രുദ്രവീണ: ഭാഗം 99

rudraveena

എഴുത്തുകാരി: മിഴിമോഹന

ലേബർ റൂമിലേക്കു കയറ്റുമ്പോഴും അവൾ രുദ്രന്റെ കൈയിൽ മുറുകെ പിടിച്ചിരുന്നു...... ആ വാതിൽ അടയുമ്പോൾ പ്രാണൻ വിട്ടു പോകുന്ന വേദന തോന്നി അവനു........ ചന്തു കസേരയിലേക് ഇരുന്നു... അവന്റെ ഉള്ളം പിടഞ്ഞു.... കുഞ്ഞല്ലേ ദേവി അവൾ ഈ പ്രസവ വേദന താങ്ങാൻ ഉള്ള കഴിവ് കൊടുക്കണേ കാവിലമ്മേ...... നെഞ്ചിലേക്കു കൈ വെച്ചവൻ കാവിലമ്മേയെ വിളിച്ചു....... ചന്തു എന്റെ വാവ...... രുദ്രൻ ഓടി അവന്റെ അടുത്തേക് ഇരുന്നു....... അവന്റെ തോളിലേക്കു ചാരി...... ഒരു ആശ്വാസത്തിന് എന്നാ പോലെ... ഒന്നുമില്ലെടാ അവൾക്കു നീ വിഷമിക്കാതെ അത്‌ പറഞ്ഞു രുദ്രന്റെ കരം ഗ്രസിക്കുന്ന ചന്തുവിന്റെ കണ്ണ് നിറഞ്ഞു...... അത്‌ കൊള്ളാലോ ഇതിപ്പോ ഉരൽ ചെന്നു മദ്ദളത്തോട് പറയും പോലെ ആയല്ലൊ... എന്റെ രുദ്രേട്ട നിങ്ങൾ ഇങ്ങനെ ടെൻഷൻ അടിക്കാതെ കൊച്ചു പ്രസവിക്കാൻ ആണ് കയറിയത്.....

ഉണ്ണി അവരുടെ അടുത്തേക് വന്നു........ അല്ലടാ അവൾ കുഞ്ഞ് അല്ലേ ഒറ്റക് ആകുമ്പോൾ പേടിക്കും അവൾ അല്ലങ്കിൽ തന്നെ കുറച്ചു ദിവസം ആയിട്ട് പേടിച്ചാണ് ഇരിക്കുന്നത്..... രുദ്രൻ അവനെ നോക്കി............ ഒന്നും വരില്ല കുഞ്ഞനെ കൊണ്ട് തുള്ളി ചാടി നമ്മുടെ കൊച്ച് ഇങ്ങു വരും..... ഉണ്ണി പറഞ്ഞു തീരും മുൻപേ തങ്കുവും ശോഭയും രേവതിയും ദുർഗ്ഗയുടെ കൂടെ എത്തിയിരുന്നു....... തങ്കു ആകെ പരിഭ്രമിച്ചിരുന്നു........... ലേബർ റൂം തുറന്നു ഡോക്ടർ പുറത്തേക്കു വന്നു... രുദ്രൻ സർ അകത്തേക്കു വന്നോളു...."കുട്ടിക്ക് നല്ല പേടി ഉണ്ട്.... സാറിനെ കാണണം എന്ന് പറഞ്ഞു ബഹളം വയ്ക്കുന്നുണ്ട്..... സർ കൂടെ നില്കുന്നത് ആയിരിക്കും നല്ലത്....... രുദ്രൻ ചന്തുവിനെ നോക്കി........... "" മ്മ്.... ""ചെല്ലടാ ജലന്ദരന്റെ അന്തകനെ ഈ കൈയിൽ ഏറ്റു വാങ്ങണം..... അതാണ് ദൈവനിശ്ചയം.... ചന്തു അവന്റെ തോളിൽ തട്ടി... ഉണ്ണിയും കണ്ണ് കൊണ്ട് അതാണ് ശരി എന്ന് കാണിച്ചു..........

