരിച്ചു പിടിക്കുക എന്നാ ലഷ്യം മാത്രം അല്ല.....ജലന്ധരനെ ഇല്ലാതാകാൻ ഉള്ള മന്ത്ര തന്ത്രങ്ങൾ അവനിലേക്ക് പകരുക എന്നാ ലക്ഷ്യം കൂടെ ആണ്...... അതിനാൽ ഇവിടെ നടക്കുന്ന ചികില്സവിധികൾ ഈ അറയിൽ നിന്നും പുറത്ത് ഇറങ്ങുമ്പോൾ മനസ്സിൽ നിന്നും മായ്ച്ചു കളഞ്ഞിരിക്കണം........ മറ്റൊരാളോട് അനാവശ്യം ആയ സംസാരം പാടില്ല..... മോൾക് ഞാൻ പറയുന്നത് മനസിൽ ആയോ.... മനസിൽ ആയി ..... """ എന്നാൽ പൊയ്ക്കോളൂ....പോയി നന്നായി വിശ്രമിച്ചോളൂ....... സഞ്ജയൻ അത് പറഞ്ഞിട്ടും പോകാതെ അവൾ രുദ്രന്റെ മുഖത്തേക്കു നോക്കി നിന്നു..... മെല്ലെ തല ഉയർത്തി സഞ്ജയനെ നോക്കി........ മ്മ്ഹ്ഹ്.... """ഞാൻ മാറി തരാം... എന്റെ ചികിത്സാ സമയവും രാത്രിയും ഒഴികെ നിനക്ക് മുഴുവനും നിന്റെ രുദ്രേട്ടനെ ഞാൻ വിട്ടു തന്നിരിക്കുകയാണ്.... ഞാൻ പറഞ്ഞുവല്ലോ നിന്റെ സ്നേഹവും പരിചരണവും തന്നെ ആണ് അവന്റെ ഔഷധം...... സഞ്ജയൻ അറക്കു പുറത്തേക്കു നടന്നു... വാതുക്കൽ ചെന്നു ഒന്ന് തിരിഞ്ഞു നോക്കി ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയുടെ പുറത്തേക്കിറങ്ങി..... രുദ്രേട്ട...... """അവന്റെ നെറ്റിയിൽ മെല്ലെ തലോടിയവൾ...... എന്തിനാ ഇങ്ങനെ ഒരു കടും കൈ ചെയ്തത്... വേറെ ഒരു മാർഗവും എന്റെ ഏട്ടന്റെ മുൻപിൽ ഇല്ലായിരുന്നോ..... ദാ.... ദാ... നോക്ക് നമ്മുടെ കുഞ്ഞൻ അവനു എന്ത് വിഷമിച്ചു കാണും അവനു വേണ്ടി അല്ലേ അവന്റെ അച്ഛൻ ഇങ്ങനെ വേദന തിന്നുന്നത്....

.സാരി അല്പം നീക്കി അവന്റെ വലത്തേ കൈ മെല്ലെ എടുത്തു നഗ്നമായ ഉദരത്തിലേക്കു അമർത്തിയവൾ..... മ്മ്മ്ഹ..... """വീണ്ടും ഞരക്കങ്ങൾ മാത്രം അവനിൽ നിന്നും ഉയർന്നു തുടങ്ങി....... അവന്റെ കൈയുടെ ചൂട് ഉദരത്തിലേക്കു പതിഞ്ഞു......... കുഞ്ഞാ..... അച്ഛന്റെ അടുത്ത് വന്നു നമ്മൾ... അച്ഛൻ ഉറക്കമാ... ഉണരുമ്പോൾ എന്റെ കുഞ്ഞനെ കെട്ടി പിടിച്ചു ഉമ്മ തരും....... കുഞ്ഞ് കുട്ടികളെ പോലെ അവൾ പലതും പുലമ്പി കൊണ്ടിരുന്നു.... അപ്പോഴും ഞരക്കത്തോട് ഒപ്പം അവന്റെ ചൂണ്ടു വിരൽ വിറച്ചു കൊണ്ടിരുന്നു...... രുദ്രേട്ട..... പെട്ടന്നു എഴുനെൽകാനെ... ഞാനും കുഞ്ഞനും അടുത്തു തന്നെ ഉണ്ട്......