രുദ്രവീണ: ഭാഗം 88

rudraveena

എഴുത്തുകാരി: മിഴിമോഹന

പൂർണമായും ബോധ മനസിലേക്കു വരും മുന്നോടി ആയി ശരീരം പല രീതിയിൽ പ്രതികരിക്കും.... നശിച്ച കോശങ്ങൾ പുനര്ജീവനത്തിന്റെ പാതയിൽ ആണ്....... അതിലേക്കു ജീവൻ ഇറ്റു വീഴുമ്പോൾ അത് പ്രതികരിക്കും....... ഇവിടെ അതാണ് നടക്കുന്നത്......... അതിനു അർത്ഥം കുറച്ചു നിമിഷങ്ങൾ കൂടി നമുക്ക് കാത്തിരികാം ഉണർന്നു വരുന്ന രുദ്രന് വേണ്ടി.............. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുദ്രനിലെ ചെറു ഞരക്കങ്ങൾ കുറഞ്ഞതും സഞ്ജയൻ ചെന്നിത്തടത്തിൽ നിന്നും കൈകൾ വേർപെടുത്തി......... ഗാഢമായ നിദ്രയിൽ ആയിരിക്കും അല്പം നേരം.... ശേഷം ഉള്ളത് ആണ് ആകാംഷയോടെ നമ്മൾ കാത്തിരിക്കേണ്ട നിമിഷങ്ങൾ ...... എന്തെങ്കിലും വ്യത്യാസം കണ്ടാൽ വിളിക്കൂ.... മൂർത്തിക് നിർദ്ദേശം കൊടുത്തു കൊണ്ട് വശത്തു കിടന്ന നേര്യത് എടുത്തു തോളിൽ ഇട്ടു....... വരൂ """ചന്തു നമുക്ക് മുകളിലേക്കു പോകാം ....... ചന്തുവിന്റെ അജിത്തിന്റെയും കൂടെ മുകളിലേക്കു കയറിയവൻ ..... സഞ്ജയ..... എന്റെ രുദ്രൻ ഇനി ഉണരുന്നത് ജീവിതത്തിലേക്ക് ആയിരിക്കുമോ....? ചന്തു സംശയത്തോടെ നോക്കി... മ്മ്മ്.... ""അതേ അങ്ങനെ ആയിരിക്കണം എന്നാണ് എന്റെ നിഗമനം... പിന്നെ ഞാൻ ദൈവം അല്ലാലോ നമുക്ക് പ്രാര്തിക്കം......... എന്തയാലും ആ കുറുമൻ ഉള്ളത് കൊണ്ട് ജീവനോടെ തിരികെ കിട്ടി.... അല്ലായിരുന്നു എങ്കിൽ നമ്മൾ എന്ത് ചെയ്തേനെ....... ചന്തു ഒരു വിരൽ മീശയിൽ തഴുകി വശത്തേക്കു ഇരുന്നു........ കുറുമാനോ """""അത് ആരാ....?

സഞ്ജയൻ ആകാംഷയോടെ ചന്തുവിനെ നോക്കി...... ഇരുന്ന ഇരുപ്പിൽ നിന്നും ചന്തു ചാടി എഴുനേറ്റു.... സഞ്ജയനേ അടിമുടി നോക്കി...... സഞ്ചയന്റെ ആളു അല്ലേ ആ ആദിവാസി പയ്യൻ കുറുമൻ........ എന്റെ ആളോ..... ചന്തു എന്തൊക്കെയാ ഈ പറയുന്നത്... എനിക്ക് അങ്ങനെ ഒരാളെ അറിഞ്ഞു കൂടാ...... പക്ഷേ അത് എങ്ങനെ........ അയാൾ പറഞ്ഞത് സഞ്ജയന്റെ ആളാണ്.. സഞ്ചയൻ പറഞ്ഞ മരുന്നാണ് മുറിവ് കൂടാൻ രുദ്രന്റെ തലയിൽ വച്ചത് എന്നാണല്ലോ.... പിന്നെ... പിന്നെ... ചന്തു ഒന്നു നിർത്തി..... പിന്നെ.....? സഞ്ജയൻ സംശയത്തോടെ നോക്കി.... ചില ഔഷധങ്ങൾ അയാൾ ആണ് സിംഹകുന്നു മലയിൽ നിന്നും ഇവിടെ എത്തിക്കുന്നത് എന്ന് പറഞ്ഞു........ ഹഹഹഹഹഹ....... സഞ്ജയൻ പൊട്ടി ചിരിച്ചു.... ചന്തു എന്തൊക്കെയാ ഈ പറയുന്നത്..... ദാ ഈ നീണ്ടു കിടക്കുന്ന തൊടി കണ്ടോ ഇരികത്തൂർ മനയിൽ വരുന്ന രോഗികൾക്കു ആയുള്ള എല്ലാ ഔഷധങ്ങളും ഇവിടെ ഉണ്ട്.... പുറത്തു നിന്നും കൊണ്ട് വരേണ്ട ആവശ്യം ഉണ്ടായിട്ടില്ല......... പിന്നെ സിംഹകുന്നു മലയെ പറ്റി കേട്ടറിവ് മാത്രം എനിക്ക് ഉള്ളു.... ചന്തു പറയുമ്പോഴാണ് രുദ്രൻ അവിടെ ആയിരുന്നു പോയത് എന്ന് തന്നെ ഞാൻ അറിയുന്നത്............ പിന്നെ അയാൾ പറഞ്ഞതൊക്കെ........ സഞ്ജയാനേ നേരിട്ട് അറിയാം എന്ന രീതിയിൽ ആയിരുന്നു അയാളുടെ പെരുമാറ്റം..... അല്ലേ അജിത്... ചന്തുവും അജിത്തും ഒന്നും മനസ്സിൽ ആകാതെ പരസ്പരം നോക്കി........... എനിക്ക് തെന്മലയിൽ ഫോറെസ്റ്റ് ഡിപ്പാർട്മെന്റിൽ വർക്ക്‌ ചെയുന്ന ഒരു സുഹൃത്ത് ഉണ്ട് അയാളെ വിളിച്ചു തെന്മലയിലേക്കു രുദ്രൻ വരുന്ന കാര്യം ഞാൻ പറഞ്ഞു വേണ്ടത് ചെയ്തു കൊടുക്കണം എന്നും പറഞ്ഞു...

വിശ്വസിക്കാൻ കഴിയുന്ന വ്യക്തി ആയത് കൊണ്ടാണ് ഞൻ അത് ചെയ്തത്.... അല്ലാതെ ഇങ്ങനെ ഒരാൾ..... ചന്തു...... """"എന്തോ ആലോചിച്ചത് പോലെ സഞ്ജയൻ നിന്നു.........മീശക് മുകളിൽ ചൂണ്ടു വിരൽ ചേർത്ത് ആലോചനയോടെ നിന്നു..........ചന്തുവും അജിത് ശ്രദ്ധയോടെ അയാളെ നോക്കി നിന്നു...... രുദ്രന്റെ മുറിവുകളിൽ പച്ചമരുന്ന് കൂട്ട് അയാൾ ആണോ വച്ചത്.... സഞ്ജയൻ ആലോചനക്ക് വിരാമം ഇട്ടു.......... അതേ.... ഞങ്ങളെ പിറ്റേന്ന് റസ്റ്റ്‌ ഹൌസിൽ നിന്നും കൊണ്ട് പോയത് അയാൾ ആണ് ഞങ്ങൾ ചെല്ലുമ്പോൾ കുടിലിനു ഉള്ളിലെ ഒരു മരപലകയിൽ ആണവൻ.... പിന്നെ സഞ്ജയൻ പറഞ്ഞത് പ്രകാരം ആണ് ആ മരുന്നു ചെയ്തത് എന്ന് പറഞ്ഞു.... സർ മറ്റൊരു കാര്യം ആ ടെൻഷനിൽ നമ്മൾ ശ്രദ്ധിച്ചില്ല... അവിടെ ഈ ഒരു വീട് മാത്രമേ ഉണ്ടായിരുന്നുള്ളു.... ചുറ്റുപാടും പാറക്കെട്ടുകൾ മാത്രം...... ഇപ്പോൾ ആണ് ഞാനും അതിനെ കുറിച്ചു ആലോചിച്ചത്.... അജിത് ചന്തുവിനെ നോക്കി... Yes ""അജിത് പറഞ്ഞത് ശരിയാണ്..... ഒറ്റപ്പെട്ട ഒരു ചെറിയ കുടിൽ....പിന്നെ അയാൾ തന്നെ ആണ് രുദ്രനെ തോളിൽ ഇട്ടു താഴെ എത്തിച്ചതും തോണിയിൽ കയറ്റി വണ്ടി വരെ ഞങ്ങളെ അനുഗമിച്ചതും....... രുദ്രനെ പോലെ ഇത്രയും കരുത്തൻ ആയ ഒരു യുവാവിനെ ഒറ്റക് തോളിൽ ചുമക്കാൻ മാത്രം അതും കിലോമീറ്ററുകളോളം കടും പുഴയും താണ്ടി വരാൻ അയാൾക് കഴിഞ്ഞെങ്കിൽ അയാൾ വെറും നിസാരൻ അല്ല....... അയാൾ ആരായിരിക്കും.....? അതേ.... ചന്തു അത് തന്നെ ആണ് ഞാനും ആലോചിക്കുന്നത്...

