രുദ്രവീണ: ഭാഗം 44

രുദ്രവീണ: ഭാഗം 44

എഴുത്തുകാരി: മിഴിമോഹന

പതുക്കെ മറ്റൊരു ഗ്രന്ധം കൈയിൽ എടുത്തു… പ്രകൃതി ദത്തം ആയ നിറങ്ങളിൽ ചാലിച്ച ചിത്രം മണിവർണ്ണ ഇന്ന് വന്ന പെൺകുട്ടിയുടെ വിറക്കുന്ന അധരങ്ങൾ പരിഭ്രമം പൂണ്ട കണ്ണുകൾ ആ ചിത്രത്തിലേ മണിവർണ്ണികയിൽ അയാൾ കണ്ടു…കണ്ണുകൾ അടച്ചു ഒരു നിമിഷം ഇരുന്നു.. കുഞ്ഞേ…… ‘””””” മൂർത്തിയുടെ വിളി ആണ് സഞ്ജയനെ ഉണർത്തിയത്… അയാൾ പുരികം ഉയർത്തി നോക്കി….. തളം വച്ചു…. പ്രതികരിക്കുന്നുണ്ട്…. മ്മ്മ്….. നിമിത്തം ആണ് അയാൾ… സഞ്ജയൻ ഒന്നു നിർത്തി….. എന്താ കുഞ്ഞേ…. മൂർത്തി ഒന്നും മനസ്സിൽ ആകാതെ നോക്കി…. സഞ്ചയൻ ഒന്നു ചിരിച്ചു…. ഒന്നുല്ലടോ…

ചിലത് നമ്മളെ തേടി വരും അവർക്ക് അർഹതപെട്ടത് അത് നമ്മൾ നൽകണം… പക്ഷേ എങ്ങനെ അത് മാത്രം അറിഞ്ഞു കൂടാ….. എന്താ കുഞ്ഞേ ഒന്നും മനസ്സിൽ ആകുന്നില്ല… തനിക്കു മാത്രം അല്ലടോ എനിക്കും ഉത്തരം ഇല്ലാത്ത കുറെ ചോദ്യങ്ങൾ മനസിനെ ആശങ്കയിൽ ആഴ്ത്തിയിട്ടു കാലം കുറെ ആയി… അയാൾ ചിരിച്ചു കൊണ്ടു പുറത്തേക്കിറങ്ങി…. (കഥകൾ പുറകെ വരും ആരും വിഷമിക്കണ്ട )  രുദ്രൻ പതുക്കെ കണ്ണ് തുറന്നു നോക്കി അപ്പോഴും വീണയുടെ കൈ അവന്റെ നെഞ്ചോരം ചേർന്നു ഇരുന്നു….. എവിടെ എത്തി……. അവൻ കണ്ണ് തുറന്നു ചുറ്റും നോക്കി….എന്തൊരു ഉറക്കം ആയിരുന്നെടാ ഇത്‌ ഇടക് കൂർക്കം വലിക്കുന്നുണ്ട് വാവേ നീ പെട്ട് ചന്തു ചിരിച്ചു കൊണ്ടു ഗിയർ മാറ്റി…

വീണയുടെ മുഖത്തെ ചിരി കണ്ടു രുദ്രൻ അവളെ നോക്കി…. ഇല്ല ചന്തുവേട്ടൻ ചുമ്മ പറഞ്ഞത് ആണ്… അവൾ അവന്റെ തലയിൽ തലോടി…. രുദ്രൻ പതുക്കെ എഴുനേറ്റു.. ഇതെവിടാ ഡാ… അജിത്തിന്റെ വീട്ടിലേക്കു പോകുവാ ആവണിക് അവരെ ഒക്കെ ഒന്ന് കാണണം എന്ന്… ങ്‌ഹേ… “”എനിക്കോ ഞാൻ അതിനു ആവണി വാ പൊളിച്ചു… അവനു മീനാക്ഷിയെ കാണാൻ ആണ് വന്നിട്ടു പോയില്ലല്ലോ ഇരുമ്പു വടിക് ട്രോഫി മേടിച്ചു കൂട്ടുവല്ലരുന്നോ… രുദ്രൻ വീണയുടെ തോളിലേക്ക് കൈ ഇട്ടു അവളെ തന്റെ നെഞ്ചോട് ചേർത്തു പറഞ്ഞു… ഈ പറഞ്ഞ ആളോ കാര്യം ആയി വാങ്ങിട്ടിണ്ടല്ലോ.. വീണ രുദ്രന്റ വയറിൽ തലോടി….. ഇല്ലെടി ഞാൻ ഡബിൾ സ്ട്രോങ്ങ്‌ ആണ്…അവൻ മീശ ഒന്ന് പിരിച്ചു അവളെ നോക്കി..

