രുദ്രവീണ: ഭാഗം 89

rudraveena

എഴുത്തുകാരി: മിഴിമോഹന

ചന്തു........""""""ഡാ... ഇടം കയ്യാൽ ചന്തുവിന്റെ തലയിൽ തലോടി........ ക്ഷ...ക്ഷമിക്കട എ....എ... എന്നോട്..... എന്റെ മുൻപിൽ വേറെ.... വേറെ... വഴി ഇല്ലായിരുന്നു..... രുദ്രൻ ഒരു ഏറ്റു പറച്ചിൽ നടത്തി.... ഇവളെ ഓർത്തോ നീ.. ഇവളുടെ വയറ്റിൽ കിടക്കുന്ന നിന്റെ കുഞ്ഞിനെ ഓർത്തോ നീ.... മറിച് ആയിരുന്നു സംഭവിച്ചത് എങ്കിൽ ഇന്ന് ഇവൾ ജീവനോടെ കാണും എന്ന് നിനക്ക് ഉറപ്പുണ്ടായിരുന്നോ......... ചന്തു വീണയുടെ കൈയിൽ പിടിച്ചു രുദ്രന് മുൻപിലേക്ക് നിർത്തി....... രണ്ടു പേരുടെയും കയിലേക്കു ഇടം കൈ കൂട്ടി പിടിച്ചവൻ...... മാപ്പ് """".....നിറഞ്ഞു വന്ന കണ്ണാലെ മാറി മാറി നോക്കി....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ആവേശത്തോടെ വീണയോടും ചന്തുവിനോടും സംസാരിക്കുന്ന രുദ്രനെ സഞ്ജയൻ അല്പം നേരം നോക്കി ഇരുന്നു... അധികം സംസാരിക്കേണ്ട തത്കാലം.... സ്‌ട്രെയിൻ കൊടുക്കാതിരിക്കുന്നതു ആണ് നല്ലത്..... സഞ്ജയൻ രുദ്രന്റെ കണ്ണുകൾ താഴ്ത്തി നോക്കി..... ആ മുടിയിൽ ഒന്നു തഴുകി..... മ്മ്മ്... ""നിശബ്ദം ആയി കൊണ്ട് അടുത്തിരിക്കുന്ന വീണയെ ഇടം കയ്യാൽ വയറിലൂടെ ചുറ്റി കുറച്ചുകൂടി ചേർത്തു.... ആ കൈകൾ മെല്ലെ വയറിലൂടെ അവന്റെ കുഞ്ഞിനെ തഴുകി.... എനിക്ക്.. എനിക്ക് അമ്മയോട് ഒന്നു സംസാരിക്കണം..... ചന്തു ഒന്നു ഫോൺ തരുവോ.. രുദ്രൻ അവനെ ദയനീയം ആയി നോക്കി.... മ്മ്മ്.... വിളിച്ചു കൊടുക്കു ആ അമ്മ എത്രത്തോളം ദുഃഖം കടിച്ചമർത്തിയാണ് വല്യൊത്തു നില്കുന്നത് ...സഞ്ജയൻ പുറത്തേക്കിറങ്ങി...

