രുദ്രവീണ: ഭാഗം 19

രുദ്രവീണ: ഭാഗം 19

എഴുത്തുകാരി: മിഴിമോഹന

വീണ പതുക്കെ കണ്ണ് തുറന്നു നോക്കി…. നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ടോ എന്തെങ്കിലും ഉണ്ടെങ്കിൽ തുറന്നു പറയണം എന്ന്… രുദ്രൻ അവളുടെ ചെവിക്കു പിടിച്ചു തിരിച്ചു…. ആാാ…. എനിക്കു വേദനിക്കുന്നു… വിട് രുദ്രേട്ട.. ചന്തുവേട്ട പറ വിടാൻ… നീ അനുഭവിച്ചോ ഒരിക്കൽ കിട്ടിയതൊന്നും പോരെ… ഓ…. ഇത്രേം ഇവിടെ ഈ ബഹളം നടന്നിട്ടും കിടക്കുന്ന കിടപ്പു കണ്ടോ… ചന്തു രുക്കുവിന്റെ പുറത്തിനു ഒന്ന് കൊടുത്തു…. ആാാ… അമ്മേ…. എന്താ.. എന്താ ഇവിടെ പ്രശനം രുക്കു കണ്ണ് തിരുമ്മി എഴുനേറ്റു.. രുദ്രൻ വീണയുടെ ചെവിക്കു പിടിച്ചിരിക്കുവാന്… എന്താ രുദ്രേട്ട ഇവൾ എന്ത് ചെയ്തു… നീ ചോദിക്കടി അവൾ എങ്ങനെ ആണ് കുളത്തിൽ വീണതെന്ന്…. എന്താ വാവേ നീ എങ്ങനാ വീണത്…. വീണ ദയനീയമായി എല്ലാവരെയും നോക്കി…

പറയെടി ഞങ്ങൾ എല്ലാം അറിഞ്ഞിട്ടാണ് വന്നത്…. ചന്തു കണ്ണുരുട്ടി… അവൾ നടന്നത് മുഴുവൻ പറഞ്ഞു… എന്റെ വാവേ നീ ഇത്ര പൊട്ടി ആണോ… അവളെ വിശ്വസിക്കരുതെന്നു ഏട്ടന്മാർ പറഞ്ഞത് അല്ലെ… നിങ്ങൾ ഇത്‌ എങ്ങനെ അറിഞ്ഞു… അത് പിന്നെ പറയാം……. ആവണി ലാൻഡ് ചെയ്തിട്ടുണ്ട്…രുദ്രൻ രുക്കുവിനോടായിട്ടു പറഞ്ഞു അയ്യോ…. വീണ ഒന്ന് നിലവിളിച്ചു… ആാാ…. അയ്യോ.. ഇനിം അവള് വിളിക്കുമ്പോ ചാടി തുള്ളി പൊക്കോണം… രുദ്രൻ അവളുടെ നേരെ തിരിഞ്ഞു… മ്മ്..ഇല്ല.. അവൾ ചുമൽ കൂച്ചി.. ഞങ്ങൾ ഇത്രേം ഒകെ പറഞ്ഞിട്ടും നീ എന്ത് ധൈര്യത്തിലാണ് വാവേ പോയത് ചന്തു അവളെ നോക്കി… ഞാൻ വിചാരിച്ചില്ല ഏട്ടാ അവൾ ഇങ്ങനെ ചെയ്യും എന്ന്….. മ്മ്മ്… എന്തായാലും അവൾ വന്നിട്ടുണ്ട് രുദ്രൻ ഒരു ഡോസ് കൊടുത്തു കഴിഞ്ഞു… ഇനി നിന്റെ ഊഴമ നിനക്ക് പ്രതികാരം ചെയ്യണോ… എനിക്കു ചെയ്യണം രുക്കു ചാടി എഴുനേറ്റു…

