രുദ്രവീണ: ഭാഗം 18

രുദ്രവീണ: ഭാഗം 18

എഴുത്തുകാരി: മിഴിമോഹന

ശോഭ അവരെ രൂക്ഷമായി ഒന്ന് നോക്കിയിട്ടു തിരിഞ്ഞു പോയി… രുദ്രേട്ട…. അമ്മായി… അവൾ അവനെ നോക്കി… ആരു എതിർത്താലും രുദ്രന്റെ പെണ്ണ് നീയാ.. നീ പേടിക്കണ്ട…. ഇവിടെ നിക്ക്‌ ഞാൻ ഇപ്പോൾ വരാം.. രുദ്രൻ താഴോട്ടു പോയി… വീണ ചാരുപാടിയിൽ ഇരുന്നു….. കാവിലമ്മേ വീണ്ടും പരീക്ഷണം ആണോ… അമ്മേ……. രുദ്രൻ ശോഭയുടെ മുറിയിലേക്കു കയറി .. അവർ വിളികേട്ടതും കട്ടിലിൽ തിരിഞ്ഞിരുന്നു… അമ്മേ…. അവൻ ഒന്നുകൂടി വിളിച്‌ കൊണ്ട് അവരുടെ തോളിൽ രണ്ടു കൈ കൊണ്ട് പിടിച്ചു… മ്മ്ഹ്… കൈ എടുക്കു…. അവർ കൈ തട്ടി മാറ്റി… അമ്മേ ഞാൻ ഒന്ന് പറയുന്നത് കേൾക്.. എനിക്കൊന്നും കേൾക്കണ്ട… ഉണ്ണിക്കു പറഞ്ഞു വച്ചിരിക്കുന്ന പെണ്ണാ അവൾ ഇനി ഇവിടെ എന്ത് ഭൂകമ്പം ഉണ്ടാകും എന്ന് നീ ചിന്തിച്ചിട്ടുണ്ടോ… അവൾ ഉണ്ണീടെ പെണ്ണല്ല… എന്റെ പെണ്ണാ ഈ രുദ്രന്റെ പെണ്ണ്…

രുദ്ര നീ എന്തൊക്കെയാ ഈ പറയുന്നത് അച്ഛൻ അറിഞ്ഞാൽ നാത്തൂൻ അറിഞ്ഞാൽ ആരെങ്കിലും സമ്മതിക്കും എന്ന് തോന്നുണ്ടോ… ഒരു താലി ചാർത്തി അവളെ കൂടെ കൂട്ടാൻ രുദ്രന് ആരുടേം സമ്മതം വേണ്ട…. പതിനേഴു വയസുള്ള കൊച്ചിനെയോ… ആ… അവൾക്കു പതിനെട്ടു വയസ് ആകുമല്ലോ അപ്പൊ കെട്ടിക്കോളം… രുദ്രൻ മുഖം തിരിച്ചു… മോനെ… ഇവിടെ ഉണ്ടാകുന്ന ഭവിഷത്തു ഓർത്തു മാത്രം ആണ് അമ്മ ദേഷ്യപ്പെട്ടത്… ഒരുപാട് ഞാൻ ആഗ്രഹിച്ചിട്ടുണ്ട് നിന്റെ പെണ്ണായി അവളെ എനിക്കു കിട്ടിയിരുന്നെങ്കിൽ എന്ന്… പക്ഷേ അവളുടെ പ്രായം നിന്നെക്കാൾ എന്ത് ചെറുതാ അവൾ….. നിനക്ക് വളർത്താൻ ആണോ അവളെ…ഇച്ചിരി ഇല്ലാത്ത കൊച്ചിനെ ഓ പത്തു വയസ് ഒന്നും വല്യ വ്യത്യസം ഇല്ല അമ്മേ.. രുദ്രൻ ഒന്ന് ചിരിച്ചു… ഒന്ന് പോടാ മനുഷ്യന്റെ വയറ്റിൽ ആധി കെറുവാ…. അമ്മക് സമ്മതകുറവുണ്ടോ എനിക്കു അത് അറിഞ്ഞാൽ മതി…

അവൾക്കു കുറച്ചൂടെ പ്രായം ഉണ്ടായിരുനെൽ ഞാൻ എപ്പോഴേ എന്റെ മരുമോൾ ആക്കിയേനെ… അപ്പൊ അമ്മക് സമ്മതം ആണ്… മം… ആ ആവണി ആയിട്ട് നിനക്കെന്തൊ ചുറ്റി കളി ഉണ്ടെന്ന ഞാൻ വിചാരിച്ചത് അതായിരുനെങ്കിൽ നിന്നെ ഞാൻ ഈ വീട്ടി നിന്നും ഇറക്കി വിട്ടേനെ…. എന്റെ കൊച്ചു പാവം ആണെടാ അവൾക്കു നീ ചേരുവോ… ഉണ്ണിയെ പോലെ ഒരു പാവം കൊച്ചൻ അല്ലെ അവൾക്കു ചേരേണ്ടത്… നിന്നെ പോലുരു കാട്ടുപോത്തിനെ കൊണ്ട് അറിഞ്ഞോണ്ട് ഞാൻ ആ മഹാപാപം ചെയ്യണോ….. അവർ ഒന്ന് ചിരിച്ചു… ഉണ്ണി പാവം കൊച്ചൻ.. ഓ.. എന്ത് അറിഞ്ഞിട്ടാണ് ഈ പറയുന്നത് രുദ്രൻ മനസ്സിൽ പറഞ്ഞു… അമ്മേ സത്യം ആയും ഞാൻ അവളെ ഇനി വേദനിപ്പിക്കില്ല… ദാ എന്റെ ശോഭകുട്ടി സത്യം അവൻ ശോഭയുടെ തലയിൽ കൈ വച്ചു… അമ്മായി….. വീണ വാതുക്കൽ വന്നു…

