രുദ്രവീണ: ഭാഗം 94

rudraveena

എഴുത്തുകാരി: മിഴിമോഹന

കുളി കഴിഞ്ഞു വന്നു ടേബിളിൽ അയൺ ചെയ്തു വച്ചിരിക്കുന്ന യൂണിഫോമിൽ ഒന്ന് തഴുകി രുദ്രൻ......കൈയിൽ എടുത്തു അതിലേ നക്ഷത്രം നോക്കി നിന്നു........ ഇതെന്താ രാവിലെ യൂണിഫോം ഇടാതെ കൈയിൽ പിടിച്ചു സ്വപ്നം കാണുവാണോ...... ........വീണ അകത്തേക്കു വന്നു... ഏയ് ഒന്നുമില്ല പെണ്ണേ ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു നിന്നത് ആണ്.... തിരിച്ചു ഈ യൂണിഫോമിൽ കയറാൻ കഴിയും എന്നൊരു ഉറപ്പ് ഇല്ലായിരുന്നു അന്ന് ഇവിടെ നിന്നും പുറപ്പെടുമ്പോൾ....... ഓരോന്ന് പറഞ്ഞു കൊണ്ടു രുദ്രൻ യൂണിഫോം ധരിച്ചു കണ്ണാടിയിൽ ഒന്ന് നോക്കി...... എന്തൊക്കെയാ രുദ്രേട്ട ഈ പറയുന്നത് അത്‌ ഒന്നും ഓര്മിപ്പിക്കാതെ എനിക്ക് വിഷമം ആകും അവളുടെ കണ്ണൊന്നു നിറഞ്ഞു ...... അയ്യോടാ ഞാൻ ചുമ്മ പറഞ്ഞത് അല്ലേടി പൊന്നു... ഒരു കയ്യ് വയറിൽ പിടിച്ചു മറുകൈ കഴുത്തിനു പുറത്തു കൂടി ചേർത്ത് അവളുടെ ചൊടികളിൽ ഒന്ന് ചുംബിച്ചു.....

വല്യ പുന്നാരം ഒന്നും വേണ്ട......ഓരോന്ന് പറഞ്ഞൂ വിഷമിപ്പിക്കും എന്നിട്ട് ഇങ്ങനെ പുന്നാരിക്കാൻ വരും...... ഒന്ന് ചിരിച്ചു കൊണ്ട് ക്യാപ് എടുത്തു തലയിൽ വച്ചവൻ.... ചന്തു റെഡി ആയോ.... """" ചന്തുവേട്ടൻ റെഡി ആയി ഭക്ഷണം കഴിച്ചു കഴിഞ്ഞു താഴെ ഇരുപ്പുണ്ട്...... നിങ്ങൾ ഒരുമിച്ചാണോ ഇന്ന് പോകുന്നത്..... മ്മ്മ്മ്..... തിരുവനന്തപുരത്തു പോകണം ലോങ്ങ്‌ ലീവ് അല്ലേ അതിന്റർ കുറച്ചു ഫോര്മാലിറ്റിസ് ഉണ്ട്.... അജിത് കൂടെ ഉണ്ട്..... നീ വാ നമുക്ക് താഴോട്ടു പോകാം..... അവളുടെ കൈ പിടിച്ചതും ആ കൈയിൽ പുറകോട്ടു വലിച്ചവൾ... മ്മ്മ്.... എന്തെ.....? തിരിഞ്ഞു നിന്നു പുരികം ഉയർത്തി നോക്കി രുദ്രൻ... അയാൾ കാണില്ലേ അവിടെ ആ വിനയൻ അങ്കിൾ....ഏട്ടനെ ചന്തുവേട്ടനെ അയാൾ എന്തെങ്കിലും ചെയ്താലോ.... എനിക്ക് പേടി ഉണ്ട്... ഹഹഹ... ""ഇനി പേടിക്കാൻ പോകുന്നത് അയാൾ ആണ് വിനയ ചന്ദ്രൻ... അയാളെ കാണാൻ തന്നെ ആണ് ഞാൻ പോകുന്നത്...... രുദ്രൻ പല്ല് ഞറുക്കി.....