സഞ്ജയന്റെ വാക്കുകൾ കേട്ടതും ചന്തു ഫോൺ ഡയല് ചെയ്തു രുദ്രന്റെ കൈയിൽ കൊടുത്തു......... അമ്മയും മകനും ഫോണിലൂടെ അല്പം നേരം കരഞ്ഞു....... ഫോൺ വച്ചതും അവൻ ചന്തുവിനെ നോക്കി......... ""ആക്‌സിഡന്റ് ആണെന്നാണ് അവരോട് ഒക്കെ പറഞ്ഞത് അല്ലേ...... അത് നന്നായി...... പക്ഷേ അമ്മായിക്ക് സംശയം ഉണ്ട്... ബുദ്ധിമതി ആണ്..... ചുറ്റും ആരും ഇല്ല എന്ന് ഉറപ്പു വരുത്തി ചന്തു ശബ്ദം താഴ്ത്തി.......... അയാൾ വന്നിരുന്നു.... രുദ്രന്റെ കണ്ണുകൾ ചുമന്നു അതിൽ ദേഷ്യം ഇരച്ചു കയറി.......... ഞാൻ പ്രതീക്ഷിച്ചു എന്നെ അന്വേഷിച്ചാണ് ആ വരവ് അല്ലേ..... മ്മ്മ്... ""അതേ....... മോളൊന്നു പുറത്തേക്കു പോകുവോ ആവണിയുടെ അടുത്ത് പോയിരുന്നോ ഏട്ടന്മാർക് കുറച്ചു സംസാരിക്കാൻ ഉണ്ട്....... ചന്തു പറഞ്ഞതും...... മൂളി കൊണ്ട് വീണ പുറത്തേക്കിറങ്ങി.... രുദ്രൻ കേൾക്കാൻ പാകത്തിന് അവന്റെ ചെവിയോരം ചേർന്നു ചന്തു നടന്നത് വിശദീകരിച്ചു....... സൂക്ഷിക്കണം......... """രുദ്രൻ ചന്തുവിന്റെ കൈയിൽ പിടിച്ചു...... അച്ഛനെയും വല്യൊതെ മറ്റുള്ളവരുടെയും മേലൊരു കണ്ണ് വേണം പിന്നെ സ്വയം ഒരു കരുതലും.....അത് നിങ്ങൾക് രണ്ടു പേർക്കും ബാധകം ആണ്.... രുദ്രൻ അജിത്തിനും താക്കിത് നൽകി...... തത്കാലം കേസ് ക്ലോസ് ചെയ്തത് നന്നായി......... ഞാൻ മിസ്സിംഗ്‌ ആയി തന്നെ തത്കാലം നിൽക്കട്ടെ..... ഒഫിഷ്യൽ റെക്കോർഡ്‌സ്ലും അത് തന്നെ ആയിരിക്കണം.... മ്മ്മ്... ഞങ്ങൾ എന്നാൽ ഇറങ്ങുന്നു .... വീട്ടിൽ ചെന്നിട്ടു വിളികാം......

അവന്റെ തലയിൽ ഒന്നു തലോടി പുറത്തേക്കിറങ്ങിയവർ... വാതുക്കൽ ചെന്നു കൊണ്ട് രുദ്രന് നിറഞ്ഞ പുഞ്ചിരി നൽകി ചന്തു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ചന്തുവേട്ടാ..... .. ""നടുമുറിയിലേക്കു ചെന്ന ചന്തുവിനെ രുക്കു ഓടി വന്നു പുണർന്നു അവൻ ഒന്നും മനസിൽ ആകാതെ നോക്കി..... എന്താടി പെണ്ണേ ഒരു സന്തോഷം.... നിന്റെ കണ്ണേട്ടൻ വിളിച്ചോ.... അതാണോ ഇത്രേം ഇളക്കം... അല്ല.... ""പുതിയ മെമ്പർ വരുന്നതിന്റെ ഇളക്കം... അമ്മയും അപ്പച്ചിയും വീണ്ടും പായസം ഉണ്ടക്കുന്നു പക്ഷേ എനിക്ക് പൊറോട്ടയും പനീർ ബട്ടർ മസാലയും മതി ..... ""... അയ്യടി മോളേ ഇടക്ക് ഇടക്ക് അവൻ പുറത്തു കൊണ്ട് പോയി ഓരോന്ന് വാങ്ങി തന്നു പെണ്ണിന് ശീലം ആയി അതാ... ഇവിടെ ഉള്ള പായസം അങ്ങ് കുടിച്ചാൽ മതി.... അയ്യോ ഇങ്ങനെ ഒരു പൊട്ടൻ..... നിങ്ങളെ ആരാ കളക്ടർ ആക്കിയത്.... മനുഷ്യ നിങ്ങൾ ഒരു അച്ഛൻ ആകാൻ പോകുന്നു...... ങ്‌ഹേ """.... സത്യമോ.... ചന്തുവിന്റെ മുഖത്തു സന്തോഷകണ്ണുനീർ വന്നു....... അതേടാ......മോനെ """ തങ്കുവും ശോഭയും നടുമുറിയിലേക്കു വന്നു..... എന്റെ പെണ്ണേ നീ അവനെ ഒന്നു വിട് അവൻ അവളെ ഒന്നു പോയി കാണട്ടെ ആദ്യം... ശോഭ പറഞ്ഞതും രുക്കു ഒന്നു കൂർപ്പിച്ചു നോക്കി.....എന്റെ പൊറോട്ട..... മേടിച്ചു തരാം...... പോരെ.... """"അവളുടെ കവിളിൽ ഒന്നു തട്ടി മുകളിലേക്കു ഓടി കയറിയവൻ..... മീനു..... """കട്ടിലിൽ ഇരുന്ന അവളുടെ അടുത്തേക് ഓടിചെന്നവൻ മുട്ടുകാലിൽ താഴെ ഇരുന്നു...... സത്യാണോ..... "" മ്മ്മ്...

