രുദ്രവീണ: ഭാഗം 48

രുദ്രവീണ: ഭാഗം 48

എഴുത്തുകാരി: മിഴിമോഹന

വല്യൊത്തേക് രുദ്രന്റെ കൈയിൽ പിടിച്ചു വരുമ്പോഴും വീണയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി നിന്നിരുന്നു…. ഓരോ അടി മുന്നോട്ട് വയിക്കുമ്പോഴും അവൾ അവന്റ കൈയിൽ പിടി മുറുക്കി..””രുദ്രൻ ഇല്ല എങ്കിൽ വീണ ഇല്ല… ‘”അവൾ പതുക്കെ തല ചെരിച്ചു അവനെ നോക്കി… മ്മ്… എന്തെ വിഷമം ആയോ… ഞാൻ ചുമ്മാ പറഞ്ഞത് അല്ലെ……. അവൻ കൈ എടുത്തു അവളുടെ തോളിൽ ഇട്ടതും അത് തട്ടി തെറിപ്പിച്ചു അവൾ അകത്തേക്കു ഓടി… ചന്തുവേട്ടൻ അവൾ ഒരു നിമിഷം നിന്നു… അവനെ നോക്കി ചുണ്ടുകൾ വിതുമ്പി മുകളിലേക്കു ഓടി… ചന്തു ഒന്നും മനസ്സിൽ ആകാതെ നോക്കി നിന്നു… വീണയും ആവണിയും രുദ്രനെ നോക്കി അവരും ഒന്നും മനസിൽ ആക്കാതെ നിൽകുവാണ്… എന്താ രുദ്ര എന്ത് പറ്റി…

രണ്ടും കൂടെ വലിയ സന്തോഷത്തിൽ ആയിരുന്നല്ലോ പോയത് എന്താ നീ പിന്നേം വഴക് പറഞ്ഞോ അവളെ രേവതി രുദ്രനെ സൂക്ഷിച്ചു നോക്കി… ഒന്നുല്ല രേവമ്മേ അവൻ അവളെ കണ്ണ് ചിമ്മി കാണിച്ചു… നിന്റെ ഫോര്മാലിറ്റീസ് ഒകെ കഴിഞ്ഞിലെ അപ്പോൾ നാളെ ജോയിൻ ചെയ്യവല്ലേ ഇവിടെ….. രുദ്രൻ ചന്തുവിന്റെ തോളിലൂടെ കൈ ഇട്ടു രണ്ടുപേരും മുകളിലേക്കു കയറി…… ദാ നീ പറഞ്ഞ ഫയൽ എല്ലാം റെഡി ആണ്… അപ്പോ ചന്ദ്രകാന്ത് സർ തുടങ്ങുവല്ലേ എന്റെ കളക്ടർ ന്റെ ഓർഡർ അത് മാത്രം മതി എനിക്ക് അവനെ പൂട്ടാൻ…. രുദ്രൻ ചന്തുവിന്റെ തോളിൽ കൈ വച്ചു…. ചന്തു ആ കെയിലേക്കു കൈ ചേർത്തു അതിനു വേണ്ടി അല്ലേടാ ഞാൻ ഇങ്ങോട്ട് വന്നത്….. രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചു… ഞാൻ വന്നത് എല്ലാവർക്കും സർപ്രൈസ് ആയി… എല്ലാം വാ പൊളിച്ചു നില്പുണ്ട്…

പിന്നെ ഇങ്ങെനെ ഒരു ട്രാൻസ്ഫെർ ആരും പ്രതീക്ഷിച്ചില്ലലോ… രുദ്രൻ ജഗ്ഗിലെ വെള്ളം കുടിച്ചു കൊണ്ടു പറഞ്ഞു… ചന്തുവേട്ടാ….””””””പുറത്തു വീണയുടെ ശബ്ദം… എന്തടാ വാവേ… ഇങ്ങു ഓടി വാ…. ചന്തു അത് പറയാൻ നോക്കി നിന്ന പോലെ അവൾ ഓടി അവന്റെ നെഞ്ചിലേക്ക് വീണു… രുദ്ര നീയെന്റെ കുഞ്ഞിനെ വഴക്കു പറഞ്ഞോ അവൾ ഇത്രയും സങ്കടപെടാൻ… അതേ നമ്മൾ മുട്ടാൻ പോകുന്ന ഡ്രഗ് മാഫിയയുടെ തലവൻ ആരാണെന്നു നിനക്ക് അറിയാമല്ലോ ഇനി അവരുടെ കൈ കൊണ്ടു ഞാൻ എങ്ങാനും പടം ആയാൽ നമ്മുടെ മോനെ പൊന്നു പോലെ നോക്കണം എന്ന് പറഞ്ഞു അതിനാ ഈ കരച്ചിലും പിഴിച്ചിലും… രുദ്രൻ ഒന്ന് ചിരിച്ചു.. മോനോ…..?