സംശയം ഉണ്ടോ എങ്കിൽ കല്യാണം കഴിഞ്ഞു കാണിച്ചു തരാം അവളുടെ കാതോരം പറഞ്ഞു… എന്ത് കാണിച്ചു തരാം എന്നാ രുദ്രേട്ട…? വീണയുടെ ശബ്ദം ഉയര്ന്നു…. രുദ്രൻ പെട്ടന്നു അവളുടെ വാ പൊത്തി ആകെ ഒന്ന് ചമ്മി… ഖോ.. ഖോ.. ചന്തു ഒന്ന് വിക്കി… മോനെ നീ കുറെ പാട് പെടും…. വണ്ടി ഓടിക്കട മര്യാദക് രുദ്രൻ ദേഷ്യപ്പെട്ടു അവളുടെ ദേഹത്ത് നിന്നും കൈ എടുത്തു.. രുദ്രേട്ടൻ എന്തിനാ എന്നോട് ദേഷ്യപെടുന്നത് പിണങ്ങല്ലേ എന്നോട്… അവൾ അത് പറഞു അവന്റെ കൈ തോളിലേക്ക് എടുത്തു ഇട്ടു… ചന്തു ഇത്‌ പൊട്ടി ആണോ അതോ അഭിനയിക്കുന്നത്… ആണോ രുദ്രൻ അവളുടെ ആ മുഖ ഭാവം നോക്കി… രുദ്രന് തന്നെ ചിരി വന്നു…. രുദ്ര നമുക്ക് എന്തെങ്കിലും കഴിക്കാം നല്ല വിശപ്പു എന്നിട്ട് അജിത്തിന്റെ വീട്ടിലേക്കു പോകാം എന്ത് പറയുന്നു… അത് മതി…. എനിക്കും വിശപ്പുണ്ട്….

രുദ്രേട്ട എനിക്കു ഒരു കുഴിമന്തി… വീണ അവന്റെ മീശയിൽ പിടിച്ചു വലിച്ചു… ഹാ… വേദനിക്കുന്നു പെണ്ണേ… നിനക്ക് കുഴിമാന്തിയിൽ ആരെങ്കിലും കൈവിഷം തന്നിട്ടുണ്ടോ എന്ത് പറഞ്ഞാലും ഒരു കുഴിമാന്തി… ഈൗ…. അവൾ ഒന്ന് ഇളിച്ചു കാണിച്ചു….. ചന്തു നല്ലൊരു റെസ്റ്റോറന്റെ നോക്കി കാർ പാർക്ക്‌ ചെയ്തു.. ഗ്രീൻവാലി പേരൊക്കെ കൊള്ളാം വാ ഇറങ്ങു… വാഷ്‌റൂമിന്റെ അടുത്ത് ചെന്നതും ചന്തു രുദ്രന്റെ കൈയിൽ പിടിച്ചു…. രുദ്ര ഞാൻ സീരിയസ് ആയി ഒരു കാര്യം പറയാം പുതുമന പറഞ്ഞത് പ്രകാരം ആണെങ്കിൽ നിങ്ങളുടെ വിവാഹം മാത്രം നടന്നാൽ പോരാ അറിയാമല്ലോ… മ്മ്മ്… രുദ്രൻ തലയാട്ടി….

ആ കൊച്ചിന് ഒന്നും അറിഞ്ഞു കൂടാ ഇതിപ്പോ ആവണിയോടും പറയാൻ പറ്റില്ല അവളും അങ്ങനെ ഒരു റിലേഷൻ സംഭവിക്കാത്ത കുട്ടി ആണ്… അവളെ വിവാഹത്തിന് മുൻപ് കാര്യങ്ങൾ മനസ്സിൽ ആക്കി കൊടുക്കണം അല്ലങ്കിൽ അന്ന് രാത്രി അവള് വല്യൊത്തു വീട് തിരിച്ചു വാക്കും…. രുദ്രന്റെ മുഖത്തു ചെറിയ നാണം പടർന്നു… അവൻ ചുണ്ട് കൂട്ടിപ്പിടിച്ചു കൊണ്ടു ചിരിച്ചു… നീ ചിരിച്ചോ ഞാൻ പറയാൻ ഉള്ളത് പറഞ്ഞു… വാ പോയി ഇരിക്കാം…. രുദ്രൻ വീണയുടെ അടുത്ത് കസേരയിലും ചന്തുവും ആവണിയും അവർക്ക് ഓപ്പോസിറ്റും ഇരുന്നു… എന്താ രുദ്രേട്ട നിങ്ങൾ അവിടെ ഭയങ്കര ഡിസ്കഷൻ…. അതോ നീ കുഴിമന്തി കഴിക്കാൻ മാത്രം ജനിച്ചത് ആണെന്ന് പറഞ്ഞത് ആണ് ചന്തു ചുണ്ട് കൂർപ്പിച്ചു… രണ്ടുപേരും അത് വിട്ടില്ലേ…