നിർജീവം ആയ ചുണ്ടിലേക്കു അവൾ അധരം ചേർത്ത് വെച്ചു..... കണ്ണടച്ചു ഒരു നിമിഷം നിന്നു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ചന്തു എന്താണ് ആലോചിക്കുന്നത്...... മട്ടുപ്പാവിൽ ദൂരെക് കണ്ണ് നട്ടു നിൽക്കുന്ന ചന്തുവിന്റെ അടുത്തേക് സഞ്ജയൻ എത്തിച്ചേർന്നു....... ആരാണ് രുദ്രനെ ആക്രമിച്ചത്..... അത് ഒരു സംശയം ആണല്ലോ സഞ്ജയൻ........ എനിക്ക് അറിഞ്ഞു കൂടാ ചന്തു നിങ്ങളുടെ ഒഫിഷ്യൽ മാറ്റർ ആയി ബന്ധപ്പെട്ടത് മാത്രം ആണെന്നാണ് എന്നോട് രുദ്രൻ പറഞ്ഞത്... ഏതു നിമിഷവും അക്രമിക്കപെടാൻ ഉള്ള സാദ്യത അവിടെ കണ്ടു രുദ്രൻ.... അത് പ്രതീക്ഷിച്ചൊരു യാത്ര മാത്രം......... മ്മ്മ്.... """അതേ അവൻ അന്വേഷിക്കുന്ന ഒരു കേസുമായി ബന്ധപെട്ടു ആ സ്ഥലം നിരീക്ഷണത്തിൽ ആയിരുന്നു......... അവിടെ അപകടം പതി ഇരുന്നത് സത്യം തന്നെ ആണ്.... ചന്തുവിന്റെ മിഴികൾ നാല് പാടും ഓടി കളിച്ചു..... രുദ്രൻ അത് തേടി പോയി അത്രേ ഉള്ളു.... എന്തായാലും ഞാൻ താഴേക്കു ചെല്ലട്ടെ... ധാര തുടങ്ങാൻ സമയം ആയി... സഞ്ചയൻ താഴേക്കു പോയി.........

വിനയൻ ഇങ്ങനെ ഒരു ചതി ചെയ്യുമോ....? രുദ്രനെ ഇല്ലാതാക്കാൻ അയാൾ ശ്രമിക്കുമോ...?അങ്ങനെ എങ്കിൽ ഈ കേസ് തുടങ്ങിയ അന്ന് മുതൽ രുദ്രൻ ഈ പരീക്ഷണം നേരിടാൻ തയാറായി കഴിഞ്ഞിരുന്നു......... അതിനു തെളിവ് അല്ലേ വിവാഹത്തിന് മുൻപ് വാവയോട് അവൻ പറഞ്ഞ വാക്കുകൾ..... ""താൻ ഇല്ലാതായാലും കുഞ്ഞിനെ നോക്കിക്കൊള്ളണം എന്നു.... ""അന്നവൾ കുറെ പരിഭവിച്ചു..... താനും ആ വാക്കുകൾ നിസ്സാരം ആയി തള്ളി കളഞ്ഞു....... പക്ഷേ അവൻ ഏല്ലാം ആലോചിച്ചു ഉറപ്പിച്ചിരുന്നു...... അത് അല്ലേ സത്യം..... ചന്തു ഒരു നിമിഷം കണ്ണുകൾ അടച്ചു... കവിളിലൂടെ അനുസരണ ഇല്ലതെ കണ്ണുനീർ ഒഴുകി ഇറങ്ങി............... വിനയൻ ആണ് ഇതിനു പിന്നിൽ എങ്കിൽ വീണ്ടും സൂക്ഷിക്കേണ്ടി ഇരിക്കുന്നു....... രുദ്രൻ ജീവിതത്തിലേക്കു തിരിച്ചു വരും എന്നു അറിഞ്ഞാൽ അയാൾ അടങ്ങി ഇരിക്കില്ല.... അപകടം പിന്നാലെ ഉണ്ട്...അത് തനിക് ആകാം... അമ്മാവന് ആകാം... വീണ്ടും പ്രശ്നങ്ങൾ ആണല്ലോ കാവിലമ്മേ.... വിനയനെ പറ്റി എന്ത് പറഞ്ഞാലും അമ്മാവൻ വിശ്വസിക്കില്ല....... അയാൾ രുദ്രന്റെ കാര്യം അറിയാൻ അമ്മാവനെ നിരന്തരം ബന്ധപ്പെടും അത് ഒഴിവാക്കാൻ എന്താണ് വഴി.........ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലലോ ദൈവമേ.... ചന്തു മീശ കടിച്ചു കൊണ്ട് ബാലകാണിയിൽ വട്ടം നടന്നു......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ആഹാ രാവിലെ തന്നെ ഇങ്ങു പോന്നോ.... ""രുദ്രന്റെ നെറ്റിത്തടത്തിൽ ഉഴിഞ്ഞു കൊണ്ടിരുന്ന സഞ്ജയൻ തല ഉയർത്തി നോക്കി.......... കുളി കഴിഞ്ഞു തലയിൽ ചുറ്റിയ തോർത്തുമായ് മുറിക്കു പുറത്തു നിന്നും ഏന്തി വലിഞ്ഞു നോക്കുന്ന വീണയെ കണ്ടതും അവന്റെ ഉള്ളിൽ വാത്സല്യം നിറഞ്ഞു............

അകത്തേക്കു വന്നോളൂ...... എന്റെ രാവിലത്തെ കടമ കഴിഞ്ഞു... ഇനി ദാ വിട്ട് തന്നരിക്കുന്നു...... കൈയിലേക്ക് ഒരു ചെറിയ പാത്രത്തിൽ പച്ച കലർന്ന വെള്ളം നൽകി അവൻ.... ഇടവേളകളിൽ ചുണ്ടിൽ ഇറ്റിച്ചു കൊടുക്കണം..... ചുണ്ട് വരളാൻ അനുവദിക്കരുത്......... മറ്റു ആവശ്യങ്ങൾ പരിചാരകർ നോക്കി കൊള്ളും...... സഞ്ജയൻ പുറത്തേക്കിറങ്ങി............ സാരിയുടെ നേര്യത് കൊണ്ട് രുദ്രന്റെ മുഖതെ വിയർപ്പു തുള്ളികൾ ഒപ്പിയവൾ ആ കവിളിൽ ചുണ്ട് അമർത്തി....... എന്തെ.... ""വാവ അടുത്ത് വന്നത് അറിഞ്ഞില്ലേ എന്റെ രുദ്രേട്ടൻ....... ചുണ്ട് അമർത്തിയിട്ടും അവനിൽ പ്രതികരണം കാണാഞ്ഞപ്പോൾ സങ്കടം ആയി അവൾക്കു...... വിഷമിക്കണ്ട കുട്ടി.....""" രാവിലത്തെ ചികിത്സയുടെ ഭാഗം ആണ് ഒരു മണിക്കൂർ ഗാഢമായ നിദ്ര ആയിരിക്കും....... ആ സമയം ആ മനസ്സിൽ മോളും കുഞ്ഞും മാത്രമേ കാണൂ.... അത് കൊണ്ട് അല്ലേ മോളോട് അടുത്തു ഇരിക്കാൻ പറഞ്ഞത്........ ഉണ്ണ്യേ കൊണ്ടു വീൽച്ചെയറിൽ അകത്തേക്കു വന്നു മൂർത്തി........ ഉണ്ണിയേട്ടാ.... ""രുദ്രേട്ടൻ....... അവൾ കണ്ണ് നിറച്ചൊന്നു നോക്കിയവനെ... മൂർത്തിയുടെ കൈയിൽ ഒരു കൈയാൽ ബലം കൊടുത്തു മറു കൈ വീൽച്ചെയറിലും കൊടുത്തവൻ ഒന്ന് പൊങ്ങാൻ തുനിഞ്ഞു.... അരപൊക്കം വന്നപ്പോൾ അണച്ചു കൊണ്ട് പതുക്കെ താഴേക്കു ഇരുന്നു....... മ്മ്മ്..... ""ശ്രമികുക.... വീണ്ടും വീണ്ടും...... മൂർത്തി അവന്റെ കൈയിൽ ബലം പിടിച്ചതും വീണ അടുത്തേക് വന്നു അവന്റെ മറുകൈയിൽ പിടിക്കാൻ....... അരുത്.....