രണ്ടുപേർക്കും ധാരാളം സമയം ഉണ്ട് മുൻപിൽ അവളെ “ക്ഷ “വരപ്പിച്ചോ അവൾ തിരിച്ചൊന്നും പറയില്ല… ഇവിടെ നിന്നു പോകത്തും ഇല്ല അതിനുള്ള പൂട്ടു ഞങ്ങളുടെ കയ്യിൽ ഉണ്ട്…എന്നാൽ അംഗത്തിന് റെഡി ആയി വാ ഞങ്ങൾ ചെല്ലട്ടെ… രുദ്രനും ചന്തുവും പോയി… ഡീ…. രുക്കു വീണയുടെ ചെവിക്കു പിടിച്ചു… ആാാാ…ആ ചെവിക്കു പിടിക്കാതെ ഈ ചെവിക്കു പിടിച്ചോ അത് ആങ്ങള പൊന്നാക്കിയിട്ടുണ്ട്… പോടീ…. എണിറ്റു….. രുക്കു ഒരു ചവിട്ടു കൊടുത്തു.. നിനക്ക് അറിയുമോടി നിന്നെ റൂമിലേക്കു മാറ്റി കഴിഞാണ് എന്റെ രുദ്രേട്ടൻ ഒരു തുള്ളി വെള്ളം കുടിച്ചത്….. അത്രക്…. അത്രക് ഇഷ്ടം ആണെടി നിന്നെ അങ്ങേർക്കു.. ഒരിക്കൽ പോലും അങ്ങേരിൽ നിന്നും ഇത്‌ പോലുരു സ്നേഹം ഞാൻ പ്രതീക്ഷിച്ചില്ല… ഒരു.. ഒരു ഭ്രാന്തനെ പോലെ icu ന്റെ മുൻപിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ ക.. ക.. ക കണ്ണ് നിറഞ്ഞാടി ഞാനും ചന്തുവേട്ടനും അത് കണ്ടോണ്ട് നിന്നത്….

രുക്കുവിന്റെ വാക്കുകൾ മുറിഞ്ഞു തുടങ്ങി… രുക്കു… ഡാ ഞാൻ അത് ഒന്നും ചിന്തിച്ചില്ല… രുദ്രേട്ടൻ എന്റെ അടുത്ത് വന്നപ്പോൾ എനിക്കു … എനിക്ക് ജീവിക്കാൻ കൊതി ആയി.. രുദ്രേട്ടനെ വേണം എന്ന് തോന്നി… ഞാൻ സത്യം തുറന്നു പറഞ്ഞാൽ രുദ്രേട്ടൻ അവളെ എന്തേലും ചെയ്യും അത് എനിക്ക് ഉറപ്പു ആയിരുന്നു… അങ്ങനെ പോലും രുദ്രേട്ടനെ നഷ്ടപ്പെടുത്താൻ തോന്നിയില്ല…. വീണ പൊട്ടി കരഞ്ഞു കൊണ്ട് രുക്കുവിന്റെ തോളിലേക് വീണു… ഇതെന്താ ഇവിടെ…. പിള്ളേരെ നിങ്ങൾ എന്താ കരയുന്നത്…. ശോഭ അകത്തേക്കു വന്നു… ങ്‌ഹേ….ഒന്നുമില്ല അമ്മേ… അത്… അത്.. ഇവൾ പിന്നേം സ്വപ്നം കണ്ടു… കു… കു.. കുളത്തിൽ വീഴുന്നതായിട്ടു…. മ്മ്മ്…. മോള് കാവിലമ്മയെ പ്രാര്ഥിച്ചിട്ടു കിടക്കാവു… നിങ്ങൾ താഴോട്ടു വാ ആവണി വന്നിട്ടുണ്ട് രുക്കുവും വീണയും പരസ്പരം നോക്കി… ശോഭ പുറത്തേക്കിറങ്ങി…

ഇവിടെ എന്തൊക്കെയാ സംഭവിക്കുന്നത്… എന്തൊക്കെയോ പിള്ളാര്‌ ഒളിപ്പിക്കുന്നുണ്ട്…. രുദ്ര…….. ശോഭ രുദ്രന്റെയും ചന്തുവിന്റെയും അടുത്തേക് വന്നു…. എന്താമ്മേ…. ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം… ഇവിടെ എന്താ നടക്കുന്നത്… ഇവിടെ എന്ത് നടക്കാൻ.. ഇവിടെ ഒന്നും ഇല്ല… അമ്മക് തോന്നുന്നതാണ്… ചന്തു നീ എങ്കിലും സത്യം പറ.. രുദ്രൻ എന്തിനാ ആവണിയെ തല്ലിയത്.. അവർ ഒന്ന് ഞെട്ടി… അമ്മ… അമ്മ അതെങ്ങനെ…. ഞാൻ ടെറസിന്റെ മുകളിൽ ഉണ്ടായിരുന്നു.. ആങ്ങള വന്നതും ഒകെ ഞാൻ കണ്ടു… നീ അവളെ തല്ലുന്നതും… നീ ഒരു കാരണം ഇല്ലാതെ അത് ചെയ്യില്ല എന്ന് അറിയാം അത് കൊണ്ട് പിള്ളേരോട് ചോദിക്കാൻ ചെന്നതാ… അപ്പോ അവിടെ കൂട്ടക്കരച്ചിൽ…. നീ പറ… എന്നോട് ഒന്ന് ഒളിപികേണ്ട… മ്മ്മ്… ഞാൻ എല്ലാം പറയാം.. പക്ഷേ എടുത്തു ചാടരുത് അമ്മ അറിഞ്ഞു എന്നുള്ളത് ആവണി അറിയാനും പാടില്ല…. അവർ സംശയത്തോടെ അവനെ നോക്കി….