ഞാൻ പോകും വരെ ഇല്ലാരുന്നല്ലോ… ദാ ഇന്ന് രാവിലെ ഉണ്ടായതാണ്‌ അപ്പുറത്തു തൊട്ടിൽ കിടപ്പുണ്ട് അല്ലേടി രുദ്രൻ അവളുടെ തോളിലേക്ക് കൈ ഇട്ടു…. ദുഷ്ട…. “””എന്നെ കരയിപ്പിച്ചിട്ടു ഇരുന്നു കളിയാക്കുന്നോ… വീണ രുദ്രന്റെ നെഞ്ചിലേക്ക് ചാടി കഴുത്തിൽ നഖം കുത്തി ഇറക്കി….. ആാാാ….. കുരുപ്പേ…. മാന്തി പൊളിക്കുന്നോ രുദ്രൻ അവളെ അടർത്തി മാറ്റി വിരലുകളിലേക്കു നോക്കി.. രണ്ട് ദിവസം ആയി പറയണം എന്നു വക്കുന്നു ഈ നഖം മുഴുവൻ കളഞ്ഞോണം……”” ദേഹം അവിടെ ഇവിടെ നീറിട്ടു വയ്യ.. “”അത് രുദ്രൻ പതുക്കെ പറഞ്ഞു.. ഇല്ല… ഇല്ല.. കളയില്ല ഇത് എനിക്ക് ആവശ്യം വരും അവൾ ഒന്നു കൊഞ്ഞനം കാട്ടിയിട്ടു ഓടി… രുദ്ര നീ എന്തിനാടാ അവളോട് അങ്ങനെ ഒക്കെ പറഞ്ഞത്……

അത് കൊണ്ടു അല്ലെ അവൾ നിനക്ക് പ്രണയത്തിന്റ മുദ്രണം ചാർത്തി തന്നത് ചന്തു രുദ്രന്റർ കോളർ മാറ്റി നോക്കി… ശോ… നന്നായി വേദനിച്ചോ.. ഇവളെ കള്ളിയങ്കാട് നീലിക് ഡ്രാക്കുളയിൽ ഉണ്ടായത…. പോടാ അവിടുന്നു അവിഞ്ഞ കോമഡി ആ പെണ്ണിന്റ നഖം നാളെ തന്നെ വെട്ടണം ഇനി അത് വളരാൻ അനുവദിച്ചു കൂടാ…. രുദ്രൻ കഴുത്തിൽ തിരുമ്മി കൊണ്ടു കട്ടിലിലേക്ക് ഇരുന്നു….. ഹ്ഹഹ്ഹ…… ചന്തു വയറു പൊത്തി ചിരിക്കാൻ തുടങ്ങി….. നീ ചിരിക്കണ്ട അവളുടെ പ്രതിഷേധം മുഴുവൻ നഖത്തിലൂടെ ആണ് തീർക്കുന്നത് …… നീ അങ്ങനെ പറഞ്ഞിട്ടു അല്ലെ രുദ്ര.. അവളുടെ ജീവനും ശ്വാസവും ഇപ്പോൾ നീ മാത്രം ആണെടാ.. ചന്തു അവന്റെ ഇടത്തെ കൈയിലേക്ക് തല വച്ചു കിടന്നു….. “”””അതേ… എനിക്കു അറിയാം ചന്തു…