"""വാവേ.... മോള് അവിടെ ഇരുന്നോ... വയറ്റിൽ ഒരു കുഞ്ഞ് ഉള്ളതാണ്.... ഉണ്ണി അവളെ വിലക്കി....... അതേ... ""തനിയെ ശ്രമിക്കുന്നത് ആണ് നല്ലത്..... മൂർത്തിയും അവനു സപ്പോർട്ട് നൽകി... വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ട് അവൻ വലം കാല് നിലത്തേക്ക് കുത്തി.... പതിയെ വീഴാൻ പോയത് ദൈവം നിശ്ചയിച്ചത് പോലെ ആവണിയുടെ കൈകൾ അവനെ പൊതിഞ്ഞു...... ചെറു പുഞ്ചിരിയോടെ അവളുടെ തോളിലേക്ക് അവൻ കൈ ചേർത്തു.......... ഇടുപ്പിലൂടെ അവനെ ചുറ്റി ദേഹത്തേക്ക് ചേർത്തു നിർത്തി ആ പെണ്ണ്...... അവിടെ ഇരുത്തിക്കോളൂ മോളേ..... വീണ ഇരിക്കുന്ന തടി കൊണ്ടുള്ള ബെഞ്ച് ചൂണ്ടി പറഞ്ഞു കൊണ്ട് മൂർത്തി കണ്ണ് തുടച്ചു..... ഉണ്ണിയേട്ടാ....... """ഉണ്ണിയേട്ടൻ......അവനിലേ മാറ്റം അത്ഭുതത്തോടെ നോക്കി കാണുക ആയിരുന്നു ആ പെണ്ണ്........ മ്മ്മ്.... """എനിക്ക് ഒത്തിരി വ്യത്യാസം ഉണ്ട് മോളേ.....ദാ... നോക്കിയേ എന്റെ കാലുകൾക്കു ജീവൻ വന്നു തുടങ്ങി..... ഒ... ഒ... ഒരാൾ സഹായിച്ചാൽ എനിക്ക്... എനിക്ക്... എഴുനേൽക്കാൻ ഒക്കെ കഴിയും..... ആവേശത്തോടെ അതിലും ആഹ്ലാദത്തോടെ പറയുന്ന ഉണ്ണിയെ അവൾ നോക്കി ഇരുന്നു...... ആ ഒരാൾ അല്ലേ എന്റെ ആവണി ചേച്ചി..... ഏട്ടന് വേണ്ടി നീറുന്ന ആ മനസ് എനിക്ക് അറിയാം ഉണ്ണിയേട്ടാ.... വീണ ആവണിയുടെ മുഖത്തേക്കു നോക്കി.... ഉണ്ണിയുടെ ഇടം കൈ മടിയിൽ എടുത്തു വച്ചവൾ അവനോട് ചേർന്നു ഇരുന്നു..... എന്റെ രുദ്രേട്ടനും പെട്ടന്നു എഴുനെല്കുമായിരുക്കും അല്ലേ ഉണ്ണിയേട്ടാ......