ഉണ്ണി വന്നത് മുതൽ ആവണി വീണയെ കുളത്തിൽ തള്ളി ഇട്ടതു വരെ ഉള്ള കാര്യങ്ങൾ അവൻ പറഞ്ഞു…. ശോഭ ഒരു നിമിഷം തളർന്നു കട്ടിലിലേക് ഇരുന്നു… എന്റെ കാവിലമ്മേ എന്തൊക്കെയാ ഞാൻ ഈ കേൾക്കുന്നത്…. ഉണ്ണി… ആവണി രണ്ട് പേരും… അവർ രുദ്രനെയും ചന്തുവിനെയും മാറി മാറി നോക്കി….. ഇന്ന് ഞാൻ അവളെ എന്റെ വീട്ടിൽ നിന്നും അടിച്ചിറകും… മൂധേവി…. അവൾ ഇനിയും ഉപദ്രവിക്കും എന്റെ കുഞ്ഞിനെ…. അവർ ചാടി എഴുനേറ്റു പുറത്തേക്കോടൻ നോക്കി…. അമ്മേ…. രുദ്രൻ അവരെ വട്ടം പിടിച്ചു…. ഇതാ അമ്മയോട് ഒന്നും പറയാത്തത്… ഞങ്ങള്ക് ചില ലക്ഷ്യങ്ങൾ ഉണ്ട് അതിനു അവൾ ഇവിടെ വേണം അങ്ങനെ അങ്ങ് വെറുതെ വിടാൻ പറ്റില്ലല്ലോ… അമ്മ കുറച്ചു ക്ഷമിക്കണം… എങ്ങനെ ക്ഷമിക്കാനാ രുദ്ര… നീ കൊടുത്ത അടി കുറഞ്ഞു പോയി…

അവളെ അറസ്റ് ചെയ്യണം ജയിലിൽ കിടക്കട്ടെ നിനക്കെന്താ അത് പറ്റില്ലേ.. എന്നിട്ട് വേണം അമ്മാവൻ പൂത്ത കാശ് ഇറക്കി പിറ്റേന്നു അവളെ പുറത്തു ഇറക്കാൻ അടുത്ത ദിവസം അമ്മാവനും കൂടി ചേർന്നു വല്യൊത്തു വീടിനു തീ ഇടും. .. ഈ വീട് അവൾക്കൊരു ജയിൽ ആയിക്കോട്ടെ… എങ്ങനെ….? അവർ വാ പൊളിച്ചു.. … വാഷിംഗ്‌ മെഷീൻ കേടല്ലേ….. അമ്മായി… അല്ല… കേടല്ല അതിനൊരു കുഴപോം ഇല്ല…. എന്നാൽ ഇന്ന് മുതൽ അത് കേടാണ്…. പുതിയ മെഷീൻ ആവണി…. കുറച്ചു വിയർകട്ടെ.. ഡാ… ആങ്ങള അറിഞ്ഞാൽ…. അറിയില്ല… അവൾ ഒന്നും പറയില്ല…. അവൾ വാവേ തള്ളി കുളത്തിൽ ഇട്ടതിനു തെളിവ് അല്ലെ നമ്മുടെ കൈയിൽ…… ആ… അത് നേരാ…. എന്നാൽ ഗ്രൈൻഡർ കൂടെ കേടാക്കട്ടെ….. അവള് കുറച്ചു മേലനങ്ങി ജോലി ചെയ്യട്ടെ……

നന്നായി വിയർത്തു കഴിയുമ്പോൾ കുറച്ചു ദുഷ്ടത്തരം ഒലിച്ചു പൊക്കോളും…… ഈ അമ്മായിടെ കാര്യം… അത് ഒക്കെ അമ്മായിക്ക് വിട്ടു തന്നേക്കുന്നു…. ഞങ്ങളുടെ ഭാഗത്തു നിന്നും ഞങ്ങളും പണി കൊടുത്തോളം…. ചന്തു ഒന്ന് ചിരിച്ചു….. പിന്നെ അമ്മേ…… അമ്മ അറിഞ്ഞു ഇന്ന് അവൾ അറിയരുത് നൈസ് ആയിട്ടു വേണം… അത് ഒകെ എന്നോട് പറയണോ…. എല്ലാം ഞാൻ ഏറ്റു മക്കളെ… ആ ഉണ്ണിക്കു പണി കൊടുക്കുമ്പോഴും എന്നെ കൂടെ കൂട്ടണെ… അയ്യടാ… ഒന്ന് പോ അമ്മേ എണിറ്റു… ശോഭ ചിരിച്ചോണ്ട് ഇറങ്ങി….. മോളെ ആവണി എന്റെ കുടുംബത്തു കേറി എന്റെ പിള്ളേരുടെ ദേഹത്ത് നീ കൈ വച്ചത്… എന്റെ ആങ്ങളയുടെ മോള് ആയതു കൊണ്ട് കൊല്ലില്ല ഞാൻ കൊല്ലാതെ കൊല്ലും…… ഡി.. വാവേ നീ എന്താ ആലോചിക്കൂന്നത് .. രുക്കു കുളി കഴിഞ്ഞു ഇറങ്ങി വന്നു…. ഡി… എനിക്ക് അവള്കിട്ടു ഒന്ന് കൊടുക്കണം.. ആണോ…. എന്നാൽ എന്റെ മോള് റെഡി ആയി വാ രണ്ടെണ്ണം കൊടുകാം….