"""" എവിടെ ഞാൻ ഒന്നു തൊട്ടോട്ടെ.... മെല്ലെ അവളുടെ സാരി തുമ്പ് വകഞ്ഞു നഗ്നമായ വയറിൽ ചുണ്ട് അമർത്തി.... അമ്മക് മുൻപേ അച്ഛന്റെ മുത്തം ആ കുഞ്ഞ് ഏറ്റു വാങ്ങി............ മീനു നാണം കൊണ്ട് മുഖം പൊത്തി...... എനിക്ക്.... എനിക്ക് സന്തോഷം സഹിക്കാൻ ആവുന്നില്ല.... എന്നെയും എന്റെ രുദ്രനെയും പോലെ ഒരുമിച്ചു വളരണം ഞങ്ങളുടെ മക്കൾ.... പരസ്പരം കൂട്ടായി......... താങ് ആയി തണൽ ആയി വളരണം അവർ..........ഒന്നു ഉയർന്നു പൊങ്ങി മീനുവിന്റെ നെറുകയിൽ സിന്ദൂര രേണുകളിൽ അധരം ചേർത്തവൻ....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ചന്തു...... മോനെ..... ദുർഗ അവനു അരികിലേക്ക് വന്നു..... ബാൽക്കണിയിൽ ഇരുന്നു ഫയലുകൾ നോക്കുകയാണ് അവൻ.... മീനു തോട്ടു അടുത്ത് ഇരുപ്പുണ്ട്...... ദുർഗയെ കണ്ടതും ഇരുവരും എഴുനേറ്റു.... ഇന്ന് ഞാൻ മനസ്‌ അറിഞ്ഞു സന്തോഷിച്ച ദിവസം ആണ്... എന്റെ മോൻ ജീവിതത്തിലേക്കു തിരിച്ചു വരുമ്പോൾ ഇരട്ടി മധുരം പോലെ എനിക്ക് ഒരു ചെറുമകനോ മകളോ കൂടി വരുന്നു......... മീനുവിന്റെ നെറുകയിൽ ഒന്നു തലോടി അയാൾ.......... എന്ത് ആവശ്യം ഉണ്ടെങ്കിലും പറയാൻ മടിക്കരുത്............ മ്മ്.... ""അവൾ തലയാട്ടി...... രുദ്രനെ വിളിച്ചു പറഞ്ഞോ ചന്തു... ഇത്‌ അവനു കൂടുതൽ സന്തോഷം ആകും........ എനിക്ക് എന്റെ മോനെ ഒന്നു കൂടെ കാണണം എന്നുണ്ട് പക്ഷെ വേണ്ട ഞാൻ ആയിട്ടു എന്റെ മക്കൾക്കു ഒരു ആപത്തു വരാൻ പാടില്ല........... ഒരു ദുരന്തം താങ്ങാൻ എനിക്ക് കഴിയില്ല.............