നിഷ്കളങ്കതയോടെ അവന്റെ മുഖത്തേക്കു നോക്കിയവൾ..... ഒരിക്കലും എഴുനെൽകില്ല എന്നു വിധി എഴുതിയ ഞാൻ ഇവിടെ വരെ എത്തിയില്ലേ മോളേ.... ഇരിക്കത്തൂർ മന നിന്റെ രുദ്രേട്ടനെ രണ്ടു കൈ നീട്ടി സ്വീകരിച്ചു കഴിഞ്ഞു ഇനി.... ഇനി...... ഇനി... രുദ്രസംഹാരം ആണ് നടക്കാൻ പോകുന്നത്.... ഉണ്ണിയുടെ കണ്ണുകൾ ചുമന്നു... അവന്റെ ശ്വാസത്തിന്റെ ഗതി മാറി...... അവനിലെ ജയദേവൻ ഒരു മാത്ര ഉണർന്നു.......... ഉണ്ണിയേട്ടാ..... """ആവണി അവനെ കുലുക്കി വിളിച്ചു.... ങ്‌ഹേ... ""എന്താ.... സ്ഥലകാല ബോധം വീണത് അവൻ രുദ്രനെ നോക്കി........ വീണയുടെ കൈയിൽ നിന്നും ആ ജലം വാങ്ങി നാവിലേക്ക് ഇറ്റിച്ചു കൊടുത്തു......... ഉപബോധ മനസിലെ ജയദേവൻ നൂറു ആവർത്തി തന്റെ സിദ്ധാർത്ഥനെ വിളിച്ചു കൊണ്ടിരിന്നു തിരികെ തന്റെ ജീവിതത്തിലേക്ക്...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുദ്രന്റെ നെറുകയിൽ മുത്തുമ്പോൾ ദുർഗാപ്രസാദിന്റെ കണ്ണ് നിറഞ്ഞൊഴുകി..... വർഷങ്ങൾക് മുൻപ് ആദ്യം ആയി അവനെ കൈയിലേക്ക് വാങ്ങുമ്പോൾ കുഞ്ഞിതൾ കവിളിൽ ചുണ്ട് അമർത്തിയപോൾ തന്നിൽ നിറഞ്ഞ വികാരം... ആദ്യം ആയി അവന്റെ നാവിൽ നിന്നും """അച്ഛാ """""എന്നു വിളി കേട്ടപ്പോൾ മനസ്‌ നിറഞ്ഞു വാരി മാറോടണച്ചത്‌ ഏല്ലാം ഇന്നലത്തെ പോലെ അയാളിൽ മിന്നി മാഞ്ഞു.......... അയാളിൽ നിന്നും അടക്കാൻ ആവാത്ത പൊട്ടി കരച്ചിൽ ആണ് പുറത്തേക്കു വന്നത്........... കരയരുത്...... ""ഭാഗ്യം ചെയ്ത ഈ അച്ഛൻ കരയരുത്.........സഞ്ജയൻ ദുര്ഗായെ മാറോട് അണച്ചു.......... മ്മ്മ്....

""അതേ എന്റെ ഭാഗ്യം ആണ് എന്റെ മകൻ... എനിക്ക് തിരിച്ചറിവ് നല്കിയവൻ ....... വല്യൊതെ നെടും തൂണ്..... തിരിച്ചു തരണം എനിക്ക് അവനെ.... ഈ ജീവൻ പോലും ഈ കാൽക്കൽ ഞാൻ വയ്ക്കാം....... സഞ്ചയന്റെ കാല്പാദത്തിലേക്കു ഊർന്നിറങ്ങാൻ ഒരുങ്ങിയ അയാളെ സഞ്ജയൻ ചേർത്തു പിടിച്ചു....... അരുത്.... അങ്ങ് എന്താ ഈ ചെയുന്നത്.... എന്റെ കടമ ആണ് ഞാൻ ചെയ്യുന്നത്.... ഈ ജന്മം ആ മഹേശ്വരൻ എനിക്ക് നൽകിയ കർത്തവ്യം അതാണ്...... അത് ഞാൻ ഭംഗി ആയി നിറവേറ്റും...... അങ്ങ് പോയി വരൂ...... ഇനിയുള്ള തിരിച്ചു വരവിൽ അച്ഛാ """"എന്നു വിളിച്ചു കൊണ്ട് അങ്ങയെ കാത്തു ആ മകൻ ഇവിടെ കാണും........... ഉണ്ണിയുടെ തലയിൽ ഒന്ന് തലോടി....അയാൾ... എന്റെ രണ്ടു മക്കളെ എനിക്ക് തിരിച്ചു വേണം.... എന്റെ മൂന്നു ആൺമക്കൾ ആണ് എന്റെ ബലം..... അല്ല.... നാല് ആൺമക്കൾ ഇനി മുതൽ എനിക്കുണ്ട്......... ദുര്ഗാ സഞ്ചയന്റെ കവിളിൽ ഒന്ന് തലോടി........ സഞ്ജയന്റെ കണ്ണ് നിറഞ്ഞു........ ആ കൈയിൽ കൂട്ടി പിടിച്ചവൻ...... അച്ഛന്റെ സ്ഥാനത്തു കണ്ടിട്ടുള്ളു..... എന്നും കൂടെ കാണും ഞങ്ങൾ നാല് പേരും........... കാറിൽ കയറുമ്പോൾ ഒരിക്കൽ കൂടെ അയാൾ ഇരികത്തൂർ മനയിലേക്കു ഒന്ന് തിരിഞ്ഞു നോക്കി........ നെടുവീർപ്പിട്ടു.... ശുഭ പ്രതീക്ഷയോടെ ചന്തുവിനും മീനാക്ഷിക്ക് ഒപ്പം മുന്പോട്ട് യാത്ര ആയി........... ഇതെന്താ മോനെ.... പുതുമന ഇല്ലത്തേക്ക് വന്നത്........ കാറിൽ നിന്നും ചെറുമയക്കാം വിട്ടു കണ്ണ് തുറന്നപ്പോൾ അവർ പുതുമന ഇല്ലത്തിനു മുൻപിൽ വന്നിരുന്നു...... അമ്മാവൻ ഇറങ്ങു.... എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് അതിനു എന്റെ കൂടെ പുതുമന തിരുമേനി വേണം എന്നു തോന്നി..... എന്താ മോനെ... ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടോ......?

അയാൾ സംശയത്തോടെ നോക്കി.... രുദ്രൻ ഈ അവസ്ഥക്ക് കാരണക്കാരൻ ആരാണ് എന്നു അമ്മവാന് അറിയേണ്ടേ....... മ്മ്മ്മ്.... അറിയണം ആരാ എന്റെ മോനെ ഇല്ലാതാക്കാൻ നോക്കിയത്........ വച്ചേക്കില്ല ഞാൻ അവനെ...... അയാൾ വികാര പ്രഷുബ്ധനായി.... മീനു നീ ഗൗരിയോട് സംസാരിച്ചു ഇരിക്കു... ഞങ്ങൾ ഇപ്പോൾ വരാം.... പുതുമനയെ കൂട്ടി അവർ കുളത്തിന്റെ കരയിലേക്കു നടന്നു......... ആരാ എന്റെ മോനെ കൊല്ലാൻ നോക്കിയത്.... പറ ചന്തു......... അത്രയും നേരം അടക്കി പിടിച്ച നോവോടെ അയാൾ ചന്തുവിന്റ തോളിൽ പിടിച്ചു.... അമ്മാവന്റെ ഉറ്റ ചങ്ങാതി home minister വിനയചന്ദ്രൻ...... വിനയൻ അങ്കിൾ.... ഇല്ല..... """...ഒരു ഞെട്ടലോടെ ചന്തുവിന്റര് തോളിൽ നിന്നും അയാൾ കൈ എടുത്തു പുറകോട്ടു മാറി.......... അവൻ അങ്ങനെ ചെയ്യില്ല എനിക്ക് അറിയാം എന്റെ വിനയനെ......... സത്യം ആണ് ഞാൻ പറയുന്നത്..... ആട്ടിൻ തോല് അണിഞ്ഞ ചെന്നായ ആണ് അയാൾ...... അമ്മാവൻ ഇനി അയാളെ വിശ്വസിക്കരുത്....... ദുർഗ കുട്ടികൾ ആയിരുന്നു എന്നും ശരി എന്നു പല തവണ അവർ തെളിയിച്ചത് ആണ്..... ഇതും നീ വിശ്വസിക്കില്ല എന്നു ഉറച്ച വിശ്വാസം ഉള്ളത് കൊണ്ട് ആണ് അത്രക് കോൺഫിഡൻഷ്യൽ ആയ കാര്യം എന്നോട് തുറന്നു പറയാൻ ചന്തു തീരുമാനിച്ചത്........ അത് നിങ്ങളുടെ ഏല്ലാം ജീവനെ ഭയന്നു ആണ്......... ഇത്‌ കേട്ടപ്പോൾ ഞാനും ഒന്ന് അമ്പരന്നു.... പക്ഷേ ഇവൻ പറഞ്ഞ കാര്യങ്ങൾ ഏല്ലാം കൂട്ടി വായിച്ചപ്പോൾ അതിൽ കഴമ്പ് ഉണ്ടെന്നു തോന്നി........... ചന്തു...... മറച്ചു വയ്ക്കേണ്ടത് മറച്ചു വെച്ചു കൊണ്ട് അയാളെ കാര്യങ്ങൾ ധരിപ്പിച്ചു.... എന്തിനാ..... എന്തിനാ..... അവൻ എന്റെ കുഞ്ഞിനെ.... പ്രസവിച്ചു എന്റെ കയ്യിലോട് അവനെ തന്നപ്പോൾ കൂടെ അവനും ഉണ്ടായിരുന്നല്ലോ.... ഒന്ന് എടുത്തോട്ടെ എന്നു ചോദിച്ചപോൾ അവന്റെ കൈയിൽ ഞാൻ കൊടുത്തില്ലേ അവനെ....