രുദ്രൻ അകത്തു ചെല്ലുമ്പോൾ സ്ക്രീൻ കൊണ്ട് മറച്ച ചെറിയ റൂം പോലെ ആക്കി അതിൽ കിടപ്പുണ്ട് വീണ..... വയറു പൊത്തി കരയുന്ന അവൾക്കു ചുറ്റും രണ്ടു മൂന്ന് നഴ്സുമാർ ഉണ്ട്....... രു... രു... രുദ്രേട്ട തളർന്ന മിഴിയാലേ ഇടം കൈ പൊക്കിയവൾ അവനെ അടുത്തേക് വിളിച്ചു.... എനിക്ക് വയ്യ ഏട്ടാ..... ഞാൻ ചത്ത് പോകും വേദന സഹിക്കാൻ പറ്റുന്നില്ല....... കരഞ്ഞു കൊണ്ട് അവന്റെ കൈയിൽ കൂട്ടി പിടിച്ചവൾ..... ഒന്നുല്ലടാ എന്റെ മോൾക് കുഞ്ഞൻ ഇങ്ങു വരും വരെ അല്ലേ ഉള്ളൂ ഈ വേദന.... അവളുടെ മൂർദ്ധാവിൽ ഒന്ന് ചുംബിച്ചു കൊണ്ട് കൈ കൊണ്ട് മെല്ലെ തലോടി........ തന്റെ കുഞ്ഞനെ ഒന്ന് നോക്കി... വയർ ഒരുപാട് കുറഞ്ഞു അത് താഴോട്ട് ഇടിഞ്ഞിരുന്നു......... അവൻ ഡോക്ടരേ ഒന്ന് നോക്കി...... പേടിക്കണ്ട..... കുഞ്ഞ് വരാറായി ഒരു ഇരുപതു മിനിറ്റ് അതിനുള്ളിൽ വാവ ഇങ്ങു വരില്ലേ...... അവർ വീണയെ ആശ്വസിപ്പിച്ചു തുടങ്ങി...........

അപ്പോഴേക്കും കുഞ്ഞന്റെ വരവിനായി അവളുടെ ശരീരം ഒരുങ്ങി കഴിഞ്ഞിരുന്നു.......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കഴിഞ്ഞ പതിനാലു ദിവസങ്ങൾ ആയി ജലപാനം പോലും ഇല്ലാതെ തന്റെ ഉപാസന മൂർത്തികൾക്കു മുൻപിൽ ചമ്രം പിടഞ്ഞിരുന്നു കൈ മുദ്രകളാൽ താന്ത്രിക ശ്ലോകങ്ങൾ ഉരുക്കഴിച്ചു അവരിലേക്ക് പകർന്നു നൽക്കുകയാണ് ജാതവേദൻ...... ആ ആഭിചാരക്രിയകൾ നടത്തുമ്പോൾ ഇന്ന് ആദ്യം ആയി അയാളിൽ ഭയം അനുഭവപെട്ടു തുടങ്ങി.... നെഞ്ചിടുപ് കൂടി.... ഏകാഗ്രത നഷ്ടപ്പെട്ടു തുടങ്ങി............ അയാൾ കണ്ണ് തുറന്നു കൺതടങ്ങളിലെ ചുവപ്പ് അഗ്നിക്ക് സാമാനം ആയി ജ്വലിച്ചു.......... ഭയം കണ്ണ്കളിൽ തെളിഞ്ഞു..... ഒരു നിമിഷം അയാൾ കണ്ണുകൾ കൂട്ടി അടച്ചു.... """""ഓം അഭയം മിത്രാദഭയമമിത്രാദഭയം ജ്ഞാതാദഭയം പരോക്ഷാത്. അഭയം നക്തമഭയം ദിവാ ന : സർവ്വ ആശാ മമ മിത്രം ഭവന്തു. """"