കണ്ണിൽ രോഷം കത്തി........ അവളുടെ കൈ പിടിച്ചു താഴേക്കു ചെല്ലുമ്പോൾ ചന്തു നടുമുറിയിൽ പത്രം വായിക്കുന്നുണ്ട്....... എന്താടാ രാവിലെ തന്നെ പത്രം അരച്ച് കലക്കുവാണോ..... മീനു കഴിക്കാൻ ഒന്നും കൊടുത്തില്ലേ ഇവന്..... രുദ്രൻ തമാശയോടെ ഡൈനിങ് ടേബിളിൽ ഇരുന്നു..... കഴിച്ചിട്ട് ഇരിക്കുവാ രുദ്രേട്ട..... കുറെ നേരം ആയി ആ പത്രം നോക്കി ആലോചനയിൽ മുഴുകുന്നു..... മീനു ചിരിച്ചു കൊണ്ട് ഒരു ഗ്ലാസ് ചായ ചന്തുവിന് കൊടുത്തു...... എന്താടാ സീരിയസ് ആയിട്ടുള്ള ന്യൂസ്‌ വല്ലോം ആണോ നിന്റെ തലയിൽ കൂടി ആവി പറക്കാൻ രുദ്രൻ കഴിച്ചു കൊണ്ട് ചന്തുവിനെ നോക്കി....... മ്മ്മ്.... നീ കഴിച്ചിട്ടു വാ ഞാൻ പുറത്തുണ്ട്...... ചന്തു പത്രം മടക്കി കൈയിൽ വെച്ചു പുറത്തേക്കു ഇറങ്ങി.... ഇവന് ഇതെന്തു പറ്റി........ """രുദ്രൻ കൈ കഴുകി പെട്ടന്ന് തന്നെ ചെന്നു....... വണ്ടിയിൽ കയറി ട്രിവാൻഡ്രം വരെ ലോങ്ങ്‌ ട്രിപ്പ്‌... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 എന്താടാ ചന്തു....നീ രാവിലെ തന്നെ ആകെ മൂഡ് ഓഫ് ആണല്ലോ....... ദാ നോകിയെ..... പത്രം അവനു നേരെ നീട്ടി..... വിനയന്റെ നേതൃത്വത്തിൽ നടക്കാൻ പോകുന്ന സമൂഹ വിവാഹം.......

അൻപതു അനാഥ പെൺകുട്ടികൾക്ക് മംഗല്യ ഭാഗ്യം നൽകാൻ ആഭ്യന്തര മന്ത്രിയുടെ നേതൃത്തിൽ നാടൊരുങ്ങുന്നു....... രുദ്രൻ ആ പത്രം മടിയിൽ വെച്ചു മീശ ഒന്ന് കടിച്ചു...... ഇത്‌ ഒരു വലിയ ചതിയുടെ ഭാഗം ആണ് രുദ്ര... അയാൾ ഇതിൽ ഗൂഢമായ ഒരു ലക്ഷ്യം മുൻപിൽ കണ്ടിട്ടുണ്ട്..... നമ്മുടെ അറിവ് ശരിയാണെങ്കിൽ ഈ പെൺകുട്ടികൾ അവരെ വിലക് എടുത്തു കഴിഞ്ഞു അയാൾ..... ചന്തു അവനെ ഒന്ന് നോക്കി... അതേ...... """താമസിയാതെ ഇവർ നാട് കടത്തപെടും വിവാഹം ഒരു പ്രഹസനം മാത്രം ജനങ്ങളുടെ കണ്ണ് മൂടി കെട്ടാൻ ഉള്ള അടവ്........അനാഥർ അല്ലേ അവർക്ക് എന്ത് സംഭവിച്ചാലും ചോദിക്കാൻ ആളു വരില്ലലോ.... അത്‌ തന്നെ ആണല്ലോ ആ പാവം മംഗള ദേവിക്കും സംഭവിച്ചത് ...... അപ്പോൾ നമ്മൾ അധികം വൈകിച്ചു കൂടാ..... കാര്യങ്ങൾ ഫാസ്റ്റ് ആക്കണം... രുദ്രൻ പല്ല് കടിച്ചു......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