അവളുടെ കണ്ണ് നിറഞ്ഞിരുന്നു….. മ്മ്മ്…. എന്ത് വേണം.. ഇത്രയൊക്കെ ഒപ്പിച്ചത് പോരെ…. ഞാൻ….. ഞാൻ അറിഞ്ഞോണ്ട് അല്ല…. അവൾ കരയാൻ തുടങ്ങി.. ചുമ്മാതാ അമ്മേ ഇവൾക്കും എന്നെ ഇഷ്ടം ആയിരുന്നു….. അവൾ മുഖം ഉയർത്തി അവനെ നോക്കി….. അവളുടെ കണ്ണ് തള്ളി.. കുത്തി പൊട്ടിക്കും ഉണ്ട കണ്ണ് ഞാൻ അവൻ പതുക്കെ പറഞ്ഞു.. ഓ ഒന്നും അറിയാത്ത കുഞ്ഞ്… ശോഭ അവളുടെ കൈയിൽ പിടിച്ചു….. എന്റെ പൊന്നുമോള് കഴിഞ്ഞു അല്ലെ അമ്മായിക്ക് വേറെ ആരും ഉള്ളൂ…. അമ്മായി….. അവൾ കരഞ്ഞു കൊണ്ട് അവരുടെ തോളിലേക് ചാഞ്ഞു…. അയ്യേ കരയാതെ വാവേ…. ips ന്റെ പെണ്ണാ നീ… കരയാൻ പാടില്ല… അവൾ മുഖം ഉയർത്തി അവരെ നോക്കി… അവളുടെ മുഖത്തു നാണം വിടർന്നു…. രുദ്ര ചന്തുനു അറിയുമോ…. മ്മ്മ്… ചന്തുനും രുക്കുനും ഒകെ അറിയാം…..

അപ്പൊ എല്ലാരുടെ ഞങ്ങളെ പറ്റികുവാനല്ലേ…. നിനക്ക് എന്നോടെങ്കിലും ഒരു വക്കു പറയമരുന്നു അവർ രുദ്രനെ നോക്കി…. അതിനു അവൾ ഇപ്പോഴാ സമ്മതിച്ചത്…. രുദ്രൻ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്…. രുദ്ര ഇത്‌ ഒന്നും അല്ല അച്ഛന്റെ കാര്യം…… അച്ഛനും അപ്പച്ചിയും ഒന്ന് ഇപ്പൊ അറിയണ്ട സമയം ആകുമ്പോൾ അറിഞ്ഞാൽ മതി…. അമ്മ ടെൻഷൻ അടിക്കണ്ട…… എല്ലാം നേരെ ആകും അവൻ മുറിക്കു പുറത്തേക്കു പോയി…… അമ്മായി…. എന്നോട് ദേഷ്യം ഉണ്ടോ എന്റെ പോന്നു മോളെ നിന്നെ ഓർത്തു എനിക്ക് ഇപ്പൊ സഹതാപം ഉള്ളൂ ഇടി വണ്ടിക്കു തല വച്ചു കൊടുത്തപോല ആയില്ലേ….. ഈ മുരടനെ നീ എങ്ങനെ പോറ്റും….. വീണക് ചിരി വന്നു…… ഞാൻ ആഗ്രഹിച്ചിട്ടുണ്ട് നീ എന്റെ മരുമോൾ ആയെങ്കിൽ എന്ന്…… അത്രക് ഇഷ്ടമാ എനിക്കു നിന്നെ … പക്ഷേ മോളെ നിനക്ക് അമ്മാവന്റെ സ്വഭാവം അറിയാമല്ലോ എനിക്കു നല്ല പേടി ഉണ്ട്……