ഇരികത്തൂർ മനയിലെ സഞ്ജയന്റെ മരുന്നിനോടോ ചികിത്സയോടൊ അല്ല രുദ്രൻ പ്രതികരിച്ചിരിക്കുന്നത്...... അയാൾ ചെയ്ത് പ്രഥമശുശ്രുഷയോട് ആണ്..... അയാൾ രുദ്രനിൽ പ്രയോഗിച്ച മരുന്നിനോട് ആണ് രുദ്രൻ പ്രതികരിച്ചത്............ കൊണ്ട് വന്നപ്പോഴേ ഞാൻ അത് ശ്രദ്ധിച്ചു.... പരിചിതം അല്ലാത്ത അതിലെ ഗന്ധം...... പക്ഷേ മത്തു പിടിപ്പിക്കുന്ന ഒരു മണം ആണ് അതിനു....ഭസ്മം കൂടി കലർന്ന ഒരുതരം ഗന്ധം ........... പറഞ്ഞു കൊണ്ടു മുന്നോട്ടു ആഞ്ഞ സഞ്ജയന്റെ കാല്പാദം മുൻപിൽ കിടന്ന റൗണ്ട് ടേബിളിൽ ഇടിച്ചു...... ആ...... ""ചെറു വേദനോയോടെ കാല് വലിച്ചത് അവന്റെ കണ്ണുകൾ ടേബിളിന്റെ പുറത്തേക്കു മാസികയിലേക്കു പോയി ....... അറിയാതെ കണ്ണു നിറഞ്ഞു കഴുത്തിലെ രുദ്രാക്ഷത്തിൽ പിടി മുറുക്കി........... ഓം നമഃശിവായ """""""അവന്റെ നാവിൻ തുമമ്പിൽ നിന്നും ഉതിർന്നു വന്നു......... അവന്റെ നെഞ്ചിന് കൂടു ഉയർന്നു പൊങ്ങി.... കാട്ടാള രൂപം ധരിച്ച പരമശിവന്റെ കവർ പേജുള്ള ഒരു മാഗസിൻ...... അവന്റെ മുൻപിൽ തെളിഞ്ഞു കിടന്നു......... ചന്തു കുറുമനെ അന്വേഷിച്ചു എങ്ങും പോകേണ്ട..... അയാൾ രുദ്രന്റെ കൂടെ തന്നെ ഉണ്ട്..... ചിരിച്ചു കൊണ്ട് ആ മാഗസിൻ ഉയർത്തി അവരെ കാണിച്ചു...... അർത്ഥം മനസിൽ ആകാതെ അവർ പരസ്പരം നോക്കി......... ചിലതു ഏല്ലാം കൂട്ടി വായിക്കുമ്പോൾ ഇത്‌ ഏല്ലാം സത്യം ആണെന് വിശ്വസിക്കാനേ കഴിയു...... മാഗസിൻ ടേബിളിലേക്കു ഇട്ടവൻ പുറത്തേക്കു നോക്കി..... എന്ത്......?