എന്റെ പെണ്ണ് എന്നെ എത്രമാത്രം അവളിലേക്കു ചേർത്തു നിർത്തിയിട്ടുണ്ടെന്നു…പക്ഷേ അവൻമാർ നിസാരകാർ അല്ല നമ്മൾ രണ്ടും സൂക്ഷിക്കണം… ഞാൻ അത് മുൻകൂട്ടി പറഞ്ഞു അത്രേ ഉള്ളു… അവന്മാർ ദേഹത്ത് തൊട്ടു കളിക്കില്ല കൂടി പോയാൽ വല്ല അട്ടപാടിക്കും ട്രാൻസ്ഫെർ ഇത്രയും മനോഹരം ആയ സ്ഥലം വേറെ ഇല്ല നമുക്ക് ഇവളുമാരെ കൊണ്ടു അവിടെ എങ്ങാനും പോകാം…. എവളുമാരെ കൊണ്ടു….. “””? രുദ്രൻ തല ചെരിച്ചു നോക്കി മുഖത്തു ഒരു കള്ള ചിരി പടര്ന്നു… എന്റെ മീനു പിന്നെ നിന്റ വാവ…..ചിങ്ങം ഒന്നിന് ഞാൻ കൂടെ അങ്ങ് കെട്ടിയാലോ എന്ന് ആലോചിക്കുവാ… എന്റെ പൊന്നു സാറേ ചതിക്കരുത് പിന്നെ ആ പൊല്ലാപ്പിന്റെ പുറകെ പോയി എന്റെ ആദ്യരാത്രി കുളം ആക്കാൻ… അത് ഒന്ന് നേരാം വണ്ണം കഴിഞ്ഞോട്ടെ…

ചിങ്ങം രണ്ട് പിറ്റേ ദിവസം നമുക്ക് ഫിക്സ് ചെയ്യാം…. രുദ്രൻ ചന്തുവിന്റെ കാലിൽ ഒന്നു തട്ടി… ഓക്കേ ഡൺ…. ചന്തു അത് ഏറ്റു… രുദ്രന്റെ മനസ്‌ അപ്പോഴും അസ്വസ്ഥം ആയിരുന്നു ഒളിഞ്ഞിരിക്കുന്ന സൈലന്റ് ക്രിമിനൽ അവനെ മറ നീക്കി പുറത്തു കൊണ്ടു വരണം ഡ്രഗ് മാഫിയയുടെ ചെറു കണ്ണികളിൽ കൂടെ അവനിൽ എത്തണം… പക്ഷേ ഉടനെ വേണ്ട എന്റെ പെണ്ണ് എന്റേതാകും വരെ ഞാൻ സ്വയം നിയന്ത്രിച്ചേ മതിയാകും അവൾ എന്റെ ശരീരത്തിന്റെ അംശം ആയി തീർന്നു കഴിഞ്ഞാൽ രുദ്രനെ തോൽപിക്കാൻ ആർക്കും ആവില്ല… ശക്തിയോടെ കൂടുമ്പോൾ മാത്രം ആണ് ശിവനു ഓജസും തേജസും ഉള്ളു … അത് പോലെ എന്റെ പെണ്ണ് എന്നിൽ ചേരണം…… രുദ്രന്റെ മുഖത്തു വശ്യമായ ചിരി പടർന്നു… വീണ മുറിയിൽ കയറി വിരലുകൾ തിരിച്ചു മറിച്ചും നഖത്തിൽ നോക്കുവാണ്…..

പാവം ഒരുപാട് ഞാൻ ഉപദ്രവിക്കുന്നണ്ട്…. പിന്നെ എന്നേം നോവിക്കുന്നുണ്ടല്ലോ അവൾപരിഭവിച്ചു കൊണ്ടു കണ്ണാടിക്കു മുൻപിലേക്ക് നീങ്ങി ധാവണി അല്പം പുറകോട്ടു നീക്കി കണ്ണാടിക്കു മുൻപിൽ അനാവൃതം ആയ വയറിൽ പൊക്കിൾ ചുഴിക് സമീപം പല്ലുകൾ പതിഞ്ഞു കരിനീല നിറം പടർന്നിരുന്നു….. അതിലേക് അവൾ വിരലുകൾ കൊണ്ടു ഉഴിഞ്ഞു എന്തോ വശ്യമായ അനുഭൂതിയിൽ അവൾ അതിൽ മുറുകെ പിടിച്ചു കണ്ണുകൾ അടച്ചു നിന്നു…. വേദനിച്ചോ…. “”””കാതോരം രുദ്രന്റെ നിശ്വാസം അവൾ കണ്ണുതുറകും മുൻപ് അവളിലേക്കു അവൻ ചേർന്നു അവന്റെ കൈകൾ വയറിൽ അമർത്തിയിരുന്ന അവളുടെ കൈകൾക്കു മേലെ പതിഞ്ഞു… അവൾ ഒന്ന് പിടഞ്ഞു….. രുദ്രേട്ട……. “”””അവളുടെ ശബദം കൂടുതൽ ആർദ്രം ആയി