DGP ഓഫീസിൽ നിന്നും ലീവ് ക്യാൻസൽ ചെയ്യുന്ന ഫോര്മാലിറ്റിസ് പൂർത്തി ആക്കി രുദ്രൻ പുറത്തേക്കു വന്നു...... ക്യാബിനു മുൻപിൽ ഉള്ള കോറിഡോർ വഴി രുദ്രനും ചന്തുവും അജിത്തും മുൻപോട്ടു നടന്നു...... വിനയൻ നടത്താൻ ഇരിക്കുന്ന സമൂഹ വിവാഹം ആണ് അവരുടെ ചർച്ച.............. മുൻപോട്ടു നോക്കിയതും രുദ്രന്റെ കണ്ണുകൾ കുറുകി അതിൽ പക ആളി കത്തി..... അവൻ ഒരുനിമിഷം നിന്നു...... എന്താടാ.....? ചന്തു അവനെ നോക്കി അവന്റെ കണ്ണുകൾ തറഞ്ഞ ഭാഗത്തെക് മിഴികൾ പോയി...... ചന്തു ഒന്ന് ഞെട്ടിതരിച്ചു........ വിനയൻ...... """രുദ്രന്റെ പ്രതികരണം എങ്ങനെ ആകും കാവിലമ്മേ.... ഇവിടെ വച്ചൊരു ഇഷ്യൂ അത്‌ ഉണ്ടാകാൻ പാടില്ല.... ചന്തുവും അജിത്തും രുദ്രന്റർ മുഖത്തേക്കു നോക്കി........ ആ ചുണ്ടുകളിൽ വിരിയുന്ന പുഞ്ചിരി കണ്ട് രണ്ടു പേരും ശ്വാസം വലിച്ചു വിട്ടു.......... വിനയൻ ഞെട്ടി തരിച്ചു നിന്നു പോയി...... അയാൾ വെട്ടി വിയർത്തു നെഞ്ചിടുപ്പു ക്രമാതീതം ആയി ഉയർന്നു........... രുദ്രൻ...... """ഇവൻ എങ്ങനെ..... അത്‌ യൂണിഫോമിൽ...... അവന്റെ ശരീരം കാട്ടു ജന്തുക്കൾ വലിച്ചു കീറി കാണും എന്നാണ് പ്രതീക്ഷിച്ചതു....

ദുർഗയെ പറ്റിക്കാൻ പേരിനൊരു അന്വേഷണവും..........കാലുകൾ മുൻപോട്ടു പോകാതെ വിറച്ചായാൾ നിന്നു.......... രുദ്രൻ പുഞ്ചിരിയോടെ അയാളുടെ അടുത്തേക് ചെന്നു മുഖത്തിനു നേരെ മുഖം ചേർന്നു..... ""പ്രേതം അല്ലടോ..... വെട്ടി ഇട്ടാലും മുറി കൂടും ഈ രുദ്രൻ...... തിരിച്ചു വന്നിരിക്കുന്നു രുദ്രപ്രസാദ്‌ IPS.... തന്റെ അടിവേര് ഇന്ന് മുതൽ ഇളകി തുടങ്ങും....വിനയ ചന്ദ്രന്റെ കൗണ്ട് ഡൌൺ തുടങ്ങി """""......അയാൾ കേൾക്കാൻ പാകത്തിന് അത്രയും പറഞ്ഞു മുന്പോട്ട് നടന്നു രുദ്രൻ....... കുറെ ആയില്ലേ ജനങ്ങളെ പറ്റിക്കാൻ തുടങ്ങിയിട്ടു ദാ ആ പോയവന്റെ കൈയിൽ എല്ലാ തെളിവ് ഉണ്ട്.... ഏല്ലാ സുരക്ഷിതം ആക്കിയിട്ടാണ് തന്റെ മുന്പിലേക്കു അവൻ വന്നത്........ പോയി ചത്തൂടെ നാറി....... ചന്തു അയാളെ നോക്കി പുച്ഛിച്ചു.... ഡാ..... """ജയിച്ചു എന്ന് കരുതണ്ട നീ ഒന്നും വിനയനെ അറിയില്ല നിനക്കൊന്നും അയാൾ ചീറി.... അധികം ഒച്ച പൊങ്ങണ്ട....