( മിത്രങ്ങളിൽ നിന്നും ശത്രുക്കളിൽ നിന്നും പരിചിതരിൽ നിന്നും അപരിഛിതരിൽ നിന്നും ഭയം ഉണ്ടാകാതെ ഇരിക്കട്ടെ.ആര് വരാൻ ഇടയുണ്ടോ അവനിൽ നിന്നും ഭയം ഉളവാക്കരുത്.. രാത്രിയും പകലും ഭയം ഇല്ലാതെ ഇരിക്കട്ടെ എല്ലാ ദിശകളും ഞങ്ങള്ക്ക് മിത്രങ്ങൾ ആയിരിക്കട്ടെ..... NB :അഥർവ വേദത്തിൽ ഭയം ഇല്ലാതെ ആക്കാൻ ഉള്ള മന്ത്രം ) മന്ത്രം ഉരുവിട്ടു കണ്ണുകൾ തുറക്കുമ്പോൾ കാതുകളിലേക്കു നവജാത ശിശുവിന്റെ ശബ്ദം തുലച്ചു കയറി......... അത്‌ അയാളുടെ കർണ്ണപുടങ്ങളിൽ അസ്വസ്ഥത സൃഷ്ടിച്ചു..... ഹാ """"""അയാൾ കൈ കൊണ്ടു കാതുകളെ ബന്ധിക്കാൻ നോക്കി... ഹേ.... """"മൂർത്തികളെ നിങ്ങൾ എന്നിൽ സംതൃപ്തർ അല്ലേ....... എന്താണ് ഞാൻ ഇനിയും നിങ്ങൾക് ആയി തരേണ്ടത് എന്റെ രക്തമോ.....അവന്റെ വരവ് ഞാൻ അറിയുന്നു....

ഇത്രയും നാൾ ഞാൻ നിങ്ങളെ ഉപാസിച്ചതു അവനെ ഇല്ലാതാക്കാൻ ആണ് ആാാ മുത്ത് കൈ വശം വന്നാൽ അവന്റെ വംശം എന്റെ കൈകളാൽ ഞെരിഞ്ഞമർന്നു ഇല്ലാതാകും........ """""ഇല്ലാതാക്കും ഞാൻ.........ആാാ """""".........ആാാ..... കൈകൾ മുന്പോട്ട് നീട്ടി അലറി വിളിച്ചയാൾ......... മുൻപിൽ എരിയുന്ന അഗ്നി കുണ്ഡത്തിൽ തീ ആളി അത്‌ അയാളുടെ ദേഹത്തേക്ക് പടർന്നു........... ജാതവേദൻ ചാടി എഴുനേറ്റു...... അഗ്നി കയ്യാൽ തട്ടി........... """അവൻ വന്നു...... അവൻ വന്നു....... എന്നിൽ ഭയം നിറച്ചു കൊണ്ടാണ് അവന്റെ വരവ്..... ഇല്ലാതാക്കും ഞാൻ........... മാറിലെ പൊള്ളലിൽ നോക്കി അയാൾ.......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ആ സമയം..... കുഞ്ഞൻ നേർത്ത കരച്ചിലോടെ പുറത്തേക്കു വന്നു കഴിഞ്ഞിരുന്നു ............. രുദ്രന്റെ കണ്ണ് നിറഞ്ഞൊഴുകി ചുണ്ടിൽ ചെറു ചിരി പടർന്നു..... കഴിഞ്ഞു മോളേ... ..... ""രുദ്രൻ വലം കൈ അവളുടെ നെറുകയിലും ഇടം കൈ കൊണ്ട് അവളെ കൂട്ടി പിടിച്ചിരുന്നു തൊണ്ട കുഴിയിലെ ശ്വാസം ചെറുതായ് പൊങ്ങി അവൾ ഒന്ന് അണച്ചു കൊണ്ട് രുദ്രന്റെ ഇടം കൈയിൽ മുറുകെ പിടിച്ചു......... ആൺ കുഞ്ഞാണ്‌ കേട്ടോ .......