അമ്മാവൻ സമ്മതിക്കും.. എനിക്കു ഉറപ്പാ… കാവിലമ്മേ… എല്ലാം കലങ്ങി തെളിഞ്ഞാൽ മതിയാരുന്നു….ശോഭ കൈ കൂപ്പി പ്രാർത്ഥിച്ചു… രുദ്രൻ മുറിയിൽ കണ്ണടച്ച് കിടക്കുവാന്…. ആ കുളത്തിൽ അവൾ എങ്ങനെ എത്തി…..എന്തൊക്കെയോ കളി നടന്നിട്ടുണ്ട് അവൻ നെറ്റിയിൽ കൈ കൊണ്ട് തിരുമ്മി രുദ്രേട്ട…… അവൻ കണ്ണ് തുറന്നു നോക്കി അപ്പു…. എന്താടാ വാ അടുത്ത്…… അവന്റെ കണ്ണ് കലങ്ങിയിരുന്നു……. നീ പേടിച്ചു പോയോ…. നിന്റെ വീണേച്ചിക് ഒന്നും പറ്റിയില്ലല്ലോ… രുദ്രേട്ടനു വീണേച്ചിയെ അത്രക് ഇഷ്ടം ആണോ…. മ്മ്മ്മ്…. അതേ… രുദ്രൻ അവന്റെ കുഞ്ഞ് കൈകൾ കൂട്ടി പിടിച്ചു…. അവന്റെ മുഖത്തു നോക്കി ചിരിച്ചു… എനിക്കും ഒത്തിരി ഇഷ്ടമാ എന്റെ ആവണി ചേച്ചിയെ… രുദ്രൻ അവനെ നോക്കി…. ഇവന് ഇത്‌ എന്ത് പറ്റി.. രുദ്രേട്ടൻ എന്റെ ആവണിച്ചേച്ചിയെ കൊല്ലുവോ… രുദ്രൻ ഒന്ന് ഞെട്ടി… അതെന്താ നീ അങ്ങനെ ചോദിച്ചത്….

അപ്പു രുദ്രനെ കെട്ടി പിടിച്ചു കരയുവാണ്… ഡാ… ആൺപിള്ളാര്‌ കരയാൻ പാടുണ്ടോ…… എന്താ രുദ്ര എന്ത് പറ്റി…..ചന്തു അകത്തേക്കു വന്നു… അവനു അവന്റെ ആവണി ചേച്ചിയോട് സ്നേഹം കൂടി അത്രേ ഉള്ളൂ…. അച്ഛൻ വന്നോ… ആ വന്നു… വാവേടെ അടുത്തുണ്ട്…. മോനെ അപ്പു നീ പേടിക്കണ്ട അവളെ കൊല്ലില്ല.. അവൾക് രണ്ട് അടി കൊടുക്കും അതിന്റെ കുറവ് അവൾക്കു ഉണ്ട്…. രുദ്രൻ അവന്റെ കവിളിൽ തട്ടി… എന്താടാ പ്രശനം….. ചന്തു ഒന്നും മനസ്സിൽ ആകാതെ നോക്കി….. അത് ഒകെ പറയാം… ഞാൻ ഇപ്പോൾ വരാം… രുദ്രൻ മുറിക്കു പുറത്തേക്കു ഇറങ്ങി.. അവൻ വീണയുടെ മുറിയിലേക്ക്‌ ചെന്നു… ദുർഗാപ്രസാദ്‌ അവളെ നെഞ്ചോട്‌ ചേർത്തു നിർത്തിയിരിക്കുകയാണ്….. എന്റെ വാവേ പേടിപ്പിച്ചു കളഞ്ഞല്ലോടാ… അമ്മാവന്റെ കുട്ടി ഇനി കുരുത്തക്കേട് ഒന്നും ഒപ്പിക്കരുതേ നീ ഈ വീടിന്റെ വിളക്കാണ് മോളെ… അയാൾ തിരിഞ്ഞതും രുദ്രനെ കണ്ടു…

ഓ ഏമാൻ ഇവിടെ ഉണ്ടായിരുന്നോ…അയാൾ അവനെ ഒന്ന് നോക്കിയിട് ഇറങ്ങി പോയി… രുദ്രൻ ഒരു കണ്ണടച്ച് മുഖം വശത്തേക്കു കോട്ടി ഒന്ന് ചിരിച്ചു…. രുക്കു എവിടെ…. അവൻ പുരികം ഉയർത്തി… കുളിക്കാൻ കയറി… വിളിക്കണോ… ഇവൾക് ഇരുപത്തിനാലുമണിക്കൂറും കുളി ഉള്ളോ ഇതെന്താ ജലപിശാചോ…… രുദ്രൻ പറയുന്നത് കേട്ടു അവൾ ഒന്ന് ചിരിച്ചു… രുദ്രൻ മീശ പിരിച്ചു കൊണ്ട് അവളുടെ അടുത്തേക് നീങ്ങി….. അവൾ ഭിത്തിയോട് ചേർന്നു… രുദ്രേട്ട വേണ്ട രുക്കു ഇപ്പോൾ വരും…. അവൾ ഇപ്പോ എങ്ങും ഇറങ്ങില്ല… നീ ഇങ്ങോട് വാ.. അവൻ അവളെ വലിച്ചു നെഞ്ചിലേക് ഇട്ടു…. അവന്റെ കരവലയത്തിൽ കിടന്നു അവൾ കരയിൽ പിടിച്ചിട്ട മീനെ പോലെ പിടച്ചു….. അടങ്ങി നിൽക്ക് പെണ്ണേ… മുന്പത്തെന്റെ ബാക്കി വേണ്ടേ….. വേണ്ട രുദ്രേട്ട ആരേലും കാണും …

