രുദ്രവീണ: ഭാഗം 3

രുദ്രവീണ: ഭാഗം 3

എഴുത്തുകാരി: മിഴിമോഹന

രുദ്രന്റെ ചോദ്യം കേട്ടതും….. രുക്കു ആലില പോലെ വിറക്കാൻ തുടങ്ങിയിരുന്നു….. മറുപടി കിട്ടിയില്ല…. രുദ്രൻ ഒന്ന് കനപ്പിച്ചു…. അത്…. രുദ്രേട്ട…. ഞങ്ങളെ സക്സസ് സ്റ്റഡി സെന്ററിൽ പഠിപ്പിക്കുന്ന മാഷ് ആണ്… അത് അല്ലാതെ……? അത് അല്ലാതെ എന്ത്….? ചോദ്യം രുക്കുനോടാണ്….. അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുമന്നിരുന്നു…. അ.. അ.. അ…. അത്…… അവൾ വിക്കി… വീണ അവളുട കൈയിൽ പിടിച്ചു…. മാഷാണ്…… മാഷാണ്…. അവൾ ഒരു ധൈര്യത്തിൽ പറഞ്ഞു ഒപ്പിച്ചു…… പിന്നീട് അവൻ ഒന്നും ചോദിച്ചില്ല…. ഇനി എന്തെങ്കിലും ചോദിച്ചാൽ ഉള്ള സത്യം മുഴുവൻ രുക്കു വിളിച്ചു കൂവും…. അവള് പ്രേമിച്ചെന് വേണേൽ എനിക്ക് കിട്ടുകേം ചെയ്യും…… ഹോ.. ഭാഗ്യം……

സ്കൂളിന്റെ വാതുക്കൽ എത്തി…… രുദ്രൻ ഒന്ന് വട്ടം നോക്കി….. ഇവിടെ ആരും വന്നില്ലാലോ…. സ്പെഷ്യൽ ക്ലാസ് ന്റെ ലക്ഷണങ്ങൾ ഒന്നും ഇല്ലല്ലോ…. പോലീസ് അല്ലെ തുമ്മിയാൽ സംശയിക്കുന്ന മനുഷ്യനാ…. ഇനി എന്ത് പറയും…. ഐഡിയ… അത് രുദ്രേട്ട… ഇന്നല്ല… എനിക്ക് തെറ്റു പറ്റിത…. രുക്കു ഫ്രൈഡേ എന്നാ പറഞ്ഞെ… ഞാൻ.. ഞാൻ ഇന്ന് ഫ്രൈഡേ ആണന്നു വിചാരിച്ചു ഇവളെ…… സത്യമായും ഇന്ന്‌ വ്യാഴം ആണെന്ന് ഓർത്തില്ല…. കരണം അടിച്ചു പുകക്കും ഞാൻ കള്ളം പറയുന്നോ… സത്യം പറ നീ ഒകെ ആരെ കാണാനാ രാവിലെ ഇറങ്ങിയത്…… അവന്റെ ശബ്ദം ഉയർന്നു രണ്ടുപേരും വിറച്ചു…….. അത് ഏട്ടാ…. അത്…. രുക്കു വിയർത്തു തുടങ്ങി….. കണ്ണനെ കാണാൻ അല്ലെ…..