"""ഡോക്ടർ അത്‌ പറഞ്ഞു കൊണ്ട് പൊക്കിൾ കൊടി വേർപെടുത്തി കുഞ്ഞനെ നേഴ്സിന്റെ കയിലേക്കു കൊടുത്തു........ ഏട്ടാ...... ആഹ്ഹ... നമ്മുടെ കുഞ്ഞൻ....... വീണയുടെ കണ്ണുകൾ പാതി അടഞ്ഞു തുടങ്ങി..... ബോധം മറയും പോലെ........... കണ്ണുകൾ അടഞ്ഞു.... വാവേ..... ""വാവേ..... രുദ്രൻ അവളെ തട്ടി വിളിച്ചു കൊണ്ടിരുന്നു.... മോളേ കണ്ണ് തുറക്ക്..... സാരമില്ല സർ ചെറിയ മയക്കം ആണ്.... തുടച്ചു വൃത്തി ആക്കി കൊണ്ടു വന്ന കുഞ്ഞനെ അവന്റെ കൈയിലേക്ക് കൊടുത്തു ഒരു നേഴ്സ്.... വെള്ളതുണിയിൽ പൊതിഞ്ഞ പഞ്ഞി കെട്ടു പോലെ.... പിങ്ക് നിറത്തിലെ ചുണ്ടാൽ ഞൊട്ടി നുണഞ്ഞു കൊണ്ട് കുഞ്ഞി കണ്ണ് തുറന്നു ചുറ്റും നോക്കുന്നുണ്ട്........... ചെറു പാടകൾ കെട്ടിയ കുഞ്ഞി നെറ്റിയിൽ അച്ഛന്റെ ആദ്യ ചുംബനം നല്കിയവൻ........... കുഞ്ഞാ """"രുദ്രന്റെ ശബ്ദം നേർത്തു.... ഹൃദയം തുടി കൊട്ടി.... അച്ഛനെ നോക്കുന്നത് കണ്ടോ......

സ്റ്റിച് ഇട്ടു കഴിഞ്ഞു ഡോക്ർ അവനു അരികിലേക്ക് വന്നു..... വീണയെ പതുക്കെ ഉണർത്തി..... കുഞ്ഞിനെ കാണണ്ടേ....... അച്ഛൻ ഞങ്ങള്ക്ക് തിരിച്ചു തരുന്നില്ലാട്ടോ........ തമാശ ആയി പറഞ്ഞു കൊണ്ടു അവർ അവിടെ നിന്നും എഴുനേറ്റു പോയി..... രുദ്രേട്ട...... """ചിരിച്ചു കൊണ്ടു അവനെ നോക്കുന്ന അവൾക്കാണ് ലോകത്ത് ഏറ്റവും ഭംഗി എന്ന് തോന്നി രുദ്രന്.......... കുഞ്ഞനെ അരികിലേക്ക് കൊണ്ട് ചെന്നു..... അവളുടെ മുഖത്തേക്കു അടുപ്പിച്ചു........ കുഞ്ഞാ..... ""അമ്മേടെ കുഞ്ഞാ.... പൂ പോലെ മൃദുലം ആയ കവിളിൽ അതിലും മൃദുവായി ചുണ്ട് അമർത്തി അവൾ..... അവളിലെ അമ്മയിലേക്കുള്ള മാറ്റത്തെ നോക്കി കണ്ടവൻ........... കുഞ്ഞിനെ എല്ലാവരെയും കാണിച്ചിട്ട് കൊണ്ട് വരാം അത്‌ വരെ സർ സംസാരിച്ചോ അത് കഴിഞ്ഞു പുറത്തു പോകണം ....... നഴ്സ് അത്‌ പറഞ്ഞത് വീണ രണ്ടു പേരെയും മാറി മാറി നോക്കി....... ഉടനെ മുറിയിലേക്കു മാറ്റാം വിഷമിക്കണ്ടട്ടൊ....

നേഴ്സ് വന്നു കുഞ്ഞനെ കൈയിൽ എടുത്തു പുറത്തേക്കു പോയി.... വാവേ... ""ഒത്തിരി വേദനിച്ചോ എന്റെ മോൾക്... രുദ്രേട്ടനോട് ദേഷ്യം ഉണ്ടോ.... ആ കവിളിൽ ചുണ്ട് അമർത്തി അവൻ........ മ്മ്ഹ.... """എന്തിനാ എനിക്ക് രുദ്രേട്ടനോട് ദേഷ്യം ഇഷ്ടം കൂടിട്ടെ ഉള്ളൂ എന്റെ കുഞ്ഞനെ തന്നില്ലേ... ഇപ്പോൾ വേദന ഒന്നും ഇല്ല കുഞ്ഞനെ ഒന്നുടെ ഒന്നുടെ കാണാൻ കൊതി ആവുന്നു.... എനിക്കും..... ""ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ ചുണ്ട് അമർത്തി അവൻ...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദുർഗാപ്രസാദിന്റെ കയ്യിലേക്ക് ശോഭ നഴ്സിന്റെ കൈയിൽ നിന്നും കുഞ്ഞനെ വാങ്ങി കൊടുത്തു... അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... വർഷങ്ങൾക് മുൻപ് രുദ്രനെ ഏറ്റു വാങ്ങുന്ന പോലെ തോന്നി അയാൾക്........ നോകിയെ ശോഭേ രുദ്രനെ പോലെ തന്നെ... ആ നുണക്കുഴി അത്‌ പോലെ കിട്ടീട്ടുണ്ട്.... ചന്തു മോനെ നോകിയെ ഞാൻ പറഞ്ഞത് സത്യം അല്ലേ....