ഞാൻ ആദ്യം താഴോട്ടു പോട്ടെ…… രുക്കു താഴെ ചെല്ലുമ്പോൾ ആവണി മുറിയിലാണ്…. അവള് പതുക്കെ അടുക്കളയിലേക്കു കയറി… അമ്മ ഉണ്ടല്ലോ… അപ്പച്ചി എവിടെ പോയി… . അവൾ ഒരു കാരറ്റും കൈയിൽ എടുത്തു അവിടെ ഒന്ന് പരതി…. മ്മ്മ്മ്.. എന്താ മോള് നോക്കുന്നത് അപ്പച്ചി എന്തിയെ അമ്മേ… നാത്തൂൻ അപ്പുനെ കൊണ്ട് കാവിൽ പോയി ഇന്ന് തേങ്ങ ഇടാൻ ആളു വരും അവനു ഇളനീർ വേണം എന്ന്…. എനിക്കും വേണം അമ്മേ…. അവന്മാരോട് പറ കുറച്ചു കഴിഞ്ഞു കൊണ്ട് പോകാൻ… മ്മ്മ്….. ശരി… ഡീ……. വീണ പുറത്തു നിന്ന് രുക്കു കേൾക്കാൻ പാകത്തിന് വിളിച്ചു…. ങ്‌ഹേ… എന്താ…. രുക്കുവും പതുക്കെ തന്നെ ചോദിച്ചു ശോഭ കേൾക്കാതെ….. വാ… അടിക്കണ്ടേ അവളെ….. അവൾ ആംഗ്യം കാണിച്ചു… വരുവാ…. രുക്കു പതുക്കെ പുറത്തു ചാടി….. അവർ ആവണിയുടെ മുറിയുടെ വാതിൽ തുറന്നു…. രണ്ടുപേരും രണ്ടു സൈഡിൽ ആയി കൈകെട്ടി നിന്നു…….

ആവണി കട്ടിലിൽ നിന്നും ചാടി എഴുനേറ്റു…. വീണ മോളെ അത്… അത്… ഞാൻ അറിഞ്ഞോണ്ട് അല്ല… അറിയാതെ കൈ… കൈ തട്ടിയതാ… “പഥേ.”… പറഞ്ഞു തീരും മുൻപ് വീണയുടെ കൈ ആവണിയുടെ മുഖത്തു പതിഞ്ഞു… അവളുടെ കണ്ണിൽ രോഷം കാത്തി ജ്വലിച്ചു… ഇത്‌ ഞാൻ നിനക്ക് ഇപ്പോൾ തന്നില്ലെങ്കിൽ ഞാൻ പെണ്ണായി പിറന്നതിനു അർത്ഥം ഇല്ലാതെ ആകും നീ ഒരു പെണ്ണാണോ…. രുദ്രേട്ടൻ നിന്നെ സൂക്ഷിക്കണം എന്നു പറഞ്ഞിട്ടും നിന്റെ കൂടെ ഞാൻ വന്നത് നീ ഒരു പെണ്ണായത് കൊണ്ട പക്ഷേ നീ പിശാച… വീണ പിന്നെയും അവൾക്കു നേരെ കൈ ഓങ്ങി…… വേണ്ട വാവേ അമ്മ അപ്പുറത്തുണ്ട്…..മതി… ഇനിയും തല്ലിയാൽ നിന്റെ കയ്യെ നാറു….രുക്കു വീണയെ കൊണ്ട് പുറത്തിറങ്ങി…. കതക് അടച്ചു അമ്മ……. രണ്ടുപേരും ഒന്ന് ഞെട്ടി ശോഭ അവരെ തന്നെ നോക്കി നില്കുന്നു….