ഏതു കണ്ണൻ……. വീണ ഒരു ധൈര്യത്തിൽ ചോദിച്ചു….. വീണേ നീ ആണ് ഇവളെ കൂടി പിഴപ്പിക്കുന്നത്.നിന്നെ പറ്റി പലതും ഞാൻ കെട്ടു ഞാൻ അത് ഒന്നും വിശ്വസിച്ചിട്ടില്ല എന്നിട്ടും ഞാൻ എന്റെ പെങ്ങളെ നിന്റെ കൂടെ വിടുന്നത് ഞാൻ വെറും……..**ആയത് കൊണ്ട് അല്ല…. അവൻ തനി പോലീസ് ഭാഷ തന്നെ പറഞ്ഞു…. രുദ്രേട്ടൻ എന്നെ പറ്റി എന്ത് കേട്ടന്ന…. ഞാൻ കുസൃതി കാട്ടുന്നുണ്ട് സമ്മതിച്ചു എന്റെ നില വിട്ടു ഞാൻ പെരുമാറിയിട്ടില്ല എന്നോട് ദേഷ്യം ഉണ്ടെന്നു കരുതി എന്നെ പറ്റി എന്തും വിളിച്ചു പറയാം ഇന്ന് വിചാരിക്കരുത്…. നീ എന്നെ ചോദ്യം ചെയ്യാൻ ആയോ………? കാറിൽ ഇരുന്നു കൊണ്ട് തന്നെ രുദ്രൻ പോരിന് തിരിഞ്ഞു…. വീണയും വിട്ടു കൊടുക്കാൻ തയാർ അല്ലായിരുന്നു….

നിങ്ങൾ എന്തിനാ വഴക്കിടുന്നെ…..ഞാനാ എല്ലാത്തിനും കാരണം…. ഞാനാ…. രുക്കു നീ മിണ്ടാതിരി…… വീണ അവളെ തടഞ്ഞു പേടിച്ചു കണ്ണന്റെ കാര്യം അവൾ പറയും എന്ന് അവൾക് അറിയാം…. ഇല്ല….ഞാൻ മിണ്ടും എനിക്ക് അറിയാം എല്ലാത്തിനും കാരണം ഞാനാണ്…… രുദ്രേട്ട കണ്ണേട്ടനെ എനിക്ക് ഇഷ്ടം ആണ്…. പക്ഷെ അത് ഇവളുടെ അറിവോടെ അല്ല… ഇവൾ പിന്നീടാണ്…… ഛീ… നിർത്തേടി….. ഇത് നിന്റെ വായിൽ നിന്നും എനിക്ക് കേക്കണമരുന്നു…… അവന്റെ ജാതി നിനക്ക് അറിയുമോ…. അവനു പറയാൻ നല്ല ജോലി ഉണ്ടോ…… ഇന്നത്തോടെ നിർത്തിക്കോണം എല്ലാം….. അല്ലങ്കിൽ അവന്റെ ശവം നീ കാണും… …മ്മ്മ്….. ഞാൻ…. ഞാൻ… മറന്നോളം…. പക്ഷെ ഇവൾ…..

ഇവൾക് നീ വക്കാലത്തു പിടിക്കണ്ട….. വെറുപ്പാ എനിക്ക് ഈ അസത്തിനെ… സ്നേഹിക്കാൻ കൊള്ളില്ല… വീണ അവനെ നോക്കി…അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു….. അവരെ അവിടെ ഇറക്കി വിട്ടു കൊണ്ട് ഒരു വലിയ മുരൾച്ചയോടെ കാർ മുന്നോട്ട് നീങ്ങി……. കാർ പോകുന്നതും നോക്കി വീണ നിശബ്ദമായി നിന്നു…… വാവേ…. ഡി വാവേ…… അവൾ ഞെട്ടി….. രാക്കിളി രുദ്രേട്ടൻ എന്താ അങ്ങനെ ഒകെ പറഞ്ഞെ… ഞാൻ…. ഞാൻ ചീത്ത കുട്ടി ആണോ…. ഞാൻ വേറെ തെറ്റ് ഒന്നും ചെയ്തിട്ടില്ല… കല്യാണം പോലും എനിക്ക് വേണ്ട… എനിക്ക്… എനിക്ക്.. പഠിച്ചാൽ മതി…….പിന്നെ രുദ്രേട്ടൻ…… നിനക്ക് രുദ്രേട്ടന്റെ സ്വഭാവം അറിയാമല്ലോ…. എന്നോടുള്ള ദേഷ്യം ആണ്.. കണ്ണേട്ടനെ പറ്റി അറിയാൻ ആരിക്കും അങ്ങനെ……