എന്റെ കുഞ്ഞിന്റെ നെറ്റി തടത്തിൽ അവനും ഉമ്മ വച്ചില്ലേ........ കൊല്ലാൻ ആയിരുന്നോ അത്........ നെഞ്ചിലേക്കു കൈ വച്ചയാൾ താഴേക്കു ഇരുന്നു...... അയാൾ അമ്മാവനെ ഇനിയും വിളിക്കും....ഒന്നും അറിഞ്ഞത് ആയി ഭവിക്കാൻ പാടില്ല.... പഴയ പോലെ തന്നെ അയാളോട് പെരുമാറണം...... ഒരു കാരണവശാലും രുദ്രൻ എവിടെ ഉണ്ടെന്നു അയാൾ അറിയാൻ പാടില്ല....... ശരിയാണ് ദുർഗ.....കുട്ടികളുടെ സംശയം അത് സത്യമോ മിഥ്യയോ ആകാം..... ആരേം വിശ്വസിക്കാൻ കഴിയാത്ത ലോകം ആണ്.... എന്തായലും ഇവൻ പറയുന്നത് അനുസരികം.... സത്യം തെളിയും വരെ വിനയനോട് നീ ഒരു ദൂരം പാലിക്കുന്നത് നല്ലത് ആയിരിക്കും.... പുതുമന അയാളുടെ തോളിൽ പിടിച്ചു..... മോനെ...... അവൻ നിന്നെ ഉപദ്രവിക്കുമോ..... ദുർഗ സംശയത്തോടെ ചന്തുവിനെ നോക്കി..... കുറച്ചു നാൾ അയാൾ ഒന്നും ചെയ്യാൻ വഴി ഇല്ല... ഞാനും ഈ കേസ് തത്കാലം ക്ലോസ് ചെയുന്നു..... """മറ്റൊന്ന് മനസിൽ കാണാതെ രുദ്രൻ അയാളെ വെറുതെ വിടില്ല """""ചന്തു മനസിൽ ചിന്തിച്ചു കൊണ്ട് പടവുകൾ കയറി ...... പുറകെ കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ പുതുമനയുടെ കൈയിൽ പിടിച്ചു കൊണ്ട് ദുർഗ മുൻപോട്ടു നടന്നു............ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വല്യൊത്തേക്കു കാർ ചെല്ലുമ്പോൾ...... ദുർഗയുടെയും ചന്തുവിന്റെയും ഉള്ളം ഒന്ന് പിടഞ്ഞു........ കാർ നിർത്തി ഒരു നിമിഷം രണ്ടു പേരും പരസ്പരം നോക്കി........ ചന്തുവിന്റെ തൊണ്ട കുഴി വരളും പോലെ തോന്നി........ മോനെ........ """"അയാൾ സ്റ്റീയറിങ്ങിൽ ഇരുന്ന അവന്റെ കൈയിൽ മുറുകെ പിടിച്ചു........ വിനയന്റെ കാർ...... വല്യൊതെ കാർ പോർച്ചിൽ......ആ വരവ് അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല....... അമ്മയും അമ്മായിയും ഇതൊനൊടകം ഏല്ലാം പറഞ്ഞു കാണും..... ചന്തു ഒരു കൈ കൊണ്ട് നെറ്റി തിരുമ്മി............................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story