തന്ത്രങ്ങൾ വശത്തു ആകും മുൻപ് മനസ്സിൽ ആക്കേണ്ട മന്ത്ര വിദ്യകൾ മാത്രമേ ഇരികത്തൂർ മനയിൽ ഉള്ളു......... തന്ത്രങ്ങൾ ഹൃദയസ്തം ആകാൻ സമയം ആകുമ്പോൾ രുദ്രനെ തേടി ഒരാൾ മല ഇറങ്ങി വരും........ """"""ഞാൻ പറഞ്ഞത് അല്ല.... ആ ഗ്രന്ധത്തിൽ പരാമർശിച്ചത് ആണ്.......... അയാൾ വന്നു...... ആ കൈലാസം വിട്ടു താഴെ എത്തി.......അങ്ങനെ വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം............ ഇനിയുള്ള കാര്യങ്ങളിൽ വ്യക്തത വരണം എങ്കിൽ രുദ്രൻ ഉണരണം..... അയാളിൽ രുദ്രൻ എങ്ങനെ എത്തി ചേർന്നു എന്നതിന് ഉത്തരം തരാൻ രുദ്രനെ കഴിയു......... ഈ മാർഗം തിരഞ്ഞെടുക്കുമ്പോൾ അയാളെ രുദ്രൻ പ്രതീക്ഷിച്ചിരുന്നോ.....? അതിനൊക്കെ ഉത്തരം അവൻ തരട്ടെ..... വിശ്വസിക്കാൻ പ്രയാസം ഉള്ള പലതു കണ്മുൻപിൽ തെളിഞ്ഞു വന്നത് മൂവരും ഒരേ വികാരത്തോടെ പരസ്പരം നോക്കി...... മുന്നിലേക്ക് തെളിഞ്ഞു വന്ന കുറുമാന്റെ രുപത്തെ അജിത്തും ചന്തുവും മനസ്‌ അറിഞ്ഞൊന്നു തൊഴുതു....... കുഞ്ഞേ..... """"കുഞ്ഞേ..... """മൂർത്തിയുടെ ഉറക്കെ ഉള്ള ശബ്ദം താഴെ നിന്നും കേട്ടതും സഞ്ജയൻ താഴേക്കു ഓടി കഴിഞ്ഞിരുന്നു...... ചന്തുവും അജിത്തും പിന്നാലെ ഓടി.......... ഇടത്തെ കാലും കയ്യും നിർത്താതെ തടി പലകയിൽ അടിക്കുന്ന രുദ്രനെ ആണ് അവർ കണ്ടത്.... തല വശത്തോട്ടു ആയത്തിൽ ചലിപ്പിച്ചു തുടങ്ങിയിരുന്നു....... പരിചാരകർ വട്ടം കൂടി നിന്നു നിയന്ത്രിക്കാൻ പാട് പെട്ടു തുടങ്ങി.... രേവമ്മ..... എന്റെ രുദ്രൻ....... അത് കണ്ടു അനങ്ങാതെ നിൽക്കുന്ന രേവതിക്ക് വീണകും സമീപം അവൻ നിന്നു...... പേടിക്കണ്ട മോനെ ഇന്നലെ മുതൽ ഇങ്ങനെ ആണ്.... ഇവളെ കുറച്ചു അകലത്തിൽ നിർത്തിയത് ആണ്... ചിലപ്പോൾ കൈ എടുത്തു കുടയുമ്പോൾ ഇവളുടെ ദേഹത്ത് മുട്ടും...

എന്നാലും ഇവൾ മാറില്ല...... കൂടെ നിൽക്കണം എന്ന വാശിയാണ്...... മ്മ്മ്.... """ചന്തുവും അജിത് രുദ്രന്റെ ദേഹത്ത് പരിചാരകർക്കൊപ്പം പിടിത്തം ഇട്ടു........ ഇടതു വശത്തു മുഴുവൻ ബലം കൊടുത്തു കൊണ്ട് രുദ്രൻ ഒന്നു ഉയർന്നു പൊങ്ങി... നെഞ്ചിന് കൂടു പല ആവർത്തി താണ്‌ പൊങ്ങി കൊണ്ടിരുന്നു... ........ അതിനനുസരിച്ചു മന്ത്രങ്ങളും സഞ്ജയന്റെ നാവിൻ തുമ്പിൽ നിന്നും ഉതിർന്നു ....... വയറു തൊട്ടു മുകളിൽ കഴുത്തു കഴിഞ്ഞു താടി തുമ്പ് വരെ രണ്ടു പെരു വിരൽ അമർത്തി സഞ്ജയൻ ഉഴിഞ്ഞു തുടങ്ങി............... തലയുടെ ചലനം ശക്തം ആയി......