അല്ല നിന്നോട് ദേഷ്യം ഇല്ല അത് ഞാൻ കാരണം ആണെന്ന…… ഞാൻ പിഴച്ചതാണെന്നു…… അവൾ രുക്കുനെ കെട്ടി പിടിച്ചു കരഞ്ഞു… ഒരുതരത്തിൽ വീണയെ ആശ്വസിപ്പിച്ചു അവൾ ക്ലാസിൽ കൊണ്ട് ചെന്നു ഇരുത്തി……. അവൾക് ഒന്നും പഠിക്കാൻ തന്നെ തോന്നിയില്ല….. പിന്നീടുള്ള ദിവസങ്ങൾ വെറും യന്ത്രികം ആയിരുന്നു…. വീണയെ കണ്ടാൽ രുദ്രൻ മിണ്ടാറില്ല…. ആദ്യം വിഷമം ആയിരുന്നെങ്കിലും പിന്നീട് അവളും അത് കാര്യമാക്കിയില്ല….. രുക്കു കണ്ണനിൽ നിന്നും ഒഴിഞ്ഞുമാറി… സത്യത്തിൽ അവളുടെ ജീവൻ ആണ് പക്ഷെ……. രുദ്രേട്ടന്റെ വാക്ക്… പറഞ്ഞാൽ പറയുന്നത് പോലെ ചെയ്യുന്ന ആളാ…..

കണ്ണനെ കുരുതി കൊടുക്കാൻ അവൾ തയാർ അല്ലായിരുന്നു…….. നാളെ രുക്കുന് പബ്ലിക് എക്സാം തുടങ്ങുവാന്….. രാക്കിളി നീ ഒന്നും ഓർത്തു വിഷമിക്കാതെ… ആദ്യം പഠിക്കാൻ നോക്കു…. വാവേ….. എന്റെ തലേൽ ഒന്നും കേറുന്നില്ല….. വാ ഞാൻ വായിച്ചു കേൾപ്പിക്കാം അപ്പൊ പടിക്കാല്ലൊ…… നിനക്ക് പഠിക്കണ്ടേ…. രാവിലെ അല്ലെ നിങ്ങൾക് എക്സാം …. അത് സാരമില്ല… ഞാൻ എഴുതിക്കോളാം…. അവൾ വായിച്ചു വായിച്ചു കൊടുത്തു…. വീണ പറഞ്ഞു കൊടുക്കുമ്പോൾ എന്തൊക്കെയോ തലയിൽ കയറുന്നുണ്ട്…..

രാവിലെ രണ്ടുപേരും അമ്പലത്തിൽ പോയി വന്നു……. വാവേ… നീ എങ്ങോട്ടാ ഓടുന്നെ……എന്റെ കൈ വിട്… അവൾ ഒരു മുറിയുടെ മുൻപിൽ ചെന്നു നിന്നു…. ആ… ഇങ്ങോട് ആരുന്നോ…. ഇങ്ങോട്ട് വരരുതെന്ന് പറഞ്ഞിട്ടുള്ളതല്ലേ……. എന്നാലും രുക്കു രേവമ്മ….. അവൾ വാതിൽ പാതി തുറന്നു…… അടക്….. വാതിൽ അടക്…. ആരും വരരുത്… കൊല്ലും ഞാൻ…….. ചങ്ങലയുടെ കിലുക്കം ആ മുറിയിൽ പ്രകമ്പനം കൊണ്ടു….. രേവമ്മേ ഞാനാ വാവ….. അവർ ഒന്ന് അയഞ്ഞു…. അവളെ ഒന്ന് നോക്കി അവരുടെ മുഖത്തു സന്തോഷം….. വാ… വാ… ഓടി വാ……… അവർ ഒരു കൊച്ചു കുഞ്ഞിനെ പോലെ അവളെ വിളിച്ചു…… അവൾ ഓടി ചെന്നു…….അവരെ കെട്ടി പിടിച്ചു…. അവർ വാത്സല്യത്തോടെ അവളുടെ മുടിയിഴകൾ തഴുകി……