എനിക്കു വേണ്ട കുഴിമന്തി… ഹാ പിണങ്ങല്ലേ ഡാ അവൻ ചുമ്മാ തമാശ പറഞ്ഞത് അല്ലെ… ഞങ്ങള് ഉണ്ണീടെ കാര്യം സംസാരിച്ചതാ രുദ്രൻ അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു…. രുദ്രേട്ട ഉണ്ണിയേട്ടന് പഴയതു പോലെ നടക്കൻ കഴിയുവോ…. ആവണി പ്രതീക്ഷയോടെ രുദ്രന്റെ മുഖത്തേക്കു നോക്കി… ആഹാ ഇത്രയും നേരം ഇത്‌ ആലോചിച്ചു ഇരിക്കുവാരുന്നോ… പിന്നെ നമ്മൾ എന്തിനാ ഇത്രയും കഷ്ടപ്പെടുന്നത് ആ തിരുമേനിയുടെ മുഖത്തും നീ കണ്ടത് അല്ലെ ആത്മവിശ്വാസം… മ്മ്മ്……… അവളുടെ മുഖത്തു ചിരി മിന്നി… ആ കുഴിമന്തി വന്നല്ലോ രണ്ടും കൂടെ കഴിക്കു… അത് പറഞ്ഞു ചന്തു അവനും ആവണിക്കും കൊണ്ടു വന്ന വെജ് ഫ്രൈഡ് റൈസ് അവളുടെ പ്ലേറ്റിലേക്കു ഇട്ടു കൊടുത്തു….

വീണ ചിക്കൻ കടിച്ചു വലിക്കുന്നത് കണ്ടു ചന്തു നോക്കി ഇരുന്നു… എന്റെ വാവേ ആ കൊഴിടെ ആത്മാവ് പരലോകത്തും ഇരുന്നു നിന്നെ പ്രാകും.. പോ ചന്തുവേട്ടാ… കുഴിമന്തി ഒക്കെ ഇങ്ങനെ ആസ്വദിച്ചു കഴിക്കണം ഒന്നും അറിഞ്ഞുട കല്ലെക്ടർക്… ആ എല്ലാ കാര്യത്തിലും ആ ബോധം ഉണ്ടായാൽ മതി….. കുടിച്ചു കൊണ്ടിരുന്ന വെള്ളം രുദ്രൻ ഒന്ന് വിക്കി.. എന്താ ചന്തുവേട്ടാ…. അവൾ തല ഉയർത്തി നോക്കി.. അത്.. ഞാൻ.. ഒന്നുല്ല ചന്തു പറഞ്ഞത് അബദ്ധം ആയ പോലെ രുദ്രനെ നോക്കി… ആവണി ഇടത്തെ വിരൽ ചുണ്ടിനു മുകളിൽ വച്ചു ചിരിച്ചു കൊണ്ടു രുദ്രനെ നോക്കി അവന്റെ മുഖഭാവം കണ്ടു ഒന്നു കൂടെ ചിരി വന്നു… വീണ അപ്പോഴേക്കും കുഴിമന്തിയിലേക്കു തല ഇട്ടു… ഇത്‌ എന്തൊരു ജന്മം ചന്തു താടിക്കു കൈ കൊടുത്തു……..