അവരുടെ നിയന്ത്രണത്തിന് അതീതം ആയി അത് ചലിക്കാൻ തുടങ്ങി....... ചന്തുവും അജിതും ഭയപ്പാടോടെ നോക്കി......... വീണ വിറക്കുന്ന കയ്യാൽ ചന്തുവിന്റെ കൈയിലേക്ക് പിടിച്ചു..... അവളെ തന്നിലേക്കു അവൻ ചേർത്തു...... ഒരു ആശ്വാസത്തിനായി സഞ്ജയനേ നോക്കിയതും മന്ത്രങ്ങൾ ഉരുവിടുന്ന ചുണ്ടുകളാൽ അവൾക്കായി ഒരു പുഞ്ചിരി സമ്മാനിച്ചവൻ ഒന്നും ഇല്ല എന്ന് കണ്ണടച്ച് കാണിച്ചു....... നീണ്ട ഇരുപത്തിയൊന്ന് മിനിറ്റു രുദ്രൻ അതേ നില തുടർന്നു........ ഇരുപത്തിയൊന്നാം മിനിറ്റിൽ അവന്റെ ഉദരം ഉള്ളിലേക്കു വലിഞ്ഞു നെഞ്ചിന്കൂട് ഉയർന്നു പൊങ്ങി തൊണ്ടക്കുഴി താണ്‌ കവിളുകൾ വീർത്തു... ഒരു ശബ്ദത്തോടെ ശക്തിയാൽ ശ്വാസം പുറത്തേക്കു തള്ളിയവൻ നിശ്ചലൻ ആയി..... ശ്വാസഗതി സാദാരണ ഗതിയിലേക്ക് വന്നു.... അടുത്ത ഏഴാം മിനിറ്റിൽ ഇത്‌ തന്നെ ആവർത്തിച്ചു.... ഇരുപത്തിയൊന്നു മിനിറ്റു നീണ്ടു നിന്നു.....

മൂന്നു തവണ തുടർച്ചയായി ആവർത്തിച്ച ശേഷം അവൻ മയക്കത്തിലേക്ക് പോയി......... നെഞ്ചിടിപ്പോടെ എല്ലാവരും നിന്നു.... മോള് അടുത്ത് വാ..... സഞ്ചയൻ വീണയുടെ കയ്യിൽ പിടിച്ചു ചലനം വീണ്ടു കിട്ടിയ ഇടതു വശത്തു അവളെ ചേർത്തു നിർത്തി......... നിന്റെ രുദ്രേട്ടനെ ഉറക്കത്തിൽ നിന്നും നീ വിളിക്കൂ.... ..... """ അവൾ സഞ്ജയനെയും ചന്തുവിനെയും അജിത്തിനെയും മാറി മാറി നോക്കി.... വിളിക്കട.... ""നിന്റെ രുദ്രേട്ടനെ വിളിക് നമുക്കു അവനെ വല്യൊത്തു കൊണ്ട് പോകണ്ടേ... അവളുടെ തലയിൽ തലോടി ചന്തു..... രു... രു... രുദ്രേട്ട..... """... രുദ്രേട്ട..... അവന്റെ കാതോരം ചേർന്നവൾ വിളിച്ചു..... ശബ്ദം മുറിഞ്ഞു പോയി തുടങ്ങിയിരുന്നു...... മ്മ്മ്..... ആവർത്തിച്ച് വിളിക്കൂ..... ""അവന്റെ വാവ അടുത്ത് ഉണ്ടെന്നു അവനെ അറിയിക്കു..... സഞ്ജയൻ അവളുടെ കൈ എടുത്തു രുദ്രന്റെ നെഞ്ചിലേക്ക് വെച്ചു...... രുദ്രേട്ട..... വാവ അല്ലേ വിളിക്കുന്നെ കണ്ണ് തുറക്ക്....ഒരു കൈ നെഞ്ചിൽ വെച്ചു മറു കയ്യാൽ അവന്റെ തലയിൽ തലോടി അവനിലേക്കു ചേർന്നു നിന്നവൾ.... ദേ ചന്തുവേട്ടൻ ഉണ്ട് അജിത്തേട്ടൻ ഉണ്ട് രേവമ്മ ഉണ്ട്..... പിന്നെ... പിന്നെ.... നമ്മുടെ കുഞ്ഞനും നോക്കി ഇരിക്കുവാ..... എന്റെ രുദ്രേട്ടൻ അല്ലേ....... ആ നെറ്റിയിലേക്ക് അവൾ ചുണ്ട് അമർത്തി മെല്ലെ രണ്ടു കണ്ണുകളിലും മാറി മാറി ചുംബിച്ചു......... മ്മ്മ്മ്... """ചെറിയ ഞരക്കം അവനിൽ ഉണ്ടായി കൃഷ്ണമണികൾ മെല്ലെ ചലിച്ചു..... വീണയെ പുറകോട്ടു നീക്കാൻ ഒരുങ്ങിയ രേവതിയെ സഞ്ജയൻ തടഞ്ഞു.........