….. മ്മ്മ്……. എന്തോ……. രുദ്രൻ ആ തോളിലേക്കു തല വച്ചു…. അവൾ ഒന്ന് കൂടെ നോക്കി ഇനി രുദ്രേട്ടൻ അടുത്തു വന്നതായി സ്വപ്നം കാണുന്നത് ആണോ… അത് മനസ്സിൽ ആക്കി അവൻ അവളുടെ കാതിൽ പല്ല് അമർത്തി….. ഒർജിനൽ ആണ് പെണ്ണേ…. ചിരിച്ചു കൊണ്ടു ആ പല്ലുകൾ അവളുടെ തോളിലും മുദ്ര പതിപ്പിച്ചു…. ഏട്ടൻ ഇപ്പോൾ മുറിയിൽ…. അവൾ സംശയത്തോടെ നോക്കി… നീ എന്നെ കാണാനും എന്റെ സാമീപ്യവും ഇപ്പോൾ ആഗ്രഹില്ലേ…. മ്മ്മ് “”””” അത് ഞാൻ അറിഞ്ഞു എന്റെ മനസും എന്റെ പെണ്ണിന്റെ അടുത്തേക് പോകാൻ തിടുക്കപ്പെട്ടു പിന്നെ ഒന്നും നോക്കിയില്ലഞാൻ ഇങ്ങു പോന്നു.. ..അപ്പോൾ അല്ലെ കണ്ടത് ഞാൻ ഒന്ന് സ്നേഹിച്ചതിന്റെ അവശേഷിപ്പും നോക്കി നില്കുന്നു എന്റെ പെണ്ണ്… അവൻ അവളെ തിരിച്ചു മുഖത്തോട് ചേർത്തു നിർത്തി….. അവന്റെ കണ്ണുകൾ ചുണ്ടിലേക്കു വരുന്നത് അവൾ കണ്ടു.. അവൾ ചൂണ്ടു വിരൽ കൊണ്ടു ആ ചൊടികളിൽ അമർത്തി…

മമ്മ്മ്…. വേണ്ടേ… എന്നാ അർത്ഥത്തിൽ അവൻ പുരികം ഉയർത്തി അവളെ നോക്കി… രുക്കുവും ആവണി ചേച്ചിയും ഇപ്പോൾ വരും….. വരില്ല.. “”അവളുമാർക്കു ജോലി കൊടുത്തിട്ട വന്നതു…… എന്ത്…… ജോലി… നാളെ മുതൽ ചന്തുവിന് ഡ്യൂട്ടിക്ക് പോകണം ഡ്രെസ് മുഴുവൻ അയൺ ചെയ്യാൻ ഏല്പിച്ചു രണ്ടിനെയും… അവൻ കള്ള ചിരിയോടെ അവളുടെ മൂക്കിലേക്ക് തൊട്ടു… അവൾ നാണം കൊണ്ടു അവന്റെ നെഞ്ചിലേക്കു മുഖം പൂഴ്ത്തി…..താടി തുമ്പിൽ പതുക്കെ പിടിച്ചു മുഖം ഉയർത്തുമ്പോൾ അവളുടെ മിഴികൾ നാലുപാടു ഓടുന്നുണ്ടായിരുന്നു…. രുദ്രൻ ആ നെറ്റിയിലും മൂക്കിലും മാറി മാറി ചുംബിച്ചു… ആ കണ്ണുകൾ ഞാവൽ പഴം പോലെ തുടുത്ത വിറക്കുന്ന ചൊടികളിലേക്കു നീണ്ടു വശ്യമായ അവന്റെ നോട്ടത്തെ താങ്ങാൻ ആകാതെ അവൾ കണ്ണ് ഇറുകെ അടച്ചു….