ഞാൻ ജീവനോടെ ഇരിക്കുമ്പോൾ എന്റെ മക്കളെ ആയുസൊടെ കാണണം എനിക്ക്..... ചന്തുവിന്റെ തോളിൽ പിടിച്ചു കൊണ്ട് അവന്റെ മുഖത്ത് നോക്കാതെ കണ്ണ് നിറച്ചയാൾ പുറത്തേക്കിറങ്ങി...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദിവസങ്ങൾ മുന്പോട്ട് പൊയ്ക്കൊണ്ടിരുന്നതിനൊപ്പം രുദ്രന്റെ ചികിത്സയും മുൻപോട്ടു പോയി..... ഏറിയ സമയവും അറക്കുള്ളിൽ ആണ് അവനും സഞ്ജയനും ചികിൽസയുടെ ഭാഗം ആയി.. അവിടെ മറ്റുള്ളവരുടെ സന്ദർശനം പാടെ നിഷേധിച്ചു....... രുദ്രന്റെ കയ്യിലേക്ക് സഞ്ജയൻ മന്ത്രങ്ങൾ അടങ്ങിയ താളിയോല നൽകി......... ഇത്‌ ഹൃദിസ്‌തം ആകണം എങ്കിൽ നാൽപത്തിയൊന്ന് ദിവസം രുദ്രൻ കഠിനം ആയ വ്രതം അനുഷ്ടിക്കണം.... പക്ഷേ ഈ സാഹചര്യത്തിൽ അത് രുദ്രന് കഴിയില്ല..... തലയിലെ ഞരമ്പുകൾ കുറച്ചു കൂടി ബലവത്താകാൻ ഉണ്ട് ഒരു രണ്ടു ആഴ്ച കൂടി അതിനായി എനിക്ക് സമയം അനുവദിക്കണം..... അവന്റെ വലത്തെ കാല് നെയ്യ് പോലുള്ള ഔഷധം ചേർത് ഉഴിഞ്ഞു സഞ്ജയൻ........... . രുദ്രൻ ഇടം കൈ കൊണ്ട് തെന്നിച്ചു ഓരോ താളിയോലകൾ നോക്കി.......... സംസ്കൃതം ആണ് ....അറിയാൻ വഴി ഇല്ല.... ഞാൻ അത് പഠിപ്പിച്ചു തരും ഈ അറക്കുള്ളിൽ... ആ നാൽപത്തിയൊന്ന് ദിവസം കൊണ്ട് മന്ത്രം ഹൃദിസ്ഥം ആകുന്നതിനു ഒപ്പം നിന്റെ വലതു ഭാഗത്തിന് ജീവൻ തിരികെ വരും....... രുദ്രൻ സഞ്ജയനെ സംശയത്തോടെ നോക്കി...... ഈ വലതു ഭാഗം അത് എനിക്ക് ആ മഹേശ്വരൻ തന്നത് ആണ്......

മനസിലായില്ല അല്ലേ.... പറയാം.... ഇപ്പോൾ രുദ്രന് ജീവൻ തിരികെ ലഭിച്ചു കാലിനു മാത്രം ഒരു ഫ്രാക്ചർ ആണെങ്കിൽ സാധാ ഒരു ചികിത്സയിലൂടെ രുദ്രന് എഴുനേറ്റ് നടക്കാൻ കഴിയും... പക്ഷേ ഇന്ന് മറ്റുള്ളവരുടെ മുൻപിൽ ശരീരം ഭാഗീകം ആയി തളർന്നു കിടക്കുന്ന രുദ്രൻ ആണ്.... അതിനുള്ള പ്രത്യേക ചികിത്സാ ആണ് ഇവിടെ നടക്കുന്നത്...... പക്ഷേ നമുക്ക് അത് വെറും ഒരു ട്രീറ്റ്മെന്റ് മാത്രം അല്ല...... ആ മന്ത്രങ്ങൾ ഹൃദിസ്‌തം ആക്കാൻ ഉള്ള മാർഗം കൂടി ആണ്..... സഞ്ജയൻ രുദ്രനെ നോക്കി.... മനസ്സിൽ ആയി.... എനിക്ക് ഏല്ലാം അറിയാം... തളര്ന്ന വലതു കൈ ഇടം കയ്യാൽ ഉയർത്തി ശരീരത്തിലേക്കു വച്ചവൻ...... നാൽപത്തിയൊന്ന് ദിവസവും രുദ്രൻ ഈ അറയിൽ ആയിരിക്കും...പുറം ലോകവുമായി യാതൊരു ബന്ധവും നിനക്ക് പാടില്ല... നാല്പത്തിയൊന്നാം ദിവസം മന്ത്രങ്ങൾ പഠിച്ചു പുറത്തിറങ്ങുന്ന രുദ്രൻ പൂർവാധികം ശ്കതൻ ആയിരിക്കും..... ആ നാൽപത്തിയൊന്ന് ദിവസം വീണ വല്യൊത്തു നിൽക്കണം കാരണം സ്ത്രീ സുഖം പാടില്ല...... ചെറു സ്പർശം പോലും അരുത്... തെറ്റായ ഒരു നോട്ടം പോലും പാടില്ല... മനസ് ഏകാഗ്രം ആയിരിക്കണം........ താൻ തന്നെ വീണയെ പറഞ്ഞു മനസ്സിൽ ആക്കണം..... അവളോട് ഞാൻ പറഞ്ഞോളാം.... എന്നെ മനസിലാക്കാൻ എന്റെ പെണ്ണിന് അല്ലാതെ ആർക്കു കഴിയും..... താളിഓല വശത്തേക്കു വച്ചവൻ ചിരിച്ചു....... പതുക്കെ ചിലതൊക്കെ എനിക്ക് രുദ്രനിൽ നിന്നും ചോദിച്ചു അറിയാൻ ഉണ്ട്...ഒരുപാട് സമയം ഉണ്ടല്ലോ നമ്മുടെ മുൻപിൽ.....