പെട്ടന്നാണ് അവർ രുക്കുവിനെ ശ്രദ്ധിച്ചത്……… പോ…. പോ….. ഇവൾ കൊല്ലും…..എനിക്ക് ഇവളെ കാണണ്ട…… രേവമ്മേ അത് രുക്കുവാ… വല്യമ്മാമേടെ മോള്… അവൾ ഒന്നും ചെയ്യില്ല… ഞങ്ങള്ക് എക്സാം ആണ്.. രേവമ്മേ കാണാൻ വന്നതാ… ഹാ. ഹാ. ഹാ…. പരീകഷ…. അവർ ആഞ്ഞു തുപ്പി…. ദോ.. ദോ… ഇത് കണ്ടോ… നീ കാണ്… അവർ രുക്കുവിന്റെ കൈയിൽ പിടിച്ചു അവൾ ഭയന്നു…. ഇത്.. ഇത്… എന്റെ phd അവർ ആ ചങ്ങലയിൽ ഇട്ടു കിലുക്കി…. അവർ വീണയുടെ നേരെ തിരിഞ്ഞു…. ഈ phd അത് ഇനി നിനക്ക് ഉള്ളതാ…. നീ ഞാൻ തന്നെയാ….. എനിക്ക് ശേഷം നീ….. നീ… നിനക്ക ഇവിടെ….. എനിക്ക് ശേഷം… ഹാ ഹാ.. ഹാ അവർ ആർത്തു ചിരിച്ചു…. വാവേ നമ്മുക്ക് പോകാം എനിക്ക് പേടി ആകുന്നു…..

രേവമ്മേ ഞങ്ങൾ പോകുവാ…. അവർ അത് ശ്രദ്ധിക്കാതെ എന്തൊക്കെയോ പുലമ്പുകയാണ്….. പോകാം… വീണ രുക്കുവിനെ കൊണ്ട് ഇറങ്ങി….. നീ ഇടക് ഇവിടെ വരാറുണ്ട് അല്ലെ… സാധാരണ ആരെ കണ്ടാലും വയലന്റ് ആകുന്ന ആൾ നിന്നെ കണ്ടപ്പോ……. മ്മ്മ്…. ഞാൻ വരാറുണ്ട് ആരും കാണാതെ…. എന്റെ സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം പങ്കു വക്കാൻ….. വേണ്ട മോളെ ആരേലും അറിഞ്ഞാൽ… ഇങ്ങോട് വരരുതെന്നല്ലേ….. എന്തിനു…. വരാതിരിക്കണം അവരെ പുറംലോകം കാണിക്കാതെ ഇരുട്ടു മുറിയിൽ പൂട്ടി ഇട്ടു.. ചെ… നമ്മക് ഒന്നും ചെയ്യാൻ കഴിയില്ല….. അതേ നമ്മക് ഒന്നും ചെയ്യാൻ കഴിയില്ല അതാണല്ലോ വല്യൊതെ നിയമം…. ആാാ കഴിവില്ലായ്മയെ ചോദ്യം ചെയ്ത വല്യൊതെ ഇളയ കുട്ടി രേവതി എന്നാ എന്റെ രേവമ്മ….

ഇന്ന്‌ ഇരുട്ടിനെ പ്രണയിച്ചു ചങ്ങലയോട് കിന്നാരം ചൊല്ലി……… നിങ്ങൾ ഒരുങ്ങിയോ…. ശോഭയുടെ ശബ്ദം.. അവൾ ഒന്ന് ഞെട്ടി…. ങ്‌ഹേ…… മ്മ്മ്മ് ബാഗ്… ബാഗ് എടുത്ത മതി….. ഞാൻ പോയി എടുത്തോണ്ട് വരാം….. രുക്കു ബാഗ് എടുക്കാൻ പോയി… എന്താ മോളെ ഒരു വയ്യഴക.. എന്ത് പറ്റി…. എന്തിനാ അമ്മായി രേവമ്മയെ പൂട്ടി ഇട്ടത്…. എങ്ങനാ അവർ ഒരു ഭ്രാന്തി ആയത്….. ശോഭ ഒന്ന് ഞെട്ടി….. അത് മോളെ…… എന്നോട് പറയാൻ പറ്റുവോ….. അവർ ചുറ്റിലും ആരും ഇല്ലന്ന് ഉറപ്പു വരുത്തി അവളോട് പറഞ്ഞു… ഞാൻ ഇവിടെ വരുമ്പോ നിന്റെ പ്രായം ആണ് രേവതിക്…. puc ആദ്യവർഷം… നിന്നപോലെ ചുറുചുറുക് ഉള്ളവൾ…….. ജാതിഭ്രഷ്ട് കല്പിച്ചു മാറ്റിനിർത്തപ്പെടുന്നവരെ നെഞ്ചോട്‌ ചേർത്തു അവൾ……