രുദ്രന്റെ ചുണ്ടിൽ ചിരി പടർന്നു അവൻ അവളുടെ കാതോരം ചുണ്ടുകൾ ചേർത്തു… ഈ അധരം ഞാൻ എത്ര തവണ നുകർന്നു നിന്റ ഈ നാണം ആണ് പെണ്ണേ വീണ്ടും വീണ്ടും എന്നെ നിന്നിലേക്ക് അടുപ്പിക്കുന്നത്….നിന്റെ അധരങ്ങളിലേ ചൂട് എന്റെ സിരകളിൽ മത്തു പിടിപ്പിക്കുന്ന ലഹരി ആയി മാറി കഴിഞ്ഞു… അവന്റെ വാക്കുകൾ അവളുടെ ശ്വാസഗതിയെ മാറ്റി മറിച്ചു… കണ്ണുകൾ പാതി തുറന്ന് അവനിലേക്കു മിഴികൾ പായിച്ചു…. അവളുടെ മുഖം കൈകുമ്പിളിലേക്കു എടുത്തു അവൻ ആ അധരം പതുക്കെ നുകർന്നു തുടങ്ങി മേൽചുണ്ടും കീഴ്ച്ചുണ്ടും പരസ്പരം പരാതി പറയാത്ത വണ്ണം അവൻ അത് മാറി മാറി നുകര്ന്നു….വീണ ഇരു കൈകൊണ്ട് അവനെ പുണർന്നു പാതി കൂമ്പിയ മിഴികളാൽ അവനോട് ചേർന്നു കഴിഞ്ഞിരുന്നു അവൾ …. രുദ്ര…..

“””””നിനക്ക് ഫോൺ…… ചന്തുവിന്റെ ശബ്ദം കേട്ടതും രണ്ടു പേരും ഞെട്ടി തരിച്ചു അണച്ചു കൊണ്ടു രണ്ടു ദ്രുവങ്ങളിലേക്കു തെന്നി മാറി വെപ്രാളത്തിൽ രുദ്രന്റെ കാല് തട്ടി ടേബിളിൽ ഇരുന്ന ഗ്ലാസ് ജാർ താഴേക്കു വീണു ഉടഞ്ഞു… … ചന്തു ഫോൺ കൈയിൽ പിടിച്ചു കണ്ണ് മിഴിച്ചു നിന്നു… അത്… ഞാൻ.. നിന്നെ വിളിക്കാൻ പറഞ്ഞു… അപ്പോൾ കതകിൽ മുട്ടാൻ… ഞാൻ അല്ല… ദേ.. ഫോൺ… ചന്തുവിന്റെ സ്പ്രെഷൻ ഹരിഹർ നഗറിൽ ജഗദീഷ്നെ പോലെ ആയി…. അവൻ ആകെ വെപ്രാളം പിടിച്ചു നട്ടം തിരിഞ്ഞു… രുദ്രൻ ആകെ ചമ്മി എങ്കിലും ചന്തുവിന്റെ ഭാവം കണ്ടു ചിരി അടക്കാൻ കഴിഞ്ഞില്ല… ആരാ… ഫോണിൽ.. അവൻ ചിരിച്ചു കൊണ്ടു അവന്റെ തോളിൽ കൈ ഇട്ടു വാതിലിന്റെ നേരെ നടന്നു…

ചന്തു കാണാതെ പുറം തിരിഞ്ഞു വീണയെ നോക്കി ഒരു കണ്ണ് ചിമ്മി കാണിച്ചു… ദുഷ്ട… “” അവൾ ഫ്ലവർ വെസ് കൈയിൽ എടുത്തു എറിയാൻ ആംഗ്യം കാണിച്ചു…… രുദ്രൻ ചിരിച്ചു കൊണ്ടു ചന്തുവിനെ നോക്കി… സഞ്ചയൻ ആയിരുന്നു… ഉണ്ണിക്കു ബെറ്റർ ഫീലിംഗ്സ് ഉണ്ട് നിന്നോട് തിരിച്ചു വിളിക്കാൻ പറഞ്ഞു… ചന്തു അലസമായി ദൂരേക്കു നോക്കി പറഞ്ഞു…. അത് വിളിക്കാം… നീ.. നീ.. വേറെ ഒന്നും കണ്ടില്ലല്ലോ… രുദ്രൻ കള്ള കണ്ണ് അടച്ചു ചോദിച്ചു… ഏയ്‌… ഞാൻ കണ്ണ് പൊട്ടൻ അല്ലെ ഒന്നും കാണാതിരിക്കാൻ നീ എന്നെ ഇന്ന് രാത്രി തന്നെ മീനാക്ഷിയുടെ അടുത്ത് എത്തിക്കും… എനിക്കു ആണേൽ അവളെ കാണുമ്പോൾ കയ്യും കാലും വിറകും പിന്നെ എന്തോ ഒരു ധൈര്യത്തിന് ആണ്…ചിലതൊക്കെ എങ്കിലും നടക്കുന്നത്.. നിനക്ക് ഇത് ഒകെ എങ്ങനെ സാധിക്കുന്നടേ…