അപ്പൊ ആരേലും കണ്ടാലേ കുഴപ്പം ഉള്ളൂ അല്ലെ അവൻ ഒന്ന് ചിരിച്ചു…. ആരും ഇപ്പോ ഇങ്ങോട്ടു വരില്ല….അമ്മയും അപ്പച്ചിയും അച്ഛൻ വന്നത് കൊണ്ട് നല്ല തിരക്കില… രുദ്രന്റെ കണ്ണുകൾ അവളുടെ വിടർന്ന ചുണ്ടുകളിലേക് പോയി… അവന്റെ പാതിയടഞ്ഞ കണ്ണുകളിലെ പ്രണയം അവൾക്കു താങ്ങാൻ ആയില്ല.. അവൾ കണ്ണുകൾ ഇറുക്കി അടച്ചു … രുദ്രന്റ മുഖത്തു ഒരു കള്ള ചിരി പടർന്നു അവൻ അവളുടെ ഇടുപ്പിലൂടെ കൈ ഇട്ടു മാറോടു ചേർത്തു.. ആ മുഖം കൈകളിൽ എടുത്തു… ഉമിനീര് കൊണ്ട് തന്റെ അധരം ഒന്ന് നനച്ചു ആ ഉമിനീരിന്റെ ഉപ്പു രസം അവളിലേക്ക് പകർന്നു…ആ ചുണ്ടുകൾ അവൻ ആവേശത്തോടെ നുകർന്നു കൊണ്ടിരുന്നു.. അതിൽ ചെറുതായി അവന്റെ പല്ലുകൾ അമർന്നു… ആ … അവളിൽ നിന്നും അറിയാതെ ശബ്ദം പുറത്തേക്കു വന്നു അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു….

അവൾ അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു….. അവളെ ഒന്നുടെ ചേർത്തു ആ കവിളിൽ ഒന്ന് മുഖം അമർത്തി അവന്റെ മുഖത്തെ കുറ്റി രോമങ്ങൾ അവളെ ഇക്കിളിപെടുത്തി…. വേ….വേ…വേണ്ട രുദ്രേട്ട…. അവൾ ആർദ്രമായി മൊഴിഞ്ഞു….. അവൻ അവളെ ഒന്നി നോക്കി… ഞാൻ പോട്ടെ… മ്മ്മ്…. അവൾ തലയാട്ടി.. പോകണോ…… അവൻ വീണ്ടും ഒന്നുകൂടെ തിരിഞ്ഞു… പോ……രുക്കു ഇപ്പോൾ ഇറങ്ങും…. അവൾ അവനെ ഉന്തി തള്ളി മുറിക്കു പുറത്തെക്കു ഇറക്കി… അവൻ പോകുന്നതും നോക്കി അവൾ നിന്നു.. ഡി…. നീ എന്താ വാതുക്കൽ വായും പൊളിച്ചു നില്കുന്നെ…. രുക്കു കുളി കഴിഞ്ഞു ഇറങ്ങി വന്നു ഇതെന്താ നിന്റെ ചുണ്ട് മുറിഞ്ഞൊ ചോര വരുന്നുണ്ടല്ലോ… അത്…. അത്… എനിക്കു അറിഞ്ഞുട… ദൈവമേ അങ്ങേരുടെ പരാക്രമം ആണെന്ന് ഞാൻ എങ്ങനാ ഇവളോട് പറയുന്നേ….

വായി നോക്കി നിന്നു വല്ലോം എടുത്തു വായിൽ ഇട്ടു കാണും അതാ… ചുണ്ട് തൊടാകാൻ നോക്ക്… രുക്കു മുടി മുന്നിലേക്ക് വകഞ്ഞു കൊണ്ട് കണ്ണാടിക്കു മുന്പിലേക് നീങ്ങി…. വീണ പെട്ടന്നു ബാത്‌റൂമിൽ കയറി വാതിൽ അടച്ചു… വാഷ് ബേസിനിലെ കണ്ണാടിയിൽ നോക്കി… ചുണ്ടിൽ നിന്നും ചോര പൊടിയുന്നുണ്ട് അവൾ പതുക്കെ അത് ഒപ്പി എടുത്തു… ദേഹാത്താകെ രുദ്രന്റെ മണം അവൾ അത് ഒന്നുകൂടി മണത്തു നോക്കി….. നാണം കൊണ്ട് മുഖം പൊത്തി…… രുക്കു…. ഒരു കാര്യം പറയട്ടെ അവൾ പുറകിലൂടെ രുക്കുവിനെ പുണർന്നു….. മ്മ്മ്…. എന്താടാ വല്യ സന്തോഷത്തിൽ ആണല്ലോ… മ്മ്മ്മ്……. രുദ്രൻ ചുംബിച്ചത് ഒഴികെ നടന്ന കര്യങ്ങൾ പറഞ്ഞു….. അപ്പൊ അമ്മക് സമ്മതം ആണോ…. കാവിലമ്മേ അച്ഛനും സമ്മതിക്കനെ… രുക്കു പ്രാർത്ഥിച്ചു…