ഇവിടുത്തെ ദുരാചാരങ്ങളെ എതിർത്തു…. Puc അപ്പുറം പഠിക്കാൻ അന്ന് നിങ്ങടെ മുത്തശ്ശൻ പെണ്കുട്ടികൾക് അനുവാദം കൊടുത്തിരുന്നില്ല…. പക്ഷെ puc റാങ്ക് കിട്ടിയ രേവതി… കരഞ്ഞും പട്ടിണി കിടന്നും സമ്മതിപ്പിച്ചു…… അവളെ സപ്പോർട്ട് ചെയ്ത എനിക്ക് കിട്ടി ശിക്ഷ എട്ടുമാസം ഗർഭിണി ആയ എന്നെ ഒരുദിവസം മുഴുവൻ പച്ചവെള്ളം പോലും തരാതെ ഇവിടെ പൂട്ടി ഇട്ടു…. രുദ്രൻ അന്ന് എന്റെ വയറ്റിലാണ്………. പിന്നെ…….. പിന്നെന്താ….അവൾ phd വരെ എടുത്തു…..അതിനിടയിൽ പലതവണ കല്യാണം കഴിപ്പിക്കാൻ നിർബന്ധം പിടിച്ചു അച്ഛൻ… അവൾ അത് ഒകെ തട്ടി കളഞ്ഞു…. മിടുക്കി ആയിരുന്നു….. പക്ഷെ…….. ഒരു ദിവസം ഇവിടെ വന്ന അവളുടെ അന്യമതസ്ഥ ആയ കൂട്ടുകാരി….

അവൾക് ഇവിടെ നല്ല സ്വീകരണം ആയിരുന്നു…. പക്ഷെ അതിനിടയിൽ നിന്റെ ഇളയ മാമൻ… ആ പെൺകുട്ടി ആയിട്ട്….. അമ്മേ കഴിക്കാൻ എടുക്കു…. അയ്യോ രുദ്രൻ… പിന്നെ പറയാം.. മോളെ…. രുക്കു ബാഗുമായി വന്നു……. രണ്ടുപേരെ ഞാൻ കൊണ്ട് വിട്ടോളം….. മ്മ്മ്…… അവൻ കഴിച്ചു വന്നു… വണ്ടി എടുത്തു….. രുക്കുനോട് പലതും ചോദിച്ചു…… പക്ഷെ ഒരു വാക്ക് പോലു വീണയോട് സംസാരിച്ചില്ല….. പക്ഷെ അവൾ വേറൊരു ലോകത്താണ്……. രേവതി… രേവമ്മ…. നിനക്ക്… ആണ് ഇത്… അ ചങ്ങല കിലുക്കം അവളിൽ അസ്വസ്ഥത ഉണ്ടാക്കി…. പക്ഷെ രുദ്രൻ മിററിലൂടെ അവളുടെ മുഖഭാവം ശ്രദ്ധിക്കുന്നുണ്ടായിരുന്നു…. എക്സാം കഴിഞ്ഞു ഇത്രയും പെട്ടന്നു വീട്ടിൽ എത്താൻ ആരുന്നു അവളുടെ തിടുക്കം….