അമ്മേ ഞങ്ങൾ… ശു…. പതുക്കെ… അടുക്കളയിലോട്ടു വാ.. അവർ അടുക്കളയിലേക് പോയി രുക്കുവും വീണയും കൂടെ കേറി…. കലക്കി മോളെ…. ശോഭ വീണയുടെ കൈ പിടിച്ചു കുടഞ്ഞു…. രണ്ടുപേരും വാ പൊളിച്ചു നിൽകുവാണ് ഒന്നും മനസ്സിൽ ആകാതെ.. രുദ്രനും ചന്തുവും എല്ലാം എന്നോട് പറഞ്ഞു… അവർ സംശയത്തോടെ ശോഭയെ നോക്കി…. വാവേ… ഉണ്ണി ഇത്ര നീചൻ ആണന്നു ഞാൻ അറിഞ്ഞില്ല ഈ കൈകൊണ്ട് എത്ര ഊട്ടിച്ചിട്ടുണ്ട് അവനെ… ആാാ അവൻ എന്റെ കൊച്ചിനെ… അവർ പല്ല് കടിച്ചു.. നിന്നെ ഞാൻ അവനു വിട്ടു കൊടുക്കില്ല നീ എന്റെ രുദ്രന്റെ പെണ്ണാ.. ആരെതിർത്താലും ശോഭക് ഒന്നും ഇല്ല…. രുക്കുവും വീണയും ശോഭയുടെ ഇരു കവിളിലും ചുംബിച്ചു….

ആവണി ആകെ വെപ്രാളം തല്ലി മുറിക്കകത്തു അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാണ്… അപ്പൊ വീണ എല്ലാം അയാളോട് പറഞ്ഞു…. ഇനി അവളെ കൊല്ലാൻ പറ്റില്ല അത് ഉറപ്പാ… പക്ഷേ എന്ത് സംഭവിച്ചാലും രുദ്രനെ എനിക്ക് വേണം… ഉണ്ണി വരട്ടെ അവൻ തീരുമാനിക്കും വീണ ആർക്കുള്ളതാണെന്നു…. അന്ന് ആവണി ഒരു കളി കളിക്കും… അത് വരെ ആവണി ഇവിടെ നിന്നു പോകില്ല…എത്ര അടി കൊണ്ടാലും… അത് കഴിഞ്ഞു ഞാൻ ഇറങ്ങും ഈ പടി… പിന്നെ തിരിച്ചു വരുന്നത് രുദ്രന്റെ കൈപിടിച്ചായിരിക്കും…. പകയോടെ അവൾ കൈതിരുമ്മി…  ചന്തുവും രുദ്രനും സംസാരിച്ചു ഇരികുവാണ്…. ചന്തുവേട്ടാ… എന്താടി രാക്കിളി… അവർ തിരിഞ്ഞു… എനിക്ക് ഇളനീർ വേണം.രുക്കു അവനെ ആകാംഷയോടെ നോക്കി.. ഇളനീരോ.. അതിപ്പോ എവിടുന്നാ…

അത് കാവിന്റെ പറമ്പിൽ തേങ്ങ ഇടുന്നുണ്ട്… അപ്പച്ചിയും അപ്പുവും അങ്ങോട്ടു പോയി അപ്പൂന് ഇളനീർ കുടിക്കാൻ. അത് ശരി കൊച്ചു ചെറുക്കൻ ഇളനീര് കുടിക്കാൻ പോയതിനു ഒപ്പം തുള്ളുവാനോ…കുഞ്ഞ് വാവ രുദ്രൻ ഒന്ന് ചിരിച്ചു.. പോടാ അവിടുന്ന് അവളുടെ ആഗ്രഹം അല്ലെ നമുക്ക് പോകാം മോള് പോയി ആ കുരുപ്പിനെ കൂടെ വിളിക്.. താങ്ക്സ് ഏട്ടാ… രുക്കു ഓടി… ഡി…പെട്ടന്ന് റെഡി ആകു നമ്മുക്ക് കാവിൽ പോകാം… ഇപ്പോഴോ….. ഇളനീര് കുടിക്കാൻ ഏട്ടന്മാർ കൊണ്ട് പോകാം എന്ന് ആണോ.. ഇപ്പോൾ റെഡി ആകാം.. അവർ കാവിലേക്കു നടന്നു… ചന്തുവും രുക്കുവും എന്തൊക്കെയോ പറഞ്ഞു മുമ്പേ നടക്കുവാണ്… രുദ്രൻ വീണയെ ഒന്ന് നോക്കി അവളുടെ മുഖം നാണത്താൽ പൂത്തുലഞ്ഞു… അവൾ അവന്റെ മുഖത്തു നോക്കാതെ കണ്ണുകൾ അലസമായി എവിടെ ഒക്കെയോ പായിച്ചു… അവൻ പതുക്കെ അവളോട് ചേർന്നു ആ കുഞ്ഞ് വിരലിൽ പതുക്കെ വിരൽ കൊണ്ട് അമർത്തി…