അജിത്തിന്റെ വീട്ടിലേക്കു രുദ്രൻ ആണ് ഡ്രൈവ് ചെയ്തത് ചന്തു കോഡ്രൈവർ സീറ്റിൽ കയറി….. വീട് എത്തിയതും സോനാ കുഞ്ഞിനെ കൊണ്ടു പുറത്തേക്കു വന്നു…. ചന്തുവേട്ടാ… ഇപ്പോൾ എങ്ങനെ ഉണ്ട് അവന്റെ തലയിലെ കെട്ടിലേക്കു അവൾ നോക്കി.. കുഴപ്പം ഇല്ല മോളെ…. മ്മ്മ്….ഞാൻ കൂടെ അവിടെ വേണമാറുന്നു കുറെ ആയി നല്ലൊരു ഇടി ഉണ്ടാക്കിയിട്ടു… നിനക്ക് ഉള്ള അവസരം കഴിഞ്ഞിട്ടില്ല ധര്മേന്ദ്രൻ അടങ്ങിയിട്ടില്ല..രുദ്രൻ ആരവ് മോനെ കൈയിലേക്ക് വാങ്ങി…. രുദ്രന്റെ കൈയിലേക്കു വന്നതും മുളച്ചു വന്ന കുഞ്ഞിരി പല്ല് മൂക്കിൽ അമർത്തി……. ആാാ ഇത്‌ ഇവളുടെ സ്വഭാവം ആണല്ലോ രുദ്രൻ വീണയെ നോക്കി…

ഒന്നും മനസ്സിൽ ആകാതെ സോനാ നിന്നു അത് പണ്ട് തൊട്ടേ ഇവൾക്ക് ആരുടെ മൂക്ക് കണ്ടാലും കടിക്കണം കൂടുതലും കിട്ടിയത് രുദ്രനാണു ചന്തു പറഞ്ഞത് കേട്ട് വീണ അവന്റെ കൈയിൽ നുള്ളി…അകത്തേക്കു ഓടി ഞാൻ കൊച്ചച്ചനെ കാണട്ടെ എന്ന് പറഞ്ഞാണ് പോയത്… നിങ്ങൾ വാ അകത്തേക്കു പുറത്തു തന്നെ നില്കാത്തെ സോനാ അവരെ അകത്തേക്കു ക്ഷണിച്ചു… രുദ്രേട്ട കുഞ്ഞിനെ…. കുഞ്ഞിനെ ഒന്ന് തരുവോ.. ഞാൻ ഒന്ന് എടുത്തോട്ടെ ചേച്ചി കുഞ്ഞിനെ… അയ്യോ അതിനെന്താ ചോദിക്കണ്ട കാര്യം ഉണ്ടോ ആവണി…. ആവണി ആരവിനെ കൈയിൽ എടുത്തു പഞ്ഞി പോലത്തെ കവിളിൽ മാറി മാറി മുത്തം വച്ചു…. അവളിലെ മാതൃ ഹൃദയം വിങ്ങുന്നത് രുദ്രന് മനസ്സിൽ ആയി സോനാകും ചന്തുവിനും ഒരുപോലെ വിഷമം ഉണ്ടായി….

അതേ ആവണി കുട്ടി നിന്റെ ഉണ്ണിയേട്ടൻ എഴുനേറ്റു നിന്നിട്ടു വേണം എനിക്കു ഒരു അമ്മാവൻ ആകാൻ രുദ്രൻ അവളുടെ തോളിലൂടെ കൈ ഇട്ടു ചേർത്തു നിർത്തി… അവളുടെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീർ വലം കൈ കൊണ്ടു തട്ടി മാറ്റി… ചന്തു അകത്തു കയറിയപ്പോൾ തൊട്ടു ചുറ്റും പരതുന്നുണ്ട്… നോക്കണ്ട.. മുറിയിൽ ഉണ്ട് കുളിക്കുവാ.. സോനാ ചന്തുവിന്റെ വെപ്രാളം കണ്ടെന്നപോൽ പറഞ്ഞു… അത്… ഞാൻ ചന്തു ഒരു ചമ്മിയ ചിരി ചിരിച്ചു കൊണ്ടു മുറിയിലേക്കു പോയി… അവൻ മുറി തുറന്നു അകത്തു കയറിയപ്പോൾ ബാത്ത്റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കാം ……ചിരിച്ചു കൊണ്ടു അവിടെ ഇരുന്ന ബുക്ക്‌ എടുത്തു മറിച്ചു നോക്കി….

വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അവൻ അവിടേക്കു നോക്കി ഒരു നിമിഷം ചന്തുവിന്റര് കൈയിൽ ഇരുന്ന ബുക്ക്‌ താഴേക്കു പതിച്ചു.. അവനിൽ ഒരു വിറവൽ ഉണ്ടായി… മാറോട് ചേർത്തു ടവൽ കെട്ടി മീനാക്ഷി… മീനുവും ഒരു നിമിഷം പകച്ചു… അവൾ കൈകൊണ്ട് പകുതി മേനി മറക്കാൻ പാട് പെട്ടു…. അവളുടെ വെപ്രാളം കണ്ടതും ചന്തു പതുക്കെ പുറകോട്ടു മാറി കതകിനു അടുത്തേക് നീങ്ങി… ഹോ.. അവൾ ഒന്ന് ആശ്വസിച്ചു… ചന്തു പുറകോട്ടു നീങ്ങി പതുക്കെ ഡോർ ന്റെ കൊളുത്തു ഇട്ടു ചെറിയ കള്ള ചിരിയുമായി അവളുടെ അടുത്തെക് നീങ്ങി.. ചന്തുവേട്ടാ വേണ്ട.. പോ ഞാൻ അലച്ചു കൂവും…

എന്നാൽ നീ അലച്ചു കൂവു ഞാൻ ഒന്ന് കാണട്ടെ ചന്തു അവളെ വട്ടം പിടിച്ചു തന്നിലേക്കു ചേർത്തു… അവളുടെ കണ്ണുകളിലേക്കു നോക്കി നിന്നതും അവന്റെ ശ്വാസത്തിന്റെ ഗതി മാറി.. നാസിക തുമ്പിൽ നിന്നും ഒലിച്ചു വരുന്ന വെള്ളത്തുള്ളികളെ അവൻ ആവേശത്തോടെ നോക്കി… അത് അവളുടെ അർദ്ധനഗ്ന മാറിലേക്ക് ഇറ്റു വീണു മാറിൽ തങ്ങി നിന്ന വെള്ള തുള്ളികളിലേക്കു അവൻ പതിയെ ചുണ്ട് അമർത്തി അവളുടെ തണുത്ത ദേഹത്തേക് അരിച്ചിറങ്ങിയ ചന്തുവിന്റെ ചൊടികളിലെ ചൂട് അവളിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചു…. ഹ്ഹ… “”അവളിൽ നിന്നു ഉയർന്നു വന്ന സീല്കരം അവനെ കൂടുതൽ അവളിലേക് അടുപ്പിച്ചു.. മാറിൽ നിന്നും കഴുത്തിലേക്കു നീണ്ട അധരം അവിടെ ചിത്രം വരച്ചു…

വേണ്ട ചന്തുവേട്ടാ അവൾ അവനെ പതുക്കെ പുറകോട്ടു തള്ളി….. വേണ്ടങ്കിൽ വേണ്ട… അവൻ അല്പം അകലത്തിൽ നിന്നും അവളെ അടിമുടി നോക്കിയതും അവൾ കട്ടിൽ പടിയിൽ കിടന്ന ദുപ്പട്ട എടുത്തു ദേഹം മറച്ചു.. നശിപ്പിച്ചു പെണ്ണ്… അയ്യടാ…. മോനെ കല്യാണം കഴിയട്ടെ… അത് അല്ലേലും അത്രേ ഉള്ളു… അവൻ പുറകിലൂടെ അവളെ ചേർത്തു നിർത്തി… ചന്തുവേട്ടാ….മീനു അവന്റെ കൈയിലേക് മുറുകെ പിടിച്ചു.. എന്തെ എന്നോട് പറയാഞ്ഞത് അപകടം പറ്റിയ കാര്യം.. ഹോസ്പിറ്റലിൽ നിന്നു അജി ഏട്ടൻ വന്നു പറയുമ്പോഴാ അറിഞ്ഞത് ഞാൻ തകർന്നു പോയി… അത്രക് ഒന്നും ഇല്ലടാ.. ചെറുതായ് ഒരു ഇഷ്യൂ.. വേദനിച്ചോ ഒരുപാട്… ഇല്ല… നീ വിളിച്ചപ്പോൾ എന്റെ വേദന എല്ലാം പോയി..