ചന്തു കള്ള ചിരിയോടെ ചോദിച്ചു… അതോ എന്റെ പെണ്ണിനെ സ്വന്തം ആക്കാൻ എനിക്കു ഒരു നാണം ഇല്ല….. അവളോട് എനിക്ക് അടങ്ങാത്ത പ്രണയം മാത്രം ആണ് ആ പ്രണയത്തിന്റെ ചൂടും ചൂരും ഓരോ നിമിഷവും അവളിലേക്കു പകർന്നു നൽകാൻ എനിക്കു സന്തോഷം ഉള്ളു… രുദ്രന്റെ പെണ്ണ് ആണ് അവൾ രുദ്രന് മാത്രം ആയി ജനിച്ചവൾ… അത് പറഞ്ഞു രുദ്രൻ സഞ്ചയനെ ഡയല് ചെയ്തു കൊണ്ടു അവിടെ നിന്നും നടന്നു… ഡാ…. ആ മുഖത്തെ സിന്ദൂരം ഒന്ന് കഴുകി കളയാൻ മറക്കണ്ട… ചന്തു ഉറക്കെ വിളിച്ചു പറഞ്ഞു.. ഓഓഓ…. ആയിക്കോട്ടെ… രുദ്രൻ തിരിഞ്ഞു നിന്നു ഒരു കൈ പൊക്കി കാണിച്ചു… ചന്തു അവൻ പോകുന്നത് നോക്കി നിന്നു… “””എനിക്കു ഒരുത്തിയോടും ഇത് വരെ പ്രേമം പോയിട്ടു വേറെ ഒന്നും തോന്നിയിട്ടില്ല…

എന്റെ പാതിയെ തിരിച്ചു അറിയുന്ന നിമിഷം അത് ഉള്ളിൽ നിന്നും വരണം അപ്പോൾ നോകാം..”” “”…..പഴയ രുദ്രന്റെ വാക്കുകൾ ചന്തു ഓർത്തു…. അവന്റെ ചുണ്ടുകൾ അറിയാതെ ചിരിയിലേക്കു മാറി…. അതേ അവന്റെ ജീവൻ ആണ് അവൾ വേർപിരിക്കാൻ നോക്കിയാൽ അവൻ എല്ലാം ചുട്ടു കരിക്കും.. അതാണ് എന്റെ രുദ്രൻ എന്റെ കുഞ്ഞിനു അവൻ അല്ലാതെ ആരാ ചേരുക… ശിവപാർവതി മാരെ പോലെ അനശ്വരം ആകട്ടെ അവരുടെ പ്രണയവും… ചന്തു മനസ്‌ നിറഞ്ഞു തന്റെ കുഞ്ഞ് പെങ്ങളെ അനുഗ്രഹിച്ചു…  എന്താടി ഇവിടെ തട്ടി മറിച്ചു ഇട്ടത്…. ആവണിയും രുക്കുവും വരുമ്പോൾ വീണ എന്തൊക്കെയോ പറഞ്ഞു കൊണ്ടു ഉടഞ്ഞ ഗ്ലാസുകൾ പെറുക്കുകയാണ്…… അത് ഞാൻ എന്റെ കൈ അറിയാതെ തട്ടി വീണതാ………

അവൾ ധാവണി ഇടുപ്പിലേക്കു തിരുകി…. അല്ല നിങ്ങൾ അയൺ ചെയ്യുവാല്ലാരുന്നോ…. അവൾ സംശയത്തോടെ അവരെ നോക്കി.. അത് നീ എങ്ങനെ അറിഞ്ഞു രുദ്രേട്ടൻ വന്നോ ഇവിടെ.. ഏയ്… രു.. രു… രുദ്രേട്ടൻ വന്നില്ല… അവൾ വിക്കി… മോളെ വാവാച്ചി മോളുടെ ഈ മുഖം അത് വ്യക്തം ആക്കി തരുന്നുണ്ട് ദാ ഈ കണ്ണാടിയിലേയ്ക് നോക്കിയേ… ആവണി അവളെ കണ്ണാടിയുടെ മുൻപിലേക്ക് തിരിച്ചു നിർത്തി….. രുദ്രന്റെ പ്രണയത്തിന്റെ ബാക്കി പത്രങ്ങൾ ആ മുഖത്തു തെളിഞ്ഞു നിന്നിരുന്നു… രുദ്രന്റെ വിയർപിനാൽ കുതിർന്നു പടർന്നൊലിച്ച സിന്ദൂര രേണുക്കൾ അവളുടെ മുഖത്തെ രക്ത രേണുക്കളോട് കിടപിടിച്ചു മത്സരിക്കുന്നു… തെന്നി മാറിയ ചെറു പൊട്ടു പുരിക കൊടിക്ക് മുകളിൽ ആയി സ്ഥാനം പിടിച്ചിരുന്നു… അവൾ മുഖം പൊത്തി കണ്ണാടിക്കു മുൻപിൽ നിന്നും തിരിഞ്ഞു…..