ആളുകൾ ശ്രദ്ധിക്കും തനിക്കു തന്നെ ആണ് മാനക്കേട്...... അജിത് ഇടയിൽ കയറി...... മുൻപോട്ടു പോകുന്ന ചന്തുവിനെയും അജിത്തിനെയും അയാൾ നോക്കി...... ഇത്രയും നാൾ കെട്ടിപ്പൊക്കിയ സൊഭാഗ്യം അത്‌ തച്ചുടക്കാൻ രുദ്രന് നിമിഷ നേരം മതി അത്‌ അവന്റെ തോന്നൽ ആണ് ........മ്മ്ഹ്ഹ് """"പക്ഷേ വിനയാണോടാ കളി പഴുതുകൾ അവശേഷിപ്പിക്കതെ ആണ് മോനെ ഞാൻ കളിക്കുന്നത്...... നീ എന്ത് തെളിവ് കൊണ്ട് വന്നാലും വിനയൻ ഊരി പോരും.... കൊന്നു തള്ളി ഇത്‌ വരെ വന്നെങ്കിൽ ഊരി പോകാനും എനിക്ക് അറിയാം... വിനയൻ ചിരിച്ചു കൊണ്ട് മുൻപോട്ടു നടന്നു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഒരാഴച്ചക് ശേഷം രാവിലെ വിനയന്റെ ഫോൺ നിർത്താതെ റിങ് ചെയ്തു തുടങ്ങി കൈയിൽ ഉള്ള മൊബൈൽ ഫോണുകൾ ലാൻഡ് ഫോൺ ഏല്ലാം റിങ് ചെയ്യുന്നു....... കട്ടിലിൽ കിടന്നു കൊണ്ട് ഒരു ഫോൺ അറ്റൻഡ് ചെയ്ത് അയാൾ ഞെട്ടി പിടഞ്ഞു എഴുനേറ്റു............

ഇല്ല......ഒന്ന് അലറി """അയാൾ ഓടി പോയി ടീവി ഓൺ ആക്കി.... ഫ്ലാഷ് ന്യൂസുകൾ ചൂടോടെ വന്നു തുടങ്ങി....... വിനയന്റെ അടിവേര് ഇളകി തുടങ്ങി..... ആഭ്യന്തര മന്ത്രിയുടെ മാഫിയ ബന്ധങ്ങൾ ഉൾപ്പടെ ടീവിയിൽ തെളിവ് സഹിതം കാണിക്കുന്നു... കേസ് അന്വേഷിക്കുന്ന അസിസ്റ്റിന്റെ കമ്മീഷണർ രുദ്രപ്രസാദ്‌ IPS നേ മന്ത്രി മർദിക്കുന്ന വീഡിയോസ്.................. സിംഹകുന്നു മലയിൽ വെച്ചു അയാൾ നടത്തിയ സംഭാഷണം മുഴുവൻ ക്ലാരിറ്റിയോടെ മുന്പിലെ ന്യൂസ്‌ ചാനലിൽ..... മംഗള ദേവി എന്ന ഭാര്യയും ഡേവിഡ് എന്നാ ബിനാമിയും ഏല്ലാം ചാനലുകൾ ആഘോഷം ആക്കുന്നു.......... CM കാളിങ്......... " വിയർത്തു കൊണ്ട് ഫോൺ എടുത്തു അയാൾ..... എന്താടോ ഞാൻ ഈ കാണുന്നത്..... കണ്മുൻപിൽ കാണുന്നത് ഒന്നും താൻ അല്ല എന്ന് നിഷേധിക്കാൻ കഴിയുമോ തനിക്കു...... പ്രതിപക്ഷത്തിന് മുൻപിൽ തൊലി ഉരിഞ്ഞു നില്കുവാ ഞാൻ..... എന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇത്‌ വരെ ഒരു കരിനിഴൽ ഞാൻ വീഴ്ത്തിയിട്ടില്ല താൻ കാരണം അത്‌ ഉണ്ടായി...... സർ... ഞാൻ.......വിനയന്റെ തോണ്ട ഇടറി......