അയാൾ ആവേശത്തോടെ എല്ലാവരെയും നോക്കി........ ചന്തു മെല്ലെ കുഞ്ഞിനെ വാങ്ങി അവന്റെ നെറുകയിൽ അമ്മാവന്റെ സ്നേഹം നൽകി ഉണ്ണിയെ നോക്കി...... കണ്ണ് നിറഞ്ഞു നിൽക്കുന്ന അവനിലേക്ക് ആ കുഞ്ഞിനെ ചന്തു നൽകി...... ചന്തു ഉണ്ണിയുടെ മാറ്റങ്ങൾ നിരീക്ഷിച്ചു...... സിദ്ധാർത്ഥന്റെ കുഞ്ഞ്..... ""എന്റെ സിദ്ധാർത്ഥന്റെ കുഞ്ഞ്..... നേരിയ ശബദം അവനിൽ നിന്നും വരുന്നത് ചന്തുവിന് മാത്രം കേൾക്കാൻ ആയി.... പെട്ടന്നു തന്നെ കുഞ്ഞിനെ വാങ്ങി നഴ്സിന്റെ കൈയിൽ കൊടുത്തവൻ....... ഉണ്ണി നിനക്ക് എന്തെങ്കിലു ഓർമ്മ വരുന്നുണ്ടോ...... ചന്തു അല്പം മാറി നിന്ന് അവന്റെ തോളിൽ പിടിച്ചു.... ഇല്ല ഏട്ടാ.... പക്ഷേ ആ സമയം സിദ്ധാർത്ഥനെ ഓർക്കാൻ കഴിഞ്ഞു.... മണിവർണ്ണയുടെ ചിരി ഓർക്കാൻ കഴിഞ്ഞു... പക്ഷെ....... ഉണ്ണി നിറഞ്ഞ മിഴിയോടെ അവനെ നോക്കി.... സാരമില്ല.....

"""ദൈവം നിശ്ചയിക്കുന്ന സമയം ആകുമ്പോൾ ഏല്ലാം ഓർക്കാൻ കഴിയും നീ വിഷമിക്കണ്ട മോനെ...... അവന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു ചന്തു........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഹോസ്പിറ്റലിൽ നിന്നു ഡിസ്ചാർജ് ആയി വല്യൊത്തേക്കു പോകുകയാണവർ ഉണ്ണി പുറത്തു കാറിൽ വെയിറ്റ് ചെയ്യുന്നുണ്ട്......... കോറിഡോറിലൂടെ പുറത്തേക്കു നടക്കുമ്പോൾ തങ്കു കുഞ്ഞനെ കയ്യിൽ പൊതിഞ്ഞു പിടിച്ചു മുൻപേ നടന്നു...... ചന്തുവും രുക്കുവും കൂടി ബാഗുകളും കുഞ്ഞന്റെ കൊതുക് വല ബെഡ് കയ്യിൽ പിടിച്ചു നടന്നു....... രുദ്രൻ വീണയെ ചേർത്തു പിടിച്ചു പതുക്കെ പുറകെ വരുന്നതേ ഉള്ളൂ........ നടക്കാൻ വയ്യെങ്കിൽ എടുക്കണോ.... രുദ്രൻ ചോദിച്ചത് അവൾ ഒന്ന് ചിരിച്ചു.... വേണ്ട.... ഞാൻ നടന്നോളാം രുദ്രേട്ടൻ എന്നെ ചേർത്ത് പിടിച്ചൽ മതി........... മുൻപോട്ടു നടന്നത് വീണ എന്തോ കണ്ട് ഭയന്നത് പോലെ നിന്നു.....