അത് മാത്രം അല്ല ആവണിച്ചേച്ചി ദേ നോക്കിക്കേ…. രുക്കു ചൂണ്ടി കാണിക്കുന്നത് കണ്ടു ആവണി അവളുടെ കഴുത്തിലേക്ക് നോക്കി ആവണി വാ പൊത്തി ചിരിച്ചു.. . നീ ഇങ്ങു വാ രുക്കു എന്താ പറയേണ്ടതെന്ന് അറിയാത്ത പെണ്ണ്.. ആവണി രുക്കുവിന്റെ കൈ പിടിച്ചു പുറത്തേക്കിറങ്ങി… അവർ എന്താ അങ്ങനെ പറഞ്ഞത് എന്റെ കഴുത്തിനു എന്ത് പറ്റി .. വീണ കണ്ണാടിയിലേക്കു നോക്കി…. അയ്യേ…. “””””അവൾ കൈകൊണ്ട് അവിടേക്കു ഒന്ന് തൊട്ടു…. കരിനീലിച്ച പാടുകൾ..ശോ…. അവൾ കണ്ണ് പൊത്തി…..  രാവിലെ തന്നെ ചന്തു കല്ലെക്ടറേറ്റിൽ എത്തി ജോയിൻ ചെയ്തു കഴിഞ്ഞു……. സർ MLA ശശാങ്കൻ സർ കാണാൻ വന്നിട്ടുണ്ട്… മ്മ്മ്….. വരാൻ പറ…. ചന്തു അലസമായി പറഞ്ഞു… ഇനി ഇവന്മാരുടെ ഒകെ മൂഡ് താങ്ങാത്തിന്റെ കുറവുള്ളൂ…..

ചന്ദ്രകാന്ത് ആരാണെന്നു അറിയില്ല… ഹമ്മ്….. ചന്തു ഫയലിലേക്കു കണ്ണ് നട്ടു… പുതിയ കലക്ടറെ ഒന്ന് കാണാൻ വന്നതാണ്…. ശശാങ്കൻ വെളുക്കെ ചിരിച്ചു 32 പല്ലും കാട്ടി അകത്തേക്കു വന്നു…. ആ…. സർ ഇരിക്ക്…… ചന്തു എങ്ങും തൊടാതെ പറഞ്ഞു… ഹമ്മ്… സാറ് കഷ്ടപ്പെട്ടു പഠിച്ചു സിവിൽ സർവീസ് എഴുതി ജോലി ചായുന്ന ഞങ്ങൾ നാലാം ക്ലാസും ഗുസ്തി ഉള്ള ഇവന്റെ ഓക്കേ മുൻപിൽ…ഛെ… “”ചന്തുവിന് തന്റെ പദവിയോട് പോലും പുച്ഛം തോന്നി…. അപ്പോഴേ കളക്ടർ സാറേ ഒരു കാര്യം ആദ്യമേ പറഞ്ഞേക്കം…… എന്ത്….. ചന്തു പുരികം ഉയർത്തി നോക്കി… തന്റെ സഹോദരൻ ആ കമ്മീഷ്ണർ അന്വേഷിച്ചു കൊണ്ടു ഇരിക്കുന്ന ഡ്രഗ് മാഫിയ കേസ് അത് അങ്ങ് അവസാനിപ്പിച്ചു തരണം… കളക്ടർ വിചാരിച്ചാൽ അത് നടക്കും… സഹോദരനെ പറഞ്ഞു മനസ്സിൽ ആക്കിയാൽ കൊള്ളാം… വെറുതെ കെട്ടിന്റെ അന്ന് തന്നെ പെങ്ങളെ വിധവ ആക്കാൻ നിൽക്കരുത്….