രാവിലെ തന്നെ ചന്തുവിനെയും കൂട്ടി രുദ്രൻ കുളത്തിന്റെ കരയിലേക്കു വന്നു….അവർ കാര്യമായ നിരീക്ഷണത്തിൽ ആണ്… വക്കൻ അവിടെക്കു വന്നു….. കുഞ്ഞേ……. അവർ തിരിഞ്ഞു…. എന്താണ് എന്ന ചോദ്യഭാവത്തിൽ രുദ്രൻ പുരികം ഉയർത്തി… കുഞ്ഞേ അന്ന് മുതൽ എനിക്കു ഒരു സംശയം അയാൾ തല ചൊറിഞ്ഞു…. എന്ത്…? രുദ്രൻ അയാളുടെ നേർക്കു നോക്കി… അന്ന് ഞാൻ കുഞ്ഞിന്റെ നിലവിളിയുടെ കൂടെ മറ്റൊരു ശബ്ദവും കേട്ടു…. ഒരു കൊച്ചു കുട്ടിയുടെ ഓടിവായോ രക്ഷികണേ എന്ന്…. പിന്നെ താൻ എന്താ അന്ന് അത് പറയാഞ്ഞത്…. ഞാൻ വന്നപ്പോ ഒന്നും കണ്ടില്ല… വല്യൊതെ കുഞ്ഞ് മുങ്ങി താഴുന്നതെ കണ്ടുള്ളു… അപ്പൊ വേറെ ഒന്നും ചിന്തിച്ചില്ല… പക്ഷേ പിന്നെ ആലോചിച്ചപോ ആ ശബ്ദം അത് എന്റെ കാതിൽ മുഴങ്ങുന്നു… ഇനി അത് കുഞ്ഞിന്റെ തന്നെ ആണോ എന്നും എനിക്കു അറിയില്ല.. ഒരു ചെറിയ ആൺകുഞ്ഞിന്റ ശബ്‍ദം പോലെ ആണ് തോന്നിയത്..

കുഞ്ഞിനോട് അത് പറയാനാ രാവിലെ വന്നത് അപ്പോ ശോഭ കുഞ്ഞാ പറഞ്ഞത് ഇവിടെ ഉണ്ടെന്നു…. മ്മ്മ്മ്…. വക്കൻ… പൊക്കൊളു… രുദ്രൻ അയാളെ നോക്കി… അയാൾ തല ആട്ടി കൊണ്ട് പോയി… രുദ്ര നിന്റെ സംശയം തെറ്റിയില്ല അല്ലെ…. ചന്തു അവന്റെ തോളിൽ കൈ വച്ചു… മ്മ്മ്….. അതേ…. അവർ വീട്ടിലേക്കു നടന്നു… അപ്പു മുറ്റത്തെ ഊഞ്ഞാലിന്റെ കയറിൽ തല വച്ചു ഇരുന്നു ആലോചനയിലാണ്….. ഡാ….. കുറുമ്പ… രുദ്രൻ അവനെ അടക്കം പിടിച്ചു…. ങ്‌ഹേ… നീ കരയുവാണോ… നിനക്കെന്താ പറ്റിയത് ഞാൻ കുറച്ചു ദിവസം ആയിട്ട് ശ്രദ്ധിക്കുവാണല്ലോ… രുദ്രൻ ഒന്നും അറിയാത്തത് പോലെ ഭാവിച്ചു…. നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ…? രുദ്രൻ അവന്റെ മുഖത്തേക്കു നോക്കി…. എ… എ…. എന്ത്… എന്താ രുദ്രേട്ട അങ്ങനെ ചോദിച്ചത്… അവൻ ഒന്ന് പേടിച്ചു…

ഈ പിള്ളാര്‌ വല്ല കള്ളത്തരം കാണിച്ചാൽ അത് കണ്ട് പിടിക്കാൻ ഞങ്ങളു പോലീസുകാരുടെ കൈയിൽ ഒരു മെഷീൻ ഉണ്ട്…… ആ മെഷീൻ കൊണ്ട് വരണോ.. നിനക്ക് വല്ല കള്ളത്തരം ഉണ്ടോ… അവൻ ഒന്ന് ചിരിച്ചു…. ഇല്ല… അപ്പു തല താഴ്ത്തി…… അങ്ങനെ പറഞ്ഞാൽ എങ്ങനാ അപ്പു… എന്തോ ഉണ്ടല്ലോ…. ചന്തു അവന്റെ തോളിൽ പിടിച്ചു… രുദ്ര നീ അജിത്തിനെ വിളിക്കു ആ മെഷീൻ കൊണ്ട് വരാൻ പറ….. ചന്തുവേട്ടാ വേണ്ട… ഞാൻ…. ഞാൻ.. പറയാം… അപ്പു ഏങ്ങൽ അടിച്ചു കരയാൻ തുടങ്ങി…. അയ്യേ കരയണ്ട നീ പറഞ്ഞാൽ മതി… അവൻ അവന്റെ ഫോൺ എടുത്തു ഒരു വീഡിയോ ഓൺ ആക്കി രുദ്രന്റെ കൈയിൽ കൊടുത്തു…. ആ വീഡിയോയിലെ വിഷ്വൽ കാണുമ്പോ രുദ്രന്റെ കണ്ണിൽ നിന്നും തീ പാറി…. ഊഞ്ഞാലിന്റെ കയറിൽ അവൻ പിടി മുറുക്കി അവന്റെ ശക്തിയിൽ അത് പൊട്ടി വീണു…. അപ്പു പേടിച്ചു അവന്റെ കാലിൽ കെട്ടിപിടിച്ചു …..