സഞ്ജയന്റെ ഉള്ളിൽ കുറുമൻ എന്ന നിഗൂഡത നിറഞ്ഞു അതിനൊരു ഉത്തരം കണ്ടെത്തേണ്ടത് അനിവാര്യം ആയി തീർന്നിരുന്നു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 സഞ്ജയൻ പറഞ്ഞ ചികിത്സാവിധിയുടെ പൊരുൾ രുദ്രൻ വീണയെ പറഞ്ഞു മനസിൽ ആക്കിയിരുന്നു .... ആദ്യം കണ്ണ് നനയിച്ചു എങ്കിലും അവനു വേണ്ടി എന്തും സഹിക്കാൻ ഉള്ള പ്രാപ്‌തി അവൾ നേടിയിരുന്നു... നാളെ ഞാൻ ആ അറയിലേക്കു കയറും പിന്നെ നീണ്ട നാൽപത്തിയൊന്ന് ദിവസത്തെ വ്രതം...... ചന്തു വൈകിട്ടോടെ വന്നു നിന്നെയും ആവണിയെയും കൊണ്ട് പോകും....... രുദ്രൻ അവളുടെ നെറുകയിൽ ചുണ്ട് അമർത്തി മുടിയിഴകളെ തലോടി...... രുദ്രേട്ട....... ""അവന്റെ ഇടം നെഞ്ചിലേക്ക് ഒന്നു കൂടി ചേർന്നു കിടന്നു കൊണ്ട് വലം കൈ മുകളിൽ നിന്നും താഴേക്കു തിരുമ്മിയവൾ............ ജീവനില്ല പെണ്ണേ അതിനു..... ഒരു വശത്തെ ജീവൻ താൽക്കാലികം ആയി പണി മുടക്കിയിരിക്കുവല്ലേ നീ അതിനെ ഇങ്ങനെ സ്നേഹിക്കാതെ .... അവൻ കുറുമ്പൊടെ അവളുടെ തലയിൽ തലോടി..... കണ്ണുനിറച്ചവൾ തല ഉയർത്തി അവനെ നോക്കി...... എന്തിനാ എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നത്..... ഇങ്ങനെ ഒന്നും പറയാതെ...... രുദ്രൻ അവളുടെ കണ്ണുകളിലേക്കു നോക്കി....കുറച്ചു ദിവസം കൊണ്ട് പെണ്ണ് വല്ലാതെ ആയിരുന്നു.... കൺതടങ്ങളിൽ കറുപ്പ് രാശി പടർന്നു... ക്ഷീണിച്ചു കവിൾ ഉള്ളിലേക്കു ഒട്ടിയത് പോലെ.......നേരം വണ്ണം അവൾ ഭക്ഷണം കഴിക്കുന്നില്ല എന്നു മനസ്സിൽ ആയി....