അവൾ കൈ വലിച്ചു… ദേ അപ്പച്ചി വരുന്നു രുക്കു പെട്ടന്നു തങ്കുനേ കണ്ടു… ഡാ… രുദ്ര അമ്മ വരുന്നു… ങ്‌ഹേ… രുദ്രൻ ഓടി ചന്തുവിന്റെ തോളിൽ കൈ ഇട്ടു… പിന്നെ പാലക്കാട് കല്ലെക്ടറേറ്റിൽ വെള്ളം ഒകെ ഉണ്ടോ…. കുറച്ചു കുറവുണ്ട് ips കൊണ്ട് തരുവോ… വീണയും രുക്കുവും അത് കണ്ട് ചിരിച്ചു കൊണ്ട് നടന്നു…. നിങ്ങൾ എവിടെ പോവാ പിള്ളേരെ…. അത് അപ്പച്ചി ഇവള്മാര്ക് ഇളനീര് വേണം എന്ന് ഇവൻ മൊത്തം കുടിച്ചു തീർത്തോ.. രുദ്രൻ അപ്പുന്റെ തലയിൽ തലോടി… അവൻ മിഴിച്ചു നിൽകുവാണ്…. ചുമ്മാ പറഞ്ഞതാടാ… അമ്മ ഇവനെ കൊണ്ട് പോകോ… ചന്തു ഇടയിൽ കയറി അവർ കൺമുൻപിൽ നിന്നു മറഞ്ഞതും രുദ്രൻ വീണയെ വലിച്ചു നെഞ്ചിലേക് ഇട്ടു…. നിങ്ങൾ നടന്നോ… ഞങ്ങൾ പതുക്കെ വന്നേകം… ആം..ശരി..നീ വാടി മോളെ അവരായി അവരുടെ പാടായി….

ഞാൻ സിംഗിൾ പസാങ്കേ… ചന്തുവേട്ടാ എനിക്ക്.. എനിക്ക്…. എന്താ മോളെ….എന്ത് പറ്റി.. എനിക്ക് കണ്ണേട്ടനോട് ഒന്ന് സംസാരിക്കണം രുദ്രേട്ടനോട് പറയാൻ പേടിയാ…. അതിനെന്താ സംസാരിച്ചോ… അവൻ ഫോൺ എടുത്ത് നമ്പർ ഡയല് ചെയ്തു… കണ്ണേട്ടന്റെ നമ്പർ എങ്ങനെ ഏട്ടന്റെ കൈയിൽ… ഹഹഹ… നിന്റെ രുദ്രേട്ടൻറ് കയ്യിലും ഉണ്ട് നിന്റെ രുദ്രേട്ടനാ അവനു ജോലി വാങ്ങികൊടുത്തത്… പിന്നെ കണ്ണനോട് ഞങ്ങൾ എല്ലാം സംസാരിച്ചിട്ടുണ്ട് അവൻ രുക്കുവിന്റെ കവിളിൽ പിടിച്ചു ഒന്ന് വലിച്ചു… പോയി സംസാരിച്ചോ.. ഞാൻ ഇവിടെ സിംഗിൾ പസാങ്കേ കളിച്ചു വാഴപുല്ലും തിന്നു നടന്നോളാം…. രുക്കു അവനെ നോക്കി ഒന്ന് ചിരിച്ചു…. കാൾ അറ്റൻഡ് ആയി…ഹലോ കണ്ണേട്ടാ… അവൾ അവരുടെ ലോകത്തെക് ഊളി ഇട്ടു… രുദ്രേട്ട കാവിലോട്ടു പോകണ്ടേ…. പോകാല്ലോ… നമുക്ക് വരമ്പ് വഴി പോകാം… അയ്യടാ മനസ്സിൽ ഇരുപ്പു കൊള്ളാം… നടക്കില്ല ഞാൻ ഇതു വഴി വരുന്നുള്ളു…

അവൾ മുൻപോട്ടു ആഞ്ഞു… നിക്കെടി അവിടെ അവൻ അവളുടെ കൈയിൽ പിടിച്ചു പുറകോട്ടു വലിച്ചു രുദ്രന്റെ പെണ്ണ് രുദ്രന്റെ കൂടെ വരണം എവിടെ ആയാലും… എന്താ വരില്ലേ… മ്മ്മ്.. വരും അവന്റെ നെഞ്ചിലേക്ക് അവൾ കൈ വച്ചു… എന്നാൽ വാ… പോകാം… അവർ കുളത്തിന്റെ കരയിൽ എത്തി… അവളുടെ കൈ പിടിച്ചു പടവിലേക്ക് ഇറങ്ങി…. നിനക്ക് പേടി ഇല്ലേ…… ഇല്ല… അവൾ തലയാട്ടി….. എന്താ ഒന്ന് അടിത്തട്ട് കണ്ടു വന്നപ്പോഴേക് പേടി മാറിയോ….. അല്ല…… അവൾ തല കുനിച്ചു… പിന്നെ… രുദ്രൻ പുരികം ഉയർത്തി…. രുദ്രേട്ടൻ അടുത്തുള്ളപ്പോൾ എനിക്ക് ഒന്നിനേം ഭയം ഇല്ല… ആണോ…. അവൻ അവളെ ചേർത്തു പിടിച്ചു പടവിലേക്കു ഇരുന്നു…. അവളുടെ കൈകൾ തന്റെ നെഞ്ചോട്‌ ചേർത്തു… അവൻ ആ പടവിലേക് കിടന്നു അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു…. വാവേ….. മ്മ്മ്…. അവൾ ആർദ്രമായി മൂളി…