വേണ്ട രേവമ്മ...... അവൻ ഇനി ശക്തി ആയി പ്രതികരിക്കില്ല....... അവളുടെ സാമീപ്യം അവൻ അറിയുന്നുണ്ട് അവന്റെ കണ്ണുനീർ കണ്ടോ..... "" അപ്പോഴാണ് എല്ലാവരും ശ്രദ്ധിച്ചത് രുദ്രന്റെ ചെന്നി തടത്തിലൂടെ മിഴിനീർ ഒഴുകി ഇറങ്ങുന്നു........ രുദ്രേട്ട...... """ഞാൻ.... ഞാൻ പറയുന്നത് കേൾക്കാമോ....... വീണ അവന്റെ ചെവിയിലേക്കു ചുണ്ട് ചേർത്തു..............സഞ്ജയൻ നെഞ്ചു ഇടുപ്പോടെ അവന്റെ മുഖത്തേക്കു നോക്കി ഇരുന്നു..... മ്മ്മ്മ്..... """മ്മ്മ് """വാ... വ.................... രുദ്രന്റെ ചുണ്ടുകൾ ചലിച്ചു തുടങ്ങി അവ്യക്തം ആയി വാവ എന്നവൻ പറഞ്ഞു കഴിഞ്ഞിരുന്നു....... ചന്തു... നോക്ക് നമ്മുടെ രുദ്രൻ ഉണർന്നു അവൻ വിളിച്ചത് കണ്ടോ അവന്റെ വാവേ........മോളേ വിളിക്കെടി അവനെ.... സഞ്ജയൻ ആവേശം കൊണ്ടിരുന്നു....... അത് തന്നെ ആയിരുന്നു ചന്തുവിന്റെ അവസ്ഥയും......... വീണ്ടും വീണ്ടും അവൾ വിളിച്ചു കൊണ്ടിരുന്നു.... അവളുടെ കണ്ണ് നിറഞ്ഞൊഴുകി......... ആ കണ്ണുനീർ അവന്റെ മുഖത്തു പതിഞ്ഞു.... വാ.... വ........ വാ.... വ........മെല്ലെ കണ്ണുകൾ വലിച്ചു തുറക്കാൻ അവൻ ശ്രമം തുടങ്ങി.......... പോളകൾ കട്ടി വന്നത് പോലെ അടഞ്ഞു ഇരുന്നു.... എങ്കിലും വാവ എന്ന് വിളിച്ചവൻ കണ്ണ് തുറക്കാൻ പരിശ്രമിച്ചു............ സഞ്ജയൻ അവന്റെ തലക്കു മുകളിൽ ഇരുന്നു ഇരു ചെവിയിലേക്കു മന്ത്രങ്ങൾ ഉരുവിട്ട്.......... വാ......... വേ........ """""ഉറക്കെ വിളിച്ചു കൊണ്ട് ശക്തിയായി ശ്വാസം പുറത്തേക്കു വിട്ടവൻ കണ്ണ് വലിച്ചു തുറന്നു........

ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കു പെട്ടന്നു കടന്നു വന്ന മിഴികൾ വെളിച്ചത്തെ അംഗീകരിക്കാതെ അനുസരണ ഇല്ലാതെ പിടഞ്ഞു........ അതിനെ തരണം ചെയ്തവൻ നോക്കി....... അവന്റെ കണ്ണിലേക്കു തെളിഞ്ഞു വരുന്ന വാവയുടെ മുഖം ചെറുതായ് അവൻ കണ്ടു......... വാവേ..... ""വലതു കൈ പൊക്കാൻ തുനിഞ്ഞത് അത് നിശ്ചലം ആയി തന്നെ കിടന്നു.... ഇടത് കൈ ഉയർത്തി അവളെ മെല്ലെ തൊട്ടാവൻ............ ഒരു പൊട്ടിക്കരച്ചിലൂടെ ആ നെഞ്ചിലേക്കു കിടന്നവൾ....... ഞങ്ങളെ ഒക്കെ അറിയുമോ....... തലക്കു മുകളിൽ നിന്നും എഴുനേറ്റു ചെറു പുഞ്ചിരിയോടെ അവന്റെ അടുത്തേക് വന്നു സഞ്ജയൻ...... സഞ്ജയ.......... """ നിന്റെ രുദ്രേട്ടനെ നിനക്ക് തിരിച്ചു തരും എന്ന് പറഞ്ഞ വാക്ക് ഞാൻ പാലിച്ചു.... സഞ്ജയൻ അത് പറഞു തീരും മുൻപ് വീണ രുദ്രന്റെ മുഖം ആകെ ഭ്രാന്തിയെ പോലെ ചുംബിച്ചു...... അവളുടെ കണ്ണുനീർ വീണു അവന്റെ മുഖം മുഴുവൻ നനഞ്ഞു...... വാ...വേ.... സോ.....റി..... """അവളുടെ മുഖത്തു നോക്കിയത് അവന്റെ കണ്ണ് നിറഞ്ഞൊഴുകി..... മെല്ലെ ആ കണ്ണുകൾ അവളുടെ ഉദരത്തിലേക്കു നീണ്ടു..................... അവൾ ആ ഇടതു കൈ എടുത്തു ഉദരത്തിലേക്കു വെച്ചു.... കുഞ്ഞാ.. """അച്ഛൻ കണ്ണ് ഉണർന്നു..... കുഞ്ഞനെ... കുഞ്ഞനെ വിളിക്കുന്നു..... അവളുടെ വാക്കുകൾ മുറിഞ്ഞു തുടങ്ങി............ ആ കരച്ചിൽ കണ്ട് അവന്റെ ഹൃദയം പിടച്ചു..... ഉദരത്തിൽ മെല്ലെ തഴുകി ആ കൈകൾ അവളുടെ മുഖത്തേക്കു ചെന്നു..... കവിളിൽ തലോടി കണ്ണുകൾ കൊണ്ട് അവളോട്‌ നൂറു ആവർത്തി മാപ്പ് പറഞ്ഞു...........

മിഴികൾ ചുറ്റും പായിച്ചതും നിറഞ്ഞ മിഴികളോടെ തന്നെ നോക്കി നിൽക്കുന്നവരെ കണ്ടു....... കൈ കെട്ടി വേദന കടിച്ചു നിൽക്കുന്ന ചന്തുവിലേക്കു അവന്റ കണ്ണുകൾ പോയി...... ചന്തു....... ""ഞാൻ......... ചത്തില്ലേടാ തെണ്ടീ നീ.... പോയി ചാകാൻ വയ്യാരുന്നോ നാറി നിനക്ക്...... """"അത് വരെ അടക്കി പിടിച്ച കണ്ണുനീരിനെ ഒരു പൊട്ടിക്കരച്ചിലോടെ പുറത്തു വിട്ടവൻ രുദ്രന്റെ നെഞ്ചിലേക്കു കിടന്നു............... ചന്തു........""""""ഡാ... ഇടം കയ്യാൽ ചന്തുവിന്റെ തലയിൽ തലോടി........ ക്ഷ...ക്ഷമിക്കട എ....എ... എന്നോട്..... എന്റെ മുൻപിൽ വേറെ.... വേറെ... വഴി ഇല്ലായിരുന്നു..... രുദ്രൻ ഒരു ഏറ്റു പറച്ചിൽ നടത്തി.... ഇവളെ ഓർത്തോ നീ.. ഇവളുടെ വയറ്റിൽ കിടക്കുന്ന നിന്റെ കുഞ്ഞിനെ ഓർത്തോ നീ.... മറിച് ആയിരുന്നു സംഭവിച്ചത് എങ്കിൽ ഇന്ന് ഇവൾ ജീവനോടെ കാണും എന്ന് നിനക്ക് ഉറപ്പുണ്ടായിരുന്നോ......... ചന്തു വീണയുടെ കൈയിൽ പിടിച്ചു രുദ്രന് മുൻപിലേക്ക് നിർത്തി....... രണ്ടു പേരുടെയും കയിലേക്കു ഇടം കൈ കൂട്ടി പിടിച്ചവൻ...... മാപ്പ് """".....നിറഞ്ഞു വന്ന കണ്ണാലെ മാറി മാറി നോക്കി.......................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story