ആ മുഖം കാണും തോറും ഇടതു ഭാഗവും മരവിക്കും പോലെ തോന്നിയവന്.... വാവേ..... ""നീ നേരത്തു കാലത്തും ആഹാരം ഒന്നും കഴിക്കുന്നില്ലേ ..... വല്ലാതെ ആയല്ലൊ എന്റെ മോള്.......... കണ്ണ് തുറന്നപ്പോൾ തൊട്ടു എന്റെ കുട്ടിയെ ഈ കോലത്തിൽ അല്ലേ ഞാൻ കാണുന്നത് സഹിക്കാൻ പറ്റുന്നില്ല പെണ്ണേ..... അവന്റെ നഗ്നമായ നെഞ്ചിൽ ചുണ്ട് അമർത്തിയവൾ ഒന്നു ചിരിച്ചു... ഈ പറയുന്ന ആളോ.... കണ്ണ് തുറക്കും വരെ നാവിൽ ഇറ്റിച്ചു തരുന്ന വെള്ളം അല്ലായിരുന്നോ ജീവൻ നിലനിർത്തിയത്...... അപ്പോൾ എനിക്ക് നേരാം വണ്ണം കഴിക്കാൻ തോന്നുവോ..... നമ്മുടെ കുഞ്ഞന് വിശക്കില്ലേ......... അവനെ ഓർത്തില്ലേ നീ..... അവനു ഉള്ളത് കൊടുത്തിരുന്നു... അവന് മാത്രം ഉള്ളത് കഴിച്ചു........ ഇപ്പോഴും അങ്ങനെ തന്നെ..... അവനെ ഓർത്ത് മാത്രമാ രുദ്രേട്ട ഞാൻ ജീവനോടെ ഇരുന്നത്...... എന്നാൽ അച്ഛന് ഉള്ളത് കൂടി താ..... നാൽപത്തിയൊന്ന് ദിവസം മിണ്ടാതെയും കാണാതെയും ഇരിക്കണം.........ചുണ്ടൊന്ന് നനച്ചു അവളെ നോക്കി.......... അവന്റെ നെഞ്ചിൽ നിന്നും ഉയർന്നു പൊങ്ങി രണ്ടു കൈ കൊണ്ട് കവിൾത്തടം കൂട്ടി പിടിച്ചു ആ ചുണ്ടിലേക്കു ചൊടികൾ ചേർത്തവൾ.... രണ്ടുപേരുടെയും മിഴികൾ പ്രണയപരാവേശത്തിൽ കൂമ്പി അടഞ്ഞു... തന്റെ ഇണയെ കിട്ടിയ സന്തോഷത്തിൽ ആ അധരങ്ങൾ മതി മറന്നു... അവളുടെ അധരത്തിലേ ചെറു ചൂട് കൊതിയോടെ നുകർന്നവൻ... നാവിലേക്ക് ഇറ്റു വന്ന ചോരയുടെ രുചിയറിഞ്ഞപ്പോൾ രണ്ടുപേരും കിതച്ചു കൊണ്ട് അടർന്നു മാറി.......

രുദ്രന്റെ തോളിനു ഇരുവശം രണ്ടു കൈ ചേർത്തു അവന്റെ മുഖത്തേക്കു കിതപ്പോടെ നോക്കി കിടന്നപ്പോൾ നാണം കൊണ്ട് കവിൾത്തടം മുഴുവൻ ചുവപ്പ് രാശി വീണു ... .... ചുണ്ടിനു മുകളിൽ പടർന്ന വിയർപ്പു കണത്തെ അവൻ ഇടം കൈ കൊണ്ടു തുടച്ചു നീക്കി കൊടുത്തു... .......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ചന്തുവിന്റെ കൂടെ പോകാൻ തയാറായി രുദ്രന്റെ മുറിയിലേക്കു വരുമ്പോൾ തളർന്നു വീഴാതെ ഇരിക്കാൻ ചന്തുവിനെ മുറുകെ പിടിച്ചവൾ..... നമുക്ക് തിരിച്ചു പിടിക്കേണ്ടെ പഴയ രുദ്രനെ.... നാൽപത്തിയൊന്ന് ദിവസം കണ്ണടച്ചു തുറക്കും മുൻപ് പൊഴിഞ്ഞു പോകും... എന്റെ മോള് തളരരുത് നിന്റെ പ്രാർത്ഥന ആണ് അവന്റെ ബലം.... കരഞ്ഞു കൊണ്ട് അവനോട് യാത്ര ചോദിക്കരുത്... അകത്തേക്കു കടക്കുമ്പോൾ ചന്തു അവൾക് വേണ്ട ഉപദേശം കൊടുത്തു കൊണ്ടിരുന്നു... ഒരുങ്ങിയോ പോകാൻ..... """"ചോദിക്കുമ്പോൾ രുദ്രന്റെ നെഞ്ചൊന്നു വിങ്ങി..... മ്മ്മ്.... """അവനു അരികിലേക്ക് നീങ്ങിയവൾ.... ആ കട്ടിലിലേക്കു ഇരുന്നു....... കണ്ണിലേക്കു ഇമ വെട്ടാതെ നോക്കി..... രേവമ്മ ഇവളോട് സമയത്തിന് ആഹാരം കഴിക്കാൻ പറയണം... നിർബന്ധിച്ചു കൊടുക്കണം എന്റെ വഴക്കാളിക്ക്..... പിന്നെ... പിന്നെ ചന്തു ഡാ ചെക്കപ്പ് ഒക്കെ കൃത്യം ആയി നടത്തണം.... ഞാൻ... ഞാൻ... അടുത്തില്ല എന്ന് കരുതി ഒരു....ഒരു... കുറവും എന്റെ കൊച്ചിന് വരുത്തരുത്........ രുദ്രന്റെ തൊണ്ട ഇടറി..... കരയരുത് എന്ന് കരുതിയിരുന്ന അവന് അവനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല....