എന്തിനാ കിടന്നു കരഞ്ഞു ഹോസ്പിറ്റലിൽ വരാൻ ബഹളം വച്ചതു അമ്മാവൻ അവിടെ ഉണ്ടെന്നു അറിയില്ലേ ഇത്‌ അറിഞ്ഞാൽ എന്നെ അന്ന് പുറത്താകും… അവരുടെ കല്യാണം വരെ നമ്മുടെ കാര്യം ആരും അറിയാതെ പോകണം… അത് ഞാൻ… എനിക്കു… എനിക്കു അപ്പോൾ കാണാൻ തോന്നി എനിക്കു വേറേ ആരും ഇല്ല ഏട്ടനെ കൂടെ നഷ്ടപ്പെടാൻ ഞാൻ സമ്മതിക്കില്ല… മീനു തിരിഞ്ഞു നിന്നു അവന്റെ നെഞ്ചിലേക്കു തല പൂഴ്ത്തി… അതേ ഇനി ഇങ്ങനെ നിന്നാൽ ഞാൻ വേറെ വല്ല കടും കയ്യും ചെയ്യും… പെട്ടന്നാണ് അവൾ ഓർത്തത് കുളിച്ചു വന്ന വേഷം മാറീട്ടില്ല ദുപ്പട്ട കൊണ്ടു മറച്ചിരിക്കുവാനെന്നു… അവൾ പെട്ടന്നു അവനിൽ നിന്നും അകന്നു…

ഞാൻ.. ഞാൻ ഉടുപ്പ് മാറി വരാം ഏട്ടൻ ഒന്ന് പുറത്തു ഇറങ്ങാമോ… അതിനു ഞാൻ എന്തിനാ ഇറങ്ങുന്നത് നീ ധൈര്യായിട് മാറു… അല്ലങ്കിൽ ഞാൻ ഉടുപ്പിച്ചു തരാം ചന്തു അവളിലേക്ക്‌ ഒന്ന് കൂടെ ആഞ്ഞു… ഒന്ന് പുറത്തു ഇറങ്ങുന്നേ… മ്മ്മ് ശരി….. ശരി ചന്തു അവളുടെ അധരത്തിൽ ഒന്ന് അമർത്തി ചുംബിച്ചിട്ടു പുറത്തേക്കിറങ്ങി… അവൻ ചെല്ലുമ്പോൾ രുദ്രൻ സ്വാമി കൊച്ചച്ചനെ പതുക്കെ കൈ പിടിച്ചു നടത്തുവാണ്…. കൊച്ചച്ച… അവൻ പതുക്കെ അടുത്തേക് ചെന്നതും രുദ്രൻ അയാളുടെ കൈ വിട്ടു… അയാൾ ഒന്ന് വേച്ചു എങ്കിലും അവർ ഇരുവശങ്ങളിൽ അയാൾക് ഒരു താങ്ങായി നിന്നു… പതുക്കെ… പതുക്കെ… കുഞ്ഞുകുട്ടികളെ പിച്ചവക്കും പോലെ അവർ അയാളെ നടത്തി.. തന്റെ ഇരുവശത്തും താങ്ങായി നിൽക്കുന്ന അവരെ കണ്ടപ്പോൾ അയാൾ അറിയാതെ കണ്ണ് നിറഞ്ഞു….

ഇരികത്തൂർ മനയിൽ ഉണ്ണിയുടെ ഉണ്ണിയുടെ ചികിത്സ യഥാവിധി തുടങ്ങി കഴിഞ്ഞിരുന്നു… “”ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരായ അമൃതകലശഹസ്തയ സർവ്വമായവിനാശനായ ത്രൈലോക്യനാഥായ ശ്രീമഹ്‌വിഷ്ണവേ നമഃ “”” തന്റെ രക്ഷകളിൽ മുറുകെ പിടിച്ചു കൊണ്ടു തന്റെ ഉപാസന മൂർത്തി ആയ ധ്വന്വന്തരി മൂർത്തിയുടെ മന്ത്രം ഉരുവിട്ടു കൊണ്ടു സഞ്ജയൻ ഉണ്ണിയുടെ മൂർദ്ധാവിൽ തന്റെ വലം കൈ ചേർത്തു … അയാൾ ഒരു പിടച്ചിലോടെ കൈ പിൻവലിച്ചു…. ഉണ്ണിയുടെ കണ്ണുകളിലേക്കു നോക്കി… അതിലെ കാപ്പിപ്പൊടി നിറത്തിൽ ഉള്ള കൃഷ്ണമണികൾ അയാൾ സൂക്ഷിച്ചു നോക്കി……സഞ്ജയന്റെ കണ്ണുകൾ വെട്ടി തിളങ്ങി…. അയാൾ ആ രക്ഷയിൽ ഒന്നുകൂടെ പിടി മുറുക്കി….. ഭഗവാനെ എല്ലാം നല്ല രീതിയിൽ മുൻപോട്ടു പോകണമെ……………………………… (തുടരും) ……………….

രുദ്രവീണ: ഭാഗം 43

എല്ലാ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story