എന്റെ ആവണി ചേച്ച്യേ കൊല്ലല്ലേ രുദ്രേട്ട…. അവൻ അലറി കരഞ്ഞു…. ചന്തു അവനെ പൊക്കി എടുത്തു…. മോനെ തെറ്റു ചെയ്താൽ ശിക്ഷ കിട്ടും… അവളെ കൊല്ലില്ല.. പക്ഷേ അവളെ നമുക്ക് നല്ല കുട്ടി ആക്കണ്ടേ…. മ്മ്മ്…. വേണം….. അവൻ ഏങ്ങൽ അടിച്ചു.. നീ എങ്ങനെ ഈ വീഡിയോ എടുത്തേ… ഇത്‌ എന്താ ആദ്യമേ പറയാഞ്ഞത്.. പേടിച്ചിട്ടാ പറയാഞ്ഞത്… രുദ്രേട്ടൻ ചേച്ചിയെ കൊല്ലുമോ എന്ന്..ഓർത്തു പേടിച്ചു .. ചേച്ചി രാത്രിയിൽ തനിയെ ഇരുന്നു വീണേച്ചിയെ കൊല്ലും എന്നൊക്കെ പറഞ്ഞു മുറിൽ കൂടെ നടക്കുവരുന്നു… ഞാൻ ഉറങ്ങാതെ അത് കണ്ടു… പിന്നെ ഞാൻ ചേച്ചിടെ പുറകെ ആരുന്നു….. വീണേച്ചിടെ മുറിയിൽ പോയി ചേച്ചി നിർബന്ധിച്ചു കുളത്തിന്റെ കരയിൽ പോകാൻ… വീണേച്ചി ആദ്യം സമ്മതിച്ചില്ല…. അപ്പൊ തൊട്ടു ഞാൻ വീഡിയോ ഓൺ ആക്കി അവരുടെ പുറകെ പോയി……

നിനക്ക് അപ്പോൾ തന്നെ ആരോടേലും പറയാൻ വയ്യാരുന്നോ…. ഞാൻ രാവിലെ നിങ്ങളോട് പറയാൻ വന്നതാ അപ്പോഴേക്കും നിങ്ങൾ പുറത്തു പോയി…. അവൻ ചുണ്ട് പിളർത്തി….. നീ അലച്ചു കൂവിയോ വീണേച്ചി വെള്ളത്തിൽ വീണപ്പോൾ… രുദ്രൻ അവന്റെ കൈയിൽ പിടിച്ചു.. ആവണി ചേച്ചി വെള്ളത്തിൽ വീണേച്ചിയെ തള്ളി ഇട്ടു കഴിഞ്ഞു എനിക്കു പേടി ആയി എന്നെ കണ്ടാൽ എന്നെയും തള്ളി ഇട്ടാലോ എന്ന്… ഞാൻ ആ മാവിന്റെ പുറകിൽ പത്തിരുന്നു…. ആവണി ചേച്ചി പോയ ഉടനെ ഞാൻ അലച്ചു കൂവി… ആ മാമൻ വരമ്പത്തു കേറുന്ന കണ്ടപ്പോ ഞാൻ ഓടി വീട്ടിൽ വന്നു…. പൂജ മുറി കേറി പ്രാർത്ഥിച്ചു…… എന്റെ വീണേച്ചിക് ഒന്നും പറ്റരുത് എന്ന്….. അവൻ ചന്തുവിന്റെ തോളിൽ കിടന്നു കരഞ്ഞു….. ഒന്നുമില്ലടാ മോനെ….. ഇത്‌ നീ കണ്ടിട്ടില്ല…. ഞങ്ങളോട് പറഞ്ഞിട്ടും ഇല്ല…