നിനക്കെന്നോട് ഒട്ടും ദേഷ്യം ഇല്ലേ…. ഞാൻ ഒരുപാട് ഉപദ്രവിച്ചിട്ടില്ലേ നിന്നെ രുദ്രേട്ടൻ അറിഞ്ഞോണ്ട് അല്ലാലോ ആ ഉണ്ണി കാരണം അല്ലെ… സോറി മോളെ… അവൻ അവളുടെ നെറുകയിൽ ഒന്ന് ചുംബിച്ചു… രുദ്രേട്ട ഉണ്ണി എന്നാ വരുന്നത്….. മറ്റെന്നാൾ….. അവൾ ഒന്ന് ഞെട്ടി.. അവൾ ചാടി എഴുനേറ്റു….. നിനക്ക് പേടി ഉണ്ടോ….. ഇല്ല…. രുദ്രേട്ടൻ ഇല്ലേ കൂടെ….. നീ സൂക്ഷിക്കണം ആവണി ഒതുങ്ങി എന്ന് കരുതണ്ട അവൾ ഉണ്ണി വരാൻ കാത്തിരിക്കുകയാ…. അവൾക്കു ഒരു മുഴം മുൻപേ നമ്മൾ കളിക്കും…. എന്ത് കളി…. അത് ചന്തു കൂടെ വന്നിട്ടു പറയും…. ആ ശല്യം ആദ്യം നിന്റെ തലേൽ നിന്നും ഒഴിയണം… പിന്നെ നിധി കുംഭം അത് ഞങ്ങൾ നോക്കിക്കൊള്ളാം…. മ്മ്മ്മ്…. അവൾ തലയാട്ടി… ആ കുരിശിന്റെ കാര്യം വിട് ഇപ്പൊ നമുക്ക് നമ്മുടെ ലോകം…

അവൾക്കു നാണം വന്നു അവൾ മുഖം പൊത്തി രുദ്രൻ എഴുനേറ്റു അവളുടെ ഒതുങ്ങിയ അരകെട്ടിലൂടെ കൈ വച്ചു ആ പടവിലേക്കു അവളെയും കൊണ്ട് ചാഞ്ഞു… അവന്റെ കൈത്തണ്ടയിൽ അവൾ ഒരു കുഞ്ഞിനെ പോലെ കിടന്നു ഒരു കടം ബാക്കി ഉണ്ട് ഓർക്കുന്നുണ്ടോ രുദ്രൻ അവളുടെ മുഖത്തേക്കു നോക്കി.. എന്ത്…? പണ്ട് ഒരു അഞ്ചു വയസുകാരി പതിനഞ്ചു വയസുകാരണ് തന്ന മായ്ക്കാൻ പറ്റാത്ത ഒരു മുറിവ് അത് തിരിച്ചു വേണ്ടേ അവൻ അവളുടെ മൂക്കിൻ തുമ്പിൽ ചെറുതായി ഒന്ന് കടിച്ചു….. അവൾ അറിയാതെ തന്നെ കണ്ണുകൾ കുറുകി അവനെ ഇറുകെ പിടിച്ചു… അവളുടെ വയറിനു മുകളിലൂടെ അവന്റെ കൈകൾ പാഞ്ഞു ഇടുപ്പിൽ പതിയെ ഒന്ന് അമർത്തി… അവളുടെ ചെവിയിൽ പതുക്കെ അവന്റെ പല്ലുകൾ താഴ്ത്തി.. പോ….പോകാം… രുദ്രേട്ട…. മ്മ്മ്…. എന്തെ…