വീണയെ വലിച്ചു നെഞ്ചിലേക്കു ഇട്ടവൻ കരഞ്ഞു പോയി...... ഇത്‌ കൊള്ളാമല്ലോ.... നിന്റെ മുൻപിൽ കരയാൻ പാടില്ല എന്നു ഉപദേശിച്ചു കൊണ്ട് ആണ് അവളെ ഇങ്ങോട്ടു കൊണ്ട് വന്നത്..... ഇതിപ്പോൾ നീ ആണല്ലോ കരയുന്നത്......... ചന്തു അവന്റെ നെറുകയിൽ തലോടി........ നിങ്ങളെ... നിങ്ങളെ ആരെയും കാണാതെ ആ...ആ... ഇരുട്ടു മുറിയിൽ..... ഞാൻ പുറത്തു ഇറങ്ങുമ്പോൾ എന്റെ കുഞ്ഞൻ കുറച്ചു കൂടി വലുത് ആകും അല്ലേ..... രുദ്രൻ അവളുടെ അണിവയറിൽ തൊട്ടു....... രേവമ്മ വായോ നമുക്ക് പുറത്തു നിൽകാം അവർ സംസാരിച്ചിട്ട് വരട്ടെ....... ഡാ ഞാൻ ഇറങ്ങുന്നു നിന്നെ കാണാൻ കഴിയില്ല എങ്കിലും എല്ലാ ആഴ്ചയിലും ഇരികത്തൂർ മനയിൽ ഞാൻ കാണും........ അവന്റെ ഇടം കൈയിൽ ചന്തു തലോടി.... മുൻപോട്ടു നടന്നത് ആ കൈയിൽ പിടിത്തം ഇട്ടു രുദ്രൻ...... എന്തെ..... ""ചന്തു തിരിഞ്ഞു നിന്നു...... മീനൂട്ടിക് ഈ ഏട്ടന്റെ വക ഒരു സമ്മാനം വാങ്ങി കൊടുക്കണം... അവൾക്കു...അവൾക്കു.... ആ ഒരു പാദസരം ആയിക്കോട്ടെ നാളെ തന്നെ വാങ്ങി കൊടുക്കണേ...... കൊടുക്കാം.... ""ആ കൈയിലേക്ക് മറു കൈ കൂടി ചേർത്തു രുദ്രനായി പുഞ്ചിരി സമ്മാനിച്ചവൻ പുറത്തേക്കിറങ്ങി...... വാതുക്കൽ ചെന്നു രണ്ടു കൈ കൊണ്ട് മുഖം പൊത്തി കരഞ്ഞു...... വാവേ........ """എനിക്ക് എന്റെ കുഞ്ഞനെ ഒന്നു ഉമ്മ വയ്ക്കണം... തല ഉയർത്താൻ ആയി ശ്രമിച്ചവൻ.... പരാജയപെട്ടു പുറകിലേക്കു കിടന്നു...... വീണ മെല്ലെ അവന്റെ മുഖത്തിനു സമീപം ഉദരം ചേർത്തു കൊടുത്തു......