രുദ്രൻ അവന്റെ തോളിൽ തട്ടി….മോനെ അപ്പു നിന്റെ ഫോൺ ഞാൻ എടുക്കുവാ.. നീ വിഷമിക്കണ്ട നമുക്ക് നിന്റെ ചേച്ചിയെ നേരെ ആകാം… മോൻ പോയി കളിച്ചോ….ഈ വീഡിയോ ആവണി അറിയാൻ പാടില്ല ഒക്കെ… രുദ്രൻ അപ്പുവിന്റെ കവിളിൽ തട്ടി….. ചന്തു വണ്ടി എടുക്കു…. ചന്തു സംശയത്തോടെ രുദ്രനെ നോക്കി… ആവണിയെ കാണാൻ……… രുദ്രന്റെ മുഖം വിറച്ചു… അവരുടെ മുന്പിലേക് ഒരു കാർ വന്നു നിന്നു…. ആവണിയുടെ അച്ചൻ അതിൽ നിന്നും ഇറങ്ങി… ആഹാ നിങ്ങൾ ഇവിടെ ഉണ്ടായിരുന്നോ ഞാൻ ആവണിയെ കൊണ്ട് വിടാൻ വന്നതാ… മടി പിടിച്ചു ഇരുപ്പ പെണ്ണ് കോളേജിൽ പോകാതെ കുറെ വഴക്കു പറഞ്ഞിട്ട വരാൻ കൂട്ടാക്കിയത് നീ ഒന്ന് വഴക്കു പറയെടാ രുദ്ര….. മോളെ ഇറങ്ങഡി… ആവണി ഡോർ തുറന്നു പുറത്തേക്കു ഇറങ്ങി…

ഡാ മക്കളെ ഞാൻ നില്കുന്നില്ല കൂപ്പിൽ പണിക്കർക്ക് ശമ്പളം കൊടുക്കണം പെങ്ങളോട് പറഞ്ഞേക് അയാൾ വണ്ടി തിരിച്ചു പോയി.. അവളുടെ മുഖത്തു ഭയം നിഴലിച്ചു… വീണ രുദ്രനോട് പറഞ്ഞു കാണുമോ പറഞ്ഞിരുന്നെങ്കിൽ രുദ്രൻ എപ്പോഴേ തന്നെ തേടി വന്നേനെ…. പല സംശയങ്ങൾ അവളിലൂടെ കടന്നു പോയി രുദ്രന്റെ മുഖത്തു ഒരു ഗൂഡ ചിരി മാഞ്ഞു… അതെന്താ ആവണി കോളേജിൽ പോകാൻ മടി… നല്ല അടി കിട്ടാത്തതിന്റെയ രുദ്രൻ ഒന്നും അറിയാത്ത ഭാവത്തിൽ പറഞ്ഞു… ഹോ ഭാഗ്യം രുദ്രേട്ടൻ അറിഞ്ഞിട്ടില്ല… ആ പൊട്ടി പറഞ്ഞില്ലെ…. ആവണി മനസ്സിൽ ചിരി വിടർന്നു.. അവൾ രുദ്രന്റെ അടുത്തേക് ഓടി വന്നു.. രുദ്രേട്ട…. ക… *മോളെ നീ എന്താടി വിചാരിച്ചത് രുദ്രൻ വെറും **ആണെന്നോ….

അവൻ ആവണിയുടെ കൈ പിടിച്ചു പുറകോട്ടു തിരിച്ചു… നീ എന്റെ പെണ്ണിനെയാ ഇല്ലാതാകാൻ നോക്കിയത്…. രുദ്രേട്ട എന്റെ കൈ വിട്…. നിങ്ങടെ കൈയിൽ തെളിവ് ഉണ്ടോ ഇല്ലാലോ… അവള് പറഞ്ഞത് കേട്ടു എന്നെ തെറ്റിദ്ധരിക്കരുത്… അവൾക്കു ഭ്രാന്താണ്.. നിമിഷ നേരം കൊണ്ട് രുദ്രന്റെ കൈ ആവണിയുടെ കവിളിൽ പതിഞ്ഞിരുന്നു……അവൾ നിലം പൊത്തി താഴെ വീണു….. അവൻ അവളുടെ മുടികുത്തിൽ തൂക്കി അവളെ എടുത്തു… രുദ്രേട്ട എന്നെ വിട് ഞാൻ പൊക്കോളാം… ഇനി ഞാൻ ഒരു ശല്യത്തിനും വരില്ല.. സത്യം… നീ എങ്ങും പോകില്ല ഇവിടെ നില്കും എന്റെ പെണ്ണിനെ ഞാൻ സ്നേഹിക്കുന്നത് നീ കാണും… നിന്റ കയ്യ് അവളുടെ നേരെ പോയി എന്ന് ഞാൻ കണ്ടാൽ അന്ന് തീരും നീ… വല്യൊതെ കുളത്തിൽ ഒരു ശവം കൂടി പൊങ്ങും….. ആവണി രഘുനാഥന്റെ ശവം…. രുദ്രന്റെ കണ്ണുകളിലെ ആ ഭാവം അവൾക്കു ആദ്യ അനുഭവം ആയിരുന്നു… ആവണി നിന്നു വിറച്ചു….