താൻ ഒന്നും പറയണ്ട... ആ കമ്മീഷ്ണർ കൊച്ചൻ അവൻ കൊള്ളാം... മിടുക്കൻ അവനെ പോലുള്ള ചുണക്കുട്ടികൾ ആണ് നാടിനു ആവശ്യം...... എന്നെ കാണാൻ അവൻ വന്നിരുന്നു രാവിലെ...... തന്നെ അറസ്റ് ചെയ്യാൻ ഉള്ള ഓർഡർ വാങ്ങാൻ....... cm ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു....... വിനയൻ സെറ്റിയിലേക്കു തലക് കൈ വെച്ചു ഇരുന്നു.... വീണ്ടും വീണ്ടും ടീവി യിലെ ഫ്ലാഷ് ന്യൂസ് അയാളുടെ തലക് ചൂട് പിടിപ്പിച്ചു........... മുൻപിൽ ഇരുന്ന ഫ്‌ലോർവാസ് എടുത്തു ടീവിയിലേക് എറിഞ്ഞു............ മംഗളയും ചിത്രഭാനുവും പേടിച്ചു ഒരു വശത്തേക്കു മാറി നിന്നു........... പുറത്തു വിവിധ പാർട്ടികളുടെ പ്രതിഷേധം ഉയർന്നു..... ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ട്...... സർ...... ""അയാളുടെ pa അകത്തേക്കു വന്നു.... എന്താടോ......? പുറത്തു ഭയങ്കര ബഹളം ആണ്...... സർന്റെ കോലം കത്തിക്കുന്നു...... അവൻ.... അവൻ ആ രുദ്രൻ അവൻ ചതിച്ചു കരുതി കൂട്ടി ആയിരുന്നു ഏല്ലാം..... അവന്റെ ബുദ്ധി അളക്കുന്നതിൽ തെറ്റു പറ്റി എനിക്ക്......... പുറത്തു കുറച്ചു വണ്ടി പോലീസ് വന്നു നിന്നു.... രുദ്രനും ചന്തുവും അജിത്തും പുറത്തിറങ്ങി......

അവർ അകത്തേക്കു കയറി ചിരിച്ചു കൊണ്ട് തന്റെ അടുത്തേക് വരുന്ന രുദ്രനെ അയാൾ പകപ്പോടെ നോക്കി......... താൻ എന്താ വിചാരിച്ചത് രുദ്രൻ വെറും പൊട്ടൻ ആണെന്നോ..... ഞാൻ എന്ത് തെളിവ് നിരത്തിയാലും വിദഗ്ദം ആയി ഊരി പോകാൻ തനിക്കു കഴിയും എന്ന് എനിക്ക് അറിയം അത്‌ അറിഞ്ഞു കൊണ്ട് തന്നെ ആണ് അന്ന് ഞാൻ ഈ കളി കളിച്ചതു........ തന്റെ കസേര തെറിച്ചു എല്ലാ സ്വത്തും ഫ്രീസ് ചായാൻ ഓർഡർ വന്നിട്ടുണ്ട്...... ദാ രുദ്രന്റെ വിലങ്ങു കൈയിൽ വീഴുമ്പോൾ വിനയ ചന്ദ്രൻ വെറും വട്ടപൂജ്യം..... ഓട്ട കാലണക്ക് വില ഇല്ലാത്തവൻ.......... രുദ്രൻ രോഷത്തോടെ വിലങ്ങു അയാളുടെ കൈയിൽ അണിയിച്ചു........ ഭാര്യ ആണെന്കിലും പതിനേഴു വയസ് തികയാത്ത ആദിവാസി പെൺകുട്ടിയെ ക്രൂരമായി ബലാൽക്കാരം ചെയ്ത് ഭീഷണി പെടുത്തി വിവാഹം ചെയ്ത കേസ് വേറെയും ഉണ്ട്...... ചന്തു മംഗളദേവിയെ ചൂണ്ടി പറഞ്ഞു........