ഞാൻ ഉണ്ണിയെ പോലെ നിന്നെ വേറെ എന്തെങ്കിലും ചെയ്യും എന്ന് ഓർത്താനോ… ഏയ്… അല്ല… അവൾ അവന്റെ കവിളിൽ ആഞ്ഞൊരു കടി കൊടുത്തു… ആാാ… വേദനിച്ചു കേട്ടോടി ഇതിന്റെ പലിശേം കൂട്ടുപലിശയും ചേർത്തു തരുന്നുണ്ട് ഞാൻ…. അവർ പടവിൽ നിന്നും എഴുനേറ്റു…. വരമ്പിലൂടെ പോകാം… മ്മ്മ് അവൾ തലയാട്ടി…. അവൻ പതുക്കെ അവളെ എടുത്തു വരമ്പിലേക് കയറി… അന്ന് ആദ്യം ആയിട്ട് ഈ വരമ്പിൽ വച്ചു നീ എന്റെ നെഞ്ചിലേക്ക് ചേർന്നപ്പോൾ എനിക്ക് തോന്നിയത് എന്താണന്നു അറിയുമോ… ഇല്ല…. അവൾ തലയാട്ടി.. ഈ വരമ്പ് അവസാനിക്കരുതേ എന്ന്… അന്ന് വരമ്പ് തീർന്നില്ലായിരുനെങ്കിൽ ഞാൻ ആ നിമിഷം നിന്നെ എന്തെങ്കിലും ഒകെ ചെയ്തേനെ… നീ ഉണ്ണിക്കു വച്ച കത്തി എന്റെ നെഞ്ചിലും കയറ്റിയേനെ….. പൊ.. രുദ്രേട്ട കളിയക്കാതെ…

അവൾ അവന്റെ നെഞ്ചിൽ ആഞ്ഞു പിച്ചി…. രുദ്രൻ അവളുടെ കഴുത്തിൽ മുഖം അമർത്തി ഒന്ന് ചുംബിച്ചു… പെണ്ണ് നാണം കൊണ്ട് അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി… അവർ ചെല്ലുമ്പോൾ ചന്തു തേങ്ങ കുലുക്കി നോക്കി കൊണ്ട് നില്കുവാനു.. രുക്കു ഒരു സൈഡിൽ ഇരുന്നു ഇളനീര് കുടിക്കുന്നു… സബ്‌കളക്ടർ കാണിക്കുന്ന പണി കണ്ടോ…. ഡാ… ഞങ്ങള്ക്ക് ഇല്ലേ…. വേണമെങ്കിൽ സമയത്തു വരണം വരമ്പ് കേറാൻ പോയാൽ കിട്ടില്ല… ദോ ഇരിക്കുന്ന നിന്റെ പെങ്ങള് മൊത്തം തീർത്തു… രുദ്രൻ രുക്കുനെ ഒന്ന് നോക്കി… എന്തുവാടി ഇത്‌ എന്റെ കൊച്ചിന് പോലും ഒരെണ്ണം വച്ചില്ലേ… ഈൗ…. അവൾ ഒന്ന് ഇളിച്ചു കാണിച്ചു… നിന്റെ കൊച്ചിന് വേണേൽ നീ കേറി ഇട്ടോ… ചന്തു ഒരു ഇളനീര് ആയി വന്നു… ദാ ഒരെണ്ണം ഉണ്ട് രണ്ടുപേരും കൂടെ കുടിച്ചോ… അവൻ അത് വാങ്ങി വീണയുടെ വായിലേക്ക് ഒഴിച്ചു കൊടുത്തു…. ഡാ.. ഡാ.. അവൾക് തന്നെ കുടിക്കാൻ അറിയാം കൊച്ചു കുഞ്ഞ് അല്ലാലോ…

പോടാ അവിടുന്ന്.. എന്റെ കൊച്ചിന് ഞാൻ കൊടുത്തോളം… നീ കുടിച്ചോ വാവേ…. … സിംഗിൾ പസാങ്കേ…. സിംഗിൾ പസാങ്കേ… രുക്കു പാട്ടു പാടി… ആരു സിംഗിൾ പസാങ്കേ രുദ്രൻ രുക്കുനെ നോക്കി. പാവം എന്റെ ചന്തുവേട്ടൻ വീണ പുറകിൽ നിന്നും പറഞ്ഞു.. അയ്യാ… പാവം നിന്റെ ചന്തുവേട്ടൻ.. ഒരു തേങ്ങ എടുത്തു അവന്റെ തലക്ക്‌ എറിയും ഞാൻ… രുദ്രൻ ഒരു ചെറിയ തേങ്ങ ആയി വന്നു… ഡാ… ഡാ എറിയല്ലേ മോനെ… പാലക്കാടിന് എന്നെ ആവശ്യം ഉള്ളതാണെ… എന്നാൽ പറയെടാ നീ സിംഗിൾ ആണോ… പറഞ്ഞില്ലേൽ ഞാൻ ഇപ്പോ എറിയും… അയ്യോ അല്ലെ.. ഞാൻ പറയാമെ… ങ്‌ഹേ… രുക്കുവും വീണയും ഞെട്ടലോടെ ചാടി എഴുനേറ്റു… ആരാ…. അങ്ങനെ ഒരാൾ……. (തുടരും )…

രുദ്രവീണ: ഭാഗം 18

Share this story