ഇനി നിന്റെ കണ്ടകശനി തുടങ്ങുവാ രുദ്രസംഹാരം നീ കാണും… നീ അതിൽ വെന്തു നീറും… രുദ്ര വിട് അമ്മാവൻ വരുന്നു…. ചന്തു അവന്റെ കൈയിൽ പിടിച്ചു…. രുദ്രൻ പിടിവിട്ടു…… ആ ആവണി എപ്പോൾ വന്നു ആരാ കൊണ്ട് വന്നത്…. അ…. അ…. അച്ഛൻ… എന്നിട്ട് രഘു പോയോ…. പോയി… അവൾ തല താഴ്ത്തി നിനക്കെന്തു പറ്റി കുട്ടി… നീ എന്തിനാ കരയുന്നത് അത്… അമ്മാവാ ആവണിക് ഇനി പഠിക്കണ്ട കല്യാണം കഴിക്കണം എന്ന്…. ചന്തു ഇടയിൽ കയറി.. ഹഹഹ ….എങ്കിൽ നല്ല ഒരു ചെറുക്കനെ കണ്ടു പിടിക്കാം….. അവൾക്കുള്ള ചെറുക്കനെ ഞാൻ കണ്ടു വച്ചിട്ടുണ്ട്.. രുദ്രൻ പല്ല് ഞറുക്കി… മോള് അകത്തോട്ടു ചെല്ല് കല്യാണം ഒകെ നമുക്ക് പിന്നെ ആലോചികം കേട്ടോ…. ദുർഗാപ്രസാദ്‌ കാർ എടുത്ത് പുറത്തേക് പോയി….. ആവണി ബാഗുമായി അകത്തേക്കു പോയി അവൾ ഇടക് തിരിഞ്ഞു രുദ്രനെ നോക്കി……രുദ്രന്റെ കണ്ണിലെ പക അവൾക്കു തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു…..

ഡാ… അവളെ ഇനി ഇവിടെ നിർത്തിയാൽ വീണ്ടും അപകടം കക്ഷണിച്ചു വരുത്തുന്നതിന് തുല്യം ആകില്ലേ ചന്തു രുദ്രനെ നോക്കി. ഇനി അവൾ വാവേ തൊടില്ല അതിനു അവളുടെ കൈ പൊങ്ങില്ല.. അവളെ ഇപ്പോൾ വെറുതെ വിട്ടാൽ അവളുടെ പക വീണ്ടും തല പൊക്കും ഒരിക്കലും മറക്കാത്ത പ്രഹരം അത് അവൾക്കു കൊടുക്കും ഞാൻ…. അതിനു അവൾ ഇവിടെ വേണം.. ചന്തു സംശയത്തോടെ രുദ്രനെ നോക്കി…. ഉണ്ണി വരട്ടെ ഡാ രണ്ടു ശത്രുക്കളെ ഒരുമിച്ചു തളക്കാം…. രുദ്രൻ ഗൂഢമായി മന്ദഹസിച്ചു…. നീ വാ ചന്തു നിന്റെ പുന്നാര പെങ്ങളെ ഒന്ന് കാണട്ടെ അവൾ എന്താ പറഞ്ഞത് നമ്മളെ തിരക്കി കുളത്തിലേക്കു വന്നത് ആണെന്ന് രുക്കു കിണഞ്ഞു പരിശ്രമിച്ചിട്ടും അവൾ അത് തന്നെ അല്ലെ പറഞ്ഞത്.. മ്മ്മ്… രണ്ട് അടിടെ കുറവുണ്ട് പെണ്ണിന്… അവർ മുറിയിലേക്കു ചെല്ലുമ്പോൾ വീണയും രുക്കുവും എഴുന്നേറ്റിട്ടില്ല….

രണ്ടും കൂടെ കെട്ടി പിടിച്ചു കിടക്കുവാന് ചന്തു വാച്ചിൽ നോക്കി സമയം ഒൻപത് ആകുന്നു…. കിടക്കുന്ന കിടപ്പു കണ്ടില്ലേ അടിച്ചു തുട പൊട്ടിക്കണ്ട സമയം കഴിഞ്ഞു എത്ര പറഞ്ഞാലും മനസിലാകാത്ത പെണ്ണ് രുദ്രൻ വീണയുടെ തുടക്കിട് ഒരെണ്ണം കൊടുത്തു…. ഡീീീ…. ആവണി വന്നു… നിന്നെ തിരക്കുന്നു… അയ്യോ….. എന്നെ കൊല്ലല്ലേ…. വീണ ചാടി എഴുനേറ്റു രുദ്രന്റെ നെഞ്ചിലേക് വീണു… അബദ്ധം പറ്റി എന്ന് മനസിലായ അവൾ അവന്റെ മുഖത്തേക്കു നോക്കി…… കുളത്തിന്റെ അടിയിൽ ചെന്നപ്പോൾ ആവണിയുടെ മോതിരം കിട്ടിയാരുന്നോ.. വീണ ഒന്ന് ഞെട്ടി അവന്റെ മുഖത്തേക്കു നോക്കി… ആ മുഖം മാറുന്നത് അവൾക്കു മനസ്സിൽ ആയി ഇന്ന് രണ്ട് തല്ലു കിട്ടും ഉറപ്പാ… കാവിലമ്മേ കാത്തോണേ…. വീണ കണ്ണടച്ചു……. (തുടരും )…

രുദ്രവീണ: ഭാഗം 17

Share this story