ആവേശം മൂത്തു ഏല്ലാം വിളിച്ചു കൂവുമ്പോൾ ഓർത്തില്ല അല്ലേ മുൻപിൽ നിൽക്കുന്ന ശത്രു രുദ്രപ്രസാദ്‌ ആണെന്ന്........ മ്മ്ഹ """"""ചന്തു ചുണ്ട് കോട്ടി.... വരും ... ഞാൻ തിരിച്ചു വരും.... അന്ന് വല്യൊത്തു തറവാട്ടിൽ ദുര്ഗ്ഗാപ്രസാദിന് ശേഷക്രിയ ചെയ്യാൻ നീ ഒന്നും ബാക്കി കാണില്ല നോക്കിക്കോ...... വിഷപാമ്പിനെ ആണ് നീ ഒക്കെ നോവിച്ചത്..... അയാൾ അവർക്കു നേരെ ചീറി............. ചിലക്കാതെ ജീപ്പിൽ കേറടോ......... അയാളെയും കൂട്ടാളികളെയും CM ന്റെ ഓർഡറോട് അറസ്റ് ചെയ്തു രുദ്രനും കൂട്ടരും.............. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുദ്ര.... ""ഈ വീഡിയോ നീ എങ്ങനെ ആണ് സെറ്റ് ചെയ്തത്.... എന്തായാലും ഒരു വലിയ തെളിവ് അല്ലേ കിട്ടിയത് സ്വപ്നത്തിൽ അയാൾ പ്രതീക്ഷിച്ചു കാണില്ല.... ചന്തുവും അജിത്തും രുദ്രനും ചന്തുവിന്റെ ക്യാബിനുള്ളിൽ ചർച്ചയിൽ ആണ്......... നിനക്ക് തോന്നുന്നുണ്ടോ ചന്തു നമ്മൾ എന്ത് തെളിവ് നിരത്തിയാലും അയാളെ പൂട്ടാൻ കഴിയും എന്ന്....

സിംപിൾ ആയി ഊരി പോരും അയാൾ.....നമ്മൾക്കു മുൻപേ എറിയാൻ പഠിച്ചവൻ ആണ് ...... so അത്‌ മനസിൽ ആക്കി അയാളുടെ വായിൽ നിന്നും തന്നെ ജനങ്ങൾ അറിയട്ടെ എന്ന് കരുതി........ അയാൾ വരും മുൻപേ കുറുമന്റെ കൈയിൽ ഫോൺ വീഡിയോ ഓൺ ചെയ്തു കൊടുത്തു.......... നമ്മുടെ മനസ് അറിഞ്ഞു പ്രവർത്തിക്കുന്നവൻ ആണ് കുറുമൻ.... കൂടെ നിന്നു.......... Yes..... """നിന്നെ ഞങ്ങളെ ഏൽപ്പിക്കുമ്പോൾ കുറുമൻ ആണ് ഫോൺ അജിത്തിനെ ഏല്പിച്ചത്.... അപ്പോൾ അത്‌ ഓപ്പൺ ചെയ്യാൻ ഉള്ള മനസികവസ്‌ഥ അല്ലായിരുന്നു...... എന്തായാലും നീ എറിഞ്ഞത് കൊള്ളേണ്ട ഇടതു കൊണ്ടു....... ചന്തു മുൻപിൽ ഇരുന്ന പേപ്പർ വെയിറ്റ് ഒന്ന് കറക്കി.... സർ... ""അയാളെ തീർത്തു കളയണം ആയിരുന്നു... അയാൾ എന്തായാലും പുറത്തു ഇറങ്ങും പിന്നെ അത്‌ ഇരട്ടി പണി ആകില്ലേ...... അജിത് സംശയത്തോടെ രുദ്രനെ നോക്കി.... അജിത്...