ആ മുഖം കൈകൾ കൊണ്ട് വയറിലേക്കു അടുപ്പിച്ചു............ കുഞ്ഞാ...... """അച്ഛൻ പെട്ടന്നു വരും എന്റെ മോനെയും അമ്മയെയും കെട്ടി പിടിച്ചു കിടക്കാൻ.... അച്ഛൻ വരുമ്പോൾ എന്റെ കുഞ്ഞൻ കുറെ കൂടി വളരണം...... ഇടം കൈ ഇടുപ്പിൽ ചുറ്റി ആ വയറിൽ മുഖം അമർത്തി ചുംബനങ്ങൾ കൊണ്ടു മൂടി........ പതിയെ അവന്റെ പെണ്ണിലേക്കും ആ പ്രണയം നീണ്ടു..... അവളുടെ മുഖം ആകെ ചുംബിച്ചു..... അവൾ തിരിച്ചും..... പോയി വാ...... നല്ല കുട്ടി ആയിരിക്കണം.. അപ്പച്ചിയുടെ കൂടെ താഴെ മുറിയിൽ കിടന്നാൽ മതി... എപ്പോഴും മുകളിലേക്കു ഓടാൻ നിൽക്കരുത്.... മ്മ്മ്ഹഹ """"അവളുടെ കവിളിൽ വാത്സല്യത്തോടെ തലോടിയവൻ..... രുദ്രേട്ട.... """വാവ വിഷമിക്കില്ല... രുദ്രേട്ടനു വേണ്ടി ജനിച്ചത് ആണ് ഞാൻ....""" രുദ്രന്റെ പെണ്ണ്...... പ്രാർത്ഥനോയോടെ കാത്തിരിക്കും ഞങ്ങൾ രണ്ടു പേരും...... അവന്റെ ചുണ്ടിൽ ചുണ്ട് ചേർത്തവൾ ഒന്നു ചുംബിച്ചു..... വാതുക്കൽ ചെന്നു തിരിഞ്ഞു നോക്കുമ്പോൾ ആ കണ്ണിൽ പതിവില്ലാത്ത തിളക്കം അവൻ കണ്ടു അതിൽ എരിയുന്ന അഗ്നി ആണെന്നവൻ തിരിച്ചറിഞ്ഞു........

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കാറിന്റെ അടുത്ത് വരെ അവരെ അനുഗമിച്ചു ഉണ്ണിയും വന്നു ഒരു കയ്യിൽ തടി കൊണ്ടുള്ള ഊന്നു വടിയിൽ ദേഹം ബാലൻസ് ചെയ്തവൻ തനിയെ നടന്നു....... ചന്തു കണ്ണ് നിറഞ്ഞവനെ നോക്കി....... ഞാൻ വരും.... ഉടനെ നിന്നെ കൂട്ടി കൊണ്ട് പോകാൻ..... വേണ്ട ചന്തുവേട്ടാ.... ""നാൽപത്തിയൊന്ന് ദിവസം എന്റെ രുദ്രേട്ടനു വേണ്ടി ആ അറക്കു പുറത്തു ഞാൻ കാവൽ നില്കും......... സഞ്ജയൻ ആ വാക്കുകളെ സസൂഷ്മം വീക്ഷിച്ചു... നന്ദി കേശന്റെ അനുഗ്രഹം കൂടെ ഉള്ള ഉണ്ണി....അവൻ അറിയാതെ അവനിൽ നിന്നും വന്ന വാക്കുകൾ.... അതേ കാവൽക്കാരൻ തന്നെ...... ആ സംഹാര മൂർത്തിക് കാവൽ നിൽക്കാൻ ഈ കാലുകൾ ഇനിയും ശക്തി പ്രാപിക്കട്ടെ..... കഴുത്തിലെ രക്ഷയിൽ പിടിച്ചവൻ പ്രാർത്ഥിച്ചു...... ആവണിയുടെ കവിളിൽ ഒന്നു തലോടി പോയി വരാൻ അനുവാദം കൊടുത്തവൻ പുറകോട്ടു നടന്നു.... അവന്റെ പാദങ്ങൾ അവന്റെ നിയന്ത്രണത്തിന് അതീതം ആയി പോയത് ആ കാലഭൈരവന്റെ ശില്പത്തിലേക്കു ആയിരുന്നു..... ഊന്നു വടിയിൽ ശരീരം ബാലൻസ് ചെയ്തു ആ ശില്പത്തിലേക്കു നോക്കി നിന്നവൻ......... അപ്പോഴും ആ മുത്ത്‌ അതിനുള്ളിൽ നിന്നും പുറത്തേക്കു ചാടാൻ വീർപ്പു മുട്ടി കൊണ്ടിരുന്നു.........................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story