. രുദ്രന്റെ കൈ തട്ടി തെറിപ്പിച്ചവൾ മുന്പോട്ട് ഓടി തങ്കുവിൽ നിന്നും കുഞ്ഞിനെ വാങ്ങി മാറോടു ചേർത്തു....... ഒരു ഭ്രാന്തിയെ പോലെ പുറകോട്ട് നടന്നത് ഓടി വന്ന രുദ്രന്റെ ദേഹത്തു തട്ടി നിന്നു.... ....... രുദ്രേട്ട..... അയാൾ.... അയാൾ.... എന്റെ കുഞ്ഞിനെ അയാൾ കൊണ്ട് പോകും..... കുഞ്ഞനെ മാറോടു അടക്കി അവൾ വിറച്ചു കൊണ്ട് രുദ്രനോട് ചേർന്ന് നിന്നു............രുദ്രനും ചന്തുവും അവൾ ചൂണ്ടിയ ദിക്കിലേക്കു മിഴി പായിച്ചു........ ജാതവേദൻ """"""""രുദ്രന്റെ നാവിൽ നിന്നും ആ പേര് ഉയർന്നു......... ആരാ മോനെ അയാൾ....എന്റെ കുഞ്ഞ് എന്തിനാ അയാളെ കണ്ട് പേടിക്കുന്നത്...... തങ്കു കുഞ്ഞിനെ എടുക്കാൻ നോക്കിയത് വീണ അത്‌ തടഞ്ഞു കൊണ്ട് ഒന്ന് കൂടെ കുഞ്ഞിനെ മാറിലേക്ക് ചേർത്തു........... അത്‌ ആരാണെന്നു ഞങ്ങള്ക്ക് അറിയില്ല... അയാളുടെ രൂപം കൊണ്ടു കൊച്ച് പേടിച്ചതാ അമ്മ വായോ നമുക്ക് അവളെ കൊണ്ട് പുറത്തു പോകാം... ചന്തു വീണയെ കൂട്ടി പിടിച്ചു മുന്പോട്ട് നടന്നു..... മെല്ലെ തിരിഞ്ഞു നോക്കിയത് രുദ്രന്റെ മുഖം രോഷം കൊണ്ടു കത്തി ജ്വലിക്കുന്നത് അവൻ കണ്ടു്............

അവന്റെ കൂടെ മുന്പോട്ട് പോകുമ്പോൾ എന്തോ ഓർത്ത പോലെ വീണ നിന്നു........... ചന്തുവേട്ടാ..... """എന്റെ രുദ്രേട്ടൻ..... ഒരു കൈയിൽ കുഞ്ഞിനെ ചേർത്ത് മറു കൈ പുറകിലേക്കു കാണിച്ചവൾ....... രുദ്രേട്ടൻ ഇപ്പോൾ വരും മോള് വാ......... ചന്തു അവരെ കൊണ്ട് കാറിൽ ആക്കി തിരികെ രുദ്രന് സമീപതേക്ക് ഓടി......... അവൻ വരുമ്പോൾ മുഖത്തോട് മുഖം പരസ്പരം കൊമ്പ് കോർത്തിരുന്നു ഇരുവരും....... രുദ്രനിലെ മാറ്റം ചന്തു ഒരു ഭയത്തോടെ നോക്കി........ രുദ്ര..... ""ഓടി ചെന്നവന്റെ കൈയിൽ പിടിച്ചു ചന്തു...... രുദ്രൻ ഒന്നു ഞെട്ടി പിടഞ്ഞു...... ചന്തു.... ഇവൻ..... ഇവൻ കൊച്ചിനെ പേടിപ്പിക്കാൻ വന്നത് കണ്ടോ...... പല്ല് കടിച്ചു കൊണ്ടു അയാളുടെ കുർത്തയുടെ കോളറിൽ പിടിച്ചു രുദ്രൻ....... രുദ്രന്റെ കൈ തട്ടി മാറ്റി ജാതവേദാൻ വായിൽ കിടന്ന മുറുക്കാൻ ഒന്ന് കാർക്കിച്ചു......... മ്മ്ഹ """""