അയാൾ രാവിലെ വരെ നാട് ഭരിക്കുന്ന മന്ത്രി ആണ് അയാളെ ചുമ്മ കേറി കൊല്ലാൻ ഒന്നും പറ്റില്ല...... അത്‌ ഒക്കെ കൂടുതൽ പ്രശ്നം ആകും...... പിന്നെ അയാൾ ഇവിടെ നിന്നും ഇറങ്ങും എന്ന് അജിത്തിന് തോന്നുന്നുണ്ടോ........... പിന്നെ ഒരു വാശി എനിക്ക് ഉണ്ടായിരുന്നു അത്‌ കൊണ്ട് തന്നെ ആണ് കേസ് റീ ഓപ്പൺ ചെയ്തത്........ ചന്തുവും അജിത്തും സംശയത്തോടെ നോക്കി..... അജിത് പറഞ്ഞത് പോലെ ഇല്ലാതാകാൻ ആണെങ്കിൽ പഴുതു അടച്ചു നമുക്ക് ആ കർമ്മം ചെയാം.... അപ്പോഴും ജനങ്ങളെ സ്നേഹിക്കുന്ന കറ തീർന്ന രാഷ്ട്രീയകാരന്റെ വിയോഗം കണ്ണീരിൽ കുതിർന്നു കേരളം ആഘോഷിക്കും...... നീചൻ ആയ അയാളെ നന്മയുടെ പ്രതീകം ആക്കാൻ എനിക്ക് തോന്നിയില്ല........ അവന്റെ കൊള്ളരുതായ്മകൾ വെളിച്ചത്തു കൊണ്ട് വന്നു ഇനി അവന്റെ കാര്യം അത്‌ ഞാൻ നോക്കിക്കൊള്ളാം..... അജിത്തിന് സന്തോഷ വാർത്ത ഉടനെ വരും പോരെ..... രുദ്രൻ അവരെ നോക്കി നിഗൂഡം ആയി ചിരിച്ചു....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ടീവിയിലെ ന്യൂസ്‌ കണ്ടു വല്യൊതെ അംഗങ്ങൾ തകർന്നു പോയിരുന്നു......... ഇത്‌ വരെ ആരെയും വാക്കു കൊണ്ട് പോലും നോവിക്കാത്ത തങ്കു തലയിൽ കൈ വെച്ചു പ്രാകി അയാളെ .......... എന്റെ ചന്തുവിനേക്കാൾ ഞാൻ സ്നേഹിച്ചത് എന്റെ രുദ്രനെയാ എന്റെ കുഞ്ഞിനെ അയാൾ.... ഏട്ടനെ പോലെ അല്ലേ കണ്ടത് അത്‌ പോലെ വിശ്വസിച്ചില്ലേ..... എന്റെ മോളുടെ കണ്ണുനീരിനു ഫലം അവൻ അനുഭവിക്കും കാവിലമ്മ സത്യം..... തങ്കു തകർന്നു ഇരിക്കുന്ന വീണയെ നെഞ്ചോട് ചേർതു.........ആ വീഡിയോ ക്ലിപ്പ് കാണാൻ കഴിയാതെ അവൾ കണ്ണുകൾ മുറുകെ അടച്ചു തങ്കുവിന്റെ മാറിലേക്കു തല വെച്ചു..... ...... പ്രസാദേട്ടന് ഇത്‌ അറിയാമായിരുന്നു അല്ലേ....ശോഭ നിറ കണ്ണുകളോടെ ചോദിക്കുമ്പോൾ ദുര്ഗാ നെഞ്ചു തകർന്നു അവരെ നോക്കി........ഇടാത്തെ നെഞ്ചിൽ കൈ വെച്ചു അയാൾ ദയനീയം ആയി ശോഭയെ ഒന്ന് കൂടി നോക്കി............

എന്താ... എന്താ പ്രസാദേട്ട........ എന്തെങ്കിലും വയ്യഴക ഉണ്ടോ..... കണ്ണ് തുടച്ചു കൊണ്ട് അയാൾക് മുൻപിൽ മുട്ട് കുത്തിഇരുന്നു ശോഭ...... ഏട്ടാ..... """തങ്കുവും അംബികയും ഓടി വന്നു.... വെട്ടി വിയർക്കുന്ന അയാളെ സാരി തുമ്പ് കൊണ്ട് തുടച്ചു കൊടുത്തു........ മോനെ.... ഉണ്ണി.... ശോഭ അലറി വിളിച്ചു.... പുറത്ത് ആരോടോ ഫോണിൽ സംസാരിച്ചു നിന്ന ഉണ്ണി ഓടി അകത്തേക്കു വന്നു...... വല്യച്ഛ..... """"എന്ത് പറ്റി.... മറ്റൊന്നും നോക്കാതെ അയാളെ കയ്യിൽ കോരി എടുത്തു ഉണ്ണി...... ആവണി കാർ ഓപ്പൺ ചെയ്യു......... """"കാറിലേക്ക് ദുര്ഗായെ കയറ്റി........ ആവണിയും ശോഭയും അയാൾക് ഒപ്പം പുറകിൽ കയറി........... സിറ്റി ഹോസ്പിറ്റൽ ലക്ഷ്യം ആക്കി കാർ പായുമ്പോൾ ഉണ്ണി ഇടക്ക് ഇടക്ക് തിരിഞ്ഞു നോക്കി ........ എന്റെ.... എന്റെ... മക്കൾ..... ശോഭേ..... രുദ്രൻ... അയാൾ നെഞ്ചിൽ കൈ മുറുക്കി നിറ കണ്ണുകളോടെ ശോഭയെ നോക്കി......................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story