രേവമ്മയെ പറ്റി കൂടുതൽ അറിയണം…. എന്റെ വാവേ പതുക്കെ പോ… അല്ലേൽ ഉള്ള കട മൊത്തം കേറി.. ലോലിപോപ് നുണഞ്ഞ് വായിനോക്കികളുടെ കമെന്റിനു മറുപടി കൊടുക്കാതെ പോകില്ലല്ലോ….. ഇന്നെന്തു പറ്റി എന്റെ കുട്ടന്….? ഒന്നുല്ല രാക്കിളി….. നിനക്ക് നാളെ മാത്‍സ് അല്ലെ അതോർത്തു എനിക ടെൻഷൻ… അവൾ വിഷയം മാറ്റി….. വീട്ടിൽ വന്നു കഴിഞ്ഞും അവളുടെ ചിന്തകൾ കാടുകയറി കൊണ്ടിരുന്നു….. രാക്കിളി നിനക്ക് ഞാൻ കുറച്ചു വർക്ക്‌ തരാം നീ അത് ചെയ്യ്… എന്ത് വർക്ക്‌……. ഡി നാളത്തെ എക്സമിനു…. സാദാരണ ഞൻ സെലക്ട്‌ ചെയ്തത് പഠിപ്പിക്കുന്ന പ്രോബ്ലെംസ് വരാറില്ലേ അത് പോലെ….. സത്യത്തിൽ രുക്കുനെ ഒഴിവാക്കാൻ വേണ്ടി ആയിരുന്നു അത്….

നീ എല്ലാം ഒരു രണ്ടുതവണ ചെയു….ഞാൻ ഇപ്പോ വരാം…. നീ ഇവിടെ പോവാ…… വാരാടി…… നീ ചെയ്യ്… അവൾ പതുക്കെ ശോഭേടെ അടുത്ത് എത്തി… തങ്കു എവിടെ ശോഭകുട്ടി…. ആ… നാത്തൂൻ അമ്പലത്തിൽ പോയി…. ഇന്ന് രുദ്രന്റെ പേരിലാണ് നിത്യപൂജ…. അമ്മായി… അമ്മായി…… എന്താടി പെണ്ണേ….. കഥ ബാക്കി…….. എന്ത് കഥ……? അവർ സാരിത്തലപ്പ് കൂട്ടി അരി കാലം വാങ്ങി വച്ചു….. രേവമ്മേടെ…. ആ അതോ…….. ആ ചന്ദ്ര മാമൻ എന്ത് ചെയ്തു……. ചന്ദ്രസേനന്റെ സ്വഭാവം അത്ര ശുദ്ധി അല്ലാരുന്നു…. സത്യം പറഞ്ഞാൽ വാല്യക്കാരി പെണ്ണുങ്ങൾക് പോലും ഇങ്ങോട് വരാൻ പേടി ആരുന്നു….. ആഹാ മാമൻ ആളു കൊള്ളാല്ലോ….

മ്മ്മ്മ്…… ജെസീക്ക ആയിട്ട് ചന്ദ്രൻ അരുതാത്ത ബന്ധം സ്ഥാപിച്ചു…. ജെസീക്ക ഗർഭിണി ആയി… അയ്യോ………. അതേ….. ജെസീക്കയെ നിങ്ങടെ മുത്തശ്ശൻ ഇവിടെ നിന്നും ഇറക്കി വിട്ടും പിഴച്ചവൾ എന്ന് മുദ്ര കുത്തി…. ആ കുട്ടി ഒരുപാട് കരഞ്ഞു…. അവളുടെ കരച്ചിൽ ഇപ്പോഴും ഇവിടെ മുഴങ്ങുന്നുണ്ട്……. നിന്റെ മാമനെ രായിക്ക് രാമാനം ഇവിടെ നിന്നും കടത്തി….. പിറ്റേന്ന് രാവിലെ വല്യൊത് തറവാട് ഉണർന്നത് വല്യ ഒരു ദുരന്തം കണ്ടുകൊണ്ടായിരുന്നു……. (തുടരും )…

രുദ്രവീണ: ഭാഗം 2

Share this story