ജാതവേദൻ ഇനിയും വരും എന്റെ ലക്ഷ്യം നേടി കഴിഞ്ഞാൽ ഞാൻ എന്റെ ഉപാസന മൂർത്തികൾക് ആ ഇളം രക്‌തം ദാഹം ശമിപ്പിക്കാൻ കൊടുക്കും..... "" എടാ...... ""ഇത്തവണ ചന്തു ആണ് അവന്റെ കോളറിൽ പിടിച്ചത്...... തൊടാൻ കഴിയില്ല നിനക്ക് ഞങ്ങടെ കുഞ്ഞിനെ .... ജീവൻ കൊടുത്തായാലും അവന്റെ കൂടെ നില്കാൻ അവന്റെ അച്ഛനും അമ്മാവന്മാരും ഉണ്ട്........... ഞങ്ങളിൽ ഒരാൾ ജീവനോടെ ഉണ്ടെങ്കിലും മതി അതിനു............ രുദ്രനും പുച്ഛത്തോടെ അയാളെ നോക്കി ചിരിച്ചു.... ചിറി കോട്ടി കൊണ്ട് അയാൾ കുർത്തയുടെ ബട്ടൻസ് അഴിച്ചു.... പൊള്ളി കുടിർന്നു നിൽക്കുന്ന കുമിളകൾ.............. രുദ്രനും ചന്തുവും പരസ്പരം നോക്കി....... നിന്റെ മകന്റെ ജനനം അവൻ ആദ്യം എന്നിൽ ഏല്പിച്ച മുറിവ്.... തല പുറത്തു വന്നത് ജാതവേദന്റെ നെഞ്ചിൽ ആണ് അവൻ ആദ്യത്തെ അടയാളം ചാർത്തി തന്നത്......... """"മറക്കില്ല ഞാൻ..... അയാൾ പല്ല് കൂട്ടി കടിച്ചു.......

എന്റെ മൂർത്തികൾക് ഞാൻ കൊടുത്ത വാക്കാണ് അവന്റ മൂർദ്ധാവ് പിളർന്നുള്ള രക്തം........ അയാൾ ആ നെഞ്ചിൽ ആഞ്ഞു അടിച്ചു കൊണ്ട് മുന്പോട്ട് പോയ്‌........ രുദ്രൻ അയാളെ പിന്തുടരാൻ ഒരുങ്ങിയത് ചന്തു തടഞ്ഞു....... രുദ്രൻ ഇനി മനസ് കൈ വിടാതെ നോക്കണം എന്ന് സഞ്ജയൻ പറഞ്ഞതു അവൻ അക്ഷരം പ്രതി അനുസരിച്ചു..... ചന്തു നീ എന്തിനാ എന്നെ തടഞ്ഞത് വലിച്ചു കീറും ഞാൻ അവനെ...... എന്റെ കുഞ്ഞിനെ ഇല്ലതാക്കും എന്നാണ് അവൻ പറഞ്ഞത്..... രുദ്രൻ കൈ കൂട്ടി തിരുമ്മി.... വേണ്ട രുദ്ര.... അയാൾ പോകട്ടെ..... കൊച്ച് വല്യോത് തന്നെ അല്ലേ... അയാൾ അവിടെ വന്നു ഭയപെടുത്തില്ല.......... എന്തായാലും കുഞ്ഞന്റെ മാസ്സ് എൻട്രി ആയിരുന്നു...... വന്നപ്പോഴേ അവന്റെ നെഞ്ചിൽ തന്നെ ആണ് ആദ്യത്തെ പണി കൊടുത്തത് ........ എന്റെ കാവിലമ്മേ ആ ചെക്കനെ കൊണ്ടു ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു....... ചന്തു നെഞ്ചിൽ കൈ വെച്ചു രുദ്രനെ നോക്കി.......... അത്‌ കൊണ്ട് അല്ലേ ചന്തു ജാതവേദൻ വെപ്രാളപ്പെട്ട് ഓടി വന്നത്..... ഇനി അവന്റെ ഉറക്കം ഇല്ലാത്ത രാത്രികൾ.... ചെറിയ കള്ള ചിരിയോടെ രുദ്രൻ ചന്തുവിനെ നോക്കി കണ്ണ് ചിമ്മി.....................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story