എന്റെ പെങ്ങളുടെ കാര്യം അത് ഞാൻ നോക്കിക്കൊള്ളാം….സർ ന്റെ ഭാര്യയ കുറിച്ചു ഓർത്തു അഭിമാനം ഉള്ളു എനിക്ക് ….. ശശാങ്കൻ സംശയത്തോടെ നോക്കി….. വിധവ ആകുമ്പോഴും MLA യുടെ ഭാര്യ എന്ന അലങ്കാരം കൂടെ കാണും….. എടൊ…. “””””””ശശാങ്കന്റെ ശബ്ദം ഉയർന്നു…. താൻ ചിലകാതെ ഇറങ്ങി പോടോ എനിക്കു ഇവിടെ നൂറു കൂട്ടം പണി ഉണ്ട്… പോയി ഖജാനവ് കൈ ഇട്ടു വാരാൻ നോക്ക്‌ പറ്റിയ പണി അതെങ്കിലും നടക്കട്ടെ…. നീ ചെവിക്കു നുള്ളിക്കോ ശശാങ്കനെ നോവിച്ചിട്ടു അളിയന്മാർ രണ്ടും ഇവിടെ വാഴുന്നത് എനിക്കു കാണണം… ഓ… ആയിക്കോട്ടെ… ചന്തു ലാപ്‌ടോപിലേക്കു തിരിഞ്ഞു.. ശശാങ്കൻ പോയതും പിഷാരടി സർ അകത്തേക്കു വന്നു റിട്ടയർ ചെയ്യാൻ ഇനി ആറു മാസം കൂടെ ഉള്ള SI ആണ് പിഷാരടി….

ചന്തുവിന്റെയും രുദ്രന്റെയും ഗുരുനാഥൻ കൂടെ ആണ് അദ്ദേഹം… പിഷാരടി സർ…. “”””””ചന്തു പെട്ടന്നു ചാടി എഴുനേറ്റു പിഷാരടി ചന്തുവിന് സല്യൂട്ട് കൊടുത്തു അയാളുടെ കണ്ണ് നിറഞ്ഞു… സർ ഇരിക്ക്…….. മോനെ…. അങ്ങനെ വിളിച്ചോട്ടെ… സർ എന്താ അങ്ങനെ ചോദിക്കുന്നത് ഞാനും രുദ്രനും അതിനുള്ള സ്വാതന്ത്ര്യം അല്ലങ്കിൽ അവകാശം സർ നു തന്നിട്ടുണ്ട്…. അങ്ങയുടെ ശിഷ്യന്മാർ തന്നെ ആണ് എന്നും ഞങ്ങൾ… മോനെ നിങ്ങൾ സൂക്ഷിക്കണം… രുദ്രൻ ശശാങ്കന്റെ പുറകിൽ ഉണ്ട് അത് എനിക്ക് അറിയാം.. പക്ഷേ എന്തും ചെയ്യാൻ മടിക്കാത്ത നീചൻ ആണ് അയാൾ… ആ കേസ് വഴി തെളിഞ്ഞു വരുന്നത് അവന്റെ നേരെ ആണെന്ന് മനസ്സിൽ ആയാൽ രുദ്രനെ അവൻ…..

അവൻ ഇല്ലാതാക്കും … സർ പേടിക്കണ്ട രുദ്രനെ അവൻ ഒന്നും ചെയ്യില്ല……ശശാങ്കന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു… അവനു എതിരെ ഉള്ള കൂടുതൽ തെളിവുകൾ അത് കൂടെ കണ്ടെത്തി കഴിഞ്ഞാൽ അവന്റെ പിന്നിൽ ഉള്ള എല്ലാ ശക്തികളെയും രുദ്രൻ വലിച്ചു പുറത്തിടും പിന്നെ സംഹാരം ആയിരിക്കും…. തിന്ന് മുടിക്കാൻ ജയിലിലേക്കു അവൻ വിടില്ല ഒരെണ്ണത്തിനെയും… ചന്തുവിന്റെ മുഖത്തെ ആത്മവിശാസം കണ്ടു പിഷാരടിയുടെ മനസ് കുളിർന്നു… ഇതിലും വലിയ ഗുരു ദക്ഷിണ അയാൾക്കു കിട്ടാൻ ഇല്ല… തന്റെ കുഞ്ഞുങ്ങൾ ഇതിൽ വിജയിക്കും… ആയാൾ അഭിമാനത്തോടെ ചന്തുവിനെ നോക്കി……………. (തുടരും) ……………….

രുദ്രവീണ: ഭാഗം 47

Share this story